• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മലയാള സിനിമ ’90: ചരിത്ര ദേശ കാലങ്ങൾ

രാജേഷ് കെ. എരുമേലി April 19, 2018 0

അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ
ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം
ഫ്യൂഡൽ ബോധ്യങ്ങളോട് സമരസപ്പെടുന്നത് ആയിരിക്കും. അഭി
നയം മുതൽ സിനിമയുടെ എല്ലാ കയറ്റിറക്കങ്ങളിലും ഫ്യൂഡൽ
അവശിഷ്ടത്തെ സാംസ്‌കാരിക ചിഹ്നമായി സ്വീകരിക്കുന്നത് കാണാൻ
കഴിയും. അതിനു കാരണം ഇന്നും മലയാള സിനിമയുടെ
കഥകളിൽ സവർണാധിപത്യ പ്രവണതയുടെ കാഴ്ചവത്കരണം
ഒഴിച്ചുകൂടാനാവാത്ത വിധത്തിൽ നിലനിൽക്കുന്നു എന്നതാണ്.
എന്നാൽ പുതുകാല സിനിമകൾ ചില കുതറലുകൾ നടത്തുന്നുണ്ട്
എന്നത് പരിഗണിക്കപ്പെടേണ്ടതാണ്.

മലയാള സിനിമയുടെ ചരിത്രം രണ്ടുതരം ദുരന്തത്തെയാണ്
അഭിമുഖീകരിച്ചത്. ഈ ദുരന്തങ്ങളെ അന്നത്തെ സാമൂഹിക വ്യ
വസ്ഥയുമായി ചേർത്തുവച്ചാണ് വായിക്കേണ്ടത്. ഒന്ന് ജാത്യാധി
പത്യത്തിന്റെ അക്രമോത്സുകതയിൽ പലായനം ചെയ്യേണ്ടി വരുന്ന
ആദ്യനായിക റോസിയെന്ന ദലിത് സ്ത്രീയുടെ ജീവിതമാണ്.
സിനിമയോടുള്ള വൈകാരികാഭിനിവേശത്തിൽ സ്ഥലവും വീടും
വിറ്റ് നാടുവിടേണ്ടി വന്ന ജെ.സി. ദാനിയേലിന്റേതാണ് രണ്ടാമത്തെ
ദുരന്തം. മാർത്താണ്ഡവർമയുടെ സംവിധായകനായ സുന്ദർ
രാജിനും മറ്റൊരു തരത്തിൽ ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ട്. തുടർന്ന്
വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് മലയാള സിനി
മ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ ഗോസിപ്പുകളും കൊടുക്കൽ
വാങ്ങലുകളുമുണ്ട്. 1928ൽ പുറത്തിറങ്ങിയ ആദ്യ സിനിമയായ
വിഗതകുമാരനിൽ തുടങ്ങിയ മലയാള സിനിമയുടെ യാത്ര
ഇന്ന് ‘ന്യൂജനറേഷനി’ൽ എത്തിനിൽക്കുന്നു. മലയാള സിനിമ
പിന്നീട് പലതരം കൈവഴിയിലൂടെയാണ് നടന്നു നീങ്ങിയത്. അതായത്
കലാസിനിമ, കച്ചവട സിനിമ, സമാന്തര സിനിമ, ആർട്
സിനിമ, മദ്ധ്യവർത്തി സിനിമ എന്നിങ്ങനെ. മാർത്താണ്ഡവർമയ്ക്ക്
ശേഷം ഏതാണ്ട് അഞ്ച് വർഷം കാത്തിരിക്കേണ്ടിവന്നു ആദ്യ
ശബ്ദചിത്രമായ ‘ബാലൻ’ (1938) പുറത്തിറങ്ങാൻ. മലയാള
സിനിമ സാഹിത്യ കൃതിയുടെ ഭാഗമായി പുറത്തിറക്കാനുള്ള ആദ്യ
ശ്രമം നടക്കുന്നത് 1938ലാണ്. അപ്പൻ തമ്പുരാന്റെ ഭൂതാവിഷ്ടർ
ചലച്ചിത്രമാക്കാൻ ശ്രമം നടന്നെങ്കിലും തുടക്കത്തിലേ പാളിപ്പോയി.
രണ്ടാമത്തെ ശബ്ദസിനിമയായ ജ്ഞാനാബിംകയും സാഹി
ത്യകൃതിയുമായി ബന്ധപ്പെട്ടതായിരുന്നു. പുരാണത്തിൽനിന്നും
ഇതിവൃത്തം സ്വീകരിച്ച ആദ്യ സിനിമ പ്രഹ്ലാദനാണ്. മലയാള സി
നിമ ജനപ്രിയതയിലേയ്ക്ക് ഉയരുന്നത് പി. ഭാസ്‌കരൻ സംവിധാനം
ചെയ്ത നീലക്കുയിലിലൂടെയാണ്. വ്യാവസായികമായി സി
നിമയെ എങ്ങനെ മാറ്റിത്തീർക്കാൻ കഴിയും എന്നതിന്റെ ഉദാരഹണമായിരുന്നു
ഈ സിനിമ.

സാഹിത്യവും സിനിമയും
അമ്പതുകളിൽ മലയാള സിനിമ സാഹിത്യത്തിൽ നിന്നും ഇതിവൃത്തം
സ്വീകരിക്കുകയും ജീവിതവുമായി കുറച്ചെങ്കിലും ചേർ
ന്ന് നിൽക്കുന്ന സിനിമകൾ അങ്ങനെ രൂപപ്പെടുകയും ചെയ്തു.
എഴുപതുകളോടെ ലോകത്തെന്നപോലെ നവ സിനിമയുടെ ഉദയങ്ങൾ
മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആർട്/കൊമേഴ്‌സ്യൽ
എന്ന വേർതിരിവ് സിനിമയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി
യത് ഈ കാലഘട്ടത്തിലാണ്. ഇതിനെ രണ്ടിനെയും കൂട്ടിച്ചേർ
ക്കുന്ന മധ്യവർത്തി സിനിമകളും ഈ സമയത്താണ് പുറത്തുവരുന്നത്.
ഇത്തരത്തിൽ കച്ചവട, സമാന്തര സിനിമകൾ ഒരുമിച്ച്
പുറത്തിറങ്ങിയതോടെ മലയാള സിനിമയിൽ പുതിയൊരു ചരിത്രം
പിറക്കുകയായിരുന്നു. എഴുപതുകളും എൺപതുകളുമാണ് ഇത്ത
രം സിനിമകളുടെ സുവർണകാലമെന്നു പറയാവുന്നത്. താരാധി
പത്യം വരുന്നതിനു മുമ്പുവരെ സൗഹാർദത്തിന്റെ അന്തരീക്ഷമാണ്
മലയാള സിനിമയിൽ നിലനിന്നിരുന്നത്.

എൺപതുകളോടെയാണ്

സിനിമ സമകാലികതയോട് ചേർന്നുനിൽക്കുന്നതായിരുന്നു. ദാരിദ്ര്യം
പോലെതന്നെ ജന്മി-കുടിയാൻ ബന്ധത്തിന്റെ പ്രത്യക്ഷതകൾ
ഈ സിനിമ ചർച്ച ചെയ്തു. ആധുനികതയിലേയ്ക്കുള്ള കേരളീയ
സമൂഹത്തിന്റെ പരിവർത്തനങ്ങളും ഇതേ കാലഘട്ടത്തിൽ
സംഭവിക്കുന്നു എന്നതുകൊണ്ടുതന്നെ പല സിനിമകളും സാമൂഹിക
വിഷയങ്ങളിലേക്ക് ചുവടു മാറ്റുന്നത് കാണാം. 1960 മുതൽ
1970 വരെയുള്ള കാലം ഇത്തരം സിനിമകളുടേതാണ്. മുടിയനായ
പുത്രൻ, ഭാർഗവീനിലയം, മുറപ്പെണ്ണ്, ചെമ്മീൻ, കലക്ടർ മാലതി,
തുലാഭാരം, കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായി.
മുടിയനായ പുത്രനിലും കലക്ടർ മാലതിയിലും കീഴാളസ്ത്രീ
കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്. തീക്ഷ്ണമായ രാഷ്ട്രീ
യകാലാവസ്ഥയോട് സംവദിക്കുന്ന/പ്രതിഷേധിക്കുന്ന സിനിമകളായിരുന്നു
എഴുപതുകളിലേയും എൺപതുകളിലേയും. ഓളവും
തീരവും ഇത്തരത്തിലുള്ള ആദ്യ സിനിമയായി വിലയിരുത്താൻ
കഴിയും. ഒരു പരിധി വരെ സമാന്തര സിനിമയുടെ തുടക്ക
വും ഓളവും തീരത്തിലൂടെയാണ്.

എൺപതുകളോടെയാണ് മലയാളത്തിൽ താരങ്ങളുടെ ഉദയം
ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് താരപദവിയിലേക്കുയർന്ന
മോഹൻലാൽ, മമ്മൂട്ടി എന്നിവർ സൂപ്പർസ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി
രണ്ടായിരം വരെ കിരീടം ചൂടി നിന്നു. തൊണ്ണൂറുകളിൽ
ബാബറി മസ്ജിദിന്റെ തകർച്ച ഹിന്ദു സവർണനായക കേന്ദ്രീകൃതമായ
സിനിമകൾ തുടർച്ചയായി മലയാളത്തിൽ പുറത്തിറങ്ങുന്നതിന്
കാരണമായി. ആഗോളവത്കരണത്തിന്റെ കമ്പോള യുക്തികളും
മലയാള സിനിമയെ സ്വാധീനിക്കാൻ തുടങ്ങിയത് ഈ
സമയത്താണ്. ഈ കാലത്തോടെയാണ് പുതിയ താരോദയങ്ങൾ
രൂപപ്പെടുകയും അവർ വലിയ മൂലധന ഉടമകളായി മാറുകയും
ചെയ്യുന്നത്. ഈ സൂപ്പർ താരങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയുടെ
ഭാഗമായി മാറി. താരസംഘടനകളുടെ നേതൃത്വവും അവർ ഏറ്റെ
ടുത്തു. ഇത് മാഫിയാവത്കരണത്തിന് ആക്കം കൂട്ടി. അങ്ങനെ
ക്രിമിനലുകളും ബിസിനസുകാരും സിനിമയെ നിയന്ത്രിക്കാൻ തുടങ്ങി.
താരങ്ങൾക്ക് ഫാൻസ് അസോസിയേഷനുകൾ ഉണ്ടാകുന്ന
ത് ഇതേ സമയത്താണ്. ന്യൂ ജനറേഷൻ സിനിമയുടെ ഭാഗമായവരെ
താരങ്ങൾ അവരുടെ സംഘടനയിൽ ചേർക്കാൻ തയ്യാറായി
ല്ല. മാത്രമല്ല തിലകനെപ്പോലുള്ള മഹാനടന്മാർക്ക് വിലക്കേർപ്പെ
ടുത്തുകയും ചെയ്തു. രണ്ടായിരത്തോടെ ന്യൂ ജനറേഷൻ സിനി
മകൾ എത്തിയതോടെ ഇവരുടെ പദവികൾ തകരുകയും പുതി
യൊരു താര ശരീര നിർമിതി പ്രത്യക്ഷപ്പെടുകയും ചെയ്തു. അങ്ങ
നെ സിനിമ വള്ളുവനാട്ടിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് കാഴ്ചകളെ
പറിച്ചു നട്ടു. ഇത്തരം മാറ്റങ്ങളിൽ അസ്വസ്ഥരായവരാണ്
ഇപ്പോൾ മലയാള സിനിമയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
താരങ്ങൾക്ക് കിട്ടുന്ന പ്രതിഫലം ഇവർ എന്തിനാണ്
വിനിയോഗിക്കുന്നതെന്നും അവരുടെ മറ്റ് ഇടപാടുകളും പരി
ശോധിച്ചാൽ മാത്രമേ മലയാള സിനിമാ രംഗത്തെ ശുദ്ധീകരിക്കാൻ
കഴിയൂ. മലയാള സിനിമയിൽ ഒരു കീഴാള സ്ത്രീ കഥാപാത്രമുണ്ടാകുന്നത്
നീലക്കുയിലിലൂടെയാണ്. ഈ സിനിമയിലെ കീഴാള കഥാപാത്രത്തെ
സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്.
ഒരു പക്ഷേ അന്നു മുതൽ ഇന്നു വരെ മലയാള സിനിമ പരി
ചരിച്ചിട്ടുള്ള കീഴാള ജീവിതങ്ങൾ സഹനത്തിന്റേയും ഇരകളാക്ക
പ്പെടുന്നവരുടെയുമാണ്. മലയാള സിനിമയുടെ ഫ്യൂഡൽ ബോധ്യ
ങ്ങൾ തന്നെയാണ് ഇതിന് കാരണം. ജീവിത യാഥാർത്ഥ്യത്തോട്
കുറച്ചെങ്കിലും ചേർന്നു നിൽക്കുന്ന സിനിമയാണ് ന്യൂസ് പേപ്പർ
ബോയ്.

സിനിമയുടെ ചുവപ്പൻകാലം

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്താകമാനമുണ്ടായ
അരക്ഷിതാവസ്ഥയെ തുറന്നു കാട്ടുന്നതായിരുന്നു അമ്പ
തുകളിൽ പുറത്തിറങ്ങിയ മലയാളം സിനിമകളിൽ അധികവും.
പട്ടിണിയെയാണ് അവ കൂടുതലും അവതരിപ്പിക്കാൻ ശ്രമിച്ചത്.
ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് രാരിച്ചൻ എന്ന പൗരനാണ്. രാരി
ച്ചൻ എന്ന ബാലനെ കഥാപാത്രമാക്കിക്കൊണ്ട് പുറത്തിറങ്ങിയ
സിനിമ സമകാലികതയോട് ചേർന്നുനിൽക്കുന്നതായിരുന്നു. ദാരിദ്ര്യം
പോലെതന്നെ ജന്മി-കുടിയാൻ ബന്ധത്തിന്റെ പ്രത്യക്ഷതകൾ
ഈ സിനിമ ചർച്ച ചെയ്തു. ആധുനികതയിലേയ്ക്കുള്ള കേരളീയ
സമൂഹത്തിന്റെ പരിവർത്തനങ്ങളും ഇതേ കാലഘട്ടത്തിൽ
സംഭവിക്കുന്നു എന്നതുകൊണ്ടുതന്നെ പല സിനിമകളും സാമൂഹിക
വിഷയങ്ങളിലേക്ക് ചുവടു മാറ്റുന്നത് കാണാം. 1960 മുതൽ
1970 വരെയുള്ള കാലം ഇത്തരം സിനിമകളുടേതാണ്. മുടിയനായ
പുത്രൻ, ഭാർഗവീനിലയം, മുറപ്പെണ്ണ്, ചെമ്മീൻ, കലക്ടർ മാലതി,
തുലാഭാരം, കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായി.
മുടിയനായ പുത്രനിലും കലക്ടർ മാലതിയിലും കീഴാളസ്ത്രീ
കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്. തീക്ഷ്ണമായ രാഷ്ട്രീ
യകാലാവസ്ഥയോട് സംവദിക്കുന്ന/പ്രതിഷേധിക്കുന്ന സിനിമകളായിരുന്നു
എഴുപതുകളിലേയും എൺപതുകളിലേയും. ഓളവും
തീരവും ഇത്തരത്തിലുള്ള ആദ്യ സിനിമയായി വിലയിരുത്താൻ
കഴിയും. ഒരു പരിധി വരെ സമാന്തര സിനിമയുടെ തുടക്ക
വും ഓളവും തീരത്തിലൂടെയാണ.

മലയാളത്തിൽ നവ സിനിമയ്ക്ക് തുടക്കം കുറിക്കുന്നത് സ്വ
യംവരത്തിലൂടെ അടൂർ ഗോപാലകൃഷ്ണനാണ്. പിന്നീട് അടൂർ
തന്റെ സമാന്തര ലൈനിലൂടെ സാഹിത്യ കൃതികളെയും ചേർത്തുവച്ച്
നിരവധി സിനിമകൾ പുറത്തിറക്കി. എന്നാൽ അവയെല്ലാം
കേരളത്തിലെ ഫ്യൂഡൽ മൂല്യങ്ങളോട് ചേർന്നു നിൽക്കുന്നവയാണ്.
സമാന്തരമാണെങ്കിലും തന്റേതായ ശൈലിയിൽ വേറിട്ട വഴി
യെ നടന്നയാളാണ് അരവിന്ദൻ. ഫ്യൂഡൽ മൂല്യങ്ങളെ തഴുകുമ്പോളും
അവയുടെ തകർച്ച കൂടി കാട്ടിത്തരുന്ന സിനിമകളായിരുന്നു
എം.ടിയുടേത്.

ഇന്നു കാണുമ്പോൾ നിരവധി വിമർശനങ്ങൾ ഉയരുമെങ്കിലും
കേരളത്തിലെ രാഷ്ട്രീയ സിനിമയെന്നു വിശേഷിപ്പിക്കാവുന്നതാണ്
പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ. ജനകീയ ച
ലച്ചിത്ര പ്രവർത്തനത്തിന്റെ രാഷ്ട്രീയ പാഠമായിരുന്നു ജോൺ
എബ്രഹാമിന്റെ സിനിമകൾ. സമാന്തരം, മുഖ്യധാര എന്നീ വേർ
തിരിവുകളെ ലംഘിച്ച് മദ്ധ്യവർത്തി നിലപാട് സ്വീകരിച്ചവർ നിരവധിയാണ്.
കെ.പി. കുമാരൻ, കെ.ആർ. മോഹനൻ, രവീന്ദ്രൻ,
കെ.ജി. ജോർജ്, ഭരതൻ, പത്മരാജൻ തുടങ്ങിയവർ ഇത്തരത്തിൽ
അവരവരുടേതായ ശൈലി രൂപപ്പെടുത്തിയവരാണ്. ഷാജി
എൻ. കരുൺ, ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ,
ആർ. സുകുമാരൻ, ലെനിൻ രാജേന്ദ്രൻ, പ്രിയനന്ദനൻ അവരവരുടേതായ
കാഴ്ചപ്പാടുകൾ സിനിമയിൽ അവതരിപ്പിച്ചു. എൺപതുകളിലും
തൊണ്ണൂറുകളിലും സിനിമയെ ജനപ്രിയമാക്കിയത് ജ
യരാജ്, ലോഹിതദാസ്, ടി.കെ. രാജീവ് കുമാർ, ശ്യാംപ്രസാദ്,
ആർ. ശരത്, മധു കൈതപ്രം, രഞ്ജിത്ത്, മധുപാൽ, സലിം അഹമ്മദ്
തുടങ്ങിയവവരാണ്. ഇവരുടെയൊന്നും സിനിമകളിൽ എന്തുകൊണ്ടാണ്
ദലിത് പ്രതിനിധാനങ്ങൾ കടന്നു വരാതെ പോയത്
എന്നത് ഇന്നും സംവാദ വിഷയമാണ്. ഏതെങ്കിലും തരത്തിൽ
ദലിതർ കഥാപാത്രങ്ങളായാൽ വീട്ടുജോലിക്കാരോ മോഷ്ടാക്കളോ
ആയിരിക്കും. ഒഴിവു ദിവസത്തെ കളി എന്ന സിനിമ
കീഴാള രാഷ്ട്രീയത്തോട് ചെറുതായെങ്കിലും ഐക്യപ്പെടുന്നുണ്ട്.

താരോദയത്തിന്റെ കാലം അഥവാ ഫ്യൂഡൽ മൂല്യ
ങ്ങളുടെ ഉയിർത്തെഴുന്നേല്പ്

ആഗോളവത്കരണത്തിന്റെ കമ്പോളയുക്തികളും ഫ്യൂഡൽ മൂല്യങ്ങളും
പൊതു സംസ്‌കാരമാക്കുന്നതിന്റെ ഭാഗമായാണ് ആക്രോശിക്കുന്ന
പുരുഷ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സംവിധായകർ
തയ്യാറായത്. നെറ്റിയിൽ ചന്ദനം തൊട്ട് കയ്യിൽ ചരടുകെട്ടി
വരുന്നവർ പുരുഷ-സവർണ നായകന്മാരാണ്. സ്ത്രീകൾക്കുമേൽ
ആധിപത്യം സ്ഥാപിക്കുന്നവരാണ് ഇത്തരം പുരുഷന്മാർ.
ബലാത്സംഗം ചെയ്യുക, അശ്ലീലം നിറഞ്ഞ സംഭാഷണങ്ങളിലൂടെ
സ്ത്രീകളോട് അപമര്യാദയായി പെറുമാറുക എന്നിങ്ങനെ പോകുന്നു
പുരുഷ കഥാപാത്രങ്ങളുടെ സ്ത്രീ വിരുദ്ധത. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ
സ്ഥാപിക്കുന്നതാണ് ഇത്തരം സിനിമകൾ.

തൊണ്ണൂറുകളിലാണ് ഈ സ്വഭാവത്തിലുള്ള സിനിമകൾ ധാരാളം
ഇറങ്ങുന്നത്. ഭൂമിയിലെ രാജാക്കന്മാർ, ധ്രുവം, താണ്ഡവം, ആര്യൻ,
ആറാം തമ്പുരാൻ, ദേവാസുരം, നരസിംഹ മന്നാടിയാർ, പ്രജാപതി,
വല്യേട്ടൻ, അശ്വാരൂഢൻ ഇവെയല്ലാം ഇത്തരം സ്വഭാവമുള്ള
സിനിമകളാണ്. പുരോഗമന രാഷ്ട്രീയത്തെ സ്വീകരിച്ച കേരളംപോലും
യാഥാസ്ഥിതികത്വത്തിലേയ്ക്ക് തലകുത്തി വീഴുന്ന
കാഴ്ചയാണ് ഇന്ന് കാണുന്നത്.

സമൂഹത്തിലെ ഒരു പ്രശ്‌നങ്ങളിലും സ്വതന്ത്രമായി അഭിപ്രായം
പറയാതെ തങ്ങൾ ഏതോ മായികമായ ലോകത്ത് ജീവിക്കുന്നവരാണ്
എന്ന ബോധത്തെ നിർമിക്കാനാണ് ചലച്ചിത്ര താരങ്ങൾ
(ചലച്ചിത്ര പ്രവർത്തകരും) നിരന്തരം ശ്രമിക്കുന്നത്. കാഴ്ച
ക്കാരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിലപാടുകളിൽ മാറ്റം വരുത്തുന്നവരും
പൊതുബോധങ്ങളെ സംരക്ഷിക്കുന്നവരുമായി താരങ്ങൾ
മാറുകയുമാണിന്ന്. എന്നാൽ ചിലരൊക്കെ നിലപാടുള്ള
വരാണെന്ന കാര്യത്തെ തള്ളിക്കളയുന്നില്ല. എക്കാലവും സ്ത്രീ
ചൂഷണത്തിന്റെ ഇടമാണ് മലയാള സിനിമ. കീഴാള സമൂഹത്തിൽ
നിന്നുള്ളവരെ ഒരുകാലത്തും ഒപ്പം ചേർക്കാൻ സിനിമാലോകം
തയ്യാറായിട്ടില്ല. എന്നാൽ ന്യൂജെൻ സിനിമകളുടെ വരവോടെ ഇതിൽ
കുറച്ചെങ്കിലും മാറ്റം വന്നിട്ടുണ്ട് എന്ന കാര്യം മറച്ചുവയ്‌ക്കേ
ണ്ടതില്ല. കുറച്ചുകാലം മുമ്പുവരെ സിനിമയോടും സമൂഹത്തോടും
കുറച്ചെങ്കിലും നീതി പുലർത്തുന്നവരായിരുന്നു ചലച്ചിത്ര രംഗത്തുള്ളവർ.
അത്തരക്കാരുടെ എണ്ണം കുറഞ്ഞു വരികയാണ്.

ന്യൂജനറേഷൻ സിനിമ

നവസിനിമ അല്ലെങ്കിൽ ന്യൂജനറേഷൻ സിനിമ എന്നത് പലതരം
ചർച്ചകൾക്കും സംവാദങ്ങൾക്കും കാരണമാകുന്ന സമകാലിക
സന്ദർഭത്തിലാണ് നമ്മൾ ജീവിക്കുന്നത്. ന്യൂജനറേഷൻ എന്നത്
സമീപ/ആഗോളീകരണകാലത്ത് രൂപപ്പെട്ട ഒന്നല്ലെന്നും എല്ലാക്കാലവും/ഓരോ
വ്യക്തിയുടെയും യുവത്വത്തിന്റെ കാലമാണെന്നുമുള്ള
ഒരു വാദം നിലനിൽക്കുമ്പോൾതന്നെ ന്യൂജനറേഷൻ
എന്നത് സമീപകാലത്ത് സവിശേഷമായി രൂപപ്പെട്ട ഒരു ച
ലച്ചിത്രശൈലിയാണെന്നു വാദിക്കുന്നവരുമുണ്ട്.
ന്യൂജനറേഷൻ എന്ന് വ്യവഹരിക്കപ്പെടുന്ന സിനിമയുടെ കാലം
ആരംഭിക്കുന്നത് 2004ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ
ദ പീപ്പിൾ എന്ന സിനിമയോടെയായിരിക്കും. ഈ സിനിമ അതു
വരെ നിലനിന്ന സിനിമകളുടെ കാഴ്ചകളെ അട്ടിമറിക്കുന്നുണ്ട്.
ഒരു വ്യക്തി അല്ലെങ്കിൽ കുറച്ച് ഗ്രൂപ്പുകൾ ചേർന്ന് സാമൂഹിക മാറ്റത്തിന്
വേണ്ടി പ്രവർത്തിക്കുന്ന കഥ പറയുന്ന ചിത്രമാണ് ഫോർ
ദ പീപ്പിൾ. സാമൂഹിക ജീർണതകളെ വലിയൊരു ജനാധിപത്യ
പ്രക്രിയയിലൂടെ തുടച്ചുമാറ്റുന്നതിനു പകരം ഒറ്റയ്ക്കുള്ള പോരാട്ടങ്ങളെ
അവതരിപ്പിക്കുന്നു. ഇത്തരത്തിൽ ആഗോളീകരണത്തി
ന്റെ കാലത്ത് രാഷ്ട്രീയ സംജ്ഞകളെ ഈ സിനിമ അവതരിപ്പി
ക്കുന്നുണ്ടെങ്കിലും ഏകമാത്രമായ നായകസങ്കല്പത്തെയും ഫ്യൂഡൽ
കാഴ്ചകളെയും സിനിമ നിഷേധിക്കുന്നുവെന്നത് തള്ളിക്ക
ളയാകാനാവില്ല.

ന്യൂജനറേഷൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇതി
ന്റെ കാലംതന്നെയാണ് ഏറെ പ്രസക്തമാവുന്നത്. അതായത് അത്
ഏത് കാലത്ത് നിന്നാണ് അത് സംവദിക്കുന്നത് എന്നർത്ഥം.
സാങ്കേതിക വിദ്യയുടെ വളർച്ച ചലച്ചിത്രരംഗത്ത് വലിയ മാറ്റ
ങ്ങൾക്ക് കാരണമായിട്ടുണ്ട്. ചലച്ചിത്ര ഭാഷയിലും ദൃശ്യവിന്യാസങ്ങളിലും
വളരെ മുന്നോട്ട് പോകാൻ സിനിമയ്ക്ക് കഴിഞ്ഞത് ഇത്തരം
സാങ്കേതിക മുന്നേറ്റത്തിന്റെ ഫലമായാണ്. ഇതിനോടൊപ്പം
ആഗോളീകരണം തുറന്നിട്ട കമ്പോളത്തിന്റെ കെട്ടുകാഴ്ചകളും
സിനിമയെ സ്വാധീനിക്കുന്നുണ്ട്. കൊളോണിയൽ ആധുനികത
ഇന്ത്യയിലെ സവിശേഷമായി കേരളത്തിലെ ഫ്യൂഡൽ/ബ്രാഹ്മ
ണിക്കൽ ആധിപത്യ വ്യവഹാരത്തിനുമേൽ ഏല്പിച്ച പരിക്കുകൾ
പോലെ കച്ചവടവും ലാഭവുമെന്ന ഒറ്റകാഴ്ചപ്പാടുള്ള ആഗോളീ
കരണം നിർമിച്ച സൗന്ദര്യശാസ്ത്രത്തെ സ്വീകരിക്കുകയും നിരാകരിക്കുകയും
ചെയ്യുന്നുണ്ട് പുതിയ സിനിമകൾ. ഉദാഹരണത്തി
ന് മനയിലും കുളത്തിലും തുളസിത്തറയിലും ചുറ്റിത്തിരിഞ്ഞിരുന്ന
ക്യാമറ തെരുവിലേക്കും നഗരത്തിന്റെ ഇതുവരെ കാണാത്ത
കാഴ്ചകളിലേക്കും തിരിച്ചുവയ്ക്കപ്പെടുന്നു. ഇത്തരത്തിൽ നിലനിന്ന
അധീശത്വ വ്യവഹാരത്തിനു പകരം മറ്റൊന്നിനെ സ്ഥാപി
ക്കുന്ന ന്യൂജനറേഷൻ സിനിമ കാഴ്ചയിലും അവതരണത്തിലും
വിരുദ്ധോക്തികളെ പേറുന്നുണ്ട്. എന്നാൽ അതിനുള്ളിലെ സൂക്ഷ്മമായ
അരാഷ്ട്രീയത കാണാതെയും പോകകരുത്. കാരണം
നമുക്കൊരു ഭൂതകാലമുണ്ടെന്നും അത് ആത്മാഭിമാനത്തിനും അതിജീവനത്തിനുമായി
ഒരു ജനത നടത്തിയ ചരിത്രം കൂടി നിർമി
ച്ചിട്ടുണ്ടെന്നുമുള്ള കാര്യം ന്യൂജനറേഷൻ സിനിമ അറിഞ്ഞോ അറിയാതെയോ
വിസ്മരിക്കുന്നുണ്ട്. എന്നാൽ ജന്മിമാരുടെയും ജാതിമേന്മാ
അഭിമാനം പറയുന്നവരെയും പുനർസൃഷ്ടിക്കുന്ന താരനായകത്വം
തകർന്നു എന്നതാണ് പുതിയ സിനിമയുടെ പ്രത്യേ
കത. എന്നാൽ സാമ്രാജ്യത്വ/മുതലാളിത്ത/വരേണ്യതയെ ഈ
നവതരംഗസിനിമകൾ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതി
ന്റെ സൂക്ഷ്മ പരിശോധന അനിവാര്യമാണ്.

നായക സങ്കല്പങ്ങളിലെ ഏകാധിപത്യകാഴ്ചകളെ പുതിയ സി
നിമ നിരാകരിക്കുന്നുണ്ടെങ്കിലും മുതലാളിത്ത ജീർണതയിൽ സംഭവിക്കുന്ന
പ്രണയത്തിന്റെയും ലൈംഗികതയുടെയും കാഴ്ചകളെ
പ്രേക്ഷന്റെ അബോധത്തിലേക്ക് ഇത് യാഥാർത്ഥ്യമെന്ന നി
ലയിൽ സന്നിവേശിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട് ഇത്തരം സിനിമകൾ.
ഒരു പറിധിവരെ ഹിംസയെയും രതിയെയും സമാന അവസ്ഥയാക്കി
മാറ്റുന്ന അരാഷ്ട്രീയ ജല്പനങ്ങൾ നവസിനിമയുടെ പ്രശ്‌നമായി
കാണേണ്ടതുണ്ട്. നവോത്ഥാനാന്തര കേരളീയ പരിസരത്തെ
ദുഷ്ടലാക്കോടെയാണ് പുതുസിനിമ കാണുന്നത്. ആമേൻ
എന്ന ചിത്രത്തിൽ ഒരു പ്രദേശത്തിന്റെ പ്രാദേശിക കാഴ്ചകളെ
കേരളത്തിലെ ഒരു സവിശേഷ സമൂഹത്തിന്റെ ഇടമായി പ്രതിഷ്ഠി
ക്കുവാനും വലിയൊരു മിത്തിനെ യാഥാർത്ഥ്യമായി അവതരിപ്പി
ക്കുവാനുമുള്ള ശ്രമം ഒരു ഉദാഹരണമാണ്. എന്നാൽ ഈ സിനിമയുടെ
സമീപനരീതിയെ തള്ളിക്കളയാനാവില്ല. അടുത്തസമയത്ത്
പ്രേക്ഷകർ നല്ല സിനിമയെന്നു വിധിയെഴുതിയ ട്രാഫിക് (ബോബി
സഞ്ജയ്, രാജേഷ്പിള്ള ) ഒരു ത്രില്ലിംഗ് സ്‌റ്റോറി എന്ന നി
ലയിലാണ് കൂടുതൽ പരിഗണിക്കപ്പെട്ടത്. എന്നാൽ കമ്യൂണിസ്റ്റ്
വിരുദ്ധതയും മുസ്ലിം വിരുദ്ധതയും ആന്തരികമായി ഈ ചിത്രത്തിൽ
പ്രവർത്തിക്കുന്നത് കാണാതിരിക്കാനാവില്ല. ബോബി സഞ്ജയ്
തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെ
യ്ത മുംബൈ പോലിസ് പുരുഷാധിപത്യകാഴ്ചയുടെ പ്രത്യക്ഷ
ഇടങ്ങളെയാണ് തുറന്നുവയ്ക്കുന്നത്. സ്വവർഗലൈംഗികതയിൽ
അഭിരമിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രം പ്രതിയെ ചോദ്യം ചെ
യ്യുന്ന സമയത്ത് അയാളുടെ ഭാര്യയെ മർദിക്കുന്നു. പൃഥ്വിരാജ്, ജ
യസൂര്യ, റഹ്മാൻ എന്നീ പോലീസ് ഓഫീസർമാർക്കൊപ്പം ഒരു
സ്ത്രീ ഓഫീസറുണ്ടെങ്കിലും അവരെ പരിഹസിക്കാനും നായകന്മാർ
തയ്യാറാവുന്നു. അടുത്താകലത്ത് ഇറങ്ങിയ ന്യൂജനറേഷൻ
സിനിമകളിൽ കുറച്ചെങ്കിലും ഭേദപ്പെട്ടത് അന്നയും റസൂലുമായി
രുന്നു. മിശ്ര പ്രണയത്തെ ആവിഷ്‌കരിക്കുന്നു എന്നതിനൊപ്പം പുതിയ
കാലത്തെ മധ്യവർഗ/സത്രീ അനുഭവങ്ങൾ ഇതിലുണ്ട്.
സ്ത്രീപക്ഷമെന്നും അല്ലെന്നും വാദമുയർന്ന സിനിമയാണ് 22
ഫീമെയിൽ കോട്ടയം. സ്ത്രീയുടെ സ്വയം പ്രതിരോധത്തിന്റെയും
ചെറുത്തുനില്പിന്റെയും ചിഹ്നമായി വ്യാഖ്യാനിക്കപ്പെട്ട ഈ സിനി
മയിൽ സ്ത്രീപ്രതിരോധത്തിന്റെ ഭിന്നസ്വരങ്ങൾ സ്വീകരിക്കുന്നി
ല്ല. സ്വയംപ്രതിരോധത്തിലൂടെ സ്ത്രീവിരുദ്ധ നിലപാടുകളെ പൂർ
ണമായി ചെറുക്കാൻ കഴിയില്ലെന്നും അതിനായി പൊതു സമൂഹത്തെ
ജനാധിപത്യവത്കരിക്കുകയാണ് വേണ്ടെതെന്നും പറയാൻ
കഴിയാത്ത സിനിമയെ സ്ത്രീപക്ഷ സിനിമയെന്ന് ആഘോഷിക്കുകയാണ്.
സ്ത്രീ പ്രതിരോധത്തിന്റെ ദൃശ്യങ്ങൾ കണ്ട് കയ്യടിക്കുന്ന
പുരുഷ പ്രേക്ഷകൻ സിനിമ കഴിഞ്ഞ് തിയേറ്റർ വിട്ടിറങ്ങുമ്പോൾ
വീണ്ടും സ്ത്രീപീഡകരായി മാറുകയാണ്.

ദൃശ്യവത്കരണം, സംഭാഷണം, ശബ്ദമിശ്രണം, സന്നിവേശം
എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികതയിലും
പാരമ്പര്യത്തിന്റെ നടത്തത്തിൽ നിന്നും ന്യൂജനറേഷൻ
സിനിമ വഴിമാറുന്നുണ്ട്. സാങ്കതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം
ബദൽ അന്വേഷണത്തിന്റെ സാധ്യതയും ഈ സിനിമകൾ തുറന്നിടുന്നുണ്ട്
എന്നത് തള്ളിക്കളയാനാവില്ല. അടൂർ ഗോപാലകൃഷ്ണന്റെ
സ്വയംവരം പുറത്തുവന്നതോടുകൂടി സമാന്തരമെന്നും
മുഖ്യധാരയെന്നും മധ്യവർത്തിയെന്നും സിനിമ വേർതിരിക്കപ്പെ
ട്ടിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലുള്ള വേർതിരിവുകൾ അപ്രസക്തമായി.
ഒരേ സമയം യാഥാസ്ഥിതിക നിലപാടിനെ സ്വീകരിച്ചുകൊണ്ടി
രിക്കുകയും ലിബറൽ ചിന്താധാരകളെ ഒളിഞ്ഞ് പിൻപറ്റുകയും
ചെയ്യുന്ന നവ സാമൂഹിക ജീവിതത്തിൽ പ്രണയം, ലൈംഗികത,
കുടുംബം, സദാചാരം, കന്യകാത്വം തുടങ്ങിയ ജീവിതാവസ്ഥ
കളെ മറ്റൊരു തരത്തിൽ സംവാദമാക്കുകയാണ് ന്യൂജനറേഷൻ
സിനിമ. പഴയകാല സിനിമകളിൽ നെടുനീളൻ ഡയലോഗുകളും
കൂടുതൽ സമയം നീണ്ടുനിൽക്കുന്ന ബലാത്സംഗ സീനുകളും അരങ്ങു
വാണെങ്കിൽ ഇപ്പോൾ അത്തരം അരോചകസീനുകൾ കുറയുന്നുണ്ട്.
എന്നാൽ എക്കാലവും മലയാളസിനിമ വ്യവഹാരമണ്ഡലത്തിൽ
നിന്ന് മാറ്റിനിർത്തപ്പെട്ട ദലിത്/ആദിവാസി സമൂഹങ്ങളെ
ഫ്രെയിമിൽനിന്ന് മാറ്റിനിർത്തുന്ന കാര്യത്തിൽ ന്യൂജനറേഷൻ
സിനിമയും പഴയ സിനിമകളുടെ നിലപാടുതന്നെയാണ്
സ്വീകരിക്കുന്നത്. ചില സിനിമകളിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ
കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോൾ അവർ മോഷ്ടാക്കളായും
തെരുവുമനുഷ്യരായും അടയാളപ്പെടുകയാണ് ചെ
യ്യുന്നത്. ഉദാഹരണം സാൾട്ട് ആന്റ് പെപ്പറിലെ ആദിവാസി മൂപ്പൻ.
ഇത്തരത്തിൽ വ്യത്യസ്തമായ സംവാദമണ്ഡലങ്ങളെ പുതുസിനിമ
അഭിസംബോധന ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് ന്യൂജനറേഷൻ
സിനിമയുടെ വിജയവും പരാജയവും.

സദാചാരാധിഷ്ഠിത സാംസ്‌കാരിക മേൽക്കോയ്മ
തകരുമ്പോൾ

മലയാള സിനിമ അതിന്റെ ഭാവുകത്വ പരിണാമത്തെ സവിശേഷമായി
അടയാളപ്പെടുത്തുന്ന കാലമാണിത്. അതുകൊണ്ടുതന്നെ
കാഴ്ചയിൽ അത് വിസ്‌ഫോടനങ്ങൾ തീർക്കുന്നുണ്ട്. ഭ്രമാത്മകതയിലൊളിപ്പിച്ച
ആഖ്യാനത്തെയോ പ്രതീതിയാഥാർത്ഥ്യ
ത്തെയോ പിൻപറ്റുന്നതിനു പകരം നേർ കാഴ്ചകളെ അതേപോലെ/സത്യസന്ധമായി
ആവിഷ്‌കരിക്കുകയാണ് പുതുസിനിമ. രണ്ടായിരത്തിനുശേഷം
സിനിമയിൽ സംഭവിച്ച പരിവർത്തനം/
കുതറലുകൾ നിരവധി മാറ്റിപ്പണിയലുകൾക്ക് കാരണമായി. താരാധിപത്യത്തിന്റെ
പതനം, സംഗീതത്തിന്റെ പാരമ്പര്യ നടത്തങ്ങ
ളെ പൊളിച്ചടുക്കൽ, ഗ്ലാമർ നായിക-നായക സങ്കല്പങ്ങളുടെ ഉടച്ചുവാർക്കൽ,
സ്ത്രീ കർതൃത്വത്തെ/സ്വാതന്ത്ര്യത്തെ അടയാളപ്പെ
ടുത്തൽ, നാളിതുവരെ അപരരായി കഴിഞ്ഞിരുന്ന മനുഷ്യരുടെ സ്വ
ത്വത്തെ തിരിച്ചറിയൽ/ദൃശ്യവത്കരിക്കൽ ഇങ്ങനെ വ്യത്യസ്തമായ
ആഖ്യാനങ്ങൾ സിനിമയുടെ ഭാഗമായി.

ദേശത്തിന്റെ ആഖ്യാന പരിസരം വള്ളുവനാട്ടിൽനിന്നും കൊച്ചിയിലേക്കും
മറ്റിതര ദേശങ്ങളിലേക്കും മാറിയത് 2015നു ശേഷമാണ്.
അതുകൊണ്ടാണ് ‘കമ്മട്ടിപ്പാടവും’ ‘പൈപ്പിൻ ചുവട്ടിലെ
പ്രണയവും’ ‘ആമേനുമെല്ലാം’ സൃഷ്ടിക്കപ്പെട്ടത്. ഏതെങ്കിലും
താരത്തിന്റെ അതിഭാവുകത്വത്തെ പുതിയ കാലത്ത് ചലച്ചിത്ര
പ്രേക്ഷകർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഇതുവരെ കാണാത്ത
മുഖങ്ങൾ, ശബ്ദങ്ങൾ, ദേശങ്ങൾ, സിനിമയിൽ ദൃശ്യവത്കരിച്ചു
തുടങ്ങി. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മാത്രമേ അടുത്ത
കാലത്തിറങ്ങിയ സിനിമകളെ വിലയിരുത്താൻ കഴിയൂ.
2017ലും 2018 മാർച്ച് വരെയും പുറത്തിറങ്ങിയ എല്ലാ സിനിമകളും
പരിശോധിക്കുമ്പോൾ ഈ മാറ്റം കാണാൻ കഴിയും.
കഴിഞ്ഞ വർഷത്തിന്റെ അവസാനവും ഈ വർഷത്തിന്റെ ആരംഭത്തിലുമായി
പുറത്തിറങ്ങിയ സഞ്ജു സുരേന്ദ്രന്റെ ഏദൻ, ആഷിഖ്
അബുവിന്റെ മായാനദി, അജിത്ത് കുമാറിന്റെ ഈട, സനൽ
കുമാർ ശശിധരന്റെ എസ് ദുർഗ എന്നീ സിനിമകൾ സവിശേഷമായി
പരിശോധിക്കപ്പെടേണ്ടതാണ്. മലയാള സിനിമയിൽ വലി
യ മാറ്റങ്ങൾ സംഭവിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സിനി
മകൾ. നിലവിലെ എല്ലാത്തരം മൂല്യസങ്കല്പനങ്ങളെയും ചോദ്യം
ചെയ്യുന്ന തരത്തിൽ ബദൽ ആലോചനകളെ തുറന്നിടുകയാണ്
ഈ സിനിമയിൽ.

സദാചാരത്തെയും അതിലൂടെ രൂപപ്പെടുത്തിയ സാംസ്‌കാരി
ക മേൽക്കോയ്മയെയും ചോദ്യം ചെയ്യുന്നു എന്നതാണ് പുതിയ
സിനിമകളെ ശ്രദ്ധേയമാക്കുന്നത്. കേരളീയ സമൂഹം കൂടുതൽ യാഥാസ്ഥിതികത്വത്തിലേക്ക്
നീങ്ങുമ്പോൾ എക്കാലവും സംഭവി
ക്കാറുള്ളതുപോലെ ചില കുതറലുകൾ ഉണ്ടാകാറുണ്ട്. അത്തരം
വിഛേദനങ്ങളുടെ തുടർച്ചയിലാണ് ന്യൂജൻ സിനിമകൾ അതിന്റെ
പ്രതിപാഠത്തെ ഉല്പാദിപ്പിക്കുന്നത്.

അടുത്തകാലം വരെ പുറത്തിറങ്ങിയ സിനിമകളിൽ പുരുഷ
കാമനകളുടെ പൂർത്തീകരണത്തിനുള്ള ഇടമായിരുന്നു സ്ത്രീ ഉടലുകൾ.
അവളുടെ കർതൃത്വത്തെ അംഗീകരിക്കാൻ ആൺകോയ്മ
തയ്യാറല്ലായിരുന്നു. എന്നാൽ പുതിയ സിനിമകളിൽ സ്ത്രീ
അവളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ഉടലുകൾ തന്റേത്
മാത്രമാണെന്നും അതിനുമേൽ തന്റെ അനുവാദമില്ലാതെ
ആർക്കും ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നും സ്ത്രീക്ക്
ധൈര്യത്തോടെ പറയാൻ കഴിയുന്നുണ്ട്. ഒപ്പം ഇഷ്ടമുള്ളവരോട്
സൗഹാർദം സ്ഥാപിക്കുന്നത് ആർക്കും വിലക്കാൻ കഴിയില്ലെന്നും
പ്രഖ്യാപിക്കുന്നു. യഥാർത്ഥ ജീവിതത്തെ അതിന്റെ സ്വാഭാവികതയിൽ
ആവിഷ്‌കരിക്കാനാണ് ന്യൂജൻ സിനിമ ശ്രമിക്കുന്നത് എന്നത്
മറ്റൊരു പ്രത്യേകതയാണ്. നായകന്റെ കായിക ബലത്താൽ
അടിച്ചുവീഴ്ത്തപ്പെടുന്നവർ ഇപ്പോഴില്ല. നായകന്റെ ശക്തിയാൽ
നായിക അവനോട് ചങ്ങാത്തം കൂടുന്നില്ല.

സാഹിത്യത്തിൽനിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട് സി
നിമ എടുക്കുന്നത് ഇതാദ്യമല്ല. ‘മാർത്താണ്ഡവർമ’യുടെ കാലം
മുതൽ അതിന് തുടക്കമായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്
എസ്. ഹരീഷിന്റെ ചെറുകഥകളെ ആസ്പദമാക്കി
പുറത്തിറക്കിയ ‘ഏദൻ’. പുരുഷന്റെ കാമനകൾ എങ്ങനെയാണ്
വികസിക്കുന്നത് എന്നതിന്റെ സൂക്ഷ്മമായ ആവിഷ്‌കാരമാണ്
ഈ സിനിമ. വ്യത്യസ്തമായ കഥകളിലൂടെയാണ് ഈ സിനി
മ വളരുന്നത്. രണ്ടു പുരുഷന്മാർ തമ്മിലുള്ള അതായത് ചെറുപ്പ
ക്കാരനും വൃദ്ധനും തമ്മിലുള്ള സംഭാഷണവും അതിന്റ പരിണാമവുമാണ്
സിനിമ. ആദ്യകാലം സൗഹൃദത്തിൽ ആരംഭിക്കുകയും
ഒടുവിൽ മരണത്തോടെയുമാണ് സിനിമ അവസാനിക്കുന്നത്. രണ്ടാമത്തെ
കഥ ഇതിൽനിന്നും വ്യത്യസ്തമായ പരിസരത്തെയാണ്
ഉല്പാദിപ്പിക്കുന്നത്. യാത്രയുടെ പശ്ചാത്തലത്തിൽ സ്ത്രീ-പുരുഷ
ബന്ധത്തിന്റെ സമകാലിക സന്ദർഭത്തെയാണ് സിനിമ ആവിഷ്‌കരിക്കുന്നത്.
പുരുഷ കാമനകളുടെ ലോകത്തെയാണ് ഏദൻ
പൊതുവായി പങ്കുവയ്ക്കുന്നത്.

നിലവിലെ നായക സങ്കല്പത്തിനുമേൽ പ്രഹരമേല്പിക്കുന്ന ചി
ത്രമാണ് മായാനദി. എല്ലാത്തരം പ്രതിസന്ധികളെയും മറികടന്ന്
നായികയെ സ്വന്തമാക്കാൻ ഈ നായകനു കഴിയുന്നില്ല. ഇതുതന്നെ
പുതിയ കാലത്തിന്റെ കാഴ്ചകളെ ഏത് തരത്തിലാണ് ന്യൂജൻ
സിനിമ കാണുന്നത് എന്നതിന്റെ തെളിവാണ്. സ്ത്രീകൾ അവരുടെ
കർതൃത്വത്തെ ഉറപ്പിച്ചുകൊണ്ടുതന്നെ ജീവിതത്തെ ധൈര്യത്തോടെ
നേരിടാൻ തയാറാകുന്നു. ഇഷ്ടമുള്ളയാളെ പ്രണയി
ക്കാനും അവരോട് ശരീരം പങ്കിടാനും അവർ മടിക്കുന്നില്ല. ഇവി
ടെയെല്ലാം പുരുഷാധിപത്യ സമൂഹത്തോട് ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ്
ഇത് അവർ നേരിടുന്നത് എന്നതാണ് പ്രധാനം.
ഒരേസമയം സമൂഹത്തിന്റെ ക്രമരഹിതമായ യാത്രയിൽ ജീവിതത്തിനു
സംഭവിക്കുന്ന വൈതരണികളും പ്രണയം എത്രമേൽ മനുഷ്യനെ
ഓരോ നിമിഷവും ജീവിപ്പിക്കുന്നു എന്ന ഓർമപ്പെടുത്ത
ലുമാണ് മായാനദി.

മനുഷ്യർ തമ്മിലുള്ള ജൈവികമായ ബന്ധത്തെ ഹിംസ എങ്ങനെയാണ്
റദ്ദാക്കുന്നത് എന്നതിന്റെ രാഷ്ട്രീയമാണ് ഈട പങ്കുവയ്ക്കുന്നത്.
ഹിംസ പലപ്പോഴും ഏതെങ്കിലും പ്രസ്ഥാനത്തി
ന്റെയോ ആശയത്തിന്റെയോ ഭാഗമായാണ് രൂപപ്പെടുന്നതെന്നും
ഇവിടെ ജൈവികാനുഭൂതിയായ പ്രണയത്തിനുപോലും പിടിച്ചുനിൽക്കാൻ
കഴിയില്ലെന്നും തെളിയിക്കുകയാണ് ഈട. ഏതൊക്കെ
തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചാലും പുതുസിനിമ കാലത്തോടും
മനുഷ്യരോടും സത്യസന്ധമായാണ് പ്രതികരിക്കുന്ന
ത്. ഇതുതന്നെയാണ് പുതിയ സിനിമയെ വ്യത്യസ്തമാക്കുന്നത്.
ആമിയും ക്യാപ്റ്റനും പോലുള്ള ബയോപിക് സിനിമകളുടെ വരവും
സവിശേഷ പരിഗണന അർഹിക്കുന്നതാണ്.

Related tags : ErumeliMalayalam Cinema

Previous Post

സൗന്ദര്യവും സമരവുമാകുന്ന കവിതകൾ

Next Post

ജോസഫ് എന്ന പുലിക്കുട്ടി

Related Articles

Cinemaകവർ സ്റ്റോറി

ഇത് ആരുടെ രാഷ്ട്രമാണ്?

Lekhanam-6

മരണവും മരണാനന്തരവും ജീവനുകളോട് പറയുന്നത്

CinemaLekhanam-6

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ

Cinema

ഗോഡെ കൊ ജലേബി ഖിലാനെ ലെ ജാ രിയാ ഹൂം

Cinema

ബെസ്റ്റി ഓഡിയോ റിലീസ് ചെയ്തു; 24-ന് തിയറ്ററുകളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രാജേഷ് കെ. എരുമേലി

കെ.ജി. ജോർജിന്റെ സിനിമകളിലെ...

രാജേഷ് കെ എരുമേലി 

കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8...

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു...

രാജേഷ് കെ എരുമേലി 

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ...

ദേശങ്ങളിൽ നിന്നും ബഹിഷ്‌കൃതരാകുന്ന...

രാജേഷ് കെ. എരുമേലി 

അതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേയ്ക്ക് സവിശേഷമായി പ്രവേശിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്....

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ...

രാജേഷ് കെ എരുമേലി  

സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ...

വി കെ ജോസഫ്:...

രാജേഷ് കെ എരുമേലി 

മലയാള ചലച്ചിത്ര നിരൂപണരംഗത്ത് മൗലികമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് വി കെ...

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ...

രാജേഷ് കെ എരുമേലി 

പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ...

ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ...

രാജേഷ് കെ എരുമേലി 

ഇന്ത്യൻ ഗ്രാമങ്ങൾ ജീവിക്കുന്നതെങ്ങനെയാണ്. ആരാണ് അവിടുത്തെ മനുഷ്യർ. അവരുടെ ഭാഷയെന്താണ്, വേഷമെന്താണ്, രാഷ്ട്രീയമെന്താണ്. ഇത്തരം...

മരണവും മരണാനന്തരവും ജീവനുകളോട്...

രാജേഷ് കെ. എരുമേലി 

മരണം ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ആലോചനകൾ പലതരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത...

മനുഷ്യർ ലോകത്തെ മാറ്റിയത്...

രാജേഷ് കെ എരുമേലി 

മാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക...

മലയാള സിനിമ ’90:...

രാജേഷ് കെ. എരുമേലി 

അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം ഫ്യൂഡൽ ബോധ്യങ്ങളോട്...

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച...

രാജേഷ് കെ എരുമേലി  

കളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി...

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന...

രാജേഷ് കെ എരുമേലി  

ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന്...

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട്...

രാജേഷ് കെ എരുമേലി  

തീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016)...

Rajesh K Erumeli

രാജേഷ് കെ എരുമേലി  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven