• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കഥയിലെ നവോദയങ്ങൾ

സജി എബ്രഹാം August 25, 2017 0

ഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ
ന്നെ ടുത്ത് നീച മായ ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യന്റെ ക്രൂരതയെ
അനായാസമായ കാവ്യഭംഗിയോടെ അടയാളപ്പെടുത്തുന്ന പുതുകഥാകൃ
ത്തായ വിനോയ് തോമസിന്റെ ‘ഉടമസ്ഥൻ’ പോയവർഷം നമുക്കു ലഭിച്ച മികച്ച
കഥകളിലൊന്നാണ്. സമൃദ്ധമായ ആഖ്യാനങ്ങളുടെ തുറസുകളുള്ള ‘ഉടമ
സ്ഥൻ’, വിധികർത്താവായും ആരാച്ചാരായും ഒരേസമയം പ്രവർത്തിക്കുന്ന,
നീതിക്കും സ്വാതന്ത്ര്യത്തിനും പ്രകൃതിനിയമങ്ങൾക്കുമെതിരെ നിലകൊള്ളുന്ന
മനുഷ്യരിലെ ഹീനമായ സർവാധിപത്യ പ്രവണതകളെയും ഫാസിസ്റ്റ് മന:ശാസ്ര്ത
ത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. എല്ലാ ഫാസിസ്റ്റുകളെയും
പോലെ വെട്ടിപ്ലാവിൽ പാപ്പച്ചനും ശക്തിമാനും ഊർജസ്വലനുമാണ്.

വിനോയ് തോമസ്

കൊല്ലാൻ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും വേണ്ടുവോളം ലഭിക്കുന്ന മനുഷ്യൻ
എപ്പോഴും ഊർജസ്വലനായിരിക്കും. തന്റെ ഇച്ഛകളുടെയും വിശ്വാസങ്ങ
ളുടെയും മൂഢമായ തടവറകളിൽ ഇവർ മനുഷ്യത്വത്തെ അടച്ചിടുന്നു. വെട്ടിപ്ലാവിൽ
പാപ്പച്ചൻ തന്റെ മൂന്നു പെൺമക്കളെയും ആജീവനാന്തം തടവിലിടുന്നു.
മൂത്ത മകൾ ജസീന്തയെ ജപമാലയുടെ ദാസിയാക്കിയും നടുവത്തി മാർഗരീ
ത്തയെ ബൈബിൾ വായനയുടെ രഹസ്യലോകത്തിട്ടും ഇളയ മകളായ ആൻസിയയെ അന്തോണീസു പുണ്യാളന്റെ സേവകയാക്കിയും അയാൾ ആഹ്ലാദജീവിതം നയിച്ചു. തനിക്കിഷ്ടപ്പെട്ട പട്ടികളെ
അയാൾ ഏതു മാർഗത്തിലൂടെയും സ്വന്തമാക്കി, വളർത്തി, സ്വന്തം
താത്പര്യങ്ങളുടെ സംരക്ഷകരാക്കി.

തന്റെ ആഗ്രഹങ്ങളുടെ അതിരുകൾ ലംഘിച്ച പട്ടികളെയെല്ലാം അയാൾ
വൺ, ടു, ത്രീആയി കൊന്നൊടുക്കി. തകഴി യുടെ ‘വെള്ളപ്പൊക്കത്തിൽ’നു ശേഷം ശാന്തമായ മലയാളകഥയിലേക്ക് ശ്വാനജീവിതങ്ങൾ പുതിയ അർത്ഥലാവണ്യങ്ങളോടെ വന്നു നിറഞ്ഞ
പരക്കുന്നു. കഥയിൽ പുതിയ സൂര്യോദയങ്ങൾ പിറക്കുന്നു. അത് സമകാലിക
സംഭവങ്ങളുടെ ലിഖിത സമവാക്യങ്ങളുടെ പുറന്തോടുകളെ ഭേദിച്ച് ഉള്ളർത്ഥ
ങ്ങളുടെ ബൃഹത്സ്ഥലികളി ലേക്ക്നീ ങ്ങുന്നു. അത് ദർശനങ്ങളുടെ സൗഭഗ
പരാ ഗങ്ങളായി നമ്മുടെ ആസ്വാദനത്തെ ചുംബിച്ചുണർത്തുന്നു. തൂക്കി
ക്കൊലകളും തുരുമ്പിക്കാത്ത ഇടങ്ങളുടെ ഹിംസധ്വനികളും പ്രതികാര
ത്തിന്റെ പ്രളയജലവും കൊണ്ട് നിർമിച്ച ഈ കഥയെ ഈ സൗഭഗ പരാഗങ്ങൾ
ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈനാംപേച്ചി ദാർശനികനാവുന്നു.

”ആരാണ് നിന്റെ ഉടമസ്ഥൻ” ഈനാംപേച്ചി ചോദിക്കുന്നു. വെട്ടിപ്ലാവിൽ പാപ്പ
ച്ചൻ എന്ന് മറുപടി പറയാൻ തുടങ്ങുന്നതിനു മുൻപേ അടുത്ത ചോദ്യം വന്നു.

”ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിന് കഴിയുമോ?”

”എന്ത്?” ചന്തു മുരണ്ടു.

”ആരാണ് ജീവന്റെ ഉടമസ്ഥൻ?”

ഈനാംപേച്ചി കണ്ണുകളിളക്കാതെ ചോദിച്ചു. ആ കണ്ണുകൾക്കു നേരെ നിന്ന
പ്പോൾ ചന്തു ആദ്യമായി തന്റെ ഉടമസ്ഥനെപ്പറ്റി ആലോചിച്ചു. ആലോചനയെ
കൂടുതൽ സങ്കീ ർണമാക്കി ക്കൊണ്ട്ഈ നാംപേച്ചി പതിയെ സംസാരിച്ചു.
”ജഡങ്ങൾക്കു മാത്രമേ ഉടമസ്ഥനുള്ളൂ. താഴെ ഇല പൊഴിച്ചു നിൽക്കുന്ന
പുളിമരത്തെ നോക്കൂ. അതിന്റെ വേരുകൾ മണ്ണിൽ പടരുന്നതും ചില്ലകൾ
ആകാശത്തിലേക്ക് വിടരുന്നതും ഏത് ഉടമസ്ഥന്റെ ഇച്ഛയ്‌ക്കൊത്താണ്. പക്ഷേ,
അതിന്റെ വേരുകളറുത്ത് ജീവനെ നഷ്ടപ്പെടുത്തുമ്പോൾ അത് തടിയായി മാറു
ന്നു. ഉടമസ്ഥനുള്ള ജഡം. പറയൂ നീ ജഡമോ ജീവിയോ?”

ആരാണ് ജീവന്റെ ഉടമയെന്നും ആരാണ് ഭൂമിയുടെ അവകാശികൾ
എന്നുമുള്ള ചോദ്യങ്ങളെ നവപാരിസ്ഥിതിക ദർശനങ്ങളുടെ പൂർണിമയിൽ
അഗാധതയിൽ ധ്വനിപ്പിക്കുന്ന കഥാശില്പം 2016-ൽ ലഭിച്ച മികച്ചൊരനുഭവമായിരിക്കുന്നു.
ആത്മാവിൽ നടുക്കമുണ്ടാക്കുന്ന ഇത്തരം കഥകൾ ഈ യുവകഥാകൃത്തിൽ
നിന്ന് ഇനിയും പിറവികൊള്ളട്ടെയെന്നാശംസിക്കുന്നു.

മ്യൂസിയം ഓഫ് ഇന്നസെന്റ്

ഗാന്ധിനഗറിലെ പ്രശാന്തമായ പുലരിത്തണുപ്പിലേക്ക്തീവണ്ടിയിറങ്ങിയ
പ്പോൾ എന്നെ എതിരേറ്റത് ഈജിപ്ഷ്യൻ പഗോഡയെ അനുസ്മരിപ്പിക്കുന്നൊരു
കൂറ്റൻ കുംഭഗോപുരമാണ്. വളർന്നു തളിരിടാൻ വെമ്പുന്ന ചെറുചെമ്പ
കമരങ്ങളാൽ ചുറ്റപ്പെട്ടതും അതീവ വെടിപ്പുള്ളതുമായ, പതിനായിരത്തി
എഴുനൂറോളം ചതുരശ്ര മീറ്റർ വിസ്താരമേറിയതുമായ ഈ കൂറ്റൻ സമുച്ചയം പണി
തീർന്നിട്ട് വർഷം രണ്ടു തികഞ്ഞിട്ടില്ല.ദണ്ഡി കുടീരം എന്ന് പേരിട്ടിരിക്കു
ന്നൊരീആർക്കിടെക്ചർ വിസ്മയത്തിനുള്ളിൽ നമ്മെ കാത്തിരിക്കുന്നത് കലയുടെയും
സാങ്കേതികവിദ്യയുടെയും ഹൃദയഹാരിയായൊരു സംലയനമാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ബർണാഡ് ഷായും
റൊമെയ്ൻ റോളണ്ടും വിശേഷിപ്പിച്ച മഹാമനുഷ്യന്റെ ദീർഘവും സമ്പന്നവുമായ
ജീവിതം ദൃശ്യ ചിത്ര ശില്പ കലകളുടെ ഒരു സിംഫണിയായി ഈ കുടീരം
മുഴുവൻ നിറഞ്ഞു പരക്കുന്നു. ജീവിതത്തെ സത്യത്തിനു വേണ്ടിയുള്ള നിര
ന്തരമായ അന്വേഷണ പരീക്ഷണങ്ങളാക്കിയ, രാഷ്ട്രീയത്തെ ധാർമികതയുടെ
പവിത്രതകൊണ്ടു പുതപ്പിച്ച മഹാത്മാവിനെകുറിച്ചുള്ള സ്മരണകളുടെ ഹരി
കഥകളാൽ നാം ധന്യരാവുന്നു ഈ കുടീരത്തിന്റെ ഉൾത്തലങ്ങളിൽ. കത്തിയാവാഡിലെ
നരച്ച ആകാ ശങ്ങളുടെ കീഴിൽ നിന്നു തുടങ്ങുന്ന യാത്ര അഹമ്മദാബാദ്, ബോംബെ, ലണ്ടൻ, ദക്ഷിണാഫ്രിക്ക, അങ്ങനെ വിഭിന്ന സ്ഥലരാശികളിലൂടെ,
ചരിത്രത്തെ ധിഷണ കൊണ്ടും ധീരത കൊണ്ടും ചലിപ്പിച്ച, സംസ്‌കാ
രത്തെ ആത്മീയതയുടെ പുഷ്പഗന്ധങ്ങളാൽ സമ്പന്നമാക്കിയ മഹോന്നത
വ്യക്തിത്വങ്ങളിലൂടെ മുന്നേറുന്നു. ചരിത്രസംഭവങ്ങളുടെ അടരുകൾ നവസാങ്കേതികവിദ്യയുടെ
ചാതുര്യത്തിൽ ആകർഷകമായി വിടരുന്നു. വിരസതയുടെ
ഒരു നിമിഷവും ഇതിനുള്ളിൽ നമ്മെ ഗ്രസിക്കുന്നില്ല. എന്നാൽ ഏറെ നമ്മെ
അത്ഭുതത്തിലാഴ്ത്തുന്നൊരു കാര്യം ഇവിടെ ഗാന്ധി വധിക്കപ്പെടുന്നതായി
എങ്ങും ചിത്രീകരിക്കപ്പെടുന്നില്ല എന്നതാണ്. കൊന്നവന്റെ പ്രത്യയശാസ്ര്തം
ആധിപത്യം പുലർത്തുന്നൊരു കാലത്ത് വെടിയേറ്റു വീഴുന്നൊരു ഗാന്ധിയെ ദൃശ്യ
മാക്കുന്നത് ബോധപൂർവം തടഞ്ഞൊരുബുദ്ധി സാമർത്ഥ്യത്തെ അഭിനന്ദി
ക്കാതെ വയ്യ!!!

ചില അശ്ലീലമായ കാഴ്ചകൾ –

യാതൊരു മറയുമില്ലാതെ വിലയേറിയ കാറുകളിൽ സഞ്ചരി
ക്കുന്ന ധനികർ പുറത്തേക്ക് തുപ്പുകയും ഒഴിഞ്ഞ കൂടുകൾ വലിച്ചെറിയുകയും
ചെയ്യുന്നതു പോലെ പ്രശസ്തരായ ചില എഴുത്തുകാർ യാതൊരു നാണവുമില്ലാ
തെ അപ്രസക്തമായ തങ്ങളുടെ സ്വകാര്യങ്ങൾ വെറുതെ എഴുതിവിടുന്നത്.

* താലസിനെയോ സോക്രട്ടീസിനെയോ കുറിച്ച് കേട്ടിട്ടില്ലാത്തവർ വേദി
കളിൽ കയറി നിരങ്ങി തത്വ ചിന്തയെപ്പറ്റി ഘോരഘോരം പ്രസംഗിക്കു
ന്നത്.

* പുരോഗമനത്തിന്റെ മുന്നണിപ്പോരാളിയായി ജീവിച്ച കവിയുടെ മരണ
ശേഷം അദ്ദേഹത്തിന്റെ എഴുത്തുമുറിയിൽ നിന്നും രഹസ്യമായി സൂക്ഷിച്ചുവ
ച്ചിരുന്ന കൃഷ്ണഭക്ത കവിതകൾ കണ്ടെടുക്കപ്പെടുന്നത്.

* കാണാൻ ചേലുള്ള വനിതാ എഴുത്തുകാരുടെ തറ രചനകൾ വലിയ
പ്രാധാന്യത്തോടെ അടിച്ചുവിടുന്ന കുറെ പത്രാധിപന്മാരുടെ ആത്മസംതൃപ്തി
യുടെ പുഞ്ചിരി.

* ലോകമറിയപ്പെടുന്ന ചില മലയാളകവികൾ കുട്ടികളെപ്പോലെ തങ്ങളുടെ
ഫോട്ടോകൾ നിരന്തരമായി ഫേസ്ബുക്കിലിട്ട് രസിക്കുന്നത്.

* ഇന്റർനെറ്റിന്റെ അറിവറകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അതേപടി
നോവലിലാക്കി അത്ഭുതം കാട്ടുന്ന ജാലവിദ്യക്കാർ.

ഫലം തരാത്ത അത്തിമരങ്ങൾ

നല്ല കഥകളെഴുതാൻ നന്നായി പരിശ്രമിക്കുന്ന യുവകഥാകാരിയാണ്
ഷാഹിന ഇ.കെ. ജാഡകളോ കൃത്രിമത്വമോ ഇല്ലാതെ തന്റെ എഴുത്തിനെ
സൗന്ദര്യമുള്ളതാക്കാൻ അവർ നന്നായി അദ്ധ്വാനിക്കുന്നുമുണ്ട്. പക്ഷേ അനുകരണത്തിന്റെ
നാണിപ്പിക്കുന്ന കച്ചറവഴികളിലേക്ക്അ വരുടെ കഥകൾ വീണുപോവുന്നുണ്ട്.
ഒരുപാടുപേർ പലതവണ പറഞ്ഞ പ്രമേയങ്ങളുമായി അവർ
വല്ലാതെ ചങ്ങാത്തം കൂടുന്നു. മാറുന്ന ലോകത്തിന്റെ വിഭ്രമജനകമായ അവ
സ്ഥാന്തരങ്ങൾ അവരുടെ പേനയ്ക്ക് പിടിച്ചെടുക്കാൻ കഴിയാതെപോവുന്നു.
എഴുത്ത് ഫലം കായ്ക്കാത്ത അത്തിമരം പോലെയായി മാറുന്നു. നന്നായി
അദ്ധ്വാനിക്കുന്നതിലൂടെ മരം നട്ടുപിടിപ്പിക്കാം, വളർത്തിപ്പടർത്താം. പക്ഷേ
വൃക്ഷത്തിന്റെ പൂർണത അതിൽ ഫലംകായ്ക്കുമ്പോഴാണ്. അതുകൊണ്ട് ‘ശാ
ന്തം’ മാസികയുടെ ജനുവരി ലക്കത്തിൽ ഷാഹിന എഴുതിയ ‘സമുദ്രം’ എന്ന കഥ
ഒരു ഫലവും തരാതെ, ഒരു തണലും തരാതെ വെറുതെ നിൽക്കുന്നു. വൃഥാ
പ്രയത്‌നങ്ങളുടെ തടവറകളിൽനിന്നും ഈ കഥാകാരി വേഗം മോചിതയാകട്ടെ.

സ്വകാര്യമായ ആഹ്ലാദം

മലയാളകവിതയിൽ മുംബൈയെ അടയാളപ്പെടുത്താനുള്ള ഊർജസ്വല
മായ സർഗാത്മക പരിശ്രമങ്ങളിലാണ്ഒരു വ്യാഴവട്ടക്കാലമായി ടി.കെ. മുരളീധരൻ.
ബഹുസ്വരതയുടെ, ബഹുഭാഷയുടെ, ബഹുസംസ്‌കാരത്തിന്റെ മഹാനഗരത്തെ
അതിന്റെ വിസ്തൃതിയിൽ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ കവിതകൾക്കു
കഴിയുന്നു. വീടില്ലാത്തവന് വീടായും ഭൂമിയില്ലാത്തവന് ഭൂമിയായും
തൊഴിലില്ലാത്തവന് ഫാക്ടറികളായും അന്നമില്ലാത്തവന് വടാപാവായും
മുംബൈ എന്ന മഹാന ഗരം ഒരു ഗോഥിക് ഗോപുരം പോലെ നിലകൊ
ള്ളുന്നു. ഭാവനയുടെ ഭ്രമിപ്പിക്കുന്ന ജ്വാലകൾ കൊണ്ട് ഈ നഗരം കലാകാര
ന്മാരെ, എഴുത്തുകാരെ, കവികളെ ഊട്ടുന്നു. യന്ത്രസംസ്‌കൃതിയുടെ ഉരുക്കുകര
ങ്ങൾ ആത്മാവിന്റെ ചിറകുകളെ അരിഞ്ഞുകളയാനനുവദിക്കാതെ ജീനിയസുകളെ
ഈ നഗരം നെഞ്ചോട് ചേർത്തണച്ച് സംരക്ഷിക്കുന്നു. വലിയ വലിയ
ആൾക്കൂട്ടങ്ങളിൽ നിന്ന് ആനന്ദുമാർ ഉണ്ടാകുന്നു. ഈ നഗരം മുരളീധരന്
ഊർജമാണ്. ആ കരുത്തിലാണ് അദ്ദേഹത്തിന്റെ സർഗജീവിതം പൂത്തുവിടരു
ന്നത്. ആദ്യകവിതാസമാഹാരമായ ‘നേത്രാവതി’യിൽ ആ ഊർജം നാമറിയുന്നു
ണ്ട്. ഈയിടെ പുറത്തിറങ്ങിയ ‘അഴൽനദികൾ’ എന്ന കവിതാപ്പുസ്തകവും നഗരോർജത്തിന്റെ
പ്രവാഹസമൃദ്ധിയെ അടയാളപ്പെടുത്തുന്നു. അഴൽനദികളെക്കുറിച്ച് സമഗ്രമായ ഒരു പഠനം ഭാഷാപോഷിണിയുടെ ഫെബ്രുവരി ലക്കത്തിൽ പ്രശസ്ത കവി പി.പി. രാമചന്ദ്രൻ
എഴുതിയത് വളരെ ആഹ്ലാദത്തോടെയാണ് ഞാൻ വായിച്ചത്. ഒരു നിരൂപകൻ
ഒരു കവിയെ വായിക്കുന്നതുപോലെ ഒരു കവി മറ്റൊരു കവിയെ എങ്ങനെ
വായിക്കുന്നുവെന്നതും പ്രധാനപ്പെട്ടതാ ണ്. പി.പി. രാമചന്ദ്രനിലെ കവി മുരളീധരനെന്ന
കവിയെ സൂക്ഷ്മമായി കാണുകയാണ്’ചട്ടങ്ങളില്ലാത്ത ചിത്രങ്ങൾ’
എന്ന ഈ നല്ല പഠനത്തിലൂടെ. ഒരു മുംബൈ എഴുത്തുകാരനെ മുഖ്യധാരാ
മാധ്യമം സ്വീകരിക്കുന്നതിലുള്ള സ്വകാര്യമായ സന്തോഷം കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.

ദു:ഖഭരിതമായ അസ്വാസ്ഥ്യങ്ങൾ

കവി, നോവലിസ്റ്റ്, നിരൂപകൻ, ഉപന്യാസകാരൻ, സാംസ്‌കാരിക വിമർശകൻ
ഇങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട് കല്പറ്റ നാരായണന്. ക്രിക്കറ്റ്
ടെർമിനോളജി കടമെടുത്താൽ എല്ലാ അർത്ഥത്തിലും ഒരു ഓൾറൗണ്ടർ. മലയാളത്തിലെ
ശ്രേഷ്ഠരായ ചില കവികളുടെ കവിതകളെക്കുറിച്ചുള്ള ആസ്വാ
ദന സമാഹാരമായ ‘കവിതയുടെ ജീവചരിത്രം’ എന്ന കല്പറ്റയുടെ പുസ്തകം
ഈയിടെയാണ് ഞാൻ വായിച്ചത്. പെയ്ന്റ് കണ്ട് വീടു വാങ്ങുന്ന ആളെ
പോലെ കവിതകളുടെ ബാഹ്യമോടിയിൽ കുളിരു കോരുന്നൊരു നാരായണനെയാണ്
ഈ പുസ്തകത്തിൽ നാം കാണുന്നത്. കവിത രൂപപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക ഭൂമികയെ അപഗ്രഥിച്ചുകൊണ്ട് ആഴങ്ങളിലേക്ക്പോ കാൻ അദ്ദേഹം മുതിരുന്നില്ല. ഒരു
വൈയാകരണന്റെ കണ്ണട വച്ച് നോക്കിയാൽ ഒരു തെറ്റും കണ്ടുപിടിക്കാൻ കഴി
യാത്ത ഗദ്യമാണ് കല്പറ്റയുടേത്. എന്നാലത് ഹൃദ്യമല്ല. വാക്യങ്ങൾ തെറ്റിപ്പോകാതിരിക്കാൻ
നിശിതമായി ശ്രമിക്കുന്ന ഒരാൾ ജനിപ്പിക്കുന്ന അരോചകത്വം
ഈ പുസ്തകം നമുക്ക് സൗജന്യമായി തരുന്നു. മന:പൂർവം വേറിട്ടൊരു ശൈലി
നിർമിക്കാനുള്ള വ്യഗ്രതയിൽ വാക്യഘടനയെ കല്പറ്റ കീഴ്‌മേൽ മറിക്കുന്നു.
ആക്ഷേപഹാസ്യത്തിന്റെ കാർവിംഗുകൾ കൊണ്ട് പെട്ടെന്ന് ജനപ്രീതി
നേടാൻ ശ്രമിക്കുന്നു. തെറ്റില്ലാത്ത മലയാളഗദ്യം ദു:ഖകരമായ അസ്വാസ്ഥ്യ
ത്തിന് കാരണമാകുന്നത് ‘കവിതയുടെ ജീവചരിത്ര’ത്തിൽ നാമനുഭവിച്ചറിയുന്നു.

ഫലസ്തീനിനിൽ നിന്നുയരുന്ന
നിലവിളികൾ

ഗബ്രിയേൽ മാർകേസും കാസാൻദ്സാക്കിസും മലയാള എഴുത്തുകാരാ
ണെന്നു വിചാരിക്കുന്നതു പോലെ യാസർ അരാഫത്ത് ഇ.എം.എസിനെപ്പോലെയോ
ആന്റണിയെപ്പോലെയോ ഒരു കേരള രാഷ്ട്രീയ നേതാവാണെന്ന്
ഞാനിപ്പോഴും വിചാരിക്കാറുണ്ട്. അത്രമേൽ ആ നേതാവ് സുപരിചിതനാണ്.
ഗാസാമുനമ്പും രാമള്ളയുമൊക്കെ കുട്ടനാടുപോലെയോ എറണാകുളം പോ
ലെയോ മലയാളിക്ക് സുപരിചിതമായ ഭൂമികകളാണ്. എസ്.എഫ്.ഐക്കാർ
ബസ്സിനു കല്ലെറിയുന്നതുപോലെ ഫലസ്തീനിലെ കുട്ടികൾ ഇസ്രയേലി പാറ്റൺ
ടാങ്കുകൾക്കു നേെ്ര കല്ലെറിയുന്നത് മലയാളി ആവേശത്തോടെ നോക്കിക്കാണു
ന്നു. സ്വകാര്യബോധത്തിൽ വേട്ടക്കാരന്റെ കൊമ്പുകളുണ്ടെങ്കിലും കേരളീയരുടെ
പൊതുബോധം എല്ലായ്‌പോഴും ഇരകൾക്കൊപ്പമായിരുന്നു. അതുകൊ
ണ്ടാകണം അഭയാർത്ഥികളായി ആട്ടിയോടിക്കപ്പെട്ട യൂദന് ഇരുപത് നൂറ്റാ
ണ്ടോളം മലയാളി ആതിഥ്യമരുളിയതും സ്വന്തം മണ്ണിൽ നിന്ന് പറിച്ചെറിയപ്പെട്ട
ഫലസ്തീനിക്കു വേണ്ടി സങ്കടപ്പെടുന്നതും. ഇരകൾക്കായി വേട്ടക്കാരനെതിരെ
പൊരു തു ന്നൊരു നീതി ബോധം മുംബൈ എഴുത്തുകാരനായ പ്രേമൻ
ഇല്ലത്തിന്റെ രചനകളിൽ കാണുന്നുണ്ട്. മലയാളിയുടെ ഈ പൊതുബോധ
ത്തിന്റെ ശക്തത്തിരയിലാണ് പ്രേമൻ തന്റെ ആദ്യനോവലായ ‘പുറത്താക്ക
പ്പെട്ടവരുടെ പുസ്തകം’ രചിച്ചിരിക്കുന്നത്. അവഗണിക്കപ്പെട്ടവർക്കും പുറത്താക്ക
പ്പെട്ടവർക്കും അകാരണമായി വധിക്കപ്പെടുന്ന ഇളംപൈതങ്ങൾക്കും വേണ്ടി
യുള്ള എളിയ ഒരു മലയാളി എഴുത്തുകാരന്റെ കാതരമായ പ്രാർത്ഥനയാണ് ‘പുറ
ത്താക്കപ്പെട്ടവരുടെ പുസ്തകം’. നോവൽ എന്ന കലയെ ഗൗരവപൂർവം അദ്ദേഹം
സമീപിക്കുന്നു. കിഴക്കനേഷ്യയുടെ ലഘുചരിത്രത്തിലെ തന്റെ എളിയ ഭാവനയെ
സമഗ്രമായി ലയിപ്പിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഈ നോവൽ നല്ല വായനാനുഭവങ്ങൾ
സമ്മാനിക്കുന്നു. അമ്മ മുതൽ ആടുജീവിതം വരെയുള്ള കൃതികളുടെ ഒരു ഭാരം പ്രേമന്റെ പ്രഥമ നോവലിനെ ഗ്രസിച്ചിട്ടുണ്ട്. ആധുനികവും ആധുനികാനന്തരവുമായ ലോകനോവലുകളുമായുള്ള
ഇഴയടുപ്പം ഉണ്ടായിരുന്നെങ്കിൽ തന്റെ നോവലിന്റെ ശില്പന്യൂനതകളെ
പ്രേമന് പരിഹരിക്കാൻ കഴിയുമായിരുന്നു. നോവൽ സമഗ്രതയുടെ കലയാണ്.
അതിന്റെ ഗരിമ അതു നൽകുന്ന ദർശനങ്ങളുടെ മഹാവിപിനങ്ങളാണ്.
തന്റെ രചനാ ജീവിതത്തിന് ഈ നോവൽ പ്രേമന് നല്ലൊരു കുതിപ്പ് നൽ
കട്ടെയെന്ന് കൊതിക്കുന്നു. കൂടുതൽ കൂടുതൽ മികവാർന്ന സൃഷ്ടികൾക്കായി
തന്നിലെ പ്രതിഭയെ അദ്ദേഹം നിരന്തരം വളർത്തിയെടുക്കട്ടെയെന്ന് ആശംസി
ക്കുകയും ചെയ്യുന്നു.

കൊച്ചി ബിനാലെ
പിന്നോട്ടോടുന്നുവോ?

ബോസ് കൃഷ്ണമാചാരി

കൊച്ചി-മുസിരിസ് ബിനാലെയുടെ തുടക്കം ഗംഭീരമായിരുന്നു. കലയുടെ
സുഖകരമായൊരു ലാവണ്യ വിരുന്ന് മലയാള കലാലോകം നന്നായി ആസ്വദിച്ചു.
മുംബൈ മലയാളി ചിത്രകാരൻ ബോസ് കൃഷ്ണമാചാരിയുടെ വലിയ അദ്ധ്വാ
നവും സംഘടനാപാടവവും വിവാദങ്ങൾക്കിടയിലും അഭിനന്ദനം നേടി.
പുതിയ പന്ഥാവുകളിലേക്ക് ചിത്രകലാബോധം കടക്കുവാൻ ആദ്യബിനാലെ
നിമിത്തമായി. എന്നാൽ ഇപ്പോഴവസാനിച്ച മൂന്നാം ബിനാലെ, ആദ്യ രണ്ടു
ബിനാലെകളേയുംകാൾ കലാമൂല്യവും വൈവിധ്യവും കുറഞ്ഞതായി അനുഭവപ്പെട്ടു.
ഒരു ചടങ്ങായി ഇത് മാറാനിടയുണ്ടോ എന്ന സന്ദേഹം ആസ്പിൻവാളിൽ നിന്നിറങ്ങുമ്പോൾ ശക്തമായി.
ഒരു സ്ഥിരം വേദിയൊക്കെയായി,ബ്യൂറോക്രസിയുടെയും അക്കാദമിക്കുകളുടെയും
കടന്നുകയറ്റവുമൊക്കെയായി, സൗന്ദര്യബോധമില്ലാത്ത വൃദ്ധശിരസ്സുകൾ നയിക്കുന്ന ആർക്കിയോളജിക്കൽ മ്യൂസിയങ്ങളുടെ നിലവാരത്തിലേക്ക് വരും ബിനാലെകൾ അധ:പതിക്കാതിരിക്കട്ടെ!

Previous Post

മതേതരശക്തികൾ ദുർബലമാവുമ്പോൾ

Next Post

പെണ്ണരങ്ങിന്റെ ചരിത്രപ്രയാണം

Related Articles

വായന

മാനസി: താരാബായ് ഷിൻദെ / ജെ. ദേവിക

വായന

വാക്കിന്റെ ജലസ്പർശങ്ങൾ

വായന

ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ

Lekhanam-5

അപ്പുറം ഇപ്പുറം: വീണ്ടും ചില ലുത്തിനിയകൾ

Lekhanam-5വായന

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സജി എബ്രഹാം

മരിച്ചവരുമൊത്തുള്ള യാത്രകൾ

സജി എബ്രഹാം 

ക്ലാസിക് കഥകളുടെ സവിശേഷതകളിലൊന്ന് അത് ഏതു കാലത്തിലെയും വർത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനാഭരിതവും...

അകത്തുള്ള വൈറസ്, പുറത്തുള്ള...

സജി എബ്രഹാം 

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക്...

അപ്പുറം ഇപ്പുറം: ചരിത്രരചനയിലൊരു...

സജി എബ്രഹാം 

ചരിത്രം കൂടുതൽ പ്രധാനപ്പെട്ട സാമൂഹ്യ വ്യവഹാരമായി നമ്മുടെ സമകാലികാവസ്ഥയിൽ മാറിയിരിക്കുന്നു. സമീപകാലയളവിലെ വളരെ പ്രധാനപ്പെട്ട...

അപ്പുറം ഇപ്പുറം: ഭക്തിയും...

സജി എബ്രഹാം 

നമ്മുടെ സമകാലിക നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട പദങ്ങളാണ് നവോത്ഥാനവും മാനവികതയും. ഈ വാക്കുകൾ ഉദിച്ചു...

അപ്പുറം ഇപ്പുറം: മൗനത്തിന്റെ...

സജി എബ്രഹാം 

സർക്കാർ കാര്യാലയങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ക്കറിയാം അവിടെ പണിയെടുക്കുന്നവരുടെ മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റത്തിന്റെ ചവർപ്പ്. മേലധികാരി...

അപ്പുറം ഇപ്പുറം: കഥയിലെ...

സജി എബ്രഹാം 

പ്രമേയത്തിലെ കരുത്ത്, ആഖ്യാനത്തിലെ ചടുലത, ഭാഷയുടെ ഓജസ്സ്, സൗന്ദര്യം നിറഞ്ഞ സർഗാത്മകത, പുതുമയുടെ ഉൾസ്വരം,...

അപ്പുറം ഇപ്പുറം: വീണ്ടും...

സജി എബ്രഹാം 

എൻ.എസ്. മാധവന്റെ ഓജസ്സുറ്റ ഭാഷയുടെ പ്രകാശത്തിൽ കൊച്ചിയെച്ചുറ്റുന്ന കായൽത്തുരുത്തുകൾ ഉച്ചവെയിലിലെന്ന പോലെ തിളങ്ങിയപ്പോൾ, മത്തേവുസാശാരിയും...

നിരാശാഭരിതനായ സിസെക്

സജി എബ്രഹാം 

ഹേഗേലിയൻ ആശയങ്ങളുടെ ആഴിയിൽ എല്ലായ്‌പോഴും നീന്തുന്ന സമകാലിക ലോക ചിന്തകനാണ് സ്ലാവോക് സിസെക്. ഹേഗേലിന്റെ...

ജോസഫ് എന്ന പുലിക്കുട്ടി

സജി ഏബ്രഹാം 

കത്തോലിക്ക വൈദികർ പുറമേയ്ക്ക് എത്ര സൗമ്യരും ശാന്ത രുമാണ്. തങ്ങൾ ആവശ്യപ്പെട്ടപ്രകാരം സ്‌കൂളുകളോ കോളജുകളോ...

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

സജി ഏബ്രഹാം 

നോവൽ രചന തനിക്ക് പട്ടണം നിർമിക്കുന്നതു പോലെയാണെന്ന് ഈയിടെ ഒരഭിമുഖ സംഭാഷണത്തിൽ അരുന്ധതി റോയി...

കറുപ്പും വെളുപ്പും: മരണമില്ലാത്ത...

സജി എബ്രഹാം 

1998-ൽ ലാറി പേജും സെർജി ബ്രിനും ചേർന്ന് ഗൂഗിൾ എന്ന അത്ഭുതകരമായ തിരച്ചിൽയന്ത്രം കണ്ടുപിടിച്ചപ്പോൾ...

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

സജി എബ്രഹാം 

''ബുദ്ധമതത്തെ മനസ്സിലാക്കുകയെ ന്നാൽ, അറിവ് നേടുവാനുദ്ദേശിച്ച് നിരവധി വിവരങ്ങൾ ശേഖരിച്ച് കൂട്ടുക എന്നതല്ല. അറിവ്...

കഥയിലെ നവോദയങ്ങൾ

സജി എബ്രഹാം 

ഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ ന്നെ ടുത്ത് നീച മായ ആധിപത്യം...

കറുത്ത പൊട്ടിച്ചിരി

സജി എബ്രഹാം  

ബെൻ ഓക്രിയുടെ The Famished Road'നു ശേഷം കറുത്തവന്റെ ആത്മ നോവുകളെ ഹൃദ്യതയോടെ ആവി...

ദു:ഖത്തിന്റെ മൊത്തവ്യാപാരി

സജി എബ്രഹാം 

ഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്....

പുനർവായന: തീവ്രാനുഭവങ്ങളുടെ കല

സജി എബ്രഹാം 

മാധവിക്കുട്ടി മരണമടഞ്ഞിട്ട് മെയ് 30-ന് രണ്ടു വർഷം തികഞ്ഞു. വായന ക്കാരെ അമ്പരപ്പിക്കുന്ന പൊള്ളുന്ന...

Saji Abraham

സജി എബ്രഹാം  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven