• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കാതറൈന്‍ ബെല്‍സി: വിമര്‍ശനത്തിന്റെ ഏകാന്തത

എം.കെ. ഹരികുമാര്‍ July 26, 2016 0

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിപാദത്തില്‍ സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തെ വിവിധ സിദ്ധാന്തങ്ങളിലൂടെ വിപുലീകരിക്കാന്‍ ശ്രമം നടന്നു. വായന, സംസ്‌കാരം, വ്യത്യാസം, സ്വത്വം, ഘടന, ചരിത്രം, ഫിക്ഷന്‍, പാഠം തുടങ്ങി ഒരു വിമര്‍ശകന്‍ സമീപിക്കേണ്ട ആശയങ്ങള്‍ സങ്കീര്‍ണമായിത്തീര്‍ന്നു. വസ്തുനിഷ്ഠതയെതന്നെ വ്യാഖ്യാനിച്ച് സൂക്ഷ്മതകളിലും അദൃശ്യതകളിലും കൊണ്ടുചെന്നെത്തിച്ചു. ഒരു പാഠം എഴുതുന്നത് ആരായാലും അയാള്‍ സൃഷ്ടിക്കുന്ന ഭാഷ പതിറ്റാണ്ടുകളായി പല തലങ്ങളില്‍ നിര്‍മിക്കപ്പെട്ട വാക്കുകളും സംജ്ഞകളുമാണെന്ന് വ്യാഖ്യാനിച്ചവരുണ്ട്. ഒരു വാക്കു പോലും എഴുത്തുകാരന്റേതെന്ന് പറയാനാവില്ലല്ലോ. നമ്മള്‍ വാക്കുകളെ ഉപയോഗിക്കുകയാണ്. അര്‍ത്ഥത്തെ നിര്‍മിക്കുകയാണ്. എന്നാല്‍ നിര്‍മിക്കപ്പെടുന്ന അര്‍ത്ഥം ഒരു സമസ്യയാണ്. അത് ഒരാളുടെ സ്വകാര്യസ്വത്താകണമെന്നില്ല. വാക്കുകളുടെ ചരിത്രത്തിലൂടെ വ്യാഖ്യാനിക്കുമ്പോള്‍ അര്‍ത്ഥം മറ്റൊരാളുടേതായിത്തീരുന്നു. ഇത് സാഹിത്യത്തിന്റെ രസനീയത നഷ്ടപ്പെടുത്തുന്ന പാരായണമാണോ എന്ന കാതലായ ചോദ്യം ഉയര്‍ത്തുകയാണ് അ എഴളഴറണ എമറ ഇറധളധഡധലബ എന്ന കൃതിയിലൂടെ ബ്രിട്ടീഷ് നിരൂപകയും അദ്ധ്യാപികയുമായ കാതറൈന്‍ ബെല്‍സി. ”ഇത് സാഹിത്യത്തെക്കുറിച്ചുള്ള പുസ്തകമല്ല. അത്തരത്തിലുള്ള കൃതികള്‍ ധാരാളമുണ്ടല്ലോ. വിമര്‍ശനത്തിന്റെ ഉല്പാദനോപാധികള്‍ പലപ്പോഴും കാണാറില്ല. ഈ പുസ്തകത്തിലൂടെ വിമര്‍ശനത്തിന്റെ അവശ്യവസ്തുക്കള്‍, വിമര്‍ശനാത്മകമായ മുന്‍ഗണനകള്‍ പരിശോധിക്കുകയാണ് ലക്ഷ്യം” ബെല്‍സി എഴുതുന്നു.

സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ ആദരിച്ചുകൊണ്ടാണ് ഒരു കൃതിയെ വിലയിരുത്തേണ്ടതെന്ന് അവര്‍ വാദിക്കുന്നു. ഒരു കഥയില്‍നിന്ന് വായനക്കാരന് ഒരാനന്ദം കിട്ടാനുണ്ട്. അതെന്തിന് ഉപേക്ഷിക്കണം. വായനയുടെ ഉദ്ദേശ്യം എന്താണെന്ന് നാം തിരിച്ചറിയുന്നത് ഈ ആനന്ദത്തില്‍ നിന്നാണ്. ഒരു നിരൂപകന് ഇത് മനസിലാക്കാനുള്ള അടിസ്ഥാനപരമായ കഴിവുണ്ടാകണം. ഇല്ലെങ്കില്‍ അത് യാന്ത്രികവും പാണ്ഡിത്യപരവുമായ അഭ്യാസം മാത്രമായിപ്പോകും. വിമര്‍ശനത്തെ എങ്ങനെയാണ് പാണ്ഡിത്യത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തേണ്ടതെന്ന് ബെല്‍സി ആരായുന്നുണ്ട്. വായനയില്‍ വ്യത്യസ്തമായാലേ ഇത് സാദ്ധ്യമാകൂ. പാണ്ഡിത്യത്തിന്റെ വഴികള്‍ എപ്പോഴും, മുന്‍പ് വ്യാഖ്യാനിച്ചതിന്റെ ഓര്‍മപ്പെടുത്തലും വസ്തുതകളുടെ ചേര്‍ത്തുവയ്ക്കലുമായിരിക്കും.

സാഹിത്യത്തിന് ഒരു മൂല്യവിചാരണ എപ്പോഴുമുണ്ട്. എന്നാല്‍ എല്ലാ സാഹിത്യകൃതികള്‍ക്കും ഈ സ്വഭാവം നിലനിര്‍ത്താനാകില്ല. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്ന കൃതികള്‍ മൂല്യനിര്‍ണയം നടപ്പാക്കുന്നില്ല. എന്നാല്‍ ക്ലാസിക്കുകള്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. കൊണ്ടാടപ്പെടുന്ന ബ്ലോക്ക്ബസ്റ്റര്‍ നോവലുകള്‍ വിധിനിര്‍ണയത്തിനൊന്നും തയ്യാറല്ല. അവയ്ക്ക് വിപണി മാത്രമേ സ്വന്തമായുള്ളൂ.
വിമര്‍ശനത്തിന്, ഒരിക്കലും ഒരു മാതൃദേവതയില്ലെന്ന് ബെല്‍സി വിശദീകരിക്കുന്നുണ്ട്. എന്താണ് വിമര്‍ശനത്തിന്റെ നിലവാരം? അതുപക്ഷേ, ഓരോ വിമര്‍ശകനും സ്വന്തമായി കണ്ടുപിടിക്കേണ്ടിവരും. ഒരാള്‍ സ്വന്തം വിമര്‍ശനധിഷണയെ വാര്‍ത്തെടുക്കേണ്ടതുണ്ട്.

ബെല്‍സിയുടെ അഭിപ്രായത്തില്‍ വായനക്കാരന്‍ എഴുത്തുകാരനുമായല്ല, ഭാഷയുമായാണ് പ്രണയത്തിലാകുന്നത്. ഈ പ്രണയത്തെക്കുറിച്ചുള്ള അറിവാണ് വിമര്‍ശനത്തിന്റെ അടിത്തറ. അത് മാനുഷികമാണ്. ഒരു പാഠത്തോട് വിമര്‍ശനം നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍, അത് കൃതി ഏത് ജീവിതമൂല്യത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ആഗ്രഹമാണ് പാരായണത്തില്‍നിന്ന് ആനന്ദം കണ്ടെത്തുക എന്നത്. സംസ്‌കാരത്തിന്റെ ചരിത്രപരതയിലേക്ക് നയിക്കുന്ന വിമര്‍ശകന്‍ നമ്മള്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള ഒരു യഥാര്‍ത്ഥ ചിത്രം നല്‍കുന്നു.

ഒരു സാഹിത്യകൃതി വായിക്കുന്നത് അതില്‍ നിന്നുള്ള ആനന്ദത്തിനു വേണ്ടിയല്ലെങ്കില്‍, അത് അക്കാദമിക് ഫാഷന്‍ മാത്രമായിരിക്കും. ഒരു കാര്യം ബെല്‍സി ഉറപ്പിച്ചുപറയുന്നുണ്ട്: നമ്മള്‍ സാഹിത്യത്തില്‍നിന്ന് ഒരു തരത്തിലുള്ള സുഖവും തേടാത്തവരായിരിക്കുന്നു. അത് നമ്മള്‍ വിശകലനം ചെയ്യുന്നില്ല. നമ്മുടെ വായനയിലുള്ള ബുദ്ധി സാമൂഹ്യവിഷയങ്ങളിലും മറ്റുമായി ചെലവഴിച്ചുതീര്‍ക്കുന്നു. എന്നാല്‍ വായനയുടെ പ്രചോദനത്തെ മറന്നുകളയുകയാണ്. ധാര്‍മികതയ്ക്കും എഴുത്തുകാരന്റെ ജീവചരിത്രത്തിനും ജീവിതയാഥാര്‍ത്ഥ്യത്തിനും അമിതശ്രദ്ധ നല്‍കി പാരായണത്തെ ശുഷ്‌കമാക്കുകയാണ് സമകാലീന വിമര്‍ശനം ചെയ്യുന്നത്. ”വിമര്‍ശനം സംസ്‌കാരത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവു നല്‍കുന്നതാകണം. അതൊരു വിധിനിര്‍ണയമാണ്; മൂല്യാന്വേഷണമാണ്. അത് ഭൂത, വര്‍ത്തമാന കാലങ്ങളെ ഇതില്‍ സമന്വയിപ്പിക്കുന്നു. അങ്ങനെ നാമെന്താണെന്ന് പഠിപ്പിക്കുന്നു” ബെല്‍സി വാദിക്കുന്നു.

ഒരു അക്കാദമിക് വിമര്‍ശകന്‍ ഒരിക്കലും വായനയില്‍ നിന്ന് സുഖം തേടുന്നില്ല. സാഹിത്യകൃതി വായനക്കാരന് പ്രാഥമികമായി നല്‍കുന്ന മാനസികോല്ലാസം അക്കാദമിക് വിമര്‍ശകര്‍ക്ക് വിധിച്ചിട്ടില്ല. അവര്‍ മനുഷ്യഹൃദയത്തിന്റെ പക്ഷത്തേക്ക് വരുന്നേയില്ല. പാഠത്തില്‍ നിന്ന് വിവേകത്തെ ഉണര്‍ത്താനുള്ള എന്തെങ്കിലും ലഭിക്കുകയാണെങ്കില്‍, അത് പങ്കുവയ്ക്കാന്‍ തയ്യാറാകേണ്ടതാണ്. എന്നാല്‍ ഒരുതരത്തിലുള്ള ബോധോദയവും സാഹിത്യകൃതികളില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില, അത് പങ്കുവയ്ക്കാനും കഴിയില്ലല്ലോ.
ഒരു സാഹിത്യകൃതി തരേണ്ടത് മൂല്യമാണോ സന്തോഷമാണോ? ഹാരോള്‍ഡ് ബ്ലൂം (ഒടറമഫഢ ആഫമമബ) പറഞ്ഞത് സന്തോഷത്തിനു പകരം സൗന്ദര്യമൂല്യം മതിയെന്നാണ്. സന്തോഷം എന്താണെന്ന് അന്വേഷിച്ച പല നിരൂപകരും എത്തിച്ചേരുന്നത് സൗന്ദര്യത്തെപ്പറ്റിയുള്ള ചിന്തകളിലാണ്. കണഭഢസ ളേണധഭണറടെ ൗദണ ഡേടഭഢടഫ മത ൂഫണടലഴറണ എന്ന പുസ്തകത്തില്‍, അവര്‍ സന്തോഷം എന്ന അനുഭൂതിക്ക് വേണ്ടി നിലകൊള്ളുന്നു. മൂല്യത്തോടൊപ്പം കലയാണ് കൃതിയില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. അത് നല്‍കേണ്ടത് സന്തോഷമാണ്.

ബെല്‍സി വാദിക്കുന്നത്, ജീവിതത്തിന്റെ അസ്ഥിരതയില്‍ സാഹിത്യം എപ്പോഴും നിയമലംഘനത്തിന് പ്രാധാന്യം നല്‍കുന്നുവെന്നാണ്. എള ദടല ളദണ യമശണറ ളമ ഠറണടപ റഴഫണല ടഭഢ ഢണതസ ണഷധലളധഭഥ ഡമഭവണഭളധമഭല. സാഹിത്യകലയുടെ പ്രാഥമിക അവബോധമിതായിരിക്കണം. എപ്പോഴും അത് നിയമങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണ്. മാമൂലുകളെ അത് ചോദ്യം ചെയ്തുകൊണ്ടിരിക്കും. പുതിയൊരു ശൈലിയോ പ്രവണതയോ ഉണ്ടാകുന്നത്, നിലവിലുള്ളതിനോട് വിയോജിച്ചുകൊണ്ടാണ്. വിയോജിക്കാനില്ലാത്തവര്‍ക്ക് എങ്ങനെ സ്വന്തം ശൈലിയെപ്പറ്റി ആലോചിക്കാനാവും? എപ്പോഴും സാഹിത്യശാഖയെപ്പറ്റിയുള്ള നിയമങ്ങള്‍ കരുത്തുള്ള ഒരു എഴുത്തുകാരന്‍ വരുന്നതോടെ ലംഘിക്കപ്പെടുന്നു. ഒരു വ്യാസന്‍ ഉണ്ടാവുന്നതുകൊണ്ടാണ് ഒരു മഹാഭാരതം ഉണ്ടാവുന്നത്. അഭ ണഭഢധഭഥ ളദടള റണതഴലണല ളമ ബണണള ഥണഭണറധഡ ണഷയണഡളടളധമഭല ഢണതധണല ളദണ റഴഫണല. ബെല്‍സിയുടെ അഭിപ്രായത്തില്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍പ്പെട്ട ഒടററസ ൂമളളണറ നോവല്‍ശാഖയുടെ നിയമങ്ങള്‍ മറികടന്ന കൃതിയാണ്. അതില്‍ ഫാന്റസിയും കാല്പനിക പ്രേമവും ബോര്‍ഡിംഗ് സ്‌കൂള്‍ കഥകളും കൂടിക്കലരുന്നു.
എഴുത്ത് ഒരു വെല്ലുവിളിയായിത്തീരുന്നത് ഭാഷാശാസ്ര്തപരമായ കീഴ്‌വഴക്കങ്ങളെ അവഗണിക്കേണ്ടിവരുമ്പോഴാണ്. ലൊത്യാര്‍ഡ് (ാസമളടറഢ) ളണഷഴടഫ വധമഫടളധമഭ മത ഫടഭഥഴടഥണ എന്ന് അതിനെ വിശേഷിപ്പിക്കുന്നു. എല്ലാവരാലും സ്വീകരിക്കപ്പെട്ട ഭാഷയില്‍ എഴുതുന്നതില്‍ എഴുത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുന്നില്ല. ഒരാളുടെ ഭാഷ, ശൈലി എല്ലാം അയാള്‍ ആരാണെന്ന് വ്യക്തമാക്കുന്നു. ശൈലി അഗാധമായ ഒരു ചിന്തയുടെ പ്രതിഫലനമാണ്. ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സ് (ഏണറടറഢ ഛടഭഫമസ ഒമയപധഭല) എഴുതിയ കവിതകള്‍ പരക്കെ സ്വീകാര്യമായ ഭാഷയെ അട്ടിമറിച്ച് വസ്തുക്കളെ കൂടുതല്‍ ജൈവമാക്കുന്നതായി ബെല്‍സി കുറിക്കുന്നുണ്ട്. ജെയിംസ് ജോയ്‌സ് (ഏടബണല ഏമസഡണ) എഴുതുമ്പോള്‍ നിലവിലുള്ള ഭാഷാരീതി പിന്‍വാങ്ങുകയാണ്. എഴുത്തുകാരനും അവന്റെ പ്രമേയവും തമ്മിലുള്ള ഒരു സംഘര്‍ഷമാണുണ്ടാവുന്നത്. അനുരഞ്ജനത്തിന്റെ നിയന്ത്രണങ്ങളില്‍ സൃഷ്ടിയെ മോചിപ്പിക്കുമ്പോള്‍ കൂടുതല്‍ വ്യാഖ്യാനസാദ്ധ്യത തെളിഞ്ഞുവരുകയാണ്.

സാഹിത്യം സംസ്‌കാരത്തിന്റെ ചരിത്രത്തിന് ഒരു അടിത്തറ സമ്മാനിക്കുന്നുണ്ട്. അതേസമയം ഭാവനയുടെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്ന ഒരെഴുത്തുകാരന്‍ പാരമ്പര്യത്തെ പുന:സൃഷ്ടിക്കാന്‍ മെനക്കെടുകയുമില്ല. സാഹിത്യം, നിരൂപണം, അതുകൊണ്ട് സാംസ്‌കാരിക വ്യതിയാനത്തെ കുറിച്ചുള്ള ഒരറിവായി മാറുന്നു. ഇത് മനസിലാക്കണമെങ്കില്‍ പുസ്തകം എങ്ങനെ വായിക്കണമെന്നാണ് പഠിക്കേണ്ടത്. അതായത്, ഒരു നോവല്‍ അല്ലെങ്കില്‍ കഥ സംസ്‌കാരത്തെ ഏതെല്ലാം രീതിയില്‍ അഭിവ്യഞ്ജിപ്പിക്കുന്നുവെന്നും ഓരോ വസ്തുവും പ്രതിനിധാനം എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ആരായണം. എന്നാല്‍ സാഹിത്യകൃതിയെ ഒരു പ്രത്യയശാസ്ര്തത്തിന്റെ നടത്തിപ്പിനായി ഉപയോഗിച്ചാല്‍ സങ്കുചിതവീക്ഷണമായിരിക്കും ഫലം. ബെല്‍സി ഒരു കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. എബയടറളധടഫധളസ ധല ണധളദണറ ട യമലലധഠധഫധളസ മത ടഭ ധഢണടഫ. നിഷ്പക്ഷത, ഒരിക്കലും സാഹിത്യത്തില്‍ ആദര്‍ശമാകുമെന്ന് കരുതേണ്ട. നാം എങ്ങനെയാണ് വായിക്കുന്നത്? തീര്‍ച്ചയായും വര്‍ത്തമാനകാലത്ത് നിന്നുകൊണ്ട് വായിച്ച്, ഇന്നത്തെ പ്രശ്‌നങ്ങള്‍ നേരിട്ട്, വ്യക്തിപരമായ ചില ബോധ്യങ്ങള്‍ അവതരിപ്പിക്കുകയാണല്ലോ നാം ചെയ്യുന്നത്. വായിച്ചതിന്റെ സത്ത നമ്മളില്‍ ഒരു വിസ്മയമായി മാറണം. എന്നാല്‍ കൃതിയെ നിരൂപകന്‍ ബോധപൂര്‍വം ചരിത്രപരമാക്കാനും പാടില്ല. അനാവശ്യമേഖലകളിലേക്ക് എന്തിനാണ് ഒരു പാഠത്തെ വലിച്ചിഴയ്ക്കുന്നത്? ഒരു കഥ എഴുതുന്നതിനു മുമ്പ് ചില ലക്ഷ്യങ്ങള്‍ നിര്‍മിക്കപ്പെടുന്നതുപോലെ ബാലിശമായിത്തീരും ഇത്തരം നിരൂപണം. കഥ ഒന്നിന്റെയും പ്രതിഫലനമല്ല. എധഡളധമഭ റണതഫണഡളല ഭമളദധഭഥ. അതില്‍ നിറയെ അര്‍ത്ഥങ്ങളും മൂല്യങ്ങളുമാണുള്ളത്. നമ്മള്‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന സമകാലീനമായ അറിവുകളെ അത് നേരിടുന്നില്ല.
ചരിത്രപരമാക്കുക എന്നാല്‍ രാഷ്ട്രീയചര്‍ച്ചയാക്കുക എന്നല്ല അര്‍ത്ഥമാക്കേണ്ടത്. ചരിത്രം സമകാലീന ജീവിതവുമാണ്. ഓരോ ഉപകരണത്തിലും വര്‍ത്തമാനത്തിലും വാര്‍ത്തയിലും ചരിത്രമുണ്ട്. അത് വായനക്കാരന്റെ ഭൂതകാലത്തെ വീണ്ടും കണ്ടെത്താന്‍ ഇടയാക്കേണ്ടതാണ്. നമ്മുടെ ഭൂതകാലവും ഏകപക്ഷീയമായ ഇച്ഛാശക്തിയാല്‍ നിര്‍മിതമാണ്. അതിന് മറ്റൊരു മാനം നല്‍കുമ്പോഴാണ് വായനക്കാരന്‍ ഉണ്ടാവുന്നത്, അല്ലെങ്കില്‍ നാം യഥാര്‍ത്ഥ വായനക്കാരനാവുന്നത്.

വിമര്‍ശനാത്മക ജീവചരിത്രങ്ങള്‍ കഥാരൂപത്തില്‍ എഴുതുമ്പോഴും, അതിനു കലയാകാനുള്ള സാദ്ധ്യത വളരെ കുറവാണ്. വായനക്കാരന് ഇടപെടാനുള്ള ഇടമില്ല എന്നതുതന്നെയാണ് കാരണം. എന്താണ് വായനക്കാരന്റെ ആഗ്രഹം എന്ന് ബെല്‍സി ചര്‍ച്ച ചെയ്യുന്നുണ്ട്. വിമര്‍ശകന്‍ ഒരു വായനക്കാരന്റെ ഇനിയും പൂര്‍ത്തീകരിക്കാത്ത ആഗ്രഹമാണ് നേരിടുന്നത്. ൗദണ ലളമറസ ധല ലഴലളടധഭണഢ ഠസ ശദടള ശണ ഢമഭ’ള പഭമശ, ടഭഢ ളദണലണ ഥടയല ധഭ മഴറ പഭമശഫണഢഥണ ഡമഭലളധളഴളണ ളദണ മഠനണഡളഡടഴലണ മത ളദണ റണടഢണറ’ല ഢണലധറണ, ശദടളണവണറ ളദടള തധഭടഫ മഴളഡമബണ. ഒരു കഥയുടെ ആഖ്യാനം ഒരു ലോകത്തെക്കുറിച്ച് കുറച്ചു വിവരങ്ങള്‍ തരുന്നുണ്ട്. എന്നാല്‍ പ്രധാന വിവരങ്ങള്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു. അതെന്താണെന്ന് അറിയാത്തതുകൊണ്ടാണ് നാം വായിക്കുന്നത്. വായനക്കാരന്റെ ആഗ്രഹത്തിന് കാരണമുണ്ട്. എന്താണ് അന്തിമമായ വിധി എന്ന് അവന്‍ വളരെ കഴിഞ്ഞാണ് അറിയുന്നത്. ഒരുപക്ഷേ ആ അറിയല്‍ വളരെ നീണ്ടുപോയേക്കാം. എന്താണ് പറയാത്തതെന്നതാണ് കഥയുടെ നിലനില്പിനുതന്നെ കാരണമാകുന്നത്.
ഒരു ആഖ്യാനം എന്താണ് ലക്ഷ്യമാക്കുന്നത്? നിശ്ചയമായും അത് വാക്കുകളില്‍ പറഞ്ഞുവയ്ക്കുന്നത് മാത്രമല്ല, വാക്കുകളുടെ വെറും അര്‍ത്ഥം കൊണ്ട് ഉണ്ടാക്കുന്നതിനപ്പുറമുള്ള ഒരു ലോകത്തെ കൃതിയുടെ പാഠം ലക്ഷ്യം വയ്ക്കുന്നുണ്ട്. വാക്കുകളുടെ അര്‍ത്ഥത്തിന് അതീതമായ ഒരു വികാരം തരികയാണ്. സംഗീതം നല്‍കുമ്പോള്‍ ഭാഷയ്ക്ക് സംഭവിക്കുന്നതുപോലെ ഇവിടെ സംഗീതം വാക്കുകളില്‍തന്നെയാണുള്ളത്. അതിന്റെ സ്വരസവിശേഷത അതീതമായ ഒരു യാഥാര്‍ത്ഥ്യത്തെ ധ്വനിപ്പിക്കുകയാണ്.

താന്‍ സാംസ്‌കാരികമായി ഒരു വ്യത്യസ്ത ജീവിയാണെന്ന് തെളിയിക്കേണ്ടത് വിമര്‍ശകന്റെ ആവശ്യമാണ്. അല്ലെങ്കില്‍ വായനകൊണ്ട് താന്‍ ജീവിച്ചിരിക്കുന്നു എന്ന് എങ്ങനെ തെളിയിക്കാനാവും? ഇക്കാര്യത്തില്‍ പൊതുജനത്തെയോ സാഹിത്യകാരന്മാരെയോ ബോദ്ധ്യപ്പെടുത്തുകയല്ല ലക്ഷ്യം. അവനവനു വ്യക്തമാകേണ്ടതുണ്ട്. ഓരോ വായനയിലും താന്‍ പരാജയപ്പെടാതിരിക്കാന്‍ വിമര്‍ശകന്‍ ശ്രദ്ധിക്കുന്നു. പരാജയപ്പെട്ടുപോകുമോ എന്ന ശങ്കയ്‌ക്കെതിരെയുള്ള യുദ്ധമാണ് വിമര്‍ശകന്റെ കര്‍മം. കാരണം പെട്ടെന്ന് നിലവാരപ്പെട്ടു പോകാനുള്ള ഒരു പ്രവണത വായനയ്ക്കുണ്ട്. പൂര്‍വ വായനകളെ എങ്ങനെ അംഗീകരിക്കാമെന്ന വളരെ സാധാരണമായ ഒരാലോചന ഈ പ്രക്രിയയിലുണ്ട്. ഒരു പാഠത്തെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകള്‍ ശരിയാണോ എന്നാണ് പലരും നോക്കുന്നത്. അതിനൊത്ത് ഉയര്‍ന്നാല്‍ വായനയായി എന്ന് കരുതുന്നവരാണധികവും. ആ വായനയുടെ പ്രബലമായ മേല്‍ക്കോയ്മയെ എതിര്‍ക്കുമ്പോഴാണ് വിമര്‍ശകന്റെ സ്വാഭിപ്രായങ്ങള്‍ സര്‍ഗാത്മകമായ തലത്തിലേക്ക് ഉയരുന്നത്. ഇവിടെയാണ് വിമര്‍ശകന്‍ തന്റെ ഏകാന്തതയെയും ജ്ഞാനാഭിമുഖമായ ആകുലതകളെയും ഉപയോഗിച്ച് പുതിയൊരു ആശയലോകം സൃഷ്ടിക്കുന്നത്. വായനയുടെ കാര്യത്തില്‍ നാം നല്ല ശിക്ഷണം നേടിയാലേ ഇതില്‍ വിജയിക്കാനാവുകയുള്ളൂ. ഇത് വിമര്‍ശകന്‍ ഗവേഷണം ചെയ്യുന്നതില്‍ നിന്ന് ഉണ്ടാകുന്നതല്ല. വിമര്‍ശകന്റെ മൂലധനം വിമര്‍ശനമോ അദ്ധ്യാപനജീവിതമോ അല്ല. ഇത് ബെല്‍സി നേരിടുന്നത് ഇങ്ങനെയാണ്: ഗവേഷണത്തിലൂടെ പുറത്തുവന്നിട്ടുള്ള പല വിവരങ്ങളും ഉണ്ട്. അത് നമ്മുടെ പൊതുബോധം മെച്ചപ്പെടുത്തുന്നു. എന്നാല്‍ അവ വെറും വസ്തുതകള്‍ എന്നതിനപ്പുറം മറ്റൊന്നുമല്ല. ഒഭമശഫണഢഥണ ഢമണലഭ’ള ടഴളമബടളധഡടഫഫസ ഡധവധഫധഹണ, ണധളദണറ. മാനവവിജ്ഞാനീയത്തെക്കുറിച്ച് പഠിപ്പിക്കുന്നവര്‍ മറ്റാരെക്കാളും മനുഷ്യത്വമുള്ളവരാണെന്ന് കരുതരുതെന്നും ബെല്‍സി ഓര്‍മിപ്പിക്കുന്നു. ഒരു വിമര്‍ശകന്‍ വല്ലാതെ ആക്രമണകാരിയോ നിസ്സംഗനോ ആവുന്നതുകൊണ്ട് പ്രയോജനമില്ല. നമുക്ക് കിട്ടുന്ന അറിവുകളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് വിമര്‍ശകന്റെ കാതല്‍ അറിയാന്‍ സഹായിക്കുന്നത്.
ഇന്ന് സാഹിത്യവിമര്‍ശനം വിമര്‍ശനാത്മക ജീവചരിത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന പരാതിയും ബെല്‍സിക്കുണ്ട്. എന്തിനാണ് ഇത്തരം പുസ്തകങ്ങളുടെ രചനയ്ക്ക് സമൂഹം ധനം സമ്പാദിച്ചുകൊടുക്കുന്നത്. അതിന് സമൂഹത്തിന് ഒരു ബാദ്ധ്യതയുമില്ല. വിമര്‍ശനാത്മക ജീവചരിത്രം ഒരു മികച്ച വായനയുടെ സാദ്ധ്യതകള്‍ ആരായുന്നേയില്ല.

ഒരു സാംസ്‌കാരിക ജീവിതത്തില്‍ പതിവായി നാം കണ്ടുകൊണ്ടിരിക്കുന്ന അര്‍ത്ഥങ്ങളും മൂല്യങ്ങളുമുണ്ട്. അതേസമയം പുതിയ നിരീക്ഷണങ്ങളും പുതിയ അര്‍ത്ഥങ്ങളുമുണ്ട്. പഴയതിന്റെ അടിസ്ഥാനത്തില്‍ കാലാന്തരത്തില്‍ സാമൂഹിക മനുഷ്യന്‍ കൂട്ടിച്ചേര്‍ത്തതാണിത്. ഇതില്‍ നിലവിലിരിക്കുന്ന മൂല്യവും അതിനപ്പുറം നാം തേടേണ്ടതും ഒരുപോലെ നിലനില്‍ക്കുന്നു. വിമര്‍ശകന്‍ സാംസ്‌കാരിക ചിഹ്നങങ്ങള്‍ വച്ചുകൊണ്ടുതന്നെ പുതിയ മനുഷ്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നു. പൊതുബോധത്തില്‍ വരാത്ത വിഹ്വലതകളും സംഘര്‍ഷങ്ങളും എങ്ങനെ വ്യക്തിയില്‍ അടിഞ്ഞുകൂടിയിരിക്കുന്നു എന്ന അറിവ് മറ്റൊരു ലോകത്തെ അനുഭവിക്കുന്നതിനുവേണ്ടിയുള്ളതാണ്.

Previous Post

മഴവില്‍ത്തുണ്ടുകള്‍

Next Post

നാളെയുടെ നിരൂപണ വഴികള്‍

Related Articles

Lekhanam-4

സ്വാതന്ത്ര്യം വെറുമൊരു പതിവ്രതയല്ല

Lekhanam-4

വാക്കിന്റെ ദാര്‍ശനികത: നഗ്നത നഗ്നമാവുമ്പോള്‍

Lekhanam-4

നോവലിസ്റ്റുകളെ ദൈവവും ആരാധിക്കുന്നു

Lekhanam-4

ആറ്റൂർക്കവിത: ചില കുറിപ്പുകൾ

Lekhanam-4

പോള്‍ വിറിലിയോ: വേഗതയുടെ തത്ത്വശാസ്ത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം.കെ. ഹരികുമാര്‍

എ. അയ്യപ്പൻ മലയാളകവിതയ്ക്ക്...

എം കെ ഹരികുമാർ 

(കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം). തുടർച്ചയുടെ ഭംഗം അമൂർത്തവും അപൂർണവുമെന്ന്...

എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ...

എം.കെ. ഹരികുമാർ 

വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു...

ഫംഗസ്

എം.കെ. ഹരികുമാര്‍ 

അവന്റെ സമീപത്ത് ഒരു ഫംഗസ് വളർന്നിരുന്നു. അവനെ നിരീക്ഷിക്കാനായി മുളച്ചുപൊന്തിയതാണത്. ഇത് വർഷങ്ങൾക്കു മുമ്പ്...

സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ...

എം.കെ. ഹരികുമാര്‍ 

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല...

സിമോങ് ദ ബുവ്വേ:...

എം.കെ. ഹരികുമാര്‍ 

വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ...

ലൈംഗികശരീരവും ലിംഗമെന്ന ശരീരവും

എം.കെ. ഹരികുമാര്‍ 

ലൈംഗികത ഇന്ന്, സാഹിത്യത്തിലെ വിലക്കപ്പെട്ട കനിയായിരിക്കുകയാണ്. സാഹിത്യകാരന്മാരൊക്കെ ആദർശവാദികളാണ്. മാധ്യമങ്ങളും സർക്കാരും പറയുന്നതിനപ്പുറം ഒരു...

ഒറികുച്ചി: യാഥാർഥ്യത്തെ സംഗീതമാക്കുമ്പോൾ…

എം.കെ. ഹരികുമാര്‍  

ജാപ്പനീസ് സാഹിത്യത്തിലെ ബഹുസ്വരതയുടെ നല്ലൊരു പ്രതീകമാണ് ഷിനോബു ഒറികുച്ചി (Shinobu Orikuchi). കാരണം ഒറികു...

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

എം.കെ. ഹരികുമാര്‍  

എത്രയും പ്രഗത്ഭനായ കവിയാണോ ഒക്ടാവിയോ പാസ് അത്രതന്നെ മികവുറ്റ നിരൂപകനും ചിന്തകനുമാണ് അദ്ദേഹം. മൗലികമായ...

പോള്‍ വിറിലിയോ: വേഗതയുടെ...

എം.കെ. ഹരികുമാര്‍ 

ഉത്തരാധുനികതയാണ് ശേഷമുള്ള ചിന്താലോകത്ത് വ്യക്തമായ സാന്നിദ്ധ്യമാണ് ഫ്രാന്‍സിലെ പോള്‍ വിറിലിയോ. നവകാലഘട്ടത്തിലെ വേഗത, സൈനിക...

കാതറൈന്‍ ബെല്‍സി: വിമര്‍ശനത്തിന്റെ...

എം.കെ. ഹരികുമാര്‍  

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിപാദത്തില്‍ സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തെ വിവിധ സിദ്ധാന്തങ്ങളിലൂടെ വിപുലീകരിക്കാന്‍ ശ്രമം നടന്നു. വായന,...

വാക്കിന്റെ ദാര്‍ശനികത: നഗ്നത...

എം.കെ. ഹരികുമാര്‍  

നഗ്നതയെ ഏത് വസ്ത്രം അന്തര്‍വഹിക്കുകയാണല്ലോ ചെയ്യുന്നത്. വസ്ത്രം ധരിച്ചതുകൊണ്ട് നഗ്നതയെ മറയ്ക്കാമെന്നേയുള്ളൂ. ഇല്ലാതാക്കാനാവില്ല. കാരണം...

സ്വാതന്ത്ര്യം വെറുമൊരു പതിവ്രതയല്ല

എം.കെ. ഹരികുമാര്‍ 

ഒരു കഥാകൃത്തിന് അഭിപ്രായ സ്വാതന്ത്ര്യം വേണോ? ജീവിതകാലമത്രയും അഭിപ്രായമേയില്ലെന്ന് ശഠിച്ചുകഴിയുന്ന വരുണ്ടാകാം. റഷ്യൻ എഴുത്തുകാരനായ...

M.K.Harikumar

എം.കെ. ഹരികുമാര്‍ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven