• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സമസ്തപദങ്ങൾ

നിഷി ജോർജ് April 17, 2018 0

വാക്കുകളെ മുറിക്കുന്ന
ഒരക്ഷരദൂരത്തിനപ്പുറത്തേക്കും
ഇപ്പുറത്തേക്കും പടർന്ന്
ഞാനും നീയും അവരും
നമ്മളാവുന്നു.

നമ്മൾ നടന്ന വഴിയെന്ന
ചരിത്രമുണ്ടാകുന്നു.
നമ്മൾ നടന്ന വഴിയിലെ
ക്രിയകളിലും കർമങ്ങളിലും
എത്ര ഞാനെന്നും എത്ര നീയെന്നും
ഞാൻ മറിച്ചു നോക്കുന്നു.
സർവനാമബഹുവചനങ്ങളിലെ
അധികാരകേന്ദ്രീകരണത്തെക്കുറിച്ച്
ഉപന്യാസമെഴുതുന്നു.

നെറ്റിപ്പട്ടം കെട്ടിയ നാമപദങ്ങൾ-
വാക്യത്തിന് മുന്നിലേക്ക് ഓടിവന്ന്
ഞെളിഞ്ഞുനിൽക്കുന്ന അഹങ്കാരങ്ങൾ.
ക്രിയകളിലേക്കും കർമങ്ങളിലേക്കും
ജിർണത പടർത്തുന്ന അവിവേകങ്ങൾ.
ആടി, പാടി, തേടി എന്നിങ്ങനെ
ക്രിയാപദങ്ങളാവണം.
നാമത്തെ ഉള്ളിലേക്ക് വലിച്ചെടുക്കണം.
സമസ്തപദങ്ങളാണ് സുന്ദരകാവ്യങ്ങൾ.
സൂര്യചന്ദ്രന്മാരും ലൊട്ടുലൊടുക്കുകളും
അടുത്തടുത്തുനിന്ന് നൃത്തംചെയ്യുന്നു.
മധുരം കിനിയുന്ന മധുരവാക്ക്.
മഴക്കാറിൽ തുടുത്തുനിൽക്കുന്ന മഴ.
തീ ചലിക്കുന്ന തീവണ്ടി.
മരമില്ലാത്ത മരപ്പൊത്തിൽ
എനിക്ക് നിലതെറ്റുന്നു.

മരത്തലയൻ
ഒരു ഉണക്കമരത്തെ വരയ്ക്കുന്നു.
മനുഷ്യമൃഗം മനുഷ്യനിൽ നിന്ന്
ഇറങ്ങിനടക്കുന്നു.
കടൽത്തീരം
കടലാഴങ്ങളെ നിരത്തി ഉണക്കാനിടുന്നു.
മണ്ണപ്പത്തിലെ മണ്ണുവാരിത്തിന്ന്
എനിക്ക് മടുക്കുന്നു.

വേനലെന്നൊരു കുട്ടി നമ്മെ,
ഞാനും നീയുമെന്ന്,
അവളും അവനും അവരുമെന്ന്,
പിരിച്ചെഴുതുന്നു.

Related tags : Nishi GeorgePoem

Previous Post

മകൻ വരുമ്പോൾ

Next Post

വട്ടത്തിലോട്ടം

Related Articles

കവിത

ലൂസിഫർ പ്രണയമെഴുതുന്നു

കവിത

പ്രച്ഛന്ന മത്സരം

കവിത

ഭൂമിക്ക് എല്ലാമറിയാം

കവിത

മഴ

കവിത

നീലച്ചിറക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
നിഷി ജോർജ്

പെണ്ണുങ്ങളുടെ കവിത

നിഷി ജോർജ്ജ് 

പെണ്ണുങ്ങളുടെ കവിതയിൽ പുറം ലോകമില്ലെന്ന് പൊതു വിഷയങ്ങളില്ലെന്ന്, പുറത്ത് ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഒരുവൻ...

മുറിവുകളുടെ ചരിത്രപരത

നിഷി ജോർജ് 

ആർക്കെന്നും ആരാലെന്നും എപ്പോഴെന്നും എവിടെയെന്നും എന്തിനെന്നും എങ്ങനെയെന്നും ചെറുതോ വലുതോ എന്നും ജീവിക്കുമോ മരിക്കുമോ...

സമസ്തപദങ്ങൾ

നിഷി ജോർജ് 

വാക്കുകളെ മുറിക്കുന്ന ഒരക്ഷരദൂരത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പടർന്ന് ഞാനും നീയും അവരും നമ്മളാവുന്നു. നമ്മൾ നടന്ന...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven