ചാരം / GREY
(ഓർമ)
ഹരിദാസ് എ.കെ
നിയോസ്പാർക്ക്
വില: 650 രൂപ
വരയിലൂടെയും എഴുത്തിലൂടെയും ജീവിതാനുഭവങ്ങളെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. മനുഷ്യന്റെ ഇടപെടലിലൂടെ കുഴിയായി രൂപാന്തരം പ്രാപിച്ച ഒരു മലയുടെ കഥയും ഇതിൽ പറയുന്നു. ദരിദ്രവും കഠിനവുമായ ബാല്യകാലത്തെയും സർഗാത്മകയാത്രയെയും കർമമേഖലയെയും നിർണായകസ്വാധീനം ചെലുത്തിയ പ്രണയങ്ങളെയും ഈ കൃതി പരിചയപ്പെടുത്തുന്നു. സ്വന്തം കഥയെന്നു പറയുമ്പോഴും ഏറെ പേരുടെ കഥകൂടിയാണിത്; മനുഷ്യരുൾപ്പെട്ട പ്രകൃതിയുടെയും, ബാല്യകൗമാരങ്ങളിലെ ഏകാന്തതകളിൽ ആശ്വാസമായിരുന്ന ഒരു മലയുടെയും മറ്റനേകം ജീവിതസന്ദർഭങ്ങളുടെയും ഓർമകളെ ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും തിരിച്ചുപിടിക്കാൻ ശ്രമിച്ചിരിക്കുകയാണ്. കരിയാണ് രചനാമാദ്ധ്യമം.
“ഒരേ കരിതന്നെ പരുക്കനായ പാറയും മഞ്ഞണിഞ്ഞ തടാകവുമാകുന്നു. അതേ കരി, വെള്ളമായും വെയിലായും നിലാവായും മേഘമായും മഴയായും മിന്നലായും പാറയായും മരമായും പക്ഷിയായും മനുഷ്യനായും മൃഗമായും പ്രേതമായും ഒക്കെ പുനർജനിക്കുന്ന അത്ഭുതക്കാഴ്ചയെ വിശദീകരിക്കാൻ എഴുത്തുഭാഷ പോര! ക്യാമറകൊണ്ട് സ്ഥലത്തെ പകർത്താം. പക്ഷേ ജീവിതാനുഭവത്തെ പുനരാവിഷ്കരിക്കാനാകില്ല. കലയാണ് അതിനു പ്രതിവിധി. അനന്യമായ അനുഭവത്തെ അത് നമുക്ക് പകർന്നുതരുന്നു.”
-രാമചന്ദ്രൻ ശ്രാംബിക്കൽ മഠം



