• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഓട്ടവല

എൽ. തോമസ് കുട്ടി March 26, 2026 0

കാലിയാണ്
കാലിയാണ്
പോക്കറ്റ്
കാലിയാണ്

അതിനാൽ നാം
കാലിയാണോ
എൻ്റമ്മ
കന്നുകാലിയാണോ?
സ്നേഹമോരും
നമ്മ മനസ്സിന്ന്
മലിനമാണോ?

നോവുകടൽ
കണ്ടല്ലോ നാം
തീക്കുഴികൾ
തീണ്ടിത്തന്ന
അളകളിൽ
മുട്ടിപ്പോയോർ

അണയാത്തൊ-
രാശക്കട
ലതിലേറെ
കാത്തു പിന്നേം

ചുറ്റും
ചുരമാന്തി
പ്പകലറുതി
കരിനോട്ടങ്ങൾ
മുറുകുന്ന ചതി നോട്ടങ്ങൾ

തുഴപോയ
വള്ളത്തുമ്പിൽ
മനംകുളിരും
മീനൊച്ചക്കായ്
കാത്തു നാം കാതോർക്കുമ്പോൾ
അലകൾ
കലമ്പുന്നു കയർക്കുന്നു
പാടലമാം പഞ്ഞകാലം
പടിയിലൊളി പാർക്കുന്നു

അതിനന്നു
ഓളപ്പാത്തി
കോരുവലത്തടിതാള
മോർത്തെടുത്ത
ജലവേരുകൾ!
ഉലയാതെ
മുടിയെട്ടും
നീട്ടി വീശി
യഷ്ടിക്കായഷ്ടമുടിയിൽ !

ഓരുവെള്ളയമ്ല മാറ്റ
രാസരസ ക്കേളികളിൽ
അടി മട്ടി വരണ്ടു പോയ
മീൻ കൂട്ടം അകന്നു പോയ
കായൽ കരിഞ്ഞു നിന്നു
നീറ് നീറിനിന്നു.

പെരുനാളുകൾ പലതുപോയി
കൊടിതോരണം പിഞ്ഞിപ്പോയി
ബ്യൂഗിൾ ക്ലാർനെറ്റെല്ലാം പോയി
നടവഴികൾ പെരുവഴിയായി
പെരു വായിലകപ്പെട്ടും പോയ്
ഇല്ലായ്മകൾ കൂടിക്കൂടി
വല്ലായ്മകൾ വല്ലാതായി.

മൊബൈൽ: 94958 65774

Related tags : PoemThomaskutty L

Previous Post

കാണ്ടാമൃഗം

Related Articles

കവിത

കവിതയുടെ മ്രുത്യു പാതകളില്‍ 

കവിത

ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

കവിത

കറുത്ത ആശംസാകാർഡ്

കവിത

വാക്കുമാറ്റം

കവിത

പച്ചയെ കറുപ്പിയ്ക്കുകയല്ല വേനൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എൽ. തോമസ് കുട്ടി

ഓട്ടവല

എൽ. തോമസ് കുട്ടി 

കാലിയാണ്കാലിയാണ്പോക്കറ്റ്കാലിയാണ് അതിനാൽ നാംകാലിയാണോഎൻ്റമ്മകന്നുകാലിയാണോ?സ്നേഹമോരുംനമ്മ മനസ്സിന്ന്മലിനമാണോ? നോവുകടൽകണ്ടല്ലോ നാംതീക്കുഴികൾതീണ്ടിത്തന്നഅളകളിൽമുട്ടിപ്പോയോർ അണയാത്തൊ-രാശക്കടലതിലേറെകാത്തു പിന്നേം ചുറ്റുംചുരമാന്തിപ്പകലറുതികരിനോട്ടങ്ങൾമുറുകുന്ന ചതി നോട്ടങ്ങൾ...

ഇടം പെട്ട്

എൽ.തോമസ് കുട്ടി 

കരിവീട്ടിപോലെകടുത്ത ശാഠ്യം,പാഠക സ്വരിക്കലിൻരസിക ഭാഷ്യംഅതു കേട്ട്മിഴികൾതുടിച്ചു നിന്നുഅതിലാശതിടമ്പേറ്റിയാർത്തുനിന്നു ! കയറിൻ്റെവിസ്മയംകനൽകത്തിയാർന്നസഹനത്തിലലിയാത്തപോരു വീര്യം,പുന്നപ്ര ച്ചോരയിലിറ്റസ്ഥൈര്യംകാലംകഴിഞ്ഞിട്ടുംകാത്തിരുന്നു…കയ്യാമം വയ്ക്കുവാ-നൈസ്...

ഹാംഗിംഗ് ഗാർഡൻ

എൽ. തോമസ് കുട്ടി 

മണ്ണിലല്ലോവേരുകൾതടഞ്ഞമുരടിച്ചഭിത്തികൾസംവൃതം സാകൂതം,ചട്ടിഫ്ലവർ വേസ്പറക്കാൻപരിലസിക്കാൻജൈവ കാമിതംപരിമിതപരാന്വയം -വിത്ത്വളംവംശശുദ്ധിവിമോഹിതം,വികല്പിതം . നീരുണ്ട്NPK യുംഅലംകൃതപ്രാണ ഞെരുക്കം,നനവില്ലാതലയുംഉലഉടലുരുക്കം. അടഞ്ഞപരപ്പിൽശ്വാസംമരണമോമധുരമോ ?...

യാത്ര

എൽ. തോമസ്‌കുട്ടി 

അടുത്തിരുന്ന യാത്രക്കാരൻ ഉടനടി മരിച്ചു വീഴുമെന്ന- റിഞ്ഞിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറുക. തെറ്റൊന്നും ചെയ്തിട്ടില്ല....

കുളിര്‌

എൽ. തോമസ്കുട്ടി 

ആകെ നനച്ചെത്തുന്ന പുതപ്പിൻമഴയെ ചൂടാതെങ്ങനെ കുളിരാനാവും കുളിരാതെങ്ങനെ കിളിരംവയ്ക്കും ജീവന കലകളതങ്ങാടിത്തെരുവു- കളനവധിയാടിയുഴന്നെത്തുമ്പോൾ മുടിമുതലടിവരെ...

L Thomaskutty

എൽ. തോമസ്‌കുട്ടി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven