• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സവർക്കറിസത്തിന്റെ വ്യാപനമാണ് പുസ്തകത്തിനാധാരം: ഗോപീകൃഷ്ണൻ

കാക്ക ബ്യുറോ October 6, 2023 0

തൃശ്ശൂർ: ഇന്നലെ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പി.എൻ. ഗോപീകൃഷ്ണൻ രചിച്ച “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോൾ , മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ എസ്.ഹരീഷിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. വെറുപ്പിന്റെ ശരീര ശാസ്ത്രം (The  Anatomy of Hate) എഴുതിയ എഴുത്തുകാരി, വർഗ്ഗീയതയുടെ വെറുപ്പിന് ഇരയായ ‘മീശ‘ എന്ന പുസ്തകത്തിന്റെ രചയിതാവിന് നൽകി പ്രകാശനം നിർവ്വഹിച്ചത് ഉചിതമായി.

“സ്വാതന്ത്യം കിട്ടൂന്നതിനടുത്ത നാളുകളിൽ തന്നെ ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്ന ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സവർക്കറും കൂട്ടാളികളും ശ്രമിച്ചപ്പോൾ അതിന്റെ ഇടയിൽ നിന്ന ഒരാളായിരുന്നു ഗാന്ധി. ഇതായിരുന്നു ഗാന്ധിവധത്തിനുണ്ടായ പ്രേരകം. അതായത് നമ്മൾ ഇപ്പോൾ താമസിക്കുന്ന, നമുക്ക് അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ള ഈ ഇന്ത്യ എന്നത് അറിയപ്പെടുന്നതും അല്ലാത്തതുമായ അനേകർ തുന്നിക്കൂട്ടി ഉണ്ടാക്കിയ ഒരു രാജ്യമാണ്. അത് മനസ്സിലാക്കിയാൽ, അതാണ് ഇപ്പോൾ ചവിട്ടിത്തേക്കുന്നത് എന്ന് മനസ്സിലാക്കിയാൽ, അത് സവർക്കറിസമാണെന്നു തിരിച്ചറിഞ്ഞാൽ ഇപ്പോൾ നടക്കുന്ന ഫാസിസ്റ്റു പ്രവണതകളെ രാഷ്ട്രീയമായും സാംസ്കാരികമായും കുറച്ചുകൂടി പ്രതിരോധിക്കാൻ നമുക്കാവും,” ഗോപീകൃഷ്ണൻ തന്റെ മറുപടിപ്രസംഗത്തിൽ ഈ പുസ്തകമെഴുതാനുള്ള സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോൾ പറഞ്ഞു.

ഗാന്ധി വധത്തിനു ശേഷം സവർക്കർ പിടിയിലായപ്പോൾ കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും ഇന്ത്യൻ ജനത അദ്ദേഹത്തെ വെറുതെ വിട്ടില്ല. അത്രയ്ക്ക് ‘അൺപോപ്പുലർ’ ആയിരുന്നു അയാൾ. എന്നാൽ, ഇന്ന് സവർക്കറൈസേഷൻ എന്ന പ്രക്രിയയാണ് നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന് മുന്നിൽ നിൽക്കുന്നത് മോഡിയാണ്. സവർക്കറുടെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയ മോഡി പതുക്കെ പതുക്കെ സവർക്കറെ മുൻനിരയിലേക്ക് കൊണ്ടുവന്നു. അതിന്റെ അവസാനത്തെ സംഭവമായിരുന്നു മെയ് 28-ലെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉൽഘാടനം. സവർക്കറുടെ ജന്മദിനമാണത് എന്ന കാര്യം ഓർക്കണം. ഇങ്ങനെ സവർക്കറിസത്തിന്റെ വ്യാപനം ജീവിതത്തിന്റെഓരോതലത്തില് കൂടി വരുന്നതിനു ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതാണ് ഈ പുസ്തകമെഴുതാനുള്ള എന്റെ പ്രചോദനമെന്നതാണ് യാഥാർഥ്യം. ഗോപി വ്യക്തമാക്കി.

ഗാന്ധിയെ കൊന്നത് ഹിന്ദു ഫാസിസ്റ്റുകളാണെന്ന് നമ്മൾ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നെങ്കിൽ ഫാസിസം ഇങ്ങനെ വളരുകയില്ലായിരുന്നു. അല്ലെങ്കിൽ, കർണാടകയിലെ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ സവർക്കറുടെ ഒരു യഥാർത്ഥ ജീവചരിത്രം പഠിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് ഇന്നീ ഗതി വരില്ലായിരുന്നു, ഗോപി പറഞ്ഞു.

.തുടർന്ന്,ഗോപീകൃഷ്ണൻ തന്റെ പുസ്തകത്തിലെ ഒരു അദ്ധ്യായം “ഏക് ലേ ചലോരേ” വായിച്ചു. ഏക് ലേ ചലോരേ ടാഗോറിന്റെ പ്രശസ്തമായ വരികൾ, നിങ്ങളുടെ കൂടെ ആരുമില്ലെങ്കിൽ ഒററയ്ക്ക് നടക്കുക. തന്റെ അന്ത്യദിനങ്ങളിൽ ഒററയ്ക്ക് നടന്ന വ്യഥിതനായ ഒരു വൃദ്ധനെ, ഗാന്ധിയെ, കുറിച്ചുള്ള ഒരു അദ്ധ്യായമായിരുന്നു അത്. ആ അദ്ധ്യായത്തിൽ 1947 ജനുവരി 23 ന്റെ പ്രഭാതത്തിൽ, ഗാന്ധിയുടെ ഊന്നുവടിയായിരുന്ന മനു തന്റെ കുട്ടിക്കാലത്തെ ഓർമ്മയിൽ നിന്ന് ഒരു രാംധുൻ പാടുന്നുണ്ട്. 

“രഘുപതി രാഘവ രാജാറാം
പതീത പാവൻ സീതാറാം
ഈശ്വർ അള്ളാ തേരാ നാം
സബ്കോ സന്മതി തേ ഭഗവാൻ “.

നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന പ്രകാശനച്ചടങ്ങിൽ വി കെ ശ്രീരാമൻ, സുനിൽ പി ഇളയിടം, ശ്രീജിത്ത് ദിവാകരൻ, രേഖ രാജ് തുടങ്ങിയവരെ കൂടാതെ സാംസ്‌കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ
(പി എൻ. ഗോപീകൃഷ്ണൻ)

വില: 990 രൂപ

ലോഗോസ് ബുക്‌സ്

Related tags : BookPN GopikrishnanSunil P Ilayidom

Previous Post

ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2

Next Post

എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3

Related Articles

mike

സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരം

mike

അക്ബര്‍ കക്കട്ടില്‍: സൗഹൃദത്തിന്റെ പൂമരം

mike

കെ.ആർ. മോഹനൻ: മാനവികതയുടെ സിനിമാമുഖം

mike

പി.കെ. മേദിനി: വിപ്ലവ ഗാനങ്ങളുടെ ചരിത്ര ഗായിക

mike

ടി.എന്‍.ജോയ്: ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ചയാള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാക്ക ബ്യുറോ

പുതിയ ലോഗോയുമായി ഗേറ്റ്‌വേ...

കാക്ക ബ്യുറോ 

ഇന്ത്യയിലെ പ്രശസ്തമായ പ്രാദേശിക ഭാഷാ സാഹിത്യോത്സവങ്ങളിലൊന്നായ ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് അതിൻ്റെ പുതിയ ലോഗോയും വിഷ്വൽ...

സവർക്കറിസത്തിന്റെ വ്യാപനമാണ് പുസ്തകത്തിനാധാരം:...

കാക്ക ബ്യുറോ 

തൃശ്ശൂർ: ഇന്നലെ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പി.എൻ. ഗോപീകൃഷ്ണൻ രചിച്ച "ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ"...

സി.എല്‍. തോമസിന് എന്‍.എച്ച്....

കാക്ക ബ്യുറോ 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന മാധ്യമ...

ഇന്ത്യാ സഖ്യം ഹിന്ദുക്കളെ...

കാക്ക ബ്യുറോ 

രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ;...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven