• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഭൂമിരാക്ഷസ്സം: നാടകത്തിന്റെ സ്ത്രീപക്ഷമുഖം

ഡോ: രാജലക്ഷ്മി August 28, 2017 0

അരങ്ങവബോധം ഇല്ലാതെ നാടകമെഴുതിയാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന്
നാടകങ്ങൾ വായിച്ചാൽ മാത്രംപോരാ കാണുകയും വേണം. ദൃശ്യാനുഭവങ്ങളോടൊപ്പം
നാടകാവതരണത്തിന്റെ സാങ്കേതികാംശങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം.
നമ്മുടെ ഇന്നത്തെചുറ്റുപാടിൽ സ്ത്രീക്ക് അതിനുള്ള സാധ്യത/അവസരങ്ങൾ
നന്നേ കുറവാണ്.വേണമെങ്കിൽ അവൾതന്നെ സ്വയം കണ്ടെത്തണം. ഈ പരിമിതികൾ മറികടക്കാനാവാത്തതാണ് നാടകരംഗത്തെ സ്ത്രീയുടെ അസാന്നിധ്യത്തിനു നിദാനം. ഈ പരിമിതികളെ മറികടന്നുകൊണ്ട് സാറാ ജോസഫ് രചിച്ച ‘ഭൂമിരാക്ഷസ്സം’ എന്ന നാടകമാണ് ഇവിടെ പഠനവിധേയമാക്കുന്നത്.

സ്ത്രീവാദനാടകവേദിയുടെ (feminist theatre) ഉദയം പാശ്ചാത്യനാടുക
ളിൽനിന്നുതന്നെയാണ്. സ്ത്രീവാദചി
ന്തയിൽനിന്നാണ് ലോകനാടകവേദി
യിൽ സ്ത്രീവാദ നാടകവേദിയും രൂപംകൊണ്ടിട്ടുള്ളത്.
1985-ൽ വാർവിക് യൂണിവേഴ്‌സിറ്റിയിൽ
(കടറശധഡപ ംഭധവണറലധളസ)
സ്ത്രീകളുടെ നേതൃത്വത്തിൽ ചരിത്ര
ത്തിലാദ്യമായി ‘ബ്രിട്ടീഷ് അക്കാദമിക്
വിമൻസ് തിയേറ്റർ കോൺഫറൻസ്’
ചേരുകയുണ്ടായി. അവിടെനിന്നാണ് തി
യേറ്റർ ചരിത്രത്തിലെ സ്ത്രീസാന്നിധ്യം
എവിടെ ആരംഭിക്കുന്നു എന്ന അന്വേഷണത്തിന്റെ
പ്രാരംഭം. തുടർന്ന് 1989-ൽ
മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ വച്ച്
കുറേക്കൂടി വിപുലമായ രീതിയിൽ ഒരു
‘ഫെമിനിസ്റ്റ് തിയേറ്റർ കോൺഫറൻസ്’
നടന്നു. തിയേറ്റർ ചരിത്രരചനയിൽ എ
ന്തുകൊണ്ടാണ് സ്ത്രീസാന്നിധ്യം അടയാളപ്പെടുത്താതെ
പോയത് എന്ന് അന്വേഷിക്കുകയും
അതിനു കാരണം ചരി
ത്രകാരന്മാരെല്ലാം പുരുഷന്മാരായതിനാലാണെന്ന്
കണ്ടെത്തുകയുമുണ്ടായി. ച
രിത്രകാരന്മാരുടെ പുരുഷാധിപത്യസമീ
പനമാണ് സ്ത്രീസാന്നിധ്യത്തെ അവഗണിക്കുകയോ
തമസ്‌കരിക്കുകയോ ചെ
യ്യാനിടയാക്കിയതെന്നു കണ്ടെത്തിയതി
നെത്തുടർന്ന് അതുവരെ വിസ്മൃതിയി
ലാണ്ടു കിടന്ന വനിതാ നാടകപ്രവർത്ത
കരെ കണ്ടെത്തി രേഖപ്പെടുത്തുന്നതിനു
ള്ള തീവ്രയത്‌നം ആരംഭിക്കുകയും ചെയ്തു.
അതിന്റെ ഫലമായി ആദ്യമായി നാടകരചന
നടത്തിയ Hrosvit Von Grandersheim-നേയും
നാടകകൃത്തായി ജീവിച്ച
Arpha Behn-നേയും കണ്ടെത്തുകയും പുതിയൊരു
നാടകചരിത്രത്തിന്/ചരിത്രര
ചനയ്ക്ക് അടിസ്ഥാനമിടുകയും ചെയ്തു.

മലയാളനാടകവേദിയിൽ വനിതാ
നാടകകൃത്തുക്കളെ ആദ്യമായി പട്ടികയി
ലുൾപ്പെടുത്തുന്നത് 1980-ൽ നാടകത്തി
ന്റെ 100-ാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച
ഡോ.വി.എസ്. ശർമയുടെ മലയാളനാടകം
1880-1980 എന്ന ഗ്രന്ഥത്തി ലാണ്.
അന്ന് കേവലം പട്ടികയിലുൾപ്പെട്ടെ
ങ്കിലും വതിനാ നാടകകൃത്തുക്കൾക്കു
സവിശേഷ ശ്രദ്ധ നൽകിക്കൊണ്ട്, സ്ത്രീപക്ഷ
സമീപനത്തോടെ നാടകത്തെ
നോക്കിക്കാണുന്നത് 1980 നോടടുപ്പിച്ചാണ്.
സ്ത്രീവാദനാടകവേദി എന്ന സങ്ക
ല്പനം ഉരുത്തിരിയുന്നത് 1989-ൽ സ്ത്രീ
നാടകക്യാമ്പിനോടനുബന്ധിച്ച് കൂത്താ
ട്ടുകുളത്താണ്. തുടർന്നിങ്ങോട്ട് സ്ത്രീ
നാടകവേദിക്ക് ഊന്നലും ശ്രദ്ധയും നൽ
കിക്കൊണ്ട് ഒട്ടനവധി പേർ രംഗത്തുവരികയും
ശ്രദ്ധിക്കപ്പെടാതെപോയ വനി
താ നാടകകൃത്തുക്കളെയും അവരുടെ
നാടകങ്ങളെയും സവിശേഷപഠനങ്ങൾ
ക്ക് വിധേയമാക്കുകയും ചരിത്രത്തിൽ
അടയാളപ്പെടുത്തുകയും ചെയ്തു. അ
ങ്ങനെയാണ് ചരിത്രം മറന്ന ലളിതാംബിക
അന്തർജനത്തിന്റെ ‘സാവിത്രി അഥവാ
വിധാവാവിവാഹം’ (1935), ‘തൊഴിൽ
കേന്ദ്രത്തിലേക്ക്’ (1948) എന്നിവ പഠനവിധേയമാകുന്നത്.

എന്തുകൊണ്ട് ഇവയൊക്കെ
അതെഴുതിയ കാലത്ത് ശ്രദ്ധി
ക്കപ്പെടാതെ പോയി എന്നതിന് ഒറ്റ ഉ
ത്തരമേയുള്ളൂ. നാടകം സ്ത്രീവിരചിതമായതുകൊണ്ടും
ചരിത്രം പുരുഷന്റേതായതുകൊണ്ടും
ആണെന്ന്. വർത്തമാനകാല
നിരൂപകർ കുറേക്കൂടി ഇക്കാര്യ
ത്തിൽ ജാഗരൂകരാണ്. അവർ ഗവേഷണത്വരയോടെ
പഴമയുടെ വീണ്ടെടുപ്പുകൾ
നടത്തിക്കൊണ്ടിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീനാടകകൃത്തുക്കളുടെ
എണ്ണം മലയാളനാടകവേദിയിൽ
കുറവുതന്നെയാണ്.
മാത്രമല്ല ആ രംഗത്തു മികച്ച സംഭാവന
നൽകിയവരോ നൽകിക്കൊണ്ടിരിക്കു
ന്നവരോ തീരെ കുറവാണെന്നു പറയാം.
അതിനു പല കാരണങ്ങളുണ്ട്. കവിതയോ,
നോവലോ, കഥയോ എഴുതുന്ന
തുപോലെ അത്ര എളുപ്പമല്ല നാടകരച
ന. അത് അരങ്ങിന്റെ കലയാണ്. അര
ങ്ങവബോധം ഇല്ലാതെ നാടകമെഴുതി
യാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന്
നാടകങ്ങൾ വായിച്ചാൽ മാത്രം
പോരാ കാണുകയും വേണം. ദൃശ്യാനുഭവങ്ങളോടൊപ്പം
നാടകാവതരണത്തി
ന്റെ സാങ്കേതികാംശങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം.
നമ്മുടെ ഇന്നത്തെ
ചുറ്റുപാടിൽ സ്ത്രീക്ക് അതിനുള്ള സാധ്യത/അവസരങ്ങൾ
നന്നേ കുറവാണ്.
വേണമെങ്കിൽ അവൾതന്നെ സ്വയം കണ്ടെത്തണം.
ഈ പരിമിതികൾ മറികട
ക്കാനാവാത്തതാണ് നാടകരംഗത്തെ
സ്ത്രീയുടെ അസാന്നിധ്യത്തിനു നിദാനം.

ഈ പരിമിതികളെ മറികടന്നുകൊ
ണ്ട് സാറാ ജോസഫ് രചിച്ച ‘ഭൂമിരാക്ഷ
സ്സം’ എന്ന നാടകമാണ് ഇവിടെ പഠനവിധേയമാക്കുന്നത്.
നോവൽ കഥാരംഗ
ങ്ങളിൽ സ്വത്വം സ്ഥാപിച്ച അവർ നൂതനമായ
ചിന്തകൾകൊണ്ടും സ്ത്രീപക്ഷ സ
മീപനം കൊണ്ടും എഴുത്തിലെ കരുത്തുകൊണ്ടും
മലയാളത്തിലെ എഴുത്തുകാരികളിൽ
വേറിട്ടൊരു ശബ്ദത്തിന് ഉടമയാണ്.
സാമൂഹിക സാംസ്‌കാരിക രംഗ
ങ്ങളിലെ അവരുടെ ശക്തമായ ഇടപെടലുകൾ
തന്നെയാണ് അവരുടെ എഴു
ത്തിന്റെയും പ്രവർത്തനത്തിന്റെയും ശ
ക്തി. സാധാരണക്കാർക്ക്, പ്രത്യേകിച്ച്
സ്ത്രീകൾക്ക്, എതിരെയുള്ള അതിക്രമ
ങ്ങളെയും നീതിനിഷേധങ്ങളെയും മുൻ
വിധിയില്ലാതെ ചോദ്യം ചെയ്യാൻ അവരെ
സന്നദ്ധയാക്കിയത് പൊതുജീവിതദർശനമാണ്.
ഈ അനുഭവസമ്പന്നതയുടെ
ഒരു ബഹിർസ്ഫുരണമാണ് ഭൂമി
രാക്ഷസ്സം.

ഭൂമിരാക്ഷസ്സം എന്ന കൃതിയിലെ സ്ത്രീപക്ഷസമീപനമുള്ള
രണ്ട് നാടകങ്ങ
ളാണ് ഇവിടെ പരിഗണിക്കുന്നത്. സ്ത്രീ
പക്ഷചിന്തയും സ്ത്രീസ്വത്വാവബോധവും
അരങ്ങിലൂടെ ആവിഷ്‌കരിക്കപ്പെടു
ന്ന നാടകമാണ് ഭൂമിരാക്ഷസ്സം. ചരിത്രവും
പുരാവൃത്തവും സ്ത്രീപക്ഷചിന്ത
യും ഇഴചേർത്തുകൊണ്ടാണ് ഈ നാടകം
രചിച്ചിട്ടുള്ളത്. സമൂഹത്തിൽ നീതി
നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ നീതി
ക്കു വേണ്ടിയുള്ള അവരുടെ പോരാട്ട
ത്തെ അനുസ്മരിപ്പിക്കുന്നു നാടകം. പി
ഞ്ചുബാലികയെന്നോ, കുമാരിയെ
ന്നോ, വൃദ്ധയെന്നോ വേർതിരിവില്ലാതെ
എല്ലാ വിഭാഗവും നിരന്തരം പീഡി
പ്പിക്കപ്പെടുന്ന, അക്രമിക്കപ്പെടുന്ന വർ
ത്തമാനകാല ജീവിതസാഹചര്യത്തിൽ
ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി
നിഷേധിക്കപ്പെടുന്നു. ആ പ്രവണതയ്‌ക്കെതിരെയുള്ള
ഉയർന്ന ശബ്ദമാണ്
ഈ നാടകത്തിന്റെ ഇതിവൃത്തം.

ഒരു സംവിധായിക താൻ രചിച്ച നാടകത്തിന്റെ
ഡ്രസ് റിഹേഴ്‌സൽ വേള
യിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി
കളാണ് ആദ്യ രംഗങ്ങളിലൂടെ അനാവൃതമാകുന്നത്.
ഡ്രസ് റിഹേഴ്‌സൽ സമയ
ത്ത് എപ്പോഴും അവൾക്ക് കൺഫ്യൂഷൻ
ഉണ്ടാകുന്നത് സാധാരണമാണെന്ന് അവരുടെ
നടീനടന്മാർതന്നെ കുറ്റപ്പെടു
ത്തുന്നു. പക്ഷെ, ജീവിതത്തെ കുളമ്പടി
യിലെ മണ്ണായിക്കാണാനല്ല, പറന്ന് പറ
ന്ന് ഉയരെ എത്താനാണ് സംവിധായിക
ആഗ്രഹിക്കുന്നത്. തന്റെ നെഞ്ചിലെ വി
ങ്ങലുകൾ ആവിഷ്‌കരിക്കണം. അതെ
ങ്ങനെയെന്നതാണ് അവരുടെ സംശ
യം. അതിനുവേണ്ടി നടത്തുന്ന വ്യത്യസ്ത
പരിശ്രമങ്ങളാണ് നാടകക്രിയയെ മുന്നോട്ട്
നയിക്കുന്നത്. അതിനിടയിൽ പുരാവൃത്തവും
വർത്തമാനവും കൂടിക്കലരുന്നു.

ഒന്നാമതായി ശുക്രാചാര്യരുടെയും മകൻ
അരജയുടെയും ജീവിതത്തിലെ ഒരേട്
അവതരിപ്പിച്ചു നോക്കുന്നു. അതി
ങ്ങനെയാണ് – ശുക്രാചാര്യൻ തന്റെ മകളെ
വസന്തോത്സവത്തിൽ പങ്കെടുക്കു
ന്നതിൽനിന്ന് വിലക്കുന്നു. എന്നാൽ അ
ച്ഛൻ പുറത്തുപോയശേഷം അവൾ അറി
യാതെ എങ്ങനെയോ അവിടേക്ക് ആകൃഷ്ടയായിപ്പോകുന്നു.
വസന്തനൃത്ത
ത്തിൽ പങ്കുചേരാൻ അവൾ നിർബന്ധി
തയാവുന്നു. നൃത്തം നൽകിയ വികാരാവേശം
അവൾക്ക് സ്വത്വബോധവും ആനന്ദാനുഭൂതിയും
പ്രദാനം ചെയ്യുന്നു. അവിടെ
വച്ച് കണ്ട സുന്ദരനായ ദാനവനിൽ
മനസ്സു പതിയുകയും ചെയ്തു. അ
ങ്ങനെ തനിക്ക് അപൂർവമായി കിട്ടിയ
സുന്ദരനിമിഷങ്ങളെയോർത്ത് മനോരാ
ജ്യം കണ്ടുകൊണ്ട് ഉദ്യാനത്തിലിരുന്ന അരജയുടെ
സൗന്ദര്യത്തിൽ ഭ്രമിച്ച ദണ്ഡകമഹാരാജാവ്
അവളെ വശീകരിക്കാൻ
ശ്രമിക്കുന്നു. ഗുരുശാപമുണ്ടാകുമെന്ന്
അവൾ ഭീഷണിപ്പെടുത്തി നോക്കിയെ
ങ്കിലും അയാൾ പിന്മാറാൻ തയ്യാറായി
ല്ല. എന്നാൽ അച്ഛന്റെ അനുമതിയോടെ
വിവാഹം കഴിച്ചോളാൻ അവൾ പറ
ഞ്ഞെങ്കിലും കാത്തിരിക്കാൻ സമയമി
ല്ലെന്ന് പറഞ്ഞ് അയാൾ അവളെ കീഴ്‌പെടുത്തി
ബലാത്സംഗം ചെയ്തു. വിജ
യിയായ ദണ്ഡകനു മുന്നിൽ അരജ
പൊട്ടിക്കരയുന്ന രംഗമെത്തിയപ്പോൾ
സംവിധായക പൊട്ടിത്തെറിച്ചു. രാമായണകാലത്തെ
കാണികളല്ല ഇന്ന്. പുരുഷന്റെ
വമ്പും സ്ത്രീയുടെ കരച്ചിലും പി
ഴിച്ചിലും! താൻ പറയാനുദ്ദേശിക്കാത്ത,
കാലത്തിനിണങ്ങാത്ത അവതരണം.
പുരുഷന്റെ ആക്രമണോത്സുകതയും സ്ത്രീയുടെ
കണ്ണുനീരും. ഇതു രണ്ടും വേ
ണ്ട. കാലത്തിനൊത്ത കോലം കെട്ടാൻ
നടീനടന്മാരോട് സംവിധായിക ആവശ്യ
പ്പെട്ടു. അതനുസരിച്ച് അവർ രംഗം മാറ്റി.
അതിങ്ങനെ –

ദണ്ഡകൻ തന്റെ മിടുക്ക് കൊട്ടി
ഘോഷിക്കുമ്പോൾ ‘നീഅത്രയ്‌ക്കൊ
ന്നും പോരടാ. നിനക്ക് കരുത്തു പോരാ.
ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെ
ടുത്താൻ ഈ ജന്മം നിനക്ക് ആവില്ല’ എ
ന്നാക്കി മാറ്റി സംഭാഷണം.

അത് ദണ്ഡകന് (നടന്) തീരെ ഇഷ്ടപ്പെട്ടില്ല.
ഇത് സിതാരയുടെ കഥയിലേതാണ്.
അതുകൊണ്ട് അതും വേണ്ടെന്നുവച്ചു.
ഒടുവിൽ നടിയോട് (അരജ) നീയാണെങ്കിൽ
എന്തു ചെയ്യും എന്ന് സംവി
ധായിക ചോദിക്കുന്നു. ആരെയാണ് സംവിധായിക
ഉദ്ദേശിക്കുന്നത്. അരജയോ
റോസിലി(നടി)യോ ശൈലജയോ (കഥയിലെ).
മൂവരും മൂന്നു വിധമാകും പെരുമാറുക,
പ്രതികരിക്കുക എന്നായി അവൾ.
ദണ്ഡകന്റെ അഭിപ്രായമെന്തെന്ന്
അടുത്ത പടി – ഉടൻ രംഗമായി – വട
ക്കൻപാട്ടിന്റെ പശ്ചാത്തലത്തിൽ –
ശൈലിയിൽ അവതരിപ്പിച്ചാൽ എങ്ങ
നെ? ഉണ്ണിയാർച്ചയെപ്പോലെ വീരവനി
ത. ഉടൻ അരജ ദണ്ഡകനെ ചൂലുകൊ
ണ്ടടിക്കുന്നു. തൊട്ടാൽ കൊല്ലുമെന്നു ഭീ
ഷണിപ്പെടുത്തുന്നു. അവിടെയെത്തിയപ്പോൾ
സംവിധായിക വീണ്ടും ഇടപെട്ടു.
ദേഹബലവും വാളുബലവും യുദ്ധബലവും
ഒക്കെ മറികടക്കാൻ വെറും ചൂല്! ഇവിടെ
സ്ത്രീയെ ജയിപ്പിക്കാൻ ഇതിൽ ഒരു
പഴുതുമില്ലെന്ന് സംവിധായിക. മാത്രമല്ല
അവിടെ കഥയിലെ ഔചിത്യംത
ന്നെ നഷ്ടമാകുന്നു.

അപ്പോഴേക്കും സംവിധായികയെ
അമ്പരിപ്പിച്ചുകൊണ്ട് ശുക്രാചാര്യരും ശി
ഷ്യരും പ്രവേശിച്ച് ദണ്ഡകനെ പിടിച്ച്
ഇടിക്കുന്നു. അരജ അച്ഛന്റെ കാലിൽ വീ
ണു കേഴുന്നു. ശുക്രാചാര്യനാകട്ടെ മകളെ
നശിപ്പിച്ചവനെ ശപിച്ച് ഭസ്മമാക്കുമെന്നും
ആകാശത്തു നിന്ന് ചുട്ടുപഴുത്ത
മണൽമാരി വർഷിച്ച് അവന്റെ രാജ്യം മുടിക്കുമെന്നും
പറയുന്നു. ശുക്രാചാര്യൻ ദണ്ഡകനെ
തൊഴിക്കാൻ ഓങ്ങവെ അ
ന്തംവിട്ട് സംവിധായിക ‘അന്റപ്പാ (ശുക്രാ
ചാര്യൻ) എന്താ ഇതെ’ന്നു ചോദിച്ചു
പോയി. നാടകത്തിലെ അനിയന്ത്രിതമായ
സന്ദർഭമാണിതെന്നും ചിലപ്പോൾ ര
ചനയും സംവിധാനവും നിർവഹിച്ച മാ
ഷ്‌ക്കുപോലും (സംവിധായിക) നിയ
ന്ത്രിക്കാൻ കഴിയാത്ത സന്ദർഭം വന്നുപോകുമെന്നും
പറഞ്ഞ് ശുക്രാചാര്യൻ
പിൻവാങ്ങി.

സ്ത്രീയുടെ മാനത്തിന് പകരമായി
ശപിച്ചു ഭസ്മമാക്കാൻ ഇന്ന് ഒരു തന്ത
യും മുതിരില്ല. മാത്രമല്ല ആളുകൾ അതുകണ്ട്
ചിരിക്കുകയും ചെയ്യും. അതുകൊ
ണ്ട് ഒറ്റക്കുത്തിന് അവനെ കൊന്ന് തന്ത
ജയിലിൽ പോകാറാണ് പതിവെന്ന് ശി
ഷ്യൻ പറയുന്നു. ശുക്രാചാര്യൻ താൻ അതിനു
തയ്യാറാണെന്നു പറയുമ്പോൾ – ഉടനെ
തനിക്ക് നീതി കിട്ടണമെങ്കിൽ ആദ്യം
ഇയാളെ (ശുക്രാചാര്യരെ) കൊല്ലണമെന്ന്
അരജ ശഠിച്ചു. കാരണം ഇയാൾ
തന്നെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി
പീഡിപ്പിച്ചു. എന്നാൽ താനല്ല അവളാണ്
അവളുടെ വീട്ടിലേക്ക് തന്നെ വിളിച്ച
തെന്ന് ശുക്രാചാര്യനും (ആന്റപ്പൻ എന്ന
നടൻ) തർക്കിക്കുന്നു.

അങ്ങനെ ആ പരീക്ഷണവും പാളി.
അവിടെ ആന്റപ്പനും റോസിലിയും (നടീ
നടന്മാർ) തമ്മിൽ വഴക്കായി. ഒടുവിൽ
റോസിലിക്ക് നീതി കിട്ടണമെന്നായി. ഗത്യന്തരമില്ലാതെ
കലയുടെ കോടതിയി
ലേക്ക് അവരെ നയിക്കാൻ സംവിധായി
ക തീരുമാനിച്ചു.
നാലാം രംഗത്തിൽ കലാകോടതി
യിൽ ന്യായാധിപനു മുന്നിൽ പ്രതിക്കൂ
ട്ടിൽ അരജ നിൽക്കുന്നു. വക്കീലിന്റെ
ചോദ്യത്തിന് അരജ മറുപടി പറയുന്നതി
ന് വിപരീതമാണ് ന്യായാധിപനെ അയാൾ
കേൾപ്പിക്കുന്നത്. സംവിധായിക
ഇടയ്ക്ക് അരജ പറയുന്ന സത്യങ്ങൾ
ന്യായാധിപനെ ഉണർത്തിക്കാൻ നോ
ക്കി. കോർട്ടലക്ഷ്യത്തിന്റെ പേരിൽ അവരുടെ
വായടപ്പിച്ചു. റോസിലിക്കു നീതി
കലാകോടതിയിൽ നിന്നു കിട്ടില്ലെന്നു മനസ്സിലായപ്പോൾ
സംവിധായിക തന്റെ
നടീനടന്മാരോട് സത്യം പറയാനും നീതി
ക്കു വേണ്ടി പോരാടാനും അഭ്യർത്ഥിച്ചെ
ങ്കിലും അവരും കാലു മാറി. സംവിധായി
ക മൂർച്ഛിച്ചു വീഴുന്നു.
നല്ലൊരു പ്രണയ നാടകം വഴി തെറ്റി
പ്പോയെന്നു ദു:ഖിച്ചിരിക്കുന്ന സംവിധായികയോട്
കലയിലെ നീതി തനിക്കെ
ന്തിന്? ജീവിതത്തിൽ ഉപകാരപ്പെടേ
ണ്ടേ? ജീവിതത്തിൽ പ്രണയം സാധ്യമല്ലെന്നും
അരജ. സംവിധായിക തന്റെ
പൂർവകാലങ്ങളോർമിക്കുന്നു. പ്രണയി
ച്ചവൻ തന്നെ നശിപ്പിച്ചു. പ്രണയവും വി
വാഹവും എന്തൊരു വൈരുദ്ധ്യം! ഒന്ന്
പ്രതീക്ഷയാണെങ്കിൽ മറ്റേത് പ്രതീക്ഷ
യുടെ കൂമ്പടച്ചിലാണോ എന്ന് സന്ദേ
ഹിക്കുന്നു.

നാടകത്തിൽ മറ്റൊരു പരീക്ഷണം
കൂടി നടത്താനൊരുങ്ങുകയാണ് സംവി
ധായിക. കാരണം ഇതുവരെ റോസിലി
ക്ക് നീതി കിട്ടിയിട്ടില്ല. ശുക്രാചാര്യനെ ശപിച്ച്
കഥയവസാനിപ്പിക്കാമെന്നായി ദണ്ഡകൻ.
ശാപം കൊണ്ട് ദണ്ഡകന്റെ
സാമ്രാജ്യം നശിക്കുകയും വേണം. ശാപം
വേണ്ടെന്ന് സംവിധായിക. ദണ്ഡകനെ
വെറുതെ വിടേണ്ടെന്ന് അരജ. ചന്ദ്ര
നെ ശപിക്കാനുള്ള യോഗ്യത ആന്റപ്പനി
ല്ലെന്ന് സംവിധായികയും. ഇങ്ങനെ നാടകവും
ജീവിതവും കൂട്ടിക്കുഴച്ച അവ
സ്ഥ. നാടകത്തിൽ അവസാന നിമിഷം
മാറ്റം വരുത്തിയാൽ അഭിനയിക്കാൻ തന്നെ
കിട്ടില്ലെന്ന് ശുക്രാചാര്യനും. ആകെ
പ്രതിസന്ധിയിലായി നാടകം.

ഒടുവിൽ നാടകത്തിൽ വലിയ മാറ്റ
മൊന്നുമില്ല, ആന്റപ്പന്റെ ശാപം ഒഴിവാ
ക്കാം. ദണ്ഡകനുള്ള ശിക്ഷ പ്രകൃതി
നൽകും. ദണ്ഡകന്റെ സാമ്രാജ്യത്തിന്
മേൽ മണൽമാരി വർഷിക്കപ്പെടും. കാരണം
പ്രകൃതി മാത്രമാണ് സർവംസാക്ഷി
എന്ന് പറഞ്ഞ് സംവിധായിക തന്റെ ന്യായങ്ങൾ
നിരത്തി. അധികാരികളോട് പകരം
വീട്ടാൻ സാധാരണ ജനത്തിന് കഴി
യില്ല. അവിടെയൊക്കെ പ്രകൃതി തുണയായി
വരും, അതിന്റെ കടുത്ത ശിക്ഷയുമായി.
ഭൂമിയിലെ വൻ പ്രളയങ്ങൾ, കൊടുങ്കാറ്റുകൾ,
പകർച്ചവ്യാധികൾ – ഇതാണ്
എക്കാലത്തെയും നീതിവ്യവസ്ഥ. തന്റെ
വാക്കുകൾ ആരും അംഗീകരിക്കി
ല്ലെന്നു ബോധ്യമായപ്പോൾ സംവിധായിക
താൻ നാടകം ക്യാൻസലാക്കാൻ
തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എ
ന്നാൽ നാടകം സംഭവിച്ചു കഴിഞ്ഞെ
ന്നും ഇനി നിങ്ങൾക്കിവിടെ സ്ഥാനമില്ല,
പുറകിലാണ് നിങ്ങൾ – ഏറ്റവും പുറകിൽ
എന്നും എല്ലാവരും കൂടി പറയുന്ന
തോടെ നാടകം തീരുന്നു. നാടകത്തിന്റെ
ലോകത്തുനിന്നും ജീവിതത്തിലേക്ക്
സംവിധായിക. ഇവിടെ നടന്നതെല്ലാം
വെറും തോന്നൽ – സംവിധായികയുടെ
മനസ്സിലെ വിങ്ങലുകൾ തോന്നലുകളായി
പുറത്തുവന്നതാണ്.

കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായി
നടന്ന സംഭവങ്ങൾ – സ്ത്രീകൾ
ക്കു നീതി നിഷേധിക്കപ്പെട്ട സംഭവങ്ങൾ
– ഇതിനോടു ചേർത്തു വായിക്കാം. സൂര്യനെല്ലി
പെൺകുട്ടി, സൗമ്യ, ജിഷ – ഇ
ങ്ങനെ ഒട്ടനവധി പേർ നീതിനിഷേധ
ത്തിനു വിധേയമായി. തെളിവില്ലാത്ത
തിന്റെ പേരിലും, തെളിവുകൾ നശിപ്പി
ക്കപ്പെട്ടതിന്റെ പേരിലും, ചില വക്കീല
ന്മാരുടെ അനാസ്ഥകൊണ്ടുമൊക്കെ നട
ന്നത് കണ്ടും കേട്ടും നമ്മുടെ മനസ്സു മരവിച്ചു
കഴിഞ്ഞു. ചിലപ്പോൾ പോലീസും
ഭരണകൂടവും വരെ ഇരയ്‌ക്കെതിരെ തി
രിയും. പിന്നെങ്ങനെ നീതി നിർവഹിക്ക
പ്പെടും. ഈ സംഭവങ്ങളെല്ലാം എഴുത്തുകാരിയെ
സ്വാധീനിച്ചിട്ടുണ്ടാവാം. തന്റെ
നെഞ്ചിലെ വിങ്ങലുകൾ ഈ രീതിയിൽ
പ്രകാശിച്ചതാവാം നീതിക്കുവേണ്ടി കേഴുന്ന
അരജയുടെ ചിത്രീകരണത്തിൽ കലാശിച്ചത്.

എഴുത്തുകാരിയുടെ മാനസികസം
ഘർഷം ഒരു നാടകത്തിന്റെ ക്രിയാംശവികാസത്തിന്
എത്രത്തോളം വിഘാതമായി
നിൽക്കുന്നുവെന്ന് ഭൂമിരാക്ഷസ്സ
ത്തിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിക്കു
ന്നു. നാടകം നടന്നു കഴിഞ്ഞാൽ സംവി
ധായികയ്ക്കു പ്രസക്തിയില്ലെന്ന സൂച
നയും നാടകം തരുന്നുണ്ട്. നടീനടന്മാർ
മുന്നിലും സംവിധായിക ഏറെ പിറകിലുമാവും.
നാടകം ആരംഭിക്കുന്നത് സംവിധായികയുടെ
ഒരുതരം വിഭ്രാന്തിയുടെ വേളയിലാണ്.
അവസാനിക്കുന്നതും അങ്ങ
നെതന്നെ. നാടകം നാടകം എന്ന ഒറ്റവി
ചാരം കൊണ്ടുണ്ടായ വിഭ്രാന്തി, അവൾ
കൃത്യസമയത്തു ഉറക്കഗുളിക കഴിക്കാ
ത്തതുകൊണ്ടു സംഭവിച്ചതാണെന്ന് ഭർ
ത്താവിന്റെ സാക്ഷിമൊഴിയും അവസാനമുണ്ട്.
ഭാവാത്മക നാടകത്തിന്റെ ശൈലി
യാണിതിൽ സ്വീകരിച്ചിട്ടുള്ളത്. ഇടയ്
ക്കിടയ്ക്ക് ബ്രഹ്ത്തിന്റെ അന്യവത്കരണ
സിദ്ധാന്തവും പ്രയോഗിക്കുന്നുണ്ട്.
കഥാപാത്രങ്ങൾക്ക് പേരില്ല. നടൻ, നടി,
സ്ത്രീ, സംവിധായിക എന്നിങ്ങനെ. നാടകവും
ജീവിതവും ഇഴപിരിയാത്ത ഈ
അവതരണം മലയാളനാടകവേദിയിൽ
ഒരു സവിശേഷ സ്ത്രീപക്ഷ നാടകം എ
ന്ന നിലയിൽ പരിഗണിക്കപ്പെടും. വിഷയത്തിലെ
സാർവകാലിക പ്രസക്തി
ഈ നാടകത്തെ എക്കാലവും പ്രസക്ത
മാക്കി നിലനിർത്തുകയും ചെയ്യും.

‘സ്ത്രീ’ ഇന്നു വായിക്കുമ്പോൾ

1948-ൽ യോഗക്ഷേമസഭയിലെ ഒരു
കൂട്ടം അന്തർജനങ്ങൾ അവതരിപ്പിച്ച
‘തൊഴിൽകേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിനുശേഷം
സ്ത്രീകൾ രചിച്ച് സ്ത്രീ
കൾ സംവിധാനം ചെയ്തു സ്ത്രീകൾ മാത്രം
അഭിനയിച്ച ആദ്യ സ്ത്രീപക്ഷ തെരുവുനാടകമാണ്
‘സ്ത്രീ’. 1986-ൽ പട്ടാമ്പി
ഗവ. സംസ്‌കൃത കോളേജ് കേന്ദ്രീകരിച്ചു
പ്രവർത്തിച്ചിരുന്ന ക്യാമ്പസ് തിയേറ്ററി
ന്റെ ‘മാനുഷി’ എന്ന സ്ത്രീവിമോചന
സംഘടന കേരളത്തിലെ വടക്കൻ ജില്ല
കളിലുടനീളം അവതരിപ്പിച്ച നാടകമാണിത്.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന
സ്ത്രീപീഡനങ്ങൾക്കും ആത്മഹത്യകൾ
ക്കും വിവാഹധൂർത്തിനുമെല്ലാം എതി
രെ സമൂഹ മന:സാക്ഷിയെ ഉണർത്തുകയെന്നതായിരുന്നു
മാനുഷിയുടെ ല
ക്ഷ്യം. ഇതിൽ ക്യാമ്പസ് ഒന്നടങ്കം – അ
ദ്ധ്യാപികമാരും വിദ്യാർത്ഥിനികളും – സമാനമനസ്‌കരായ
സുഹൃത്തുക്കളും ഒ
ത്തുചേർന്ന് ഇറങ്ങിത്തിരിക്കുകയായിരു
ന്നു തെരുവിലേക്ക്.
പൊതുവേദികളിൽ സ്ത്രീകൾ അധി
കം പ്രത്യക്ഷപ്പെടാതിരുന്ന എൺപതുകളിലാണ്
ഈ തെരുവു നാടകം അരങ്ങേ
റുന്നത്. പങ്കെടുത്തവർക്കൊക്കെ വീ
ട്ടിൽനിന്നും സമൂഹത്തിൽനിന്നും ഒട്ടേ
റെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടു
ണ്ട്. എതിർത്തവരേക്കാളേറെ പ്രോത്സാഹിപ്പിച്ചവരായിരുന്നു
എന്ന് ഗ്രന്ഥകാരി
തന്നെ പറയുന്നു. തെരുവരങ്ങിൽ അവർ
ക്ക് കിട്ടിയ പ്രോത്സാഹനം നാടകം വീ
ണ്ടും വീണ്ടും അവതരിപ്പിക്കാൻ പ്രേരണയായി
എന്ന് ആമുഖത്തിൽ പറയുന്നു
ണ്ട്. നാടകം കണ്ട് കണ്ണീരണിയാത്തവരും
രോഷം കൊണ്ടവരുമായിത്തീർന്നു
കാണികളിൽ പലരും. മാത്രമല്ല, ഒട്ടേറെ
വ്യക്തികളും സംഘടനകളും പിന്തുണയായി
കൂടെയുണ്ടായിരുന്നുവെന്നതും
നാടകാവതരണത്തിന്റെ വിജയത്തിനു
കാരണമായി. യുവജനവേദി പ്രവർത്ത
കരും സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും
സി.പി.ഐ.എം.
എൽ. പ്രവർത്തകരും എല്ലാറ്റിനുമുപരി
അരങ്ങൊരുക്കിയ വിമോചന പ്രവർത്ത
കരും അഭിനന്ദനം അർഹിക്കുന്നു.

സ്ത്രീക്ക് തുല്യപദവിയും തുല്യനീതി
യും ലഭ്യമാക്കുക. അതിന് പുരുഷാധിപത്യ
വ്യവസ്ഥയെത്തന്നെ പൊളിച്ചെഴുതുക.
നാടകമെന്ന കലയെ ഇതിനായി സമർത്ഥമായി
ഉപയോഗിക്കുകയായിരുന്നു
മാനുഷിയുടെ പ്രവർത്തകർ. കാരണം
നാടകത്തെപ്പോലെ മറ്റൊരു മാധ്യമത്തി
നും മാനുഷിക പ്രശ്‌നങ്ങൾ/സ്ത്രീപ്ര
ശ്‌നങ്ങൾ ഇത്ര തീക്ഷ്ണമായി നേരിട്ട് സമൂഹത്തിനു
മുന്നിൽ അവതരിപ്പിക്കാനാവില്ല.
അവതരണത്തിലൊരു പൊള്ളുന്ന
വിഷയമാണ് സ്ത്രീയിലൂടെ അവതരിപ്പി
ച്ചത്.

താഴത്തും തലയിലും വയ്ക്കാതെ
അച്ഛനമ്മമാർ വളർത്തിയ ഏക മകൾ ഭർ
തൃഗൃഹത്തിൽ വെന്തുമരിക്കുന്നു. അതി
ന്റെ കാര്യകാരണങ്ങളിലൂടെ അനാവൃതമാകുന്നു
നാടകത്തിലെ സ് ത്രീജീവിത
ത്തിന്റെ ദുരന്തവേളകൾ. ഭർതൃഗൃഹ
ത്തിൽ സ്ത്രീയുടെ മരണം സ്റ്റൗ പൊട്ടി
ത്തെറിച്ചോ കയറിൽ തൂങ്ങിയോ ഒക്കെ
നടക്കുന്നു. ഇത് സ്ത്രീധനത്തിന്റെ പേരി
ലോ, സ്വത്തിന്റെ പേരിലോ ദാമ്പത്യജീ
വിതത്തിലെ പൊരുത്തക്കേടുകൾ മൂലമോ
ആവാം. അത് കൊലപാതകമാകാം.
നിവൃത്തിയില്ലാതാവുമ്പോൾ നടക്കുന്ന
ആത്മഹത്യയുമാവാം. അക്കാലഘട്ട
ത്തിൽ എന്നല്ല ഇന്നും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

കാലിച്ചന്തയിൽ വിൽക്കപ്പെടുന്ന കാലികളെപ്പോലെയോ
അടിമകളെപ്പോ
ലെയോ ഈവിധം പീഡനമേൽക്കേണ്ടി
വരുന്ന സ്ത്രീകളോട്
‘പണ്ടം ചുമക്കുന്ന കഴുതകളായി
അലങ്കാരക്കൂട്ടിലെ ബൊമ്മകളായി
അടുക്കളയിലെ കരിഞ്ഞ വിറകു
കൊള്ളികളായി
സ്വന്തം തടവറകളിൽ കുരുങ്ങി മരി
ക്കാതെ
പുറത്തുവരാൻ’ നാടകകൃത്ത് ആഹ്വാനം
ചെയ്യുന്നു.
അങ്ങനെ പോയ നൂറ്റാണ്ടുകളുടെ തടവറ
തകർത്ത് ഉണർന്നെണീക്കാനും
സ്വന്തമായ തൊഴിലും സ്വന്തമായ ധനവും
നേടി സ്വതന്ത്രയായി ജീവിക്കാനും
പ്രേരിപ്പിക്കുകയാണ് നാടകത്തിന്റെ ല
ക്ഷ്യം.

തന്റെ ജീവൻ അപകടത്തിലാണെ
ന്ന് തിരിച്ചറിഞ്ഞ് ഭർതൃഗൃഹത്തിൽനി
ന്നും രക്ഷപ്പെട്ട് അഭയം തേടി വീട്ടിലെ
ത്തിയ സ്വന്തം മകളെ ഭർതൃഗൃഹത്തി
ലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അമ്മയുടെ
കപടസദാചാരബോധം, പീഡനമെത്രയായാലും
ഉത്തമസ്ത്രീയായി, ദൈവവിശ്വാസിയായി
ജീവിക്കുവാൻ പ്രേരിപ്പി
ക്കുന്ന, നിർബ്ബന്ധിക്കുന്ന മതപുരോഹി
തന്മാരുടെ ഉപദേശങ്ങൾ, അപമാനിതയും
അശരണയുമായ സ്ത്രീയെ വീണ്ടും
നരകസമാനമായ ഭർതൃഗൃഹത്തിലെ
ത്തിക്കുന്നു. ഗതികെട്ട് അവൾ ആത്മഹത്യ
ചെയ്യുന്നു. ഇങ്ങനെ പോലീസിൽനി
ന്നോ സ്വന്തം വീട്ടിൽനിന്നോ നീതി കിട്ടാതെ
വരുമ്പോൾ ആത്മഹത്യയിലേക്കും
കൊലപാതകത്തിലേക്കും നയിക്കപ്പെ
ടുന്ന സ്ത്രീകൾക്കുവേണ്ടി, സമൂഹമന:
സാക്ഷിയെ ഉണർത്തുക എന്ന സദുദ്ദേ
ശ്യത്തോടുകൂടിയാണ് സാറാജോസഫ്
ഈ നാടകം രചിച്ചത്.

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മാനുഷി
യുടെ സ്വപ്‌നം സഫലമായിട്ടില്ല. അനുദിനം
വർദ്ധിച്ചുവരുന്ന സ്ത്രീപീഡന
ങ്ങൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കാതെയായി.
കാരണം അത്രയ്ക്കധികമാണ്
സംഭവങ്ങൾ. ഓരോന്നു കേൾക്കുമ്പോഴും
എല്ലാവരും മനസ്സിൽ ചോദിക്കു
ന്ന ഒരു ചോദ്യമുണ്ട്. ഇതിനൊരു പരിഹാരമില്ലേ?
ആർക്കാണ് ഇത് സാധിക്കുക
എന്ന്. സമൂഹം വിദ്യാഭ്യാസപരമായും
സാമ്പത്തികമായും മറ്റു പല കാര്യങ്ങളി
ലും പുരോഗമിച്ചിട്ടും പരിഹരിക്കാൻ കഴി
യാത്ത പ്രശ്‌നമായി മാറുന്നു സ്ത്രീപീഡനം.
സ്ത്രീക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക്
നീതി കിട്ടാത്തിടത്തോളം കാലം
‘ഭൂമിരാക്ഷസ്സ’വും ‘സ്ത്രീ’യും അര
ങ്ങിൽ പ്രസക്തമായി നിലനിൽക്കുകതന്നെ
ചെയ്യും.

Previous Post

ലീലാ സര്‍ക്കാരിന് എം. എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം

Next Post

‘ട്രാൻസ്’ ഡോക്യുമെന്ററികൾ: ആഖ്യാനവും ജീവിതവും രാഷ്ട്രീയവും

Related Articles

Drama

അരാജകത്വത്തിന്റെ വളർത്തുമൃഗങ്ങൾ

Drama

നാടകം: വളർത്തുമൃഗങ്ങൾ

Drama

ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന പെണ്ണരങ്ങ്

Drama

നാടകം, ചരിത്രത്തെ ബോദ്ധ്യപ്പെടുത്തുമ്പോൾ

Drama

വ്യത്യസ്ത സങ്കല്പങ്ങളുടെ സങ്കേതമായി അന്താരാഷ്ട്ര നാടകോത്സവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ: രാജലക്ഷ്മി

ഭൂമിരാക്ഷസ്സം: നാടകത്തിന്റെ സ്ത്രീപക്ഷമുഖം

ഡോ: രാജലക്ഷ്മി  

അരങ്ങവബോധം ഇല്ലാതെ നാടകമെഴുതിയാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന് നാടകങ്ങൾ വായിച്ചാൽ മാത്രംപോരാ കാണുകയും...

ചരിത്രം മറന്ന രണ്ടു...

രാജലക്ഷ്മി 

പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതിൽ ഒന്ന്...

അരങ്ങിനെ പ്രണയിച്ച അതുല്യപ്രതിഭ

രാജലക്ഷ്മി 

മൂന്ന് പതിറ്റാണ്ടിലേറെക്കാലം തന്റെ അനന്യമായ അഭിനയസിദ്ധികൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കുകയും അവിസ്മരണീയമായ ഒട്ടേറെ അഭിനയ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven