• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

റുസ്തം മസ്താൻ

തിലോത്തമ മജുൻദാർ/ ലീല സർക്കാർ August 25, 2017 0

ബംഗാളി കഥ:

നാലു കൊല്ലം മുമ്പു വരെ ഗ്രാമ
ത്തിന്റെ കിഴക്കുവശത്തുള്ള ഒരു പലവ്യ
ഞ്ജനക്കട യുടെ മുറ്റത്ത് ആളുകൾ
വരാൻ തുടങ്ങിയാൽ അവൻ ആദ്യം
ഒന്നു മുരളും. പിന്നെ വാല് ആട്ടും.
ബിസ്‌കറ്റ് കിട്ടിയാൽ മുന്നിലെ രണ്ടു
കാലുകളും നീട്ടി ശരീരം മുഴുവനും ഏതാ
ണ്ട് നിലം തൊടുവിച്ച് ചെറിയ ശബ്ദമു
ണ്ടാക്കും. പ്രണമിക്കുന്ന പോലെ.
ആദ്യം അതിന്റെ താമസം പടിഞ്ഞാറുവശത്തെ
ഒരു ചായക്കടയുടെ മുന്നി
ലായിരുന്നു. മുരളേണ്ട ആവശ്യം വരാറി
ല്ല. ചായ കുടിക്കാൻ വരുന്നവർ ഇരുന്ന്
രസകരമായി സംസാരിക്കുന്നുണ്ടാവും.

ഭരണിയിൽ നിന്ന് രണ്ട് ബിസ്‌കറ്റ്
എടുത്ത് ഒന്ന് കടിച്ചശേഷം മറ്റേത്
പൊട്ടിച്ച് തന്റെ നേർക്ക് എറിഞ്ഞുതരുമെന്ന
ആശയോടെ അങ്ങോട്ടുതന്നെ
നോക്കി ഇരിക്കും. കിട്ടും എന്നറിയാം
എന്നാലും നോക്കി ഇരിക്കും. ദരിദ്രരുടെ
സ്വഭാവമാണല്ലോ കൊതിച്ച് കാത്തിരി
ക്കൽ. കിട്ടും എന്ന് തീർച്ചയാണെങ്കിലും
ആർത്തി നിയന്ത്രിക്കാനാവില്ല. വാല്
പതുക്കെ പതുക്കെ അനങ്ങുന്നുണ്ടാവും.
അന്ന് വളരെ കൊച്ചായിരുന്നു. മുരളാൻ
അറിയാം, കുരയ്ക്കാൻ ശ്രമിച്ചാൽ
നേരിയ ഓളി പോലെ മാത്രമേ പുറത്തേക്കു
വരുകയുള്ളൂ.
അതിന്റെ നേരിയ ഓളിയി ടുന്ന
ശബ്ദം, വാലാട്ടൽ, കാതരമായ നോട്ടം,
ചോ ദ ി ക്കും പോ ലെ യുള്ള ദ ൃഷ്ടി
ഇതെല്ലാം ചായക്കടക്കാരൻ ബുംബയെ
സ്‌നേഹാതുരനാക്കി മാറ്റും. ഒരു ദിവസം
കാറിനടിയിൽ പെട്ടു പോകേണ്ടതായിരു
ന്നു. എങ്ങിനെയോ രക്ഷപ്പെട്ടു. അതി
ന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.
പേടിച്ച ് ഹൃദയം ഊക്കിൽ മിടിക്കാൻ
തുടങ്ങി. അന്നു തൊ ട്ടാണ് ബുംബ
അതിനെ രുസ്തം എന്നു വിളിക്കാൻ തുട
ങ്ങിയത്. രുസ്തം വലിയ സുഖത്തിലായി
രുന്നു.
പലവ്യഞ്ജനക്കടയുടെ മുറ്റത്ത് കഴി
യുന്നവനും സുഖമായിക്കഴിഞ്ഞിരുന്നു.
രണ്ടും ഒന്നാണോ, അതോ ഒരേ അമ്മ
യുടെ മക്കളാണോ… അപ്പോഴും അത്
കൊച്ചായിരുന്നു. ഈ സുന്ദരമായ ഭാരത
ത്തിന്റെ ഏതു വഴിയിലും ജന്മം കൊടു
ക്കാൻ കഴിവുള്ള അമ്മമാരുടെ അഭാവമി
ല്ലല്ലോ. ശിശുക്കൾ ജനിക്കുന്നു. ശിശു
ക്കൾ മരിക്കുന്നു. ഗണതാന്ത്രിക രാജ്യം.
ജനാധിപത്യ ഭരണമള്ള ഈ നാട്ടിൽ
എത്രയോ പേർ മരിച്ചു ജീവിക്കുന്നു.
ജീവിക്കാനുള്ള ശ്രമത്തിൽ എത്ര പേർ
മരിക്കുന്നു.

പലവ്യജ്ഞനക്കടയുടെ മുന്നിൽ
വച്ച് സൈക്കിൾ കയറി ചാവാൻ പോയതാണ്.
ചത്തില്ല. ആരോ കാലുകൊണ്ട്
നീക്കി. ഞൊണ്ടിക്കാലനായില്ല. കാനയിലേക്കു
വീണു ചളി പുരണ്ട് എണീറ്റുവ
ന്നു. അതിൽ മുങ്ങിയും പോയില്ല,
ഒലിച്ചും പോയില്ല.
എല്ലാം കണ്ടതിനുശേഷം പീടിക
യുടെ ഉടമസ്ഥൻ കാഞ്ചൻ ഇവന് പേരി
ട്ടു.

മസ്താൻ എന്ന്.
പുതിയ പേരു കിട്ടിയപ്പോൾ വലിയ
സന്തോഷമായി. വഴിയോരത്ത് ജനനം.
അമ്മ ആരെന്നറിയില്ല. ജീവിച്ചാലും
ആർക്കും ഒന്നും സംഭവിക്കാൻ പോകു
ന്നില്ല. മരിച്ചാലും അതേപോലെ.
പക്ഷേ ഒരു നല്ല പേര് കിട്ടി. ജീവന്
പുതിയ ഉത്സാഹം കിട്ടി. ഒരു പ്രത്യേക
ആവേശം. അതിന്റെ പേര് യജമാനഭ
ക്തി.
കാഞ്ചന്റെ പീടിക സ്വന്തം വീട്ടിൽതന്നെയാണ്.
ഓടിട്ട പുരയാണ്. കൊച്ചുമു
റ്റം. മുറ്റത്ത് ഒരു പവഴിമല്ലി മരം. തൊഴി
ലൊന്നുമില്ലാത്ത കാഞ്ചൻ അതേ ഗ്രാമ
ത്തിലെ മൗവിനെ പ്രേമിച്ചു. അവളെ
തന്റെ ഭാര്യയാക്കി വീട്ടിലേക്ക് കൊണ്ടുവ
ന്നു. വീട്ടുചെലവ് നടത്താൻ വേണ്ടി
മുമ്പിലെ വഴിയിൽ നിന്ന് കുറച്ചു സ്ഥലം
ചേർത്തെടുത്ത് പീടിക തുടങ്ങി. ഭാര്യ
യുടെ അച്ഛൻ പണം കൊടുത്തു. സർ
ക്കാർജോലിയുള്ള ആളാണ്. സെയി
ൽസ് ടാക്‌സ് ആപ്പീസിലെ പ്യൂൺ. പണ
ത്തിന് ഒരു കുറവുമില്ല.
കാഞ്ചന് മസ്താനെ ഇഷ്ടമാണ്. മൗ
അതിന് ചോറും എല്ലും മുള്ളും പഴകിയ
ചപ്പാത്തിയും പൂപ്പായി വന്ന ബ്രഡും
എല്ലാം കൊടുക്കും.
അങ്ങിനെ അവ രണ്ടും വലുതായി.
ഓരോ ഇടവഴികളിലും ഒരുമിച്ച് ചുറ്റിനട
ക്കാനവർ ഇഷ്ടപ്പെട്ടു. മസ്താൻ കിഴക്കു
നിന്ന് പടിഞ്ഞാറു വന്നു, രുസ്തം പടി
ഞ്ഞാറുനിന്ന് കിഴക്കോട്ടു യാത്ര ചെയ്തു.
വഴിനടുവിൽ വച്ച് ഇരുവരും തമ്മിൽ
കണ്ടു.

രുസ്തവും മസ്താനും ആദ്യം തമ്മിൽ
കണ്ടപ്പോൾ പരസ്പരം സംശയിച്ചു.
പതുക്കനെ ഒന്ന് കുറുങ്ങി, മുറുമുറുത്തു.
മൃദുവായ കുരയും ഒപ്പം മൂർച്ചയുള്ള പല്ലുകൾ
മുഴുവനും ക്രൂരതയോടെ കാണിച്ചു.
ആരും ആരെയും എതിർത്തില്ല, ആക്രമിച്ചില്ല.
തൊണ്ട തുറന്ന് ദേഹം വിറപ്പിച്ച്
ഒച്ചയുണ്ടാക്കി. ഇരുവരും അവരവരുടെ
സ്വസ്ഥാനത്തേക്ക് തിരിച്ചുപോയി.
അടുത്ത സമയം അതേ സമയത്ത്
അതേ സ്ഥലത്ത് വീണ്ടും രണ്ടുപേരും
തമ്മിൽ കണ്ടു. ഒച്ചയൊന്നുമുണ്ടാക്കിയി
ല്ല. മുഖം കൊണ്ട് ഓരോ ഭാവം കാണിച്ച്
ഇരുവശത്തേക്കും തിരിച്ചു. രുസ്തമിനെ
മസ്താൻ തള്ളിവീഴ്ത്തി. രുസ്തം നാലു
കാലും മേലോട്ടാക്കി പൊടിമണ്ണിൽ
വീണു. മസ്താൻ രുസ്തമിന്റെ മേൽ ചാടിവീ
ണു. തമ്മിൽ കെട്ടിപ്പിടിച്ച് കിടന്നുരുണ്ടു.
ഒരുവൻ മറ്റവനെ തല്ലി. എല്ലാം വെറും
അഭിനയം മാത്രം. യുദ്ധം ചെയ്യുകയാണെന്ന്
കാണിക്കൽ. എല്ലാം കളി മാത്രമായിരുന്നു.

കുറച്ചുനേരം കളിച്ചശേഷം ഇരു
വരും വേറെയായി. വഴിയുടെ നടുവിൽ
വൃത്തിയായ ഒരിടത്ത് സൈ്വരമായി
ഇരുന്നു. കനം കുറഞ്ഞ നാവ് പുറത്തേ
ക്കിട്ട് വേഗം വേഗം ശ്വസിച്ചുകൊണ്ടിരു
ന്നു.
മസ്താൻ ചോദിച്ചു, – ഉച്ചയ്ക്ക് എന്താ
ഭക്ഷണം?
രുസ്തം സാധാരണമട്ടിൽ പറഞ്ഞു, –
യ ജ മാ നൻ ബുംബ യ ുടെ ഭ ാ ര ്യ
ബുംചക്കി കുറച്ച് ചോറ് തരും.
– എനിക്കും.
– രാവിലെ രണ്ട് ബിസ്‌കറ്റ്, ബ്രഡ്,
ഉച്ചയ്ക്ക് ചോറ്, രാത്രിയും ചോറ് കിട്ടും.
പിന്നെ എന്താ വേണ്ടത്!
– സുഖമായ ജീവിതം.
– ഹാഹ! ഈ വെയിലകൊണ്ട് കിട
ക്കുന്നത് എത്ര സുഖകരം!
– ഉച്ചയുറക്കവും. എന്തുപറയുന്നു?
– എനിക്ക് യജമാനന്റെ മുറിയി
ലേക്ക് കടക്കണമെന്നുണ്ട്.
– എനിക്കും. പക്ഷെ കടക്കാൻ സമ്മ
തിക്കില്ല. തിന്നാൻ തരുന്നത് വഴിയിൽ
തന്നെ.
– ഉച്ചയ്ക്ക് കതകിനു മുമ്പിൽ കാവലി
രിക്കും. എങ്ങാൻ വിളിച്ചാലോ?
– ഞാനും.
– ചായക്കടയോട് ചേർന്നാണ് വീട്.
– എന്റെ യജമാനൻ കാഞ്ചന്റെ
വീടും.
– രാത്രി മുഴുവൻ കതകിന്റെ മുന്നിൽ
നിന്ന് ഒരിക്കലും അനങ്ങാറില്ല.
– ഞാനും എങ്ങും പോകാറില്ല.
– രാത്രി മുഴുവൻ കാവൽ കിടക്കും.
കള്ളൻ എങ്ങിനെ കട ക്കു മെന്ന്
നോക്കാ ലോ! കടിച്ച ് ഞാനവന്റെ
കാലിലെ വെണ്ണ വേറെയാക്കില്ലേ!
– ഞാനും.
– ഭക്ഷണം തരുന്നില്ലേ. അതിനു
പകരം ഇത്രയെങ്കിലും കൃതജ്ഞത….
– ഇതല്ലേ നമ്മുടെ വലിയ കർത്ത
വ്യം. അതാണല്ലോ നമ്മുടെ ആദർശം.
ആവേശം കൂടിയതിനാൽ രുസ്തമിന്റെ
കണ്ണുകളിൽ വെള്ളം നിറഞ്ഞു. മസ്താൻ
അത്രയ്ക്ക് വികാരം കാണിക്കുന്നവനല്ല.
ഇരുവരുടെയും ഹൃദയത്തിന്റെ ഒരുമ
അവരുടെ ചങ്ങാത്തം കൂടുതൽ ബലവ
ത്താക്കി.

അവരുടെ അടുപ്പം കൂടുതൽ സുന്ദരമാകാൻ
പിന്നെയും കാരണമുണ്ടായി.
കാഞ്ചൻ ബുംബയുടെ വീട്ടിലേക്കും
ബുംബ അങ്ങോ ട്ട ും ഇ ട യ്ക്ക ി ട യ്ക്ക ്
പോകാനും വരാനും തുടങ്ങിയതു കണ്ട്
ഇവർ കൂടുതൽ സന്തോഷിച്ചു. ഏറെസമയം
ഒരോ വീട്ടിലും കഴിയുന്നതുകൊണ്ട്
ഇവരും അടുത്തു. യജമാനന്മാർ തമ്മിൽ
സ്‌നേഹവും അടുപ്പവുമുണ്ടെങ്കിൽ അതി
ന്റെ പ്രതിഫലനം അവരുടെ ഭക്തജന
ങ്ങളിലും കാണുമല്ലോ.
യജമാനന്മാർ ഒന്നിച്ചുകൂടുമ്പോ
ഴൊക്കെ രുസ്തവും മസ്താനും ഒന്നിച്ചായിരു
ന്നു. അവർ അകത്ത് എന്തു ചെയ്യുന്നു
എന്നതിൽ ഇവർക്ക് ഒരു കൗതുകവുമി
ല്ല. പുറത്ത് ഇരിക്കും, ഇടയ്ക്ക് ശരീരത്തിൽ
അവി ട വിടെ പല്ലു കൊണ്ട് കടിച്ച ്
മാന്തും. വട്ടം തിരിഞ്ഞു തിരിഞ്ഞ് ഈച്ച
യേയും കൊതുകിനേയും ഓടിക്കും.
ചെള്ളുണ്ടെങ്കിൽ തട്ടിനീക്കും. വഴിയിൽ
കൂടി ആരെങ്കിലും പോകുമ്പോൾ ഒന്നുരണ്ടു
തവണ കുരച്ച് അവരെ ഭയപ്പെടു
ത്തും. ചന്ദ്രനുദിച്ചാൽ മേലോട്ടു നോക്കി
ഓളിയിട്ട് സ്വാഗതം ചെയ്യും. മറ്റുള്ളവ
രുടെ വെളിച്ചംകൊണ്ട് ലോകത്തിൽ
പ്രകാശം പരത്താൻ ശ്രമിക്കുന്ന മഹി
മയെ പുകഴ്ത്തണമല്ലോ. ഓരോരുത്ത
ർക്ക് അവരവരുടെ ധർമം.
അങ്ങിനെ ജീവിതം സുഖമായി തുടർ
ന്നിരുന്നു. പക്ഷെ കാഞ്ചന്റെ കട അടച്ചു.
ബുംബയും ചായക്കട പൂട്ടി. ഈയിടെ
തുറക്കാറില്ല. അവർക്ക് കടയിലിരി
ക്കാനും മറ്റും സമയമില്ലാത്തതുതന്നെ
കാരണം. ഒരാൾ പരുന്തിന്റെ പടമുള്ള
കൊടിയും കൊണ്ട് ധാരാളം പേരെ ഒരുമിപ്പിച്ച്
രാവിലെ മുതൽ ഘോഷയാത്രയാണ്.
എന്താ വിളിച്ചുപറയുന്നത് – ഇല്ല,
ഇത് നടക്കില്ല, നടക്കില്ല, നടക്കില്ല, നിർ
ത്തും.
മറ്റേ ആൾ ചീങ്കണ്ണിയുടെ പടമുള്ള
കൊടിയുമായി അതേപോലെ വിളിച്ചുകൂവി
ഘോഷയാത്ര നടത്തുന്നു.
എല്ലാം കണ്ടും കേട്ടും രുസ്തവും
മസ്താനും എന്തൊരു ബുദ്ധിമോശമെന്ന്
അതിശയിച്ചു.
– എന്താണിത്? തമ്മിലുള്ള സ്‌നേഹബന്ധം
തകർന്നില്ലേ?
രുസ്തം മറുപടി പറഞ്ഞു,
– വേറെ വേറെ പാർട്ടി തുടങ്ങിയി
ല്ലേ!
– അതല്ലെ, ഒരാളുടെ പരുന്ത് ചിഹ്നം;
മറ്റേയാളുടെ ചീങ്കണ്ണി.
– പരുന്ത് ഭയങ്കര സൂത്രബുദ്ധിക്കാര
ൻ!
– ചീങ്കണ്ണി അതിഭയങ്കര ദുഷ്ടൻ!
– അവർക്ക് നമ്മുടെ ആരുടെയെ
ങ്കിലും പടം ഉപയോഗിക്കാമായിരുന്നി
ല്ലേ?
– നല്ല കാര്യം! നമ്മൾ രണ്ടുപേരും
ഒരേപോലെയുള്ളവരല്ലേ?
– അതെങ്ങിനെ എന്നു പറയ്, എന്റെ
നിറം തവിട്ടുനിറം. നിന്റേത് വെള്ളയും
തവിട്ടുനിറവും കലർന്നത്.
– പോടാ! പടത്തിൽ ഒരുപോലെ
യല്ലേ കാണുക!
– അതെന്തുകൊണ്ട്?
– ലോകത്തിലെ ആശ്രിതരുടെ പടമെല്ലാം
ഒരേപോലെയാണ്.
വലിയ ദാർ ശ നി ക നെ പോലെ
ഇങ്ങിനെ പറഞ്ഞശേഷം മസ്താൻ മുൻ
കാലുകളിന്മേൽ തല വച്ച് വിഷാദഭാവത്തോടെ
ഇരുന്നു.
രുസ്തമും അതേപോലെ ഇരുന്നു. പറ
ഞ്ഞു, അതും ഏറെ ചിന്തിച്ചുനോക്കിയശേഷം,

– ചങ്ങാതി മസ്താൻ?
– എന്താ പറയ്?
– രണ്ടു പക്ഷക്കാരും നടക്കില്ല നട
ക്കില്ല എന്നു പറയുന്നു. അപ്പോൾ
അതിൽ വേറെ എന്താണുള്ളത്?
– ഇവർ നടപ്പിൽ വരുത്തുന്നത് നട
പ്പാക്കുകയില്ല. നിർത്തലാക്കും. നിസ്സാര
കാര്യം.
– അപ്പോ ൾ നീ യ ും ഞാനും
ശത്രുവോ മിത്രമോ?
– ഇപ്പോൾ ശരിക്ക് മനസ്സിലാക്കാൻ
വിഷമം.
സന്ധ്യയ്ക്ക് രണ്ടുപക്ഷക്കാരും തമ്മിൽ
ഏറ്റുമുട്ടി. പരുന്തുകൊടിക്കാർ ചീങ്കണ്ണി
ക്കാരുടെ ഇടവകയിലെത്തി തോന്നി
യത് വിളിച്ചുപറയലും തമ്മിലടിയും.
ബോംബിന്റെ ശബ്ദം കേട്ട് രണ്ടുപേരും
അവരവരുടെ യജമാനന്മാരുടെ ചുമരു
ചേർന്നിരുന്നു. വിറയ്ക്കുന്നുണ്ട്. രണ്ടുപേരുടെയും
വിചാരം ഈ ആക്രമണംകൊണ്ട്
അവ ര വ രുടെ യജ മാ ന ന്മാ ർക്ക്
ദോഷവും നാശവും വരുമോ എന്നാണ്.
അങ്ങിനെ വരല്ലേ എന്നും മനസ്സിൽ പറ
ഞ്ഞു.

രാത്രി ഏറെയായി. രാത്രിയുടെ
നാലു പ്രഹരവും കഴിഞ്ഞ സമയം.
രുസ്തമും മസ്താനും രണ്ടു വീടുകളുടെ ഇടയിൽ
ഒരിടത്തു വച്ച് തമ്മിൽ കണ്ടു.
മസ്താൻ പറഞ്ഞു,
– ഞാൻ ആലോചിച്ചു, നമ്മളും എതി
ർക്കണം.
രുസ്തം ചോദിച്ചു,
– എന്തിന്?
– നമ്മൾ യജമാനന്മാരുടെ ആൾക്കാരല്ലേ!
അപ്പോൾ യജമാനനെ പിന്തുടരു
ന്നതല്ലേ നമ്മളുടെ ധർമം?
– അത് ശരിയാണ്. പക്ഷെ നമ്മൾ
തമ്മിൽ അഭിപ്രായവ്യത്യാസമൊന്നുമി
ല്ലല്ലോ. പരുന്ത് പക്ഷം, ചീങ്കണ്ണി പക്ഷം,
ഇറച്ചിക്കട, പ്രാവിനെ തിന്നുക എന്നിവയിലൊന്നും
നമുക്ക് വേറെ ഒരു അഭി
പ്രായം ഇല്ലല്ലോ.
– അതിനു കാരണം നമ്മുടെ ആഗ്ര
ഹം, പ്രാപ്തി, വിശ്വാസം, ജീവിതം എല്ലാം
ഒന്നാണ്.
– അതെ. ഇത്തിരി തിന്നാൻ കിട്ടണം.
കുറച്ചുനേരം ഉറക്കം. ചില വിനോദങ്ങ
ൾ….
– അങ്ങിനെ പറഞ്ഞാലാവില്ല. യജ
മാനന്മാർ എതിർക്കുകയാണ്.
– കാണിക്കാൻ വേണ്ടി കലഹിക്കാം.
പ്രഭുഭക്തിക്കുദാഹരണമായി.
– ഓർത്ത് പറഞ്ഞോ!
– ദൂരെ മാറിനിക്ക്.
– ഒരടി മുന്നോട്ടുവച്ചാൽ നിന്റെ
ചെവി കടിച്ചു കീറും.
– എനിക്കെന്താ പല്ലല്ലേ. നിന്റെ
ചെവി എനിക്ക് പറിച്ചെടുക്കാനാവില്ലേ?
– ഒന്ന് ചെയ്തു നോക്ക്.
– നീയും ചെയ്യാൻ ശ്രമിക്ക്.
– ഒന്നിനും കൊള്ളാത്തവൻ.
– തനി ദുഷ്ടനാണ് നീ.
വെറുതെ പലതും പറയൽ മാത്രം.
ഇടയ്ക്ക് പല്ല് മുഴുവനും കാണിക്കലും.
ഇവരുടെ ലഹള കൂടി. അടുത്തുള്ള
വീട്ടുകാർ നല്ല ഉറക്കത്തിലായിരുന്നു.
ബോംബു പൊട്ടലും ലഹളയും കാരണം
പേടിച്ച് ഇരിക്കയാണ്. അപകടമൊന്നും
ഉണ്ടായില്ല, ആരും മരിച്ചില്ല. ഇതൊക്കെ
സംഭവിക്കാൻ എത്ര നേരം വേണം.
ഒരു വീട്ടിലെ ദമ്പതിമാർ തമ്മിൽ
സംസാരിക്കയാണ്.
– അന്ന് നടന്ന കാര്യം ഓർമയില്ലേ?
– ഏതാണ്, പറയൂ.
– ആ കാളിമണ്ഡപത്തിനടുത്ത്
നടന്ന കാര്യം? രണ്ടു സഹോദരന്മാർ!
നേബുവും ഛേബുവും.
– അതെ. അതെ! കുറേശ്ശെ ഓർമ വരു
ന്നുണ്ട്. എന്നാലും ഒന്നു പറയൂ.
– ഇതൊക്കെ നിങ്ങളുടെ മക്കളുടെ
ദോഷമാണ്. പെൺമക്കളുടെ ദോഷംതന്നെ.
പൊളിടിക്‌സ് എന്താണെന്നറിയി
ല്ല. മനസിലാക്കില്ല. ഷോപ്പിങ്, പിന്നെ
സീരിയൽ!
– അതെയതെ, നാലു നേരം തിന്നു
ന്നതും കുടിക്കുന്നതും ആരാണുണ്ടാക്കു
ന്നത്? ഏതു ദഹണ്ണക്കാരൻ വന്നാണു
ണ്ടാക്കുന്നത്, കേൾക്കട്ടെ! പെണ്ണുങ്ങ
ൾക്ക് പൊളിടിക്‌സ് മനസ്സിലാവില്ല
എന്ന് എന്തധികാരത്തിലാണ് പറയുന്ന
ത്, കേൾക്കട്ടെ, ഒന്നു പറയൂ. പേരെ
ടുത്തു പറയാമോ?
– വേണ്ട, വേണ്ട. അർദ്ധരാത്രിസമയത്ത്
അവരെയൊക്കെ ഓർക്കേണ്ട
ആവശ്യമില്ല. ഈ നായ്ക്കൾ ഉറക്കം
നശിപ്പിച്ചു.
– ചെയ്യില്ലേ? ഒന്ന് കാഞ്ചന്റെ, ഒന്ന്
ബുംബയുടെ. എന്താ ഒരു കാര്യത്തെപ്പറ്റി
പറഞ്ഞത്?
– അന്ന് ബോംബെറിയാൻ പോയിട്ട്
കാളിതൊലയിൽ ഛേബു മരിച്ചില്ലേ?
ഹൊ! എന്താണൊരു കാഴ്ച! ബോംബു
പൊട്ടി, രക്തം, മാംസം ചിതറിവീണു.
ആരോ ശവം കൊണ്ടുപോയി ദഹിപ്പി
ക്കുന്നവനെ വിളിപ്പിച്ച് എല്ലാം ഒരു പാത്ര
ത്തിൽ വാരിയെടുത്തു. മോർഗിലേക്ക്
കൊണ്ടുപോകണമത്രെ! ശരീരം എന്ന
തില്ല, എന്നിട്ട് അതിന് പോസ്റ്റ്‌മോർട്ടം.
പ്രി ഉണ്ടെങ്കിലല്ലേ പോസ്റ്റ്! കഷ്ടം! കഷ്ടം!
ആരോ ഒരു ചെവി കണ്ടുവത്രെ, പക്ഷെ
കാക്ക അതെടുത്തുകൊണ്ട് പറന്നു.
– അങ്ങിനെ ഉണ്ടാവുമോ?
– ഉണ്ടാവില്ലേ? കാക്കയ്ക്ക് അത്
വെറും ഒരു ഇറച്ചിക്കഷണം. ഛേബു
വിന്റെ ആയാലെന്താ, ആടിന്റെ ആയാലെന്താ!
ചേട്ടൻ നേബു എന്തൊരു കര
ച്ചിലായിരുന്നു. കാണാൻ കഴിഞ്ഞെങ്കി
ലറിയാം.
– അതെ, ഇപ്പോൾ കുറേശ്ശെ ഓർമവരുന്നുണ്ട്.
വേലക്കാരിയുടെ വീടിനടു
ത്തുള്ള ചെറുക്കനാണ്. പറഞ്ഞതോർ
ക്കുന്നു. വെറും പതിനേഴു വയസ്സു
മാത്രം. എല്ലാ മാംസക്കഷണവും
തൂത്തെടുക്കാനായില്ലാത്രെ! അവിടെ
ഉറുമ്പുകൾ നിറഞ്ഞുകഴിഞ്ഞുവത്രെ!
ചെറിയമ്മ കണ്ടതാണ്.
– അതിനുശേഷം എന്തുണ്ടായി.
ശവം കിട്ടി. എങ്ങിനെ? ഒരു സഞ്ചിയി
ൽ. നേബു അതുംകൊണ്ട് ശ്മശാനത്തി
ലേക്ക് പോയി. ദഹിപ്പിക്കലും കർ
മങ്ങളും ചെയ്ത് വീട്ടിലെത്തി. അവനേ
ക്കാൾ രണ്ടു വയസ്സു മാത്രം താഴെയുള്ള
അനുജൻ! നേരെ അകത്തേക്കു കടന്ന്
കതകടച്ചു. സീലിങ് ഫാനിന്മേൽ കയറിട്ട്
തൂങ്ങിമരിച്ചു.
– അയ്യോ കഷ്ടം! ഇങ്ങിനെയൊക്കെ
ചെയ്തിട്ട് എന്തു കിട്ടാനാണ്? ഒന്നു നിർ
ത്തൂ. ഞാൻ ആ നായ്ക്കളുടെ മേത്ത്
വെള്ളംകൊണ്ടൊഴിക്കട്ടെ. അല്ലെങ്കിൽ
അവ നമ്മളെ ഉറങ്ങാൻ സമ്മതിക്കില്ല.
– ചെയ്യാനാകുമോ?
– കണ്ടോളൂ. ബാൽക്കണിയിൽ
നിന്ന് നീട്ടി ഒഴിക്കും.
ദേഹത്തിൽ വെള്ളം വീണതും അവ
ർക്കവരുടെ സ്വബോധം വീണ്ടുകിട്ടി. ധർ
മപാലനം വേണ്ടത്ര ചെയ്തു. ഇനി മതി.
എങ്ങും മുഴ ങ്ങുന്ന കുര നിർത്തി
പതുക്കെ മുരളലായി. വേഗം എല്ലാം
നിശ്ശബ്ദം. മുഖം ചുംബിപ്പിച്ച് പരസ്പരം
നോക്കി. രുസ്തം വലിയ ആളെ പോലെ
ഇരുന്ന് എന്തോ ഗ്ലൗ… എന്ന് ശബ്ദിച്ചു.
മസ്താൻ പറഞ്ഞു,
– പകൽ അധികം തമ്മിൽതമ്മിൽ
കാണാതിരിക്കുന്നതാണ് നല്ലത്.
രണ്ടുപേരും ഒരുമിച്ച ് നല്ലപോലെ
കഴിഞ്ഞിരുന്നതാണ്. ഇപ്പോൾ ഒറ്റയ്ക്കാ
യി. ഈ ശത്രുത വെറും ഭാവം മാത്രമാണെങ്കിലും
കൂട്ടിനാരുമില്ലാതെ കഴിയണമല്ലോ.
രണ്ടുപേരുടെയും മനസ്സിന് ഒരു
സുഖവുമില്ല.
പരുന്തു പതാകക്കാർ ഒരു ദിവസം
സന്ധ്യയ്ക്ക് കാഞ്ചന്റെ വീടിനു മുമ്പിലേക്ക്
നൃത്തം വച്ചുകൊണ്ടുവന്നു. കാഞ്ചന്റെ
കഴുത്തിൽ തുലുക്കപ്പൂവിന്റെ മാല.
മുഖത്ത് ചിരി.
മറുവശത്ത് ബുംബയുടെ വീട്ടിൽ
വിഷാദം കല ർന്ന അന്ധ കാ രം.
കാഞ്ചന്റെ ഭാര്യ മൗ ബനാറസ് സാരി
ഉടുത്ത് കാളീപൂജയുടെ പ്രസാദം എല്ലാവർക്കും
കൊടുക്കുന്നു. ഛുംബയുടെ
ഭാര്യ ബുംച്കി മകളെയും കൊണ്ട്
അച്ഛന്റെ വീട്ടിലേക്ക് പോയി. ധരിച്ചിരി
ക്കുന്നത് വെറും ബൂട്ടിക്കിന്റെ കൈത്തറി
വസ്ത്രം. സാൽവാർ കമ്മീസാണ് മകൾ
പുംച്കി ധരിച്ചിരിക്കുന്നത്. പോകു
മ്പോൾ രുസ്തമിന്റെ നേർക്ക് ഒന്നു നോക്കുകപോലും
ചെയ്തില്ല. ആ നേരത്ത്
മസ്താൻ ഓടിക്കിതച്ചു വന്നു, ജയിച്ചു
ജയിച്ചു എന്നു പറഞ്ഞു.
രുസ്തമിന്റെ മനസ് മടുത്ത് മുഖം മറച്ചുപിടിച്ചു
കിടക്കുകയാണ്. ‘ഭുക്’ എന്നു
മാത്രം ശബ്ദിച്ചു.
– ജയിച്ചു, ജയിച്ചു.
എന്താ സന്തോ ഷ ം! മസ്താ ൻ
ആനന്ദം കൊണ്ട് വട്ടം ചുറ്റുന്നു, ചാടുന്നു,
ഓടിനടക്കുന്നു. നിലത്തുകിടന്നുരുളു
ന്നു.
സന്തോഷം പ്രകടിപ്പിക്കാൻ രുസ്ത
മിനെ പതുക്കെ ഒന്നു കപ്പി. രുസ്തമിന് മന
സ്സിലായി, തന്റെ യജമാനന്റെ വീട്ടിൽ
വിഷാദം എന്തുകൊണ്ട്, തോറ്റുപോയി.
അതു ത ന്നെ. വേഗം ദേഹ മൊന്ന്
കുടഞ്ഞ് എണീറ്റുനിന്നു.
പതുക്കെ ചോദിച്ചു,
– രാത്രി എവിടെയാണ് ഭക്ഷണം?
– ഞാനുള്ളപ്പോൾ നീയെന്തിനു
വിഷമിക്കുന്നു! വാ, എന്റെ കൂടെ വാ.
– വേണ്ട. സാരമില്ല.
രുസ്തം ചുരുണ്ടു കൂടി കിടന്നു. മസ്താൻ
ഒറ്റയ്ക്ക് കുറച്ചുനേരം കൂടി ചാടിമറിഞ്ഞ്
ആഹ്ലാദിച്ചു. പൂച്ചയെ കണ്ടതും ഓടിപ്പി
ച്ചു. വിളക്കുകാലിന്റെ നിഴലിനെ നോക്കി
കുരച്ച് ശാസിച്ചു. ഒരു കുടിയൻ പോകു
ന്നതു കണ്ടപ്പോൾ അവന്റെ നേരെ ഗർജി
ച്ചു. കാലുകൊണ്ട് ചവിട്ടിയതും പൈ,
പൈ എന്ന് ഒച്ചപ്പെട്ട് പലവ്യഞ്ജനക്കടയുടെ
മുമ്പിൽ പൊടിമണ്ണിൽ കിടന്നു.
ജയിച്ച തിന്റെ ആഘോഷം അപ്പോഴും
തുടരുന്നുണ്ട്. പാർട്ടിയിലെ എല്ലാവരും
നിർബന്ധിക്കുന്നുണ്ട്, നാളെ ഇറച്ചിക്ക
റിയും ചോറും തരണം എന്ന് വാശി. ഭാര്യ
മൗ ചേടത്തി അമ്മ ഉണ്ടാക്കണം.
രാവിലെ വിജയിയായ കാഞ്ചൻ
മാറ് വിടർത്തി തല ഉയർത്തി ഇറച്ചിക്കടയിലേക്ക്
നടന്നു. ഇപ്പോൾ കാഞ്ചൻ
വെറും സാധാരണ ഒരാളല്ല. വളരെ ഉയരത്തിലെത്തിയിരിക്കുന്നു.
എല്ലാവരും
ബഹുമാനിക്കുന്നു. ആദ്യമൊക്കെ കട
ക്കാരൻ കാഞ്ചനെ കാര്യമാക്കാത്തവർ
ഇന്ന് ചിരിച്ച് അഭിവാദനം ചെയ്യുന്നു –
‘സുപ്രഭാതം’.
കാഞ്ചന്റെ ജീവിതം മായാജാലം
ചെയ്യുംപോലെ പെട്ടെന്ന് മാറി.
പത്തു കിലോ ഇറച്ചി വാങ്ങണം.
എണ്ണം എണ്ണിക്കൊടുക്കുന്നു.
മസ്താൻ യജമാനന്റെ പുറകെ നടന്നു.
അങ്ങാടിയിലേക്ക് പോകണമെങ്കിൽ
ബുംബയുടെ വീടിന്റെ മുന്നിൽ കൂടി
പോകണം. വേറെ വഴിയും ഉണ്ട്. കുറച്ച്
വളഞ്ഞുപോകുന്ന വഴി. ബുംബയുടെ
വീടിനു മുന്നിൽ എത്തിയ കാഞ്ചൻ ഒരു
കാരണവും കൂടാതെ ഉറക്കെ സംസാരി
ക്കാൻ തുടങ്ങി. വഴിയിൽ കൂടി പോകുന്ന
വരെ പിടിച്ചുനിർത്തി ഓരോ കുശലം
ചോദിച്ചു. എന്താണൊരു പ്രൗഢി!
പിന്നെ നടക്കാൻ തുടങ്ങി. പുറകിൽ
മസ്താൻ. മസ്താന്റെ പുറകെ കുറച്ചകലം
വച്ചുകൊണ്ട് രുസ്തം പോകുന്നു. ആരും
ഒന്നും പറയുന്നില്ല. രണ്ടുപേർക്കും അറി
യാം, അവർ ഇറച്ചിക്കടയിലേക്കാണ്
പോകുന്നത്. മസ്താൻ യജമാനന്റെ കൂടെയാണ്.
മനസ്സിൽ പച്ച ഇറച്ചിക്കു
വേണ്ടിയുള്ള കൊതി. രുസ്തമും അതേ
വിചാരത്തോടുകൂടിയാണ് മസ്താനെ
പിന്തുടരുന്നത്.
ഇറച്ചിക്കടയിലെത്തി, അറവുകാ
രൻ ദിൽദാർ കാഞ്ചനെ സന്തോഷ
ത്തോടെ സ്വീകരിച്ചു. മസ്താന്റെ നേർക്ക്
ഒരു ഇറച്ചിക്കഷണം എറിഞ്ഞിട്ടുകൊടു
ത്തു. ചിരിച്ച് പറഞ്ഞു,
– താങ്കൾ എന്തിന് ഇത്ര ബുദ്ധിമുട്ടി
വന്നു? വിവരമറിയിച്ചാൽ മതിയായിരു
ന്നു. സാധനം വീട്ടിലെത്തിക്കില്ലേ?
താങ്കൾ പോകൂ. ഞാൻ ഫസ്റ്റ്ക്ലാസ്
ഇറച്ചി വീട്ടിലെത്തിക്കാം.
കാഞ്ചൻ ഗാംഭീര്യത്തോടെ പണം
എടുത്തുകൊടുത്തു. ദിൽദാർ പറഞ്ഞു,
– താങ്കളുടെ ഈ നായ വളരെ നല്ലവനാണ്.
എപ്പോഴും കൂടെ ഉണ്ടാകും.
ഞാനതിന് എല്ലും മറ്റും കൊടുക്കും. ഹെ!
ഹെ! ന്നാ, തിന്നോ.
രുസ്തമിന് തിന്നണമെന്നുണ്ട്. പക്ഷെ
കാഞ്ചൻ പറഞ്ഞു,
– അവന് കൊടുക്കേണ്ട. അത് എന്റെ
യല്ല.
മറ്റൊരാൾ അപ്പോൾ പറഞ്ഞു,
– ബുംബയുടേതാണ്.
ദിൽദാർ രുസ്തമിനെ ഓടിക്കാൻ ശ്രമി
ച്ചു. രുസ്തമിന് ഇറച്ചിയും എല്ലും ഒന്നും
കിട്ടിയില്ല. മസ്താന്റെ പുറകെ പോകാൻ
തുടങ്ങി. വഴിക്ക് ബുംബയെ കണ്ടപ്പോൾ
കാഞ്ചൻ വലിയ ഗൗരവത്തിൽ ചോദി
ച്ചു,
– എന്താടാ? എവിടെയാണ്?
ബുംബ വളരെ നേരിയ സ്വരത്തിൽ
പറഞ്ഞു,
– ദേ, കുറച്ച് ഇറച്ചി മേടിക്കാൻ വന്ന
താണ്.
– ഹാ! ഹാ! ശരി ശരി. നിന്റെ ഭാര്യ
നല്ലപോലെ ഇറച്ചി വയ്ക്കും.
രുസ്തം ഇപ്പോൾ തന്റെ യജമാനനെ
പിന്തുടർന്നു. മസ്താന് ഇറച്ചി കിട്ടാൻ
കൊതി. ഒന്നും ശബ്ദിക്കാതെ പതുക്കെ
രുസ്തമിന്റെ പുറകെ പോയി.
ബുംബ തോറ്റു എങ്കിലും പാർട്ടിയി
ലുള്ളവർ ഇറച്ചി തിന്നാൻ ആഗ്രഹിക്കു
ന്നുണ്ട്. അവരും നല്ലപോലെ പരിശ്രമിച്ച
വരാണ്. അതുമല്ല. ഇത്തവണ തോറ്റു
എങ്കിലും അടുത്ത തവണ എന്താണു
ണ്ടാകുക എന്നു പറയാനാവില്ലല്ലോ.
അറവുകാരൻ ദിൽദാർ സന്തുഷ്ട
നായി ഇറച്ചിക്കഷണം രുസ്തമിന്റെ
നേർക്ക് ഇട്ടുകൊടുത്തു. ബുംബയോടും
കാഞ്ചനോട് പറഞ്ഞതെല്ലാം അവൻ
ആവർത്തിച്ചു. ബുംബ രുസ്തമിനെ
നോക്കുമ്പോൾ മസ്താനെയും കണ്ടു. പറ
ഞ്ഞു,
– അത് എന്റെ നായയല്ല.
– അറിയാം, കാഞ്ചന്റെയാണ്.
ദിൽദാർ മസ്താനെ കണ്ട ഭാവം വച്ചി
ല്ല.
രാത്രി ആയപ്പോൾ ഇവർ കലഹി
ക്കുന്ന നാടകം ആരംഭിച്ചു. മസ്താൻ പറ
ഞ്ഞു,
– ഇനി നമുക്ക് പകലും കുറച്ച് വഴക്കു
കൂടണം.
ഇറ ച്ചിക്കട യിൽ ചെല്ലു മ്പോൾ
നീഎന്നെ വിളിക്കണം. ഞാൻ വന്നാൽ
നിന്നെ വിളിക്കാം.
ഈവിധം നാലുവർഷം കടന്നുപോയി.
കാഞ്ചന് നാലുനില കെട്ടിടം.
ബുംബയ്ക്ക് രണ്ടുനില വീട്. കാഞ്ചന്
വളരെ വിലപിടിച്ച കാറ്. ബുംബയ്ക്കും
കാറുണ്ട്, പക്ഷെ വില കുറവാണ്.
രുസ്തമും മസ്താനും രണ്ടു തെണ്ടി
നായ്ക്കൾ, അവ വഴിയിൽതന്നെ കഴി
ഞ്ഞു. യജമാനസ്‌നേഹം കാണിക്കുന്ന
തിൽ കുറവൊന്നും വരുത്തിയില്ല. ധർ
മം, ആദർശം, നീതി ഇവ അവരുടെ
സ്വത്ത്. അതോടൊപ്പം യജമാനന്റെ
നേർക്കുള്ള ഭക്തിയും സ്‌നേഹവും.
ഒരു ദിവസം രുസ്തം പറഞ്ഞു,
– വീണ്ടും ചീങ്കണ്ണിയുടെ ഘോഷയാത്ര
ഇറങ്ങി നടപ്പില്ല നടപ്പില്ല എന്നു
വിളിച്ചുപറയുന്നുണ്ട്.
മസ്താൻ പറഞ്ഞു,
– പരുന്തിന്റെ പതാകക്കാരും ഇറങ്ങി
യിട്ടുണ്ട്. ‘ഗോട്ട്’ തരുക എന്ന് കൂവുന്നു.
ഇത്തവണ ആടുമാംസം തിന്നും എന്ന്
തോന്നുന്നു.
– ഇവരും അതുതന്നെ പറയുന്നു.
– വേണ്ടത്ര ഇറച്ചി കഴിച്ചില്ലേ!
– ഇത്തവണ യജമാനൻ ബുംബ
തന്നെ ജയിക്കും.
– എന്തുകൊണ്ട്? എന്തുകൊണ്ട്?
യജമാനൻ കാഞ്ചൻ ജയിക്കില്ല എന്നെ
ന്താ?
– എന്റെ യജമാനനാണ് ഇപ്പോൾ,
നിന്റെ യജമാനൻ ഒന്നിനും കൊള്ളില്ല.
– പോടാ, പോടാ, നിന്റെ യജമാനന്
ഒരു കഴിവും ഇല്ല.
– നിന്റെ യജമാനനൊരു കൊള്ളരുതാത്തവൻ!

വഴക്ക് മൂത്തു. കൂടിവന്നു. ഒന്നിന്റെ
മേൽ മറ്റവൻ ചാടിവീണ് ആക്രമിച്ചു. കട
ന്നുപിടിക്കുന്നു. കടികൂടുന്നു. ഇത് നാടകമല്ല,
ആത്മാർത്ഥമായ വഴക്കാണ്.
ശുദ്ധമായ യജമാനസ്‌നേഹത്തിൽ നിന്നു
ത്ഭൂതമായ ഏറ്റു മു ട്ടൽ. യഥാ ർത്ഥ
യുദ്ധം. ഒരു ലഹരി കയറിയിരിക്കുകയാണ്.
എതി ർ ക്ക ണ മെ ന്ന തു തന്നെ
ലക്ഷ്യം.

മസ്താനും രുസ്തമും എല്ലാം മറന്ന് വഴ
ക്കിട്ടു. ശരീരം മുഴുവനും കടിച്ച് ചോര ഒഴുകാൻ
തുടങ്ങി. ഒരുവന് മറ്റവനെ കൊല്ല
ണമെന്ന തരത്തിലുള്ള കടിയാണ്. ഒരുവൻ
മറ്റവന്റെ കഴുത്തിൽ കടിച്ചുപിടിച്ചു.
മുഴുവൻ ശക്തിയോടെ ആരും ഒരു
കുറവും കൂടാതെ കടിപിടിതന്നെ.
വഴിയിൽ കൂടി പോകുന്നവർ കരുതി
ഇവ തമ്മിൽ കളിക്കയാണെന്ന്. എന്തായാലും
നല്ല രസമുണ്ട് എന്നൊക്കെ
വിചാരിച്ചു. കുറച്ചു ശ്രദ്ധിച്ചപ്പോൾ
അതല്ല മരണയുദ്ധമാണെന്ന് മനസ്സിലായി.
അവയെ അകറ്റാൻ കല്ലെറിഞ്ഞുനോക്കി.
വെള്ളം കൊണ്ടുവന്ന് ഒഴിച്ചു.
വടിപ്രയോഗവും ചിലർ ധൈര്യപ്പെട്ട്
ചെയ്തു. എന്തു ചെയ്തിട്ടും അവ പരസ്പരം
വിടാനുള്ള ഭാവമില്ല.
ചാവും. രണ്ടും ചാവും. നോക്കാലോ
ആർക്കാണ് അധികം ഊക്ക് എന്ന്.
ആൾക്കൂട്ടം അതിതാത്പര്യത്തോടെ
ഈ കൊല്ലാനൊരുമ്പെട്ട കളി കണ്ടുനി
ന്നു.
ഈ ദൃശ്യം കാണാത്തവിധത്തിൽ
കാഞ്ചന്റെ വിലപിടിച്ച കാറ് കടന്നുപോയി.
കാറിനകത്ത് കാഞ്ചന്റെ അരികിൽ
ബുംബ ഇരിക്കുന്നു.
മൂന്നാമതൊരു പാർട്ടി തല ഉയർത്തി
വന്നിരിക്കുന്നു. അവനെ തോല്പിക്കാൻ
ഇവരൊന്നിച്ചു.
അതി പ്ര ധാ ന മായ കാര്യങ്ങൾ
അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരു
ന്നു. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ
മുഴുകിയ അവർ ഒരു
പ്രാധാന്യവുമില്ലാത്ത രണ്ടു നായ്ക്കളെ
ക്കുറിച്ച് ശ്രദ്ധിച്ചതേയില്ല.

Previous Post

സെയിൽസ്മാൻ

Next Post

പുതുകഥ ഭാവനയുടെ ശത്രുവാണ്

Related Articles

കഥ

രേണുവിന്റെ ചിരി

കഥ

മാധവന്റെ മോതിരം

കഥ

ശലഭമഴ

കഥ

ഒരു പരിണാമ സിദ്ധാന്തം: മാളുവിൽ നിന്നും മാളുവിലേക്ക്

കഥ

നിശബ്ദതയും ഒരു സംഗീതമാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
തിലോത്തമ മജുൻദാർ/ ലീല സർക്കാർ

റുസ്തം മസ്താൻ

തിലോത്തമ മജുൻദാർ/ ലീല സർക്കാർ 

ബംഗാളി കഥ: നാലു കൊല്ലം മുമ്പു വരെ ഗ്രാമ ത്തിന്റെ കിഴക്കുവശത്തുള്ള ഒരു പലവ്യ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven