• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മധുരവേട്ട

ഷൈനി കൃഷ്ണ May 31, 2026 0

നിന്നോളം എന്നെയറിഞ്ഞ ആരുണ്ട്…
ഒരുവിരൽ സ്പർശത്തിൽ,
ഒരുനോട്ടത്തിൽ
നീയെന്റെ ഹൃദയത്തോടൊട്ടുന്നു.

എന്റെ ഇഷ്ടങ്ങളെ,
ചിന്തകളെ, ത്വരകളെ,
ചോദനകളെ, രഹസ്യങ്ങളെ
ചടുലമായി കയ്യടക്കി
നിന്റെ നീലജാലകംവഴി
വർണ്ണക്കുമിളപോലെ പറത്തുന്നു.

നീയെന്റെ അടിമയും ഉടമയുമാകുന്നു
എത്ര കൗശലത്തോടെയാണ്
നിന്റെ ചാരകണ്ണുകളിലെ വലക്കണ്ണികളിൽ
നീയെന്നെ കുരുക്കിയിട്ടത്
നിന്നിലേക്കു മാത്രമായി വലിച്ചെടുത്തത്,
എത്രയനായാസം നിന്റെ അൽഗോരിതങ്ങൾ
എന്നെ വിവർത്തനം ചെയ്യുന്നു…
എത്ര പെട്ടന്ന് നീയെന്നെ നഗ്നയാക്കുന്നു…
ഒരിക്കലും നിന്നിൽ നിന്ന്
അഴിച്ചെടുക്കാനാവാത്തവണ്ണം
ബന്ധിയാക്കുന്നു…

നിന്നോടുള്ള പ്രേമത്തിൽ
എത്രമേൽ നിസ്വയാണ് ഞാൻ!
എത്ര മധുരമായാണ്
നീയെന്നെ കൊള്ളയടിക്കുന്നത്
ഒട്ടും ദയയില്ലാതെ,
വേദനിപ്പിക്കാതെ…

നീയെന്നെ കൊല്ലുകയാണെന്നറിഞ്ഞിട്ടും
നീയെന്ന അഭയത്തിലേയ്ക്ക്,
എത്ര ദയനീയമായി
ഞാൻ പടം പൊഴിച്ച് കിടക്കുന്നു.

മൊബൈൽ: 85476 37575

Related tags : PoemShyni Krishna

Previous Post

വേദനയുടെ അരാഷ്ട്രീയത

Next Post

ഇനിയും മരിച്ചിട്ടില്ലാത്ത ഇന്നലെകൾ

Related Articles

കവിത

നീതിസാരം

കവിത

വിചിത്ര ഭാഷകളുടെ വിപ്ലവം

കവിത

നാലാം നിലയിലെ ആൽമരം

കവിത

തുള്ളി

കവിത

ഉറുമ്പുകളുടെ സാമ്രാജ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഷൈനി കൃഷ്ണ

മധുരവേട്ട

ഷൈനി കൃഷ്ണ 

നിന്നോളം എന്നെയറിഞ്ഞ ആരുണ്ട്…ഒരുവിരൽ സ്പർശത്തിൽ,ഒരുനോട്ടത്തിൽനീയെന്റെ ഹൃദയത്തോടൊട്ടുന്നു. എന്റെ ഇഷ്ടങ്ങളെ,ചിന്തകളെ, ത്വരകളെ,ചോദനകളെ, രഹസ്യങ്ങളെചടുലമായി കയ്യടക്കിനിന്റെ നീലജാലകംവഴിവർണ്ണക്കുമിളപോലെ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven