• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വേണം: ഉമ്മൻ ഡേവിഡ്

ഉല്ലാസ് എം. കെ. October 29, 2011 0

”നല്ല വിദ്യാഭ്യാസമുള്ള ഒരു സമൂഹമാണ് ഈ നാടിന്റെ ആവശ്യം.
ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ വിദ്യാഭ്യാസം മൂലമേ
കഴിയൂ” ഹോളി ഏഞ്ചൽസ് സ്‌കൂൾ ആന്റ് ജൂനിയർ കോളേജ്
ഡയറക്ടറായ ഉമ്മൻ ഡേവിഡ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.
ഏതുവിധേനയും പണം സമ്പാദിച്ചശേഷം വിദ്യാഭ്യാസസ്ഥാപനം
മറ്റൊരു ബിസിനസായി തുടങ്ങിയതല്ല ഉമ്മൻ ഡേവിഡ്.
പാരമ്പര്യമായി അദ്ദേഹത്തിന്റെ അച്ഛനും വീട്ടിൽതന്നെ പലരും
അദ്ധ്യാപകരായിരുന്നു. വിദ്യതന്നെ ധനം എന്ന ആപ്തവാക്യം
മുറുകെ പിടിച്ചുകൊണ്ട് ആ ധനം ഈ സമൂഹത്തിൽ എല്ലാവർക്കും
പകുത്തു നൽകുവാനായി വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്ന
ഈ ആലപ്പുഴ മാന്നാർ സ്വദേശി ഡോംബിവ്‌ലിയിൽ സ്‌കൂൾ
ആരംഭിച്ചത് 1990-ലാണ്. നഴ്‌സറി മുതൽ ജൂനിയർ കോളേജ് വരെ
സി.ബി.എസ്.സി. സിലബസിൽ പഠനം നടത്തുന്ന ഹോളി ഏഞ്ച
ൽസ് സ്‌കൂൾ ആന്റ് ജൂനിയർ കോളേജിൽ ഇന്ന് രണ്ടായിരത്തിലധികം
കുട്ടികളും അറുപതിലധികം അദ്ധ്യാപകരുമുണ്ട്.
”ധാരാളം പ്രതിസന്ധികൾ നേരിട്ടാണ് ഈ സ്ഥാപനം ഈ
നിലയിലെത്തിയത്” – 37 വർഷങ്ങളായി മുംബയിൽ വിവിധ
സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച
ഉമ്മൻ ഡേവിഡ് പറഞ്ഞു.

ഇന്ന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റുള്ള താനെയിലെ ഏക
സ്‌കൂളാണ് ഹോളി ഏഞ്ചൽസ്. ഒമ്പതാം തവണയാണ് തുടർച്ച
യായി നൂറു ശതമാനം വിജയം ഈ സ്‌കൂൾ കരസ്ഥമാക്കുന്നത്.
കഴിഞ്ഞ വർഷം മേഘാലി നവർകർ എന്ന കുട്ടി 99.82 ശതമാനം
മാർക്ക് നേടി താനെ ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സയൻസിനും കൊമേഴ്‌സിനും എല്ലായേ്പാഴും നൂറു ശതമാനം വിജ
യമാണ് ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജിനുമുള്ളത്.

”തികച്ചും ക്വാളിഫൈഡ് ആയ അദ്ധ്യാപകരാണ് ഈ സ്‌കൂളി
ലുള്ളത്. കൂടാതെ ഓരോ കുട്ടിയിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുമുണ്ട്”
ഉമ്മൻ തന്റെ സ്ഥാപനം എല്ലായേ്പാഴും 100 ശതമാനം
വിജയം കരസ്ഥമാക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി.

”ചില കുട്ടികൾ പിന്നിലായാൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകി അദ്ധ്യാപകർ
മുന്നിലേക്ക് കൊണ്ടുവരുന്നു. പ്രബുദ്ധരായ ഒരു ജനതയെ
വാർത്തെടുക്കുന്നതിനായി ഏതറ്റംവരെ പോകാനും ഇവിടുത്തെ
ഓരോ അദ്ധ്യാപകനും ഒരുക്കമാണ്” – ഉമ്മൻ വ്യക്തമാക്കി.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ സർക്കാരിനു കഴിയണം.
അതിനു ചേർന്ന പാഠ്യപദ്ധതിയാണ് അവർ മുന്നോട്ടുകൊ
ണ്ടുവരേണ്ടത്. അതുപോലെതന്നെ, ഒരു ഘട്ടം കഴിഞ്ഞാൽ തൊഴി
ലനുസൃതമായ വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കാനും സർക്കാർ
ശ്രദ്ധിക്കേണ്ടതുണ്ട്. പല വിദേശരാജ്യങ്ങളിലും വിദ്യാഭ്യാസ രംഗ
ത്ത് ഗുണപരമായ മാറ്റം ഉണ്ടായിട്ടുള്ളതായും ഉമ്മൻ ഡേവിഡ്
ചൂണ്ടിക്കാട്ടി.

പ്രബുദ്ധരായ ജനതയാണ് രാഷ്ട്രത്തിനാവശ്യം. അതിനായി
സ്റ്റേറ്റ്തന്നെ മുൻകയ്യെടുക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ സർ
ക്കാർ സ്‌കൂളുകൾ സർക്കാർസ്ഥാപനങ്ങൾപോലെതന്നെ ഇക്കാര്യത്തിൽ
വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

ദക്ഷിണേന്ത്യക്കാർ വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം
ഇവിടെയുള്ളവർ നൽകുന്നില്ല, ഉമ്മൻ ഡേവിഡ് തുടർന്നു. ഇവി
ടൊക്കെ സാധാരണയായി കുട്ടികൾ മറ്റു പല മേഖലകളിലേക്കും
തിരിയുന്നു. അതാണ് ഞാനാദ്യം സൂചിപ്പിച്ചത് കുട്ടികളുടെ താൽ
പര്യമനുസരിച്ചുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നമ്മൾ
ഊന്നൽ നൽകണമെന്ന് – ഉമ്മൻ വ്യക്തമാക്കി.
ഇപ്പോഴും മൈനോറിറ്റി സ്റ്റാറ്റസ് ഈ വിദ്യാഭ്യാസസ്ഥാപന
ത്തിനു ലഭിച്ചിട്ടില്ല.

മനുഷ്യമനസിൽ നല്ല ചിന്തകൾ ഉണർത്തുവാനും അവരുടെ
സ്വഭാവംതന്നെ രൂപീകരിക്കുവാനും വിദ്യാഭ്യാസത്തിനുള്ള പങ്ക്
വലുതാണ്. അതുകൊണ്ടുതന്നെ ജന്മനാട് വിട്ട് ഈ മഹാരാഷ്ട്ര
യിൽ ഇത്രയും വലിയൊരു സ്ഥാപനം കെട്ടിപ്പടുക്കാൻ സാധിച്ച
തിൽ തികച്ചും അഭിമാനമുണ്ട്, ഉമ്മൻ ഡേവിഡ് പറഞ്ഞു.
ഏകദേശം 40 വർഷമായി ഉമ്മൻ ഡേവിഡ് അദ്ധ്യാപകവൃത്തി
യിൽ പ്രവേശിച്ചിട്ട്. ഡോംബിവ്‌ലിയിൽതന്നെ മോഡൽ ഇംഗ്ലീഷ്
സ്‌കൂൾ, കല്യാൺ സെന്റ് തോമസ് ഇംഗ്ലീഷ് സ്‌കൂൾ എന്നിവയിൽ
16 വർഷത്തോളം പ്രവർത്തിച്ചശേഷമാണ് ഉമ്മൻ 1990-ൽ ട്രിനിറ്റി
എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച് ഹോളി ഏഞ്ചൽസ്
ആരംഭിക്കുന്നത്. ഇതിനദ്ദേഹത്തിന് ഏറ്റവുമധികം പ്രചോദനമായത്
ഭാര്യയും അദ്ധ്യാപികയുമായ ശ്രീമതി ലീല ഉമ്മനാണ്.
ഇപ്പോൾ ഇവരുടെ മകൻ ബിജോയ് ഉമ്മനാണ് ഈ സ്‌കൂളിന്റെ
പ്രിൻസിപ്പാൾ. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ബിജോയ്
അദ്ധ്യാപനം തന്റെ കർത്തവ്യമായി ഏറ്റെടുത്തിരിക്കുന്നു.
ഉമ്മൻ ഡേവിഡിനെ തേടി ധാരാളം പുരസ്‌കാരങ്ങൾ എത്തി
യിട്ടുണ്ട്.

ഈയിടെയാണ് ഗ്ലോബൽ അച്ചീവേഴ്‌സ് ഫൗണ്ടേഷൻ ഏർപ്പെ
ടുത്തിയ ഭാരത് ഗൗരവ് രത്തൻ അവാർഡിന് ഉമ്മൻ ഡേവിഡ് അർ
ഹനായത്. ന്യൂഡൽഹിയിൽ നടത്തപ്പെട്ട സെമിനാറിൽ കേന്ദ്ര
വാർത്താ വിതരണ വകുപ്പുമന്ത്രി മനീഷ് തിവാരിയാണ് അവാർഡ്
സമ്മാനിച്ചത്. മികച്ച നേട്ടങ്ങൾക്കും രാഷ്ട്രത്തിനായുള്ള വിശിഷ്ട
സേവനത്തിനുമുള്ള അംഗീകാരമാണ് ഈ അവാർഡ്. മറ്റു
സംസ്ഥാനങ്ങളിൽനിന്നും വിവിധ മേഖലകളിൽ പ്രാവീണ്യം
നേടിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തദവസരത്തിൽ
അവാർഡ് നൽകി. കൂടാതെ റോട്ടറി ക്ലബ് അവാർഡ്, ഭാരതീയ
ലോകധാര സാഹിത്യ കലാ അക്കാദമി അവാർഡ്, രാജീവ്ഗാന്ധി
ശിരോമണി അവാർഡ്, ഇന്റർനാഷണൽ ഗോൾഡ്സ്റ്റാർ മില്ലെ
നിയും അവാർഡ് (ബാങ്‌കോക്ക്), ജ്വാല എഡ്യൂക്കേഷൻ അവാ
ർഡ്, മഹാരാഷ്ട്രാ അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങി നിരവധി അവാ
ർഡുകൾ ലഭിച്ചിട്ടുണ്ട്.

പണക്കാരുടെ കുട്ടികൾ മാത്രം പഠിക്കുന്ന അംബാനിയും ബിർ
ളയുമൊക്കെപോലെയുള്ളവർ നടത്തുന്ന മുംബയിലെ നൂറുകണ
ക്കിന് സ്‌കൂളുകൾക്കിടയിലാണ് മലയാളിയായ ഉമ്മൻ ഡേവി
ഡിന്റെ ഹോളി ഏഞ്ചൽസ് എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം
എന്ന ആശയവുമായി പ്രവർത്തിക്കുന്നത് എന്ന കാര്യം ഏറ്റവും
ശ്രദ്ധേയമാണ്.

Related tags : Oommen David

Previous Post

പുതിയ തലമുറയിൽ രാഷ്ട്രീയബോധം ഉണ്ടാവണം: പി.വി.കെ. നമ്പ്യാർ

Next Post

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Related Articles

life-sketches

സഖാവ് കൂത്താട്ടുകുളം മേരി: സമരരംഗത്തെ ധീര നായിക

life-sketches

ഓർമ: മലയാള കവിതയിലെ വിനയചന്ദ്രിക

life-sketches

ഓർമ: ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചി

life-sketchesകവർ സ്റ്റോറി

സഞ്ജയൻ അനുസ്മരണ പ്രഭാഷണം

life-sketches

സാഹിത്യവാരഫലം നമ്മോടു സങ്കടപ്പെടുകയാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഉല്ലാസ് എം. കെ.

പുതിയ മേഖലകള്‍ വിജയത്തിലേക്ക്...

ഉല്ലാസ് എം. കെ. 

പുതിയ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, പുതിയ പുതിയ മേച്ചില്‍പുറങ്ങള്‍ ലക്ഷ്യമാക്കി മുന്നേറുക; ടെര്‍മിനല്‍ ടെക്‌നോള...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven