• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

എം.കെ. ഹരികുമാര്‍ August 23, 2017 0

എത്രയും പ്രഗത്ഭനായ
കവിയാണോ
ഒക്ടാവിയോ പാസ്
അത്രതന്നെ മികവുറ്റ
നിരൂപകനും ചിന്തകനുമാണ്
അദ്ദേഹം. മൗലികമായ
സാഹിതിചിന്തകൾ,
സംവേദനക്ഷമമായി
അവതരിപ്പിച്ച അദ്ദേഹ
ത്തിന്റെ അഫളണറഭടളധഭഥ
ഇഴററണഭള എന്ന
ഗ്രന്ഥത്തോളം മികച്ച
മറ്റൊരു കൃതി അടുത്ത
കാലത്തൊന്നും വായി
ച്ചിട്ടില്ല. 1983ലാണ് ഈ
പുസ്തകം പുറത്തുവന്ന
ത്. ഇന്നും ഇത് പ്രസക്ത
മാകുന്നത് ആശയപരമായ
സൂക്ഷ്മതകൊണ്ടും
അന്തർദർശനം
കൊണ്ടുമാണ്.

ആധുനിക കാലഘ ട്ടത്തി െല ക വ ി െയ
വ്യത്യസ്തനാക്കുന്നത്
അർത്ഥത്തോടുള്ള മനോഭാവമാണ്.
വാക്കുകളുടെ അർത്ഥം കൃത്യമായി മനസിലാക്കുന്നതിൽ
പുരാതന കവിയും
ആധുനിക കവിയും ഒരുപോലെ ശ്രദ്ധാലുക്കളാണ്.
പക്ഷേ, അർത്ഥത്തിന്റെ
കാര്യത്തിൽ രണ്ടുപേർക്കും വേറിട്ട സമീ
പനങ്ങളാണുള്ളത്. ആധുനിക കാല
ത്താണ് ഒരു poetic consciousness
ഉണ്ടായത്. ഈ ഘടകം പുരാതന കാലഘട്ടത്തിൽ
ഒരിടത്തും ഉണ്ടായിട്ടില്ലെന്ന്
മെക്‌സിക്കൻ കവി ഒക്ടാവിയോ പാസ്
എഴു തു ന്നത് അദ്ദേ ഹത്തിന്റെ അ
A Hernating Current എന്ന ഗ്രന്ഥത്തി
ലാണ്. എത്രയും പ്രഗത്ഭനായ കവി
യാണോ പാസ് അത്രതന്നെ മികവുറ്റ
നിരൂപകനും ചിന്തകനുമാണ് അദ്ദേഹം.
ഇത്രയും മൗലികമായ സാഹിതിചിന്ത
കൾ, സംവേദനക്ഷമമായി അവതരി
പ്പിച്ച മറ്റൊരു കൃതി അടുത്തകാല
ത്തൊന്നും വായിച്ചിട്ടില്ല. 1983ലാണ് ഈ
പുസ്തകം പുറത്തുവന്നത്. ഇന്നും ഇത്
പ്രസക്തമാകുന്നത് ആശയപരമായ
സൂക്ഷ്മതകൊണ്ടും അന്തർദർശനം
കൊണ്ടുമാണ്.

ആദ്യ ലേഖനംതന്നെ കവിതയെക്കുറിച്ചാണ്,
ശദടള ഢമണല യമണളറസ ഭടബണ?
എന്താണ് ഒരു കവിതയുടെ അവ
ബോധം അഥവാ മനോഭാവം? അത്
അർത്ഥത്തോടുള്ള വ്യക്തിഗതമായ
ശാഠ്യമോ മമതയോ ആണ്. ഗൊങ്കോറയുടെ
(Gongara, 1561-1627) കവി
തയിൽ അർത്ഥമേയുള്ളൂ, അതിന്റെ വിമ
ർശനമില്ല. എന്നാൽ മല്ലാർമെയോ
(Mallarme, 1842-1898) ജോയ്‌സോ
(Joyce) എഴുതുമ്പോൾ ഈ ‘വിമർശനം’
ആദ്യമേതന്നെ സ്ഥാനം പിടിക്കുന്നു.
ചിലപ്പോൾ അവർ അർത്ഥത്തെതന്നെ
എതിർത്തുതോല്പിക്കുന്നു.

ആധുനിക
കവിത പ്രാഥമികമായി ചെയ്തത് യാഥാർ
ത്ഥ്യത്തെ വിമർശിക്കുക എന്നതായിരു
ന്നു. അതായത് ഭാഷയിലെ വിമർശനം
അവർക്ക് ഒഴിവാക്കാനാവില്ല.
ഒരു കവിയുടെ വിമർശന മനോ
ഭാവം കവിതയായിത്തീരുന്നു. ഇവിടെ
ഭാഷയാണ് ഏറ്റവും വലിയ യാഥാർ
ത്ഥ്യം. ഭാഷ അർത്ഥത്തെ വഹിക്കാ
നുള്ള തോട് മാത്രമല്ല, അത് സർവപ്രധാനമാണ്.
ദൈവത്തിന്റെ സ്ഥാനം ഭാഷ
നേടിയെടുക്കുന്നു. ഭാഷ വിധിക്കുന്നു,
അല്ലെങ്കിൽ സംഹരിക്കുന്നു. സ്വയം വധി
ക്കുന്നതിനും ഭാഷതന്നെ ആശ്രയം.
പുതിയ കവിത ബാഹ്യമായ ഒരു വസ്തുവിനെയല്ല പ്രതിപാദിക്കുന്നത്. ഓരോ
വാക്കും നീളുന്നത് മറ്റ് വാക്കുകളിലേക്കാണ്.
ഒരു വാക്കിന്റെ ലക്ഷ്യം മറ്റൊരു
വാക്കാണ്. മറ്റൊരു രീതിയിൽ പറഞ്ഞാ
ൽ, അർത്ഥം കവിതയ്ക്ക് പുറത്തുപോയി
വസിക്കുന്നില്ല, അത് കവിതയ്ക്കുള്ളിലേ
ക്കുതന്നെ തിരിയുകയാണ്. വാക്കുകൾ
ഒറ്റയ്ക്കു നിന്ന് എന്തു പറയുന്നുവെന്ന സങ്ക
ല്പമല്ല ഇവിടെയുള്ളത്. വാക്കുകൾ
തമ്മിൽ എന്തു പറയുന്നു എന്നതാണ്
കാര്യം. വാക്കുകൾ കൂടിച്ചേർന്നുണ്ടാ
കുന്ന അർത്ഥം, കവിയുടെ വളരെ
ആന്തരികമായ ഒരു ലക്ഷ്യം, അല്ലെങ്കിൽ
അലങ്കോലമനസ് തുറന്നുകാണിക്കുകയാണ്.

വാക്കുകളുടെ കേവലാർത്ഥമല്ല,
അവ തമ്മിൽ ചേരുമ്പോഴുള്ള മാനസി
കാവസ്ഥയാണ് അർത്ഥമായി പരിണമി
ക്കുന്നത്. അതുകൊണ്ട് ഗൊങ്കോറ
യെയും മല്ലാർമെയെയും ഒരുപോലെ
വായിക്കരുതെന്നാണ് പാസ് നിർദേശി
ക്കുന്നത്. ഗൊങ്കോറയുടെ കവിത ഉയർ
ത്തുന്ന വെല്ലുവിളി ബാഹ്യതലത്തിലാണ്.
അത് വാക്കു ക ളുടെ അർത്ഥ
ത്തിന്റെയോ, സന്ദർശനത്തിന്റെയോ
ഛന്ദസിന്റെയോ പ്രശ്‌നമാകാം. അത്
വ്യാകരണത്തിലും ഭാഷാശാസ്ര്തത്തിലും
രീതിയിലുമുള്ള പ്രശ്‌നങ്ങളാണ് എടുത്തി
ടുന്നത്. ഗൊങ്കോറയുടെ കവിതയിലെ
സ്വരവിന്യാസം അസാധാരണമാണ്.
മിത്തുകളുടെയും ചരിത്രസംഭവങ്ങളു
ടെയും മിശ്രണം അതിലുണ്ടാവും.
ഓരോ വരിയും ദ്വയാർത്ഥപ്രധാനമാണ്.
ഓരോ വാക്കിനും പല അർത്ഥ
ങ്ങൾ കല്പിക്കാം. എന്നാൽ ഇതെല്ലാം
പരിശോധിച്ച് പഠിച്ച് കാതങ്ങൾ വ്യക്ത
മായിക്കഴിഞ്ഞാൽ, പിന്നെ കവിത
വ്യക്തമാണ്. അതിൽ വേറൊന്നും അവശേഷിക്കില്ല.
അതിന്റെയർത്ഥം കവിതയുടെ
ശൈലിയിലുള്ള ക്ലിഷ്ടതയാണ്
അതിന്റെ മൂലധനം. മറിച്ച് കവിയുടെ
വൈകാരികമായ വ്യക്തിത്വമോ അർ
ത്ഥത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായമോ
അല്ല. ചില കവിതകളെ അതാര്യമാ
ക്കുന്നത് മതപരമോ വേദാന്തജന്യമോ
ആയ ഭാഷാപ്രയോഗങ്ങളാണ്. അത്
വ്യാഖ്യാനിക്കാൻ വേണ്ടി അനുവാച
കൻ പല പുസ്തകങ്ങൾ തിരഞ്ഞുനടക്ക
ണം. ഇത്തരം കവിതകൾ രചനയ്ക്ക് പുറ
ത്തുള്ള ചില ആശയങ്ങളോ വസ്തുത
കളോ ആണ് അവതരിപ്പിക്കുന്നത്.
അതിൽ വസ്തുനിഷ്ഠതയ്ക്കായിരിക്കും
മുന്തിയ പരിഗണന. പൂർവകാല കവി
കൾ കവിതയിൽ പ്രകൃതിയും സമൂ
ഹവും പ്രമേയങ്ങളായി കൊണ്ടുവന്നിരു
ന്നു. പുരാണങ്ങൾ പ്രതിപാദിച്ചിരുന്നു.
ഒരു പുരാണ കഥാസന്ദർഭങ്ങൾ പ്രതിപാദിക്കുമ്പോൾ
കവിതയിൽ ബാഹ്യമായ
ഒരു ടെക്‌സ്റ്റ് വിഷയമാകുന്നു. അനുവാ
ചകൻ ആ ടെക്‌സ്റ്റ് അറിയാൻ ശ്രമിക്ക
ണം. ഇവിടെ കവിയുടെ സവിശേഷ
മായ വൈകാരികക്ഷമത കാണാനാവി
ല്ല.
ഇവിടെയാണ് പ്രമുഖ ഫ്രഞ്ച് കവി
റിംബോ(ധെബഠടഭഢ)യുടെ കവിത
എങ്ങനെ മറ്റൊരു വഴിയിലേക്ക് നമ്മെ
നയിക്കുന്നുവെന്ന് പാസ് വ്യക്തമാക്കു
ന്നത്. ”റിംബോ യാഥാർത്ഥ്യത്തെയും
അതിനെ താങ്ങിനിർത്തിയിരിക്കുന്ന
മൂല്യങ്ങളെയും ചോദ്യം ചെയ്യുകയാണ്.
അക്കൂട്ടത്തിൽ ക്രിസ്തുമതവും ധാർമികമൂല്യങ്ങളും
സൗന്ദര്യസങ്കല്പ ങ്ങളും വിമർ
ശിക്കപ്പെടുന്നുണ്ട്. ഇത് വെറും വിമർശനമല്ല,
പുതിയൊരു യാഥാർത്ഥ്യത്തിന്
അസ്തിവാരമിടുകയാണ്; ഒരു പുതിയ
സാഹോദര്യം, പുതിയ രാഗനിബദ്ധത,
പുതിയ മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നു.
ഇതാണ് കവിതയുടെ ദൗത്യം, അല്ലെ
ങ്കിൽ വാക്കിന്റെ രസതന്ത്രം” – പാസ്
എഴുതുന്നു.

മല്ലാർമെയുടെ കവിതകൾ അസ്തിത്വ
ത്തിന്റെ മറുവശമാണ് തേടുന്നത്. യാഥാ
ർത്ഥ്യത്തെ നിരാകരിച്ചുകൊണ്ടാണ്
ഇത് നേടുന്നത്.

“A soul trembling to sit by a hearth so bright,
To exist again, it’s enough if I borrow from
Your lips the breath of my name
Your murmer all night”

വാക്ക്, യാഥാർത്ഥ്യത്തിന്റെ മറു
പുറം അന്വേഷിക്കുകയാണ്. അതിന്റെ
സാധാരണത്വത്തിന് ഒരു ബദൽ വേണമെന്നതാണ്
കവിയുടെ ആവശ്യം. ഇത്
ശൂന്യതയല്ല, മറിച്ച് മറ്റൊരു തേടലാണ്.
ഒരാശയത്തെയും കവി മഹത്വവത്കരി
ക്കുന്നില്ല. മറുവശം എന്താണെന്ന് ആന്ത
രികമായി തേടുക മാത്രമാണ് ചെയ്യുന്ന
ത്. പാസ് പറയുന്നത് ഇതാണ്. റിംബോയുടെയും
മല്ലാർമെയുടെയും കവിതകളിൽ
എന്തെങ്കിലും യാഥാർത്ഥ്യം നാമനി
ർ ദേശം ചെയ്യ പ്പെ ടു ന്നി ല്ല. അത്
എന്തിന്റെയെങ്കിലും പ്രതീകമല്ല. അത്
പുറമെയുള്ള യാഥാർത്ഥ്യങ്ങളെ ഉന്നം
വയ്ക്കുന്നില്ല. റിംബോ ഒന്നിനെയും
അഭി സം ബോ ധന ചെയ്യു ന്നി ല്ല .
എന്നാൽ അദ്ദേഹം വിഭാവന ചെയ്യുന്ന
ലോകം നിലനിൽക്കുന്നത് വാക്കുകളി
ലാണ്.

മല്ലാർമെയുടെ വിശുദ്ധമായ ഒരു
വാക്യം ഇങ്ങനെയാണ്:

It is the job of poetry to clean up our world clogged with reality by creating silences around things”
എങ്ങനെയാണ് വസ്തുക്കൾക്കു ചുറ്റും
നിശ്ശബ്ദത സൃഷ്ടിക്കുന്നത്? ഒരു വസ്തു
എങ്ങനെയാണോ ആയിരിക്കുന്നത്,
അതിനു ബദലായി കവി മറ്റൊരു യാഥാ
ർത്ഥ്യത്തിന്റെ ആരവത്തോടെ ആ വസ്തുവ
ിനെ പുനരാവിഷ്‌കരിക്കണം.
അതോടെ ആ വസ്തുവിന് പുതുജനനം
സാദ്ധ്യമാവുന്നു. വസ്തുക്കളെ അതിന്റെ
ആദിമവിശുദ്ധിയിൽ ദർശിക്കാൻ കഴിയുമ്പോഴാണ്
ഒരു കലാകാരൻ ഉണ്ടാകുന്ന
ത്. അതിനായി വസ്തുവിനുമേൽ വന്നു
വീണിരിക്കുന്ന ആശയങ്ങളുടെ പുകപടലങ്ങൾ
നീക്കം ചെയ്യേണ്ടതുണ്ട്. ധാരണകളിൽ
നിന്ന് അതിനെ വിമോചിപ്പിക്ക
ണം. അങ്ങ െന േന ാക്കു മ്പോ ൾ
ഏതൊരു വസ്തുവും വലുതാണ്. അതിനു
ചുറ്റിനുമുള്ളത് അഗാധമായ നിശബ്ദ
തയും രഹസ്യവുമാണ്.

ആധുനിക കവിത ബോധപൂർവം
സങ്കീർണതയിലെത്തിയിട്ടില്ല. പല
പ്പോഴും അത് സുതാര്യമാണ്. പാസ് പറയുന്നത്,
ആ കവിതയുടെ അപരിചി
തത്വം യോഗാത്മകതയോ പ്രാണായാമമോ
പോലെ യാ ണെന്നു മാത്രം.
യോഗാത്മകത അനുഭവിച്ചറിയണം.
പ്രണയം എന്താണെന്ന് അറിയാൻ ആ
വികാരം നേരിട്ട് ഉൾക്കൊള്ളണം. വായനക്കാരനെ്‌റ
പൂർണമായ ഇടപെടലാണ്
വേണ്ടത്. ആധുനിക കവിതയെ ബുദ്ധി
കൊണ്ടല്ല സമീപിക്കേണ്ടത്, മനസു
കൊണ്ടാണ്; മനസിന്റെ ധാർമികത
കൊണ്ട്. പുറംലോകത്തെ തള്ളിക്കളയുകയും
അകങ്ങളി ലേക്ക് ആഴ്ന്നിറ
ങ്ങിപ്പോകുകയും ചെയ്യുന്ന സ്വഭാവ
മാണ് പുതിയ കവിതയുടെ കാതൽ.
കവിത ഇവിടെ പാരമ്പര്യജന്യമായ അർ
ത്ഥമല്ല പ്രസരിപ്പിക്കുന്നത്. കവിതത
ന്നെയാണ് ജീവിതത്തിന്റെ ആത്യന്തികമായ
അർത്ഥം. ഇത് ഒരേസമയം ഭാഷ
യുടെ നശിപ്പിക്കലും നിർമാണവുമാണ്.
വാക്കുകളെയും അർത്ഥങ്ങളെയും നശി
പ്പിക്കുന്നു. അതേസമയം അത് പുതിയ
വാക്കുകളുടെ പിറവിക്ക് കാരണമാകു
ന്നു. വാക്കുകളുടെ അനായാസ അർത്ഥ
ങ്ങളിൽ നിന്ന് അസാധാരണ അർത്ഥങ്ങ
ളിലേക്ക് സഞ്ചരിക്കുന്നു.

റിംബോയുടെ വരികൾ നോക്കൂ:

We loved each other in those days

Blue ugly one

We used to eat boiled eggs

And chickweed!

ഇങ്ങനെ പഴയ കൂട്ടിൽ നിന്ന് പുതിയ
കൂട്ടിലേക്ക് അർത്ഥത്തിനായി പായുന്ന
പ്രവൃത്തിയെ വില കുറച്ചുകാണുന്നവരു
ണ്ടാകാം.

ഇതി നെക്കു റിച്ച ് പാസ്
ഇങ്ങനെ എഴുതുന്നു:
ഒരു നൂറ്റാണ്ടിലധികമായി ഏറ്റവും
ഏകാന്തതയനുഭവിച്ച ആത്മാക്കൾ,
അവരിൽ പലരും നല്ല മനുഷ്യരുമാണ്,
അവ രുടെ സമ്പൂ ർണ ജീവി തവും
യാതൊരു മടിയുമില്ലാതെ ഈ പ്രക്രി
യയ്ക്ക് സമർപ്പിക്കുകയായിരുന്നു.
കവിത ജനിക്കുന്നത് രൂപത്തിൽ
നിന്നാണ്. നമ്മുടെ പഴയ ഛന്ദസ് ജീവിക
ൾക്ക് കവിത എന്നാൽ സ്ഥിരം ചട്ടക്കൂടാണ്.
അതിലേക്ക് ഉരുക്കിയൊഴിച്ചാൽ
മതി, കവിത താനേ പിറക്കും. ഓരോ
രൂപവും അതിന്റെ ആശയത്തെ നിർമി
ക്കും, അതൊരു ലോകവീക്ഷണമായി
ത്തീരും. കലയിൽ രൂപത്തിനു മാത്രമേ
അർത്ഥമുള്ളൂ എന്ന് കുറച്ചുകൂടി കട
ത്തിപ്പറയാൻ പാസ് തയ്യാറാവുന്നു. ഒരു
കവിതയുടെ അർത്ഥം എന്നത് കവി പറയാനുദ്ദേശിച്ച
കാര്യങ്ങളിലല്ല ഉള്ളത്;
കവിത എന്താണ് സ്വയം പറയുന്നത്
എന്നതിലാണ്. നമ്മൾ യഥാർത്ഥത്തിൽ
പറയുന്നതും, പറയുന്നതായി ചിന്തിക്കു
ന്നതും രണ്ടാണ്.

ആധുനിക കവിത എല്ലാവർക്കും
മനസിലായില്ല. എന്നാൽ അതിന് ഒരു
സാർവലൗകിക ഭാഷതന്നെയുണ്ട്.
ചി ത്ര ക ല യ ി ലെ ദ ു ർ ്രഗ ഹ മ ാ യ
ശൈലിക്ക് ഒരു പൊതു ചിഹ്ന വ്യവസ്ഥ
യുണ്ട്. ഏത് ഭാഷ ഉപയോഗിച്ചാലും
ചിത്രകലയ്ക്ക് കുഴപ്പമില്ല. എന്നാൽ അത്
ആർക്കും മനസിലാകാത്ത ഭാഷ ആകരുത്.
ദുർഗ്രഹമായ ഭാഷയിലും ഒരു വ്യവ
സ്ഥയുണ്ടാവണം. ആ ഭാഷ ഉപയോ
ഗിക്കുന്നവർക്ക് മനസിലാകുന്ന ചിഹ്ന
ങ്ങളും വ്യാകരണവും അതിനുണ്ടാക
ണം. കവിതയിൽ ദുർഗ്രഹതയുണ്ടാക
ുന്നതും അതിനെ മറികടക്കുന്നതും
എങ്ങനെയാണ്?

പാസ് അതിങ്ങനെ
നിരീക്ഷിക്കുന്നു: വാക്കുകളുടെ അർത്ഥം
എല്ലാവർക്കും ഒരു പോ ലെ യാണ്.
വളരെ പരിചിതമായ ഈ അർത്ഥസമൂഹത്തിൽ
നിന്ന്, വാക്കുകളിൽ നിന്നാണ്
ഒരു കവി തന്റെ ഭാഷ സൃഷ്ടിക്കേണ്ടത്.
കവിയുടെ വാക്കുകൾ എല്ലാവരുടെയും
ഭാഷയിൽ നിന്ന് എടുത്തതുതന്നെ;
എന്നാൽ അതിന് മറ്റൊരു തലമുണ്ട് –
അത് കവിത എന്ന തലമാണ്. ഈ
കവിത അതിനുമുമ്പ് നാം കേൾക്കാത്ത
താണ്; മുമ്പൊരിക്കലും ആവിഷ്‌കരിക്ക
പ്പെടാത്തതാണ്. ഇത് ഒരേസമയം ഭാഷയും,
ഭാഷയെതന്നെ നിരാകരിക്കുന്നതുമാണ്.
അത് ഭാഷയ്ക്ക് അപ്പുറം പോകു
ന്നു.

കവി ശ്രമിക്കുന്നത്, നിലവിലുള്ള
അപരിശുദ്ധമായ ഭാഷയിൽ നിന്ന് രക്ഷ
പ്പെടാനാണ്. വാക്കുകളുടെ ഉപയോഗ
ത്തിലൂടെ പുതിയൊരു ഭാഷ ഉണ്ടാക്കുകയാണ്
ലക്ഷ്യം. അത് വാക്കുകളുടെ അർ
ത്ഥത്തെ പിരിച്ചുവിട്ട്, ചിലപ്പോൾ നിശബ്ദത
മാത്രമാകുന്നു. എന്താണോ ഭൗതി
കമായ വാക്കുകളിലൂടെ പറയുന്നത്,
അതിനെതന്നെ അത് ഇല്ലാതാക്കുന്നു.
അങ്ങനെ ഭാഷയെതന്നെ നവീകരി
ക്കാൻ കഴിയുന്നു.

ഒരു കവി തന്റെ ഉള്ളിൽ പുതഞ്ഞുപോയ
ഭാഷയെ ഇളക്കിയെടുക്കാൻ
ശ്രമിക്കുകയാണ്, നിലവിലുള്ള ഭൗതികഭാഷ
ഉപയോഗിച്ചുകൊണ്ട്. കവിയുടെ
ഉള്ളിൽ ആശയങ്ങൾതന്നെ ഉണ്ടാകണമെന്നില്ല.
വികാരങ്ങളേയുള്ളൂ. ആ വികാരങ്ങൾ
ഈ ലോകത്തിന്റെ മാംസത്തിനു
ള്ളിലേക്ക് തുളച്ചുകയറുകയാണ്. അത്
ദർശനമായി പരിണമിക്കുന്നത് സ്വാഭാവികമായാണ്.
കവി കണ്ടെത്തുന്ന ഭാഷയിൽ,
പക്ഷേ തത്ത്വങ്ങൾ ഒളിച്ചിരിക്കു
ന്നു. അത് രചയിതാവിന്റെ യുക്തിയിൽ
നിന്ന് വരുന്നതല്ലെന്ന് ഓർക്കേണ്ടതുണ്ട്.

പാസിന്റെ ഒരു കവിതാശകലം ഓർമവരു
ന്നു.
I find myself in the middle of an eye,

Watching myself in its blank stare

അവനവനെക്കുറിച്ചുള്ള ഈ സറിയലിസ്റ്റിക്
ബോധം ഒരു കവിയുടെ സങ്കല്പ
ത്തെതന്നെ നെടുകെ പിളർക്കുകയാണ്.
റിംബോ ഒരിക്കൽ ഇങ്ങനെ പറ
ഞ്ഞു: ഒരു കവി വിശേഷപ്പെട്ട ജ്ഞാനം
നേടുന്നതുതന്നെ വൈകാരികമായ
അറിവുകളെതന്നെ വളരെ യുക്തിബലമായി
വികേന്ദ്രീകരിച്ചുകൊണ്ടാണ്.
എല്ലാത്തരം യാതനകളും പ്രേമങ്ങളും
ഭ്രാന്തും പൊട്ടിച്ചിതറുന്നു. കവി സ്വയം
തേടുകയാണ്. തന്റെയുള്ളിൽ എല്ലാ
വിഷങ്ങളും എരിഞ്ഞുതീരുന്നു. അതേസമയം
അവയുടെ സത്ത അവശേഷിക്കുകയും
ചെയ്യുന്നു.

ഇതുതന്നെ പാസ് മറ്റൊരു രീതിയിൽ
ഈ കൃതിയിൽ സമർത്ഥിക്കുന്നുണ്ട്,
കവിത അതിന്റെതന്നെ ലോകമാണ്
തേടുന്നതെന്ന്. കവിത തത്ത്വചിന്തയുടെയോ
ശാസ്ര്തത്തിന്റെയോ പതാകയേ
ന്തുകയല്ല. കവിത മറ്റൊരു അറിവാണ്;
അത് പരീക്ഷണാത്മകവുമാണ്. ആധുനിക
കവിത യാഥാർത്ഥ്യങ്ങളെക്കുറി
ച്ചുള്ള പുതിയ ജ്ഞാനമാണ് പങ്കുവച്ചത്.
ഭാന്റെ തുടങ്ങിയ കവികൾ വിശ്വസിച്ചത്,
അവരിലൂടെ ഒരു ദൈവം സംസാരിക്കു
ന്നുവെന്നാണ്. ഇവിടെയാണ് ആധു
നിക കവി വ്യത്യസ്തനാവുന്നത്. അയാൾ
വിശ്വസിക്കുന്നത് താൻ സ്വന്തം പേരിൽ
സംസാരിക്കുന്നുവെന്നാണ്. അയാൾ ദർ
ശനം സ്വാംശീകരിക്കുന്നത് തന്നിൽനി
ന്നുതന്നെയാണ്. പുറത്തുനിന്ന് ഒരു
ശക്തി വന്ന് അയാൾക്ക് ഒന്നും നൽകു
ന്നില്ല. അതിന് പകരം കവിയുടെ നരകവും
സ്വർഗവും അയാളിൽതന്നെയാണ്.
കവി സൃഷ്ടിക്കുന്നതാണത്. ഒരു
കവി തന്റെ പ്രപഞ്ചത്തിന്റെ കാരണക്കാരനാണ്.

Previous Post

ജലസുരക്ഷയുടെ രാഷ്ട്രീയം

Next Post

നീതിസാരം

Related Articles

Lekhanam-4

നോവലിസ്റ്റുകളെ ദൈവവും ആരാധിക്കുന്നു

Lekhanam-4

ആറ്റൂർക്കവിത: ചില കുറിപ്പുകൾ

Lekhanam-4

ലൈംഗികശരീരവും ലിംഗമെന്ന ശരീരവും

Lekhanam-4

എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ അധികാര സൗന്ദര്യവ്യവസ്ഥയോട് കലഹിക്കുന്നു 

Lekhanam-4

നവനോവൽ പ്രസ്ഥാനവുമായി എം.കെ. ഹരികുമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം.കെ. ഹരികുമാര്‍

എ. അയ്യപ്പൻ മലയാളകവിതയ്ക്ക്...

എം കെ ഹരികുമാർ 

(കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം). തുടർച്ചയുടെ ഭംഗം അമൂർത്തവും അപൂർണവുമെന്ന്...

എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ...

എം.കെ. ഹരികുമാർ 

വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു...

ഫംഗസ്

എം.കെ. ഹരികുമാര്‍ 

അവന്റെ സമീപത്ത് ഒരു ഫംഗസ് വളർന്നിരുന്നു. അവനെ നിരീക്ഷിക്കാനായി മുളച്ചുപൊന്തിയതാണത്. ഇത് വർഷങ്ങൾക്കു മുമ്പ്...

സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ...

എം.കെ. ഹരികുമാര്‍ 

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല...

സിമോങ് ദ ബുവ്വേ:...

എം.കെ. ഹരികുമാര്‍ 

വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ...

ലൈംഗികശരീരവും ലിംഗമെന്ന ശരീരവും

എം.കെ. ഹരികുമാര്‍ 

ലൈംഗികത ഇന്ന്, സാഹിത്യത്തിലെ വിലക്കപ്പെട്ട കനിയായിരിക്കുകയാണ്. സാഹിത്യകാരന്മാരൊക്കെ ആദർശവാദികളാണ്. മാധ്യമങ്ങളും സർക്കാരും പറയുന്നതിനപ്പുറം ഒരു...

ഒറികുച്ചി: യാഥാർഥ്യത്തെ സംഗീതമാക്കുമ്പോൾ…

എം.കെ. ഹരികുമാര്‍  

ജാപ്പനീസ് സാഹിത്യത്തിലെ ബഹുസ്വരതയുടെ നല്ലൊരു പ്രതീകമാണ് ഷിനോബു ഒറികുച്ചി (Shinobu Orikuchi). കാരണം ഒറികു...

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

എം.കെ. ഹരികുമാര്‍  

എത്രയും പ്രഗത്ഭനായ കവിയാണോ ഒക്ടാവിയോ പാസ് അത്രതന്നെ മികവുറ്റ നിരൂപകനും ചിന്തകനുമാണ് അദ്ദേഹം. മൗലികമായ...

പോള്‍ വിറിലിയോ: വേഗതയുടെ...

എം.കെ. ഹരികുമാര്‍ 

ഉത്തരാധുനികതയാണ് ശേഷമുള്ള ചിന്താലോകത്ത് വ്യക്തമായ സാന്നിദ്ധ്യമാണ് ഫ്രാന്‍സിലെ പോള്‍ വിറിലിയോ. നവകാലഘട്ടത്തിലെ വേഗത, സൈനിക...

കാതറൈന്‍ ബെല്‍സി: വിമര്‍ശനത്തിന്റെ...

എം.കെ. ഹരികുമാര്‍  

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിപാദത്തില്‍ സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തെ വിവിധ സിദ്ധാന്തങ്ങളിലൂടെ വിപുലീകരിക്കാന്‍ ശ്രമം നടന്നു. വായന,...

വാക്കിന്റെ ദാര്‍ശനികത: നഗ്നത...

എം.കെ. ഹരികുമാര്‍  

നഗ്നതയെ ഏത് വസ്ത്രം അന്തര്‍വഹിക്കുകയാണല്ലോ ചെയ്യുന്നത്. വസ്ത്രം ധരിച്ചതുകൊണ്ട് നഗ്നതയെ മറയ്ക്കാമെന്നേയുള്ളൂ. ഇല്ലാതാക്കാനാവില്ല. കാരണം...

സ്വാതന്ത്ര്യം വെറുമൊരു പതിവ്രതയല്ല

എം.കെ. ഹരികുമാര്‍ 

ഒരു കഥാകൃത്തിന് അഭിപ്രായ സ്വാതന്ത്ര്യം വേണോ? ജീവിതകാലമത്രയും അഭിപ്രായമേയില്ലെന്ന് ശഠിച്ചുകഴിയുന്ന വരുണ്ടാകാം. റഷ്യൻ എഴുത്തുകാരനായ...

M.K.Harikumar

എം.കെ. ഹരികുമാര്‍ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven