• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മാവോവാദിയുടെ മകൾ

പ്രേമൻ ഇല്ലത്ത്‌ August 25, 2017 0

മിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി
ക്കുന്ന ആഘോഷത്തിമർപ്പുകൾ,
കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര
ലോകക്രമം പോലെ സർവതന്ത്ര
സ്വതന്ത്രവും ചങ്ങലകൾ പൊട്ടി
ച്ചതുമായിരുന്നു.
ലോകോത്തര സുന്ദരികളായ
കൊളംബിയൻ മാദകത്തിടമ്പുകൾ
മുതൽ വ്‌ളാദിമിർ ഇലിയാനോവിച്ച്
ലെനിന്റെ ജനിതകം പിൻപറ്റുന്ന
ക്രെംലിൻ സുന്ദരികൾ വരെയുള്ള സർ
വലോക കലാകാരികളുടെ നൃത്തച്ചുവടുകളിലും
നുരയുന്ന ലഹരികളിലും
രതിചുംബനങ്ങളിലും ഗ്വാൻഷോ
നഗരം മാവോയെ അലിയിച്ചെടുക്കുന്ന
തായി അയാൾക്ക് തോന്നി.
ഗ്രാമങ്ങൾ മോചിപ്പിച്ച് നഗരങ്ങൾ
കീഴടക്കിയെത്തിയ മഹായാനങ്ങൾ
പര്യവസാനിക്കുന്ന ആധുനിക ചൈനയുടെ
ഇടങ്ങൾ.

കച്ചവടസുഹൃത്ത് ഓസ്‌ക്കാർ
ചാനിന്റെ സ്‌നേഹവായ്പ് ബിയറായി
നുണയുന്നതിനിടയിൽ നൃത്തവേദി
യിൽ ശബ്ദം വച്ച ‘ഏക് ദോ തീൻ ചാർ
പാഞ്ച് ഛെ’ ഗാനനിർഝരികൾ
അയാളെ അത്ഭുതപ്പെടുത്തുന്നതായിരു
ന്നു. ഒപ്പം ചുവടു വയ്ക്കുന്നവരിൽ ഒരു
ഭൂഗോളസമുച്ചയംതന്നെയുണ്ട്.
”സുഹൃത്തേ, ഇപ്പോൾ അരങ്ങ്
തകർക്കുന്നത് എന്റെ നാടിന്റെ സംഗീതമാണ്”.

അഭിമാനത്തിന്റെ ആകാശത്തിളക്ക
ത്തിൽ റഷീഷ് ഓർമിപ്പിച്ചു.
”അറിയാം ബ്രദർ, ഇവിടെയെത്തു
ന്നവർക്ക് ഇന്ത്യൻ സംഗീതത്തോട്
കമ്പമുള്ളതായി തോന്നിയിട്ടുണ്ട്. അവരുടെ
ആവശ്യപ്രകാരമാണ് ഗാനങ്ങൾ
ക്രമീകരിക്കുന്നത്”.
ഓസ്‌ക്കാർ ഒരു കവിൾ ബിയർ അക
ത്താക്കി.,
”ഓസ്‌ക്കാർ, ഒരു കാര്യം ചോദിക്ക
ട്ടെ”.
”ഓകെ ഓകെ, ചോദിച്ചോളൂ”
ഓസ്‌ക്കാർ റഷീദിന്റെ മുഖത്തേക്കുതന്നെ
നോക്കിയിരുന്നു.
റഷീദ് ബിയർ മഗ് കാലിയാക്കി. കട്ടി
മീശ തുടച്ചു.

”നിങ്ങൾ സംഗീതംപോലെതന്നെ
ഞങ്ങളുടെ ജനാധിപത്യവും ആഗ്രഹി
ക്കുന്നില്ലേ? എത്ര കാലമായി ഈ ഇരു
മ്പുമറയ്ക്കുള്ളിലെ നാവടക്കൽ”.
ഒരു പൊട്ടിച്ചിരിയുടെ ആമുഖത്തി
നൊടുവിൽ ഓസ്‌ക്കാറിന്റെ ചുവന്ന
മനസ് തുറന്നുവന്നു.
”ബ്രദർ, ഇപ്പോൾ നമ്മളിരിക്കുന്ന
കാമാ ക്ലബിൽ മനം മറന്ന് ജീവിതം
ആനന്ദമയമാക്കുന്നവരിൽ പടിഞ്ഞാറ്
ലാറ്റിനമേരിക്കയിലെ ‘കാരക്കാസ്’
മുതൽ കിഴക്ക് ജപ്പാന്റെ ‘കമുഫോറ’
ദ്വീപ് വരെയുള്ള കാഴ്ചക്കാരുണ്ട്.
ഏതാനും സമയത്തിനുള്ളിൽ അവരെല്ലാം
തങ്ങൾക്കിഷ്ടപ്പെട്ട ഇണസൗന്ദ
ര്യങ്ങളെയുമാവാഹിച്ച് അവരവരുടെ
പഞ്ചനക്ഷത്രസങ്കേതങ്ങളിലേക്ക്
രാപാർക്കാൻ പോകും.

നേരം വെളുക്കുമ്പോഴേക്കും നൂറു
മുതൽ അഞ്ഞൂറു വരെ ഡോളറുകൾ
വാനിറ്റിയിലാക്കി, നക്ഷത്രങ്ങളിൽ
നിന്നും റോഡിലേക്കവരോഹിതരാവുന്ന
പെൺശരീരങ്ങൾ വിലകുറഞ്ഞ
താമസസ്ഥലങ്ങളിലേക്ക് പകലുറക്ക
ത്തിന് ഉൾവലിയുന്നു. വൈകുന്നേരങ്ങ
ളിലേക്ക് പൂർവാധികം മാദകത്വ
ത്തോടെ പുനർജനിക്കാൻ. നിങ്ങളുടെ
തുറന്ന ജനാധിപത്യത്തിൽ കാമാ
ക്ലബുകളുണ്ടോ?”

ഓസ്‌ക്കാർ ആകാംക്ഷയോടെ റഷീ
ദിനെ നോക്കി.
”സോറി, ഇതൊക്കെ അവിടെ
നിഷിദ്ധമാണ്. ഗാന്ധിസത്തെ ആർഷതയിൽ
അഭിരമിപ്പിച്ച സദാചാര നിയമ
ങ്ങൾ പരിപാലിക്കുന്നവരാണ് ഞങ്ങൾ.
ഈയിടെ കൂടുതൽ കർക്കശവുമാണ്.
ഉണ്ടായിരുന്ന ഡാൻസ്ബാറുകൾ
പോലും നിർത്തലാക്കി. യോഗയിൽ
ലഹരി കണ്ടെത്തുന്ന നവസാംസ്‌കാരികതയുടെ
സാദ്ധ്യതകൾ തെളിഞ്ഞുവരുന്ന
നല്ല കാലമാണ് ഞങ്ങൾക്കിപ്പോ
ൾ”.
അയാളുടെ മറുപടി കേട്ട് ഓസ്‌ക്കാർ
വീണ്ടും ചിരിച്ചു. ഒരു മഗ് ബിയർ കൂടി
വലിച്ചുകുടിച്ചു.
”ബ്രദർ, അതുകൊണ്ടാണ് ഞങ്ങൾ
പറയുന്നത്, ഞങ്ങൾക്ക് ഈ കമ്മ്യൂണിസം
മതി”.
വലതുകൈ ടീപോയിലിടിച്ചുറപ്പിച്ചുകൊണ്ട്
ഓസ്‌ക്കാർ നിലപാട് വ്യക്തമാ
ക്കി.

”ഒന്നിനും ഒരു കുറവുമില്ല.
നിങ്ങൾ സ്വാതന്ത്ര്യത്തിന്റെ കൂച്ചുവി
ലങ്ങുകൾക്ക് ജനാധിപത്യം എന്നു വിളി
ക്കുന്നു. ഞങ്ങൾ സർവതന്ത്രസ്വാതന്ത്ര്യത്തെ
കമ്മ്യൂണിസമായി ആഘോഷിക്കുന്നു”.

ഓസ്‌ക്കാറിന്റെ മുഖത്ത് ആത്മവി
ശ്വാസത്തിന്റെ അമിതപ്രഭ പ്രസരിച്ചുകൊണ്ടിരുന്നു.

”ബ്രദർ നിങ്ങൾക്കറിയുമോ, കാമാക്ലബിനെ
തൊട്ടുരുമ്മി നിൽക്കുന്ന
വോൾമാർട്ടിന്റെ മനോഹരമായ റെഹ
പ്പർ മാർക്കറ്റിൽ ന്യൂയോർക്കിലും
ഫ്‌ളോറിഡയിലുമൊക്കെ നിർമിക്കുന്ന
പുത്തൻ ബ്രാന്റുകൾ ഞങ്ങൾക്കായൊരുക്കിയിട്ടുണ്ട്.

പകൽ, ഞങ്ങളുടെ സാങ്കേതിക
മികവുകളും മാനവശേഷിയും ആശ്ലേ
ഷിക്കാൻ അവർ കാമാക്ലബുകളിലെ
ത്തുന്നു.
സർവലോക ലാഭ സംഹിതകളുടെ
മികവുറ്റ കൈകോർക്കൽ. മറ്റെന്താണ്
കാലം ആവശ്യപ്പെടുന്നത്”.
മഹാനായ ഡങ് സിയാവോ
പെങ്ങിൽ നിന്നും ആരംഭിച്ച യാത്ര ജിൻ
പിങ്ങിലേക്കെത്തിക്കാൻ ഞങ്ങൾ ഏറെ
നടന്നുകഴിഞ്ഞിരിക്കുന്നു”.

ബിയർ മഗുകൾ ഒഴിഞ്ഞുകൊണ്ടിരു
ന്നു. അല്പവസ്ര്താലംകൃതയായ ചീനസു
ന്ദരി പുതിയ ബിയർ കുപ്പിയുമായെത്തി.
പുഞ്ചിരിയുടെ ചൈനീസ് മഞ്ഞപ്പി
ൽ, അതിന്റെ അടപ്പു തുറന്ന് മഗ്ഗുകളിൽ
നുരച്ചു.

”ഓസ്‌ക്കാർ, ചൈനയിൽ ഒരു കുട്ടി
മാത്രമേ പാടുള്ളൂ എന്നാണല്ലോ! താങ്ക
ൾക്ക് രണ്ടു മക്കളില്ലേ?”

റഷീദിന്റെ ചോദ്യം ഓസ്‌ക്കാർ ഒരു
പൊട്ടിച്ചിരിയിൽ ലയിപ്പിച്ചു.

അയാളുടെ ഇറുകിയ കണ്ണുകൾ ചിരി
യുടെ ആധിക്യത്തിൽ ഒന്നുകൂടി ചെറുതായി.

”ശരിയാണ് ബ്രദർ, ഒന്നേ അനുവദി
ച്ചിട്ടുള്ളൂ. പക്ഷെ, ഈ നിയമം ലംഘി
ക്കാൻ എന്നെപ്പോലുള്ളവർക്ക് അനുവാദമുണ്ട്”.
”മനസ്സിലായില്ല” റഷീദ് വ്യക്തമാ
ക്കി.

”അതായത്, രണ്ടാമത്തെ കുട്ടി ജനി
ച്ചാൽ ഗവൺമെന്റിലേക്ക് ഒരു ലക്ഷം
ആർഎംബി (ചൈനീസ് കറൻസി) പിഴയടയ്ക്കണം”.

”ഒരു ലക്ഷം ആർഎംബി! ഏതാണ്ട്
ഒരു മില്യൻ ഇന്ത്യൻ റുപ്പീസ് വരുമല്ലോ”.
റഷീദ് അത്ഭുതപ്പെട്ടു.

”അതെ ബ്രദർ. അതിലൊരു പ്രത്യയശാസ്ര്തമുണ്ട്.
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
നൂറു മേനി കൊയ്യുന്നത്,
അവിടെ മികവാർന്ന കുട്ടികളെ മാത്രം
പ്രവേശിപ്പിക്കുന്നതുകൊണ്ടല്ലേ? അതുപോലെ,
പണമുള്ളവന്റെ മക്കൾ മാത്രമുള്ള
ഒരു കാലം ചൈന മുന്നിൽ കാണു
ന്നു. ദരിദ്രർ സ്വയം കൊഴിഞ്ഞുപോകു
ന്നു. സമ്പൽസമൃദ്ധ സമത്വ ജീവിതം.
ഇതല്ലെ, വിപ്ലവത്തിന്റെ അവസാനം”.
”അപ്പോൾ ഞങ്ങളുടെ ഗാന്ധിയും
നിങ്ങളുടെ മാവോയും…”
പൊടുന്നനെ ഓസ്‌ക്കാർ റഷീദിന്റെ
വായ പൊത്താൻ ആംഗ്യം കാണിച്ചു.
ഇപ്പോൾ ആരും ശബ്ദിക്കുന്നില്ല.
എന്താണ് സംഭവിച്ചതെന്നറിയാതെ
റഷീദ് പകച്ചു.

”ഡിയർ ബ്രദർ,
യവനകഥകളിൽ ‘ആർഗൺ’ എന്ന
ചാരന് ആയിരം കണ്ണുകളുണ്ടായിരുന്നു.
ചൈനീസ് ഇന്റലിജൻസ് ആർഗണിന്റെ
പിന്മുറക്കാരാണ്”.

ഓസ്‌ക്കാർ പതിയെ പറഞ്ഞപ്പോൾ
റഷീദിന്റെ, ആളൽ വർദ്ധിച്ചതേയുള്ളൂ.
റഷീദിന്റെ പരിഭ്രമം തിരിച്ചറിയാതെ
ഓസ്‌ക്കാർ തുടർന്നുകൊണ്ടിരുന്നു.

”ബ്രദർ, നിങ്ങൾക്കറിയുമോ”
അയാളുടെ ശബ്ദം വീണ്ടും പതുക്കെയായി.

”ബോഡിലായി മുൻ പോളിറ്റ്
ബ്യൂറോ അംഗവും ജനപിന്തുണയുള്ള
അപൂർവം നേതാക്കളിൽ ഒരാളുമായിരു
ന്നു. ഏതോ കച്ചവടക്കാരനിൽ നിന്നും
അവിഹിതമായി വലിയ സമ്മാനം
വാങ്ങി അഴിമതി കാണിച്ചു എന്ന കുറ്റ
ത്തിന് ജീവപര്യന്തം തടവിന് ശിക്ഷി
ച്ചത് കഴിഞ്ഞ വർഷമാണ്. ചൈനീസ്
ജനത അമ്പരപ്പോടെയാണ് വാർത്ത
ശ്രവിച്ചത്. ബോഡിലായി യഥാർത്ഥ
ത്തിൽ കറകളഞ്ഞ മാവോയിസ്റ്റായിരു
ന്നു. അതുതന്നെയായിരുന്നു ശിക്ഷ
യുടെ കാഠിന്യം വർദ്ധിപ്പിച്ചത്. ഇനി
യൊരു മാവോയെ അനുവദിക്കാൻ
ചൈനയ്ക്കാവില്ല” ഓസ്‌ക്കാർ ബിയർ
മോന്തി.

റഷീദിന് ഇതെല്ലാം അമ്പരപ്പിന്റെ
വർത്തമാനങ്ങൾ. സംവാദങ്ങളിൽ
നുരഞ്ഞു തീർന്ന രാവ് ഏറെ വൈകി.
ചുറ്റും അപശബ്ദങ്ങളുടെ കളിക്കൂട്ടുകാർ
പോയ്മറഞ്ഞിരുന്നു.
കാമാക്ലബിൽ നിന്നും വിജനമായ
റോഡിലേക്കിറങ്ങി. വീണ്ടും കാണാമെന്ന
വാഗ്ദാനത്തിൽ ഓസ്‌ക്കാറിന്
വിട പറഞ്ഞ് റഷീദ് ഹോട്ടലിലേക്ക്
കാത്തുകിടന്ന ടാക്‌സിയിൽ യാത്രയായി.

മടക്കയാത്രയിൽ ഗ്വാൻഷോയിൽ
നിന്ന് ട്രക്കിൽ പറക്കുന്ന വിമാനവണ്ടി
യിൽ ‘യീവു’ വഴി രണ്ടാംനാൾ ഷാങ്കായിലെത്തി.
ഷാങ്കായ് വിമാനത്താവളം
ഒരു ‘ജോൺ എഫ്. കെന്നഡി’യോ
‘ഫ്രാങ്ക്ഫർട്ടോ’ ആണെന്ന് തെറ്റിദ്ധരി
ച്ചുപോകുംവിധം യാത്രക്കാരുടെ ജനിതകമാറ്റം,
ഓസ്‌ക്കാറിന്റെ വിവരണങ്ങളെ
സാധൂകരിക്കുന്നതായി അയാൾക്കു
തോന്നി.

രണ്ടുമൂന്നു ദിവസങ്ങളായി വാട്‌സ്
ആപ്പും എഫ്ബിയുമൊന്നും പ്രവർത്തി
ക്കുന്നുണ്ടായിരുന്നില്ല. ഷാങ്കായിലെ
ത്തിയപ്പോഴാണ് ജീവൻ വച്ചത്.
അവിടെ വൈഫൈ ലഭ്യമാണ്.
വിമാനത്തിനായുള്ള കാത്തിരിപ്പിൽ
വാട്‌സ് ആപ്പിലെ മെസേജുകൾ
ഒന്നൊന്നായി നോക്കാൻ ശ്രമിച്ചു.

അതിൽ മകൾ സെറീനയുടെയും
മകൻ വാഹിദിന്റെയുമുണ്ട്.
ചൈനയിൽ നിന്നു വരുമ്പോൾ
എന്തുകൊണ്ടുവരണമെന്ന് ഫോൺ
ചെയ്തപ്പോൾ ചോദിച്ചിരുന്നു. അതിന്റെ
ഉത്തരങ്ങളാണ് വാട്‌സ് ആപ്പിൽ.
വാഹിദിന് റീചാർജിൽ പ്രവർത്തി
ക്കുന്ന മെഷീൻഗൺ വേണം.

പന്ത്രണ്ടാംക്ലാസിൽ പഠിക്കുന്ന
അവനെന്തിനാണ് കളിത്തോക്ക്!
സെറീനയ്ക്ക് പുസ്തകങ്ങളോടാണ്
കമ്പം. അവൾ എപ്പോഴും വായനതന്നെ
യാണ്. ബി.എസ്.സി. രണ്ടാംവർഷമാണെങ്കിലും
വായിക്കുന്നതെല്ലാം
ലൈബ്രറി പുസ്തകങ്ങളാണ്.

അവളുടെ മെസേജ് തുറന്നുനോക്കി.
”ബാപ്പച്ചി, മറക്കാതെ എനിക്ക് ‘ഗറില്ലാ
വാർ ഫെയർ’ എന്ന മാവോസേതുംഗിന്റെ
പുസ്തകം വാങ്ങിച്ചുവയ്ക്കണം”.

കോപ്പി ചെയ്ത് അയച്ച ഒരു ഫേസ്ബുക്ക്
ഫോസ്റ്റും ചേർത്തിട്ടുണ്ട്.

”ഒരു മാവോവാദിയുടെ മകളായതിൽ
ഞാൻ അഭിമാനിക്കുന്നു”
ഒപ്പം ആമിയുടെ കുട്ടിത്തം തുളു
മ്പുന്ന ഒരു ചിത്രവും.

ഷാങ്കായിൽനിന്നും കോലാലമ്പൂർ
വഴി കൊച്ചിയിലേക്ക് പറക്കുന്ന വിമാന
ത്തിന്റെ അറിയിപ്പുകൾ അയാളുടെ
ചെവിയിൽ പതിച്ചുകൊണ്ടേയിരുന്നു.

Previous Post

പുരുഷാധിപത്യം നിലനിൽക്കുന്നു: സുജ സൂസൻ ജോർജ്

Next Post

പിന്തിരിഞ്ഞോടുന്ന സാമണുകൾ

Related Articles

കഥ

സോപ്പുകുപ്പായം

കഥ

മീട്ടു

കഥ

മരണഹോര

കഥ

അപ്രൈസൽ

കഥ

മൈന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
പ്രേമൻ ഇല്ലത്ത്‌

മാവോവാദിയുടെ മകൾ

പ്രേമൻ ഇല്ലത്ത്‌  

മിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി ക്കുന്ന ആഘോഷത്തിമർപ്പുകൾ, കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര ലോകക്രമം...

Preman Illath

പ്രേമൻ ഇല്ലത്ത്  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven