• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ജെമിനി ശങ്കരൻ: ഇന്ത്യൻ സർക്കസിലെ ഇതിഹാസം

മിനീഷ് മുഴപ്പിലങ്ങാട് April 15, 2018 0

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസിയെ തേടി മറ്റൊരു സർക്കസിലുള്ള സുഹൃത്തിന്റെ ടെലഗ്രാമെത്തി: ‘ഞാൻ ജോലി ചെയ്യുന്ന സർക്കസ് കമ്പനി വിൽക്കുകയാണ്, നിനക്കത് വാങ്ങാൻ താത്പര്യമുണ്ടോ?’

ടെലഗ്രാം കിട്ടിയ ഉടനെ യുവാവ് ഒരു വിശ്വസ്തനെയും കൂട്ടി
ചെന്ന് അന്വേഷിച്ചു. അദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം
തവണ വിജയിച്ചു. 6,000 രൂപയ്ക്ക് സർക്കസ് കമ്പനി വില
പറഞ്ഞുറപ്പിച്ചു. ഒരു ടെന്റ്, ഒരു ആന, രണ്ടു കുതിര, രണ്ടു സിംഹം,
മൂന്നു കുരങ്ങ്, മഹാരാഷ്ട്രക്കാരായ ഏതാനും സർക്കസ് കലാകാരന്മാർ…
ഇത്രയുമാണ് കൂടെ കിട്ടിയത്. 3,000 രൂപ ഉടനെ
അഡ്വാൻസ് കൊടുക്കണം. കൈയിൽ ചെറിയൊരു തുകയേ ഉള്ളൂ.
അഡ്വാൻസ് നൽകാൻ അതു പോര.
ബാക്കി പണമുണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നെ. അതിനായി
അനുഭവിച്ച കഷ്ടപ്പാടുകൾ… ദുരിതങ്ങൾ… നാണക്കേ
ടുകൾ… പലരോടും പിച്ചക്കാരനെ പോലെ ഇരന്നു… നിഷ്‌കരുണം
നിരസിച്ചവർ നിരവധി. സഹായിച്ചവർ ചുരുക്കം. നിരുത്സാഹപ്പെടുത്താനായിരുന്നു
എല്ലാവർക്കും ഇഷ്ടം. ആശയും നിരാശയും
മനസിനെ വീർപ്പുമുട്ടിച്ച നാളുകൾ. പക്ഷെ, തളരാതെ വാശിയോടെ
പണം സ്വരൂപിച്ച് അഡ്വാൻസ് നൽകി. അപ്പോൾ വെറും
27 വയസു മാത്രമായിരുന്നു അവന്റെ പ്രായം. 1951 ആഗസ്ത്
15ന് ഗുജറാത്തിലെ ബില്ലിമോറിയയിൽ ആദ്യപ്രദർശനം. കൂടാരത്തിനകം
കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. നൂറുകണക്കിനാളുകൾ
അപ്പോഴും ടിക്കറ്റ് കിട്ടാതെ പുറത്തു നിൽക്കുന്നു.
സർക്കസിന്റെ പുതിയ ഉടമയ്ക്കും പാർട്ണർക്കും ആ ആൾത്തിരക്ക്
കണ്ട് മനസിൽ ആഹ്ലാദം നുരകുത്തി. അനേകം വർഷങ്ങൾ
ക്കിപ്പുറം ആ ആഹ്ലാദത്തിന്റെ നക്ഷത്ര തിളക്കം ഈ 94-ാം വയസിലും
ആ ഉടമയുടെ കണ്ണുകളിൽ കണ്ടു. പേരു പറഞ്ഞാൽ അദ്ദേഹത്തെ
നിങ്ങളറിയും – ജെമിനി ശങ്കരൻ! അതെ, പ്രസിദ്ധമായ
ജെമിനി-ജംബോ സർക്കസുകളുടെ സ്ഥാപകൻതന്നെ. ഇന്ത്യൻ
സർക്കസ് ചരിത്രത്തിന്റെ ഏടുകളിൽ ഒരിക്കലും മറക്കാനാവാത്ത
നാമമാണത്. അടുപ്പമുള്ളവർ ജെമിനി ശങ്കരേട്ടൻ എന്ന
ദ്ദേഹത്തെ വിളിക്കും.

കണ്ണൂരിൽ കന്റോൺമെന്റ് ഏരിയയിലെ അദ്ദേഹത്തിന്റെതന്നെ
ഉടമസ്ഥതയിലുള്ള പ്രസിദ്ധമായ ‘പാംഗ്രോവ് ഹെറിറ്റേജ് റി
ട്രീറ്റ്’ എന്ന ഹോട്ടലിലിരുന്ന് തന്റെ പഴയകാല ജീവിതവും സർ
ക്കസ് കാലവും ഓർത്തെടുക്കുകയാണ് അദ്ദേഹം. ഓർമകളുടെ
ഇതളുകൾ കൊഴിച്ചിടുമ്പോൾ കൃത്യമായ അടുക്കും ചിട്ടയും. കാലത്തിനും
പ്രായത്തിനും ഇപ്പോഴും തളർത്താനാകാത്ത ഊർജ
സ്വലത; ഉത്സാഹവും.
1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിലാണ്
എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരന്റെ ജനനം. അച്ഛൻ – രാമൻ
മാഷ്. അമ്മ – കല്യാണി. അവരുടെ ഏഴു മക്കളിൽ അഞ്ചാമൻ.
ശങ്കരൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് നാട്ടിൽ ചെറി
യൊരു തെരുവു സർക്കസ് വരുന്നത്. അത് കാണാൻ വല്ലാത്ത
മോഹം. പക്ഷെ, ടിക്കറ്റിന് കൈയിൽ കാശില്ല. ടിക്കറ്റില്ലാതെ കൂടാരത്തിനകത്ത്
നുഴഞ്ഞു കയറി. പക്ഷെ, സർക്കസുകാർ കയ്യോടെ
പിടികൂടി പുറത്താക്കി. കരഞ്ഞു കൊണ്ടാണ് അന്ന് വീട്ടിലെത്തിയത്.
കാര്യം തിരക്കിയ അച്ഛനോട് പറഞ്ഞപ്പോൾ മടിയൊന്നുമില്ലാതെ
അദ്ദേഹം പൈസ നൽകി. പിറ്റേന്നുതന്നെ പോയി സർ
ക്കസ് കണ്ടു. ആ കാഴ്ചയാണ് കൊച്ചു ശങ്കരന്റെ ജീവിതം മാറ്റിമറിച്ചത്.
സർക്കസ് അടക്കാനാവാത്ത ആവേശമായി അദ്ദേഹത്തി
ന്റെ മനസ് കീഴടക്കി.
സർക്കസ് പഠിക്കാനുള്ള എളുപ്പവഴി കളരി അഭ്യസിക്കലാണ്
എന്നദ്ദേഹം തിരിച്ചറിഞ്ഞു. 1938-ൽ തലശ്ശേരി, ചിറക്കരയിൽ കീ
ലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ നടത്തുന്ന കളരിയിൽ ചേർന്നു.
പിൽക്കാലത്ത് കേരള സർക്കസിന്റെ കുലപതിയായി അംഗീകരി
ക്കപ്പെട്ട ആളാണ് കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ. അക്കാലത്തുതന്നെ
ഇന്ത്യയിലെ വിവിധ സർക്കസുകളിൽ അദ്ദേഹത്തിന്റെ
ശിഷ്യന്മാർ അഭ്യാസികളായി ഉണ്ടായിരുന്നു. ഇന്ന് കീലേരി കുഞ്ഞിക്കണ്ണൻ
ഗുരുക്കളുടെ ജീവിച്ചിരിക്കുന്ന ഒരേയൊരു ശിഷ്യനും
ഒരുപക്ഷെ, ജെമിനി ശങ്കരൻ മാത്രമാണ്. ആയിടയ്ക്കാണ് ശങ്കരന്റെ
ജേഷ്ഠൻ നാരായണൻ പട്ടാളത്തിൽ ചേരുന്നത്. അതോടെ
അദ്ദേഹം തലശ്ശേരി ടൗണിൽ നടത്തിയിരുന്ന കച്ചവട സ്ഥാപനത്തിന്റെ
ചുമതല ശങ്കരനായി. സ്‌കൂൾ പഠനം നിലച്ചു. പക്ഷെ,
കളരി പഠനം അപ്പോഴും തുടർന്നു.
രണ്ടാം ലോക മഹായുദ്ധം കത്തിപ്പടരുന്ന കാലം. ജേഷ്ഠന്
പിന്നാലെ 18-ാം വയസിൽ ശങ്കരനും പട്ടാളത്തിൽ ചേർന്നു. അലഹബാദിൽ
ആറുമാസക്കാലം പരിശീലനം. പിന്നെ കൽക്കത്ത
യിൽ പോസ്റ്റിംഗ്. 18 രൂപയായിരുന്നു ശമ്പളം. അന്നതൊരു വലി
യ തുകയാണ്. നാലര വർഷക്കാലം സൈന്യത്തിനൊപ്പം ഉത്ത
രേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നെ ജ
ബൽപൂരിൽ വച്ച് സ്വയം വിരമിച്ചു. വേണമെങ്കിൽ കുറച്ചു കാലം
കൂടി തുടരാമായിരുന്നു. പക്ഷെ, പഴയൊരു മോഹം അപ്പോഴേക്കും
മനസിനെ വല്ലാതെ പിടിച്ചുലച്ചു തുടങ്ങിയിരുന്നു – സർക്കസ്!
തിരിച്ച് നാട്ടിലെത്തുമ്പോഴേക്കും കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
അന്തരിക്കുകയും കളരി പൂട്ടുകയും ചെയ്തിരുന്നു. ശങ്ക
രൻ നിരാശനായില്ല. എം.കെ. രാമൻ ഗുരുക്കളുടെ കീഴിൽ കളരി
അഭ്യസിക്കുകയും അവിടെ ഹോറിസോൺഡൽ ബാറിൽ മികച്ച
പരിശീലനം നേടുകയും ചെയ്തു. ആ കഴിവ് കൈമുതലാക്കി
1946-ൽ അദ്ദേഹം കൽക്കത്തയിലെ ബോസ്‌ലിയൻ സർക്കസിൽ
ചേർന്നു. ഹോറിസോൺഡൽ ബാറിലെ അദ്ദേഹത്തിന്റെ പ്രകടനം
ഏവരേയും അത്ഭുതപ്പെടുത്തി. ഒപ്പം ഫ്‌ളയിംഗ് ട്രപ്പീസ് പരി
ശീലിക്കുകയും അതിൽ അഗ്രഗണ്യനാകുകയും ചെയ്തു. അന്ന്
സർക്കസിലെ ഏറ്റവും പ്രധാന ഐറ്റങ്ങളായ ഇവ രണ്ടും ചെയ്യുന്നവർക്ക്
വലിയ സ്റ്റാർ വാല്യൂവും ഒപ്പം നല്ല ശമ്പളവും കിട്ടിയിരുന്നു.
ശങ്കരന് അന്ന് ശമ്പളം 300 രൂപ! സർക്കസ് കലാകാരന്മാർക്ക്
കിട്ടുന്നതിൽ വച്ച് ഏറ്റവും മികച്ച വേതനമായിരുന്നു അത്.
കൽക്കത്തയിൽ ഇന്ത്യാവിഭജനത്തിന്റെ രൂക്ഷതയേറിയ കറുത്ത
നാളുകൾ അരങ്ങേറുന്നതിന് ശങ്കരൻ സാക്ഷിയാണ്. എങ്ങും
ഹിന്ദു-മുസ്ലീം ലഹള. ഒപ്പം കൊള്ള, കൊല, മാനഭംഗം, തീവയ്പ്.
കൽക്കത്തയുടെ തെരുവുകൾ രാപ്പകൽഭേദമന്യേ ഭയത്തിൽ വി
റങ്ങലിച്ചു നിന്നു. എന്നാൽ അതൊന്നും സർക്കസിന്റെ പ്രദർശനത്തെ
കാര്യമായി ബാധിച്ചില്ല എന്ന് ഒട്ടൊരു അതിശയത്തോടെ ശങ്കരൻ
ഇന്ന് ഓർത്തെടുക്കുന്നു. അനിശ്ചിതത്വത്തിന്റെ ആ അഭി
ശപ്ത നാളുകളിലും സർക്കസ് കാണാനായി ആളുകൾ ഇടിച്ചു
കയറി. പട്ടിണിയും ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും
രൂക്ഷമായ കാലമാണത് എന്നോർക്കണം. തമ്മിൽ കാണുമ്പോൾ
വെട്ടിക്കൊല്ലാൻ തുടങ്ങുന്ന ഹിന്ദുവും മുസൽമാനും സർക്കസിന്
ടിക്കറ്റെടുക്കാൻ സഹിഷ്ണുതയോടെ കൗണ്ടറിനു മുന്നിൽ ക്യൂ നി
ന്നു കണ്ടത് ജീവിതത്തിലെ അപൂർവ കാഴ്ചകളിലൊന്നാണ് എന്ന്
ശങ്കരൻ പറയുന്നു.
ബോസ്‌ലിയൻ സർക്കസിലെ ശങ്കരന്റെ തകർപ്പൻ പ്രകടനം
കണ്ടാണ് നാഷണൽ സർക്കസുകാർ അദ്ദേഹത്തെ അങ്ങോട്ടു ക്ഷ
ഒടടപപട ഏടഭ 2018 ഛടളളണറ 02 2
ണിച്ചത്. കഴിവുള്ളവരെ അന്നേ സർക്കസുകാർ ചാക്കിട്ടു പിടിക്കുമായിരുന്നു.
വാഗ്ദാനം, കൂടുതൽ ശമ്പളവും സൗകര്യങ്ങളും. ശങ്കരൻ
നാഷണൽ സർക്കസിലെത്തി. ഇന്ത്യയിലെ ഏറ്റവും വലി
യ സർക്കസുകളിൽ ഒന്നാണത്. ഉടമസ്ഥൻ, കല്ലൻ ഗോപാലൻ
എന്ന മലയാളി. നല്ല അച്ചടക്കവും അഭ്യാസത്തിൽ മികവും കഠി
നാധ്വാനവും കൂറും കാണിച്ച ശങ്കരൻ വളരെ പെട്ടെന്ന് കല്ലൻ ഗോപാലന്റെ
വിശ്വസ്തനായി.
കല്ലൻ ഗോപാലൻ റെയ്മൺ എന്ന പേരിൽ മറ്റൊരു സർക്ക
സ് കൂടി നടത്തിയിരുന്നു. ഗോപാലന്റെ സഹോദരനും അന്ന് ഒരു
സർക്കസ് കമ്പനിയുണ്ട് – ഹെർമൻ സർക്കസ്. ശങ്കരന്റെ അടുത്ത
സുഹൃത്തായ ടി.കെ. കുഞ്ഞിക്കണ്ണൻ ആ സർക്കസിലെ പേരെടുത്ത
സൈക്കിളിസ്റ്റായിരുന്നു. ഇടയ്ക്ക് ഹെർമൻ സർക്കസിൽ ഒരു
തൊഴിൽപ്രശ്‌നമുണ്ടായപ്പോൾ അത് പരിഹരിക്കാൻ കല്ലൻ ഗോപാലൻ
തന്റെ വിശ്വസ്തനായ ശങ്കരനെയാണ് അയച്ചത്. ശങ്കരൻ
അതിന് ശ്രമിക്കുമ്പോൾ ഹെർമൻ സർക്കസിലുള്ള തന്റെ സുഹൃത്ത്
കുഞ്ഞിക്കണ്ണന് റെയ്മണിൽ ജോലി നൽകണം എന്ന് കല്ലൻ
ഗോപാലനോട് അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹമത് സമ്മതിക്കുകയും
ശങ്കരൻ കുഞ്ഞിക്കണ്ണനെ അക്കാര്യം അറിയിക്കുകയും ചെയ്തു.
പക്ഷെ, അവിടുത്തെ പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞപ്പോൾ കല്ലൻ
ഗോപാലൻ ശങ്കരന് റെയ്മൺ സർക്കസിൽ ജോലി വാഗ്ദാനം
ചെയ്തു. പക്ഷെ, കുഞ്ഞിക്കണ്ണനെ റെയ്മണിൽ എടുക്കാതെ അദ്ദേഹം
കാലുമാറിക്കളഞ്ഞു. ശങ്കരനത് വലിയ ഷോക്കായി.
മനസു നൊന്ത ശങ്കരൻ റെയ്മണിൽ ചേരാതെ ഗ്രേറ്റ് ബോംബെ
സർക്കസിൽ കളിക്കാരനായി. കുഞ്ഞിക്കണ്ണൻ മഹാരാഷ്ട്രക്കാരുടെ
വിജയ സർക്കസിലും ചേർന്നു. കല്ലൻ ഗോപാലന്റെ പ്രവൃത്തി
വല്ലാത്തൊരു മുറിപ്പാടായി ശങ്കരന്റെ മനസിൽ കിടന്നു വി
ങ്ങി. ഒപ്പം സുഹൃത്തിനോട് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാഞ്ഞതിന്റെ
നാണക്കേട് വേറെയും. സ്വന്തമായി ഒരു സർക്കസ് ട്രൂപ്പുണ്ടെങ്കിൽ
ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ അഭിമാനം വ്രണപ്പെ
ട്ട് നിൽക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന ചിന്ത ആദ്യമായി ശങ്കരനിലുണ്ടായി.
ഒരു സന്ദർശന വേളയിൽ കുഞ്ഞിക്കണ്ണനോട് തനി
ക്ക് സ്വന്തമായി ഒരു സർക്കസ് തുടങ്ങാൻ താത്പര്യമുണ്ടെന്ന് ശങ്ക
രൻ പറഞ്ഞു.
അങ്ങനെയാണ് താൻ ജോലി ചെയ്യുന്ന വിജയ സർക്കസ് വിൽ
ക്കാൻ പോകുന്ന കാര്യം കുഞ്ഞിക്കണ്ണൻ ശങ്കരനെ അറിയിക്കുന്ന
ത്. പിന്നീടുള്ളതൊക്കെ ചരിത്രമാണ്. ബോംബെ സർക്കസിൽ മാനേജരായിരുന്ന
കെ. സഹദേവനെ പാർട്ണറാക്കിക്കൊണ്ട് ശങ്ക
രൻ ജെമിനി സർക്കസിന് തുടക്കമിടുന്നു. ശങ്കരന്റെ നക്ഷത്രം ചോതിയാണ്.
അതിന്റെ സിംബലായ ജെമിനി അദ്ദേഹം സ്വന്തം സർ
ക്കസിന്റെ പേരായി സ്വീകരിച്ചു. അത് പിന്നീട് ഇന്ത്യൻ സർക്കസ്
ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറുകയായിരുന്നു.
അധികം വൈകാതെ കുഞ്ഞിക്കണ്ണനും ശങ്കരനൊപ്പം ജെമിനി
യിൽ ചേർന്നു.
ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നെങ്കിലും സമർത്ഥമായി
അതൊക്കെ പരിഹരിച്ച് സർക്കസ് മുന്നോട്ടു കൊണ്ടുപോകാൻ
ശങ്കരൻ മിടുക്കനായിരുന്നു. പിന്നീടങ്ങോട്ട് അതിശയകരമായ വളർച്ചയായിരുന്നു
ജെമിനിയുടേത്. വെറും ഭാഗ്യത്തിനപ്പുറം അതി
ന്ന് പിന്നിൽ ശങ്കരന്റെ മനസും ശരീരവും സഹിച്ച കഠിനമായ ത്യാഗത്തിന്റെയും
അധ്വാനത്തിന്റെയും വീറും വിയർപ്പുമുണ്ടായിരുന്നു.
പുതിയ നമ്പരുകൾ കൈയിലുള്ള ആർട്ടിസ്റ്റുകളെ നല്ല പ്രതിഫലത്തിന്
മറ്റു സർക്കസുകളിൽ നിന്നും കൊണ്ടുവന്നു. കൂടാതെ ചൈ
ന, ഇറ്റലി, ബെൽജിയം, ജർമനി, ആഫ്രിക്ക എന്നിവിടങ്ങളിൽ
നിന്നുള്ള കലാകാരന്മാരെയും അണിനിരത്തി. അപൂർവമായി കാണുന്ന
മൃഗങ്ങളും പക്ഷികളും ജെമിനിയുടെ മുതൽക്കൂട്ടായി. സർ
ക്കസ് കൂടുതൽ ആകർഷകമാക്കുക എന്നതായിരുന്നു എന്നും ശങ്കരന്റെ
ലക്ഷ്യം.
മോട്ടോർ സൈക്കിൾ ജംപിങ് അന്ന് ഇന്ത്യയിലെ മിക്കവാറും
സർക്കസുകളിലുണ്ട്. അതിനാൽ ഒരു പുതുമ എന്ന നിലയിൽ
1957-ൽ ജെമിനി ആദ്യമായി ജീപ്പ് ജംപിങ് വിജയകരമായി പരീ
ക്ഷിച്ചു. കറങ്ങുന്ന ഗ്ലോബിനകത്തെ മോട്ടോർ സൈക്കിൾ അഭ്യാസമാണ്
അവരുടെ കിടിലൻ ഐറ്റങ്ങളിലൊന്ന്. ഗ്ലോബിനകത്ത്
ഒരേ സമയം രണ്ടു മോട്ടോർ സൈക്കിൾ റൈഡ് ഇന്ത്യയിൽ ആദ്യ
മായി പരീക്ഷിച്ചത് ജെമിനിയിലാണ്. ഇന്ന് നാല് മോട്ടോർ സൈക്കിൾ
വരെ ഒരേസമയം ഗ്ലോബിനകത്ത് പ്രകടനം നടത്തുന്ന അതിസാഹസികതയും
അവർ കാണിക്കുന്നുണ്ട്. പുതിയ കാലത്തി
ന്റെ അഭിരുചിക്കനുസരിച്ച് പുത്തൻ ഐറ്റങ്ങൾ സർക്കസിലേക്ക്
കൊണ്ടുവരുന്നതിൽ ശങ്കരൻ നിതാന്ത ജാഗ്രത പുലർത്തി. കാഴ്ച
ക്കാരുടെ ആവേശം എപ്പൊഴും ത്രസിപ്പിച്ചു നിർത്താൻ അദ്ദേഹം
ശ്രദ്ധിച്ചു.
അങ്ങനെ ജെമിനി സർക്കസ് വിജയകരമായി ജൈത്രയാത്ര നടത്തുന്നതിനിടയിലാണ്
തകരാൻ തുടങ്ങിയ മറ്റൊരു സർക്കസ് സന്ദർഭവശാൽ
ശങ്കരന് ഏറ്റെടുക്കേണ്ടി വന്നത്. അതാണ് പിന്നീട്
പ്രസിദ്ധമായ ജംബോ സർക്കസ്. 1977 ഒക്‌ടോബർ 2-ന് ബീഹാറിലെ
ദനാപൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ജംബോ സർക്കസ് ഇന്നും
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഭംഗുരം കളി തുടരുന്നുണ്ട്.
തന്റെ സർക്കസ് കളിക്കാരുമായി വലുപ്പച്ചെറുപ്പമില്ലാതെ ശങ്കരൻ
ഇടപഴകി. സർക്കസ് കളിക്കാരനായി വന്ന് മുതലാളിയായ
ആളാണദ്ദേഹം. അതുകൊണ്ടുതന്നെ അവരുടെ ഓരോ ചെറിയ
പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അവർ
ക്കദ്ദേഹം നല്ല ഭക്ഷണവും സുഖസൗകര്യങ്ങളും മികച്ച ശമ്പളവും
നൽകി. അവശ്യഘട്ടങ്ങളിലൊക്കെ വേണ്ടപോലെ സഹായിച്ചു.
അത് കളിക്കാരിൽ ഉടമയോടുള്ള സ്‌നേഹ-ബഹുമാനവും ആത്മാർത്ഥതയും
വർദ്ധിപ്പിച്ചു. അതുകൊണ്ടുതന്നെ ജെമിനി സർ
ക്കസിൽ നിന്നും ഒരു കലാകാരനെ അടർത്തിയെടുക്കുക എന്നത്
മറ്റു സർക്കസുകാർക്ക് അത്ര എളുപ്പമായിരുന്നില്ല.
ഗുജറാത്തിലെ ബില്ലിമോറിയായിൽ നിന്നു തുടങ്ങി ജെമിനി
അഹമ്മദാബാദ്, ബോംബെ, മദ്രാസ്, ബാംഗ്ലൂർ, കൽക്കത്ത തുടങ്ങി
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കളിച്ച് 1959 ആരംഭത്തിലാണ്
ദൽഹിയിലെത്തുന്നത്. അന്ന് ജവഹർലാൽ നെഹ്‌റുവാണ്
പ്രധാനമന്ത്രി. ശങ്കരനൊരാഗ്രഹം. സർക്കസിന്റെ ദൽഹിയിലെ
ഉദ്ഘാടന പ്രദർശനത്തിന് നെഹ്‌റുവിനെ ക്ഷണിച്ചാലോ? അതിമോഹമല്ലേ
എന്ന് പാർട്ണർ സഹദേവന് സംശയം. ശങ്കരന്
ഒരു സ്വഭാവമുണ്ട്. നന്നായി ആലോചിച്ചേ ഒരു തീരുമാനമെടുക്കൂ.
എടുത്താൽ പിന്നെ അത് നടപ്പാക്കിയേ അടങ്ങൂ. ശങ്കരനും സഹദേവനും
ചേർന്നാണ് നെഹ്‌റുവിനെ ക്ഷണിക്കാൻ ചെന്നത്. മടി
യൊന്നുമില്ലാതെ അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.
സർക്കസിനെ കുറിച്ച് നെഹ്‌റു കേട്ടിട്ടുണ്ട് എന്നല്ലാതെ മുമ്പ്
കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ആവേശവും കൗതുകവും തുടി
ക്കുന്ന മനസുമായാണ് അദ്ദേഹം ഉദ്ഘാടനച്ചടങ്ങിനെത്തിയത്.
കൂടെ ഇന്ദിരാഗാന്ധിയും വിജയലക്ഷ്മി പണ്ഡിറ്റുമുണ്ടായിരുന്നു.
ഷോ, അക്ഷരാർത്ഥത്തിൽ നെഹ്‌റുവിനെ അതിശയിപ്പിച്ചു. ട്രപ്പീ
സിലെ അപകടകരവും അത്ഭുതകരവുമായ മുഹൂർത്തങ്ങളിൽ പലപ്പോഴും
തനിക്ക് ശ്വാസംപോലും നിലച്ചു പോകുന്നതു പോലെ
തോന്നി എന്ന് നെഹ്‌റു, ശങ്കരനോട് പറയുകയുണ്ടായി. പ്രദർശനം
കഴിഞ്ഞ് ഏറെ നേരം സർക്കസ് കലാകാരന്മാരോടൊപ്പം ചെ
ലവഴിച്ചാണ് അന്ന് നെഹ്‌റുവും സംഘവും മടങ്ങിയത്. തന്റെ മന്ത്രിസഭയിലെ
എല്ലാ മന്ത്രിമാരോടും സഹപ്രവർത്തകരോടും ജെ
മിനി സർക്കസ് ചെന്നു കാണാൻ നെഹ്‌റു അഭ്യർത്ഥിച്ചു എന്ന
തും ശങ്കരൻ അഭിമാനത്തോടെ ഓർക്കുന്നു.
അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പ്രഖ്യാപിത നേതാവും
കറകളഞ്ഞ ഗാന്ധിഭക്തനുമായ മാർട്ടിൽ ലൂതർ കിംഗ് ജൂനി
ആക്ത, ഭാര്യ കെറേറ്റ സ്‌കോട് കിംഗിനൊപ്പം ജെമിനി സന്ദർശി
ക്കുകയുണ്ടായി. ഇന്ത്യൻ സർക്കാരിന്റെ അതിഥിയായി എത്തിയ
അവരെ നിർബന്ധിച്ച് സർക്കസ് കാണാൻ പറഞ്ഞയച്ചതും
നെഹ്‌റുതന്നെ. സർക്കസിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നെ
ത്തി ജെമിനിയെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായം പറഞ്ഞ ഒരാളെ
ശങ്കരൻ ഇപ്പൊഴും ആദരപൂർവം ഓർക്കുന്നു. മൗണ്ട് ബാറ്റൺ
പ്രഭുവിന്റെ പത്‌നി എഡ്വിനയെ. ആദ്യം അവർ നെഹ്‌റുവിനൊപ്പമാണ്
ജെമിനിയിൽ വന്നത്. പിന്നീടൊരിക്കൽ കൂടി വരുമ്പോൾ
കൂടെയുണ്ടായിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു.
ജെമിനി സർക്കസ് സന്ദർശിച്ച പ്രസിദ്ധരുടെ നിര വളരെ നീ
ണ്ടതാണ്. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ,
ആദ്യ വനിത ബഹിരാകാശ സഞ്ചാരിയായ വാലന്റീന ടെറഷ്‌കോവ,
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്‌ട്രോംഗ്, റഷ്യൻ
പ്രസിഡന്റ് ക്രൂഷ്‌ചെവ്, സാംബിയൻ പ്രസിഡന്റ് കെന്നത്ത്
കോണ്ട, ഇന്ത്യൻ പ്രസിഡന്റുമാരായ രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ,
സാക്കിർ ഹുസൈൻ, പ്രധാനമന്ത്രിമാരായ ലാൽ
ബഹാദൂർ ശാസ്ത്രി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, ഇന്ത്യ
യുടെ ആദ്യ പ്രതിരോധമന്ത്രിയായ വി.കെ. കൃഷ്ണമേനോൻ, ദലൈലാമ,
തമിഴ്‌നാട് മുഖ്യമന്ത്രിമാരായ കാമരാജ്, എംജിആർ, ആന്ധ്രപ്രദേശ്
മുഖ്യമന്ത്രി എൻ.ടി. രാമറാവു, ബംഗാൾ മുഖ്യമന്ത്രി
ജ്യോതിബസു, കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ,
എകെജി, ഇഎംഎസ് നമ്പൂതിരിപ്പാട്, ഹിന്ദി സിനിമയി
ലെ ലെജന്റായ രാജ് കപൂർ (1970-ൽ പുറത്തിറങ്ങിയ അദ്ദേഹത്തി
ന്റെ സർക്കസ് സിനിമ മേരാ നാം ജോക്കർ, ജെമിനി സർക്കസി
ലാണ് ഷൂട്ട് ചെയ്തത്), നർഗീസ്, കമലഹാസൻ (1989-ൽ പുറത്തിറങ്ങിയ
അദ്ദേഹത്തിന്റെ അപൂർവ സഹോദരങ്ങൾ ജെമിനി
യിലാണ് ചിത്രീകരിച്ചത്) തുടങ്ങി നിരവധി പേരുണ്ട് ആ നിരയിൽ
കണ്ണി കോർക്കാൻ.
നെഹ്‌റു മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ.
കൃഷ്ണമേനോനുമായി ജെമിനി ശങ്കരൻ അടുത്ത ബന്ധം പുലർ
ത്തിയിരുന്നു. ഒരിക്കൽ ജെമിനി സർക്കസിന് കളിക്കാൻ കൽക്ക
ത്തയിലെ ഒരു ഗ്രൗണ്ടിന് സർക്കാർ അനുമതി നിഷേധിച്ചു. ശങ്ക
രൻ കോടതിയെ സമീപിച്ചു. 1966 ഡിസംബറിൽ ശങ്കരന് വേണ്ടി
വാദിക്കാൻ കൽക്കത്തയിലെ ഹൈക്കോടതിയിൽ എത്തിയത്
വി.കെ. കൃഷ്ണമേനോനായിരുന്നു. ഇന്ത്യാചരിത്രത്തിലെ അപൂർവങ്ങളിൽ
അപൂർവമായ ആ സംഭവം ഉണ്ടായത് അദ്ദേഹത്തി
ന് ശങ്കരനുമായുണ്ടായ ആഴത്തിലുള്ള അടുപ്പം കൊണ്ടു മാത്രമായിരുന്നു.
മേനോന്റെ മരണം വരെ ആ ബന്ധം ഊഷ്മളമായി തുടരുകയും
ചെയ്തു.
നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി സർക്കാരുകൾ സർ
ക്കസിന് പോതുവെയും ജെമിനിക്ക് പ്രത്യേകിച്ചും ചെയ്ത സഹായങ്ങൾ
വളരെ വലുതാണെന്ന് ശങ്കരൻ സ്മരിക്കുന്നു. 1963-ലാണ്
ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി
ജെമിനി സർക്കസ് റഷ്യയിൽ പോകുന്നത്. അതിനായി മുൻകൈ
എടുത്തതും സഹായങ്ങൾ ചെയ്തതും നെഹ്‌റുവായിരുന്നു. ഇന്ത്യയുടെ
ഔദ്യോഗിക പ്രതിനിധികളായിട്ടാണ് ശങ്കരന്റെ നേതൃത്വത്തിൽ
ജെമിനി സർക്കസ് സംഘം അന്ന് റഷ്യയിലെത്തിയതും
മോസ്‌കോ, സൂചി, യാൾട്ട എന്നിവിടങ്ങളിൽ മൂന്നര മാസക്കാലം
പര്യടനം നടത്തിയതും. നെഹ്‌റുവിന്റെ പ്രത്യേക താത്പര്യ പ്രകാരം
അന്ന് സംഘത്തിലെ മുഴുവൻ കലാകാരന്മാർക്കും സർക്കാർ
ഡിപ്ലൊമാറ്റ് പാസ്‌പോർട്ടാണ് നൽകിയത്.
ഒരിക്കൽ ഉത്തരേന്ത്യയിലെ ഒരു റെയിൽവെ സ്റ്റേഷനിൽ ജെ
മിനി സർക്കസ് ദൂരെ ഒരിടത്തേക്ക് മാറ്റാനായി ആവശ്യമുള്ള വാഗണുകൾ
ബുക്ക് ചെയ്ത് മൃഗങ്ങെളയും മറ്റു സാധനങ്ങളും എത്തി
ച്ച് കാത്തിരിക്കുകയായിരുന്നു. അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ എന്തോ
കാരണത്താൽ അവരെ അവഗണിച്ച് രണ്ടു ദിവസത്തേക്ക്
വാഗണുകൾ നൽകാതെ പ്രയാസപ്പെടുത്തി. മൃഗങ്ങളും പക്ഷി
കളും അവയ്‌ക്കൊപ്പം പോകേണ്ട ആളുകളും ആവശ്യത്തിന് വെള്ളവും
ഭക്ഷണവും കിട്ടാതെ വലഞ്ഞു. സർക്കസിന്റെ പിആർഒ
സ്റ്റേഷൻ മാസ്റ്ററോട് കേണപേക്ഷിച്ചിട്ടും അയാൾ കനിഞ്ഞില്ല. ഉടനെ
ശങ്കരൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഈ ദുരിതം വിശദീകരിച്ച്
കമ്പിയടിച്ചു. മണിക്കൂറുകൾക്കകം പ്രധാനമന്ത്രിയുടെ ഓഫീസിൽ
നിന്നും പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനുള്ള നിർ
ദേശം റെയിൽവെ മന്ത്രാലയത്തിന് കിട്ടി. റെയിൽവെയിലെ ഉന്ന
ത ഉദ്യേഗസ്ഥർ സ്റ്റേഷനിലേക്ക് കുതിച്ചെത്തി ശങ്കരനോട് ക്ഷമാപണം
നടത്തുകയും സ്റ്റേഷൻ മാസ്റ്ററോട് കാരണം ബോധിപ്പി
ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ
വാഗണുകളെത്തി ലോഡിംഗ് തുടങ്ങുകയായിരുന്നു.
ശങ്കരൻ ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റ് ആയി
രുന്നപ്പോഴാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി സർക്കസിന് മേൽ സർക്കാർ ചുമത്തിയിരുന്ന
വിനോദ നികുതി എടുത്തുകളഞ്ഞത്.
ഒരിക്കൽ ന്യൂദൽഹിയിൽ ജെമിനി സർക്കസ് കളിക്കാൻ തയ്യാറെടുക്കുന്ന
സമയം. ഗ്രൗണ്ടിന് 12,000 രൂപയാണ് ന്യൂദൽഹി മുനി
സിപ്പൽ കോർപ്പറേഷൻ പ്രതിദിന വാടകയായിട്ടത്. സർക്കസിന്
താങ്ങാനാവാത്ത വലിയൊരു തുകയാണത്. ശങ്കരൻ, രാജീവ് ഗാന്ധിയെ
കണ്ട് കാര്യം ബോധിപ്പിച്ചു. അദ്ദേഹമുടനെ വാടക 3,000
രൂപയായി ചുരുക്കാൻ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ജെമിനി-ജംബോ സർക്കസുകളുടെ നടത്തിപ്പ് ഇപ്പോഴദ്ദേഹം
മക്കളായ അജയ്, അശോക് എന്നിവരെ ഏല്പിച്ചിരിക്കുകയാണ്.
അവരത് തന്നേക്കാൾ ഭംഗിയായി നോക്കി നടത്തുന്നു എന്നാണദ്ദേഹം
പറയുന്നത്. ഏകമകൾ രേണു ആസ്‌ത്രേലിയയിലാണ്. ഭാര്യ
ശോഭന, 2010-ൽ അന്തരിച്ചു. കണ്ണൂരിലെ ‘പാംഗ്രോവ് ഹെറി
റ്റേജ് റിട്രീറ്റ്’ ഹോട്ടലിന്റെ മേൽനോട്ടവും പൊതുപ്രവർത്തനവുമായി
പ്രായത്തെ വകവയ്ക്കാതെ ജെമിനി ശങ്കരൻ സദാസമയവും
തിരക്കിന്റെ ലോകത്താണ്.
അതേസമയം സർക്കസ് ഇന്ന് വലിയ വെല്ലുവിളികളെ നേരി
ടുകയാണ് എന്നാണ് ഇന്ത്യൻ സർക്കസിലെ എക്കാലത്തേയും വലിയ
ഷോമാൻമാരിൽ ഒരാളായ ജെമിനി ശങ്കരന്റെ അഭിപ്രായം.
സർക്കസിൽ നിന്ന് വന്യമൃഗങ്ങളെ അകറ്റിയത് വലിയ അടിയായി.
സിനിമ-ടിവി എന്നിവ ഉയർത്തുന്ന ഭീഷണി സർക്കസിനെത്തുന്ന
കാണികളുടെ എണ്ണം വല്ലാതെ കുറച്ചു. പക്ഷെ, അതൊന്നും
അദ്ദേഹം കാര്യമാക്കുന്നില്ല. സർക്കസ് എക്കാലത്തും വെല്ലുവിളികളെ
നേരിട്ടും അതിജീവിച്ചുമാണ് നിലനിന്നിട്ടുള്ളത്. അസാധാരണമായതു
ചെയ്യുന്നതാണല്ലൊ സർക്കസ്! 70 വർഷത്തിലേറെയായി
സർക്കസിനൊപ്പം ജീവിച്ച തനിക്ക് സർക്കസ് എന്ന കല
തളരാതെ, തകരാതെ ഇനിയും നിലനിൽക്കണം എന്നുതെന്ന
യാണ് ആഗ്രഹമെന്ന് ജെമിനി ശങ്കരൻ പറഞ്ഞുനിർത്തുന്നു. സർ
ക്കസിലെ സുപ്രസിദ്ധമായ ആ ആപ്തവാക്യം അദ്ദേഹത്തിന്റെ
ചുണ്ടുകളിൽ മൃദുമന്ത്രണമായി… ദി ഷോ മസ്റ്റ് ഗോ ഓൺ..

Related tags : Gemini CircusSankaran

Previous Post

മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന കണ്ണുകൾ

Next Post

വിഭജിക്കപ്പെട്ട പെൺഭാവനകൾ

Related Articles

കവർ സ്റ്റോറി2മുഖാമുഖം

ആർട്ട് സിനിമ എന്ന പദം എനിക്ക് അലർജിയാണ്: ആനന്ദ് പട്വർധൻ

കവർ സ്റ്റോറി3മുഖാമുഖം

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ് ഗുണം? കൽപ്പറ്റ നാരായണൻ

മുഖാമുഖം

എഴുത്തുകാർ സ്വയം നവീകരിക്കണം: ചന്ദ്രമതി

life-sketchesമുഖാമുഖം

ഉണ്ണികൃഷ്ണൻ തിരുവാഴിയോട്: ആത്മാവിഷ്കാരത്തിന്റ ആവാഹനങ്ങൾ

മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മിനീഷ് മുഴപ്പിലങ്ങാട്

വി.ജെ. ജെയിംസ്: ഉണരാനായി...

മിനീഷ് മുഴപ്പിലങ്ങാട് 

ഓരോ കൃതിയുടെയും അന്ത:സത്തയെ അടുത്തറിഞ്ഞും അനുഭവിച്ചും അന്തിമ വിധികർത്താക്കൾ ആകേണ്ടവർ വായനക്കാരാണ് എന്ന് കരുതുന്ന...

ചരിത്രത്തിന് ബദൽ തേടുന്ന...

മിനിഷ് മുഴുപ്പിലങ്ങാട് 

ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ...

വീണ്ടെടുപ്പിന് വേണ്ടിയുള്ള വിലാപങ്ങൾ

മിനീഷ് മുഴപ്പിലങ്ങാട് 

മനുഷ്യ ജീവിതം നേരിടേണ്ടി വരുന്ന നാനാതരം പ്രഹേളികകളെ അതിഭാവുകത്വത്തിന്റെ ആർഭാടമില്ലാതെ ലാളിത്യത്തിന്റെ വിശുദ്ധിയിൽ അസുലഭ...

ശ്രീധരൻ ചമ്പാട്: സർക്കസ്...

മിനീഷ് മുഴപ്പിലങ്ങാട് 

സർക്കസ് തമ്പിലെ അഭിനേതാക്കളുടെ ആത്മ നൊമ്പരങ്ങളെ അക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കും വിധം കഥകളിൽ...

ജെമിനി ശങ്കരൻ: ഇന്ത്യൻ...

മിനീഷ് മുഴപ്പിലങ്ങാട് 

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസിയെ തേടി മറ്റൊരു...

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഉൾക്കാഴ്ചകളുടെ...

മിനിഷ് മുഴുപ്പിലങ്ങാട് 

മലയാള കഥാസാഹിത്യത്തിൽ ആധുനികത അസ്തമയത്തി ന്റെ അതിരുകളിലേക്ക് അതിക്രമിക്കുമ്പോഴാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന കഥാകാരൻ...

അംബികാസുതൻ മാങ്ങാട്: മണ്ണും...

മിനിഷ് മുഴുപ്പിലങ്ങാട് 

മനുഷ്യൻ അനുസ്യൂതം മുറിവേല്പിച്ചുകൊണ്ടേയിരിക്കുന്ന പ്രകൃതിയെ അതിന്റെ മൃതാവ സ്ഥയിൽ നിന്നു മുക്തമാക്കാനും ആവുംവിധം വീണ്ടെടുക്കാനുമുള്ള...

കുഞ്ഞു കഥകളുടെ തമ്പുരാൻ

മിനിഷ് മുഴുപ്പിലങ്ങാട്  

കഥയുടെ സാമ്പ്രദായിക രച നാരീതിയിലും ഘടനയിലും അനിതരസാധാരണമായ ആത്മവി ശ്വാസത്തോടെ ഒരു പൊളിച്ചെ ഴുത്ത്...

ഉണ്ണികൃഷ്ണൻ തിരുവാഴിയോട്: ആത്മാവിഷ്കാരത്തിന്റ...

മിനിഷ് മുഴുപ്പിലങ്ങാട്  

ജന്മദേശത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven