• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

റെമി മാർട്ടിൻ

ബി നന്ദകുമാർ January 28, 2019 0

ഈയാഴ്ച കൊണ്ട് തീർക്കണം; ഇനി സമയം കളയാനില്ല. റിട്ടയർമെന്റിന് ഇനി അധിക ദിവസങ്ങളില്ല. അതിനു മുമ്പുള്ള മേജർ അസൈൻമെന്റ് ആണ്. ‘സെന്റോർ’ ഹോട്ടൽ – നഗരത്തിലെ തലയെടുപ്പുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ. ജൂഹു ബീച്ചിന്റെ തീരത്ത് നിറഞ്ഞു നിൽക്കുന്ന, മദാലസയായ ഹോട്ടൽ – അവിടെ കുറെ ആഴ്ചകൾ താമസിക്കാനുള്ള അവസരവും വന്നിരിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷങ്ങളായി ‘ഓഡിറ്റ്’ പേരിനു മാത്രമേ നടന്നിട്ടുള്ളൂ. വിസ്തരിച്ചുള്ള ഓഡിറ്റിനുള്ള ഉത്തരവ് വന്നിട്ടുതന്നെ മാസങ്ങളായി. ഇത്തവണ ടീമിൽ മൽഹോത്രയും വേണുവുമുള്ളത് അനുഗ്രഹമായി. ‘ഏജീസ് ഓഫീസ്’ എന്നത് ഒരു മഹാ ദുർഗമാണ്. ചിന്തിക്കുന്നവരായിതന്നെ വളരെ ചുരുക്കം പേർ. ‘ദുർഗ’ത്തിലെ സ്വയം ചിന്തിക്കുകയൂം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഏക ഓഡിറ്റ് അസ്സിസ്റ്റന്റാണ് മൽഹോത്ര. പല രാത്രികളും മൽ
ഹോത്രയുടെ ഒറിയൻ നാടൻ പാട്ടുകളും ദേവീസ്തവങ്ങളും കേട്ടുകൊണ്ടാണുറങ്ങുക. സംഗീതത്തിന്റെ ഒരു മഹാ അത്ഭുതമാണ് മൽഹോത്ര. ബാവുൽ സംഗീതവും രബീന്ദ്ര സംഗീതവും ഗസലുമൊക്കെ കൂട്ടിനുണ്ടാകും. മെഹ്ദി ഹസ്സനും അന്നപൂർണാദേവിയുമൊക്കെ മുന്നിൽ വന്നു കഥകൾ പറയും. കവ്വാലികളും ഗസലുകളും ഒക്കെയായി രാതികളിൽ ഉറക്കം മാറി നിൽക്കും. മധ്യപ്രദശിലെ ‘മിഹാർ’ രാജനഗരത്തിലെ അലാവുദീൻ ഖാന്റെ കീ
ഴിൽ കുറെ കാലം ഹിന്ദുസ്ഥാനി ‘മിഹാർ’ ഘരാനയിൽ സംഗീതം അഭ്യസിച്ചുതുടങ്ങിയ മൽഹോത്രയുടെ ജീവിതം ഒരു ഗുമസ്തനിൽ ഒതുങ്ങിത്തീരാനായിരുന്നു നിയോഗം.

നേരത്തെ തയ്യാറാക്കി നിശ്ചയിച്ച പ്രകാരം ഓഡിറ്റ് പെട്ടെന്നു തന്നെ ചെയ്തു തീർക്കാനുള്ള എല്ലാ ഒരുക്കങ്ങളൂം നടന്നു. അതിനിടയ്ക്കാണ് വൈൻ പാർലറിലെ സ്റ്റോക്ക് എടുപ്പിൽ കണക്കിൽ പെടാതെ മൂന്നു കേയ്‌സ് ‘റെമി മാർട്ടിൻ’ കണ്ടെത്തിയത്.

വൈൻ, ബ്രാണ്ടി, ഷാംപെയ്ൻ – എന്നിവയ്ക്ക് പേര് കേട്ട ഫ്രാൻസിലെ ‘കോണിയാക്കി’ൽ നിർമിച്ചെടുക്കുന്ന ‘റെമി മാർട്ടിൻ’! മദ്യങ്ങളിൽ മദാലസ – എറഴധളധഭണലല, ബേമമളദഭണലല, ുയഴഫണഭഡണ,
ാണഭഥളദ, ഇദടറടഡളണറ – എന്നു വച്ചാൽ മാധുര്യം, മൃദുലം, പുഷ്ടി, സമയദൈർഘ്യം, പൊതുവായ സ്വഭാവം – ഇതിൽ നാസാരന്ധ്രങ്ങൾക്കു കിട്ടുന്ന സംതൃപ്തി, നാവിനുള്ള സ്വാദ്, പൊതുവെ ശരീത്തിനുണ്ടാവുന്ന ഉന്മേഷം – ഇവയൊക്കെ അതിന്റെ പാരമ്യത്തിൽ ഒത്തു ചേർന്ന മദ്യം – അതാണ് ‘റെമി മാർട്ടിൻ’. ഇത് നിർ
മിച്ചെടുത്ത ഒരു മാർട്ടിന്റെ പേരിന്റെ ഓർമയ്ക്കായി വന്നു ചേർന്ന ബ്രാൻഡ് നെയിം. ഒരു കെയ്‌സിൽ പന്ത്രണ്ട് കുപ്പി – ഒരു കുപ്പിക്ക് യൂറോ മുപ്പതിനും നാല്പതിനും ഇടയിൽ വില വരും, എന്നു വച്ചാൽ കുപ്പിക്ക് 2500 രൂപയിൽ അധികം വില വരും. ഒരു ലക്ഷത്തിൽ അധികം വരുന്ന സ്റ്റോക്കാണ്. സ്റ്റോക്ക് കണ്ടാലറിയാം,കുറെ മാസങ്ങളുടെ പഴക്കമുണ്ട്. രജിസ്റ്ററിൽ കയറാതെ മാറിയിരിക്കുന്ന സ്റ്റോക്കാണ്. ഇംപോർട് സാധനമായതുകൊണ്ട് ഗവണ്മെന്റ് അനുമതിയുടെ കടലാസുകളും മറ്റും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഹോട്ടലിൽ കാര്യമായ രേഖകൾ ഒന്നുംതന്നെയില്ല.

വൈൻ സ്റ്റോറിൽ ഇതിനു മുമ്പ് ജോലി ചെയ്തിരുന്ന ‘ജോസഫി’ന് ഇതിന്റെ ചരിത്രമറിയാം. പക്ഷെ അയാൾ ഈ അടുത്ത കാലത്ത് ജോലിയിൽ നിന്നും പിരിഞ്ഞു പോയി. കണക്കുകൾ തീർത്ത് റിപ്പോർട്ട് അയയ്ക്കണമെങ്കിൽ ഇതിനൊരു വിശദീകരണം നൽകിയേ മതിയാവൂ.

ജോസഫിനെ ഒരു വിധത്തിൽ തപ്പിയെടുത്ത് പിറ്റേ ദിവസം തന്നെ മാനേജർ ഹാജരാക്കി. എന്റെ ‘ഓഡിറ്റ്’ റിപ്പോർട്ടിലെ അനുബന്ധ കഥ ഇവിടെ തുടങ്ങുന്നു – രാജസ്ഥാനിലെ സൂര്യവംശി രാജ്പുത് വംശത്തിൽ ജനിച്ചു
വളർന്ന ‘റാത്തോഡ്’ – അയോധ്യ രാജാവ് ശ്രീരാമന്റെ ഇളയപുത്രനായ ‘കുശൻ’ന്റെ വംശ തലമുറ എന്നാണ് ഇവർ അറിയപ്പെടുന്നത്. ‘രാജ്പുന്തരീക്’ മഹാരാജാവിന്റെ മക്കളുടെ മക്കൾ. രണ്ടറ്റവും കൂർത്ത മീശയും തവിട്ടു നിറം കലർന്ന ഓടിക്കളിക്കുന്ന കണ്ണുകളും ആറടിക്കു മുകളിൽ പൊക്കവും – രാജാവിന് യോജിച്ച രീതിയിൽ വസ്ത്രധാരണവും – രാജ് സിംഗ് റാത്തോഡ്!

ഹോട്ടലിൽ മുന്തിയ ‘സൂട്ടി’ൽ സ്ഥിരതാമസമാക്കിയ വി ഐ പി ഇടപാടുകാരൻ. വർഷങ്ങൾ എത്രയായെന്ന് ആർക്കും വലിയ നിശ്ചയമില്ല.

രാജസ്ഥാനിലെ രാജകീയ പരിവേഷങ്ങളും ഗ്രാമവും വിട്ട് നേരത്തെ മുംൈബയിൽ എത്തിയ റാത്തോഡിന് മുന്തിയ തരം തോക്കുകളുടെ ഇടപാടുകളും വില്പനയുമാണ്. ഒരുവിധം ‘ഗണ്ണു’കളുടെ ഘടനയും നിർമാണവുമൊക്കെ റാത്തോഡിന് മനപ്പാഠമാണ്. പ്രശസ്ത ഗൺ നിർമാതാക്കൾ ‘ജോർജ് മാന്റൽ’ കമ്പനിയുടെ അംഗീകൃത ഓഫീസറാണ്, കൂടാതെ സർക്കാരിന്റെ സുരക്ഷാമേഖലയിലെ സൂപ്പർവൈസറി ഓഫീസറും കൂടിയാണ് റാത്തോഡ്.

ബോംെബയിൽ എത്തുമ്പോൾ, വയസ്സിനു നന്നേ ഇളപ്പം തോന്നുന്ന, സുന്ദരിയായ ഭാര്യയും കൂടെയുണ്ട്. തന്റെ സ്വത:സിദ്ധമായ വസ്ത്രധാരണത്തോടൊപ്പംതന്നെ അതിലും ഭംഗിയായി, മാലാഖ എന്ന് തോന്നുമാറ് അണിയിച്ചൊരുക്കിയ ഭാര്യയെയും ചേർത്ത് ഒരുമിച്ചു മാത്രമേ ആ കാലങ്ങളിൽ റാത്തോഡിനെ കണ്ടിരുന്നുള്ളൂ എന്ന് ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ ഗാഭീര്യം നിറഞ്ഞു വഴിയുന്ന ഒരു കുതിരയുടെ പുറത്ത്, വെളുത്ത കുതിര – ഭാര്യയേയും ഇരുത്തിക്കൊണ്ട് റാത്തോഡ് ഹോട്ടലിൽ എത്തുകയുണ്ടായി. പക്ഷെ അവരുടെ പ്രണയകാലം അധിക കാലം നീണ്ടു നിന്നില്ല. ആദ്യ പ്രസവത്തിൽതന്നെ കുഞ്ഞും തള്ളയും മരണപ്പെട്ടു പോയി. റാത്തോഡ് തനിച്ചായി.

ഹോട്ടലിന് അകലെയല്ലാതെ കൊട്ടാരസദൃശമായ വീടും അലങ്കാരങ്ങളും ഒക്കെ റാത്തോഡിന് വൈരസ്യങ്ങളുടെ പര്യായങ്ങളായി. കൂടെ കൊണ്ടുനടന്നിരുന്ന ‘അൾസേഷ്യൻ’ പട്ടി മാത്രം യജമാനന്റെ ദു:ഖത്തിൽ പങ്കുചേർന്ന് കാവലിരുന്നു. സന്ധ്യ മയങ്ങിയാൽ മദ്യവും ഹിന്ദുസ്ഥാനി സംഗീതവുമായി വളരെ വൈകുന്നതു വരെ ഹോട്ടലിൽ കഴിയും.

അത്തരമൊരു സന്ധ്യയിൽ മറ്റൊരു സുന്ദരിയായ മലയാളി നഴ്‌സുമായി റാത്തോഡ് അടുക്കുന്നു – സ്റ്റെല്ല – സ്റ്റെല്ല മറിയ ഫ്രാൻസിസ്. നാട്ടിൽ ശരാശരി ചുറ്റുപാടും കുറെ പ്രാരാബ്ധങ്ങളും മാത്രം. ആകെയുള്ളത് ഒരു സഹോദരൻ – തൊഴിലൊന്നുമില്ലാതെ അലയുന്ന അയാൾക്ക് പ്രത്യേകമായി വരുമാനമൊന്നുമില്ല.

സ്റ്റെല്ലയുടെ അപ്പൻ മരിച്ചുപോയിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ റാത്തോഡ് സ്റ്റെല്ലയെ വിവാഹം കഴിക്കുന്നു. കൈവിട്ടു പോയ ജീവിതം വീണ്ടും തളിർക്കുന്നു. ബോംബെയിൽ സെന്റോർ ഹോട്ടലിൽ വച്ചുതന്നെയായിരുന്നു അവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാറിലും മറ്റുമായി മധുവിധു – സുന്ദരമായ ജീവിതം. അതിനുമുമ്പേ തുടങ്ങിയ വൈകിയുള്ള മദ്യസൽക്കാരങ്ങൾക്ക് റാത്തോഡ് വിരാമമിട്ടില്ല. വന്നു ചേരുന്ന സുഹൃത്തുക്കൾ ആരുംതന്നെ ഇഷ്ടത്തിന് മദ്യം കഴിക്കാതെ പിരിഞ്ഞു പോവരുതെന്ന് റാത്തോഡിനു നിർബന്ധമുണ്ടായിരുന്നു. അന്നു തുടങ്ങിയതാണ് കൃത്യമായുള്ള ‘റെമി മാർട്ടിൻ’ ബ്രാണ്ടിയുടെയും
ഷാംപെയ്‌നിന്റെയും ഇറക്കുമതിയും സ്റ്റോക്കും.

എന്നും സന്ധ്യ കഴിഞ്ഞാൽ ഹിന്ദുസ്ഥാനി സംഗീതവും മദ്യവും റാത്തോഡിന്റെ ദൗർബല്യമായി തുടർന്നു. എന്നും രാത്രി വളരെ വൈകിയുള്ള പാർട്ടിയും ബഹളവും കുറെ കഴിഞ്ഞപ്പോൾ സ്റ്റെല്ലയെ മടുപ്പിച്ചു കാണും. ഒരു ദിവസം റാത്തോഡ് കൊട്ടാരത്തിൽ മടങ്ങിയെത്തുമ്പോൾ സ്റ്റെല്ല അവിടെയില്ല. പിന്നീടറിഞ്ഞത്, അവൾ തന്റെ വിശ്വസ്തനായ മലയാളി ഡ്രൈവർ സേവ്യറുമായി പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി പൊയ്ക്കഴിഞ്ഞുവെന്നാണ്.

റാത്തോഡിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അത്. ഹോട്ടലിൽ നിന്ന് രാത്രി കൊട്ടാരത്തിലേക്ക് പോക്കുതന്നെ കുറഞ്ഞു. എന്നെങ്കിലും വൈകി മാത്രം കൊട്ടാരത്തിലെത്തും –
‘ടൈഗറി’നെ താലോലിക്കും. അപൂർവം ദിവസങ്ങളിൽ മാത്രം അവിടെ താമസിക്കും. രാത്രി പതിനൊന്നു മണി കഴിഞ്ഞ് കൂട്ട് നിൽക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും റാത്തോഡിന്റെ വക സൗജന്യമായി ‘റെമി മാർട്ടിൻ’ കോണിയക് ബ്രാണ്ടിയുണ്ട്.

ഒരു രാത്രി റാത്തോഡ് പതിവിലും നേരത്തെ കൊട്ടാരത്തിലെ ത്തി. പ്രിയ പുത്രനെപ്പോലെ കൂടെ കൊണ്ടു നടന്നിരുന്ന അൾസേഷ്യനെ തോക്കിലെ ആദ്യതിര കൊണ്ട് തീർത്തു. പിന്നെയുള്ള തിര ഇടതു നെറ്റിക്ക് താഴെ ഉന്നം തെറ്റാതെ അയാൾ നിറയൊഴിച്ചു. രാത്രിയുടെ വളരെ വൈകിയ യാമങ്ങളിൽ പിസ്റ്റൾ ശബ്ദം കേട്ട് ഭൃത്യർ വന്നു നോക്കിയപ്പോൾ കണ്ടത്, റാത്തോഡ് സാബും ടൈഗറും രക്തത്തിൽ മുങ്ങി കിടക്കുന്നതാണ്.
അന്ന് ബാക്കിയുണ്ടായിരുന്ന സ്റ്റോക്ക്ആയിരുന്നു മൂന്നു കേസ് ‘റെമി മാർട്ടിൻ’.

സ്റ്റോക്കെടുപ്പിന്റെ കൃത്യത സാക്ഷ്യപ്പെടുത്തി ഞാൻ ഓഡിറ്റ് റിപ്പോർട്ട് അവസാനിപ്പിക്കുമ്പോൾ എന്റെ മുന്നിൽ
തിരശീലയിൽ എന്ന പോലെ വലിയൊരു ദുരന്ത കഥ വിരിഞ്ഞമർന്നു. റിപ്പോർട്ടിന്റെയവസാനം ഒപ്പു ചേർക്കുമ്പോൾ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

Related tags : B NandakumarStory

Previous Post

നെല്ലിക്കക്കാരൻ

Next Post

പി.കെ. മേദിനി: വിപ്ലവ ഗാനങ്ങളുടെ ചരിത്ര ഗായിക

Related Articles

കഥ

ഇരുളിന്റെ വഴികൾ

കഥ

പ്രണയസായാഹ്നത്തില്‍

കഥ

മരണഹോര

കഥ

അപ്രൈസൽ

കഥ

അതികായൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ബി നന്ദകുമാർ

ഫ്രാൻസ് കാഫ്‌ക

ബി നന്ദകുമാർ 

(കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. ഈ...

ബോധ്‌ഗയ – ശ്രീബുദ്ധന്റെ...

ബി നന്ദകുമാർ 

വളരെ അപ്രതീക്ഷിതമായാണ് വടക്കൻ സംസ്ഥാനത്തിലേക്ക് - ബിഹാറിലേക്ക് - ഒരു യാത്ര തരപ്പെട്ടത്. ഒരു...

റെമി മാർട്ടിൻ

ബി നന്ദകുമാർ 

ഈയാഴ്ച കൊണ്ട് തീർക്കണം; ഇനി സമയം കളയാനില്ല. റിട്ടയർമെന്റിന് ഇനി അധിക ദിവസങ്ങളില്ല. അതിനു...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven