• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സംഘർഷപൂരിതമാകുന്ന ജലമേഖല

ഡോ: സുഭാഷ് ചന്ദ്രൻ August 23, 2017 0

ജലത്തിന്റെ സംരക്ഷ
ണത്തിലെ കുറവ്,
ജനസംഖ്യാവർദ്ധനവ്, ജലസ്രോതസ്സുകളുടെ
നാശം,
മറ്റു മനുഷ്യ ഇടപെടലുകൾ
തുടങ്ങിയ വിവിധ കാരണ
ങ്ങളാൽ ജലസുരക്ഷ വലിയ
പ്രതിസന്ധികളെ നേരിടുന്ന
മേഖലയായി മാറുകയാണ്.
അതോടൊപ്പം ജലത്തിന്റെ
കച്ചവട സാധ്യത മന
സ്സിലാക്കി ധാരാളം സ്വകാര്യ
മൂലധനവും ജലവിതരണ
രംഗത്തേക്കു വരുന്നുണ്ട്.
ജലസ്വകാര്യ വിതരണം
വലിയ മേഖലയായി
മാറുന്നുണ്ട്.

ഭൂമിയിൽ ജീവന്റെ സപ്ന്ദനമുണ്ടായത്
ജലത്തിന്റെ സാമീപ്യം കൂടി കൊണ്ടാ
ണ്. ആദ്യ ജീവന്റെ സ്ഫുരണങ്ങളു
ണ്ടായതും ജലത്തിലാണ്. മാനവരാശി
യുൾപ്പെടെയുളള സകല ചരാചര
ങ്ങളുടെ വളർച്ചയും നിലനില്പുമൊ
ക്കെതന്നെ ജലവുമായി ബന്ധപ്പെട്ടാ
ണിരിക്കുന്നത്. കുടിവെളളം, ഗാർഹികാവശ്യങ്ങൾ,
കൃഷി, ജലസേചനം, ജലവൈദ്യുതി,
വ്യവസായം, ജലടൂറിസം,
ആരോഗ്യം തുടങ്ങിയ ജീവിതത്തിന്റെ
യും വികസനത്തിന്റെയും സമസ്തമേഖലകൾക്കും
ജലം നിർണായകമായ ഘടകമാണ്.
ഓരോ ആവാസ വ്യവസ്ഥ
യുടെയും പരിസ്ഥിതിയുടെയും സംരക്ഷ
ണത്തിനും വർദ്ധിച്ച തോതിൽ ജലമാവശ്യമാണ്.
പ്രകൃ തിയുടെ ഭാഗമായിരുന്ന
ജലത്തെ കാലാന്തരത്തിൽ വിഭവമാ
യും സമ്പത്തായും ഒക്കെ കണക്കാക്കി
ഇപ്പോൾ വിലയിടാവുന്ന ഒരു സാമ്പ
ത്തിക ഉല്പന്നങ്ങളുടെ (economic asset) പട്ടികയിലേക്കു്‌ള മാറ്റുന്ന കാഴ്ച
യാണ് മുന്നിലുളളത്. മൂല്യമുളള (valuable)
ഏതൊരു വസ്തുവിനും വിലയിടാമെന്നും
അവയെ സാമ്പത്തി ക ശാസ്ത്രത്തിന്റെ
ഗണത്തിലുൾപ്പെടുത്താവുന്നതാണെ
ന്നുമുളള വാദം ഏറിവരികയാണ്.
ഭൂമിയിലെ ജീവജാലങ്ങൾക്കും
ആവശ്യമുള്ളതിന്റെ 40 ഇരട്ടിയിലധികം
ജലം ഭൂമിയിലുള്ളപ്പോഴാണ് ലോകജനസംഖ്യയുടെ
മൂന്നിലൊന്നിന് കുടി
വെളളം കിട്ടാക്കനിയാകുന്നത്. ആഫ്രി
ക്കൻ ഏഷ്യൻ രാജ്യങ്ങളിലുൾപ്പെടെ
പ്രതിവർഷം ദശലക്ഷം കുട്ടികൾ
ശുചിത്വ സൗകര്യങ്ങളും വെളളവു
മില്ലാതെ മരിക്കുന്നത്. അവിടെയാണ്
മാനവരാശിക്കു പിഴയ്ക്കുന്നത്.

ഭൂമിയിൽ വെള്ളത്തിന്റെ അളവിൽ
കാര്യമായ വ്യതിയാനമുണ്ടാകുന്നില്ല,
അതേസമയം ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം,
മനുഷ്യ ഇടപെടലുകൾ
തുടങ്ങിയ വിവിധ കാരണ
ങ്ങളാൽ മഴയുടെ ലഭ്യതയിലും വിതരണത്തിലും
കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നതാണ്
യാഥാർത്ഥം.
കടലിലെ വെളളം നീരാവിയായി മേൽ
പ്പോട്ടുയർന്ന് തണുത്ത് മഴയായി പെയ്തിറങ്ങി
കാടും നാടുമെല്ലാം ജലാർദ്രമാ
ക്കികൊണ്ട് കടലിലേക്കു ത െന്ന
തിരികെ പോകുന്നു. കടൽ, അന്തരീ
ക്ഷം, മേഘം തുടങ്ങിയയിടങ്ങളിലൂടെ
സൂര്യന്റെ താപവ്യത്യാസമനുസരിച്ച ്
സഞ്ചരിക്കുന്ന ജലചക്ര (water cycle)
ത്തി െന്റ ്രപ േത ്യ ക ത ക ൾ ന ാ ം
അറിയാതെ പോകുന്നുണ്ട്.
ഭൂമിക്കടിയിൽ കിടക്കുന്ന പെട്രോൾ
ഉല്പന്നങ്ങളെ പുറത്തെടുത്തുപയോഗി
ക്കുമ്പോൾ വിസർജിക്കപ്പെടുന്നതുൾ
പ്പെ ടെ യുളള കാർബൺ അന്തരീ
ക്ഷത്തിന്റെ താപനില വർദ്ധിപ്പിക്കുന്നു.
വ്യാപകമായ വനനശീകരണവും ശാസ്ത്രീ
യ മ ല ്‌ള ാത്ത ്രപ ക ൃതി വി ഭവ
ചൂഷണവും ജലസ്രോതസ്സുകളുടെ
നാശവുമെല്ലാം ഇല്ലാതാക്കുന്നതും
ജലത്തെതന്നെയാണ്. മാനവസമൂഹം
വിചാരിക്കുന്ന നിലയിൽ ആവശ്യമു
ള്ളിടത്ത് ആവ ശ്യമുളള സമയത്ത്
മതിയായ അളവിൽ ജലം ലഭിക്കുന്നില്ല
യെന്നതാണ് പ്രധാന വെല്ലുവിളി.
അതോടൊപ്പം പ്രകൃതിയുടെ താളവും
മഴവിതാനവുമൊക്കെ മനസ്സിലാക്കിയു
ള്ള വികസന ജീവിത ക്രമത്തിന്റെ രൂപപ്പെടുത്തലും
പ്രധാന മേഖലയാണ്.

ജലസമൃദ്ധിയും ജലശുദ്ധിയുമാണ്
ജലമേഖല നേരിടുന്ന പ്രധാന പ്രശ്
നങ്ങൾ. ലോകത്തിലാകെ വരൾച്ചയും
വെള്ള പ്പൊക്കവും ജല ക്ഷാമവും
അധിക മഴയും പ്രതി സ ന്ധികൾ
സൃഷ്ടിക്കുന്നുണ്ട്. വ്യാവസായികം,
രാസവളങ്ങൾ, കീടനാശിനികളുടെ
പ്രയോഗം അശാസ്ത്രീയമായ ഖരദ്രവമാലിന്യ
സംസ്‌കരണ രീതികൾ, ശുചി
ത്വസൗകര്യങ്ങളില്ലായ്മ തുടങ്ങിയ
വിവിധ കാരണങ്ങളാൽ ജലം മലിനീകരിക്കപ്പെടുകയാണ്.
ആഗോളവത്കരണ നവസാമ്പ
ത്തികനയങ്ങളുടെ ഭാഗമായുളള നടപടികളും
ജല മേ ഖ ലയിൽ നട ക്കു
കയാണ്. അമിതമായ ജലചൂഷണവും
ജലകച്ചവടവും അരങ്ങേറിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കച്ചവട
സാധ്യതയുള്ള ഭാവിയിലെ ഘടകം
ജലമാണെന്ന് തിരിച്ചറിഞ്ഞുളള പ്രവർ
ത്തനങ്ങൾ വികസിത രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വെളളത്തിൽ നിന്നും ഹൈഡ്രജനെവേർതിരിച്ചെടുത്ത്
അവ ഇന്ധനമാ യി
ഉപയോഗിച്ച് പെട്രോളിയം ഉല്പന്നങ്ങൾ
ക്കു പകരമുള്ള വസ്തുവായി വെളളത്തെ
മാറ്റുന്ന പരീക്ഷണങ്ങളിൽ ജപ്പാനും
ചൈനയും വിജയിച്ചു കഴി ഞ്ഞു.
ജപ്പാനിൽ വെള്ളത്തിന്റെ സഹായത്താലുള്ള
കാറുകളുൾപ്പെടെയുള്ള വാഹ
നങ്ങൾ വ്യാപകമായി നിർമിക്കുവാ
ന ു ള ള ശ്രമ മ ാണ് ന ടക്കു ന്നത ് .

സാങ്കേതിക വിദ്യ ക ളാ യ തിനാ ൽ
വേഗത്തിൽ വ്യാപിക്കുവാനുളള സാധ്യ
തയാണുള്ളത്. ഇസ്രായേൽ ഉൾപ്പെടെയുളള
രാജ്യങ്ങൾ കടൽവെള്ളം ശുദ്ധീകരിച്ചുപയോഗിക്കുന്നുണ്ട്.
ചെലവ് കൂടുതലായതിനാലാണ്
നിലവിൽ വ്യാപകമാകാത്തത്.
നാളെകളിൽ അവയും
കൂടുതലായി വ്യാപിക്കുന്നതാണ്.

ഓരോ ഉല്പന്നവും ഉല്പാദിപ്പിക്കു
മ്പോൾ എത്ര വെള്ളം എടുക്കുന്നുവെ
ന്നും ഉപ േയ ാ ഗിക്കു ന്നുവെ ന്നും
കണക്കാ ക്കുന്ന രീതി കണ്ടു പിടി
ച്ചിട്ടുണ്ട്. 2003 – ൽ ബ്രിട്ടനിലെ ലണ്ടൻ
കിങ്‌സ് കോളേജ് പ്രൊഫസർ ജോൺ
ആന്റണി അലൻ ആണ് കല്പിത ജലം
(virtual water) എന്ന കാഴ്ചപ്പാട് കണ്ടുപിടിക്കുന്നത്.
അതനുസരിച്ച് ഓരോ
ഉല്പന്നവും രൂപപ്പെടുമ്പോൾ എത്ര
വെളളം വേണ്ടി വരുമെന്നു കണക്കാ
ക്കാവുന്നതാണ്. ഒരു കിലോ മുട്ടയ്ക്ക്
3000 ലിറ്ററും ഒരു ടൺ ഗോതമ്പിനെ 1300
മഴ മീറ്റർ ഒരു കിലോ അരിക്ക് 3000
ലിറ്ററും വെള്ളം വേണമെന്ന് കണക്കാ
ക്കപ്പെടുന്നു. ഇങ്ങനെ ഒരു വിധപ്പെട്ട
എല്ലാ ഉല്പന്ന ങ്ങൾക്കും കണ ക്കാ
ക്കുവാൻ കഴിയും.

കല്പിതജലകണക്കുവച്ച ് ഓരോ
രാജ്യവും കല്പിത ജല ഇറക്കുമതിയും
virtual water import) കല്പിതജല
കയറ്റുമതിയും (virtual water export)
കണ ക്കാ ക്ക ണമെന്നാണ് പുതിയ
സാമ്പത്തി ക ന യ മ ാ യ ി വ ര ാ ൻ
പോകുന്നത്. ഐ. എം. എഫ്.
(International monetary Fund) ന്റെ
യും ലോകവ്യാപാര സംഘടനയുടെയും
(WTO; World Trade Organisation)
കയറ്റുമതി ഇറക്കുമതി വ്യാപാരന
യങ്ങളും ഇതിനനുസരിച്ച് രൂപപ്പെടുത്തുവാനുള്ള
ശ്രമങ്ങൾ ചർച്ചയിലാണ്.
ഇസ്രായേലിലെ ജലവിനിയോ
ഗത്തിൽ നിരവധി പരി ഷ്‌കാ രങ്ങൾ
ഇതിനകം നടത്തിയിട്ടുണ്ട്. ധാരാളം
വെള്ളം വേണ്ടി വരുന്ന ഓറഞ്ച്
കൃഷിയുടെ ഉല്പാദനം ക്രമാതീതമായി
കുറച്ചു വരുന്നുണ്ട്. ഓരോ രാജ്യവും
അവര ു െട ര ാ ജ ്യത്ത് ല ഭ ിക്കുന്ന
മഴയെയും വെള്ളത്തെയും കണക്കാക്കി
അതിനനുസരിച്ചുളള നയപരിപാടികൾ രൂപീകരിക്കണമെന്ന കാഴ്ചപ്പാടിന്
സാർവദേശീയ അംഗീകാരം രൂപപ്പെടു
ത്തുവാനുളള ശ്രമങ്ങൾ ആഗോള ധനസഹായ
ഏജൻസികളും നയരൂപീകരണ
സമിതികളും നടത്തുവാനുളള ചർച്ചകൾ
ആരംഭിച്ചിട്ടുണ്ട്.

ജലത്തിന്റെ അവകാശത്തെ
സംബന്ധിച്ചും
നിരവധി തർക്കങ്ങളും
സംഘർഷങ്ങളും നിലവിലുണ്ട്.
യുഫ്രട്ടീസ്,
ടൈഗ്രീസ് നദികളിലെ
ജലം തിരിച്ചുവിടുന്ന
തുമായ ബന്ധപ്പെട്ട തർക്ക
ങ്ങളുടെ കൂടി പേരിലാണ്
സദ്ദാംഹുസൈൻ വധിക്ക
പ്പെടുന്നതെന്ന വെളിപ്പെ
ടുത്തലുകൾ ഉണ്ടായിട്ടുണ്ട്.
നദീജല തർക്കങ്ങളും
വെള്ളം പങ്കിടുവാനുള്ള
അവകാശങ്ങളുമെല്ലാം
ലോകത്തിലാകെ
സംഘർഷ മേഖലകളാണ്.
കാവേരിയും മുല്ലപ്പെരിയാറുമൊക്കെ
വർഷങ്ങളായി
തുടരുന്ന പ്രതിസന്ധിയായി
നമ്മുടെ മുന്നിലുണ്ട്. ഇന്ന്
ലോകത്തിലാകെ
ജലത്തിന്റെ അവകാശത്തെ
ചൊല്ലിയുള്ള
സംഘർഷങ്ങൾ വ്യാപകമാണ്.

കല്പിതജല കാഴ്ചപ്പാടിനനുസരി
ച്ചുള്ള ജലകാർഷിക വിനിയോഗനയം
വന്നാൽ ഇന്ത്യയെപ്പോലുളള കാർഷിക
രാജ്യ ങ്ങളിൽ ഏറെ പ്രതി സ ന്ധി
യ ുണ്ടാകും. കൃഷി യ ിലും കാലി
സമ്പത്തിന്റെ വളർച്ചയിലും പ്രാധാന്യ
മുള്ള ഇന്ത്യയിൽ ഈ മേഖലകളിൽ
വലിയ തിരിച്ചടിയുണ്ടാകാം.
ജലചൂഷണവും ഈ മേഖലയിലെ
പ്രധാന പ്രശ്‌നമാണ്. ജലകച്ചവടം
ആഗോ ളാ ടിസ്ഥാ നത്തിൽ തന്നെ
വലിയ സാധ്യതയാണ് തുറന്നിരിക്കുത്.
കുപ്പി വെള്ളമുൾ പ്പെ ടെ യുളള രംഗ
ങ്ങളിൽ ലോകത്തിൽ വലുതും ചെറു
തുമായ നിരവധി സ്ഥാപനങ്ങളും ഏജൻ
സികളുമാണുള്ളത്.

ജലത്തി ന്റെ അവ ക ാ ശ ത്തെ
സംബന്ധിച്ചും നിരവധി തർക്കങ്ങളും
സംഘർ ഷങ്ങളും നില വിലുണ്ട് .
യുഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലം
തിരിച്ചുവിടുന്നതുമായ ബന്ധപ്പെട്ട തർ
ക്കങ്ങളുടെ കൂടി പേരിലാണ് സദ്ദാം
ഹുസൈൻ വധിക്കപ്പെടുന്നതെന്ന വെളി
പ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. നദീജല
തർക്കങ്ങളും വെള്ളം പങ്കിടുവാനുള്ള
അവ കാ ശ ങ്ങ ള ു െമല്ല ാ ം ലോക
ത്തിലാകെ സംഘർഷ മേഖലകളാണ്.
കാവേരിയും മുല്ലപ്പെരിയാറുമൊക്കെ
വർ ഷങ്ങളായി തുടരുന്ന പ്രതി സ
ന്ധിയായി നമ്മുടെ മുന്നിലുണ്ട്. ഇന്ന്
ലോകത്തിലാകെ ജലത്തിന്റെ അവ
കാശത്തെ ചൊല്ലി യുള്ള സംഘർ
ഷങ്ങൾ വ്യാപകമാണ്.
ഇന്ത്യയിൽ കുടി വെളളം നൽ
കുവാൻ സർക്കാരുകൾക്ക് ഭരണഘടനാപ്രകാരം
തന്നെ ഉത്തരവാദിത്വമുണ്ട്.
അതോടൊപ്പം ജനങ്ങളുടെ അവകാ
ശമായി ഭരണഘടനയിൽ ഉൾപ്പെടുത്തി
യിട്ടുമുണ്ട്. അതേസമയം ആഗോളാടി
സ്ഥാ നത്തി ൽ ത െന്ന മ ൂ ല ധ ന
ത്തിന്റെയും പാഴ്‌ചെലവുകളുടെയും
കാര്യക്ഷമതയില്ലായ്മയുടെയും പരി
പാലന ചെലവിന്റെയും ഒക്കെ പ്രശ്
നങ്ങൾ പറഞ്ഞു കൊണ്ട് ജലവിതരണ
മേഖലയിലെ സർക്കാർ പങ്കാളിത്തവും
ഇട പെടലുകളും ക്രമാനു ഗതമായി
കുറച്ചു കൊണ്ടുവരണമെന്ന നിലയി
ലുള്ള നിർദേശങ്ങളും നടപ്പിലാക്കി
വരുന്നുണ്ട്. ജലത്തിന്റെ വിതരണ
ത്തിലെ അസമത്വവും ചർച്ച ചെയ്യേണ്ട
മേഖലയാണ്.

ജലത്തിന്റെ സംരക്ഷണത്തിലെ
കുറവ്, ജനസംഖ്യാവർദ്ധനവ്, ജല
സ്രോതസ്സുകളുടെ നാശം, മറ്റു മനുഷ്യ
ഇടപെടലുകൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ
ജലസുരക്ഷ വലിയ പ്രതിസ
ന്ധികളെ നേരിടുന്ന മേഖലയായി മാറുകയാണ്.
അതോടൊപ്പം ജലത്തിന്റെ
കച്ചവട സാധ്യത മനസ്സിലാക്കി ധാരാളം
സ്വകാര്യ മൂലധനവും ജലവിതരണ രംഗത്തേക്കു
വരുന്നുണ്ട്. ജലസ്വകാര്യ
വിതരണം വലിയ മേഖ ലയായി
മാറുന്നുണ്ട്.

മനുഷ്യരുൾപ്പെടെയുളള ജീവജാല
ങ്ങളുടെ ജീവൻ നിലനിറുത്താനാവശ്യ
മുള്ള പ്രകൃതി ഘടകമെന്ന നിലയിൽ നി
ന്ന് ജലമേഖല വളരെയേറെ മാറി
ക്കഴിഞ്ഞു. ജലത്തിന്റെ പുറത്തുളള
കച്ചവട സാധ്യതയും ജലത്തിനുണ്ടാകു
ന്ന പ്രതിസന്ധിയും മനസ്സിലാക്കിയുള്ള
പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ലഭ്യമാവുന്ന ശുദ്ധജലത്തെ പരമാവധി
സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന്
പ്ര േയ ാ ജ ന പ്പെ ട ു ത്തു വാ നു ള ള
ശ്രമങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
വെള്ളത്തിൽ ഹൈഡ്രജനും ഓക്‌സി
ജനുമുണ്ടെങ്കിലും ലാബിലിരിക്കുന്ന
െഹെഡ്രജ ന ും ഒ ാ ക ്‌സ ി ജ ന ും ക ൂ
ട്ടിയോജിപ്പിച്ച് ജലമാക്കി നാടിന്റെയും
നാട്ടാ രുടെയും ദാഹനീ രാക്കുവാൻ
കഴിയില്ല. പ്രകൃതിയുടെ തനതായ താളക്രമത്തിൽ
നിരവധി പ്രകൃതിഘടക
ങ്ങളുടെ പ്രവർത്തനപ്രതിപ്രവർത്തന
ഫലമായുണ്ടാകുന്നതാണ്. അവയുടെ
വിതാനവും വിത രണവും ലഭ്യ ത
യുമൊക്കെ മനസിലാക്കിയുള്ള ജീവിത
രീതിയും നയങ്ങളും നട പ ടികളും
വികസന തന്ത്രങ്ങളും ശാസ് ത്രസാ
ങ്കേതിക വിദ്യകളും വികസിപ്പിക്കുകയെ
ന്നതാണ് മാനവരാശി ഇന്നു നേരിടുന്ന
വെല്ലുവിളി. ജലം താരമാകാനുള്ള
സാധ്യ ത യേ റെയാണ്. നാളത്തെ
ലോകം ജലം തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല.

വാട്ടർ എ. ടി. എം. കളും ജലകാറുകളും
വാട്ടർ പാർക്കുകളും വ്യാപകമാവുകയാണ്.
ഏതു പ്രതിസന്ധിയും
കച്ചവട സാധ്യതയാക്കുന്ന ശ്രമങ്ങളും
വ്യാപകമായി നടക്കുന്നുണ്ട്.
സമാധാനത്തിന്റെയും സന്തോഷ
ത്തിന്റെയും സമൃദ്ധിയുടെയും മേഖലകൾക്കപ്പുറം
സംഘർഷ ഭൂമികളായി
ജലരംഗം മാറുന്നതും ബോധപൂർ
വമായി മാറ്റാവുന്നതുമുൾപ്പെടെ ചർച്ച
ചെയ്തും പരിഹാരങ്ങൾ തേടിയും
മാത്രമേ ഭുമിയിൽ ജീവജാലങ്ങൾക്ക്
നിലനില്പുളളൂ. ജലത്തിനുപകരം ജലം
മാത്രം.
കരുതുക
കരുതലോടെ.
(The author is director at the water department of Kerala government’s CCDU)

Related tags : Subhash ChandranWater

Previous Post

നുണയുടെ സ്വർഗരാജ്യത്ത്

Next Post

ഇന്ത്യയിലെ ജലവിഭവ വികസന വിനിയോഗം: പരിമിതികളും പ്രതീക്ഷകളും

Related Articles

കവർ സ്റ്റോറി

കശ്മീർ: അവകാശ നിഷേധങ്ങളുടെ നീണ്ട ചരിത്രം

കവർ സ്റ്റോറി

സോളിഡാരിറ്റിയുടെ തെരുവിൽ മാവോയിസ്റ്റുകൾക്ക് എന്തു കാര്യം?

Cinemaകവർ സ്റ്റോറി

ബാഹുബലിയും ഇന്ത്യയുടെ ചരിത്ര-രാഷ്ട്രീയ-സാംസ്‌ക്കാരിക ഭൂപടവും

കവർ സ്റ്റോറി

ഹസ്തരേഖയും മരണപത്രവും: കഥയില്‍ ഉറപൊഴിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍

life-experienceകവർ സ്റ്റോറി

രാജ്യനിയമങ്ങളും മതനിയമങ്ങളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ: സുഭാഷ് ചന്ദ്രൻ

നോവലിസ്റ്റുകളെ ദൈവവും ആരാധിക്കുന്നു

സുഭാഷ് ചന്ദ്രൻ 

ഞാൻ മാറിനിന്നുകൊണ്ട് പറയുകയല്ല. കാലം തെറ്റിച്ച് കഥപറയാൻ ദൈവത്തിനു കഴിയില്ല. ദൈവത്തിന് ക്രമബദ്ധമായിട്ടു മാത്രമേ...

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി:...

സുഭാഷ് ചന്ദ്രൻ 

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ലോകസാഹിത്യത്തിലുണ്ടായ മഹത്തായ പല കൃതികളും ഭഗീരഥപ്രയത്‌നത്തിലൂടെ മലയാളത്തിലെത്തിച്ച ഒട്ടേറെ വിവർത്തകർ...

സഞ്ജയൻ അനുസ്മരണ പ്രഭാഷണം

സുഭാഷ് ചന്ദ്രൻ 

നാല്പതാം വയസ്സിൽ നമ്മുടെ ഭാഷയോടും മണ്ണിനോടും വിടപറഞ്ഞ ഒരു മഹാശയനെ സ്മരിക്കാൻ, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം...

സംഘർഷപൂരിതമാകുന്ന ജലമേഖല

ഡോ: സുഭാഷ് ചന്ദ്രൻ 

ജലത്തിന്റെ സംരക്ഷ ണത്തിലെ കുറവ്, ജനസംഖ്യാവർദ്ധനവ്, ജലസ്രോതസ്സുകളുടെ നാശം, മറ്റു മനുഷ്യ ഇടപെടലുകൾ തുടങ്ങിയ...

Subhash Chandran

സുഭാഷ് ചന്ദ്രൻ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven