• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നഗരസുന്ദരി

ശാന്തി പാട്ടത്തിൽ October 26, 2019 0

പകൽ കണ്ടാൽ
ഇഷ്ടമാകില്ല.
ഒച്ചവച്ചും വിയർത്തും;
ജീവിക്കാനുള്ള
തത്രപ്പാടിൽ
തിരക്കിട്ടോടിയും;
പൊടിപുരണ്ടും,
വെയിലേറ്റുമങ്ങനെ….

രാത്രിയിൽ വരവ്
സാമ്പ്രാണി മണമുളള
തലമുടിച്ചുരുളുകളിൽ
സന്ധ്യയെ ഒളിപ്പിച്ച്;
കടക്കണ്ണുകളിൽ നിന്നും
ചിറകടിക്കും പറവകൾ
നിരവരിയൊപ്പിച്ച്
കൂടണയാൻ-
ചക്രവാളങ്ങളിൽ
അടയാളപ്പെട്ട്….

അവൾ അപ്പോഴും
തിരക്കിലാണ്.
ദീപമാലകൾ കണ്ണുകളിൽ
തിളങ്ങി നിൽക്കും.
ചിതറിയോടുന്ന യാനങ്ങളാൽ
ഉടൽ ശബ്ദമുഖരിതമാകും.

കണക്കറ്റ
സൗധങ്ങൾക്കിടയിൽ
ധ്യാനിച്ച് നിൽക്കും
ഉറക്കംതൂങ്ങി മരങ്ങൾ
തലോടി വരുന്ന
ഇളം കാറ്റ്
അവിടമാകെ ചുറ്റി നടക്കുമ്പോൾ
നിമിഷനേരത്തേക്ക്
ഗ്രാമ കന്യകയാണെന്ന് നടിക്കും.

വെറ്റില തിന്നു മുഴുത്ത
ചുവന്ന ചുണ്ടുകൾ
ചിരിച്ചു മയക്കും.

വിടരാനൊരുങ്ങും
മുല്ല മാലകളും
കനകാംബരവും കദംബവും
തെരുവുകളെ
സുഗന്ധികളാക്കും.

ദൂരെ –
തിങ്കൾക്കലപ്പൊട്ട്
മേഘരാജികളാം കുറുനിരകളാൽ
മറയ്ക്കും; വെളിവാക്കും.

മേലെ താരകളെ വെല്ലുവിളിച്ച്
താഴെ ഒഴുകി തിളങ്ങുന്ന
അസംഖ്യം വിളക്കുകൾ
പ്രൗഢിയറിയിക്കും.

ശബ്ദമയമാകിലും
ദിവസാവസാനത്തിന്റെ
പ്രശാന്തി നിറയ്ക്കും..!
മനസ്സ് ലഘുവാകും.

കർമഭാരമിറക്കിയ
സുഖത്തിൽ
ഒഴിഞ്ഞ വയറും
നിറഞ്ഞ വയറും
ഒരുപോൽ നിശ്വാസമുതിർക്കും.

നിശാസുന്ദരിയാകുമ്പോൾ
നഗരം എത്ര പ്രിയങ്കരി!
നിരാകരിക്കാനാവാത്ത കാമുകി.

Related tags : PoemSanthi Pattathil

Previous Post

വീണ്ടും

Next Post

പെൺ വഴികൾ

Related Articles

കവിത

പക്ഷി നിരീക്ഷണം

കവിത

കുട്ടികൾക്കൊരു കത്ത്

കവിത

അപരിചിതം

കവിത

അടയാളപ്പെടുത്തലുകൾ!

കവിത

ശൂന്യതയിലെ സംരക്ഷണ ഭിത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ശാന്തി പാട്ടത്തിൽ

കൃഷ്ണദുഃഖം

ശാന്തി പാട്ടത്തിൽ 

നീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന്...

നഗരസുന്ദരി

ശാന്തി പാട്ടത്തിൽ 

പകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ...

Shanti Pattathil

ശാന്തി പാട്ടത്തിൽ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven