• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കുട്ടികൾക്കൊരു കത്ത്

ഇന്ദിര കുമുദ് August 25, 2017 0

ഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ

പ്രിയപ്പെട്ട കുട്ടികളേ…
ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല
ഞങ്ങളുടെ വിലപ്പെട്ട സമയം
നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും
നിങ്ങളെ ഞങ്ങളുടെ കളികളിൽ
കൂട്ടുകാരാക്കണമെന്നും
നിങ്ങളെപ്പോലെ ഞങ്ങളും
നിഷ്‌കളങ്കരാകണമെന്നും
നിങ്ങൾ ആഗ്രഹിക്കുന്നുവോ?

പ്രിയപ്പെട്ട കുട്ടികളേ
ജീവിതം നിരന്തരം
പൊരുതിക്കൊണ്ടിരിക്കേണ്ട
ഒരു യുദ്ധക്കളമാണെന്ന്
നിങ്ങളോട് പറഞ്ഞത്
ഞങ്ങൾതന്നെ ആയിരുന്നു

ആയുധം ഉണ്ടാക്കിയതും
വെറുപ്പും പകയും മൂത്ത്
യുദ്ധത്തെ തോണ്ടിവിളിച്ചതും
ഞങ്ങൾതന്നെ ആയിരുന്നു

പ്രിയപ്പെട്ട കുട്ടികളേ
ഞങ്ങൾ നിങ്ങളോട് പറഞ്ഞതത്രയും
തീർത്തും കളവായിരുന്നു.
വളരെ ദൈർഘ്യമേറിയ
ഒരു രാത്രിയാണിത്
നീളമുള്ള ഒരു തുരങ്കത്തിനുള്ളിലെ
ദൃശ്യമെന്നപോലെ
ഒരറ്റത്തിന് മറ്റേ അറ്റം വളരെ
അസ്പഷ്ടമായി മാത്രം കാണാവുന്നതാണ്.

അവിടെ കാണുന്നതോ
അറുംകൊലയും കരച്ചിലും മാത്രം
പ്രിയപ്പെട്ട കുട്ടികളേ
ഞങ്ങൾക്കു മാപ്പുതരിക
നിങ്ങളെ അങ്ങോട്ടയച്ചത്
ഞങ്ങൾ തന്നെ ആയിരുന്നു
ജീവിതമൊരു യുദ്ധക്കളമാണെന്നത്
ഞങ്ങൾ നിങ്ങളോട് പറഞ്ഞ
ഒരു പെരും നുണയായിരുന്നു

കുട്ടികളേ…
ജീവിതം ഒരു ഉത്സവമാണ്
തുറന്ന പുഞ്ചിരിപോലെ
നിങ്ങളതിൽ വ്യാപിച്ചുകിടക്കുന്നു
പടർന്നു പന്തലിച്ച ഒരു മരത്തിൽ കിളികൾ
എന്നപോലെ നിങ്ങളതിൽ
ചിറകടിച്ചു പറന്നു കളിക്കുന്നു.

കുറച്ചു കവികൾ പറഞ്ഞപോലെ
ഉയർന്നുപൊങ്ങുന്ന
ഒരു ഫുട്‌ബോളാണ് ജീവിതം
നിങ്ങളാകട്ടെ അതിനു ചുറ്റും
ഓടിക്കളിക്കുന്ന
ഊർജസ്വലതയുള്ള കളിക്കാരും

പ്രിയപ്പെട്ട കുട്ടികളേ…
അങ്ങനെയല്ലെങ്കിൽ
അങ്ങനെ ആയേ തീരൂ!

Previous Post

മറുപടിയില്ലാതെ

Next Post

പനിയുടെ നിറമുള്ള കവിത

Related Articles

കവിത

മഴ മുളപ്പുകള്‍

കവിത

അവളുടെ തീരുമാനം

കവിത

ഈറോം ശര്‍മിള ഒരു രാജ്യമാണ്

കവിത

മഴ

കവിത

മഴവില്‍ത്തുണ്ടുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഇന്ദിര കുമുദ്

ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

ഇന്ദിര കുമുദ്  

മന:പൂർവമോ അല്ലാതെയോ ചീന്തിയെറിയുന്ന പ്രണയങ്ങൾ ഇരുട്ടിനോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? നിഴലുറങ്ങിയെന്ന് ഉറപ്പിക്കാനായി ഇടയ്ക്കിടെ ദീർഘശ്വാസം...

കുട്ടികൾക്കൊരു കത്ത്

ഇന്ദിര കുമുദ് 

ഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ പ്രിയപ്പെട്ട കുട്ടികളേ... ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല ഞങ്ങളുടെ...

സംഭാഷണകല

ഇന്ദിര കുമുദ് 

ഹിന്ദി മൂല കവിത: രാജീവ് കൃഷ്ണ സക്സേന സമൂഹത്തോട് എനിക്ക് ആകെയുള്ള ഒരു ബന്ധം...

Indira Kumud

ഇന്ദിര കുമുദ് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven