• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

മോഹന്‍ കാക്കനാടന്‍ October 20, 2017 0

അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ ശബ്ദം നിലയ്ക്കണമെന്നാഗ്രഹിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഹിന്ദു വർഗീയവാദികൾ തുടർന്ന് നടത്തിയ ആഘോഷങ്ങളും അവരുടെ ധാർഷ്ട്യം നിറഞ്ഞ ഓൺലൈൻ പ്രസ്താവനകളും മറ്റൊരിടത്തേക്കല്ല നമ്മെ നയിക്കുന്നത്. 2014-ൽ നരേന്ദ്ര മോദി സർക്കാർ ഭീകര ഭൂരിപക്ഷത്തോടെ അധി കാരത്തിലേറിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വതന്ത്ര ചിന്താധാരകൾക്കെതിരെയുള്ള നിഷ്ഠൂരമായ അടിച്ചമർത്തലുകൾ ദിനംപ്രതി വർധിച്ചുവരികയാണ്.

നരേന്ദ്ര ധാബോൽക്കറും, ഗോവിന്ദ് പൻസാരെയും, എം.എം. കൽബുർഗിയുമെല്ലാം ഓരോ ഓർമ പ്പെടുത്തലുകളായി മാറിയത് ചുരുങ്ങിയ കാലത്തിനുള്ളിലാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം കഴിഞ്ഞു വെറും രണ്ടാഴ്ച തികയുമ്പോഴാണ്, സെപ്റ്റംബർ 21-ന് ത്രിപുരയിൽ പത്രപ്രവർത്തകനായ ശന്തനു ഭൗമിക്കിനെ ഒരു പ്രതിഷേധ റാലി റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പട്ടാപ്പകൽ ഗൂണ്ടകൾ കൊലപ്പെടുത്തുന്നത്. തൊട്ടടുത്ത ദിവസമാകട്ടെ ട്രിബ്യുണിൽ നിന്ന് വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.ജെ. സിങ്ങിനെയും അദ്ദേഹത്തിന്റെ അമ്മയെയും ആരോ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. ഇങ്ങനെ സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന നൂറുകണക്കിന് മാധ്യമ പ്രവർത്തകരാണ് ദിവസേന ഭീഷണി നേരിടുന്നത്. രാജ്ദീപ് സർദേശായിയും രാവിഷ്‌കുമാറുമെല്ലാം തങ്ങൾക്കു നേരെ ഉയർന്നിട്ടുള്ള വധഭീഷണികളെക്കുറിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എന്താണ് നമ്മുടെ നാട്ടിൽ പെട്ടെന്ന് വന്ന ഈ മാറ്റത്തിനു കാരണമെന്നു നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങൾക്കെതിരെയുള്ള ഒരു ചെറിയ മർമരം പോലും വച്ചുപൊറുപ്പിക്കില്ലെന്നു ദൃഢപ്രതിജ്ഞായെടുത്തിട്ടുള്ള ഹിന്ദു വർഗീയ ശക്തികളാണ് ഈ ആക്രമണങ്ങൾക്കു പിന്നിലെന്ന് അവരുടെ പല പ്രസ്താവനകളും വെളിവാക്കുന്നു. മാത്രമല്ല ഇത്തരം ഹീനമായ കൊലപാതക ങ്ങളെ ഒരിക്കൽ പോലും ബി.ജെ.പി. നേതൃത്വം അപലപിച്ചിട്ടുമില്ല.

അക്രമികൾക്ക് എല്ലാ സംരക്ഷണവും കിട്ടുന്ന രീതിയിലാണ് പോലീസിന്റെയും നിലപാട്. ഒരു മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. എങ്കിൽത്തന്നെയും ഗൗരി ലങ്കേഷ് കൊലപാതകത്തിനെതിരെ രാജ്യമെമ്പാടും നടന്ന പ്രതിഷേധ യോഗങ്ങളും ചർച്ചകളും ഈ അതിക്രമങ്ങളെ നിസ്സാരമായി തള്ളിക്കളയാൻ ജനങ്ങൾ കൂട്ടാക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിൽ നിന്നും നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം വർഗീയ ഫാസിസ്റ്റു കൂട്ടുകെട്ടിന് അടിയറ വയ്ക്കില്ലെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു.

Related tags : Gauri LankeshGovind PansareK J SinghKalburgiNarendra Dhabolkar

Previous Post

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ

Next Post

ഇവിടെ മലയാളിക്ക് സുഖം തന്നെ

Related Articles

mukhaprasangam

കൊറോണയും ആസന്നമായ പട്ടിണി മരണങ്ങളും

mukhaprasangam

ജലസാക്ഷരതയും സംരക്ഷണവും

mukhaprasangam

സ്ത്രീസുരക്ഷയും നിയമരൂപീകരണവും

mukhaprasangam

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

mukhaprasangam

സദാചാരവാദികളും സാഹിത്യവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹന്‍ കാക്കനാടന്‍

വർഗീയ ഫാസിസ്റ്റു ശക്തികളെ...

മോഹന്‍ കാക്കനാടന്‍ 

അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന...

മതേതരശക്തികൾ ദുർബലമാവുമ്പോൾ

മോഹന്‍ കാക്കനാടന്‍ 

കേരളത്തിന്റെ ഭരണ തലത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടോയെന്ന സംശയം ഓരോ ദിവസം കഴിയുംതോറും...

ജലസാക്ഷരതയും സംരക്ഷണവും

മോഹന്‍ കാക്കനാടന്‍ 

ജലം ഏറ്റവും ദുർലഭമായ പ്രകൃതിവിഭവമായിത്തീരുമെന്ന് മനുഷ്യൻ മനസിലാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സാധാരണ മനുഷ്യന്റെ ദൈനംദിന...

ഒടുവിൽ നിങ്ങളെ തേടിയെത്തുമ്പോൾ..

മോഹന്‍ കാക്കനാടന്‍ 

രാഷ്ട്രീയത്തിലെ കെണികൾ സാധാരണക്കാരന് എന്നും മനസിലാക്കാവാത്തതാണ്. യുക്തിക്കുമപ്പുറമാവും പല കാര്യങ്ങളും സംഭവിക്കുക. അത് നടത്തിയെടുക്കുന്നവർക്കാവട്ടെ...

ആത്മഹത്യാമുനമ്പിൽ എത്തപ്പെട്ടവർ

മോഹന്‍ കാക്കനാടന്‍ 

ഏപ്രിൽ-മെയ് മാസങ്ങളിൽ മുംബൈയിലെ പത്രങ്ങളിലെ ഒരു സ്ഥിരം വാർത്തയാണ് കർഷക ആത്മഹത്യ. ഈ വർഷം...

ദലിത് രാഷ്ട്രീയത്തിന് പുതിയ...

മോഹന്‍ കാക്കനാടന്‍ 

ജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ...

മൂഢസ്വർഗത്തിൽ നമുക്കും ജീവിക്കാം

മോഹന്‍ കാക്കനാടന്‍ 

ഈ ലക്കം കാക്ക തികച്ചും 'ആം ചെയർ' ജേർണലിസമാണ്. അതായത് ഇപ്പോൾ നമ്മുടെ പത്രക്കാരെല്ലാം...

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

മോഹന്‍ കാക്കനാടന്‍ 

സ്ത്രീപീഡനം രാജ്യമെങ്ങും വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നാം കണ്ടുവരുന്നത്. ഉൾനാടൻ ഗ്രാമങ്ങളും പരിഷ്‌കൃത...

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

മോഹന്‍ കാക്കനാടന്‍ 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരികയാണ്. അതോടൊപ്പംതന്നെ ഭക്തിയും. ഇന്ത്യ കാവിയുടെ പുതപ്പണിയുമ്പോൾ...

വരള്‍ച്ചയില്‍ വലയുന്ന മറാത്ത്‌വാഡ

മോഹന്‍ കാക്കനാടന്‍ 

സൂര്യതാപമേറ്റ് ചുട്ടുപൊള്ളുകയാണ് മഹാരാഷ്ട്ര; പ്രത്യേകിച്ചും വിദര്‍ഭ, മറാത്ത്‌വാഡ പ്രദേശങ്ങള്‍. ലാത്തൂര്‍, പര്‍ഭാനി, യവത്മാള്‍, ബീഡ്,...

കശ്മീർ പ്രതിസന്ധി എത്രത്തോളം

മോഹന്‍ കാക്കനാടന്‍ 

തോക്കിൻകുഴലിലൂടെ സമാധാനം സ്ഥാപിക്കാനാവുമെന്ന ഭരണവർഗത്തിന്റെ മൂഢമായ വിശ്വാസത്തിന്റെ ബാക്കിപത്രമാണ് ഇന്ന് കശ്മീർ. പതിറ്റാണ്ടുകളായി അവിടെ...

കാവിയുടെ കടന്നാക്രമണങ്ങൾ

മോഹന്‍ കാക്കനാടന്‍ 

ജനങ്ങൾ എന്ത് എഴുതണം അല്ലെങ്കിൽ എന്ത് കഴിക്കണം എന്ന് ഭരണകൂടം തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണ് ഇപ്പോൾ...

Mohan Kakkanadan

മോഹന്‍ കാക്കനാടന്‍ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven