• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മതതീവ്രവാദത്തിന്റെ ഭീകരത

ഡോ. സിസ്റ്റർ ജെസ്മി October 7, 2013 0

മലാല യൂസഫ് സായി എന്ന ‘ഭൂമിയിലെ മാലാഖ’ ആംനെസ്റ്റി
ഇന്റർനാഷണൽ ഏർപ്പെടുത്തിയ ‘മനസ്സാക്ഷിയുടെ അംബാസഡർ’
പുരസ്‌കാരത്തിന് അർഹയായെന്ന സുവാർത്ത, ഇന്നും മന
സ്സുകളിൽ നന്മയുടെ കത്തുന്ന നെയ്ത്തിരി മങ്ങാതെ സൂക്ഷിക്കു
ന്നവർക്ക് പ്രത്യാശ പകരുമെന്നത് നിശ്ചയം. പെൺകുട്ടികളുടെ
വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി വീറോടെ പോരാടിയതു
മൂലം താലിബാനിസത്തിന്റെ ഇരയാകേണ്ടിവന്നിട്ടും തളരാത്ത
വീരപുത്രിയായ മലാല, 2013 സെപ്തംബർ 17-ാം തീയതി ഡബ്ലി
നിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലോകമനസ്സാക്ഷി
യുടെ പ്രതീകമായി മാറിയിരിക്കുന്നു. തീവ്രവാദ ഭീകരത കാർമേഘപടലങ്ങളായി
സൂര്യതേജസ്സിനെ താത്കാലികമായി മങ്ങലേല്പിച്ചാലും,
വൈകാതെ സൂര്യപ്രഭ പതിന്മടങ്ങ് പ്രോജ്ജ്വലിക്കുമെന്ന
പ്രകൃതിനിയമം ജീവിതബന്ധിയാക്കാൻ ഇനിയും കഴിഞ്ഞി
ട്ടില്ലാത്ത, മനസ്സാക്ഷി മരവിച്ച മതമൗലികവാദികൾക്കു മുന്നിൽ,
മലാലയെന്ന ധീരബാലിക, ഒരു ചോദ്യചിഹ്നമായി നിലകൊള്ളു
ന്നു. മതതീവ്രവാദം ഇന്ന് അസഹ്യമാംവിധം കൊടുംക്രൂരതയുടെ
താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്, മനസ്സാക്ഷിയുള്ള ഓരോ മനുഷ്യനെയും
ഭയചകിതനാക്കുന്നു.
ഗാനമേളകളിൽ, ആലപിച്ചുതീരുന്നതോടെ ഗാനഗന്ധർവൻ
കെ.ജെ. യേശുദാസിനെ ഈറനണിയിക്കുന്നത് ഒരു ഗാനമുണ്ട്:
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണു പങ്കുവച്ചു; മനസ്സു പങ്കുവച്ചു…
ചിലപ്പോഴെങ്കിലും, മനുഷ്യസൃഷ്ടിയായ മതാനുഷ്ഠാനങ്ങ
ളുടെ ബലിയാടാകേണ്ടിവന്ന ഗായകന്, ശ്രേഷ്ഠഗാനം സമ്മാനി
ച്ചത് വയലാർ രാമവർമയുടെ രചനാചേതനയും ദേവരാജൻ മാസ്റ്റ
റുടെ ഈണവൈഭവവുമാണ്. വാക്കുകളുടെ അന്ത:സത്തയ്ക്ക്
വർഷംതോറും മൂർച്ചയേറിവരുന്നതിനാൽ, ഗാനാലാപനവേളയിൽ
അദ്ദേഹം ഗദ്ഗദകണ്ഠനാകുന്നതിൽ പരിഭവിക്കേണ്ടതില്ല.
‘ബന്ധം’ എന്നർത്ഥം വരുന്ന ‘റെലിഗാരെ’ എന്ന ലത്തീൻ പദ
ത്തിൽനിന്നുത്ഭവിച്ച ‘റിലിജിയൻ’ അഥവാ ‘മതം’ എന്ന സംജ്ഞ
സംവഹിക്കുന്ന പ്രസ്ഥാനങ്ങൾ, ദൈവവും മനുഷ്യനും തമ്മിലും,
മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ബന്ധങ്ങൾ അരക്കിട്ടുറപ്പി
ക്കുന്നതിനു പകരം, മണ്ണും മനസ്സും പങ്കുവയ്ക്കുന്ന ബന്ധനാവസ്ഥ
യാണ് സംജാതമാക്കിയിരിക്കുന്നത് എന്ന സത്യം എത്ര ഖേദകരമാണ്!
മനുഷ്യന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽനിന്ന് ആവിർഭവി
ച്ചവയിൽ പ്രമുഖം മതങ്ങൾ ആയിരുന്നിട്ടും, നിലവിൽ വന്ന മതവ്യവസ്ഥകൾ,
പിന്നീട് അതേ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുതന്നെ
കൂച്ചുവിലങ്ങിടുന്ന സന്ദർഭങ്ങൾ നിരവധിയാണ്. മതവ്യവ
സ്ഥയുടെ അത്തരം ഇരട്ടത്താപ്പുനയങ്ങൾക്ക് ഇരകളാകേണ്ടി
വന്ന അറിയപ്പെടുന്നവരിൽ ചിലരാണ് എഴുത്തുകാരായ തസ്ലീമ,
സൽമാൻ റുഷ്ദി, ചിത്രകാരനായിരുന്ന എം.എഫ്. ഹുസൈൻ
എന്നിവർ. കേരളത്തിൽ മതത്തിന്റെ മൗഢ്യത്തെ ശക്തമായ
സാഹിത്യരചനകളിലൂടെ ചോദ്യം ചെയ്ത പൊൻകുന്നം വർക്കി,
ചെറുകഥ രചിച്ചതിന്റെ പേരിൽ ജയിൽശിക്ഷ നേടിയ മഹൽവ്യ
ക്തിത്വത്തിനുടമയായിരുന്നു. നിക്കോസ് കസാന്ത് സാക്കിസിന്റെ
‘ദ ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റ്’ (ക്രിസ്തുവിന്റെ അന്തിമ
പ്രലോഭനം) എന്ന വിഖ്യാത നോവലിനാസ്പദമാക്കി ‘ആറാംതിരുമുറിവ്’
എന്ന പേരിൽ നാടകം രചിച്ച് അരങ്ങിലെത്തിച്ച പി.എം.
ആന്റണിക്കുനേരെ ‘അടിമവിശ്വാസികളെ’ അണിനിരത്തി പട
നയിച്ച മതചരിത്രം കേരളത്തിനു മാത്രം സ്വന്തം.
കെട്ടുകഥകളെ അടിസ്ഥാനമാക്കി മെനഞ്ഞെടുത്തതാണ് മതസംഹിതകളെല്ലാം
എന്നുവരികിലും ബുദ്ധിയുള്ള മനുഷ്യൻ
അവയ്ക്ക് വിധേയമാകാൻ സ്വയം അനുവദിച്ചത് അവയിലൂടെ നന്മ
വിരിയും എന്ന പ്രത്യാശകൊണ്ടാണ്. ബി.സി. നൂറ്റാണ്ടുകളിൽ
നിലനിന്നിരുന്ന ‘ഹമുറാബീസ് കോഡ്’ ആണ്, യഹോവ നൽകി
യെന്ന് മോശ പ്രവാചകൻ അവകാശപ്പെട്ട ‘പത്തു കല്പന’കളുടെ
ഉറവിടം എന്ന സത്യം തിരിച്ചറിഞ്ഞിട്ടും, നന്മ ഏതു രൂപത്തിൽ
അവതരിച്ചാലും സ്വാഗതം ചെയ്യേണ്ടതാണ് എന്ന സൽചിന്ത മനുഷ്യകുലത്തെ
നയിച്ചതുമൂലം, ചോദ്യം ചെയ്യാതെ അവയ്ക്കു മുമ്പിൽ
തലകുനിക്കാൻ മനുഷ്യൻ തയ്യാറായി. വാല്മീകി മഹർഷിയുടെയും
വ്യാസമുനിയുടെയും ഭാവനയിൽ വിരിഞ്ഞ ‘രാമായണ-മഹാഭാരത’
ഐതിഹ്യങ്ങൾ, ഹൈന്ദവ മതാനുഷ്ഠാനങ്ങ
ളുടെ പ്രഭവകേന്ദ്രമായിട്ടും, അവയിലെ മൂല്യങ്ങൾ തേടിപ്പിടിച്ച്
നെഞ്ചോടു ചേർക്കാൻ മനുഷ്യൻ ഒരുക്കമായി. മുഹമ്മദ് നബി
യുടെ സ്വപ്നങ്ങൾ മതസൃഷ്ടിക്കാധാരമായപ്പോൾ, അവ ശിരസ്സാ
വഹിക്കാൻ തയ്യാറായി സുമനസ്സുകൾ മുന്നോട്ടുവന്നു. സ്‌നേഹം
വിതയ്ക്കുന്ന വിശ്വാസങ്ങളെല്ലാം വൈവിധ്യരൂപം പൂണ്ടാലും, ഏകസത്ത
ഉൾക്കൊള്ളുന്നതിൽ ഓരോ മതവിശ്വാസിയും അഭിമാനംകൊണ്ടു.
എന്നാൽ ക്രമേണ വിശ്വാസം അന്ധവിശ്വാസത്തി
ലേക്ക് വഴുതിവീണപ്പോൾ, രഥചക്രങ്ങൾ സൗഹാർദത്തിൽനിന്ന്
പരസ്പര വിദ്വേഷത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ, അധോഗതി
യിലേക്കുള്ള പാച്ചിൽ നിയന്ത്രിക്കാനാകാതെ മതസ്രഷ്ടാക്കൾ
അന്തിച്ചുനിന്നുപോയിക്കാണും. അധികം വൈകാതെ, തങ്ങളുടെ
മതം മാത്രമാണ് യഥാർത്ഥ മതം എന്ന അബദ്ധധാരണയിലാണ്
മതനേതാക്കൾ മതാനുയായികളെ കൊണ്ടുചെന്നെത്തിച്ചിരിക്കു
ന്നത്. ക്രിസ്തുവാണ് ഏകലോക രക്ഷകൻ എന്ന വിശ്വാസത്തിൽ
വേരൂന്നി, ഭൂമി മുഴുവൻ സുവിശേഷവത്കരിക്കാനുള്ള തീവ്രയത്‌ന
ത്തിലാണ് ക്രിസ്തമതഭക്തർ. ഇസ്ലാംമതത്തിലൂടെ മാത്രമേ രക്ഷ
സാദ്ധ്യമാകൂ എന്ന കടുംപിടിത്തത്തിലാണ് ഇസ്ലാംമതസ്ഥർ.
ഹിന്ദുരാഷ്ട്രം എന്ന ആവേശത്തിൽ എല്ലാവരെയും രാമപുത്രരായിക്കണ്ട്
രാമരാജ്യം കെട്ടിപ്പടുക്കാനൊരുങ്ങുകയാണ് ഹൈന്ദവ
ർ. പരിശുദ്ധ ക്രൂസെയ്ഡുകൾ നടത്തിയ ക്രിസ്ത്യാനികളും വിശുദ്ധ
ജിഹാദിന് സദാ ആഹ്വാനം ചെയ്യുന്ന ഇസ്ലാംമതാനുയായികളും
‘കർസേവ’യ്ക്ക് ശൂലങ്ങളുമായി ഇറങ്ങിത്തിരിക്കുന്ന തീവ്രവാദി
കളും സ്‌നേഹത്തിന്റെ ബാലപാഠം പോലും ഇതിനോടകം
വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു. നന്മയുടെ വിത്തു വിതയ്‌ക്കേണ്ട മതമൗലികവാദികൾ,
തിന്മയുടെ-ഭിന്നതയുടെ നരകക്കുഴി തോണ്ടുകയാണ്
ദിനവും. മരണത്തിനപ്പുറം സ്വർഗ നരക ജീവിതങ്ങളുണ്ടെന്ന്
വിശ്വസിപ്പിച്ചത് ഈ ലോക ജീവിത പാളിച്ചകൾക്ക് കടി
ഞ്ഞാണിടുമെന്ന കണക്കുകൂട്ടലിലാണ്. സ്വർഗനരകസൃഷ്ടിയാണ്
മനുഷ്യനെ വഴിതെറ്റിക്കുന്നതെന്നും, ഒരു ജീവിതം മാത്രമേയുള്ളൂ
എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന മനുഷ്യൻ അത് സ്വർഗതുല്യ
മാക്കാൻ ശ്രമിക്കുന്നതാണെന്നും പ്രശസ്ത ശാസ്ര്തജ്ഞനായിരുന്ന
സി.വി. രാമൻ അഭിപ്രായപ്പെട്ടത് ഏറെ ചിന്തനീയമായ വസ്തുതയാണ്.
അന്ധവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിയ മതഭ്രാന്തർ,
മതാഭാസങ്ങളുടെ ഭാണ്ഡവും പേറിനിൽക്കുന്ന ദയനീയ കാഴ്ച
യാണ് എവിടെയും ദൃശ്യമാകുന്നത്. ചുറ്റുമുള്ള ദു:ഖിതരുടെ
കണ്ണീരു കാണാതെ ഭക്തർ, പരിശുദ്ധ കന്യകാമറിയത്തിന്റെയോ
ഹൈന്ദവ ദൈവങ്ങളുടെയോ പ്രതിമകളിൽനിന്നൊഴുകുന്ന രക്ത
ക്കണ്ണുനീർ കണ്ട് അലമുറയിടുന്നു. അനാഥ ശിശുക്കളെ അവഗണി
ക്കുന്നവർ ക്രിസ്മതുമസ് ക്രിബ്ബിലെ മണ്ണുണ്ണിരൂപത്തിന് മുത്തം
2013 മഡളമഠണറ ബടളളണറ 9 2
കൊടുക്കുവാൻ ഇടി കൂടുന്ന കാഴ്ചയാണ് ദേവാലയങ്ങളിൽ അരങ്ങേറുന്നത്.
ഹജ്ജ് യാത്രയിലൂടെ മുക്തി നേടുവാനുള്ള നെട്ടോട്ട
ത്തിൽ ജീവിക്കാൻപോലും മറന്നുപോകുന്ന ഹാജിമാരുടെ
സ്ഥിതി അതിദയനീയംതന്നെ. ആറ്റുകാൽ പൊങ്കാലയിൽ കർമം
നടത്തുന്ന സ്ര്തീജനങ്ങളുടെ സംഖ്യ 30 ലക്ഷങ്ങൾ കടന്ന് ഗിന്നസ്
ബുക്കിലിടം നേടിയിരിക്കുന്നു. സ്ര്തീകൾക്കുനേരെയുള്ള അനീതി
ക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് ഒരു ജാഥ സംഘടിപ്പിച്ചാൽ
സ്ര്തീകളുടെ പങ്കാളിത്ത സംഖ്യ തുലോം നിസ്സാരമാണെന്നത് അനുഭവസ്ഥർക്കറിയാം.
ഗോവിന്ദച്ചാമിയുടെ ലൈംഗിക പരാക്രമങ്ങ
ൾക്കടിമപ്പെട്ട് മരണം വരിച്ച സൗമ്യ എന്ന മലയാളിപ്പെൺകുട്ടിക്ക്
നീതി ലഭിക്കാൻ എത്ര സ്ര്തീകൾ സംഘടിച്ചുവെന്ന് കേരളമനസ്സാ
ക്ഷിതന്നെ വിലയിരുത്തട്ടെ! ബഹുഭൂരിപക്ഷം മലയാളിസ്ര്തീകളും
മതപരമായ അന്ധവിശ്വാസത്തിന് അടിമകളായിക്കഴിഞ്ഞു. അവരുടെ
നിർബന്ധത്തിനു വഴങ്ങി പല പുരുഷന്മാരും അത്തരം
കെണികളിൽപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും സഹതാപാർഹമാണ്.
മതാധികാരികൾ മനുഷ്യബലഹീനതയെ ചൂഷണം
ചെയ്യാൻ അന്ധവിശ്വാസത്തിന്റെ വിഷം ബലഹീനരിൽ കുത്തി
വയ്ക്കുകയാണ്. മതാനുയായികളെ അടിമകളാക്കി സമ്പത്തും അധി
കാരവും പ്രശസ്തിയും അവർ കയ്യടക്കുന്നു. ഒരിക്കലും രക്ഷപ്പെടാനാകാത്ത
വിധം ആത്മീയാന്ധതയിൽ അനുയായികളെ തളച്ചി
ടാനും മതം മടിക്കുന്നില്ല. മതമൗലികവാദവും ഭീകരവാദവും ഒന്നുതന്നെ
എന്നു പറയേണ്ട കാലഘട്ടമാണിത് (എടഭടളധഡധലബ ധല ൗണററമറധലബ).
”എല്ലാ മുസ്ലീമുകളും ഭീകരവാദികളല്ല, എന്നാൽ എല്ലാ
ഭീകരവാദികളും മുസ്ലീങ്ങളാണ്” എന്നൊരു ചൊല്ലുതന്നെ നാട്ടിൽ
പ്രചരിച്ചിരിക്കുകയാണ്. അതിന് പ്രത്യുത്തരമായാണ് ഷാരൂഖ്
ഖാന്റെ ചിത്രത്തിൽ ”എന്റെ പേര് ഖാൻ എന്നാണ്; എന്നാൽ
ഞാനൊരു ഭീകരവാദിയല്ല” എന്ന മുദ്രാവാക്യം നായകൻ ആവർ
ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഒരു പ്രത്യേക മതത്തിന്മേൽ മാത്രം ചാർ
ത്താനുള്ള ലേബലല്ല ഭീകരവാദം. പ്രത്യക്ഷമായോ പരോക്ഷ
മായോ മതത്തിന്റെ പേരിൽ ക്രൂരത ചെയ്യാൻ ഓരോ മതഭ്രാന്തനും
പദ്ധതിയൊരുക്കുന്നു. മതാന്ധത മൂലം പ്രൊഫസർ ടി.ജെ. ജോസഫിന്റെ
കൈ ഛേദിച്ചത് അപലപനീയംതന്നെ. എന്നാൽ കൈ
നഷ്ടപ്പെട്ട പ്രൊഫസറെ ഉദ്യോഗത്തിൽനിന്ന് നീക്കം ചെയ്ത
ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ നടപടി അതിലുമെത്രയൊ കിരാതമാണ്!
മാധ്യമരംഗത്തെയും രാഷ്ട്രീയാന്തരീക്ഷത്തെയും ഒരുപോലെ
മതഭീകരത കീഴ്‌പെടുത്തിയിരിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം
നാട്’ എന്ന അപരനാമം വഹിക്കുന്ന കേരളത്തിലും ഭീതിയുളവാ
ക്കുന്നു. ഭരണനേതാക്കൾക്കെതിരെ വിമർശനമുന്നയിക്കുന്ന
സാഹിത്യരചനകൾ പ്രസിദ്ധീകരിക്കാൻ ചങ്കൂറ്റം പ്രദർശിപ്പ്ിക്കുന്ന
പത്രാധിപർപോലും, മതസംഹിതയുടെ കാപട്യങ്ങൾ വെളിപ്പെടു
ത്തുന്ന സൃഷ്ടികൾ വെളിച്ചം കാണാനനുവദിക്കാത്തതിന്റെ അനുഭവസ്ഥ
കൂടിയാണ് ഈ ലേഖിക. ജനപ്രിയ മാധ്യമമായ ചലച്ചി
ത്രങ്ങളുടെ നിർമാതാക്കളും സംവിധായകരും ഇക്കാര്യത്തിൽ വളരെയേറെ
തിക്താനുഭവങ്ങൾക്കിരയാകുന്ന നിർഭാഗ്യം ഉൾക്കിടി
ലത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. മാർച്ച് 22, 2013-ലെ ‘ദ
ഹിന്ദു’ പത്രത്തിൽ ഓസ്‌കാർ സെലക്ഷൻ ലഭിച്ച, സോഹൻ
റോയ്-രൂപേഷ് പോള സഖ്യത്തിന്റെ ‘സെയ്ന്റ് ഡ്രാക്കുള 3 ഡി’
ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗപ്രവേശം ചെയ്ത
കെ.സി.വൈ.എം. (കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്) യുവാ
ക്കളുടെ നേതാവ് റെന്നി രാജിന്റെ പ്രസ്താവന വായിക്കാനിടയായി.
അവരുടെ പ്രതിഷേധ പ്രകടനവും ഡ്രാക്കുള പോസ്റ്റർ നശി
പ്പിക്കലും ഒടുവിൽ കലാശിച്ചത്, ചിത്രം നിരോധിക്കണമെന്ന സർ
ക്കാരിനോടുള്ള അഭ്യർത്ഥനയിലാണ്. ”സഭാനുഷ്ഠാനങ്ങളി
ലുള്ള കടന്നുകയറ്റവും ക്രിസ്തുമതചരിത്രത്തിന്റെ വളച്ചൊടിക്കലു”
മാണ് ചിത്രം നിർവഹിക്കുന്നത് എന്നതാണ് തർക്കവിഷയം.
ഡ്രാക്കുളയുടെ അരികിൽ അനുരാഗ വിവശയായി നിൽക്കുന്ന
കന്യാസ്ര്തീയുടെ ചിത്രമടങ്ങുന്ന പോസ്റ്ററുകൾ യുവാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നു.
സത്യത്തിൽ കന്യാസ്ര്തീമഠങ്ങൾക്ക് ചുറ്റുമുള്ള
നാലു ചുമരുകൾക്കകത്ത് സംഭവിക്കുന്നവയെക്കുറിച്ച് അവർക്ക്
വേവലാതിയില്ല; സാധാരണക്കാരെ പിഴിഞ്ഞ് സമ്പത്ത് കുന്നുകൂ
ട്ടുന്ന ക്രൈസ്തവസഭയുടെ ധനാർത്തിയെ സംബന്ധിച്ചോ, മറവിൽ
ചെയ്യുന്ന ലൈംഗിക വൈകൃതങ്ങളെക്കുറിച്ചോ ചെറുപ്പ
ക്കാർ ബോധവാന്മാരല്ലെന്നുവേണം കരുതാൻ. തങ്ങളുടെ സംഘ
ത്തിനു പുറത്തുള്ളവർ വിമർശനബുദ്ധിയോടെ, ആവിഷ്‌കാര
സ്വാതന്ത്ര്യമുപയോഗിച്ച്, സത്യം മറ നീക്കി പുറത്തുകൊണ്ടുവരു
ന്നത് അവർക്ക് അസഹ്യമായിരിക്കാം. തിരുത്തപ്പെടാനുള്ള
ആഹ്വാനം കത്തോലിക്കാസഭയ്ക്കു പുറത്തുനിന്നുവന്നാലും സ്വീകരിക്കാനുള്ള
സന്മനസ്സ് മതം തലയ്ക്കു പിടിച്ചവരിൽനിന്ന് എന്നോ
നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു! ദീപേഷ് സംവിധാനം ചെയ്ത് പ്രദർ
ശനാനുമതിക്കായി കാലങ്ങളോളം കാത്തിരിക്കുന്ന ‘പിതാവും
പുത്രനും പരിശുദ്ധാത്മാവും’ എന്ന ചിത്രം സെൻസർബോർഡ്
കത്രികയ്ക്കിടയിൽ ഉടക്കിക്കിടക്കുകയാണിന്നും. കത്തോലിക്കാസഭയിലെ
തൃശൂർ അതിരൂപതാംഗങ്ങളായ കന്യാസ്ര്തീകളടങ്ങുന്ന
പ്രത്യേക സംഘം ആ ചിത്രത്തിനെതിരെ പടവാളുയർത്തി രംഗ
ത്തുവന്നിരിക്കുന്നു.
ഒരു ദിവസമെങ്കിലും ആ സിനിമ തിയേറ്ററുകളിൽ ഓടിയാൽ,
തങ്ങൾ കെട്ടിപ്പൊക്കിയ വിശ്വാസസൗധം തകർന്നു തരിപ്പണമാകുമെന്നാണ്
സംഘനേതാവായ കന്യാസ്ര്തീയുടെ ആശങ്ക ‘നിർമാല്യ’ത്തിലെ
വെളിച്ചപ്പാടിനെ, ദേവീവിഗ്രഹത്തിനുമേൽ കാർ
ക്കിച്ചു തുപ്പാനനുവദിച്ച അന്നത്തെ മതാനുയായികൾ നൂറു മടങ്ങു
നന്മയുള്ളവരായിരുന്നെന്ന്, അധ:പതനത്തിന്റെ ആഴത്തെ തട്ടി
ലെത്തിയ മതാന്ധവിശ്വാസികൾ ഓർത്തിരിക്കുന്നതു നന്ന്.
തൊട്ടാൽ പൊട്ടുന്ന കുമിളകൾ കണക്കെയുള്ള ദുർബല
വിശ്വാസം അണികളിൽ നിലനിർത്തി, പുര കത്തുമ്പോൾ വാഴ
വെട്ടുന്ന സ്വാർത്ഥമനോഭാവത്തിലും സമ്പത്തുശേഖരണ ആക്രാ
ന്തത്തിലും നിപതിച്ചിരിക്കുന്ന മതമേലധികാരികളെ ‘വെള്ളയടിച്ച
കുഴിമാടങ്ങൾ’ എന്നല്ലാതെ എങ്ങനെ അഭിസംബോധന
ചെയ്യാൻ കഴിയും!
21-ാം നൂറ്റാണ്ടിലെത്തി നിൽക്കുന്ന കാലഘട്ടത്തിലും മതബ
ന്ധനത്തിൽനിന്ന് വിമുക്തരാകാനാകാതെ പുതുതലമുറയും വള
ർന്നുവരുന്നത് ആകുലതയുളവാക്കുന്നു. മദ്രസകളിലും യത്തീംഖാനകളിലും
വേദോപദേശക്ലാസുകളിലും ധ്യാനമന്ദിരങ്ങളിലും
ഹൈന്ദവരുടെ അനാഥശാലകളിലും ബോർഡിംഗുകളിലും മതതീവ്രവാദപരിശീലനം
ചിട്ടയായി നടത്തപ്പെടുന്നതാണ്, ഭാവിതലമുറയും
മതച്ചങ്ങലകളിൽനിന്ന് വിമുക്തി നേടാനാകില്ലെന്ന്
നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. മുട്ടു കുത്തൂ… എഴുന്നേൽക്കൂ…
മാർച്ച് ചെയ്യൂ… എന്ന കല്പനകൾ താളാത്മകമായി അനുസരി
ക്കുന്ന കുട്ടികൾ ‘വെടിവയ്ക്കൂ’ എന്ന ആജ്ഞയുടെ മുന്നിൽ അനുസരണയോടെ
‘കാഞ്ചിവലിക്കു’മെന്നത് സംഭവ്യമാകാവുന്ന
ആശങ്കയാണ്. മതമൗലികവാദികൾക്കൊപ്പം മാതാപിതാക്കളും
മുതിർന്നവരും ഇത്തരം പരിശീലനങ്ങളെ പ്രോത്സാഹിപ്പിക്കു
ന്നത് നിർന്നിമേഷരായി നോക്കിൽക്കാനേ ദൈവങ്ങൾക്കുപോലും
കഴിയുന്നുള്ളൂ. ആൾദൈവങ്ങൾ കൂണുപോലെ മുളച്ച് വടവൃക്ഷങ്ങളായി
മാറുന്നു; അവരുടെ സ്തുതിപാഠകർ അരങ്ങു തക
ർത്ത് ആടുന്നു. യുക്തിവാദികൾക്കും സത്യവാദികൾക്കും സമാധാനപ്രിയർക്കും
ഇന്ന് നിഷ്‌ക്രിയരായി ഭീകരാവസ്ഥയ്ക്കു മുന്നിൽ തരി
ച്ചുനിൽക്കുവാനേ നിവൃത്തിയുള്ളൂ.
2013 മഡളമഠണറ ബടളളണറ 9 3
മൺമറഞ്ഞ പ്രതിഭ മാധവിക്കുട്ടിയുടെ കമലാസുരയ്യയിലേ
ക്കുള്ള പരിണാമത്തിന് പുറകിൽ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും
സ്വാതന്ത്ര്യത്തിന്റെ ധീരവക്താവായ ആ മഹിളാരത്‌നം,
തന്റെ മതമാറ്റത്തിലൂടെ വലിയ ഒരു വിപ്ലവത്തിനാണ് തുടക്കമിട്ട
ത് എന്നുവേണം കരുതാൻ. നാളുകൾക്കുശേഷം ക്രിസ്ത്യാനിയാകാൻ
മാമ്മോദീസാ മുങ്ങാനും ഒരുപക്ഷേ ആ വീരനായിക പദ്ധ
തിയിട്ടിരിക്കാനിടയുണ്ട്. അവ്വിധത്തിലുള്ള ചെയ്തികളിലൂടെ മത
ങ്ങൾ തമ്മിലുള്ള അനാവശ്യ വിഭിന്നതയ്ക്കുനേരെ കൊഞ്ഞനം
കുത്താനുള്ള മനോധൈര്യപ്രകടനമായിരിക്കണം, ജീവിതംതന്നെ
വിപ്ലവമാക്കി മാറ്റിയ ആ സ്ര്തീരത്‌നം ആഗ്രഹിച്ചത്. എന്നാൽ ഇസ്ലാംമതത്തിന്റെ
ശ്വാസം മുട്ടുന്ന ചിട്ടവട്ടങ്ങൾക്കിടയിൽനിന്ന് രക്ഷ
പ്പെട്ട് പറന്നകലാനാകാതെ ആ ചിത്രശലഭം ചിറകറ്റു വീണുവെന്നു
വേണം അനുമാനിക്കാൻ. ഇന്ന് പുന്നയൂർക്കുളത്തിലെ
നീർമാതളച്ചുവട്ടിലല്ല, പിന്നെയോ തിരുവനന്തപുരത്തെ പാളയം
മുസ്ലിം പള്ളിക്കുള്ളിലെ വാകമരച്ചോട്ടിൽ അന്ത്യവിശ്രമം കൊള്ളുകയാണ്
ആ വലിയ മനുഷ്യസ്‌നേഹി.
തൃശൂരിലെ കത്തോലിക്കാ അതിരൂപതയുടെ ഔദ്യോഗിക
ജിഹ്വയായ ‘കത്തോലിക്കാസഭ’ എന്ന മാസിക, പെണ്ണെഴു
ത്തിനെ വിമർശിക്കുന്ന വ്യാജേന, മതാന്ധതയെ തുറന്നുകാണി
ക്കുന്ന എഴുത്തുകാരെ (കമലാദാസ്, സാറാജോസഫ്, വിജയലക്ഷ്മി,
ഗ്രേസി തുടങ്ങിയവർ) അധിക്ഷേപിക്കുന്ന ലേഖനം
പ്രസിദ്ധീകരിച്ചത്, മതനേതാക്കളുടെ സങ്കുചിതമനസ്സ് വെളിവാ
ക്കുന്നു. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഇത്യാദി മതവൈകൃതങ്ങളെ
ചെറുത്തുതോല്പിക്കാൻ സമൂഹമനസ്സാക്ഷിക്ക് കഴിയാതെപോകുന്നു.
വോട്ടുബാങ്കിനടിമയായ രാഷ്ട്രീയപാർട്ടികൾ മതാധിപത്യത്തിനും
ഭക്താഭാസങ്ങൾക്കും നേരെ സൗകര്യപൂർവം
കണ്ണടയ്ക്കുകയാണ് പതിവ്. 2013 ആഗസ്റ്റ് 25-ലെ മാതൃഭൂമി പത്ര
ത്തിൽ പ്രസിദ്ധീകൃതമായ ‘ജീവിതം മതപരമല്ല’ എന്ന എം.ജി.
ശശിയുടെ ലേഖനം, ശക്തിയുക്തമായി പ്രസ്താവിക്കുന്നത് ശ്രദ്ധേ
യമായ വസ്തുതയാണ്. ”നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് ആശ്വാസമേകുമെങ്കിൽ
നല്ലതുതന്നെ. പക്ഷേ സാമൂഹികവും വ്യക്തിപരവുമായ
ജീവിതത്തെ നിർണയിക്കാനോ, നിയന്ത്രിക്കാനോ ഇപ്പ
റഞ്ഞ വിശ്വാസങ്ങൾക്കൊന്നും യാതൊരുവിധ അവകാശങ്ങളുമി
ല്ല; ഉണ്ടാവാൻ പാടില്ല. നിങ്ങൾ വിശ്വാസിയായിരിക്കുന്നതുപോലെത്തന്നെ
എനിക്ക് അവിശ്വാസിയാവുകയും ചെയ്യാം”.
മതതീവ്രവാദത്തിന്റെ വിലക്കുകളെ അവഗണിച്ച് സൃഷ്ടിക്ക
പ്പെടുന്ന ശ്രദ്ധേയമായ സാഹിത്യരചനകളും സിനിമാസംരംഭ
ങ്ങളും സ്വാഗതാർഹംതന്നെ ക്രിസ്തുമതമുൾപ്പെടെ എല്ലാ മത
ങ്ങളും തട്ടിക്കൂട്ടലാണ് എന്ന് യുക്തിസഹജമായി പ്രസ്താവിക്കുന്ന
‘പ്രഭുവിന്റെ മക്കൾ’ എന്ന ചലച്ചിത്രവും, മാർക്‌സിസ്റ്റ് അനുഭാവി
യായ കപ്യാർ, മാതൃകാവൈദികനായി മാറുന്ന ‘പറുദീസ’ എന്ന
സിനിമയും, ഹാസ്യരൂപത്തിൽ വൈദികധൂർത്തിനെയും സുഖലോലുപതയെയും
വിമർശിക്കുംവിധം, ജയിൽ ചാടിയ രണ്ടു തടവുപുള്ളികളെ
വൈദികരായി വേഷപ്പകർച്ച നടത്തുന്ന ‘റോമൻ
സ്’ എന്ന ചിത്രവും, പള്ളിപ്പണിയുടെ മറവിൽ പണം അടിച്ചുമാ
റ്റാൻ കാത്തിരിക്കുന്ന കപ്യാരെയും അദ്ദേഹത്തെ പിന്താങ്ങുന്ന
വികാരിയച്ചനെയും അവതരിപ്പിക്കുന്ന ‘ആമേൻ’ എന്ന സിനി
മയും ശുദ്ധവായു ശ്വസിക്കുന്നവരുണ്ട് എന്ന ആശ്വാസം ഉളവാക്കു
ന്നു.
ഒരു ചാനൽചർച്ചാവേളയിൽ പങ്കെടുത്ത വ്യക്തി ഇങ്ങനെ
വെല്ലുവിളിച്ചു: ”ഇപ്പോൾ ജനിച്ച പത്തു ശിശുക്കളെ ഇവിടെ
കൊണ്ടുവന്ന് കിടത്തൂ. അവരേത് മതത്തിൽപ്പെട്ടവരാണെന്ന്
ആർക്കെങ്കിലും തിരിച്ചറിയാനാകുമോ?”
ഞാൻ തിരിച്ചുചോദിക്കുന്നു: ”ഏതാനും മണിക്കൂറുകൾക്കുശേഷം
അതേ ശിശുക്കളെ ഇവിടെ കൊണ്ടുവരൂ; മതചിഹ്നങ്ങൾ
ഓരോ ശിശുവിന്റെ ദേഹത്തും നമുക്ക് കാണാൻ കഴിയില്ലേ?”
ഒരിക്കൽ മുദ്രിതമായ മതചിഹ്നങ്ങളിൽനിന്ന് രക്ഷപ്പെടാൻ
ആഗ്രഹിച്ചാലും, ധൈര്യമില്ലാത്ത ഭൂരിപക്ഷം മനുഷ്യരും സ്വാഭീഷ്ട
പ്രകാരമാണ് മതവിശ്വാസിയായി തുടരുന്നതെന്ന് എങ്ങനെ വിലയിരുത്താനാകും?
വിശ്വപൗരനായ വിവേകാനന്ദസ്വാമികൾ മറ്റു സംസ്ഥാനങ്ങ
ളേക്കാൾ കേരളത്തെ ഭ്രാന്താലയമായി തിരിച്ചറിഞ്ഞത് അദ്ദേഹ
ത്തിന്റെ ദീർഘവീക്ഷണം ഒന്നുകൊണ്ടു മാത്രമാണ്. മതഭ്രാ
ന്തിന്റെ വിത്തുകൾ കേരളത്തിൽ മുളപൊട്ടുന്നത് ഭയത്തോടെ
അവിടുന്ന് വീക്ഷിച്ച് മുന്നറിയിപ്പു നൽകിയത് ഗൗനിക്കാത്തതുകൊണ്ടാവാം,
ഇന്നവയെല്ലാം വളക്കൂറുള്ള മണ്ണിൽ വടവൃക്ഷങ്ങ
ളായി പരിലസിക്കുന്നത്. ഒന്നുകിൽ മതാധികാരികൾ യഥാർത്ഥ
അന്തസ്സത്തയിലേക്ക് തിരിച്ചുവന്ന് തങ്ങളുടെ അണികളെ സത്യ
ത്തിന്റെ പാതയിലേക്ക് ആനയിക്കണം. അല്ലെങ്കിൽ ചരടു വലി
ക്കനുസൃതം തുള്ളുന്ന പാവകളാകാതെ, അനുയായികൾ ജാഗരൂകരായി,
അന്ധവിശ്വാസബന്ധനങ്ങൾ സ്വയം അഴിച്ചുമാറ്റി യഥാ
ർത്ഥ വെളിച്ചത്തിലേക്ക് കടന്നുവരണം. എങ്കിലേ മുഴുഭ്രാന്താലയമായിക്കഴിഞ്ഞ
കേരളത്തിന് സ്‌നേഹം മാത്രമായ ദൈവത്തിന്റെ
നാടായി രൂപാന്തരപ്പെടാനാകൂ. മനസ്സാക്ഷിയുടെ അംബാസഡർ
മാരാകാൻ എത്ര മലാലകൾ അതിനായി ഇനിയും ജനിക്കേണ്ടി
യിരിക്കുന്നു.

Related tags : Jesmi

Previous Post

ഞാനില്ലാത്ത ഞങ്ങൾ

Next Post

മാധ്യമം, രാഷ്ട്രീയം, ശരീരം

Related Articles

കവർ സ്റ്റോറി

മാവോയിസ്റ്റ് പ്രസ്ഥാനം എങ്ങോട്ട്?

കവർ സ്റ്റോറി

രഹസ്യാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രതിസന്ധികൾ

കവർ സ്റ്റോറി

ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

കവർ സ്റ്റോറി

കാവിവത്കരിക്കപ്പെടുന്ന സാംസ്‌കാരിക രംഗം

കവർ സ്റ്റോറിപ്രവാസം

കാനഡ മരത്തിൽ ഡോളറു പറിക്കാൻ പോയവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. സിസ്റ്റർ ജെസ്മി

Dr. Sister Jesmi

ഡോ. സിസ്റ്റർ ജെസ്മി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven