• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം

മണിലാൽ November 5, 2013 0

നേരിയ വെളിച്ചം നിറഞ്ഞ മുറിയിൽനിന്നും സിനിമ
ആരംഭിക്കുന്നു. കൊതുകുവലകൊണ്ടു മൂടിയ ഒരു കട്ടിലിൽ
യുവാവ് (25 വയസ്സ്) ഇരിക്കുന്നു. ടീഷർട്ട്, ബെർമൂഡ, കഴുത്തിൽ
അഴിച്ചു മാറ്റാൻ മറന്ന ടൈ.
കട്ടിലിനും കൊതുകുവലയ്ക്കും പുറത്ത് ടേബിളിൽ തുറന്നുവച്ച
കംപ്യൂട്ടർ. കംപ്യൂട്ടറിൽ യൂടൂബിൽ നിന്നുള്ള ആബിദാ
പർവീണിന്റെ ബുല്ലേഷായെപ്പറ്റിയുള്ള പാട്ട്. റോഡു
ഗതാഗതത്തിന്റെ ശബ്ദങ്ങൾ
പുറത്ത്. അയാൾ കട്ടിലിന്റെ അരികിൽനിന്നും ഒരു
(കടലാസുകൊണ്ടു പൊതിഞ്ഞ) കുപ്പി ഇടത്തേ കൈകൊണ്ട്
എടുത്ത് വലത്തേ കൈകൊണ്ട് പൊതിഞ്ഞ കടലാസ്
അഴിക്കാതെ നെടുകെ കീറുന്നു.

ആബിദയുടെ പാട്ട് തുടരുന്നു. രാഗവിസ്താരത്തിൽ യൂടൂബ്
ഫ്രെയിമിന്റെ വശങ്ങളിലേക്ക് ചെരിഞ്ഞു പോകുന്ന ആബിദയുടെ
മുഖം. പാട്ടിൽ ലയിച്ച യുവാവിന്റെ തലയും ഒരുവശത്തേക്ക്
ചെരിഞ്ഞു ചെരിഞ്ഞു പോകുന്നു. പിന്നെ യഥാസ്ഥാനത്തേക്ക്
തലതിരിച്ചെടുത്ത് ബീർ വായിലേക്ക് ഒഴിക്കുന്നു. പെട്ടെന്ന് ചാറ്റിൽ
ആരോ വന്നതിന്റെ ശബ്ദ ദൃശ്യ സൂചനയറിഞ്ഞ് അയാൾ
കട്ടിലിലൂടെ ബീർകുപ്പിയുമായി മുട്ടുകാലിൽ ഇഴഞ്ഞ് കട്ടിലിന്റെ
അറ്റത്ത് കംപ്യൂട്ടറിനരികെയെത്തുന്നു.
മാജിക് പോലെ മുഖത്ത് പടരുന്ന സന്തോഷം. ആവേശം.
അയാൾ തിരക്കിട്ട് ടൈപ്പ് ചെയ്യുന്നു.
കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങൾ…..ഒലഹീീീീീ

യുവാവ് : ഹെലോ
മറുപടി : ഡിസ്‌കണക്ട് ആയതാ….
(യുവാവിന്റെയും മറുപടിയുടെയും ശബ്ദത്തിനോട് ചേർന്ന്
കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദവും, അന്തരീക്ഷത്തിന്റെ
ശബ്ദവും ചേർന്ന്, സംഗീതവും ഇടകലരുന്നുണ്ട്)
എന്തു ചെയ്യുന്നു?
മറുപടി : ഡിസൈനിംഗ് സ്റ്റഡീസാ….
യുവാവ് : എന്ത് ഡിസൈനിംഗ്….
യുവതി : (മടിയോടെ) അതു പിന്നെ….. സ്റ്റിച്ചിംഗ് എന്നു
പറയും.
യുവാവ് : (നിസ്സാരമാക്കി) ഓ..
മറുപടി : (നീരസത്തോടെ) എന്താ കളിയാക്കുന്ന മാതിരി?
യുവാവ് : (ക്ഷമാപണത്തോടെ) ഏയ് വെറുതെ…..
(ഉഷാറായി) പറയൂ വിശേഷങ്ങൾ.
മറുപടി : (താൽപര്യത്തോടെ) പറയൂ……. ഞാൻ കേൾക്കാം,
എനിക്ക് കേൾക്കാനാ ഇഷ്ടം……. എന്തു ചെയ്യുകയാ…
യുവാവ് : ഞാൻ സിനിമ കണ്ടുകൊണ്ടിരിക്കുകയാ…..
മറുപടി : അതല്ല. ജോലി എന്താ ചെയ്യുന്നേന്ന്.
യുവാവ് : ഓഹോ… ഡയറക്റ്റ് മാർക്കറ്റിംഗ് എന്നൊക്കെ
കേട്ടിട്ടില്ലെ.
അഴിച്ചുവയ്ക്കാൻ മറന്ന ടൈ ധൃതിയിൽ അഴിച്ചു മാറ്റുന്നു.
മറുപടി : അറിയാം (പാട്ടു പാടുന്നതുപോലെ) വീടുകൾ തോറും
കയറിയിറങ്ങി…….
യുവാവ് : (കളിയാക്കി ആണോ എന്ന് കരുതി അതിൽനിന്ന്
കുടഞ്ഞെണീറ്റ് ഗൗരവത്തോടെ) ഞങ്ങൾ വീടുകളിൽ
പോകാറില്ല, ആളുകളെ വീടുകളിലേക്ക് പറഞ്ഞയയ്ക്കുന്നതാ
ഞങ്ങളുടെ പണി.
(ടൈയിൽ ഒന്നു നോക്കി ഒരു മൂലയിലേക്ക് വലിച്ചെറിയുന്നു.)
മറുപടി : (തമാശ മട്ടിൽ) അപ്പോ നിങ്ങളാണല്ലേ
ഓരോരുത്തരെ പറഞ്ഞുവിട്ട് സൈ്വരക്കേടുണ്ടാക്കുന്നത്…..
യുവാവ് : (പരിഹാസത്തെ ചിരികൊണ്ട് നേരിടുന്നു) ഹ ഹ…
മറുപടി : (അതിനു മറുപടിയായി) ഹി ഹി……. ഏതു സിനിമയാ
കണ്ടോണ്ടിരുന്നത്?
യുവാവ് : മലയാളമാ… സിനിമ കാണാറുണ്ടോ?
മറുപടി : ങും…
യുവാവ് : ആരെയാ ഇഷ്ടം. ലാലോ മമ്മുട്ടിയോ?
മറുപടി : രണ്ടു പേരേം എനിക്കിഷ്ടമല്ല.
യുവാവ് : അതെന്താ അങ്ങനെ.
മറുപടി : ഞാൻ ചെറുപ്പമല്ലെ, അമീർഖാനാ എന്റെ ഫാൻ.
യുവാവ് : ഹിന്ദി അറിയുമോ?
മറുപടി : ഏയ്, അറിഞ്ഞിട്ടൊന്നുമല്ല…. മസിലു കാണാനാ…
യുവാവ് : (ചിരി കലർത്തി) എത്രയാ വയസ്സ്?
മറുപടി : എന്തിനാ…
യുവാവ് : വെറുതെ, എന്നാ വേണ്ട. എത്രേലാ ജനിച്ചത്?
മറുപടി : 87.
യുവാവ് : (പറയുന്നത് പെരുപ്പിച്ച്) ആയിരത്തി
തൊള്ളായിരത്തി…..
മറുപടി : (അതേപോലെ വാക്കുകളെ പെരുപ്പിച്ച്) അല്ല,
കാക്കത്തൊള്ളായിരത്തി…..
യുവാവ് : ഗ്രേറ്റ്…. സോണിയാഗാന്ധിയെയാണോ
സുഷമാസ്വരാജിനെയാണോ ഇഷ്ടം….
മറുപടി : (അജ്ഞതയോടെ)ആരാ… ഇവരൊക്കെ?
യുവാവ് : രാഷ്ട്രീയൊക്കെ അറിയുമെന്ന് പറഞ്ഞിട്ട്?
മറുപടി : (നിഷ്‌കളങ്കമായി) സത്യമായും ഇവരെയൊക്കെ
കേട്ടിട്ടുണ്ട്, അറിയാനാ ഞാൻ ചോദിച്ചത്…. ആ എന്താ ചെയ്യുന്നേ
ഇവരൊക്കെ.
യുവാവ് : വലിയ ആൾക്കാരാ…….
മറുപടി : നല്ല ബഹുമാനം തോന്നുന്നു.
യുവാവ് : അവരോടോ?
മറുപടി : അല്ല യുവിനോട്
യുവാവ് : (താൽപര്യം ജനിക്കുന്നു) എന്തിന്?
മറുപടി : (ബഹുമാനത്തോടെ) നല്ല വെളിവും വിവരവും
യുവിനുണ്ടല്ലോ.
യുവാവ് : വീട്ടിൽ ആരൊക്കെയുണ്ട്?
യുവതി : ഒറ്റയ്ക്കാ…
യുവാവ് : അയ്യോ… ആരുമില്ലാതെ…
യുവതി : എല്ലാരുമുണ്ട്, ന്നാലും ഒറ്റയ്ക്കാ… (മൗനം) എന്താ
മിണ്ടാത്തത്?
യുവാവ് : ചിരിവന്നു. അതു കഴിയട്ടേന്ന് കരുതി.
മറുപടി : എന്തിനാ ചിരിക്കുന്നേ. ഞാൻ ചിരിക്കാൻ വല്ലതും
പറഞ്ഞോ?
യുവാവ് : ഞാനങ്ങനാ. ഇടക്ക് ചിരിവരും. അടക്കാൻ
പറ്റാണ്ടാവുമ്പോ ചിരിച്ചങ്ങു തീർക്കും.
മറുപടി : (മമതയോടെ) എനിക്കാ ചിരി കാണാം.
യുവാവ് : (അതേക്കാൾ മമതയോടെ) എനിക്കും. ഇപ്പോ
എനിക്ക് നിന്നെയും കാണാം.
മറുപടി : എങ്ങനെ കാണും?
2011 അയറധഫ ബടളളണറ 003 4
യുവാവ് : അതിനൊരു സൂത്രമുണ്ട്.
മറുപടി : എന്തു സൂത്രാ…..
യുവാവ് : അതിപ്പോൾ പറയില്ല.
(അവൾ കയ്യിലൊതുങ്ങി എന്ന സുരക്ഷിതത്വത്തോടെ,
തിടുക്കമില്ലാതെ) ഇവിടെ നല്ല നിലാവാണ്. ഇവിടെയിരുന്നാൽ
ഒരു വലിയ കുന്നു കാണാം. കുന്നിൻ മുകളിൽ ചന്ദ്രൻ. എന്തൊരു
ഭംഗിയാണെന്നോ.
മറുപടി : ഇവിടെ നല്ല മഴയാണ് (ചൂടുകൊണ്ടതിന്
അസ്വസ്ഥതയോടെ) ഇന്നലെ നല്ല ചൂടായിരുന്നു.
യുവാവ് : (വിജ്ഞാനം വിളമ്പുന്നതുപോലെ)
ആഗോളതാപനമല്ലെ.
മറുപടി : (അറിവില്ലാക്കുട്ടിയെപ്പോലെ) അതെന്തോന്നാ?
യുവാവ് : (പരിഷത് പ്രവർത്തകന്റെ പക്വതയോടെ) അത്….
നമ്മടെ തലയുടെ സ്ഥാനത്ത് സൂര്യൻ നിന്ന് കത്തും. അതാ.
മറുപടി : (ഭയന്ന്) എന്റീശോയെ. അതിനിപ്പൊ നമ്മളെന്താ
ചെയ്യ്വാ.
യുവാവ് : (പഠിപ്പിക്കൽ തുടരുന്നു) സൂര്യന് കുളിക്കാൻ
കുളങ്ങളും കിണറുകളും കുഴിക്കുക.
മറുപടി : (അനുഭവം പറയുന്നു.) ഞങ്ങളുടെ വീടിന്റെ അടീല്
ഒരു കുളമുണ്ട്.
യുവാവ് : അടീലോ?
മറുപടി : അത് മൂടീട്ട് അതിന്റെ മുകളിലാ ഈ വീട് പണിതത്.
യുവാവ് : കഷ്ടം!
മറുപടി : ശരിയാ കഷ്ടമായിപ്പോയി (കഥ പറയുമ്പോലെ)
പിന്നെ ഒരു കാര്യംണ്ട്. പറയട്ടെ, നിലത്ത് തല വച്ച് കിടക്കുമ്പോ….
ഭൂമിടെ അടീന്ന് ശബ്ദം കേൾക്കാം. കളകളം കളകളംന്ന്…. കുളം
കരയുന്നതാവ്വോ….? ഇപ്പൊ മഴയുണ്ട്.
യുവാവ് : (കാല്പനികതയിൽ മുങ്ങി) മഴയും മഞ്ഞും നിലാവും
ചേർന്നാൽ എന്താവും?
മറുപടി : (തണുപ്പ് അനുഭവിക്കുന്നതുപോലെ) നല്ല
തണുപ്പുണ്ടാവും.
യുവാവ് : (കവിത ചൊല്ലുന്നതുപോലെ, പരിഷത്
പ്രവർത്തകന്റെ ക്ലാസ് പോലെ) അല്ലേയല്ല. മഴയും മഞ്ഞും
നിലാവും ചേർന്നാൽ…?
യുവതി : ചേർന്നാൽ….. ?
യുവാവ് : ചേർന്നാൽ ഒരു മലയുണ്ടാവും.
യുവതി : എനിക്കിതൊന്നും മനസ്സിലാവണില്ല.
യുവാവ് : (കവിത പാടുന്നു)
ങാ….അതൊക്കെ പോട്ടെ….. പിന്നെ…. പുറത്തൊരു
പുഴയുണ്ട്. പുഴയ്ക്ക് മീതെ ഒരു ബി. ഒ. ടി. പാലവും.
യുവതി : ബിയോട്ടിപ്പുഴയോ…. അതെന്താ?
യുവാവ് : പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോ
കൂരായണ എന്നൊന്നും പഴയതുപോലെ പറയാൻ കഴിയില്ല.
ആദ്യം കാശ് കെട്ടിവയ്ക്കണം പാലം കടക്കാൻ.
യുവതി : എനിക്കൊന്നും മനസ്സിലാവണില്ല.
യുവാവ് : (യുവതിയുടെ ഇടപെടലിനെ അവഗണിച്ച്)
അതിലിപ്പോൾ ചന്ദ്രനും നിലാവും മുങ്ങിത്തുടിക്കുന്നുണ്ടാവും.
സൂര്യനും നട്ടുച്ചയ്ക്ക് ആ കുളത്തിൽ തന്നെയാണ് മുങ്ങിക്കിടക്കുക.
നിനക്ക് ഞാൻ തരട്ടെ.
മറുപടി : എന്തോന്ന്
യുവാവ് : നിലാവ.്
യുവതി : അയ്യോ വേണ്ടാ… ബിയോട്ടിക്കാര് വഴക്ക് പറയില്ലെ.
യുവാവ് : ഇല്ല.
യുവതി : കയ്യീക്കിട്ടിയാ ഞാനതെവിടെ ഒളിപ്പിച്ചുവയ്ക്കും…..
ആരെങ്കിലും കണ്ടാലോ?
യുവാവ് : (ഗൗരവത്തോടെ) നിലാവ് ഒളിപ്പിച്ചു വയ്ക്കാൻ ഒരു
സ്ഥലംണ്ട്.
മറുപടി : (യുവാവിന്റെ അതേ ഗൗരവത്തിൽ)…. ങും പറ….
യുവാവ് : (കാല്പനികതയോടെ) നിന്റെ മാറു പതുക്കെ
പിളർക്കുക. അതിന്റകത്ത് ചന്തമുള്ള ഒരു പെട്ടിയുണ്ട്….
ഹൃദയംന്നാ പറയാ… മനുഷ്യര്. ഞാനിട്ടപേര് സ്വപ്നപ്പെട്ടീന്നാ…
മറുപടി : ഉം.
യുവാവ് : എന്തേ ഒരു ഉം?
മറുപടി : മിണ്ടാണ്ടിരിക്ക്യാ… യുവിന്റെ ഡയലോഗ്
കേട്ടോണ്ടിരിക്ക്യാ. കഥ കേക്കണമാതിരീണ്ട്.
മറുപടി : (നീ) കഥ വായിക്ക്വോ?
മറുപടി : (നിസ്സഹായതയോടെ) ഇഷ്ടാ… പക്ഷെ
പ്രണയകതോള് വായിച്ചാ കർത്താവിനെ ഓർമ വരും. അപ്പോ
വിഷമോം വരും.
യുവാവ് : അപ്പോ പ്രേമകഥകള് വായിക്കേണ്ട. വേറെ എത്ര
കഥകളാ ലോകത്തില്…
മറുപടി : (നിസ്സഹായതയുടേയും കരച്ചിലിന്റേയും
വക്കിലിരുന്നെന്നപോലെ) ഏതു കഥ വായിച്ചാലും
എനിക്കങ്ങിനാ… കർത്താവ് എവിടേം ഇണ്ട്.. പിന്നെ കരച്ചില്
അടക്കാൻ പറ്റാണ്ട് വരും.
യുവാവ് : (അവളെ പിന്താങ്ങുന്ന ഭാവത്തിൽ) ഓ….
മറുപടി : ഒരു ഓയുമില്ല ഈയുമില്ല…. ദൈവപുസ്തകാണെ
സത്യാ…..
യുവാവ് : (മാനസിക ചോരൻ) സമ്മതിച്ചു. ആരോടെങ്കിലും
പ്രണയം തോന്നിയിട്ടുണ്ടോ?
മറുപടി : (എന്തോ അരുതാത്തത് കേട്ടപോലെ) ശോ….
യുവാവ് : എന്തേ?
മറുപടി : (കുറ്റപ്പെടുത്തുന്ന മട്ടിൽ) ഈശോയെ,
ഇങ്ങനെയൊന്നും ചോദിക്കാൻ പാടില്ലാട്ടോ……. (കുറച്ച് മൗനം)
പിന്നെ യുവിന് ആരോടെങ്കിലും ഇങ്ങനെയൊക്കെ
തോന്നിയിട്ടുണ്ടോ?
യുവാവ് : എങ്ങനെ?
മറുപടി : നേരത്തെ പറഞ്ഞില്ലെ, അങ്ങനെയൊക്കെ.
യുവാവ് : (മറുപടിയെ കബളിച്ചെന്ന മട്ടിൽ) ഇതു വരെ…. ഇല്ല.
പക്ഷെ ഇപ്പോ….
മറുപടി : എന്തിപ്പോ….?
യുവാവ് : തോന്നുന്നു.
മറുപടി : ആരോടാ, ഈ നേരത്ത്?
യുവാവ് : ദൂരെ… ദൂരെയുള്ള ഒരാളോട്.
മറുപടി : ആ കുട്ടി എന്താ ചെയ്യുന്നേ?
യുവാവ് : ഡിസൈനിംഗ് സ്റ്റഡീസാ, ക്ലോത്ത്.
മറുപടി : ശ്ശൊ, എന്റീശോയെ… (കരച്ചിലിന്റെ മട്ടിൽ)
പെൺകുട്ടി തിരശ്ശീലയിൽ വരുന്നു. മറുപടി പറയുന്ന (20
വയസ്സ്) യുവതിയുടെ മുറി. പ്രകാശമാനം, ലളിതം. കംപ്യൂട്ടറിന്
മുന്നിൽനിന്നും എഴുന്നേറ്റ് അവൾ ലൈറ്റ് ഓഫ് ചെയ്യുന്നു.
ലൈറ്റിൽ അവളുടെ മുഖം കാണുന്നില്ല. ലൈറ്റ് ഓഫ്
ചെയ്തതിനുശേഷം അവളെ നേരിയ വെളിച്ചത്തിൽ കാണുന്നു.
അവൾ ധൃതിയിൽ കംപ്യൂട്ടറിൽ വന്നിരിക്കുന്നു. പിറകിൽ കത്തുന്ന
ബൾബിൽ മിന്നുകയും തെളിയുകയും ചെയ്യുന്ന ഒരു രൂപം.
പ്രത്യക്ഷമല്ല. പുറത്ത് ഇടിമിന്നലിന്റെ വെളിച്ചം ജനാല വഴി
മുറിയിൽ എത്തുന്നുണ്ട്. കാറ്റിൽ ആടുന്ന ഒരു കലണ്ടർ. അവിടെ
ചാറ്റ് ചെയ്യുന്നത് ലാപ്‌ടോപ്പിൽ ആണ്. അത് കട്ടിലിൽ
വച്ചിരിക്കുന്നു. കട്ടിലിനു പിറകിൽ ഡ്രസ്സ് സ്റ്റാന്റ ്. അതിൽ നേരിയ
വസ്ത്രങ്ങളുടെ കാറ്റിളക്കം. കാതിൽ, കയ്യിൽ, കഴുത്തിൽ
ആഭരണങ്ങളില്ല. ലളിതമായ വസ്ത്രധാരണം, അലസമായ മുടി,
മുഖം, കയ്യിൽ ഒരു ചരടു കെട്ടിയിട്ടുണ്ട്. അവൾ ബെഡിൽ കിടന്ന്
ലാപ്‌ടോപ്പിലേക്ക് നോക്കുന്നു. പ്രകാശമാനമായ മുഖം.
യുവാവ് : ഹെലൊ… ഹെലൊ… ഹെലൊ… എവിടെ നീ,
കരയുകയാണോ?
അവൾ ലാപ്‌ടോപ്പിൽ കൈവയ്ക്കുന്നു.
യുവതി : ലൈറ്റ് കെടുത്താൻ പോയതാ. ആരെങ്കിലും
കണ്ടാലോ?
യുവാവ് : എന്നെ ഇഷ്ടമാണോ?
യുവതി : ങാ…
യുവാവ് : (പ്രണപൂർവം) എന്റെ നിലാവ് നിന്റെ
ഹൃദയത്തിലുണ്ടോ?
യുവതി : (അതിൽനിന്നും കുതറി മാറി) ഇടിമിന്നലാ ഇപ്പോൾ
ഉള്ളത്. ചെറിയ കുളിരും തോന്നുന്നു. പനി വരണതായിരിക്കും.
യുവാവ് : അത് പനീടേതല്ല.
യുവതി : പിന്നെ…….?
യുവാവ് : അത് പിന്നെ?
യുവതി : എനിക്കിതാദ്യാ.
യുവാവ് : എന്ത്?
യുവതി : ഇങ്ങനൊക്കെ പറേണത്.
യുവാവ് : പേടീണ്ടെങ്കിൽ വേണ്ട.
യുവതി : വേ….. ണ്ട…
യുവാവ് : അപ്പോ ഇഷ്ടംണ്ട്, ല്ലെ?
യുവതി : (നിശബ്ദത)
യുവാവ് : നിലാവും ഞാനും നീയും…
യുവതി : നിശബ്ദത തുടരുന്നു. (അവളിൽ
പ്രണയത്തിലേക്കുള്ള ചുവടുമാറ്റം)
യുവാവ് : നിന്റെ പേരെന്താണ്?

(യുവതിയുടെ ഭാഷയും പെരുമാറ്റവും പെട്ടെന്ന് മറ്റൊരു
അവസ്ഥയിലേയ്ക്ക് രൂപാന്തരപ്പെടുന്നു. മുറിയിലെ നേരിയ
വെളിച്ചം ഒരു പ്രത്യേക മൂഡിലേക്ക് മാറുന്നു. മറ്റൊരു
ലോകത്തിലേക്ക് വലിച്ചെറിയപ്പെട്ടതുപോലെ അവൾ.)
മൂഡ് മാറുന്നതിന്റെ ചില ദൃശ്യങ്ങൾ. കലണ്ടറിൽ, ഫിഷ്
പോട്ടിൽ, ഡ്രസ്സ് സ്റ്റാന്റിലെ തുണികളിൽ, ഇടിമിന്നലിന്റേയും,
കാറ്റിന്റേയും ഭാഷാന്തരങ്ങൾ. ആ മൂഡിനൊപ്പം അവളും മാറുന്നു)
യുവതി : (ഒരു പ്രസ്താവനപോലെ) ഭാരമില്ലാത്തതിനാൽ
ഞാൻ ഭൂമിയിൽ അവശേഷിക്കുന്നില്ല…. പിന്നെ പേരെന്തിന്?
യുവാവ് : (യുവതിയുടെ മാറ്റത്തിൽ ഒന്നു പതറുന്നുണ്ടെങ്കിലും
അയാൾ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു. ഒരു പുരുഷന്റെ
സ്വാഭാവികതയോടെ) അപ്പോൾ എനിക്കും പേര് വേണ്ടല്ലോ.
നീയിപ്പോൾ എന്തു ചെയ്യുകയാണ്?
അവൾ : കീബോർഡിൽ തല വച്ചു കിടക്കുന്നു, ലോകത്തെ
ഞാൻ തലയിണയാക്കുന്നു.
യുവാവ് : നിനക്കുറക്കം വരുന്നുണ്ടോ. അതോ ഭ്രാന്തോ?
യുവതി : (യുവാവ് പറയുന്നതിന് മറുപടി പറയാതെ) ഇരുട്ടിൽ
നിന്നും തളിർത്ത റബ്ബർമരങ്ങൾക്കിടയിലൂടെ ഒരു കൈ നീണ്ടു
വരുന്നതുപോലെ അതെന്റെ പ്രണയത്തിൽ തൊടുന്നു,
നഗ്നതയിൽ തണൽ വീഴ്ത്തുന്നു. എന്തോ എന്നിൽ
അമരുന്നതുപോലെ…. പക്ഷെ ഭാരമില്ല. …….. എന്റെ
ആഗ്രഹത്തിനു മേൽ അത് ഭ്രാന്തമായി ബ്രൗസ്
ചെയ്യുന്നതുപോലെ….. എന്റീശോയെ, ഇതെന്തൊരു ലോകമാ…
കാണാതെയും കേൾക്കാതെയും എന്റെ ശരീരം ….. ശൊ … എന്റെ
ശരീരത്തിൽ ആദ്യമായി ഞാൻ നിറയുന്നു.
യുവാവ് (ദേഷ്യം കലർന്ന്) നീയെന്താണു പുലമ്പുന്നത്?
നിനക്കെന്താ സ്വബോധം നഷ്ടമായോ, ഏതോ ഒരാളെപ്പോലെ.
യുവതി : (അവധാനതയോടെ) ഇത് പ്രണയത്തിന്റെ
മൂർച്ഛയാണ്. നീ പുരുഷനാണ്, നിനക്കത് മനസ്സിലാവില്ല,
ഞങ്ങളുടെ പ്രണയംപോലും.
യുവാവ് : ഞങ്ങളോ?
യുവതി : അതെ ഞങ്ങൾ പെണ്ണുങ്ങൾ.
യുവാവ് : പെണ്ണുങ്ങളോ? എത്ര പെണ്ണുങ്ങൾ.
യുവതി : നാലല്ല, നാല്പതല്ല, നാലായിരമല്ല.
നരവംശമാകെയുള്ള പെണ്ണുങ്ങൾ.
യുവാവ് : നിങ്ങൾ എന്തോന്നിനാ പുറപ്പാട്?
യുവതി : പേടിക്കണ്ട. ഒന്നിനുമല്ല.
യുവാവ് : (പ്രണയ നഷ്ടത്തെക്കുറിച്ചോർത്ത്,
സ്വാഭാവികതയിലേക്ക് വരുന്നു) നിന്നെ ഒന്നു കാണാൻ….
യുവതി : (കർക്കശം) അതിനി പറ്റില്ല. ഞാനീ ലോകം
വിട്ടിരിക്കുന്നു. ഒരു സ്വരം മാത്രം ഞാൻ ശ്രവിക്കുന്നു. ഒരു രൂപം
മാത്രം ഞാൻ ദർശിക്കുന്നു. ഇതെന്റെ ആദ്യാനുഭവമാണ്, എല്ലാ
പ്രകാരത്തിലും ഞാൻ ഉയർത്തപ്പെടുന്നതുപോലെ.
യുവാവ് : (അരക്ഷിതാവസ്ഥയോടെ, അസ്വസ്ഥതയോടെ)
ഉറക്കമൊഴിച്ചിട്ടാണ് പിച്ചും പേയും പറയുന്നത്. പോയി കിടക്കാൻ
നോക്ക്. ഉറക്കം ശരിയാകുമ്പോ എല്ലാം ശരിയാകും.
യുവതി : (ഒരു തീരുമാനത്തിൽ എത്തിയതുപോലെ) ഇനി
എനിക്കുറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. ഉറങ്ങിയാൽതന്നെ
അത് ഉണർച്ചയുടെ തുടർച്ച മാത്രമായിരിക്കും.
യുവാവ് : (താഴ്മയോടെ, പ്രണയത്തോടെ) എന്റെ
പൊന്നല്ലെ.
യുവതി : (വഴങ്ങുന്നില്ല) ഞാൻ മണ്ണും പൊന്നുമൊന്നുമല്ല.
രണ്ടിലും ഞാനില്ല. ഞാൻ ഒന്നിൽ നിറയുന്നു, ഒന്നിൽ മാത്രം.
അനശ്വരവും സുന്ദരവുമായ ഒന്നിൽ, ഞാൻ വിചാരിച്ചാൽ പോലും
വേർപെടുത്താനാവാത്ത ഒന്നിൽ.
യുവാവ് : അപ്പോ നമ്മുടെ പ്രണയം!
യുവതി : രണ്ടു സാദ്ധ്യതകളാണ് നിന്റെ പ്രണയം തന്നത്.
ഭൂമിയിൽ ഒടുങ്ങാനും ഭൂമിയിൽനിന്ന് വേർപെടാനും. ആരോ
നിശ്ചയിച്ചതുപോലെയോ, എന്റെ അകമേ നിന്നു തോന്നിച്ചതു
പോലെയോ ഞാൻ. ഞാനീ വഴി തിരഞ്ഞെടുക്കുന്നു. ഭൂമിയിലെ
ഇടുക്കങ്ങളിൽ നിന്ന് അടർന്നടർന്ന്, അകന്നകന്ന്….. (ഒരു
പ്രസ്താവനമട്ടിൽ) മണ്ണിൽ പ്രണയവും ഒരു സദാചാരകലയാണ്.
ഇപ്പോൾ ഞാൻ വേരുകളിൽ തൂങ്ങിനില്പില്ല. പൂവിന്റെ ഗന്ധമായി
ഞാൻ ഭൂമി വേർപെടുന്നു.
യുവാവ് : (പെട്ടെന്ന്) എന്റമ്മോ (ഒരു നിമിഷത്തെ മൗനത്തിനു
ശേഷം അപേക്ഷയുടെ സ്വരത്തിലേക്ക് അയാൾ അയയുന്നു.)
എന്റെ തങ്കക്കുടമല്ലെ, പ്ലീസ്.
യുവതി : (പ്രണയനിരാകരണം. ഭൂമിയിലെ
സ്‌നേഹവർത്തമാനങ്ങൾ എന്നോടു പറയരുത്. എനിക്ക് മനം
പുരട്ടും. ഞാനിപ്പോൾ മനുഷ്യയല്ല, ഭൂമിയിലുമല്ല.
യുവാവ് : (ക്ഷമകെട്ട്) പിന്നെ നീ എന്തു കുന്താന്ന് വാ തൊറന്ന്
പറ. എന്തോന്നാ ഈ പാതിരായ്ക്ക് ഒരു മാതിരി……
യുവതി : (നിസ്സംഗതയോടെ) ഞാൻ സ്വർഗത്തിലെ
മണവാട്ടിയായിരിക്കുന്നു. എന്റെ ബോധം നേർത്തു നേർത്തു
വരുന്നു. ഞാനാകെ നനഞ്ഞിരിക്കുന്നു. ആരും ഇന്നോളം
അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തിൽ ഞാൻ പൊടിഞ്ഞു
പോകുന്നു. സത്യത്തിൽ ഇത് പ്രണയമല്ല, അതിനും മീതെയുള്ള
ഒന്ന്. അതിനുള്ള വാക്ക് എന്നിൽനിന്ന് തുടങ്ങും.
ഞാനില്ലാതാവുകയാണ്. എന്റെ പിന്നിലും മുന്നിലും തുറുകൾ
മാത്രം. എണ്ണിയാലൊതുങ്ങാത്ത ആട്ടിൻപറ്റങ്ങൾ എനിക്കുനേരെ
വരുന്നു. ഭ്രാന്തമായി പാഞ്ഞുവരുന്നതുപോലെ, പൂവിൽ
നിന്നെന്നപോലെ എന്നിൽ നിന്നും അടരുന്ന ദളങ്ങൾ ഭൂമിയിലെ
2011 അയറധഫ ബടളളണറ 003 6
നിലവിളികൾക്കുമേൽ സുഗന്ധവാഹിയായ കാറ്റുപോലെ…
പതിക്കുന്നു. എന്റെ ഭാരം കുറഞ്ഞു വരുന്നു.
യുവാവ് : (യാചനാസ്വരത്തിൽ)ഞാൻ നിന്നെ ചുംബിക്കട്ടെ….
എന്റെ ഡാഷ് അല്ലേ നീ.
യുവതി : പാടില്ല, ചുംബനമരുത്.
യുവാവ് : പിന്നെ എന്തോന്നാ.
യുവതി : (സഹാനുഭാവത്തോടെ) നിന്റെ മുറിവുകളെ
ഞാനുണക്കാം. ചതവുകളിൽ തൈലം പുരട്ടിത്തരാം.
ഒടിവുകളുണ്ടെങ്കിൽ നിവർത്തിത്തരാം.
യുവാവ് : (കാണുമെന്ന ആഗ്രഹേേത്താടെ) അതിന് നിന്നെ
എവിടെ കാണും.
യുവതി : (പ്രസ്താവനപോലെ) എവിടേയും കാണാം.
ഞാനിപ്പോൾ സൈബർ മണവാട്ടിയാണ്…. എന്റെ നനവുകളെ
തിരുവസ്ത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നു. സുഗന്ധതൈലങ്ങൾ
എന്റെ നഗ്നതാഗന്ധങ്ങളുമായി കലരുന്നു. അതിന്റെ മത്തിലും
മയക്കത്തിലുമാണ് ഞാൻ. നീ ഒരു നിമിത്തം മാത്രമായിരുന്നു,
എന്നെ കണ്ടെത്തുന്നതിലും ഉണർത്തുന്നതിലും
വിശുദ്ധീകരിക്കുന്നതിലും. ഇപ്പോൾ ഞാനൊരു ശരീരം മാത്രമല്ല.
വിശുദ്ധിയുടെ കൂടാരമാണ്. ഇതിൽ നിനക്കു മാത്രമായി
അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു.
യുവാവ് : (നിസ്സഹായതയിൽ) നീ വിശുദ്ധയായാൽ
ഞാനെന്തു ചെയ്യും. ഞാനൊരു മനുഷ്യനല്ലെ, രക്തക്കുതിപ്പുള്ള
മനുഷ്യൻ.
യുവതി : ഈയുള്ളവൾ വാഴ്ത്തപ്പെടുമ്പോൾ അതിൽ വഴിയും
വഴികാട്ടിയുമായി നീ പരാമർശിക്കപ്പെടും.
യുവാവ് : അതോണ്ടെനിക്കെന്നാ മെച്ചം.
യുവതി : അതൊരു ചെറിയ കാര്യമല്ല. മനുഷ്യന്റെ ശുഷ്‌കമായ
ജീവിതത്തേക്കാൾ എന്തുകൊണ്ടും അതൊരു മഹത്തര
കർമമായിരിക്കും, നീ അറിയുക. ഈ രാത്രി സുഖമായി നീ
ഉറങ്ങുക, ഉണർച്ചയിൽ അത്ഭുതങ്ങൾ നിന്നെ കാത്തിരിപ്പുണ്ട്.
യുവാവിന്റെ ചാറ്റ്‌ബോക്‌സിൽ പച്ചവെളിച്ചം കെടുന്നു.
ബോക്‌സിനു താഴെ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു.
Janamejayan is offline and can’t receive messages now.

Related tags : CinemaManilal

Previous Post

ആണവബോധമില്ലാത്ത രസതന്ത്രകാമുകി

Next Post

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

Related Articles

Cinemaകവർ സ്റ്റോറി

ബ്രഹ്മാണ്ഡസിനിമകളുടെ രഥചക്രങ്ങൾ

Cinema

സിനിമാ നിരൂപണം ആർക്കു വേണ്ടി?

Cinemaനേര്‍രേഖകള്‍

എങ്ങോ വഴിമാറിപ്പോയ സമാന്തര സിനിമ

Cinema

‘ട്രാൻസ്’ ഡോക്യുമെന്ററികൾ: ആഖ്യാനവും ജീവിതവും രാഷ്ട്രീയവും

CinemaLekhanam-6

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ദേശത്തിന്റെ രാവുകൾ പകലുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മണിലാൽ

ഭാരതപ്പുഴ: ഒരു സിനിമയുടെ...

മണിലാൽ 

തൃശൂരിലെ തീരദേശമായ വാടാനപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളരുന്നത്. പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു മാജിക്കൽ പ്രദേശമായിരുന്നു...

മയ്യഴി: മുകുന്ദന്റെയോ ദാസന്റെയോ…..!

മണിലാൽ 

മാഹി അഥവാ മയ്യഴി എന്നു കേൾക്കുമ്പോൾ അച്ചാറിലോ എരിവിലോ കൈമുക്കുന്നതു പോലെ മുഖം പ്രകാശിക്കുന്ന...

ഫേൺഹിൽ: പ്രണയത്തിന്റെ ഉച്ചകോടി

മണിലാൽ 

വാരിയെടുത്ത ജീവിതം ബാഗിൽ തിരുകി ഞങ്ങൾ രണ്ടിടത്തു നിന്നും യാത്രയായി. സ്ഥിരയാത്രയുടെ തേഞ്ഞ പാതയിൽനിന്നും...

Manilal

മണിലാൽ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven