• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

‘മൗനത്തിന്റെ മഹാപുരോഹിതന്മാരേ നിങ്ങളുടെ രാജ്യം വന്നു’

ഡോ. എൻ. രേണുക November 6, 2016 0

‘ഭാഷയുടെ ഭിന്നസ്ഥായികൾ പിന്നിട്ടാണ് ആധുനികതാവാദം
സങ്കീർണമായ ഭാവുകത്വമായി മാറിയത്. ഗദ്യത്തിലും കവിതയിലും
ഏകദേശം സമാനമായ ഭാഷാനുഭവങ്ങളാണ് മലയാള
ത്തിൽ ഉണ്ടായത്. ആധുനികതയുടെ സൗന്ദര്യശാസ്ര്തഗ്രന്ഥമായ
‘തിരസ്‌കാര’ത്തിന്റെ മുഖവാചകമായി കൊടുത്തിരിക്കുന്ന ‘ൗദണ
റണടഫ ബണളടയദസലധഡടഫ യറമഠഫണബ ളമഢടസ ധല ളദണ ശമറഢ’ എന്ന
യൂജിൻ ജൊലാസിന്റെ പ്രസ്താവന ഇതിന്റെ സാധൂകരിക്കുന്നുമു
ണ്ട്. അതിഭൗതികദർശനങ്ങളെയും സ്വത്വ(ധഢണഭളധളസ)ത്തിന്റെ നിഗൂഢപഥങ്ങളെയും
ആവിഷ്‌കരിക്കാൻ ഭാഷ എങ്ങനെയാണ്
പ്രാപ്തമായതെന്ന് ആധുനികത വ്യക്തമാക്കി. കല്പാന്തനിദ്രകളും
സ്വർഗനരകങ്ങളും രക്തഭാവനകളും ഗന്ധകാനുഭൂതികളുമെല്ലാം
അടങ്ങുന്ന പുതിയ മിഥോളജിയായി ആധുനിക മലയാളകവിത
മാറി. യഥാർത്ഥത്തിൽ ഏകോന്മുഖമായ സ്വത്വത്തെയല്ല അതു
തിരഞ്ഞത്. ഒരേസമയം തന്നിൽത്തന്നെ വിരുദ്ധവും ശിഥിലവുമായ
ആത്മബിംബങ്ങളുടെ കൂടാരമാണ് അവർ ഭാഷയിൽ തീർ
ത്തത്. അതിലൂടെ ഭാവനാത്മക സമൂഹത്തെ സൃഷ്ടിക്കുവാൻ
ശ്രമിച്ചു. പ്രണയവും കലഹവും വിപ്ലവവും കുതറിത്തെറിക്കുന്ന
ഭാഷയിലൂടെയും അനവ്യതിയാന(ൗമഭടഫ ഉധതതണറണഭഡണ)ങ്ങളിലൂടെയുമാണ്
ആധുനിക കവിത ഒരു കാലഘട്ടത്തിന്റെ ഭാവുകത്വമായി
പരിണമിച്ചത്. സമ്പന്നമായ ഒരു ഭൂതകാലത്തെ ഘടനയിൽ പുതു
ക്കിയെടുത്ത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളേക്കാൾ സമാന്തര
പ്രസിദ്ധീകരണങ്ങളിലൂടെയാണ് ആധുനിക കവിത അതിന്റെ
സ്വത്വം കണ്ടെത്തിയത്. ”മഹാന്മാരായ എഡിറ്റർമാർ മഹാന്മാരായ
ഗ്രന്ഥകാരന്മാരെ കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ചെയ്യു
ന്നില്ല. മഹാന്മാരായ ഗ്രന്ഥകാരന്മാരാണ് മഹാന്മാരായ പ്രസാധകരെ
സൃഷ്ടിക്കുന്നത്” എന്ന ജോൺ ഫാറാറുടെ നിരീക്ഷണം
പ്രാവർത്തികമാക്കി. ഭാവുകത്വമെന്നത് കേവലമായ സൗന്ദര്യമൂല്യ
ത്തിനപ്പുറം എഴുത്തുകാരും വായനക്കാരും പ്രസാധകരും വിപണി
യുമടങ്ങുന്ന കൂട്ടുജീവിതം കൂടിയാണെന്ന് ജനതയെ ബോദ്ധ്യപ്പെ
ടുത്തുവാൻ ആധുനിക കവിതയ്ക്കു സാധിച്ചു. ‘ക്ഷുഭിതയൗവന’
ത്തിന്റെ സ്വപ്നങ്ങളും നിരാശകളുമൊക്കെയായി പല സ്ഥലങ്ങ
ളിൽ അലഞ്ഞിരുന്ന വായനക്കാരെ കവിത പരസ്പരം ഇണക്കി
നിർത്തി. വായനയുടെ ചരിത്രമായി മാറുവാൻ ആധുനിക കവി
തയ്ക്കു സാധിച്ചത് അങ്ങനെയാണ്. സ്ഥിരമായ മൗനത്തിൽ അതുറഞ്ഞില്ല.
ആധുനികതയിൽത്തന്നെ വ്യക്തികേന്ദ്രിതമായ നിരവധി
ഭാവുകത്വങ്ങൾ രൂപപ്പെട്ടു. സച്ചിദാനന്ദനും അയ്യപ്പപണി
ക്കരും കെ.ജി. ശങ്കരപ്പിള്ളയും സൃഷ്ടിച്ച ഭാവുകത്വം പ്രകടമായ ഉദാഹരണമാണ്.
പരമ്പരാഗതമായ വൃത്തങ്ങൾ പിളർക്കപ്പെടുന്നതി
നെക്കുറിച്ചും ‘വിവൃത രൂപങ്ങൾ’ (ുയണഭ എമറബല) കവിതയിൽ
വരുന്നതിനെക്കുറിച്ചുമെല്ലാം അവർ ബോധവാന്മാരായിരുന്നു.
കവിതയിൽ നടക്കുന്ന ഘടനാപരമായ വ്യതിചലനങ്ങൾ അനുനി
മിഷം തിരിച്ചറിയുകയും ആധുനികതയുടെ കാവ്യവിചാരപദ്ധതി
ആവിഷ്‌കരിക്കുകയും ചെയ്തു. ‘മുഹൂർത്തങ്ങൾ’ എന്ന കൃതിയുടെ
ചരിത്രപരമായ പ്രസക്തി ഇതാണ്. ചൊൽക്കാഴ്ചകളിലൂടെയും
ഭാഷയെ നിരന്തരം നിരീക്ഷിക്കുന്നതിലൂടെയും സമാന്തരമായ
മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെയും പൂർവമാതൃകകളെയും
സമകാലിക വ്യവഹാരങ്ങളെയും പരീക്ഷണാത്മകമായി
സംയോജിപ്പിക്കുന്നതിലൂടെയുമെല്ലാം ആധുനികകവിത ബഹുസ്വരതയുള്ള
കാവ്യയുക്തികൾതന്നെയാണ് അവതരിപ്പിച്ചത്.
വശ്യവും വിലോഭനീയവുമായ ഭാഷാഘടന മൂലം വായനയുടെ
ചരിത്രം ഏകശിലാത്മകമായിത്തീർന്നു (ഛമഭമഫധളദധഡ). ഇത്തരം
സാഹചര്യങ്ങളിലാണ് ”ആധുനികത ഭൂതകാലത്തിന്റെ നഷ്ട
ത്തിലും അസ്തിത്വത്തിന്റെ ശൈഥില്യത്തിലും ആത്മസത്തയുടെ
തകർച്ചയിലും വിലപിച്ചു” തുടങ്ങിയ വായനകൾ വരുന്നത്. ‘ആധുനിക
കവിതയുടെ ജീർണമുഖം’ എന്നതിലൂടെ തായാട്ടു ശങ്കരനാണ്
ആധുനിക പ്രവണതകൾ കാലഹരണപ്പെടുന്നതിനെക്കുറിച്ച്
ആദ്യം ഓർമിപ്പിക്കുന്നത്.
എൺപതുകളിൽ ആറ്റൂർ, സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള
എന്നിവരുടെ കവിതകളിൽ പ്രകടമായ ആത്മവിമർശനത്തി
ന്റെയും ദേശ്യസംസ്‌കൃതിയിലേക്കുള്ള പിന്മടക്കത്തിന്റെയും തുട
ർച്ചയായി ഉത്തരാധുനിക കവിതകളെ നിരീക്ഷിക്കാവുന്നതാണ്.
ചരിത്രത്തിന്റെ അതിഭാരങ്ങളില്ലാതെ, പെരുവഴികളുടെ വിജനതകളില്ലാതെ
നാട്ടുവ്യവഹാരങ്ങൾ കവിതയിലേക്ക് സംക്രമിച്ചു തുട
ങ്ങുന്ന കാലം നിശ്ചയമായും ഭാവുകത്വപരമായ വ്യതിചലന
ത്തിന്റെ കാലമായിരുന്നു. ആന്തരികമായ നിശ്ശബ്ദത, തിരസ്‌കൃതമായ
മൊഴികൾ, കുറുകിയ ഗദ്യഘടന, ധ്യാനാത്മകമായ നിശ്ശബ്ദ
തയ്ക്കുനേരെയുള്ള പ്രതിഷേധം, പാരഡികൾ, പാസ്റ്റിഷുകൾ തുട
ങ്ങിയ കലർപ്പുകളെല്ലാം ഇക്കാലത്ത് കവിതയിൽ ഉൾച്ചേർക്കപ്പെ
ട്ടു. കേവലമായ സാഹിത്യപ്രവണതയെന്നതിനുപരി സങ്കീർണമായ
ജീവിതപരിതോവസ്ഥയെയാണ് ഉത്തരാധുനികത പ്രതിനി
ധീകരിക്കുന്നത്. സാഹിത്യേതരമായ ജീവിതാനുഭവങ്ങൾ, തിരിച്ച
റിയപ്പെടാതെയുണെങ്കിലും എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്നു
ണ്ട്. ആഗോളവത്കരണത്തിന്റെ ബഹുശാഖാവിസ്തൃതിയുള്ള
കാലത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്കും ഈ മാറ്റത്തിനു
പുറംതിരിഞ്ഞുനിൽക്കുവാനാകില്ല. ശാസ്ര്തത്തിന്റെ കേന്ദ്രസ്ഥാനത്ത്
‘മനുഷ്യൻ’ എന്ന ആധികാരിക ബിംബത്തെ പ്രതിഷ്ഠിക്കുകയാണ്
ആധുനികത (ഛമഢണറഭധളസ) ചെയ്തതെങ്കിൽ ആധുനികാനന്തരം
രൂപപ്പെട്ട കാഴ്ചകളിൽനിന്നെല്ലാം ‘മനുഷ്യൻ’ മാഞ്ഞുപോയി.
പകരം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഭരിക്കുകയും നിയന്ത്രി
ക്കുകയും ചെയ്യുന്ന ഭാവനാഭൂമിശാസ്ര്തം (എബടഥധഭണഢ ഏണമഥറടയദസ)
രൂപപ്പെട്ടുവന്നു. സ്വത്വത്തിന്റെ ശകലീകൃതമായ (എറടഥബണഭളണഢ
ണേഫത) ബിംബങ്ങൾ അതിൽ നിഴൽനാടകങ്ങൾ നടത്തി.
വികേന്ദ്രീകരിക്കപ്പെട്ട ജനസമൂഹങ്ങൾ ദേശീയമോ വംശീയമോ
ഭാഷാപരമോ ലിംഗനിഷ്ഠമോ ആയ സ്വത്വം നേടിയെടുക്കുവാനുള്ള
ഒറ്റയൊറ്റ ശ്രമങ്ങൾ തുടർന്നു. തുടരുന്നു. അങ്ങനെ അതൊരു
പ്രതിസംസ്‌കാരത്തിന്റെ (ഇമഴഭളണറ ഇഴഫളഴറണ) സ്വഭാവം ആർജി
ക്കുവാനും മൂന്നാംലോകരാജ്യങ്ങളിലും ഉപദേശീയതകളിലും രൂപപ്പെട്ടുവരുന്ന
പോസ്റ്റ്‌മോഡേൺ സംസ്‌കാരത്തിൽനിന്നും കാവ്യഭാവുകത്വത്തിൽനിന്നും
മലയാളത്തിലെ പുതുകവിത എങ്ങനെ
വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രധാനമായിട്ടുള്ളത്. ആധുനികാനന്തരം
രൂപപ്പെട്ടുവെന്ന് നാം വിശ്വസിക്കുന്ന കവിതയുടെ
ധാർമികമായ തലം എന്താണ്? ഇത് അതിർത്തിയുദ്ധങ്ങളുടെ
കാലമാണ്. ആധുനിക ഭാവുകത്വത്തെ (ഛമഢണറഭ ണേഭലധഠധഫധളസ)
പ്രതിസ്ഥാനത്തു കണ്ടുകൊണ്ടാണ് ഭൂരിപക്ഷം ഉത്തരാധുനിക
കവിതകളും രൂപപ്പെട്ടത്. ഇതിൽ ഭാവുകത്വത്തിന്റെ സർഗാത്മകമായ
ഇടച്ചിൽ എത്രത്തോളമുണ്ട് എന്നത് സംശയമാണ്. ‘ഞാൻ
കൂടി ഉൾപ്പെട്ട ഈ ലോകത്തെ എങ്ങനെയാണ് ഞാൻ നിർവചി
ക്കുക? അതിൽ എന്റെ സത്തയെന്താണ്?’ തുടങ്ങിയ ആധുനിക
യുക്തികൾക്കു പകരമായി ‘ആരുടെ ലോകമാണിത്? എത്രതരം
ലോകങ്ങൾ സാദ്ധ്യമാണ്?’ തുടങ്ങി സ്വത്വത്തെ ഭൗതികമാനങ്ങ
ളിലേക്കു വികസിപ്പിക്കുന്ന, തന്റേതായ ‘സ്‌പേസ്’ നിർമിച്ചെടു
ക്കുന്ന പ്രവണതയാണ് എല്ലാ സാഹിത്യരൂപങ്ങളെയുംപോലെ
കവിതയും പ്രതിനിധീകരിക്കാൻ ശ്രമിച്ചത്. മലയാളത്തിലെ ആധുനികാനന്തരകവിതകൾ
പ്രധാനമായും രണ്ട് പദങ്ങളെയാണ്
വാദിച്ച് തോല്പിക്കുവാൻ ശ്രമിച്ചതോ വികസിപ്പിച്ചതോ. ‘നിശ്ശബ്ദത
– ചരിത്രഭാരം’ എന്നിവ ‘പണസശമറഢല’ എന്ന നിലയിൽതന്നെ കവി
2011 അയറധഫ ബടളളണറ 004 5
തയെ യുദ്ധമുഖത്തേക്കു നയിച്ചു. യുവകവി വിമർശകനു മുമ്പിൽ
സന്ദേഹിച്ചുനിൽക്കുന്നതായി ആധുനിക പ്രതിനിധി ഭാവന
ചെയ്തു. ”ഞങ്ങളെന്തിനെക്കുറിച്ചാണ് എഴുതേണ്ടത്, സർ?” എന്ന്
സംശയിച്ചുനിൽക്കുന്ന ചിത്രത്തിന് വലിയ പ്രസക്തിയൊന്നുമി
ല്ലെങ്കിലും ചരിത്രബോധത്തിന്റെ ശൂന്യത ഒളിയമ്പുകളുടെ രൂപ
ത്തിൽ പുതിയ കവിതയിൽ പ്രത്യക്ഷപ്പെടുന്നു:
”ഇല്ലാത്ത ദു:ഖത്തിന്റെ കനമാണ്
നീണ്ടുനിവർന്നു നിൽക്കുമ്പോഴത്തെ ഈ കൂനന്”
”ഒരു മഴയും ഞാൻ നേരെ നനഞ്ഞില്ല”
”നാക്കിന്റെ സുരക്ഷിതമായ ഉത്തരകാലമാണിത്” തുടങ്ങിയ
പരാമർശങ്ങൾ എഴുപതുകളിലെ സമ്പന്നമായ രാഷ്ട്രീയ ഭൂതകാലത്തോടുള്ള
പകപോക്കലായിട്ടാണ് വായിക്കപ്പെട്ടത്.
ആധുനിക വിമർശനത്തിന്റെ (നവകാല്പനികത) സൗന്ദര്യചി
ന്തയെ ഏറെ സ്വാധീനിച്ച സൂസൻ സൊന്റാഗിന്റെ ‘ഈസെ്തറ്റിക്‌സ്
ഓഫ് സൈലൻസ്’ എന്ന ലേഖനത്തിൽനിന്നും പ്രചോദനമുൾ
ക്കൊണ്ട് വികസിച്ച അമൂർത്തവും ഗഹനവുമായ നിശ്ശബ്ദത ആധുനിക
കവിതയിൽ ഉണ്ടായിരുന്നു.

”ഇന്നു ഞാനന്വേഷിക്കുന്നു എന്താണ് നിശ്ശബ്ദത?
ധ്യാനസ്ഥനായ ബുദ്ധന്റെ ശിരസ്സാണോ?
ശ്മശാനത്തിൽ മഴ നനയുന്ന കുരിശാണോ
എന്താണോ നിശ്ശബ്ദത?”
(കെ.ജി. ശങ്കരപ്പിള്ള – നിശ്ശബ്ദത)

ഇത്തരം മൗനങ്ങളെ തിരസ്‌കരിച്ചുകൊണ്ടുള്ള പുതിയ ലോകബോധം
കവിതയിൽ വികസിക്കുന്നുണ്ട്.
”കാട്ടിലെത്തിയാൽ
നിശ്ശബ്ദനാകുമെൻ
കൂട്ടുകാരൻ മരിച്ചു.
ദീക്ഷ വീടുകയില്ല, പോരില്ല ഞാൻ
നിങ്ങളെത്ര കരഞ്ഞു വിളിച്ചാലും”
(പി. രാമൻ – നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്)

”ധാർമികമൂല്യങ്ങളെക്കുറിച്ച് ആധികൊള്ളാത്ത തലമുറയുടെ
പ്രതിനിധിയാണെന്നും ക്ലാസ്സിസിസത്തോട് അടുത്തുനിൽക്കുന്ന
ആന്തരികമൗനവും ഉപരിപ്ലവമായ ലാളിത്യവും പുലർത്തുന്നവരാണ്
പുതുകവികളെന്നും അവകാശപ്പെടുമ്പോൾ പ്രാർത്ഥിച്ചു
പ്രാർത്ഥിച്ച് ദൈവഭഞ്ജകമായിത്തീരുന്നതിലെ യുക്തിയാണ്
ഇവിടെ പ്രവർത്തിച്ചത്. മൗനത്തിന്റെ കുറുമൊഴികൾ, രഹസ്യാത്മ
കമായ ഭാഷ എന്നിവയിലൂടെ കവിതയെത്തന്നെ വിഷയമാക്കു
ന്ന, അതിന്റെ ഘടനയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും
ആകുലമായ ഭാവുകത്വമാണ് ഭൂരിപക്ഷം കവിതകളും അവതരിപ്പി
ച്ചത്. ദലിത് വാദം, സ്ര്തീവാദം, പരിസ്ഥിതിവാദം തുടങ്ങിയ പാർശ്വ
ഭാവനകളും ഉപശാഖകളും കവിതയിൽ ബഹുമുഖധാരകൾ വികസിപ്പിച്ചു.
നാനാരീതിയിലുള്ള ആളുകൾ പോക്കുവരവുകൾ നട
ത്തുന്ന വലിയ ഒരു തെരുവായി കവിത മാറുന്നുണ്ട്. എന്നാൽ ഒറ്റ
പ്പെട്ട പ്രവണതകളെ ഭാവുകത്വമായി സങ്കല്പിക്കുന്നതിൽ യുക്തി
യില്ല. പുതിയ കവിത അതിന്റെ അനുസ്യൂതിത്വത്തെ വിസ്മരിച്ച്
പൂർവപ്രമാണങ്ങളെ അതിജീവിക്കുകയോ ചോദ്യം ചെയ്യുകയോ
ചെയ്തുവരുന്നു.

ഉദാ: ”വഴിവിളക്കുകളെ അവിശ്വസിച്ചവരും
നക്ഷത്രങ്ങളുടെ വാത്സല്യം നഷ്ടപ്പെട്ടവരും
അവരുടെ ഇരുൾ നിറഞ്ഞ പാതയിൽ
എന്നെ കണ്ടെത്തും”
(പി.എ. നാസിമുദ്ദീൻ – നിങ്ങൾ)

”ഒരു പുൽച്ചാടിയെ കീറിമുറിക്കുംപോലെ
ഈച്ചകളെ നിരീക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ
ലളിതമല്ല ഞങ്ങളുടെയും ജീവിതത്തിന്റെ സിലബസ്”
(എം.ബി. മനോജ് – പാഠപൂർവ്വം)
സംസ്‌കാരവിമർശനം, പാഠവിമർശനം തുടങ്ങിയവ പുതിയ
കവിതയുടെ ഘടനയായിത്തന്നെ വികസിക്കുന്നു. എങ്കിലും
ആത്മാനുരാഗത്തിന്റെയും ഗൂഢപ്രണയങ്ങളുടെയും ഏറ്റവും കുറുകിയ
ഘടനയാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്.

”ഇരുട്ടിനാൽ
പണിത വീട്
എത്ര കാലം
അങ്ങനെയായിരുന്നു?
പ്രണയം കൊ-
ണ്ടന്ധരായവർ
വന്നുചേരുംവരെ”
(വീരാൻകുട്ടി – പ്രണയത്താൽ)

ബൃഹദ് പാരമ്പര്യത്തെ വെറുക്കുന്ന ലഘുമാതൃകകളുടെയും
ഗദ്യത്തിന്റെയും ശൈലി ഉത്തരാധുനികതയോടെ ആരംഭിച്ചു
എന്നു പറയാനാവില്ല. അൻപതുകൾക്കു മുൻപുതന്നെ,
വി.വി.കെ. വാലത്തിന്റെ കവിതകളിൽ ഈ ഗദ്യാഖ്യാനസങ്കേതം
മറ്റൊരു തരത്തിൽ വരുന്നുണ്ട്. 1946-ൽ രചിക്കപ്പെട്ട ‘പിശാചിന്റെ
പ്രതികാരം’ എന്ന കവിതയിൽ ഗൂഢമായ ഗദ്യം വന്നുകഴിഞ്ഞിരു
ന്നു.

”ഞാൻ നടന്നുപോയ വഴിയിലെ പച്ചിലകളിൽ
എന്റെ രക്തം പതിഞ്ഞിട്ടുണ്ട്.
ഞാൻ നടന്നുപോയ വഴിയിലെ മണ്ണിൽ
എന്റെ പത വീണിട്ടുണ്ട്.
ഞാൻ നിന്നെ നീയറിയാതെ പിന്തുടർന്നു.
പകൽ, ഒരു കീറു നിഴലായി ഞാൻ നടന്നു.
ഒരു രാത്രി, ഒരു കഷ്ണം അന്ധകാരമായി ഞാൻ അലഞ്ഞു”.

”ഞാൻ ബലിയാടായി തുടരുകതന്നെ ചെയ്യും, മറ്റൊരാൾ
അതാവേണ്ടിയിരിക്കെ” എന്ന എഡ്വേഡ് ആൽബിയുടെ വാക്യമു
ദ്ധരിച്ച് സാഹിത്യചരിത്രങ്ങൾ കൊണ്ടാടിയ എ. അയ്യപ്പന്റെ കവി
തകൾക്കും എത്രയോ മുൻപാണ് ഇസങ്ങളെയും കാലത്തെയും
മറികടന്ന ഈ വരികൾ രചിക്കപ്പെട്ടത് ലിറ്റററി തിയറിയും ലിറ്ററേ
ച്ചറുമായി വിദൂരമായ ബന്ധം മാത്രമാണുള്ളതാണെന്നാണ്
ഇത്തരം മാതൃകകൾ തെളിയിക്കുന്നത്. സാഹിത്യചരിത്രങ്ങ
ളെയും കാലവിഭജനത്തെയും മാനദണ്ഡമാക്കിയുള്ള ഭാവുകത്വനി
ർണയം അപ്രസക്തമാണ്. പാരമ്പര്യത്തിന്റെ ഉറവിടങ്ങളെ
സൃഷ്ട്യുന്മുഖമായി മാനിക്കുന്നവരിലാണ് കവിതയുടെ ഭാവി.
പി.പി. രാമചന്ദ്രൻ, പി. രാമൻ, കെ.ആർ. ടോണി, എസ്. ജോസഫ്,
അൻവർ അലി, വീരാൻകുട്ടി, റഫീക് അഹമ്മദ്, സെബാസ്റ്റ്യ
ൻ, പി.എൻ. ഗോപീകൃഷ്ണൻ, എം.ബി. മനോജ്, ശ്രീകുമാർ കരി
യാട്, എം.ആർ. രേണുകുമാർ, ടി.പി. രാജീവൻ, വി.എം. ഗിരിജ,
അനിത തമ്പി, പി.എ. നാസിമുദ്ദീൻ തുടങ്ങിയവരിൽ പ്രതികവിതകളുടെ
സ്വഭാവംകൊണ്ട് പാരമ്പര്യത്തെ ബടഭധയഴഫടളണ ചെയ്യുന്ന
വർ കെ.ആർ. ടോണിയും വി.സി. ശ്രീഹരിയും ശ്രീകുമാർ കരിയാടുമാണ്.
‘ദേശീയത അഥവാ ദേശീയത’ എന്ന ശ്രീകുമാർ കരിയാടിന്റെ
കവിതയിൽ വെളിപ്പെടുന്ന ആശയം തികച്ചും അകാല്പനികമാണ്
(അഭളധ മെബടഭളധഡ). പൂർവപാഠങ്ങളെ സൃഷ്ടിപരമായി
തിരസ്‌കരിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നവരെന്ന നിലയിൽ
ഇവരുടെ കവിതകൾ സവിശേഷപഠനം അർഹിക്കുന്നു.
പുതിയ കവിതയുടെ അനുഭൂതിയിലൂടെയും കാവ്യഘടനയിലൂടെയും
വിനിമയം ചെയ്യപ്പെടുന്നതെന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും.
അപ്പോൾ സത്തയെ സംബന്ധിച്ച സംവാദ
ങ്ങൾ, അപരസ്വത്വസങ്കല്പങ്ങൾ, ഗൂഢാർത്ഥ വിശദീകരണങ്ങൾ
തുടങ്ങിയ ആധുനികയുക്തികളിൽനിന്ന് പുതിയ കവിത വഴിമാറി
യെന്നു പറയാനാവില്ല. ആധുനികാനന്തരം രൂപപ്പെട്ട കാവ്യവായ
നകളുടെ വഴികളിൽ പ്രബലരായിത്തന്നെ നിൽക്കുന്ന കവികളുടെ
കവിതകളെത്തന്നെ മാതൃകയായി എടുക്കാം. ഇവയിലെല്ലാം
ആത്മാനുരാഗം കനത്ത ഒരിഴയാണ്. ഏതൊക്കെയോ തലങ്ങ
ളിൽ വായനയെ സ്പർശിക്കുന്നത് ഈ ഘടകമാണ്.
”ആത്മഭാഷണത്തിന്റെ സാമൂഹ്യതലത്തിലേക്കുള്ള വികാസമാണ്
എനിക്ക് കവിത” എന്ന് റഫീക് അഹമ്മദ് എന്ന, വിവിധ
മാധ്യമങ്ങളിലൂടെ ഭാഷയെ പരുവപ്പെടുത്തിയ ജനകീയ കവി അവകാശപ്പെടുന്നുണ്ട്.
ഭാഷയുടെ അനന്തമായ സാദ്ധ്യതകളിൽ ഒന്നുമാത്രമായി
കവിതയെഴുത്തിനെ കാണുന്ന റഫീക്കിന്റെ കവിതകളിൽ
നാട്ടുമൊഴികൾക്കൊപ്പംതന്നെ സംസ്‌കൃതവും വളരുന്നുണ്ട്.
പ്രാക്തനം/ചിത്പരമാർത്ഥവിജ്ഞ/ബോധസാനു തുടങ്ങിയ
വാക്കുകൾ ശ്രദ്ധേയമാണ്. നിഗൂഢമായ അന്തരാളഭാഷ ‘നി
ലാവും സർപ്പവും’ എന്ന കവിതയിലുണ്ട്.

”ഇവിടെ മുൾക്കാടിനിടയിൽ ഭയങ്ങളിൽ
ഉരഗജന്മമിഴഞ്ഞുതീർക്കുന്നു ഞാൻ”
”മണലിൽ കാലുപൂഴ്ന്നാലും വേഗം വേഗം നടന്നു ഞാൻ”
എന്നു പറയുന്ന ആറ്റൂരിന് അധികം ദൂരെയല്ലാതെ
”ഇരുളിൽ മുരൾച്ചകളേതു സന്ദേശം
കണ്ണിൽ
ചുറയും വെളിച്ചങ്ങളേതു സന്ദേഹം, ചിരി-
ച്ചൊഴിയാമെന്നാകിലും ഒഴിയാ ദു:സ്വപ്നങ്ങൾ
അറിയാമെന്നാഴങ്ങളെന്നുതന്നെയോ പൂച്ച
ഒളിനോട്ടമായെൻ നേർക്കു കണ്ണിറുക്കുന്നു”
(പൂച്ച)

തുടങ്ങിയ വരികളിൽ തെളിയുന്ന ഭാവമെന്ത്? പാർശ്വഭാവനയുടെ
ലോകത്ത് നിർണായകസ്ഥാനം വഹിക്കുന്ന ‘കറുത്ത കല്ല്’
എന്ന ജോസഫിന്റെ കവിതയും ഇവിടെ ഓർക്കേണ്ടതാണ്.

”മിഴികളാൽ കുത്തിവരയ്ക്കണം മാന-
ത്തൊരു കടുവയെ
കരിങ്കല്ല് പണ്ടങ്ങഗാധതയിൽ നി-
ന്നുയർന്നു വന്നുവോ?
അനന്തതയിലേക്കുരുണ്ടുപോകുമോ?”

അപരസ്വത്വത്തെക്കുറിച്ചുള്ള (അഫളണറ ഋഥമ) ഭയങ്ങൾ നിഗൂഢതകൾ
പൂണ്ടുകിടക്കുന്ന സ്വരഘടനയാണ് ഇവയിലെല്ലാം ഉള്ളത്.
മൂന്നാംലോക ദേശ്യഭാഷാകവിതകൾ അതിന്റെ സ്വത്വം അന്വേ
ഷിക്കുന്നത് വിമർശനാത്മക ഭാഷാശാസ്ര്തത്തിലും തിരസ്‌കൃതമായ
പദകോശങ്ങളിലുമാണ്. എസ്. ജോസഫ്, എം.ബി. മനോ
ജ്, എം.ആർ. രേണുകുമാർ തുടങ്ങിയവരുടെ കാവ്യഘടന ഇത്ത
രത്തിലാണ് പ്രാധാന്യം അർഹിക്കുന്നത്.

പദങ്ങൾ
വെഷക്കായ
തുറു
കച്ചി
കടലപ്പിണ്ണാക്ക്
കുടപ്പന
പുലിയീച്ച
ഞൊളവ
കിഞ്ചറ
മക്കുംകായ
കന്ധ്രാവി
താഴറ്റം
പെയത്ത്
നെല്ലുംവെള്ളം
ഭാഷണശൈലികൾ
ഓരോ പ്രാവിശ്യോം കഴിയുന്നേരം
തെരക്കിപ്പിടിക്കുക
മാവും തെയിലേം മേടിച്ചോണ്ട്
മങ്കളോം മനോരമേം അയക്കാരി എടുത്തു
നോട്ടക്കൊറവ്
ശെനിയാഴ്ച
കിണറൊച്ച
നെട്ടിപ്പരുങ്ങുക

കാവ്യഘടനയെ സംബന്ധിച്ചിടത്തോളം നിഘണ്ടുക്കൾ
അടഞ്ഞ പാഠങ്ങളല്ല എന്നാണ് ഇവ തെളിയിക്കുന്നത്. പാർശ്വഭാവനകളുടെ
ലോകത്ത് ഭാഷാപരമായ മിഥോളജികൾ സൃഷ്ടിക്കാൻ
സാധിച്ചിട്ടുള്ളത് മോഹനകൃഷ്ണൻ കാലടിയുടെ കവിതകൾക്കാണ്.
പാലൈസ്, പന്താടുംകുന്ന്, മഴപ്പൊടവ തുടങ്ങി ബാലഭാവനകളുടെ
അവികസിതമായ ലോകം തുറന്നിടുകയും സ്വയം അനുകരിക്കുകയാൽ
കാലഹരണപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന
കവിതകൾ.

ആധുനികാനന്തരം രൂപപ്പെട്ട കവിതയ്ക്ക് അത്യന്തം വൈരുദ്ധ്യാ
ത്മകമായ പശ്ചാത്തലമാണുള്ളത്. ഇലക്‌ട്രോണിക് സാങ്കേതികവിദ്യയും
ഉപഭോഗ സംസ്‌കാരവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ
കവിതാബാഹ്യമല്ല. സി.ഡി. കവിതകളുടെയും യൂത്ത്‌ഫെസ്റ്റിവൽ
വേദികളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നിമിഷകവിതകളുടെയും
അതിപ്രസരം ഉത്തരാധുനിക കാവ്യഭാവുകത്വത്തെ ചിതറിച്ചുകളയുന്നുണ്ട്.
വിപണി കവിതയ്ക്ക് അനുകൂലമല്ല. ചൊൽക്കാഴ്ചകളിലൂടെ
കേൾവിയുടെയും കാഴ്ചയുടെയും തെരുവീഥികളെ അട
ക്കിഭരിക്കുവാൻ ആധുനികകവികൾക്കു സാധിച്ചു. അതുകൊ
ണ്ടാണ് പലരുടെയും ഓർമകളിൽ ‘നൊസ്റ്റാൾജിയ’ ആയി
അതിന്നും നിൽക്കുന്നത്. ഇപ്പോഴും കവിതയെ സംബന്ധിച്ച ജനസാമാന്യത്തിന്റെ
അഭിരുചികൾ അതിഭാവുകത്വം നിറഞ്ഞ ഒച്ചപ്പെ
ടലുകളിലും നാടകീയാവതരണങ്ങളിലും അധിഷ്ഠിതമാണ്. കവി
തകൊണ്ട് ബന്ധിതമായ സമൂഹം ഇന്നില്ല. ഒറ്റപ്പെട്ട മേഖലകളി
ലെവിടെയൊക്കെയോ കവിത സംഭവിക്കുന്നുണ്ടെന്നു മാത്രം.

Previous Post

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

Next Post

നാളെ

Related Articles

വായന

ചന്ദ്രമതിയുടെ കഥകൾ: ആകാശം നഷ്ടപ്പെടുന്നവർ

വായന

നിശബ്‌ദ സഞ്ചാരങ്ങൾ: ഭൂമിയിലെ മാലാഖമാരുടെ കനിവിന്റെ കഥ

വായന

സ്വാതന്ത്ര്യവും മാതൃത്വവും

വായന

നവകഥയുടെ മാനിഫെസ്റ്റൊ

വായന

മതമൗലികവാദികൾ ബ്യൂട്ടി പാർലറിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. എൻ. രേണുക

‘മൗനത്തിന്റെ മഹാപുരോഹിതന്മാരേ നിങ്ങളുടെ...

ഡോ. എൻ. രേണുക 

'ഭാഷയുടെ ഭിന്നസ്ഥായികൾ പിന്നിട്ടാണ് ആധുനികതാവാദം സങ്കീർണമായ ഭാവുകത്വമായി മാറിയത്. ഗദ്യത്തിലും കവിതയിലും ഏകദേശം സമാനമായ...

Dr. N. Renuka

ഡോ. എൻ. രേണുക 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven