• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സൂസൻ ഒരു പുഴയാണ്

കലാദേവി August 25, 2017 0

സൂസൻ
ഒരു പുഴയാണ്
ഒഴുക്ക്
അവധിയെടുത്തുപോയ
നിശ്ശബ്ദതയുടെ
പുഴ.

ഭൂമിയിലെ
രണ്ടു നിലകളുളള വീട്ടിൽ
തടവിലാകപ്പെട്ട
നനവുകളറ്റുപോകാത്ത
വേനൽ.

സൂസൻ
ഇരുളിലിരുന്ന് മുന കൂർപ്പിച്ച
വിരൽതുമ്പുകൊണ്ട്
കറുത്ത നിറങ്ങളെ കൊണ്ടുമാത്രം
ചിത്രം വരയ്ക്കുന്നുണ്ടാവണം.

തരിശ്ശായ ഗർഭപാത്രത്തിന്റെ
മുടികൊഴിഞ്ഞ പെൺതലയുടെ
കീമോയ്ക്കു വിധേയമാക്കപ്പെട്ട സ്വപ്‌നങ്ങളുടെ
കലണ്ടറിൽ മാഞ്ഞുപോയ മാസമുറകളുടെ
ഇറുക്കിപിടിത്തത്തിനൊടുവിലൊരു
ഇറക്കത്തിലേക്കിറങ്ങിപ്പോയി
പെയ്ൻകില്ലറുകളുടെ
ഇരുമ്പു കുന്തങ്ങളിൽ കുരുങ്ങിക്കിടന്ന്
ഉറക്കത്തിന്റെയുന്മാദത്തെ
വീണ്ടെടുക്കാൻ ശ്രമിച്ച്
വീണ്ടും വീണ്ടും പരാജയപ്പെട്ടവൾ.

യൗവനത്തിലേ നിലംപറ്റിയ മരങ്ങളുടെ
ചരിത്രസ്ഥലികളിൽ
സൂസനൊരു ജാലകം
ഇരുളിൽനിന്ന് ഇരുളിലേക്ക് തുറന്നുവച്ചു

അതിലൂടെ ജീവിതം
ഞെളുങ്ങിയ പിഞ്ഞാണങ്ങളിൽ
ഒരു നേരത്തെ അന്നം മാത്രം
കമഴ്ത്തി കടത്തി വച്ചു
മക്കൾ മെഴുകുതിരികളുമായി
അവളുടെ
മുറിക്കു മുന്നിലിരുന്നു മുട്ടിവിളിച്ച്
വിലാപം പോലെ
പ്രാർത്ഥനകളവസാനിപ്പിച്ച്
മടങ്ങിപ്പോയി

രോഗതുര ദാമ്പത്യം
ജീവിതത്തിലെ
അടിയന്തിരാവസ്ഥയാണെന്ന
അടിക്കുറിപ്പുള്ള ചിത്രം
സൂസൻ.
കാലുകൾക്കിടയിൽ
മറച്ചു പിടിച്ച്
മരവിച്ചു കിടന്നു…..
ഇപ്പോൾ

പള്ളിമണികൾ
മുഴങ്ങിക്കൊണ്ടേയിരിക്കും.

Previous Post

മുറ്റത്തെ ആകാശം

Next Post

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

Related Articles

കവിത

കളിജീവിതം

കവിത

പൈയ്‌ക്കണ്‌ മക്ക

കവിത

മ്യൂസിയം

കവിത

സമയം രാത്രി, കുറ്റാക്കൂരിരുട്ട്

കവിത

ട്രാൻസ്‌ജെൻഡർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കലാദേവി

സൂസൻ ഒരു പുഴയാണ്

കലാദേവി  

സൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven