• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

യന്ത്രങ്ങൾ

ശ്രീജിത് പെരുന്തച്ചൻ August 31, 2019 0

അച്ഛൻയന്ത്രം അമ്മയന്ത്രത്തോട് പറഞ്ഞു,
ഈയിടെയായി മകൻയന്ത്രത്തിന്റെ മുഖത്ത്
ഒരു സന്തോഷമില്ലെന്ന്.
‘ടീച്ചർയന്ത്രം എന്തിനെങ്കിലും വഴക്ക് പറഞ്ഞുകാണും,
അല്ലെങ്കിൽ വല്ല കൂട്ടുകാരിയന്ത്രവും
പിണങ്ങിനടക്കുകയാവും’
അമ്മയന്ത്രത്തിനു തോന്നി.

നീ അവനെ സ്‌നേഹയന്ത്രത്തിലിട്ടൊന്നു കറക്കിനോക്ക്,
കാര്യമറിയാമല്ലോ എന്നായി അച്ഛൻയന്ത്രം.
നമുക്ക് മകൻയന്ത്രത്തിനൊരു കൂട്ടായി
ഒരു കുഞ്ഞുയന്ത്രം കൂടി ഉണ്ടാവേണ്ടേ?
അച്ഛൻയന്ത്രം അമ്മയന്ത്രത്തിനോട് ചോദിച്ചു.

അതിന് ചേട്ടൻയന്ത്രത്തിനെവിടാ സമയം,
അമ്മയന്ത്രം പരിഭവിച്ചു.

യന്ത്രങ്ങൾക്കെന്തിനാ കൂട്ട് എന്ന്
അച്ഛൻയന്ത്രം പിന്നീട് ചിന്തിച്ചു.

‘അയൽപ്പക്കയന്ത്രങ്ങളെയൊന്നും കണ്ടാൽ
വർത്തമാനത്തിനു പോവരുത്, പകരം
എല്ലാം ഒരു പുഞ്ചിരിയന്ത്രത്തിൽ ഒതുക്കണം’
അച്ഛൻയന്ത്രം മകൻയന്ത്രത്തെ ഉപദേശിച്ചു .

മോന് വളരുമ്പോൾ ഏതു യന്ത്രമാവണമെന്നാണ് ആഗ്രഹം?
ടീച്ചർയന്ത്രം ചോദിച്ചു.
ധാരാളം പണം കിട്ടുന്ന ഒരു ഡോക്ടർയന്ത്രമാവണം.

പണമില്ലാത്ത രോഗിയന്ത്രമാണ്
മോന്റെ അടുത്തുവരുന്നതെങ്കിലോ
‘ഞാൻ അവനറിയാതെ അവന്റെ കിഡ്‌നിയന്ത്രം ഊരി വിൽക്കും’
എന്നായി വിദ്യാർഥിയന്ത്രം.

ഏതായാലും വലിയൊരു വീടുയന്ത്രം ഞാൻ വയ്ക്കും
എന്നായി മകൻയന്ത്രം.
അവിടെ പത്ത് കിടപ്പുമുറിയന്ത്രങ്ങൾ ഉണ്ടാവും.
മകൻയന്ത്രം വീടുയന്ത്രം വച്ചു,
രാത്രി ആ വീട്ടിൽനിന്ന് നിന്ന് ചില അട്ടഹാസങ്ങൾ,
ദീനരോദനങ്ങൾ, കൂട്ടക്കരച്ചിലുകൾ,
ആയുധങ്ങൾ തമ്മിലുരസുന്ന ശബ്ദം
ഒക്കെ കേട്ടു.

ആ വീട്ടിലേക്ക് ആരോ ഒരാൾ
രാത്രി എത്തിയിരുന്നതായി
ചിലർ പറഞ്ഞുകേട്ടു,

ഞാൻ നിങ്ങൾ ഓരോരുത്തരുടെയും
ഭാഗമാണെന്നു പറഞ്ഞിട്ടും വീട്ടുകാർ
ആട്ടിപ്പുറത്താക്കിയത്രേ.

വന്നയാളെ വീട്ടുകാർ എന്തിനോ നിർബന്ധിച്ചെന്നും
അയാളതിനു വഴങ്ങിയില്ലെന്നും കിംവദന്തികൾ പരന്നു,
വന്നയാളെയും വീട്ടുകാർ യന്ത്രമാക്കാൻ നിർബന്ധിച്ചത്രേ.

അതിനു വിസമ്മതിച്ചതാണ്
അയാളെ കൂട്ടക്കൊലയിലേക്ക് നയിച്ചത്.
നിങ്ങൾക്ക് മന:സാക്ഷിയുണ്ടോ എന്ന്
ചോദിച്ചുവന്നതായിരുന്നു അയാൾ.
ഇല്ലെന്ന് പറഞ്ഞ് വീട്ടുകാർ ഒഴിഞ്ഞുമാറി.

ഇപ്പോൾ ആ വീട്ടിൽ നിന്നു കേൾക്കാം
മുൻകാല പ്രാബല്യം തേടുന്ന
പൊട്ടിക്കരച്ചിലുകൾ, പൊട്ടിച്ചിരികൾ,
കുറ്റബോധം സഹിക്കവയ്യാഞ്ഞുള്ള തേങ്ങലുകൾ,
കഴിഞ്ഞതോർത്തുള്ള നെടുവീർപ്പുകൾ,
കുട്ടികൾ ചെയ്യാതെ പോയ കുസൃതികൾ,
പറയാതെപോയ പ്രണയങ്ങൾ.

അറിയാതെ പോയ മാമ്പഴക്കാലങ്ങൾ,
കാണാതെ പോയ മിന്നാമിനുങ്ങുകൾ,
ആത്മാക്കൾ കെട്ടിപ്പിടിക്കുമ്പോഴുള്ള ഒച്ചകൾക്ല

Related tags : PoemSreejith Perumthachan

Previous Post

അടയാളപ്പെടുത്തലുകൾ!

Next Post

ബലിയും പുനർജനിയും: പി. രാമന്റെ കവിതയിലെ കഥാർസിസ്

Related Articles

കവിത

മൃഗയ

കവിത

ഈറോം ശര്‍മിള ഒരു രാജ്യമാണ്

കവിത

മുറിവ്

കവിത

പ്രണയവിരലുകള്‍

കവിത

പൗരത്വവിചാരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ശ്രീജിത് പെരുന്തച്ചൻ

ബീച്ചിൽ

ശ്രീജിത് പെരുന്തച്ചൻ 

അന്നൊരു ഞായറാഴ്ചയായിരുന്നു,ബീച്ചിൽ നിറയെ തിരക്കായിരുന്നു,കുട്ടികളെയും കൊണ്ട് ധാരാളം പേർ വന്നു.കളിപ്പാട്ടക്കച്ചവടക്കാരൻ പീപ്പിയൂതി നോക്കികുട്ടികൾ നോക്കിനിന്നതല്ലാതെഒന്നും...

യന്ത്രങ്ങൾ

ശ്രീജിത് പെരുന്തച്ചൻ 

അച്ഛൻയന്ത്രം അമ്മയന്ത്രത്തോട് പറഞ്ഞു, ഈയിടെയായി മകൻയന്ത്രത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലെന്ന്. 'ടീച്ചർയന്ത്രം എന്തിനെങ്കിലും വഴക്ക്...

ആഗ്രഹം

ശ്രീജിത് പെരുന്തച്ചൻ 

മഴ കാണുമ്പോൾ ചിലർക്ക് കപ്പലണ്ടി കൊറിക്കണം, ചിലർക്ക് കാറെടുത്ത് ചുമ്മാ കറങ്ങണം, ചിലർക്ക് അവധിയെടുക്കണം,...

അച്ഛൻ ക്ഷമിച്ചു

ശ്രീജിത്ത് പെരുന്തച്ചൻ 

മകൻ ആലോചിച്ചു അച്ഛന്റെ മരണത്തിന് വരാനാവുന്നില്ലെന്ന് ആരെ വിളിച്ചുപറയണം? ഏട്ടനെ വിളിച്ചു പറയാം, വേണ്ട,...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven