• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കശ്മീർ പ്രശ്‌നം; എവിടെവരെ പറയാം?

മാത്യു തകടിയേൽ April 8, 2014 0

മനുഷ്യമനസ്സുകളിലെ ഒരു സ്ഥായീഭാവമാണ് സ്വാർത്ഥത.
ഞാൻ എന്ന വ്യക്തി, കുടുംബം, ജാതി, മതം, പ്രദേശം, രാഷ്ട്രം
– എന്നീ തലങ്ങളിലേക്ക് ഇത് വ്യാപിച്ചുകൊണ്ടിരിക്കും. ഞാൻ
എന്ന നില വിട്ടുള്ള തലങ്ങളിലൂടെ കുറഞ്ഞു കുറഞ്ഞ് രാഷ്ട്രം
എന്ന നിലയും കഴിഞ്ഞ് – ഞാൻ ഒരു വിശ്വപൗരൻ എന്നുവരെ
ചിന്തിക്കുവാൻ പറ്റുന്നിടത്താണ് ഒരുവന്റെ സ്വാർത്ഥമനോഭാവം
ഇല്ലാതാകുന്നത് എന്നുവേണമെങ്കിൽ പറയാം. മേല്പറഞ്ഞ തല
ങ്ങളെയൊക്കെ സ്വാർത്ഥതയോടും സ്വത്വബോധത്തോടും കൂടി
ത്തന്നെ കണ്ട് സ്‌നേഹിക്കുകയും സേവിക്കുകയും ഇതിന്റെ
യൊക്കെ ഭദ്രതയ്ക്കും നിലനില്പിനും വേണ്ടി കലാപം വരെ നട
ത്തുവാൻ തയ്യാറാവുകയും ചെയ്യുന്നവരെ കുടുംബസ്‌നേഹി, സമുദായസ്‌നേഹി,
രാജ്യസ്‌നേഹി എന്നൊക്കെ സംബോധന ചെയ്ത്
സാധാരണ ജനങ്ങൾ ആദരിക്കുന്നു. എന്നാൽ മേല്പറഞ്ഞ ഘടകങ്ങൾക്കുപരി
മാനവികതയ്ക്കും, മനുഷ്യസ്‌നേഹത്തിനും കൂടുതൽ
വില കല്പിക്കുന്നവന് സമൂഹത്തിൽ അത്ര സ്ഥാനമില്ല.
ഇവിടെ ചില സാഹചര്യങ്ങളിൽ കുടുംബദ്രോഹി, സമുദായദ്രോഹി,
രാജ്യദ്രോഹി എന്നീ പേരുദോഷങ്ങൾ വരെ ഇക്കൂട്ടർക്ക്
കേൾക്കേണ്ടിവരുന്നു. മേൽ സൂചിപ്പിച്ച എല്ലാ ഘടകങ്ങളുടെയും
വിഭാഗീയതകൾക്കതീതനായി ‘ഞാൻ ഒരു വിശ്വപൗരനാ’ണ്
എന്നു ചിന്തിക്കുവാനുള്ള ആർജവം വിശ്വമാനവികതയുള്ള
മഹാത്മാക്കൾക്കേ ഉണ്ടാവുകയുള്ളൂ. ഇന്ത്യയിൽതന്നെ റാം
മനോഹർ ലോഹ്യ, ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുട
ങ്ങിയ ചുരുക്കം ചില നേതാക്കൾക്കു മാത്രമാണ് ഇങ്ങനെയുള്ള
വിശ്വമാനവികതയിലേക്ക് ഇവിടെ ഉയരാൻ പറ്റുന്നില്ല.
‘അദ്വൈതം ജനിച്ച നാട്’ എന്നൊക്കെ ആദർശവത്കരിച്ചു പറയാമെന്നു
മാത്രം.

ഇന്ത്യ എന്നും കേരളം എന്നും കേട്ടാൽ രക്തം തിളയ്ക്കണമെന്നു
പറയുന്ന രാജ്യസ്‌നേഹികളും മതത്തിനുവേണ്ടി രക്തം
ചിന്തുന്നവരെ രക്തസാക്ഷികളും വിശുദ്ധരുമാക്കുന്ന
മതസംസ്‌കാരവും ഇവിടെയുണ്ട്. എന്നാൽ ലോകമേ തറവാട്
എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്നവരെ ആരാണ്
അംഗീകരിക്കുന്നത്? അമിതവും തീവ്രവും അതിരു കടക്കുന്നതുമായ
രാജ്യസ്‌നേഹവും മതസ്‌നേഹവുമാണ് പലപ്പോഴും ലോകത്തു
ണ്ടായിട്ടുള്ള രക്തച്ചൊരിച്ചിലിനും കൂട്ടനരഹത്യകൾക്കും അതുപോലുള്ള
സർവ നാശങ്ങൾക്കും കാരണമായി വന്നിട്ടുള്ളത്.
ചരിത്രസംഭവങ്ങൾ ഇങ്ങനെയൊക്കെയാണെന്നറിഞ്ഞിട്ടും
മേല്പറഞ്ഞ സാമൂഹ്യതിന്മകൾ ഇന്നും തുടർന്നുകൊണ്ടേയിരി
ക്കുന്നു.

ഈ സാമൂഹ്യ പരിസ്ഥിതി കണക്കിലെടുത്തുകൊണ്ട്
കശ്മീർ പ്രശ്‌നത്തെ ഒന്നു വിലയിരുത്താം. കഴിഞ്ഞ ആറര ദശാബ്ദക്കാലമായിട്ട്
ഇന്ത്യയും പാകിസ്ഥാനുമായിട്ട് കശ്മീരിന്റെ
പേരിൽ പോരടിക്കുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ
രക്തവും ജീവനും മാനവും ഇവിടെ ചിന്തുകയോ ഹോമിക്കപ്പെ
ടുകയോ ചെയ്തുകൊണ്ടേയിരിക്കുന്നു. ഒത്തുതീർപ്പുകൾക്ക് തയ്യാറാകാത്ത
ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ദുർ
വാശികൾക്ക് എത്ര ആയിരം ജനങ്ങളുടെ ജീവനും രക്തവും പകരമായിട്ട്
കൊടുക്കണം? പാവപ്പെട്ടവന്റെ വിശപ്പടക്കാൻ പോലും
കഴിയാത്ത രണ്ടു ദരിദ്ര രാജ്യങ്ങൾ തമ്മിൽ കൊല്ലാനും
ചാകാനും വേണ്ടി കോടാനുകോടികൾ ചെലവിടുന്നു. അതുകൊണ്ടുതന്നെ
ഈ തർക്കം ശാപമാണ്, പാപമാണ്.

മറ്റു സംസ്ഥാനങ്ങളുടെ മേലുള്ളിടത്തോളം അധികാരം
കശ്മീരിന്റെ മേൽ ഇന്ത്യയ്ക്കില്ലെന്നോർക്കണം. മറ്റു സംസ്ഥാനങ്ങ
ൾക്കില്ലാത്ത പ്രത്യേക സ്വാതന്ത്ര്യാധികാരം നിയമപരമായിട്ടുതന്നെ
കശ്മീരിനു കിട്ടിയിട്ടുള്ളതാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ല
എന്ന അരുന്ധതി റോയിയുടെ വാദം ശരിയല്ല. അതുപോലെതന്നെ
കശ്മീരിന്റെ മേൽ സമസ്താധികാരവുമുണ്ടെന്ന
വാദവും തെറ്റാണ്. ഇവിടെ കശ്മീരിന്റെ സ്വാതന്ത്ര്യാധികാരത്തെപ്പറ്റിയും
കശ്മീരിന്റെ മേൽ ഇന്ത്യയ്ക്കുള്ള അധികാരപരിധി
യെപ്പറ്റിയും എങ്ങനെ എവിടെവരെ സംസാരിക്കാം – എന്നതി
ലേക്കൊന്നും കടക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ നിത്യശാപമായ
‘കശ്മീർ തർക്കം’ – അടിയന്തിരമായി തീർന്നിരിക്കണം
എന്നതാണ് – ഇതിനൊക്കെ ഭൂമിശാസ്ര്തപരമായ വിലയേക്കാൾ
മാനവികതയ്ക്ക് വില കല്പിക്കുന്ന ഒരു ഇന്ത്യൻ പൗരൻ ആഗ്രഹി
ക്കുന്നത്.

ഇന്ത്യ-പാക് വിഭജനകാലത്ത് മുസ്ലിം ഭൂരിപക്ഷമുള്ള
ജമ്മു-കശ്മീർ പാകിസ്ഥാനിൽ വന്നുചേരുമെന്നാണ് കരുതിയി
രുന്നത്. എന്നാൽ അവിടുത്തെ ഹിന്ദുരാജാവ് ലയനത്തിന്
സമ്മതിക്കാതിരുന്നു. ഇത് മനസിലാക്കി പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ
അവിടേക്കു വിട്ട് കശ്മീരിൽ ഭീഷണി ഉയർത്തി.
ഗത്യന്തരമില്ലാതെ രാജാവ് ഇന്ത്യയുമായി ലയനക്കരാർ ഒപ്പുവ
ച്ചു. അങ്ങനെയാണ് ജമ്മു-കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായത്.
വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നി
വയിലുള്ള അധികാരങ്ങളാണ് ഇന്ത്യയ്ക്കു കൈമാറിയത്. സ്വയംഭരണാവകാശം
ഉൾക്കൊള്ളുന്ന 370-ാം വകുപ്പനുസരിച്ച്
കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ
ഇന്ത്യൻ യൂണിയന് കശ്മീരിന്റെ മേൽ പൂർണമായും പരമാധികാരമില്ല.
ഭാഗികമായിട്ടു മാത്രമാണുള്ളത്. ഭരണഘടനയുടെയും
നിയമനിയന്ത്രണങ്ങളുടെയും മാത്രം പിൻബലത്തിൽ
ഒരു പ്രദേശത്ത് അധികാരം നിലനിർത്താൻ പറ്റുകയില്ല. അതുകൊണ്ട്
ജമ്മു-കശ്മീരിലെ ജനങ്ങൾ അംഗീകരിക്കുന്നിടത്തോളം
കാലമേ അധികാര ഭരണ സംവിധാനങ്ങൾ അവിടെ
തുടരാൻ പറ്റുകയുള്ളൂ. ഒരു പ്രദേശത്തെ ഭരണാധികാരം രണ്ട്
അയൽരാജ്യങ്ങൾ അവകാശപ്പെടുമ്പോൾ അവിടെ ഒരു ഹിതപരിശോധനയായിരിക്കും
ജനാധിപത്യരീതിയിലുള്ള പ്രശ്‌നപരിഹാരം.

കശ്മീർ പ്രശ്‌നം അന്നു മുതൽ എന്നും വഷളായിക്കൊണ്ടിരി
ക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ പ്രശ്‌നങ്ങളാണ്.
അന്നും ഇന്നും നുഴഞ്ഞുകയറ്റമെന്ന ആരോപണ പ്രത്യാരോപണങ്ങൾ.
അതിന്റെ പേരിലുള്ള വെടിവയ്പും സൈനികരുടെ മരണങ്ങളും
സുരക്ഷാസേനകളും പോലീസും കശ്മീർ താഴ്‌വരയിൽ
സാധാരണക്കാരുടെ മേൽ നടത്തുന്ന അതിക്രമങ്ങൾ.
പാക് സേനയെ കൂടാതെ പാകിസ്ഥാനിൽ നിന്ന് സൈനികവേഷത്തിൽ
അതിർത്തി കടന്നെത്തുന്ന സൈനികേതര ആക്രമണങ്ങൾ
പാകിസ്ഥാനുവേണ്ടി കേരളത്തിൽനിന്നുപോലും തീവ്രവാദികളെ
കശ്മീരിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള
വൻ ശക്തികൾക്കുപോലും നിയന്ത്രിക്കാൻ
പറ്റാതെ സംഹാരതാണ്ഡവം നടത്തി ഭയാനകമായി വളർന്നുവലുതായി
വരുന്ന തീവ്രവാദികളുടെ ഭീഷണിയും ശക്തി പ്രാപി
ക്കുന്നു. ഇന്ന് തീവ്രവാദങ്ങൾക്കും അതോടനുബന്ധിച്ച വിധ്വംസക
പ്രവർത്തനങ്ങൾക്കും വളരുവാൻ പറ്റിയ നല്ല വളക്കൂറുള്ള
മണ്ണാണ് കശ്മീർ.

ഇന്ന് ലോകജനതയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ
ഭീഷണി ജാതി-മത-വംശീയ ധ്രുവീകരണമാണ്. ഇതിന്റെ
യൊക്കെ അടിസ്ഥാനത്തിലായിരിക്കും വരുംനാളുകളിൽ രാജ്യ
ങ്ങൾ തമ്മിലുള്ള കൂട്ടുകെട്ടുകളും കക്ഷിചേരലുകളുമൊക്കെ നട
ഒടടപപട അയറധഫ 2014 ഛടളളണറ 15 2
ക്കുന്നത്. പണ്ടുകാലങ്ങളിൽ നാട്ടുരാജ്യങ്ങളുടെ വിസ്തൃതി കൂട്ടു
ന്നതിനും കോളനികൾ സ്ഥാപിച്ചെടുക്കുന്നതിനും മറ്റുമായി
രുന്നു യുദ്ധങ്ങളും കലാപങ്ങളും നടന്നിരുന്നത്. ഇന്നതു മാറി
ജാതിക്കും മതത്തിനും വംശത്തിനും ദൈവത്തിനും വേണ്ടി
യാണ് കലാപം. കാലത്തിന്റെ ഈ ചുവരെഴുത്തുകൾ വായിച്ചുകൊണ്ടു
കൂടി വേണം കശ്മീർ പ്രശ്‌നത്തെ സമീപിക്കേണ്ടത്.

കശ്മീർ പ്രശ്‌നം ഒരിക്കലും തീരാത്ത ദുരന്തങ്ങളുടെയും മനുഷ്യക്കുരുതികളുടെയും
അതുപോലുള്ള സർവനാശങ്ങളുടെയും
അനന്തമായ ഒരു പ്രഹേളികയായി തുടർന്നുകൊണ്ടേയിരിക്കു
ന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഈ ദുരന്തനാടകങ്ങൾ
ആഘോഷിക്കുന്നുമുണ്ട്. യുദ്ധക്കളത്തിൽ രാജ്യത്തിനുവേണ്ടി
മരിച്ചുവീഴുന്ന വീരജവാന്മാർക്കായി ഒരുക്കിവയ്ക്കുന്ന ശവപ്പെട്ടികളിലേക്കു
പോലും അഴിമതിക്കണ്ണുകൾ പായിക്കുന്നവരാണ്
നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥമേധാവികളും സാമാന്യവത്കരിച്ചു
പറയുന്നില്ലെങ്കിലും ദരിദ്രർ ഏറെയുള്ള ഇന്ത്യാമഹാരാജ്യത്തിന്റെ
ദേശീയവരുമാനത്തിന്റെ നല്ലൊരു ശതമാനം അതി
ർത്തിസംരക്ഷണത്തിനും അഴിമതി നടത്തുന്നതിനും വേണ്ടി
ചെലവഴിക്കുന്നു.

ദേശസ്‌നേഹവും ദേശാഭിമാനവും രാജ്യത്തിന്റെ അഖണ്ഡതയുമൊക്കെ
എവിടെവരെ, ഏതറ്റമാകാം? കശ്മീരിൽ കഴിഞ്ഞ
65 വർഷങ്ങളായി നമ്മൾ ഇതൊക്കെ കാത്തുസൂക്ഷിക്കുന്നു.
അതിനുവേണ്ടി നമ്മൾ ജീവനും രക്തവും സമ്പത്തും മറുവിലയായി
കൊടുത്തുകൊണ്ടേയിരിക്കുന്നു. എത്രകാലം ഈ വില
കൊടുത്തുകൊണ്ടിരിക്കണം എന്നതിന് കാലപരിധിയില്ല. തീവ്രവാദം
പോലുള്ള വിനാശകരമായ പുതിയ അപകടങ്ങളെയും
നേരിടേണ്ടിവരുന്നു.

ഏതൊരു വിഷയത്തെ സംബന്ധിച്ചുമുള്ള ശരിതെറ്റുകളെയും
നന്മതിന്മകളെയും സംബന്ധിച്ചുള്ള വ്യാഖ്യാനങ്ങളും
നിർവചനങ്ങളും സ്വീകാര്യതയുമൊക്കെ കാലോചിതമായി മാറി
ക്കൊണ്ടിരിക്കും. ഇവിടെ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ ഇതി
നൊക്കെ ഏറെ പ്രസക്തിയുണ്ട്. കാരണം ദേശസ്‌നേഹത്തിൽ
കവിഞ്ഞ ഒരു പുണ്യവും ലോകത്ത് വേറെ ഇല്ല എന്നും അതി
നുവേണ്ടി എന്തു തിന്മകളും നഷ്ടങ്ങളും ആകാമെന്ന കാലഹരണപ്പെട്ട
നീതിശാസ്ര്തം തിരുത്തിക്കുറിക്കേണ്ടതാണ്. കാരണം
ഏതൊരു നീതിശാസ്ര്തത്തിന്റെയും ആത്യന്തികലക്ഷ്യം മനുഷ്യ
നായിരിക്കണം, മനുഷ്യസ്‌നേഹമായിരിക്കണം. മനുഷ്യസ്‌നേ
ഹത്തെ കവിഞ്ഞ ഒരു നീതിശാസ്ര്തവും അംഗീകരിക്കാത്തവരാണ്
മനുഷ്യസ്‌നേഹികളായ മഹാത്മാക്കൾ ഒക്കെത്തന്നെയും.
മനുഷ്യസ്‌നേഹത്തെ ദൈവസ്‌നേഹത്തോടൊപ്പം ഉയർത്തിക്കാ
ട്ടിയ യേശു പറഞ്ഞു: ”മനുഷ്യൻ ശാബത്തിനു വേണ്ടിയല്ല,
ശാബത്തു മനുഷ്യനുവേണ്ടിയാണ്”. അതായത് മനുഷ്യൻ
നീതിശാസ്ര്തത്തിനും മനുഷ്യനിർമിതമായ ദൈവശാസ്ര്തത്തിനും
വേണ്ടിയല്ല. നീതിശാസ്ര്തവും മേൽ സൂചിപ്പിച്ച ദൈവശാസ്ര്തവുമൊക്കെ
മനുഷ്യനു വേണ്ടിയായിരിക്കണം. എല്ലാ മതങ്ങളുടെയും
സാരാംശം ഇതൊക്കെതന്നെയാണ്.

ഇന്ത്യ മുൻകയ്യെടുത്ത് കശ്മീർ പ്രശ്‌നം ഒത്തുതീർപ്പാക്കണം.
ഇവിടെ അധാർമികമോ സദാചാരവിരുദ്ധമോ സാമൂഹ്യതി
ന്മയോ ആയ കാര്യങ്ങളിൽ ഒത്തുതീർപ്പോ വിട്ടുവീഴ്ചയോ ചെയ്യ
ണമെന്നല്ലല്ലോ പറയുന്നത്. ഇതൊരു സാമൂഹ്യനന്മയായിട്ടുതന്നെ
കാണാവുന്നതാണ്. കശ്മീർ താഴ്‌വാരങ്ങളിലും അതിർ
ത്തിപ്രദേശങ്ങളിലും തീവ്രസ്‌നേഹത്തിന്റെ പേരിൽ ക്രൂരമായി
കൊല്ലപ്പെടുന്ന നൂറുകണക്കിന് ഇന്ത്യ-പാക് സൈനികരുടെ
വീടുകളിൽനിന്നും ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും ഇടനെഞ്ചു
പൊട്ടി ഉയരുന്ന കൂട്ടക്കരച്ചിലുകൾ ഒരുപോലെയാണ്.
നിശബ്ദമായി അമരുന്ന നെടുവീർപ്പുകളും ഒരുപോലെയാണ്.
കാരണം രണ്ടു രാജ്യക്കാരും മനുഷ്യരാണ്. ഇതിന്റെ സിംപിൾ
ലോജിക്ക് പഠിക്കുവാൻ പിഎച്ച്ഡി വേണ്ട. തിയോളജികളും
പഠിക്കേണ്ട. മനുഷ്യോളജി മനസിലാക്കിയാൽ മതി. മനുഷ്യ
സ്‌നേഹത്തിൽ അധിഷ്ഠിതമായ പിഎച്ച്ഡിയാണ് പഠിക്കേണ്ടത്.
കശ്മീർ പ്രശ്‌നത്തിന്റെ പരിഹാരത്തിന് തീവ്രദേശാഭിമാനത്തെ
പരിമിതപ്പെടുത്തി മനുഷ്യസ്‌നേഹത്തെയും നന്മയെയും
വലുതായി കാണണം. കൊന്നും ചത്തും കശ്മീരിനെ എത്രനാൾ
നിലനിർത്തണം? തീരുമാനിക്കേണ്ടത് ഇന്ത്യൻ ജനതയാണ്.
കാരണം ജനാധിപത്യ രീതിയിൽ ഒരു രാജ്യത്തിന്റെ വിദേശനയം
രൂപീകരിക്കുന്നതിനുള്ള പ്രചോദനം കിട്ടുന്നത് ആ
രാജ്യത്തെ ജനങ്ങളിൽ നിന്നുതന്നെയായിരിക്കും. അതുകൊണ്ട്
എല്ലാതരത്തിലുമുള്ള വിഭാഗീയ ചിന്താഗതികളിൽനിന്നും വിടുതൽ
കിട്ടിയ മാനവികതയുടെയും അഹിംസയുടേതുമായ ഒരു
മനോഭാവം ഇന്ത്യൻ ജനതയിലുണ്ടാകണം. അതിന് ശ്രീനാരായണഗുരുവിന്റെയും
റാം മനോഹർ ലോഹ്യയുടെയും മഹാത്മാഗാന്ധിയുടെയും
സന്ദേശങ്ങൾ ഇവിടെ പ്രചരിപ്പിക്കണം.

ഇവിടെ പാകിസ്ഥാന്റെ മാനസാന്തരം കാത്തിരിക്കേണ്ട.
ഇന്ത്യയ്ക്ക് മാനസാന്തരമുണ്ടാകണം. ഭൂപ്രദേശത്തേക്കാൾ മനുഷ്യന്
വില കല്പിക്കണം. ഒരു വിശ്വപൗരൻ എന്ന മാനവികതയുടെ
ഔന്നത്യത്തിലേക്ക് ഉയരുവാൻ കഴിഞ്ഞില്ലെങ്കിലും, നൂറ്റാ
ണ്ടുകളോളം മനുഷ്യനെ കൊന്നൊടുക്കിക്കൊണ്ട് ഒരു ഭൂപ്രദേശത്തിന്റെ
മേലുള്ള അവകാശവും അധികാരവും വേണ്ടെന്നുവയ്ക്കുവാനുള്ള
ഒരു വിട്ടുവീഴ്ചാമനോഭാവമെങ്കിലും ഉണ്ടായാൽ
മതി. ഇല്ലെങ്കിൽ ഈ ഭൂപ്രശ്‌നം ഒരു തീരാശാപമായി നമ്മുടെയും
നമ്മളുടെ സന്തതിപരമ്പരകളിലേക്കും പകർന്നുകൊണ്ടേയിരിക്കും.
ഇത്രയുമൊക്കെ ചിന്തിച്ചുപോയാൽ ഇതൊക്കെ
രാജ്യദ്രോഹകുറ്റമാകുമോ എന്നറിഞ്ഞുകൂടാ.

Previous Post

കാമാഠിപ്പുരയിലെ മഞ്ജീരശിഞ്ജിതങ്ങൾ

Next Post

പ്രകൃതിയിൽ നിന്ന്, പ്രകൃതി വഴി, പ്രകൃതിയിലേക്ക്

Related Articles

കവർ സ്റ്റോറി

യുക്തിവാദിയുടെ അത്താഴം

കവർ സ്റ്റോറി

കാവിവത്കരിക്കപ്പെടുന്ന സാംസ്‌കാരിക രംഗം

കവർ സ്റ്റോറി

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

കവർ സ്റ്റോറി

ജലസുരക്ഷയുടെ രാഷ്ട്രീയം

കവർ സ്റ്റോറി

മാവോയിസ്റ്റ് പ്രസ്ഥാനം എങ്ങോട്ട്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മാത്യു തകടിയേൽ

Mathew Thakadiyel

മാത്യു തകടിയേൽ 

മതാതീത ആത്മീയത

മാത്യു തകടിയേൽ 

വിശ്വാസവും അതോടനുബന്ധിച്ച മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈശ്വരൻ ഏകനാണെന്ന്...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven