നിറം തന്ന നോവുകൾ
(ആത്മകഥ)
മേരി ആന്റണി
പാഷൻ ഫ്രൂട്ട്
വില: 350 രൂപ
‘നിറം തന്ന നോവുകൾ’ ഒരു ഇരുണ്ട നിറമുള്ള പെൺകുട്ടിയുടെ കഥയാണ്. എല്ലാം തികഞ്ഞ ഒരു ജന്മമായിരുന്നു എങ്കിലും അവളുടെ നിറം അവൾക്ക് വേദനകൾ സമ്മാനിച്ചു. ഇരുണ്ട നിറമുള്ള ഒരു പെൺകുട്ടിയുടെ കയ്പ്പേറിയ അനുഭവങ്ങളും, ക്ലേശങ്ങളുമാണ് ഇതിൽ തുറന്നുകാട്ടുന്നത്.
അവളുടെ ബാല്യം, കൗമാരം, യൗവനം, വിവാഹജീവിതം, അമ്മയായ ജീവിതം, പോരാളിയായ ജീവിതം… എല്ലാമിതിൽ വിവരിക്കുന്നു. ‘അനുസരണ എന്ന ചങ്ങലയാൽ’ ബന്ധിതയായ അവൾക്ക് സ്വപ്നങ്ങൾ കാണാൻ അനുവാദമില്ലായിരുന്നു. 1950-60 കളിലെ കുടുംബവ്യവസ്ഥിതി കാരണം പറന്നുയരാൻ സാധിക്കാഞ്ഞ, എന്നാൽ വാർദ്ധക്യത്തോടെ എല്ലാംനേടി വിജയിച്ച ഒരു സ്ത്രീയുടെ ജീവിതകഥ.
മേരി ആൻ്റണി കാഞ്ഞിരപ്പള്ളിയിൽ പുരാതന കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവൺമെൻ്റ് സ്‌കൂളിലും, കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
എറണാകുളം സെൻ്റ് തെരേസാസ് കോളേജിലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലുമായിരുന്നു കോളേജ് വിദ്യാഭ്യാസം. 63-ാം വയസ്സിൽ പഠനം പുനരാരംഭിച്ചു. 68-ാം വയസ്സിൽ സൈക്കോളജിയിൽ രണ്ട് ബിരുദാനന്തരബിരുദം നേടി.
71-ാം വയസ്സിൽ ആത്മകഥയായ ‘നിറം തന്ന നോവുകൾ’ എഴുതി.




