• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അതികായൻ

സി. അനൂപ് November 6, 2016 0

എന്തിനാണ് ഹാജിമസ്താൻ എന്നെ വിളിച്ചത്?
പതിനെട്ടുവർഷത്തിലേറെയായി ഞങ്ങൾ തമ്മിൽ
നേരിട്ടുകണ്ടിട്ട്. ഇക്കാലത്തിനിടയിൽ ധാരാവിയിലേയും
ചെമ്പൂരിലേയും ചില ഉത്സവങ്ങളിൽ മിന്നായംപോലെ മസ്താൻ
വന്നുപോകുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്.
അപ്പോഴൊക്കെയും ഭീതിയുടെ നിശബ്ദത
ശേഷിപ്പിച്ചുകൊണ്ടാണ് മസ്താൻ അപ്രത്യക്ഷനാകുക.
ഇപ്പോൾ, നേരം പരപരാന്ന് വെളുത്തു തുടങ്ങിയിട്ടേയുള്ളു.
ഇന്നലെ പുറത്ത് തെരുവിൽ രണ്ടു സംഘങ്ങൾ തമ്മിൽതല്ലി
തലകീറുന്നതും, തെരുവാകെ രക്തം പടരുന്നതും കണ്ട
ഭയത്തോടാണ് ഞാൻ ജനാല അടച്ചത്. എത്ര ശ്രമിച്ചിട്ടും
ഉറക്കം വന്നില്ല.
വെട്ടം വീണോ എന്നുറപ്പിക്കാനായി ജനാല തുറക്കാൻ
തുടങ്ങുമ്പോഴാണ് മുറിയുടെ ഇളകിവീഴാറായ വാതിലിൽ
ആരോ തട്ടിവിളിച്ചത്. സാധാരണ ഈ നേരത്ത് എന്നെ
അറിയുന്നവരാരും വാതിലിൽ വന്നു തട്ടുമായിരുന്നില്ല. പകൽ
മുഴുവൻ മറ്റുള്ളവരുടെ ഷൂ പോളിഷ് ചെയ്ത് തളർച്ചയോടാവും
ഞാൻ ചേരിയോടുചേർന്നുള്ള മുറിയിലെ കിടക്കയിലെത്തുക.
കഷ്ടിച്ച് ഒരു പായ വിരിക്കാൻ മാത്രം ഇടമുള്ള മുറിക്ക്
മാസംതോറും എണ്ണൂറു രൂപയാണ് വാടക. അത്രയും
നൽകാനുള്ള പാങ്ങുണ്ടായിട്ടല്ല. എത്ര
രാത്രിയായിട്ടാണെങ്കിലും നേരേ ചൊവ്വേ ഒന്നുറങ്ങിയില്ലെങ്കിൽ
ഉച്ച കഴിയുന്നതോടെ ഉറക്കം കണ്ണിൽ വന്ന് കനംതൂങ്ങും.
അതൊഴിവാക്കിയില്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടം
നഷ്ടമാകും. എന്നും സ്റ്റേഷൻ മാസ്റ്ററുടെ ഷൂ സൗജന്യമായി
പോളിഷ് ചെയ്തു കൊടുക്കുന്നതു കൊണ്ടുമാത്രമല്ല രണ്ടുമൂന്നു
പൊലീസുകാർക്ക് ഒരു സംഖ്യ കൈമടക്കു കൊടുക്കുന്നതു
കൊണ്ടുകൂടിയാണ് ഇരിക്കാൻ ഒരിടം സ്റ്റേഷനുള്ളിൽ
തരമായത്.
സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ ഓരോന്ന്
ആലോചിച്ചു കുറെ നേരം കിടക്കുന്നത് എന്റെ ശീലമാണ്.
പുറത്ത് വെളിച്ചമായോ എന്നു നോക്കിയശേഷം വീണ്ടും
കുറച്ചു നേരംകൂടി പായയിൽ കിടന്ന് ഓർമകളെ തിരികെ
വിളിച്ചശേഷം പുറത്തേക്കിറങ്ങണമെന്നും പ്രഭാത കൃത്യങ്ങൾ
നീണ്ട ക്യൂവിൽ നിന്ന് നിർവഹിക്കണമെന്നും കരുതി. പക്ഷേ
നിർത്താതുള്ള തട്ടു സഹിക്കാനാവാതായപ്പോൾ ഹിന്ദിയിൽ
ഒരിടത്തരം തെറി വിളിച്ചുകൊണ്ടാണ് ഞാൻ വാതിൽ
തുറന്നത്.
മുന്നിൽ നിൽക്കുന്നത് ആറടിക്കുമേൽ പൊക്കമുള്ള ഒരുവൻ.
അയാൾ എനിക്കുനേരെ ഒരു കവർ നീട്ടി. പെട്ടെന്നത് വാങ്ങാൻ
ഭയം തോന്നി. ഇത് ബോംബെയാണ്. ആളുമാറി
കൊല്ലപ്പെടുന്നതും കുത്തും തല്ലുമൊക്കെ കിട്ടുന്നതും ഇവിടെ
പതിവാണ്. എന്താണെന്നു ചോദിക്കാതെ കവർ വാങ്ങണ്ട
എന്ന് ഞാൻ ഉറച്ചു. എന്നാൽ അമിതാഭ് ബച്ചനെക്കാൾ
പൊക്കമുള്ള അയാൾ മഞ്ഞപ്പല്ലുകാട്ടി ചിരിച്ചുകൊണ്ട് എന്റെ
മുറിയിലേയ്ക്ക് പ്രവേശിച്ചു. പിന്നെ വളരെ സൗഹാർദത്തോടെ
പറഞ്ഞു:
”നിങ്ങളെ ഭായ് കാണണമെന്നു പറഞ്ഞു. ഇപ്പോൾ,
ഇപ്പോൾ തന്നെ എനിക്കൊപ്പം കൂട്ടിക്കൊണ്ടുചെല്ലാനാണ്
പറഞ്ഞിരിക്കുന്നത്”.
കവർ ഞാൻ വാങ്ങി. വായിച്ചു. അതെ, അയാൾ
പറഞ്ഞതുപോലെയാണ് കവറിനുള്ളിലെ നീല നിറമുള്ള
കടലാസിലും എഴുതിയിരിക്കുന്നത്. അതു വായിച്ചതോടെ
എന്തു ചെയ്യണമെന്നറിയാതെ എന്റെ ഉള്ള് കിടുങ്ങാൻ തുടങ്ങി.
വർഷങ്ങൾക്കുമുമ്പ് ഒന്നിച്ചു നടന്ന കാലത്ത് ചെയ്ത
ഏതെങ്കിലും അപരാധത്തിന് ശിഷിക്കാനാകുമോ ഈ വിളി.
അതോ സ്വന്തം സംഘത്തിൽ ചേർത്ത് ആരെയെങ്കിലും
കൊല്ലാൻ വിടാനായിരിക്കുമോ?
എന്തു തന്നെയായാലും ഞാൻ മുറിയിൽ വന്ന
മനുഷ്യനൊപ്പം പുറപ്പെടണ്ട എന്നുതന്നെ തീരുമാനിച്ചു.
അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ ഞാൻ അയാളോട്
പറയുകയും ചെയ്തു. അയാളുടെ ഭാവം പെട്ടെന്നു മാറി.
അയഞ്ഞുകിടന്ന പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും ഒരു
റിവോൾവർ പുറത്തെടുത്ത് എന്റെ നെറ്റിയിലേയ്ക്ക് അയാൾ
ചൂണ്ടി. ക്രുദ്ധമായിരുന്നു അയാളുടെ ഭാവം. ഏതു നിമിഷവും
അയാൾ ട്രിഗർ വലിക്കുമെന്നും എന്റെ തല
പൊട്ടിച്ചിതറുമെന്നും ഞാൻ ഭയന്നു. ഓർമവന്ന എല്ലാ
ദൈവങ്ങളെയും വിളിച്ച് ഞാൻ പ്രാർത്ഥിച്ചു. പക്ഷേ, തോക്കിൻ
മുനയിൽ നിന്നും എന്നെ രക്ഷിക്കാൻ ആ ദൈവങ്ങളൊന്നും
പ്രത്യക്ഷരായില്ല.
ഗത്യന്തരമില്ലാതെ ഞാൻ പുറപ്പെടാൻതന്നെ തീരുമാനിച്ചു.
പതുക്കെ മുറി ചാരി അയാൾക്കൊപ്പം ഞാൻ പുറത്തേക്കിറങ്ങി.
ചേരിയിലെ വൃത്തിഹീനമായ വഴിയിലൂടെ നടക്കുമ്പോൾ
അയാൾ എന്റെ ചുമലിൽ കൈവച്ചു. ആത്മസ്‌നേഹിതന്മാർ
തോളിൽ കയ്യിട്ട് നടക്കുംപോലെയായിരുന്നു ഞങ്ങളുടെ നടപ്പ്.
ഞങ്ങൾ കാറിനടുത്തെത്തി. വിലപിടിപ്പുള്ള വെളുത്ത
നിറമുള്ള ബെൻസുകാറായിരുന്നു അത്. ആദ്യമായാണ്
ഇങ്ങനെ ശീതീകരിച്ച ഒരു കാറിൽ ഞാൻ യാത്ര ചെയ്യുന്നത്.
മുന്നിലെ ഡോർ തുറന്ന് ആംഗ്യഭാഷയിൽ കാറിലേക്ക്
കയറിയിരിക്കാൻ അയാൾ ആജ്ഞാപിച്ചു. പിന്നെ ഡ്രൈവിംഗ്
സീറ്റിൽ അയാൾ കയറിയിരുന്നു.
ഭയങ്കര വേഗതയിൽ അയാൾ കാറോടിച്ചു. അത്ര
തിരക്കില്ലാത്ത വഴികളായിരുന്നു അയാൾ തെരഞ്ഞെടുത്തത്.
ഓരോ തിരിവു തിരിയുമ്പോഴും മുന്നിൽ അപകടം
പതിയിരിക്കുന്നതായി ഞാൻ പേടിച്ചു. എന്നാൽ
ഹിന്ദിപ്പാട്ടുകളുടെ രണ്ടും മൂന്നും വരികൾ പാടിക്കൊണ്ട്
അയാൾ കാറോടിച്ചു കൊണ്ടിരുന്നു. എതിരെ വന്ന ചില
ടാക്‌സിക്കാർ അയാളെ കണ്ട് വഴിമാറിക്കൊടുത്തു. എനിക്ക് ഒരു
ചായ കുടിക്കണമെന്നു തോന്നി. തൊണ്ട വരണ്ടു തുടങ്ങിയിട്ട്
കുറെ നേരമായി. പതിവനുസരിച്ച് രാവിലെ ഉറക്കമുണർന്ന്
പുറത്തേക്കിറങ്ങിയാലുടനെ രണ്ടോ മൂന്നോ ചായ
കുടിക്കുന്നതാണ്.
ഞാൻ ചായയെക്കുറിച്ച് ആലോചിച്ചതിന്റെ തൊട്ടടുത്ത
നിമിഷം ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ കാർ നിർത്തി.
തുരുതുരെ ഹോൺ മുഴക്കി. എന്തിനാണ് അയാൾ ഇതുപോലെ
വലിയൊരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തിയതെന്ന്
എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. ഞാൻ അയാൾ
നോക്കിയ ദിശയിലേക്ക് നോക്കിയിരുന്നു. പെട്ടെന്ന്
തലപ്പാവൊക്കെ വച്ച ഒരാൾ ഒരു ട്രേയുമായി കാറിനരികിലേക്ക്
നടന്നുവന്നു. പിന്നെ രണ്ടു ഗ്ലാസുകളിൽ ചായ പകർന്ന്
എനിക്കും അയാൾക്കും നേരേ നീട്ടി.
ഹായ്! എന്തൊരു രുചികരമായ ചായ. ഏലയ്ക്കയുടെ
മണം!
ഞാൻ ചായ കുടിച്ചു. അയാൾ ഒരു ഗ്ലാസ് കുടിച്ച ശേഷം
വീണ്ടും ഗ്ലാസ് പുറത്തു നിന്ന തലപ്പാവുകാരനു നേരെ നീട്ടി.
അയാൾ വീണ്ടും ഗ്ലാസ് നിറച്ച് ചായ പകർന്നു. എന്നോട്
വീണ്ടും ചായ വേണോ എന്ന് അവർ രണ്ടുപേരും ചോദിച്ചില്ല.

കാർ വീണ്ടും യാത്ര തുടർന്നു. എന്തിനാണ് എന്നെ
ഹാജിമസ്താനരികിലേക്ക് കൊണ്ടുപോകുന്നതെന്ന് ഞാൻ
പലതവണ അയാളോട് ചോദിച്ചു. എന്നാൽ അർത്ഥഗർഭമായി
ചിരിച്ചതല്ലാതെ അയാൾ ഒരുത്തരവും പറഞ്ഞില്ല.
നഗരം ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളു. മൂരി
നിവർത്തിനിന്ന ചില ചാന്തുപൊട്ടുകാർ ഞങ്ങളുടെ
കാറിലേക്കു നോക്കി ചിരിച്ചു. ചില ആണുങ്ങൾ ഗലികളിലൂടെ
ഓടിയകന്നു.
ഇതൊക്കെ കണ്ട് ഞാൻ അന്തംവിട്ട് ഇരിക്കുകയായിരുന്നു.
എന്തുതന്നെയായാലും ഇയാളിൽനിന്ന് എനിക്ക്
രക്ഷപ്പെടാനാവില്ല. കാറിൽനിന്നും ഇറങ്ങി ഓടിയാൽ ഈ
മനുഷ്യൻ എന്നെ വെടിവയ്ക്കും. എന്തും ചെയ്യാൻ ഒരുക്കമുള്ള
ചിരിയായിരുന്നു സ്ഥാനത്തും അസ്ഥാനത്തും അയാൾ
കാഴ്ചവച്ചുകൊണ്ടിരുന്നത്.
വീതികുറഞ്ഞ ഗലികളിൽനിന്നും വീതി കൂടിയ
ഗലികളിലേക്കും തിരിച്ചും കാർ മുന്നേറിക്കൊണ്ടിരുന്നു.
ഒടുവിൽ ഒട്ടും ആൾപെരുമാറ്റമില്ലാത്ത ഒരു വഴിയിൽനിന്നും
കണ്ണഞ്ചിപ്പിക്കുന്ന ഒരു ബംഗ്ലാവിന്റെ മുന്നിലേക്ക് അയാൾ
കാറോടിച്ചു കയറ്റി.
വലിയൊരു ഗേറ്റ് തുറക്കപ്പെട്ടു. ബംഗ്ലാവിന്റെ മുറ്റത്തേക്ക്
കാർ കയറ്റി. വല്ലാത്തൊരു നിശബ്ദത അവിടമാകെ
വേരാഴ്ത്തിയിരിക്കുന്നതായി എനിക്കു തോന്നി.
എന്തുചെയ്യണമെന്നറിയാതെ ഞാൻ കാറിൽതന്നെ ഇരുന്നു.
അയാളെ ദയനീയമായി നോക്കി. അയാളാകട്ടെ
പുറത്തേക്കിറങ്ങി കാറിന്റെ പിന്നിലൂടെ നടന്ന് എന്റെ ഡോർ
തുറന്നു. ഡോറിൽ ചാരിയിരിക്കുകയായിരുന്ന ഞാൻ
പുറത്തേക്ക് ചാഞ്ഞു വീഴാൻപോയി. അയാൾ എന്നെ വീഴാതെ
താങ്ങി നിർത്തി. പിന്നെ അയാൾക്കൊപ്പം നടക്കാൻ
നിർദേശിച്ചു. ഞാൻ മറുത്തൊന്നും പറയാതെ വിധിയിൽമാത്രം
വിശ്വസിച്ച് അനുസരണയോടെ നടന്നു.
ബംഗ്ലാവിന്റെ മുൻവാതിൽ തുറന്ന് ഞാനും അകത്തേക്കു
കയറി. അപ്പോൾ ആത്മവിശ്വാസം തെല്ലുകുറഞ്ഞ്,
എന്തിനെയൊക്കെയോ അയാളും ഭയക്കുന്നതായി എനിക്കു
തോന്നി. പെട്ടെന്ന്, അയാൾ എന്നെ ബംഗ്ലാവിന്റെ സന്ദർശക
മുറിയിൽ തനിച്ചാക്കി പിന്നോട്ടു നടന്ന് പ്രവേശിച്ച
വാതിലിലൂടെ മറഞ്ഞു.
സാവധാനം ആ വാതിൽ ശബ്ദമുണ്ടാക്കാതെ അടയുന്നത്
ഞാൻ കണ്ടു. ചുറ്റും കൂടുതൽ ലൈറ്റുകൾ തെളിയുന്നതും
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മുറിയിലാകെ നിറയുന്നതും
ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. എന്താണ് അടുത്ത
നിമിഷം സംഭവിക്കുന്നതെന്ന് യാതൊരു
നിശ്ചയവുമുണ്ടായിരുന്നില്ല. ഒരുപക്ഷേ പണ്ടുപറഞ്ഞ
ഏതെങ്കിലും കന്നന്തരവിന് ശിക്ഷിക്കാനാവും
പതിനെട്ടുവർഷങ്ങൾക്കുശേഷം ഹാജിമസ്താൻ എന്നെ
വിളിപ്പിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഷൂ പോളീഷ്
ചെയ്തുകൊടുക്കുന്നതിനിടയിൽ ഹാജി മസ്താന്റെ
വിശ്വസ്തരിലാരെങ്കിലും എന്റെ മുന്നിൽ വന്നിട്ടുണ്ടാകും. അവരെ
ഞാൻ വേണ്ടവിധം ഗൗനിച്ചിട്ടുണ്ടാവില്ല. അവർ നൽകിയ
പരാതിക്കു ലഭിക്കാൻ പോകുന്ന ശിക്ഷയാകും എന്നെ
കാത്തിരിക്കുന്നത്. ഞാൻ ഭയചകിതനായി വർദ്ധിച്ച
നെഞ്ചിടിപ്പോടെ കാത്തുനിന്നു.
എന്റെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടന്ന ഒരു
ആനത്തലയിൽനിന്നും വല്ലാത്ത ചില ശബ്ദങ്ങൾ
കേൾക്കുകയും പെട്ടെന്നത് അവസാനിക്കുകയും ചെയ്തു.
ഏതൊക്കെയോ ചില ലൈറ്റുകൾ കത്തുകയും കെടുകയും
ചെയ്തു. ഓടി രക്ഷപ്പെടണമെന്ന് ആലോചിക്കാനുള്ള ധൈര്യം
പോലും എനിക്കപ്പോൾ നഷ്ടമായിരുന്നു. നാട്ടിൽ എന്റെ
കത്തും കാശും കാത്തിരിക്കുന്ന ഭാര്യയെയും മകളെയും
മകനെയുമൊക്കെ ഞാൻ ഓർത്തു. ദൈവത്തിന്റെ കടാക്ഷം
അവരിൽ ആർക്കെങ്കിലുമുണ്ടെങ്കിൽ ജീവനോടെ ഓണത്തിന്
വീട്ടിലെത്തുമെന്നുമാത്രം ചിന്തിച്ചു.
അതാ വരുന്നു ഒരു കുർത്താധാരി. പൈപ്പ് വലിച്ച്, ചില
പ്രതാപികളായ രാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന
വേഷമായിരുന്നു അയാൾക്ക്. പണ്ട് ചില ശിവകാശി
കലണ്ടറുകളിൽ കണ്ടിട്ടുള്ള രാജാക്കന്മാരുടെ രൂപം. അയാൾ
എനിക്കു നേരേ നടന്നുവന്ന് രൂക്ഷമായി നോക്കി. പതിനെട്ടു
വർഷംകൊണ്ട് എന്തൊരു മാറ്റമാണ് ഹാജിമസ്താനിൽ
സംഭവിച്ചിരിക്കുന്നത്. പണ്ട് കൈലിമുണ്ടുടുത്ത്, നാട്ടിൽനിന്ന്
ഞാൻ കൊണ്ടുവരുമായിരുന്ന ദിനേശ് ബീഡിയും വലിച്ച്
ജൂഹുവിലെ സിനിമാനടിമാരുടെ വീടുകളുടെ
ബാൽക്കണിയിലേക്കു നോക്കി നടന്ന രാത്രികൾ എനിക്ക്
ഓർമവന്നു.
”നിനക്കെന്നെ മനസ്സിലായോ?”
രാജപ്രതാപി ചോദിച്ചു. എന്തെങ്കിലുമൊരു ഉത്തരം
പറയാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല. ഉത്തരം
തെറ്റിയാൽ തോക്കുകൊണ്ടാണെങ്കിലോ മറുപടി എന്ന
ഭീതിയായിരുന്നു എനിക്ക്. എന്തുപറയണമെന്നറിയാതെ ഏങ്ങി
നിന്ന എന്നെ ചേർത്തു പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
”എടാ ഗോപാലകൃഷ്ണാ, ഇത് ഞാൻതന്നെയാ –
ഹാജിമസ്താൻ”.
അത്ഭുതപരതന്ത്രനായി ഞാൻ അവനെതന്നെ നോക്കി
നിന്നു. ആദ്യം ഇങ്ങനെ സ്‌നേഹത്തിൽ തുടങ്ങി ഒടുവിൽ
വെടിവച്ചു നിലത്തിട്ടശേഷം വല്ല കടലിലോ കൊക്കയിലോ
കൊണ്ടെറിയുന്നതാണല്ലോ അധോലോകരാജാക്കന്മാരുടെ
രീതി. എന്തു തന്നെയായാലും ജീവനോടെ ഇവിടെനിന്ന്
രക്ഷപ്പെടാൻ കഴിഞ്ഞാൽ ഗുരുവായൂരിൽ നൂറ്റൊന്നുതവണ
ശയനപ്രദക്ഷിണം നടത്താമെന്ന് നേർന്നു.
”എന്തിനാണ് എന്നെ ഇങ്ങനെ?” ഞാൻ വിക്കി വിക്കി
ചോദിച്ചു.
ഹാജിമസ്താൻ ഉറക്കെ ചിരിച്ചു.
”ഇന്നു രാത്രിയിൽ നീ എനിക്കൊപ്പം ഉണ്ടാകണം. പെരുമഴ
പെയ്തില്ലെങ്കിൽ നമുക്കിന്ന് രാത്രി ജൂഹുവിലൂടെ പഴയപോലെ
ഒന്നു നടക്കണം”.
”അതിന് നിന്നെ മറ്റുള്ളവർ മനസ്സിലാക്കില്ലേ” ഭയം
കുറച്ചകന്ന തന്റേടത്തിൽ കൊല്ലാനല്ല ഇവൻ വിളിപ്പിച്ചതെന്ന്
വിശ്വസിച്ച് ഞാൻ ചോദിച്ചു.
”നമ്മൾ ചെല്ലുംമുമ്പ് ജൂഹുവിലെ സന്ദർശകരെയും
പൊലീസുകാരെയുമൊക്കെ ഒഴിവാക്കാൻ ഞാൻ
ഏർപ്പാടാക്കും” ഹാജി മസ്താൻ ആത്മവിശ്വാസത്തോടെ
പറഞ്ഞു.
”അതുകഴിഞ്ഞ് എന്നെ എന്റെ മുറിയിലേക്കു വിടുമോ?
അവിടെ കൊണ്ടുചെന്നാക്കണ്ട, ഞാൻ ബസ്സിലോ നടന്നോ
പൊയ്‌ക്കൊള്ളാം”.
ഹാജിമസ്താന്റെ ഭാവം മാറി.
‘ഇല്ല അതുപറ്റില്ല’.
”പിന്നെ?”
”രാവിലെ ആകാശവാണിയുടെ കാലാവസ്ഥാനിരീക്ഷണം
നീ കേട്ടോ?” ഹാജിമസ്താൻ ചോദിച്ചു.
”ഇല്ല”.
”ഇന്നു രാത്രിയിൽ പെരുമഴയും ഒപ്പം ഭയങ്കരമായ
കൊള്ളിയാനും ഇടിയുമുണ്ടാകുമെന്നും നഗരം
മുങ്ങുമെന്നുമാണ് മുന്നറിയിപ്പ്”.
”അതുകൊണ്ട്?”
”നിനക്കറിയാമല്ലോ, എനിക്ക് കൊള്ളിയാനും ഇടിയും
പേടിയാ. സാധാരണ അങ്ങനെയുള്ള സമയത്ത് ഞാൻ
ബോംബെ വിട്ട് മറ്റേതെങ്കിലും ഒളിയിടങ്ങളിലേക്ക്
പോകാറാണ് പതിവ്. ഇന്നും അതിനുള്ള ശ്രമം നടത്തി. പക്ഷേ
വിമാനടിക്കറ്റ് കിട്ടിയില്ല”.
”അതിന് ഞാനെന്താണ് വേണ്ടത്?”
”ഒന്നും വേണ്ട. കൊള്ളിയാനും ഇടിയും തുടങ്ങിയാൽ
നമ്മൾ ദാ ആ കാണുന്ന മുറിയിൽ കയറി സാക്ഷയിടും. എന്നിട്ട്
നീ പഴയപോലെ ആ ഹാർമോണിയം വായിച്ച് ഉറക്കെ
പാട്ടുപാടണം. അങ്ങനെ ഞാൻ ഇടിമുഴക്കം കേൾക്കാതിരിക്കും.
കണ്ണുകളടച്ചിരുന്നാൽ കൊള്ളിയാൻ കാണുകയുമില്ല!”
ഹാജിമസ്താൻ ശബ്ദത്തോടെ അടഞ്ഞ ജനാലയിലേക്കു
നോക്കി തോക്കെടുത്തു.
അന്നു രാത്രിക്കുശേഷം വിമാനടിക്കറ്റ് മുടങ്ങുന്ന ഓരോ
പെരുമഴയും കൊള്ളിയാനും ഇടിയുമുള്ള ദിവസങ്ങളിലും
ഹാർമോണിയം വായനയും അപശ്രുതിയുള്ള എന്റെ പാട്ടും
കേട്ടാണ് ഹാജിമസ്താൻ സ്വന്തം ഭയത്തെ നിർവീര്യമാക്കിയത്.
പാവം അതികായന്മാരുടെ ഓരോ ഭയങ്ങൾ.

Previous Post

രാഷ്ട്രീയ പരിണാമത്തിന് ഒരു ചാവി

Next Post

പുനർവായന: തീവ്രാനുഭവങ്ങളുടെ കല

Related Articles

കഥ

ഇരുളിന്റെ വഴികൾ

കഥ

ചിന്തയുടെ നിഴലുകൾ

കഥ

ബുദ്ധനും വ്യാളിയും

കഥ

തിരുവണ്ണാമലൈ

കഥ

മരണഹോര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സി. അനൂപ്

ബാബു ഭരദ്വാജിന്റെ റിപ്പബ്ലിക്

സി. അനൂപ്  

നറുക്കിലക്കാടും അവി ടുത്തെ മനുഷ്യരും ജീവി താവസ്ഥയും രാഷ്ട്രീയവും ആകുലതകളുമൊക്കെ ഈ നോവലിൽ ഇതൾ...

അതികായൻ

സി. അനൂപ് 

എന്തിനാണ് ഹാജിമസ്താൻ എന്നെ വിളിച്ചത്? പതിനെട്ടുവർഷത്തിലേറെയായി ഞങ്ങൾ തമ്മിൽ നേരിട്ടുകണ്ടിട്ട്. ഇക്കാലത്തിനിടയിൽ ധാരാവിയിലേയും ചെമ്പൂരിലേയും...

Anoop C

സി. അനൂപ്  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven