• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഈറോം ശര്‍മിള ഒരു രാജ്യമാണ്

കെ.വി. സക്കീര്‍ ഹുസൈന്‍ May 23, 2016 0

സമയത്തും അസമയത്തും
കുടിലിലും കുടുംബത്തിലും
മടിയിലെ പാത്രം? വരെ
കയറിയിറങ്ങുന്നു
തോന്നിവാസിയായ
‘അഫ്‌സ്പ ‘.

അതിനാല്‍
അവകാശങ്ങള്‍ക്കു വേണ്ടി
കയറിവരുവാനായി
ശര്‍മിളയുടെ
വാതിലുകള്‍
തുറന്നിട്ടു.

അവരുടെ പതിഞ്ഞ മൂക്ക്
അടിയന്തിരാവസ്ഥയില്‍ കഴിയുന്ന
ഏഴു പെങ്ങന്‍മാര്‍ക്ക്
സ്വാതന്ത്ര്യത്തിന്റെ നദിയിലേക്ക്
ഒഴുകിയെത്താനുള്ള
റോഡുകളായി.

ആരാധനയോടെ നമ്രം ചാര്‍ത്തി
കടന്നുവരാനുള്ള
അഹിംസാലോകത്തിന്റെ ഭൂപടം
അവരുടെ
വെളുത്ത പാദം.

അപ്പം ആദര്‍ശത്തിന്റെ
നിര്‍വചനമായി
വിശപ്പ്
സ്വാതന്ത്ര്യം.

നെറ്റി
തുല്യതയുടെ
ഇടറാത്ത
ചെങ്കോട്ട.

ചെവി
അന്തി അരയില്‍ ഉറപ്പുണ്ടെന്നുള്ള
പന്തമേന്തിയ
പ്രതിരോധം.

മിഴിയില്‍ സൂര്യനുദിക്കുന്നതും
അസ്തമിക്കുന്നതും വിവേചനബോധമില്ലാത്ത
ജനാധിപത്യ
പുന:സ്ഥാപനത്തിനുവേണ്ടിയുള്ള
ഇന്ത്യയ്ക്ക്
അവരുടെ കൊടി
ജനാധിപത്യം
തോക്കിനാല്‍
വ്യഭിചരിക്കാത്ത
മണിപ്പൂരിലെ
മനോരമമാരുടെ
അതിരുകള്‍.

ചിഹ്നം
ഇറുക്കിപ്പിടിച്ച മേധാവിത്വത്തിന്റെ
ഇടുങ്ങിയ
അണക്കെട്ടുകള്‍
തുറന്നുവിടുന്ന
നാളെകള്‍.

2.
അവകാശമുണരുന്നത് തെറ്റാണെങ്കില്‍
ജനിച്ചത് തെറ്റ്.
ജീവിക്കുന്നത് തെറ്റ്.
മുല കുടിക്കുന്നതും കൈകാലുകള്‍ വളരുന്നതും
തെറ്റ്.
കൂടിനിന്നു വികസിച്ചു
കുടുംബമാകുന്നതു വലിയ തെറ്റ്.
ശബ്ദങ്ങള്‍ കൂട്ടി
മുട്ടുന്നത് തെറ്റ്.
വാക്കുകള്‍ പുറത്തേക്കു
തുപ്പി ചെവി തുറക്കുന്നത് തെറ്റ്.
പുഴയില്‍ ചേരാന്‍
തോട്
നിലമൊരുക്കുന്നത് തെറ്റ്.
കിണറുകള്‍ കടലാവാന്‍
ഭൂഗര്‍ഭം വഴി ഒളിഞ്ഞൊഴുകുന്നത് തെറ്റ്.
ചിന്തകള്‍ ചന്തയ്ക്കു
പോകുന്നത്
തെറ്റ്.
നിറപറയിലെ നിലവിളക്കൂതിയ
ഗോത്ര
വിശപ്പൊരു
മഹാതെറ്റ്.

സൂചകം
‘ഏഴു പെങ്ങന്മാര്‍’ അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര.
മനോരമാദേവി 32കാരിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത റൈഫിള്‍സ് സേനാംഗങ്ങള്‍ അവളെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു. ഗുഹ്യഭാഗത്തിനുള്ളില്‍ നിന്ന് മൂന്നു വെടിയുണ്ടകള്‍ കണ്ടെടുത്തു.

Previous Post

പ്രണയവിരലുകള്‍

Next Post

നവരസം (നൊസ്സിന്റെ)

Related Articles

കവിത

അറിയിപ്പ്

കവിത

കടൽകെണി

കവിത

സൂസൻ ഒരു പുഴയാണ്

കവിത

ബോധിവൃക്ഷത്തിന്റെ ദലമർമരങ്ങൾ

കവിത

മഴ മുളപ്പുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കെ.വി. സക്കീര്‍ ഹുസൈന്‍

ഈറോം ശര്‍മിള ഒരു...

കെ.വി. സക്കീര്‍ ഹുസൈന്‍  

സമയത്തും അസമയത്തും കുടിലിലും കുടുംബത്തിലും മടിയിലെ പാത്രം? വരെ കയറിയിറങ്ങുന്നു തോന്നിവാസിയായ 'അഫ്‌സ്പ '....

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven