• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നു

സത്യൻ മാടാക്കര September 26, 2023 0

ഇന്നലെ രാത്രി
സ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്
സെൻ ഷാ എന്നാണ്
ഇടത്ത് ഇബ് സെൻ
വലത്ത് ബർണാഡ് ഷാ
സെൻ + ഷാ = സെൻ ഷാ.
ഒരു ഫ്രഞ്ച് താടിക്കാരൻ വിളിയോട് വിളി.

മമ്മദ് മാപ്ല
സുനിൽ ശർമ
വീരേന്ദ പട്ടേൽ
സിവിൽ എബ്രഹാം
ഇവരൊക്കെ പേരിൽ കുടുങ്ങുമ്പോൾ
എടങ്ങാറില്ലാത്തൊരു
അടയാളം കിട്ടി
ഞാൻ ബലൂൺ പറത്തി.

വായിച്ചു കേൾക്കുന്നതെല്ലാം ഭീതി
കാണുന്നതെല്ലാം ചോര മയം
വയറ്റിൽ വിശപ്പ് കാളുമ്പോൾ
കൈയിൽ കിട്ടിയത് ബിരിയാണി.

ഒറ്റക്കാലിൽ നിൽക്കുന്ന ഒട്ടകം
എന്നോട് ചോദിച്ചു:
ആട്, കോഴി, പോത്ത്, മീൻ, താറാവ് ഏതിഷ്ടം.
എടാ,പച്ചക്കറി മോനേ
അത് വെച്ചും ബിരിയാണിയുണ്ട്
വെജിറ്റബിൾ ബിരിയാണി.

ഷാജി ഹനീഫ് ചൈനയിൽ പോയപ്പോൾ വിളിയോട് വിളി
ഏട്ടാ, ഇന്നത്തെ അതിഥി ഭക്ഷണം
ഓന്ത് ചിരിച്ചു കിടക്കുന്നു.

ചെല്ലുന്നിടത്ത് അവിടത്തെ ഭക്ഷണം
അത് ആഗോള ഭക്ഷണ ഭാഷ.
ആഫ്രിക്കക്കാരിയെ തൃശൂര് കൊണ്ടു വന്നാൽ എന്ത് പേരിടും!

ശ്രീലങ്കൻ പെൺകുട്ടി വടകര വന്നപ്പോൾ
പുതിയ
പേരിറങ്ങി “നഗരത്തിലെ പുലി’
എല്ലാവരും ഓട്ടത്തോട് ഓട്ടം അഞ്ചു വിളക്ക്, ടൗൺഹാൾ, പച്ചക്കറിച്ചന്ത, അടക്കാത്തെരു , പുഞ്ചിരി മിൽ ജനസമുദ്രം
ട്രാഫിക് ബ്ലോക്കായി
നോക്കി നിൽക്കെ
തുറന്ന പോലീസ് വാനിൽ അവളെത്തി
നോക്കണേ പേരിന്റെ പുലിവാല്.

ഒപ്പം പഠിച്ച ചങ്ങാതിക്ക് അച്ഛൻ സ്റ്റാലിൻ എ ന്ന്
പേരിട്ടപ്പോൾ കോളേജിൽ അവൻ സഹിച്ച കുത്തുവാക്കിന് കണക്കില്ല.
മറിയം എന്നു പേരുള്ള ഹൗസ് മെയിഡ്
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്
ദുബായിക്ക് പോകുമ്പോൾ
നില്ല്, നീയാണോ ചാരക്കേസ്സിലെ മറിയം എന്ന് ഉദ്യോഗസ്ഥൻ. അവൾക്കറിയുന്നത് ചാരായം
പിന്നെയല്ലേ ചാരക്കേസ്സ്.

ചില പേര്, നാട്
ആളുകളെ എടങ്ങാറിലാക്കും
ചേപ്രത്തരം കൊണ്ട് പറയുന്നില്ലന്നേയുള്ളൂ.
വേശ്യ കൗസുവിന് അറിയില്ലല്ലോ സെക്സ് വർക്കർ എന്ന ഉന്നത പദവി.
എന്നിട്ടും പേര് പറഞ്ഞ് സുഖം
വളി വിട്ട സുന്ദര സുഖം.

പുലയൻ നാണു മതം മാറി സക്കറിയ ആയത്
തീയൻ കണാരൻ ഇബ്രായി എന്നഭിമാനിച്ചത്
പേരിന്റെ എടങ്ങാറ് തീർക്കാനാണല്ലോ.

പേര് കേൾക്കുമ്പോൾ
മുണ്ട് പൊക്കി നോക്കല്ലേ അതൊരു വംശക്കെറുവാണ്.
അകം പുറം ഇല്ലാത്ത ചോര എത്ര വേവിച്ചാലും ചരിത്രം വേവില്ല.

കടലിനൊരു സത്യമുണ്ട് രക്തം വീണാൽ സ്രാവുകൾ മണത്തെത്തും
രക്തO വീഴ്ത്തല്ലേ എന്ത്
പേര് പറഞ്ഞാലും
സ്രാവുകൾ
കൂട്ടത്തോടെ വളഞ്ഞു നില്ക്കും

Related tags : PoemSathyan Madakara

Previous Post

മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്

Next Post

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

Related Articles

കവിത

പ്രണയം നിലവിലില്ലാത്ത ഒരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ

കവിത

കൃഷ്ണദുഃഖം

കവിത

അകമണ്ണ്

കവിത

അറിയിപ്പ്

കവിത

യാത്ര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സത്യൻ മാടാക്കര

പൊതുകൂട്ടായ്മ: ചില നിരീക്ഷണങ്ങൾ

സത്യൻ മാടാക്കര 

മലയാളിയുടെ ദാസ്യബോധത്തെക്കുറിച്ച് എഴുതുമ്പോൾ ജനതയുടെ രാഷ്ട്രീയം പറയേണ്ടിവരും. സർഗ സപര്യയിൽ മുഴുകുന്ന ഒരാളെ അത്...

ഏറ്റവും വലിയ ദാർശനികപ്രശ്നം...

സത്യൻ മാടാക്കര 

ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ +...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven