(കഥകൾ)
എം. ചന്ദ്രശേഖരൻ
നെയ്താൽ പതിപ്പകം
വില: 600 രൂപ
(ഡിസ്കൗണ്ട്: 25%)
മലയാളചെറുകഥയിൽ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയെ മറികടന്ന് രംഗത്തുവന്ന തലമുറയിലെ പ്രമുഖ കഥാകൃത്താണ് എം. ചന്ദ്രശേഖരൻ.. കലുഷമായ ഒരു ചരിത്രസന്ധിയിൽ നിരാലംബവും, ലക്ഷ്യരഹിതവുമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട യുവതയുടെ അനുഭവലോകത്തിന്റെ പൊള്ളുന്ന ആവിഷ്കാരങ്ങളാണ് ഇദ്ദേഹത്തിന്റെ കഥകൾ ഓരോന്നും.
വിശുദ്ധമോഹങ്ങളും അനിയന്ത്രിതവികാരങ്ങളും നയിച്ചുകൊണ്ടുപോയ, അവസാനം ഏകാന്തതയുടെ അന്ത്യമില്ലാത്ത ക്രൂരതയ്ക്കിരയായിത്തീർന്ന ചെറുപ്പക്കാരന്റെ കഥ എന്ന് കഥാകൃത്ത് ഒരു കഥയിൽ പറയുന്നുണ്ട്. സ്വയം നിഷ്കാസിതനായി, വിദൂരദേശങ്ങളിൽ അപരിചിതർക്കിടയിൽ അലഞ്ഞുതിരിയാൻ വിധിക്കപ്പെട്ട ഹൃദയാലുവാണ് ആഖ്യാതാവും നായകനും തമ്മിലുള്ള അതിർവരമ്പ് അദൃശ്യമാകുന്ന ഈ കഥകളെ നയിക്കുന്നത്.
മഹാനഗരം എന്ന അഭയകേന്ദ്രത്തിൽ ജീവിതം എന്ന സമസ്യയെ അഭിമുഖീകരിക്കുന്ന മനുഷ്യരുടെ കഥാഖ്യാനത്തിനായി ഭാവസാന്ദ്രവും ധ്വന്യാത്മകവുമായ ഭാഷ കഥാകൃത്ത് വികസിപ്പിച്ചെടുക്കുന്നുണ്ട്. മലയാളചെറുകഥയുടെ ഒരു കാലത്തിലേക്ക് തുറക്കുന്ന ജാലകം. അവിസ്മരണീയമായ വായനാനുഭവം പകരുന്ന കഥകൾ.



