• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പെൺകാക്ക: കറുപ്പിന് പറയാനുള്ളത്

ഡോ: മോത്തി വർക്കി March 26, 2019 0

ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത പ്രത്യാശയുടെ ചില സങ്കേതങ്ങളെ (ഉട്ടോപ്യകളെ) മുറുകെ പിടിക്കാനോ തിരികെ പിടിക്കാനോ ഉള്ള ആന്തരിക വെമ്പലിന്റെ അച്ചടിമഷി പുരണ്ട പ്രകാശനങ്ങളാണ് അർഷാദ് ബത്തേരിയുടെ കഥകൾ. ഒരേസമയം സ്വപ്ന ജീവിയും സാമൂഹികജീവിയുമായവർക്കേ കാലത്തിന്റെ കൈക്കുമ്പിളിൽ നിന്നും അടർന്നുവീഴാൻ അറച്ചുനൽക്കുന്ന ചില മൂല്യങ്ങളെ അക്ഷരങ്ങളിലും ആത്മാവിലും ആവാഹിക്കാൻ കഴിയൂ. അർഷാദിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘പെൺകാക്ക’ കാലം നമിക്കുന്ന മനുഷ്യത്വത്തിന്റെ കനലുകളെ മനുഷ്യത്വത്തിന്റെ കനലുകളെ ഊതിക്കെടുത്തുന്ന നിസ്സംഗതയുടെ സംസ്‌കാരത്തോടുള്ള കലഹവും കലാപവുമാണ്. എം.മുകുന്ദൻ ആമുഖത്തിൽ അഭിപ്രായപ്പെടുന്നതുപോലെ അർഷാദിന്റെ ‘പെൺകാക്ക’യിലെ കഥകൾ ‘മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള’ രാഷ്ട്രീയ പ്രതിരോധമാണ്.

ഉട്ടോപ്യകൾ രോമാഞ്ചമുണർത്തുന്ന ഗൃഹാതുരത്വ ഓർമകളോ, മനം മയക്കുന്ന അവശേഷിപ്പുകളോ, കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളോ, കേവലബുദ്ധിയെ പരിഹസിക്കുന്ന അഭൗതികവും
അതീന്ദ്രിയവുമായ മിത്തുകളോ അല്ല. ഭൗതിക ജീവിതത്തെയും സാമൂഹിക ക്രമങ്ങളെയും കൂടുതൽ ഭൗമോന്മുഖവും നീതിബദ്ധവുമാക്കുന്ന, ഭൂമിയെ കൂടുതൽ വാസയോഗ്യമാക്കുന്ന, മനുഷ്യരെ കൂടുതൽ അപരോന്മുഖരാക്കുന്ന, സമൂഹത്തെ വിഭവങ്ങളുടെ പങ്കിടലിനായി നിരന്തരം വെല്ലുവിളിക്കുന്ന നിർബന്ധത്തിന്റെ പേരാണ് ഉട്ടോപ്യ. ഇത് വ്യക്തിപരവും സ്വാർത്ഥപരവുമായ ചില അതിമോഹങ്ങളല്ല. നമ്മുടെ സാമൂഹിക പൊതുമണ്ഡലത്തിൽ ഇഴപിരിക്കാനാവാത്തവിധം അലിഞ്ഞുചേർന്നിരിക്കുന്ന, കാല
ത്തിനുപോലും കവരാനാവാത്ത, അനിർവചനീയമായ അതിജീവനത്തിന്റെ സംഘബോധമാണിത്. പ്രളയകാലത്ത് മലയാളികൾ കണ്ടത് ഈ സംഘബോധത്തിന്റെ അഥവാ ഉട്ടോപ്യയുടെ മിന്നൽ പ്രകാശമാണ്. മിക്ക കഥകളിലും ചില ഉട്ടോപ്യകൾക്കായുള്ള അർഷാദിന്റെ ശാഠ്യം പ്രകടമാണ്. ഈ ശാഠ്യം എഴുത്തുകാരന്റെ സാമൂഹിക ഉത്തരവാദിത്തമാണ്; ജീവനായുള്ള നിലവിളിയും അതിജീവനത്തിനായുള്ള ആഹ്വാനവുമാണ് അർഷാദിന്റെ ‘പെൺകാക്ക’യിലെ ശാഠ്യങ്ങൾ.

‘പെൺകാക്ക’യിലെ കഥകൾ പങ്കുവയ്ക്കുന്ന സാധ്യതകളുടെ രാഷ്ട്രീയത്തിന് കൃത്യമായ നിറമുണ്ട്. കാരണം ഈ കഥകൾ ഒരു ദർശനപരിസരവും ബദൽ വ്യവഹാരവും ്രപതികർതൃത്വ നിർമിതിയുമാണ്. ഈ കഥാസമാഹാരത്തിലെ നിറങ്ങൾ കേവലം ചമയങ്ങളല്ല, മറിച്ച് വീണ്ടെടുപ്പിന്റെ നിറങ്ങളാണ്. കറുപ്പും പച്ചയുമാണ് ഈ കഥാക്കൂട്ടത്തിന്റെ പ്രധാന നിറങ്ങൾ. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ എം. മുകുന്ദൻ കഥകളുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത പഠനത്തിന് മുകുന്ദൻ കൊടുത്ത തലക്കെട്ട് കഥകളിലെ പച്ചയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു – ”പച്ചപ്പിൽ തൂലിക മുക്കിയെഴുതിയ കഥകൾ”. അതുകൊണ്ട് ഈ കുറിപ്പിൽ ‘പെൺകാക്ക’യിലെ
കറുപ്പ് നിറത്തെക്കുറിച്ചു മാത്രം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു.

വീണ്ടെടുപ്പിന്റെ ബദൽ സൗന്ദര്യശാസ്ത്രം

അർഷാദിന്റെ പുതിയ കഥാസമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും കറുത്ത നിറമുള്ളവരാണ്. പലപ്പോഴും ഒഴിവാക്കാമെന്നു തോന്നാവുന്ന വിധത്തിലാണ് കഥാകൃത്ത് ‘നിറ’വിശേഷണ
ങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. അത്തരമൊരു രചനാരീതി തികച്ചും യാദൃച്ഛികമാവാൻ യാതൊരു സാധ്യതയുമില്ല. കറുപ്പിന് ചിലത് പറയാനുണ്ട് എന്ന തോന്നലാണ് മിക്ക കഥകളും വായനക്കാരന് നൽകുന്നത്; കറുപ്പിന് പറയാനുള്ളത് അർഷാദ് പറയുകയാണ്. കറുപ്പിന്റെ കഥയാണ് ഓരോ കഥാപാത്രങ്ങളും ആടിത്തിമർക്കുന്നത്. കറുപ്പുനിറം ‘നിറം കെടുത്തിയ’ ജീവിതങ്ങളാണ് അവരുടേത്. ഒരു ഗ്രാമത്തിന്റെ മുഴുവൻ പരിഹാസം ഏറ്റുവാങ്ങുന്ന ‘ആമ’ എന്ന് നാട്ടുകാർ വിളിക്കുന്ന കറുത്ത മനുഷ്യനും (വളരെ ചെറിയ യാത്രക്കാരൻ), കറുത്തിന്റെ ആൺരൂപമായ കറുത്ത ഭാസ്‌കരനും (കണ്ണുകൾക്കു മീതെ കാതുകൾക്ക് താഴെ), സാമ്പ്രദായിക സൗന്ദര്യ സങ്കല്പങ്ങളെ പിഴുതെറിയുന്ന ‘പെൺകാക്ക’ എന്ന ലളിതയും (പെൺകാക്ക), ദുരൂഹതയുടെ വിഭ്രാന്തി ജനിപ്പിക്കുന്ന കറുത്ത ചെരുപ്പുകുത്തിയും (കാണാതാവുന്ന തെരുവുകൾ) അവരിലുൾപ്പെടുന്നു.

ലോകമെമ്പാടും കറുത്ത വർഗക്കാർ ‘കറുത്ത’ നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന കിരാത യാതനകൾക്കെതിരെ ശക്തമായ പ്രതിരോധ മുന്നേറ്റങ്ങളാണ് നടത്തുന്നത്. 1850-ൽ Frederick Douglous-ന്റെ പ്രവർത്തനങ്ങളും, 1920-ലെ ഒടറഫണഭHarlen നവോത്ഥാനവും, 1950-60-കളിൽ അമേരിക്കയിലും സൗത്ത് ആഫ്രിക്കയിലും യഥാക്രമം Martin Luther Jr., Nelson Mandela തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളും, black is beautiful പ്രസ്ഥാനവും കറുത്ത വർഗക്കാരുടെ ജീവിതാനുഭവങ്ങളുടെ ആധികാരികതയിലൂന്നിയ വീണ്ടെടുപ്പിന്റെ മുന്നേറ്റങ്ങളായിരുന്നു. 2013-ൽ കറുത്ത വർഗക്കാരനായ ൗTrayvon Martin എന്ന ബാലനെ പോലീസുകാർ വെടി വച്ചു കൊന്നതിന്റെ രോഷത്തിൽ നിന്നും ഉടലെടുത്ത Black Lives Matter (BLM) മുന്നേറ്റവും കറുപ്പിന് പറയാനുള്ളത് പറയുന്ന ജനകീയ സമരരൂപങ്ങളാണ്. ‘നിറങ്ങൾ’ ആധിപത്യത്തിന്റെയും വിവേചനത്തിന്റെയും നിർവചനങ്ങളും അടയാളപ്പെടുത്തലുമാണ്. മുൻവിധികൾ ആധിപത്യത്തിന്റെ അതിസൂക്ഷ്മ ശീലങ്ങളാണ്. സാമാന്യവത്കരിക്കപ്പെട്ട ശീലങ്ങൾ മനുഷ്യാന്തസ്സിനെ പിച്ചിച്ചീന്തുന്ന പ്രയോഗരീതികളും. ഇതുതന്നെയാണ് കറുപ്പിന് പറയാനുള്ളതും. പുതിയ നിറങ്ങൾ ശീലിക്കാൻ ‘പെൺകാക്ക’ നിഷ്‌കർഷിക്കുന്നത് ഇതുകൊണ്ടാണ്. കറുപ്പു നിറത്തിന്റെ പേരിൽ വികലമായി നിർവചിക്കപ്പെട്ട സ്വത്വങ്ങളുടെ/കർതൃത്വങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാകുന്നത് കറുപ്പിനെ ആഘോഷിക്കുന്നത് ശീലമാക്കുന്ന ഒരു കറുത്ത ജൈവബോധം കൊണ്ടാണ്. അർഷാദിന്റെ കഥകളിൽ നാം കാണുന്നത് ‘വെളുപ്പിന്റെ’ പുറമ്പോക്കിൽ ചുടലതാളം പിടിക്കുന്ന കറുത്ത മനുഷ്യരല്ല, ജീവന്റെ രണഭേരി മുഴക്കുന്നതും നിരന്തരം കുതറിമാറുന്നതുമായ കറുപ്പിന്റെ കഥ പറയുന്ന ജൈവമനുഷ്യരെയാണ്.

‘കറുപ്പ്’ നിറത്തെ ചുറ്റിപ്പറ്റിയുള്ള ഉറച്ച സാമ്പ്രദായിക സൗന്ദര്യസങ്കല്പങ്ങളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് ‘പെൺകാക്ക’യിലെ പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്. കറുപ്പിന്റെ ജൈവികതയുടെ വീണ്ടെടുപ്പാണ് അർഷാദിന്റെ കഥകളിലെ ഒരു പ്രധാന പ്രമേയം. കറുപ്പല്ലാത്തതിനെ കഥാകൃത്ത് അവമതിക്കുന്നുമില്ല. അപൂർവമായി മാത്രമാണ് മലയാള സാഹിത്യത്തിൽ ‘കുപ്പ്’ നിറത്തിന്റെ േപരിലുള്ള വിവേചനം മുഖ്യപ്രമേയമായി വന്നിട്ടുള്ളത്. കടമ്മനിട്ടയുടെ ‘കുറത്തി’ എന്ന കവിതയിലൊഴികെ മറ്റെല്ലാ കൃതികളിലും കറുപ്പിന്റെ ആഘോഷമോ വീണ്ടെടുപ്പോ അല്ല പ്രമേയം; എന്നാൽ ‘കറുപ്പിനെക്കുറിച്ചുള്ള’ അവമതിപ്പിന്റെ ആഴം വ്യക്തമാക്കുന്നുണ്ടുതാനും. എം.ടിയുടെ ‘കുട്ട്യേടത്തി’ ജന്മനാ സൗന്ദര്യമില്ലാത്തവളും ധിക്കാരിയും മരംകയറുന്നവളുമാണ്.

സാറാജോസഫിന്റെ ‘വെളത്ത നിർമിതികളും കറുത്ത കണ്ണാടിയും’ എന്ന കഥയിലെ നായിക അമ്മിണിക്കുട്ടി കറുപ്പുനിറത്തെ സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നു. പൊൻകുന്നം വർക്കിയുടെ ‘കറുത്ത തൊപ്പി’യിൽ ഒരുവൻ ധരിക്കുന്ന തൊപ്പി കറുത്തതായാൽ അവന് ബഹുമാനമില്ല, സ്‌നേഹിതരുമില്ല. പത്മനാഭന്റെ ‘കറുത്ത കുട്ടി’യിലെ നായികയും കറുത്ത നിറത്തിന്റെ പേരിൽ ആത്മനിന്ദ അനുഭവിക്കുന്നു. അർഷാദിന്റെ ‘പെൺകാക്ക’ എന്ന കഥയിലെ നായിക ലളിത കറുത്തിട്ടാണ്. അവളുടെ ‘കറുത്തു തടിച്ച ചുണ്ടുകളും’ ‘വൃത്തിയും വെടിപ്പുമുള്ള കറുത്ത പിൻകഴുത്തും’ ഫർഹാന് ‘ആനന്ദം വിളമ്പിവച്ച സ്വപ്നദൃശ്യങ്ങളാണ്’. ലളിതയുടെ കറുപ്പുനിറവും ഗർഭാവസ്ഥയും ഫർഹാന്റെ കണ്ണുകളിലെ വിസ്മയത്തിന്റെ ആഴം കുറയ്ക്കുന്നില്ല. ഗർഭിണിയുടെ ശരീരത്തിന്റെ താളം തെറ്റിയ അഴകളവുകളെക്കുറിച്ചുള്ള സുഹൃത്തുക്കളായ സുദേവന്റെയും റഷീദിന്റെയും മുനവച്ച പരിഹാസ വാക്കുകളെ ഫർഹാൻ അവഗണിക്കുന്നു. ലളിത കറുത്തിട്ടാണല്ലോ എന്ന സുദേവന്റെ വാക്കുകൾ ഫർഹാനിൽ ഒരു ചലനവും ഉണ്ടാക്കുന്നില്ല. അഭിമാനപൂർവം ലളിതയെ ‘കാക്ക’ എന്നാണ് ഫർഹാൻ പരിചയപ്പെടുത്തുന്നത്. കറുത്ത ഉടലിൽ നിന്നുയരുന്ന കുട്ടി പൗഡറിന്റെ മണവും ഗർഭാവസ്ഥയിലും കൂട്ടുകാരിക്ക് ആശുപത്രിയിൽ കാവലിരിക്കുന്ന കാരുണ്യവും ഫർഹാനിൽ സ്‌നേഹം ഉണർത്തുന്നു. അവളുടെ ഉടലിന്റെ നിറം പൈതങ്ങളുടെ കുഞ്ഞുടൽ പോലെയാണ്.

ഫർഹാൻ ലളിതയുടെ ഉടലിന്റെ നിറം കാണുന്നതേയില്ല. അവളുടെ ശരീരത്തിന്റെ നിറവും അളവുകളുമല്ല, ഉടലിൽ നിന്നും ഉയരുന്ന മണവും മനസ്സിന്റെ കാരുണ്യവുമാണ് ഫർഹാന്റെ സ്‌നേഹത്തിന്റെ കാരണം. ആദ്യ രണ്ടു പ്രസവത്തിലും കുഞ്ഞുങ്ങൾ മരിച്ചുപോയതിന്റെ വേദനയുടെ നിഴൽക്കൂട്ടങ്ങൾ മിനുസമേറിയ കവി
ളുകളിൽ ഒളിപ്പിച്ചുവയ്ക്കുന്ന ജാലവിദ്യ അവളുടെ കരുത്താണ്. ഫർഹാനും ലളിതയും ശരീരത്തിലല്ല കണ്ണുകളിലാണ് സ്‌നേഹം വിരിയിച്ചെടുക്കുന്നത്. നാടോടിസ്ര്തീകളുടെ കറുത്ത ശരീരത്തിന്റെ ശില്പ
ഭംഗിയിൽ അവരുടെ മുഷിഞ്ഞ സാരിയുടെ തുമ്പുകൾ തെരുവിലുള്ളവർ മറക്കുന്നു (കാണാതാവുന്ന തെരുവുകൾ). ‘കറുത്ത’ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നവരുടെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിന്റെ വിളംബരമാണ് അർഷാദിന്റെ കഥകൾ.

ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യയിലെ സ്ര്തീകളെ പരിഹാസപൂർവം ‘കാലാ കൗവ്വാ’ ‘കറുത്ത കാക്ക’ എന്നാണ് വിളിക്കുന്നത്. ഉത്തരേന്ത്യക്കാർക്ക് പാലിന്റെ നിറവും (gora chitta) തെക്കെ ഇന്ത്യയിലുള്ളവർക്ക് കറുത്ത നിറവുമാണെന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി. പ്രമുഖനായ ഒരു ഉത്തരേന്ത്യൻ നേതാവ് (Tarun Vijay) ഈ ആക്ഷേപം അടുത്തിടെ ആവർത്തിച്ചു. ഇത്തരം വംശീയ അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം കഥയിലെ നായികയ്ക്ക് ‘പെൺകാക്ക’ എന്ന പേരിട്ടത് ഉത്തരേന്ത്യൻ സവർണ മനോഘടനയ്ക്കുള്ള അർഷാദിന്റെ മറുപടിയാണ്. ഇതുതന്നെയാണ് സാഹിത്യത്തിന്റെ ധർമവും: ആധിപത്യത്തിന്റെ ചിഹ്നങ്ങ
ളെ വിചാരണ ചെയ്യുക. കാക്കയുടെ നിറത്തെപ്പറ്റി കഥയിൽ ഫർഹാൻ വാചാലനാകുന്നത് സവർണ സൗന്ദര്യബോധത്തിന് ബദലായി ഒരു സൗന്ദര്യശാസ്ര്തം സൃഷ്ടിക്കപ്പെടണമെന്ന രാഷ്ട്രീയബോധ്യമുള്ളതുകൊണ്ടാണ്. സാമ്പ്രദായിക സൗന്ദര്യബോധത്തിന്റെ അടിസ്ഥാന പരികല്പനകളെ ഇളക്കി പ്രതിഷ്ഠിക്കുന്നത് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്ന് അർഷാദ് കരുതുന്നുണ്ടാവണം. ഈ തിരിച്ചറിവാകണം തന്റെ നായികയ്ക്ക് ‘കറുത്തമ്മ’ എന്ന പേരിടാൻ തകഴിയെ പ്രേരിപ്പിച്ചത്. ‘കറുപ്പിനഴക്’ എന്ന മലയാള സിനിമാഗാനവും (ചിത്രം: സ്വപ്നക്കൂട്), ‘കറുപ്പുതാൻ എനക്ക് പിടിച്ച കളറ്’ എന്ന തമിഴ് സിനിമാഗാനവും (ചിത്രം: Vetri kodi kaattu) ഈ ബദൽ സൗന്ദര്യശാസ്ര്തത്തിന്റെ പ്രഖ്യാപനങ്ങളാണ്.

മുയലുകൾ ഉറങ്ങാത്ത കാലം

സാഹിത്യത്തിലും സിനിമയിലും മിക്കപ്പോഴും അപരിഷ്‌കൃതരായവരെ അടയാളപ്പെടുത്താനാണ് കറുപ്പ് നിറം ഉപയോഗിക്കുന്നത്. ‘വളരെ ചെറിയ യാത്രക്കാരൻ’ എന്ന കഥയിലെ നായകൻ നാട്ടുകാർക്ക് ഒരു പരിഹാസ വിഷയമാണ്. ‘കാലത്തിനൊത്തു ജീവിക്കാൻ ശേഷിയില്ലാതെ പരാജയപ്പെട്ടുപോയ ഒരു മനുഷ്യമാംസത്തുണ്ടായിട്ടാണ്’ യുവാക്കൾ അദ്ദേഹത്തെ മനസ്സിലാക്കുന്നത്. ‘ആമ’ എന്നു നിരന്തരമായി പരിഹസിക്കപ്പെട്ടിട്ടും അയാൾ കുതിരക്കുതിപ്പിൽ പായുന്നില്ല. ഇത് ‘ഉറക്കമില്ലാത്ത മുയലുകളുടെ കാലമാണെന്ന്’ അയാൾ അറിയുന്നില്ല. നാട്ടിലെ യുവാക്കളായ സനലിനും ജോർജിനും റോബിനും അയാൾ ഒരു വിചിത്ര ജീവിയാണ്. ആമവേഗത്തിൽ സഞ്ചരിക്കുന്ന നായകന്റെ നിറം കറുപ്പായത് യാദൃച്ഛികമാകാൻ തരമില്ല. കറുത്തവരും വേഗം കുറഞ്ഞവരും പരിഷ്‌കൃത ലോകത്തിന്റെ ക്യാമറകൾക്കുള്ള ഒപ്പിയെടുക്കാൻ മാത്രമുള്ള കൗതുക കാഴ്ചകളാണ്. പക്ഷെ അയാൾ തന്റെ വേഗക്കുറവുകൊണ്ട് പരിഷ്‌കാരത്തിന്റെ കുതിരവേഗത്തെ വരിഞ്ഞുകെട്ടി. പരിഷ്‌കാരികളുടെ ക്യാമറയിലും കണ്ണിലും നിറവും വേഗവും മാത്രമാണ്. കറുത്തവർ ഒരു മാംസത്തുണ്ടല്ല, ‘മണ്ണിനെയും മനുഷ്യരെയും’ അടുത്തറിയുന്ന സംസ്‌കാരമാണ്.

ഭൂമിയും പെണ്ണും ഒരുപോലെയാണെന്ന തിരിച്ചറിവിന്റെ പേരാണ് കറുപ്പ്. പരിഷ്‌കാരം ശരവേഗമല്ല, കൂടെ നടക്കലാണ്; പരിഷ്‌കാരം ‘മണ്ണിനെ മനസ്സറിഞ്ഞുള്ള’ തൊടലാണ്. ‘ആമയുടെ തലപ്പും മനുഷ്യന്റെ ഉടലുമുള്ള’ അപരിഷ്‌കൃതനല്ല കഥയിലെ കറുത്ത നായകൻ; അയാൾ ‘കാട്ടിൽ മരം വച്ചുപിടിപ്പിക്കുന്ന’, ‘സ്വയം ഒരു വനമാകുന്ന’, ‘മണ്ണിലേക്ക് മനസ്സിനെ കുഴിച്ചിടുന്ന’ വിസ്മയമാണ്.

ജൈവശേഷിയുടെ കുതറിമാറൽ

അർഷാദിന്റെ കഥകളിൽ കറുപ്പ് ജൈവശേഷിയുടെ കുതറിമാറലിന്റെ പ്രതീകമാണ്. ക്യാമറകൾക്ക് പൊളിച്ചെറിയാനാവാത്ത കരുത്താണ് ‘വളരെ ചെറിയ യാത്രക്കാരനി’ലെ നായകന്. ‘കുതിപ്പിന്റെ ചിറകുകൾ തന്നിൽ മുളപ്പിക്കാൻ ഒരുമ്പെടാതെ’, പലരെക്കാളും വളരെ പിറകിലാണ് എന്നറിഞ്ഞിട്ടും ഒരിടത്തും തുളുമ്പാതെ, ‘കുതിരക്കുതിപ്പിൽ പായുന്ന വെപ്രാളകാലത്ത്’ ആമയെപ്പോലെ ജീവിക്കുന്ന, ചെറുപ്പക്കാരിയെ സഹായിക്കാൻ ‘ഉമിനീരിറക്കി ഒട്ടിനിന്നവർക്കിടയിൽ’ സാവകാശം കാത്തുനിൽക്കുന്ന, താനൊന്നും ചെയ്തിട്ടില്ല എന്ന ഭാവത്തോടെ ജീവിക്കുന്ന, തന്റേതായ ഒരടയാളവും അവശേഷിക്കരുതെന്ന് ശഠിക്കുന്ന ഉട്ടോപ്യയുടെ ്രപതീകമാണ് കറുപ്പ്. വേഗക്കുറവിന്റെ കരുത്തിന്റെ പര്യായമാണ് കറുപ്പ്. എന്നാൽ ‘കണ്ണുകൾക്കു മീതെ കാതുകൾക്കു കീഴെ’ എന്ന നായകൻ ഭാസ്‌കരന്റെ കറുപ്പു നിറം ഇച്ഛാശക്തിയുടെയും മിന്നൽവേഗത്തിന്റെ പര്യായമാണ്. ‘മേലോട്ട് നോക്കി ആകാശം കാണുന്നപോലെ താഴോട്ട് നോക്കി ഭൂമിയെ കാണുന്ന’ പ്രത്യയശാസ്ര്തമാണ് കറുപ്പ്. ഭാസ്‌കരന്റെ നിധി പച്ചപ്പും വെള്ളവുമാണ്. ഹരിയും നാട്ടുകാരും ഭൗതിക സമ്പാദ്യങ്ങളെ പിന്തുടരുമ്പോൾ ജീവന്റെ സമൃദ്ധിയുടെ പ്രതീകങ്ങളായ മരങ്ങളും ജലവും പിന്തുടരാനുള്ള ജൈവശേഷിയാണ് കറുത്ത ഭാസ്‌കരൻ.

കുതിരവേഗത്തിൽ നിന്നും കുതറി മാറി ആമവേഗത്തിൽ സഞ്ചരിക്കുന്ന കറുത്ത നായകനും (വളരെ ചെറിയ യാത്രക്കാരൻ), കച്ചവടക്കണ്ണോടെ ജീവിക്കുന്ന ഹരിയിൽ നിന്നും അവന്റെ അച്ഛൻ സുകുമാരനിൽ നിന്നും കുതറിമാറി ഭൂമിയുടെ പച്ചപ്പാണ് യഥാർ്തഥ നിധി എന്നു പ്രഖ്യാപിക്കുന്ന ഭാസ്‌കരനും കറുപ്പിന്റെ സഹജമായ ജൈവശേഷിയുടെ ആൾരൂപങ്ങളാണ്.

കറുപ്പിന്റെ കരുത്ത് അർഷാദിന്റെ കഥകളുടെ മാത്രം പ്രത്യേകതയല്ല. കവിതയിലും സിനിമയിലും ദൈവസങ്കല്പങ്ങളിലും മുൻപും കറുപ്പിനെ കരുത്തിന്റെ പര്യായമായി ആവിഷ്‌കരിച്ചിട്ടുണ്ട്.
കടമ്മനിട്ടയുടെ ‘കുറത്തി’ എന്ന കവിത ഇതിന് ഉത്തമ ഉദാഹരണമാണ്. ‘മല കലങ്ങി വറ്റുന്ന നദിപോലെ’, ‘വെന്ത മണ്ണിൻ വീറു പോലെ’, ‘കാട്ടുതീയായ്’ കുറത്തി എത്തുന്നു. ‘കാരിരുമ്പിന്റെ ഉടലുള്ള’ കുറത്തിയും അവളുടെ ‘കറുത്ത മക്കളും’ കാട്ടുപോത്തിനെയും കരടിയെയും കടുവയെും കൂർത്ത കല്ലുകൊണ്ട് നേരിട്ടവരാണ്. അവർക്ക് സ്വന്തം സ്വത്വബോധത്തെ വീണ്ടെടുക്കാനുള്ള
കരുത്തുണ്ട്. കടമ്മനിട്ട കറുപ്പിന്റെ ജൈവശേഷിയെ കുറിക്കുന്നതിപ്രകാരമാണ്:

”എല്ലു പൊക്കിയ ഗോപുരങ്ങൾ കണക്കു ഞങ്ങളുയർന്നീടും
കല്ലുപാകിയ കോട്ടപോലെയുണർന്നു ഞങ്ങളുടെ നേരിടും
കുപ്പമാടക്കുഴിയിൽ നിന്നും സർപ്പവ്യൂഹമൊരുക്കി
നിങ്ങളുടെ നേർക്ക് പത്തിയെടുത്തിരച്ചുവരും – അടിമ ഞങ്ങൾ”

ഈ കരുത്തിന്റെ സിനിമാ ആവിഷ്‌കാരമാണ് പാ രഞ്ജിത്തിെന്റ ‘കാലാ’ എന്ന സിനിമ. ധാരാവി എന്ന ചേരിയിൽ ഭൂമി കൈയേറ്റം നടത്തുന്ന കോർപറേറ്റ് – രാഷ്ട്രീയ ശക്തികളെ കറുപ്പ് നിറം
വാരിയെറിഞ്ഞാണ് അവിടുത്തെ കുട്ടികൾ ഓടിക്കുന്നത്. കറുപ്പിന്റെ ജൈവശേഷിയുടെ പെൺരൂപമാണ് ‘കാല’ സിനിമയിലെ പുയൽ. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന മൂന്നു പോലീസുകാരെ ഇരുമ്പുവടികൊണ്ട് അടിച്ചുതോല്പിച്ച പുയൽ അപാരമായ ജൈവേശഷിയുടെ അടയാളമാണ്. ഭാരതത്തിലെ ‘കാളി’ ദേവത പെൺകരുത്തിന്റെ കറുത്ത പ്രതീകമാണ്; ‘കാളി’ എന്നതിന് കറുത്തവൾ എന്നർത്ഥം. പുയൽ എന്ന ്രസ്തീകഥാപാത്രം കാളിയുടെ അവതാരമാണ്.

കാവിയും കറുപ്പും

സ്വന്തം കഥാപാത്രങ്ങളുടെ നിറം കറുപ്പാണെന്ന് അർഷാദ് നിരന്തരം അടിവരയിടുന്നത് തന്റെ രാഷ്ട്രീയ നിലപാടാവണം. കമലഹാസൻ എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല, കറുപ്പാണ് എന്നു പറയുന്നുണ്ട്. കാവി സവർണ ആധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും ചി
ഹ്നമായി മാറുമ്പോൾ, കറുപ്പ് പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും ആത്മാഭിമാനത്തിന്റെയും െജെവമുദ്രയാണ്. കറുപ്പ് ജാതിവിരുദ്ധ സമത്വാധിഷ്ഠിത മതബോധവും ദൈവസങ്കല്പവുമാണ്. ‘വളരെ ചെറിയ യാത്രക്കാരൻ’ എന്ന കഥയിൽ കറുത്ത നായകൻ മനുഷ്യരുടെ ജാതിസ്‌നേഹത്തെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. തന്റെയും ഭാര്യയുടെയും ജാതി അറിയാൻ നാട്ടുകാർ കാണിച്ച അമിത താത്പര്യത്തെ പേര് മാറ്റിയും മറിച്ചും പറഞ്ഞ് ആമയും ഭാര്യയും പറ്റിക്കുന്നുണ്ട്. ‘പെൺകാക്ക’യിലെ നായിക
ലളിതയുടെ വീട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങളൊന്നുമില്ലാത്തതുകൊണ്ടാകണം കാറ്റു നുഴഞ്ഞുകയറുന്നുണ്ടായിരുന്നുവെന്ന കഥയിലെ പരാമർശം മതത്തിന്റെ സങ്കുചിതത്വത്തോടുള്ള പരിഹാസമാണ്. ദൈവങ്ങളുടെ ചിത്രങ്ങളില്ലാത്തതുകൊണ്ടാവണം ഫർഹാനും ലളിതയ്ക്കും ഇഴുകിച്ചേർന്ന് ജീവിക്കണമെന്ന് ആഗ്രഹിക്കാൻ കഴിയുന്നത്. എന്നാൽ ‘കാക്ക’ എന്നു വിളിക്കുന്ന ലളിതയുടെ വീട്ടിൽ അംബേദ്കറുടെ ചിത്രമുണ്ട്. ഇത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്. ‘നില്പ്’ എന്ന കഥയിൽ ഫസൽ റഹ്മാനും ധന്യ പ്രിയയും പശുവിന് സമീപം സ്‌നേഹം ചുരത്തി കൈകോർത്ത് നിൽക്കുന്നത് അംബേദ്കർ സാധ്യമാക്കുന്ന വിമോചനാത്മക സംഘബോധത്തിന്റെയും നവമാനവികതയുടെയും അച്ചാരമാണ്.

ഭയം ഭക്ഷിക്കുമ്പോൾ കറുത്ത നിറമുള്ള മനുഷ്യരെക്കുറിച്ചു ധാരാളം ദുരൂഹതകൾ സമൂഹത്തിൽ പ്രചരിക്കാറുണ്ട്. ‘വളരെ ചെറിയ യാത്രക്കാരനി’ലെ കറുത്ത മനുഷ്യനും, ‘പെൺകാക്ക’യിലെ ലൡതയും, ‘കാണാതാവുന്ന തെരുവുകളി’ലെ കറുത്തു മെലിഞ്ഞ ചെരിപ്പുകുത്തിയും, ‘കണ്ണുകൾക്ക് മീതെ കാതുകൾക്ക് കീഴെ’യിലെ കറുത്ത ഭാസ്‌കരനും ഇതിലുൾപ്പെടുന്നു. മിക്കപ്പോഴും ഇത്തരക്കാരെ അരാജകവാദികളും രാജ്യദ്രോഹികളുമായാണ് ഭരണകൂടം കാണുന്നത്. ദുരൂഹതയാണ് ഭരണകൂടം ഇതിന് നൽകുന്ന വിശദീകരണം. അധികാരികളുടെ താത്പര്യങ്ങൾക്ക് ചേരാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ, പ്രത്യേകിച്ചും കറുത്തവരെ, അവർ നിരീക്ഷിക്കും. ‘കാണാതാവുന്ന തെരുവുകളി’ലെ കറുത്തു മെലിഞ്ഞ ചെരുപ്പുകുത്തി ഒരു ദിവസം അ്രപത്യക്ഷനാകുന്നു. തെരുവിലുള്ള ആളുകളെ ചേർത്ത് ജാഥ സംഘടിപ്പിച്ചതു മുതൽ അയാളെ ഭയം വേട്ടയാടുന്നു. ഭാര്യയ്ക്ക് കരുതിവച്ച മരുന്ന് എടുക്കാൻ ചെരുപ്പുകുത്തി പറഞ്ഞയച്ച കറുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ ഇത് സാക്ഷ്യപ്പെടുത്തുന്നു. അപ്പന്റെ ബാഗും ചെരുപ്പും നന്നാക്കാൻ കൊടുത്തിട്ട് കിട്ടാത്തതുകൊണ്ട് അന്വേഷിച്ചിറങ്ങിയ കഥയിലെ പ്രധാന കഥാപാത്രമായ വില്ലേജ് ഉദ്യോഗസ്ഥനും നിരീക്ഷണത്തിന് വിധേയനാകുന്നു. സൗഹൃദങ്ങൾ ഭരണകൂടത്തിന് ബോധ്യമാകാത്തപക്ഷം സംശയം തോന്നുന്നവരെല്ലാം തോക്കിൻമുനയിൽ ജീവിക്കേണ്ടിവരും. എവിടെ പിടിച്ചുകൊണ്ടുപോയാലും ആരും ചോദിക്കാൻ ഉണ്ടാവില്ല. ഭയപ്പെടുത്തുന്ന വർത്തമാനകാല ഭരണകൂടത്തിന്റെ അകാരണമായ ഭയത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്ന കഥയാണ് ‘കാണാതാവുന്ന തെരുവുകൾ’.

ഉപസംഹാരം

‘നിറം’ ഇന്ന് ഒരു സൗന്ദര്യസങ്കല്പം മാത്രമല്ല, ആധിപത്യത്തിന്റെ ചിഹ്നവും വെറുപ്പിന്റെ മനോഘടനയുമാണ്. അതുകൊണ്ട് ‘പെൺകാക്ക’ എന്ന കഥാസമാഹാരത്തിൽ അർഷാദ് കറുപ്പിന്റെ അദൃശ്യതയും (invisibility) വെളുപ്പിന്റെ അതിദൃശ്യതയും (hyper-visibility) പ്രശ്‌നവത്കരിക്കുന്നു. കറുപ്പ് നിറത്തിന്റെ പേരിൽ വിവേചനം അനുഭവിക്കുന്നവരുടെ സ്വത്വബോധത്തിന്റെയും ജൈവബോധത്തിന്റെയും വീണ്ടെടുപ്പിന് ബദൽ സൗന്ദര്യശാസ്ര്തം (counter aesthetics) അനിവാര്യമാണെന്ന് അർഷാദ് ബത്തേരി തിരിച്ചറിയുന്നുണ്ടാവണം.

Related tags : Arshad BatheriBooksDr Mothy Varky

Previous Post

എന്റെ വായന: ആത്മാവിനു തീപിടിപ്പി ക്കുന്ന സിംഹാസനങ്ങൾ

Next Post

ഭരണകൂട തരവഴിക്ക് കാവൽ നായ്ക്കളുടെ കുരവ

Related Articles

വായന

ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

വായന

എന്റെ വായന: ആത്മാവിനു തീപിടിപ്പി ക്കുന്ന സിംഹാസനങ്ങൾ

വായന

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

വായന

ഇ.ഐ.എസ്. തിലകന്റെ കവിതകൾ

വായന

ആധുനികാനന്തര മലയാള കവിത – ചില വിചാരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ: മോത്തി വർക്കി

പരിസ്ഥിതി ദർശനം മതങ്ങളിൽ

ഡോ. മോത്തി വർക്കി 

(ലേഖനങ്ങൾ) ഡോ. മോത്തി വർക്കി മാതൃഭ്യൂമി ബുക്സ് വില: 320 രൂപ. ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വര...

മുയലുകൾ ഉറങ്ങാത്ത നാട്ടിൽ

ഡോ. മോത്തി വർക്കി 

കാലവും അകലവും മനുഷ്യന്റെ സാധ്യതകളെ മോഹിപ്പിക്കുകയും പരിമിതികളെ പരിഹസിക്കുകയും ചെയ്യുന്നു. മനുഷ്യപുരോഗതിയുടെ ഒരു പ്രധാന...

ട്വിങ്കിൾ റോസയും പന്ത്രണ്ട്...

ഡോ. മോത്തി വർക്കി 

മനുഷ്യന്റെ ഭാവനകളും സ്വപ്‌നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള...

സാറായിയുടെ മരുദേശങ്ങൾ: നീരാവിയാകുന്ന...

ഡോ. മോത്തി വർക്കി 

ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്....

ഇതിഹാസങ്ങൾ പൂരിപ്പിക്കപ്പെടുമ്പോൾ!

ഡോ. മോത്തി വർക്കി 

ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ...

ബംഗാളി കലാപം: ഭയം...

ഡോ. മോത്തി വർക്കി 

ആമുഖം പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ 'ബംഗാളി കലാപം'...

എന്റെ പച്ചക്കരിമ്പേ: അതിജീവനത്തിന്റെ...

ഡോ: മോത്തി വർക്കി 

മാനുഷികവും മാനുഷികേതരവുമായ ബന്ധങ്ങളുടെ സമ്യക്കായ കൂടിച്ചേരലും ഇടപഴകലും പരസ്പര വിനിമയവുമാണ് വാഴ്‌വിെന്റ ജൈവികത. ഈ...

പെൺകാക്ക: കറുപ്പിന് പറയാനുള്ളത്

ഡോ: മോത്തി വർക്കി 

ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത പ്രത്യാശയുടെ ചില സങ്കേതങ്ങളെ (ഉട്ടോപ്യകളെ) മുറുകെ പിടിക്കാനോ തിരികെ പിടിക്കാനോ...

സക്കറിയയും അക്രൈസ്തവനായ യേശുവും

ഡോ: മോത്തി വർക്കി 

സക്കറിയ ഒരു വിഗ്രഹഭഞ്ജകനാണ് (iconoclast). ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ചുവളർന്ന സക്കറിയയുടെ യേശുവിനെക്കുറിച്ചുള്ള കഥകളെല്ലാം ദൈവശാസ്ര്ത...

ശരീരങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ!

ഡോ: മോത്തി വർക്കി 

പിതൃ ആധിപത്യനീതികളുടെ എല്ലാ ജ്ഞാന-ശാസന പ്രയോഗ രൂപങ്ങളെയും സാധൂകരിക്കാനുള്ള എളുപ്പവഴി അവയെ സ്വാഭാവികവത്കരിക്കുകയാണ്. കാലങ്ങളെയും...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven