• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സിനിമയും സ്ത്രീയും; പുരുഷകാമനകളുടെ പൂര്‍ത്തീകരണം

ഡോ. പ്രീയ നായർ May 21, 2016 0

സിനിമയിലെ സ്ത്രീവാദസൗന്ദര്യശാസ്ത്രം ലക്ഷ്യമാക്കുന്നത് കാഴ്ചയുടെ പുരുഷാധികാര പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായ പ്രതിരോധമാണ.് പുരുഷേക്രന്ദിതമായ നോട്ടത്തില്‍ നിന്ന് മോചനം നേടുമ്പോഴേ സ്ത്രീപക്ഷസിനിമ സാക്ഷാതക്‌രിക്കാന്‍ കഴിയുകയുള്ളു. പുരുഷകാമനകളുടെ പൂര്‍ത്തീകരണം ലക്ഷ്യം വയ്ക്കുന്ന സിനിമ പരോക്ഷമായി സ്ത്രീക്കും കീഴാളനുമെതിരെയാണ് തന്റെ നോട്ടത്തെ തിരിച്ചു വെയ്ക്കുന്നത്. പ്രത്യയശാസ്ത്രപരമായ താല്‍പര്യങ്ങളുടെയും അധികാരബന്ധങ്ങളുടെയും സ്ഥാപനവതക്‌രണത്തിനുള്ള ഒരു ജനപ്രിയ ഇടമായി സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മമ്മായ അധികാര ഉപകരണമായി സിനിമ മാറുന്നത് അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അതിനുപുറത്തുള്ള പ്രേക്ഷകസമൂഹത്തിന്റെയും പൊതുബോധം പൊരുത്തെപ്പടുേമ്പാഴാണ് സിനിമയുടെ ആഖ്യാനത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് നിലനില്‍ക്കുന്ന പുരുഷകേന്ദ്രിതമായ വ്യവസ്ഥകളാണ്. ഇതിനെ ചെറുക്കുവാനും കീഴാള/സ്ത്രീവിരുദ്ധസമീപനങ്ങളെ തിരിച്ചറിയുവാനുമാണ് സിനിമയിലെ സ്ത്രീപക്ഷ ചിന്തകള്‍ ശ്രമിക്കുന്നത്.

1970കളിലാണ ്‌സിനിമയിലെ സ്ത്രീപതിനിധാനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത് സ്ട്രക്ചറലിസം, സൈക്കോ അനാലിസിസ്, തുടങ്ങിയ സിദ്ധാന്തങ്ങള്‍ ആദ്യകാലങ്ങളിലും 90 കളില്‍ പോസ്റ്റ ്‌കൊളോണിയലിസവും ക്വിയര്‍സിദ്ധാന്തവും ഉത്തരാധുനികപരികലന്പകളുമെല്ലാം സിനിമാപഠനത്തില്‍ പ്രബലമായി. 1970കളിലെ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളും അതിനെ മുന്‍നിര്‍ത്തിയുണ്ടായ നിരവധി ഗ്രന്ഥങ്ങളും സിനിമയിലെ സ്ത്രീയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു പ്രേരിതമായി. കേയ്റ്റ് മില്ലെറ്റിന്റെ Sexual Politics, ഷൂലാമിത്ത ഫയർ സ്റ്റോണിൻ്റെ The Dialectic of Sex, ജര്‍മയിന്‍ ഗ്രീറിന്റെ Eunuch, റോബിന്‍ മോര്‍ഗന്റെ Sisterhood is Powerful എന്നീ പുസ്തകങ്ങളാണ് രണ്ടാംതരംഗ സ്ത്രീവാദത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ നിര്‍മിച്ചത്. സ്ത്രീവിരുദ്ധമായ ഇമേജുകള്‍, പ്രതിനിധാനത്തിലെ പ്രതിലോമത, ക്യാമറയുടെ ആംഗിളുകള്‍, സാമൂഹ്യ-ഭൗതിക അധികാരബന്ധഘടന, സ്ത്രീ-പുരുഷ ബന്ധാവിഷ്‌കാരത്തിലെ വിപരീതങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സ്ത്രീവാദ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിചാരണ ചെയ്യെപ്പട്ടു. ജനപ്രിയകലയെന്ന നിലയില്‍ സിനിമ എങ്ങനെ സ്ത്രീവിരുദ്ധമായിരിക്കുന്നു എന്നാണ് സ്ത്രീവാദം അന്വേഷിച്ചത്.

സിനിമ ഒരു സവിേശഷമായ സാംസക്ാരിക നിര്‍മിതിയാണെന്നു വിശദീകരിച്ചുകൊണ്ടാണ് ഫെമിനിസ്റ്റ് സിനിമാചിന്ത രൂപംകൊള്ളുന്നത്. സിനിമയിലെ സ്ത്രീശരീരത്തിന് വാണിജ്യമൂല്യമാണെന്ന് ്തിരിച്ചറിഞ്ഞും പുരുഷേക്രന്ദിതസമൂഹം സിനിമയിലെ സ്ത്രീയോട് ചെയ്യുന്നതെന്തെന്ന് വിവരിക്കുകയും ചെയ്തുകൊണ്ട് സ്ത്രീശരീരം സിനിമയിലെ അധികാര വിനിമയങ്ങള്‍ക്കനുസൃതമായി വിപണനം ചെയ്യുന്നതെങ്ങനെയെന്ന അന്വേഷണങ്ങള്‍ നടന്നത്. ഇക്കാലത്താണ് അമേരിക്കയിലും ബ്രിട്ടനിലും സ്ത്രീപക്ഷസിനിമാ സിദ്ധാന്തങ്ങളുടെ ആവിര്‍ഭാവമുണ്ടായത.്. സാമൂഹികശാസ്ര്തപരവും വൈയക്തികവുമായിരുന്നു അമേരിക്കന്‍ സമീപനമെങ്കില്‍ ചരിത്രപരവും സൈദ്ധാന്തികവുമായിരുന്നു ബ്രിട്ടനിലെ സ്ത്രീപക്ഷസിനിമാപഠനങ്ങള്‍. 1970 കളില്‍ സ്ത്രീവിേമാചന പ്രസ്ഥാനമാണ ്‌സ്്രതീപക്ഷസിനിമ (feminist film) എന്ന ഒരു സംവര്‍ഗത്തെ നിര്‍മിക്കുന്നതും ആ നിലയക്ക്ുള്ള ചര്‍ച്ചകള്‍ക്ക ്തുടക്കമിടുന്നതും.

സിനിമയ്ക്കുള്ളിലെ സൂചകങ്ങള്‍ മനോവിശകലന സൈദ്ധാന്തിക പരിസരത്തില്‍ വിശകലനം ചെയ്യാനും പ്രേക്ഷകേനാട്ടത്തിന്റെ അര്‍ത്ഥതലങ്ങളെ വിശദീകരിക്കാനും ശ്രമിച്ച സ്ത്രീപക്ഷസിനിമാനിരൂപകരാണ് ലോറാ മല്‍വെ, മേരി ആന്‍േഡായന്‍ എന്നിവര്‍. ലോറ മല്‍വെ 1975ല്‍ ബ്രിട്ടനിലെ സിനിമാ മാസികയായ സ്‌ക്രീനില്‍ എഴുതിയVisual Pleasure and Narrative Cinema എന്ന പ്രശസ്തമായ ലേഖനത്തില്‍ പുരുഷേനാട്ടത്തെ (male gaze) മനോവിശകലനപഠനത്തിന് വിധേയമാക്കുന്നു. കാണിയും സ്‌ക്രീനിലെ പ്രതിബിംബവും തമ്മിലുള്ള ബന്ധത്തില്‍ അടങ്ങിയിട്ടുള്ള മനോവ്യാപാരങ്ങെളയാണ ്‌ലേഖനം ചര്‍ച്ച ചെയ്യുന്നത.് സിനിമ പുരുഷകലയാണെന്നും സിനിമയുടെ ആനന്ദമൂല്യം പുരുഷേക്രന്ദിതമാണെന്നും മല്‍വെ പറയുന്നു. പുരുഷന്‍ കര്‍തൃസ്ഥാനത്തുനിന്നുകൊണ്ട ്‌നോട്ടത്തിന്റെ അധികാര രൂപകമായിത്തീരുകയും അതിന്റെ ആനന്ദം അനുഭവിക്കുകയും (visual pleasure of spectactre) സ്ത്രീ അതേസമയം ആഖ്യാനത്തിന്റെ ആഘാതങ്ങള്‍ ഏറ്റുവാങ്ങി ലൈംഗിക കാമനകളുടെ വിഷയം (ഇര) എന്ന നിലയില്‍ നിലകൊള്ളുകയും ആണ ്എന്ന ്‌ലോറ മല്‍വെ വ്യക്തമാക്കുന്നു. പുരുഷനെക്കുറിച്ചുള്ള പുരുഷനിര്‍മിത കലയാണ ്‌സിനിമ. ശരീര (ആണ്‍-െപണ്‍)ങ്ങളെ ഒരു അധിനിവേശിതമേഖലയാക്കി ക്യാമറ ചലിക്കുമ്പോള്‍ പുരുഷേക്രന്ദിതമായ സാംസക്ാരിക വ്യവഹാരങ്ങളുടെ സൂചകമായി ക്യാമറ മാറുകയും സ്ത്രീശരീരത്തിനുേമലുള്ള നോട്ടത്തിന്റെ അധികാരരൂപമായി ക്യാമറ മാറുകയും ചെയ്യുന്നു. സിനിമക്കാഴ്ചയില്‍ കര്‍തൃത്വം നഷ്ടപ്പെട്ട നിലയിലാണ ്‌ സ്ത്രീപ്രക്ഷകര്‍ എന്നും, പിതൃേക്രന്ദിതമായ പുരുഷേനാട്ടത്തെ കടംെകാള്ളുകയാണ് സിനിമ കാണുന്ന സ്ത്രീ എന്നും ലോറ മല്‍വെ പറയുന്നു. പുരുഷകാഴ്ചയുടെ ആനന്ദം തകര്‍ത്തുകൊണ്ട ് പിതൃേക്രന്ദിതമായ ബലത്രന്തങ്ങളെ ഇല്ലാതാക്കാന്‍ കഴിയും. ”pleasure in looking has been split between active/male and passive/female എന്ന വിശദീകരണം സാമൂഹ്യ അസ്തിത്വത്തെ രണ്ടു വര്‍ഗങ്ങള്‍ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നതാണ്.

സിനിമ മൂന്നുതരം നോട്ടങ്ങളെ സാക്ഷാത്കരിക്കുന്നതായി ലോറ പറയുന്നു. സിനിമയിലെ സ്ത്രീയെ നായകന്‍ നോക്കുന്ന വിധമാണ ്ഒന്ന.് ഈ നോട്ടം ആഖ്യാനത്തിനുള്ളില്‍ നിശ്ചയിക്കപ്പെട്ട നോട്ടമാണ്. ഇതിന്റെ തുടര്‍ച്ചയോ
നിഷേധമോ ആണ് സിനിമയ്ക്കുള്ളിലെ മറ്റു കഥാപാ്രതങ്ങളുടെ നോട്ടം. രണ്ടാമതായി സിനിമയിലെ സ്ത്രീ ശരീരത്തെ ക്യാമറ നോക്കുന്നവിധമാണ്. മൂന്നാമത് പ്രേക്ഷകര്‍ നോക്കുന്നവിധവും. ഈ നോട്ടങ്ങളെ നിയ്രന്തിക്കുന്നത ്പുരുഷാധികാരമൂല്യങ്ങളാണ്. ‘threatened male subject’ നെക്കുറിച്ചാണ് മേരി ആന്‍ ഡോയന്‍ ചര്‍ച്ച ചെയ്യുന്നത്. ക്ലാസിക്കല്‍ ഹോളിവുഡ്‌സിനിമ പരിചരിക്കുന്നത് പുരുഷപ്രേക്ഷകന്റെ താല്‍പര്യങ്ങളാണ്. ഹോളിവുഡിലെ film noir ജനുസില്‍പ്പെട്ട സിനിമകളിലെ വശീകരണ സാമര്‍ത്ഥ്യമുള്ള സ്ത്രീയെ നായകനെ ആക്രമിച്ചു കൊല്ലുന്ന കൊലയാളിയായി ചിത്രീകരിക്കുകയും അതേ കാരണത്താല്‍ അവള്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനെ മേരി ഡോയന്‍ വിശദീകരിക്കുന്നത് ‘desperate reassertion of control on on the part of threatened male subject ‘എന്നാണ്. ഭയത്തിനു കീഴ്‌പ്പെട്ട പുരുഷവീര്യം തന്റെ അധികാരത്തെ വീണ്ടെടുക്കാനുള്ള വിഫലശ്രമമാണിതെന്ന് ഡോയന്‍ പറയുന്നു. ശാക്തീകരിക്കപ്പെട്ട സ്ത്രീ എന്നല്ല , പുരുഷാധികാരത്തിന്റെ അരക്ഷിതത്വമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ ്‌ഡോയന്‍ വ്യക്തമാക്കുന്നത.്

ലോറ മല്‍വെയുടെ സിദ്ധാന്തങ്ങളോട ്‌ഡോയന്‍ യോജിക്കുന്നു. പുരുഷതൃഷണ്കളെയും പുരുഷേനാട്ടെത്തയുമാണ് സിനിമ ആഘോഷിക്കുന്നത്. സിനിമയിലെ സ്ത്രീ ഒരേസമയം പുരുഷ -സ്‌ത്രൈണനോട്ടങ്ങളെ നേരിടുന്നുണ്ട്. പുരുഷാധികാരത്തില്‍ വാര്‍ത്തെടുക്കപ്പെട്ട സ്ത്രീ തന്റെ ലൈംഗികതയും ലിംഗപദവിയും അടിയറ വയക്ക്‌െപ്പട്ടവളാണ.് ആത്മപീഡനത്തെ (മേസാക്കിസം) ഒഴിവാക്കാനും ആത്മരതിയില്‍ (നാര്‍സിസിസം) നിന്നു സ്വത്രന്തമാകാനും പുരുഷേക്രന്ദിതകാഴ്ച സ്ത്രീ സ്വായത്തമാക്കാന്‍ നിര്‍ബന്ധിതയാകുന്നു. അതുകൊണ്ടുതെന്ന ‘womaliness is a mask which can be worn and removed’ എന്ന ്‌ഡോയന്‍ സ്ഥാപിക്കുന്നുണ്ട.്

ക്രിസ്റ്റീന്‍ ഗ്ലെഡഹ്ില്‍, വലേറി വാക്കര്‍ഡീന്‍, ജാക്കി സ്റ്റേയ്‌സി, ജാനറ്റ് സ്റ്റെയ്ഗര്‍ തുടങ്ങിയവരും ഫെമിനിസ്റ്റ് ഫിലിം സൈദ്ധാന്തികരില്‍ പ്രമുഖരാണ്. ഫെമിനിസ്റ്റ് സിനിമാപഠനത്തില്‍ ഏറ്റവുമധികം സ്വാധീനം നേടിയത ്മനോവിശകലനസിദ്ധാന്തമാണ.് ഫ്രോയഡ്ിയന്‍ മനോവിശകലനത്തിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഫെമിനിസ്റ്റ് സൈദ്ധാന്തികര്‍ കടന്നുവരുന്നത.് സിനിമ ഒരു ചിഹ്നവ്യവസ്ഥയായിരിക്കുകയും സ്ത്രീവിരുദ്ധതയും സ്െത്രെണപരികലന്പകളും ഉച്ചാവസ്ഥയിലായിരിക്കുകയും ചെയ്യുന്നതുകൊണ്ടുതെന്ന ഫ്രോയഡ്ിയന്‍ സ്ത്രീവിരുദ്ധസങ്കലന്പങ്ങളെ ഉപയോഗിച്ചുതന്നെയാണ് സിനിമയിലെ സൂചകങ്ങളെ അപനിര്‍മിച്ചത്. സിനിമ അപഗ്രഥനത്തിലെ ഒരു പ്രധാന പരികല്പനയാണ് ഫാന്റസി.

Related tags : CinemaPreeya Nair

Previous Post

തെരുവുകളില്‍ ഇണ ചേരുന്നവര്‍ 

Next Post

മുംബയ് കലക്ടീവ്

Related Articles

Cinema

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Cinemaകവർ സ്റ്റോറി

ബ്രഹ്മാണ്ഡസിനിമകളുടെ രഥചക്രങ്ങൾ

Cinema

ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ

Cinemaകവർ സ്റ്റോറി

ബാഹുബലിയും ഇന്ത്യയുടെ ചരിത്ര-രാഷ്ട്രീയ-സാംസ്‌ക്കാരിക ഭൂപടവും

Cinema

പകിസ: പ്രണയദുരന്തത്തിന്റെ അഭ്രകാവ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. പ്രീയ നായർ

ഉമ്രാവോ ജാൻ: ഒരു...

ഡോ: പ്രീയ നായർ  

1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല...

പകിസ: പ്രണയദുരന്തത്തിന്റെ അഭ്രകാവ്യം

ഡോ: പ്രീയ നായർ  

ഭ്രമാത്മകവും അതിഭൗതികവും വിസ്മയകരവുമായ ആവിഷ്‌കരണ ശൈലിയിലൂടെയാണ് പക്കീസയുടെ കഥ അമ്രോഹി അവതരിപ്പിച്ചത്. ഭാവനയുടെ ബ്രഹദാകാശങ്ങളെയാണ്...

സിനിമയും സ്ത്രീയും; പുരുഷകാമനകളുടെ...

ഡോ. പ്രീയ നായർ 

സിനിമയിലെ സ്ത്രീവാദസൗന്ദര്യശാസ്ത്രം ലക്ഷ്യമാക്കുന്നത് കാഴ്ചയുടെ പുരുഷാധികാര പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായ പ്രതിരോധമാണ.് പുരുഷേക്രന്ദിതമായ നോട്ടത്തില്‍ നിന്ന് മോചനം...

മാനവികതയുടെ ചലച്ചിത്രകാവ്യം

പ്രീയ നായർ 

ശാന്താറാം രാജാറാം വാൻകുന്ദ്രേ (1901-1990) വി. ശാന്താറാം എന്ന പേരിലാണ് ഇന്ത്യൻ ചലച്ചിത്രലോകത്ത് പ്രശസ്തനായത്....

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven