• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വിഡ്ഢികളുടെ ലോകത്തിലെ രാജ്യദ്രോഹം: സാങ്കല്പിക ശത്രുവിനെ നേരിടുന്നതില്‍ വന്ന മാറ്റങ്ങള്‍

രവി നായര്‍ May 23, 2016 0

narendra-modiകേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗ്, മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ രാജ്യദ്രോഹം എന്നാല്‍ അതിലെന്തൊക്കെ ഉള്‍പ്പെടുന്നു എന്നതിനായി എടുത്തിരിക്കുന്ന മാനദണ്ഡങ്ങള്‍ അതുപോലെ തന്നെ ഉപയോഗിക്കുന്നുവെങ്കില്‍, പ്രധാന മന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേശകനായ അജിത് ദോയല്‍, ജോയിന്റ് ഇന്റലിജന്‍സ് കമ്മറ്റി (ജെ ഐ സി) യുടെ ചെയര്‍മാനായ ആര്‍ എന്‍ രവി എന്നിവരേയും ഇതേ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാവുന്നതാണ്. 2015 ആഗസ്ത് മാസത്തില്‍ അവരും മറ്റ് ചില ഉദ്യോഗസ്ഥരും ഒന്നിച്ച് നാഷനല്‍ സോഷ്യലിറ്റ് കൗണ്‍സില്‍ ഓഫ് നാഗാലാണ്ട് (എന്‍ എസ് സി ഐ എം)(ഇസ്സാക്-മൂയിവ) വിഭാഗവുമായി ചര്‍ച്ചയിലേര്‍പ്പെടുകയും അവരുമായി ഇപ്പോഴത്തെ നില തുടരുന്നതിനായി കരാറില്‍ ഒപ്പുവയ്ക്കുകയുമുണ്ടായി. എന്‍ എസ് സി എന്‍ (ഐ എം) എന്ന ഈ സംഘടന ഇന്ത്യയുടെ പരമാധികാരം സ്വീകരിക്കുകയോ ആയുധം കീഴെവയ്ക്കുകയോ ചെയ്തിട്ടില്ല. എന്നു മാത്രമല്ല അവര്‍ നാഗാലാണ്ട് എന്ന നമ്മുടെ സംസ്ഥാനവും അതുപോലെ അവര്‍ വിശേഷിപ്പിക്കുന്ന അവരുടെ സ്വതന്ത്ര രാജ്യമായ റിപബ്ലിക് ഓഫ് നാഗാലിമിന്റെ ഭാഗമെന്ന് അവര്‍ പറയുന്ന മറ്റ് പ്രദേശങ്ങളും ഇന്ത്യയുടെ പരമാധികാരത്തിനു കീഴിലുള്ളവയാണെന്നും അംഗീകരിക്കുന്നില്ല. മാത്രമല്ല, അവരുടെ ഈ നിലപാടിന് അടിവരയിടുന്നതിനായി, മേല്പറഞ്ഞ ഉടമ്പടിയില്‍ ദല്‍ഹിയില്‍ വച്ച് ഒപ്പു വച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തെന്ന, നാഗാലാണ്ടിലെ കേമ്പ് ഹെബ്രോണില്‍ വച്ച് സ്വതന്ത്ര നാഗാലിം എന്ന ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയുമുണ്ടായി. ഇന്ത്യയ്ക്കുള്ളിലുള്ള ഒരു പ്രദേശമാണ് കേമ്പ് ഹെബ്രോണ്‍. ‘അറുപത്തിയൊമ്പതാമത് സ്വാതന്ത്ര്യ ദിനത്തില്‍’ പ്രസംഗിക്കുമ്പോള്‍ മുയിവ തെന്ന പറഞ്ഞത് ”നാഗാലാണ്ടിനു പുറത്ത് താമസിക്കുന്ന നാഗന്മാടെ ഏകീകരണം, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങള്‍ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല” എന്നായിരുന്നു.

വിദേശകാര്യ വകുപ്പിന്റെ ആഴങ്ങളില്‍നിന്നും നമുക്ക് ആവാഹിച്ചെടുക്കുവാനായ നിയമോപദേശങ്ങള്‍ക്ക്, എന്‍ എസ് സി എന്‍ (ഐ എം) നേടിയ അന്താരാഷ്ട നിയമോപദേശത്തിനെ വലയം വയ്ക്കുവാനായോ എന്ന് കാലമേ നമ്മോട് പറയുകയുള്ളൂ.
1947ല്‍ സ്വാത്രന്ത്ര്യം ലഭിച്ചതു മുതല്‍, അന്നത്തെ ദ്രാവിഡ മുന്നേറ്റ കഴകവും (ഡി എം കെ) വിശാല ദ്രാവിഡ സഖ്യവും ഇന്ത്യയുടെ ഭാഗമല്ലാത്ത ഒരു ദ്രാവിഡ നാട് വേണമെന്ന അഭിപ്രായക്കാരായിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വാര്‍ത്തകള്‍ക്ക് തീര്‍ത്തും വിരുദ്ധമായി, ഈ വിഘടന വാദത്തിലെ തീയണച്ചത് ഭരണഘടനയുടെ പതിനാറാം ഭേദഗതിയല്ല. ”പ്രാദേശിക ചിന്തകളാലോ ഭാഷയുടെ അടിസ്ഥാനത്തിലോ രാജ്യത്ത് സംജാതമായേക്കാവുന്ന വിഘടനവാദത്തെ തടഞ്ഞ്, രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം എന്നിവ സംരക്ഷിക്കുക” എന്ന ലക്ഷ്യമായിരുന്നു ഈ ഭേദഗതിക്കുണ്ടായിരുന്നത്. മേല്‍പറഞ്ഞ വിഘടനവാദത്തിന്റെ അഗ്നി തല്ലിക്കെടുത്തിയത് 1956ലെ സംസ്ഥാന രൂപീകരണത്തിനായുണ്ടാക്കിയ നിയമവും കെ. കാമരാജ് എന്ന അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭരണ നിപുണതയുമായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനം അദ്ദേഹത്തെ സാധാരണക്കാരായ തമിഴരുടെ അടുത്തെത്തിച്ചു. ഇതിനോടൊപ്പം മറക്കുവാന്‍ പാടില്ലാത്തതാണ് സി എന്‍ അണ്ണാദുരൈയുടെ പ്രായോഗിക ബുദ്ധിയും നയതന്ത്ര കുശലതയും. ഇന്ത്യ എ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കുവാനായി അക്ഷീണം പ്രയത്‌നിച്ച മഹാനായ നേതാവായിരുന്നു അദ്ദേഹമെങ്കിലും അദ്ദേഹത്തിന് അതിനുള്ള അംഗീകാരം ലഭിച്ചുവോ എന്നത് ചോദ്യചിഹ്നമായി നില നില്‍ക്കുന്നു. വടക്കന്‍ ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ നടന്ന അവസാന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് അത്ര ശരിയല്ലാത്ത നിലപാടെടുക്കുവാനുള്ള ഉപദേശം ലഭിച്ച് അത് പ്രാവര്‍ത്തികമാക്കിയപ്പോള്‍, ഉള്‍ക്കടലിന്റെ ഇപ്പുറത്തുള്ള തമിഴ് മക്കളുടെ ഉള്ളിലെ ദേശീയതയെ, ദേശീയബോധത്തെ, ആളിക്കത്തിക്കാതിരിക്കുവാന്‍, വേദനയില്ലാതെ നിലനിറുത്തുവാന്‍ ഉപയോഗിക്കപ്പെട്ടത് എന്നും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന കരുണാനിധി എന്ന വ്യക്തിയുടെ ബുദ്ധിയെയായിരുന്നു.
1974ല്‍ തെക്കന്‍ ഏഷ്യയില്‍ രണ്ട് പ്രബല വനിതകള്‍ ഒന്നിച്ച് ചായകുടിക്കുവാനിരുന്നു. ആ സല്‍ക്കാരത്തിനിടയില്‍ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി, ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ശ്രീമതി സിരിമാവോ ബണ്ഡാരനായകെയ്ക്ക്, കചതീവ് എന്ന ഒരു ദ്വീപ് സമ്മാനമായി കൊടുത്തു. സമ്മാനമായി എന്ന് പറയണോ അതോ ‘ഒഴിഞ്ഞു കൊടുത്തു’ എന്ന് പറയണോ? ഇന്ത്യന്‍ മണ്ണിന്റെ ഒരു തരിപോലും, രാജ്യാതിര്‍ത്തിക്കുള്ള ഒരു തുണ്ട് ഭൂമിപോലും, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരവും ഭരണഘടനയില്‍ മതിയായ മാറ്റങ്ങളും ഇല്ലാതെ മറ്റൊരു രാജ്യത്തിന് വിട്ടുകൊടുക്കരുത് എന്ന് ഇന്ത്യന്‍ ഭരണ ഘടന വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തീര്‍ത്തും നിയമ ലംഘനമായി ഈ സംഭവം നടക്കുമ്പോള്‍ എതിര്‍പ്പുമായി മുന്നോട്ടുവന്നത് അന്നത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും ഫോര്‍വേഡ് ബ്ലോക്കും മാത്രമായിരുന്നു. പാര്‍ലമെന്റില്‍ ‘അവിഭാജ്യഘടകം’ എന്നാഘോഷിക്കുന്നവര്‍ ആരും ഈ പ്രദേശമപ്പോള്‍ ‘അഖണ്ഡ ആര്യഭൂമിയുടെ’ ഭാഗമാണെന്ന് ചിന്തിക്കുകയോ അതിനിത്ര പ്രാധാന്യം നല്‍കുകയോ ചെയ്തുകണ്ടില്ല.

ഇതൊക്കെ കാണിക്കുന്നത് രാജ്യദ്രോഹം എന്നതിനും ചില പരിമിതികളുണ്ടെന്നാണോ? ”ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശവും വിട്ടുകൊടുക്കുകയോ, പരമാധികാരത്തെ സംരക്ഷിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ഈ പ്രദേശം എന്നും വിവാദപരമായിരുന്നു എന്ന് മാത്രമല്ല ഒരിക്കലും അടയാളപ്പെടുത്തിയിരുന്നുമില്ല” എന്നായിരുന്നു കചിതീവ് വിട്ടുകൊടുത്തതിനെ പറ്റി ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം. ഇതേ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് വിവാദപരം എന്ന് അന്താരാഷ്ട്ര നിയമം അടയാളപ്പെടുത്തിവച്ചിട്ടുള്ള പ്രദേശത്തിന് ഉപയോഗിക്കുവാനായി ലഭിച്ച നല്ലൊരു വെടിയുണ്ടയായിരുന്നു ഇത്. അല്ലെങ്കില്‍ നിങ്ങള്‍, പലപ്പോഴും മീനിനേക്കാളധികമായി, ഇന്ത്യയില്‍ നിര്‍മിച്ച് ശ്രീലങ്കയുടെ കൊടിപാറിച്ച് റോന്തു ചുറ്റുന്ന ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലിലെ സേന പിടിച്ച് വെടിവച്ച് കൊന്ന ശവങ്ങളുമായി ഇന്ത്യയില്‍ തിരിച്ചെത്തുന്ന ഇന്ത്യക്കാരായ മുക്കുവരോടൊന്ന് ഇതിനെക്കുറിച്ച് ചോദിച്ച് നോക്കൂ.

ഒരിക്കല്‍ എല്‍ ടി ടി ഇ, ഒരാക്രമണത്തില്‍ ആറ് ഇന്ത്യന്‍ പട്ടാളക്കാരെ കൊന്നു. ഇന്ത്യയുടെ സമാധാന സേനയായ ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്‌സിലെ (ഐ പി കെ എഫ്) അംഗങ്ങളാണ് മരിച്ചത്. ഇതിന് പകരം വീട്ടുവാനായി ഐ പി കെ എഫ് 64 ശ്രീലങ്കന്‍ തമിഴരെയാണ് കൊന്നൊടുക്കിയത്. സാധാരണക്കാരായ തമിഴ് വംശജരെ. 1989 ആഗസ്ത് 2, 3 തിയതികളിലാണ് ഈ ആക്രമണം നടന്നത്. വള്‍വെട്ടിതുറൈ ആക്രമണം എന്ന പേരിലാണിത് അറിയപ്പെടുന്നത്. ഈ കൂട്ടക്കൊല ഇന്ത്യക്കാരും വിദേശികളുമായ പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. 1998 മുതല്‍ 2004 വരെ ഇന്ത്യയുടെ രാജ്യരക്ഷാ വകുപ്പ് മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ഇതിനെ ഇന്ത്യയുടെ മൈ ലായ് എന്നാണ് വിളിച്ചത്. (വിയറ്റ്‌നാം യുദ്ധം ഓര്‍ക്കുക). ഫെര്‍ണാണ്ടസിന്റെ തൊഴിലാളി സംഘടനയായ ഹിന്ദ് മസ്ദൂര്‍ കിസാന്‍ പഞ്ചായത്ത് ഇതിനെക്കുറിച്ചെഴുതി. ഇന്ത്യയുടെ മൈ ലായ്: വള്‍വെട്ടിതുറയിലെ കൂട്ടക്കൊല, എന്ന പേരില്‍. ഫെര്‍ണാണ്ടസ് രാജ്യരക്ഷാ വകുപ്പ് മന്ത്രിയായപ്പോള്‍ ഇന്ത്യന്‍ സേനയുടെ ഇന്റലിജന്‍സ് വിഭാഗം ഇതിന്റെ പകര്‍പ്പ് ലഭിക്കുന്നതിനായി നെട്ടോട്ടമോടി. ഭാഗ്യമെന്ന് പറയെട്ട, അതിനു മുമ്പ് രാജീവ് ഗാന്ധിയോ അദ്ദേഹത്തിനു ശേഷം വന്നവരോ ഇതിനെ ഒരു രാജ്യദ്രോഹമായി കണ്ട് കേസെടുക്കുകയുണ്ടായില്ല.

എന്നാല്‍ 1973ല്‍ ആനന്ദ്പൂര്‍ സാഹിബ് തീരുമാനങ്ങളെ നേരിടുമ്പോള്‍ ഈ വകതിരിവ് കണ്ടില്ല. അകാലികള്‍ സിഖ് വംശജര്‍ക്കായി മുന്നോട്ടു വച്ച ആവശ്യങ്ങളുടെ പട്ടികയായിരുന്നു ഇത്. ഇന്ന് ദല്‍ഹിയിലുള്ള പലരും കരുതുന്നത് അന്ന് ഇന്ദിരാഗാന്ധി ചാണക്യസൂത്രം പ്രയോഗിച്ചു എന്നാണ്. ഇത് രാജ്യദ്രോഹമോ അതിലും വലുതായ എന്തോ ആണെന്ന ഒരു പ്രചാരണമാണപ്പോള്‍ അഴിച്ചുവിടപ്പെട്ടത്. അതുമൂലം പിന്നീട് പഞ്ചാബിനും അതുവഴി ഇന്ത്യയ്ക്കും നേരിടേണ്ടി വന്ന പ്രത്യാഘാതങ്ങള്‍ ഇന്ന് ചരിത്രമായതിനാല്‍ ഇവിടെ പ്രത്യേകം എഴുതി ചേര്‍ക്കുന്നില്ല.
രണ്ട് വ്യക്തികള്‍ ഒന്നോ രണ്ടോ തവണ മുദ്രാവാക്യം വിളിക്കുന്നത് സര്‍ക്കാരിനെതിരെ വെറുപ്പ് അല്ലെങ്കില്‍ അപ്രീതി വളര്‍ത്തുവാനോ പടര്‍ത്തുവാനോ ഉദ്ദേശിച്ചുള്ളതാണെന്ന് ഇന്ത്യന്‍ നിയമങ്ങളനുസരിച്ച് തീര്‍പ്പാക്കുവാനാകില്ലെന്ന് ബല്‍വന്ത് സിങ്ങ് ്‌ല പഞ്ചാബ് സര്‍ക്കാര്‍ (1995) 3 ഇേഇ 214, 1995 ഇേഇ (ഇറധ) 432 എന്ന കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റിനെതിരെ ഈ കാരണം പറഞ്ഞ് കുറ്റം ചുമത്തി. അദ്ദേഹം മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നോ എന്നതു പോലും വ്യക്തമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ വിശകലനം കേദാര്‍ നാഥ് ്‌ല ബിഹാര്‍ സര്‍ക്കാര്‍ (1962) എന്ന കേസില്‍ കോടതി നല്‍കിയിട്ടുണ്ട്. ഭരണഘടനാ വകുപ്പുകള്‍ പറഞ്ഞ് തടയിടാതിരിക്കുവാനാണിത്രയും വിശദമായ വിശകലനമുണ്ടായത്. പൊതുജീവിതത്തിലെ ശാന്തതയില്‍ ഭംഗം വരുത്തുവാനായി ആക്രമണോത്സുകത വരുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍, അല്ലെങ്കില്‍ അതിനുദ്ദേശിച്ചുള്ള പ്രസംഗങ്ങള്‍ മാത്രമേ ശിക്ഷാനടപടികളുടെ പരിധിയില്‍ വരികയുള്ളു എന്ന് ഈ വിശകലത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സത്യം വളരെ വ്യത്യസ്തമാണ്. എഭഢധട.മറഥ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തപ്പെട്ടുള്ള കേസുകളുടെ ഒരു സൂചിക നല്‍കുന്നുണ്ട്.

1. സൂറത്തിലെ വെള്ളപ്പൊക്ക കെടുതികള്‍ ശരിയായവിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്ന തന്റെ മുഖപ്രസംഗത്തില്‍ ഗുജറാത്തിലെ സൂറത്തില്‍ എഡിറ്ററായി ജോലി ചെയ്യുന്ന മനോജ് ഷിന്‍ഡെ, മുഖ്യ മന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘അസഭ്യമായ വാക്കുകള്‍’ ഉപയോഗിച്ചു എന്ന കേസ്.

2. ഒറീസയിലെ നൗപാഡ ജില്ലയിലെ ആദിവാസികള്‍ വിശപ്പ് സഹിക്കവയ്യാതെ മൃദുവായ വെണ്ണക്കല്ലുകള്‍ തിന്നു തുടങ്ങി എന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ഒറീസയിലെ പത്രപ്രവര്‍ത്തകനായ കഹ്തുരാം സുനാനിക്കെതിരെ.

3.ഛത്തീസ്ഗഡിലെ റായ്പൂര്‍ നിവാസിയായ ബിനായക് സെന്നിനെതിരെ, മെയ് 2007 ല്‍. മാവോയിസ്റ്റ് നേതൃത്വത്തിന് സന്ദേശങ്ങളെത്തിക്കുവാന്‍ സഹായിച്ചു എന്നായിരുന്നു കുറ്റം. സല്‍വ ജുദും എന്ന സേവകപ്രമാണിമാര്‍ക്ക് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെ സെന്‍ എതിര്‍ത്തിരുന്നു.

4. ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് റസിഡന്റ് എഡിറ്ററായ ഭരത് ദേശായി, ഗുജറാത്ത് സമാചാറിന്റെ ഫോേട്ടാഗ്രാഫറായ ഗൗതം മേത്ത എന്നിവര്‍ക്കെതിരെ 2008 ജൂണ്‍ മാസത്തില്‍. അഹമ്മദാബാദ് പോലീസ് കമ്മീഷണറും അധോലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കും ഫോട്ടോഗ്രാഫുകള്‍ക്കും.

5. രാജസ്ഥാനിലെ ബയാനയില്‍ വച്ച് ഗുജ്ജാര്‍ സമുദായ നേതാവായ കിരോരി സിങ്ങ് ബൈസ്ലയ്‌ക്കെതിരെ ജൂണ്‍ 2008ല്‍. ഗുജ്ജാറുകള്‍ക്ക് പട്ടികവര്‍ഗ പരിഗണന വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്.

6. ഒറീസയിലെ ഭുവനേശ്വറിലെ നിഷാന്‍ എന്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ലെനിന്‍ കുമാറിനെതിരെ ഡിസംബര്‍ 2008ല്‍. കാന്ധമഹലിലെ ലഹളയെക്കുറിച്ച് ‘ധര്‍മനാരെ കാന്ധമാല്‍രെ രക്തോനദി’ (കാന്ധമാലിലെ രക്തപ്പുഴ) എന്ന ലഘുലേഖ പ്രസിദ്ധപ്പെടുത്തിയത്.

7.ഒറീസയിലെ ഗജപതി ജില്ലയില്‍ സംബന്ധ് എന്ന പത്രത്തിലെ പത്രപ്രവര്‍ത്തകനായിരുന്ന ലക്ഷ്മണ്‍ ചൗധുരിക്കെതിരെ 2009 സെപ്തംബറില്‍. മയക്കുമരുന്ന് കടത്തുന്നതില്‍ പോലീസിന്റെ പങ്കിനെക്കുറിച്ച് ലേഖനമെഴുതിയതിന്.

8. തമിഴ്‌നാട്ടിലെ ചെന്നൈയില്‍, രാഷ്ട്രീയനേതാവായ വി. ഗോപാലസ്വാമി(വൈക്കോ) ക്കെതിരെ (എം ഡി എം കെ യു ടെ നേതാവ്). ഒരു പുസ്തകപ്രസിദ്ധീകരണ വേളയില്‍ അദ്ദേഹം ഇന്ത്യയുടെ പരമാധികാരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക്.

9. തമിഴ് നാട്ടിലെ സേലത്തുള്ള ജൈവ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പിയൂഷ് സേത്തിയക്കെതിരെ 2010 ജനുവരി മാസത്തില്‍. സല്‍വ ജുദുമിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്‌ക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തതിന്.

10. കര്‍ണാടകത്തിലെ മൈസൂരില്‍ നിന്നുള്ള വാര്‍ത്താപത്ര എന്ന മാധ്യമത്തിന്റെ റസിഡന്റ് എഡിറ്ററായ ഇ. രതി റാവൊയ്‌ക്കെതിരെ ഫെബ്രുവരി 2010ല്‍. വാര്‍ത്താപത്രത്തില്‍ കര്‍ണാടകത്തിലെ പോലീസ് ഏറ്റുമുട്ടലുകളെക്കുറിച്ചെഴുതിയ ലേഖനത്തിന്.

11. സി പി ഐ (മാവോയിസ്റ്റ്) ബന്ധം ആരോപിച്ച് ഗുജറാത്ത് പോലീസ് മാര്‍ച്ച് 2010 മുതല്‍ ജൂണ്‍ 2010 വരെയുള്ള കാലഘട്ടത്തിനുള്ളില്‍നിരഞ്ജന്‍ മഹാപാത്ര, അവിനാഷ് കുല്‍കര്‍ണി, ഭരത് പവാര്‍, മറ്റ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്കും, സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെതിരെ.

12. അരുന്ധതി റോയ്, എസ് എ ആര്‍ ഗീലാനി, വരാവര റാവൊ, ശുദ്ധബ്രത സെന്‍ഗുപ്ത മുതലായവര്‍ക്കെതിരെ. ഇവര്‍ എഴുത്തുകാര്‍, രാഷ്ട്രീയ നിരീക്ഷകര്‍, മാധ്യമ നിരീക്ഷകര്‍ എന്നിവരായിരുന്നു. ദല്‍ഹിയില്‍ 2010 ലാണ് ഈ കേസ്. കാശ്മീരില്‍ ഒരു സെമിനാറില്‍ ‘സ്വാതന്ത്ര്യം: ഏക മാര്‍ഗം’ എന്ന വിഷയത്തില്‍ ഇവര്‍ പ്രസംഗിച്ചു എന്നു കാണിച്ച് ഫയല്‍ ചെയ്യപ്പെട്ട ഒരു സ്വകാര്യ അന്യായത്തിന്റെ പിന്‍ബലത്തില്‍.

13.”കല്ലെറിയുന്നവരാണോ യഥാര്‍ത്ഥ ഹീറോ” എന്ന ഒരു ചോദ്യം ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ചോദ്യക്കടലാസില്‍ ഉള്‍ക്കൊള്ളിച്ചതിന്, 2010 ഡിസംബര്‍ മാസത്തില്‍ ശ്രീനഗറിലെ ഗാന്ധി മെമ്മോറിയല്‍ കോളേജിലെ ലക്ചററായിരുന്ന നൂര്‍ മുഹമ്മദ് ഭട്ടിനെതിരെ.

14. സി പി ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന പോലീസ് ആരോപണമനുസരിച്ച് ജനുവരി 2011ല്‍ മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ വച്ച് ദളിത് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ സുധീര്‍ ധവാലെക്കെതിരെ.

ഇതെഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ പട്ടിക പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ചവസാനിപ്പിക്കാം. ”ഒരു പൗരന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാനായി ഉപയോഗിക്കപ്പെടാവുന്ന ഐ പി സി യിലെ രാഷ്ട്രീയ വിഭാഗങ്ങളിലെ രാജകുമാരനാകണം എനിക്കെതിരെ ഇപ്പോള്‍ സന്തോഷപൂര്‍വം ചാര്‍ത്തപ്പെട്ടിരിക്കുന്ന 124എ എ വകുപ്പ്”.
”കാണാന്‍ തയ്യാറില്ലാത്തവരുടെയത്ര അന്ധതയുള്ളവര്‍ ആരുമില്ല” എന്നാണല്ലോ പഴമൊഴി.

Previous Post

വരള്‍ച്ചയില്‍ വലയുന്ന മറാത്ത്‌വാഡ

Next Post

മതവും മാനവീയതയും

Related Articles

കവർ സ്റ്റോറി

കാശ്മീർ: ദേശഭക്തി ഒരുക്കിയ കെണി

കവർ സ്റ്റോറി

ബോധോദയം

കവർ സ്റ്റോറി

ദേവദാസി സമ്പ്രദായം – ചരിത്രപരവും പ്രാചീനവുമായ തുടർ വായന

കവർ സ്റ്റോറി

സക്കറിയ: അസ്വസ്ഥനായ, ചിന്താകുലനായ, ഒരു ഭാരതീയനാണ് ഞാൻ

കവർ സ്റ്റോറി

ഐ.എസും ഇന്ത്യന്‍ മുസ്ലിങ്ങളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രവി നായര്‍

വിഡ്ഢികളുടെ ലോകത്തിലെ രാജ്യദ്രോഹം:...

രവി നായര്‍ 

കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗ്, മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven