• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പരാഗണങ്ങള്‍: അഴിയലിന്റെ ശ്രുതികള്‍

എം.പി. പ്രതീഷ് May 6, 2021 0

സംസ്‌കാരത്തിന്റെ ഭാഗമായാണ് ഭാഷയെ കാണുക പതിവ്.
എന്നാല്‍ സംസ്‌കാരത്തിന്റെ ആരംഭത്തിന് മുമ്പോ അതിനൊപ്പമോ ഭാഷ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടാവണം. ആദിമ മനുഷ്യരുടെ ഭാഷ, ഭാഷയ്ക്കു മുമ്പത്തെ ഭാഷയാണ്.
പ്രകൃതിയിലെ ഒഴുക്കുകള്‍ക്കും ഒലികള്‍ക്കും കുറുകേ കടക്കാനുള്ള മനുഷ്യരുടെ പോരാട്ടങ്ങളില്‍ത്തന്നെ ഭാഷയുടെ വേരുകള്‍.
സംസ്‌കാരം എന്നത് ഈ മുറിച്ചു കടക്കല്‍, എതിരിടല്‍, മുകളി
ലേക്ക് തുഴയല്‍ ഒക്കെയാണ്. പല അടരുകളിലൂടെയാണ് സംസ്‌കാരം പരിണമിച്ചു പോന്നിട്ടുള്ളത്. ഭാഷയുമതെ. പ്രകൃതിയുടെ ഒഴുക്കില്‍ നിന്ന് കഴിയുന്നത്ര അകലത്തേക്ക് മനുഷ്യര്‍ എത്തി
പ്പറ്റി. മനുഷ്യരുടെ ഭാഷയും അതുതന്നെ ചെയ്തു. അപ്പോഴും ഭാഷ, മനുഷ്യരുടെ ശരീരം പോലെ പ്രകൃതിയുടെ പ്രാചീനമെന്നു
കരുതാവുന്ന താളങ്ങളും ഒഴുക്കുകളും മുഴക്കങ്ങളും ഉള്ളില്‍ സൂക്ഷിച്ചു.
അതു കണ്ടെത്തുക എന്നത്, അതു പ്രയോഗിക്കുക എന്നത്
ശ്രമകരമാണ്. കവിതയില്‍ മനുഷ്യരുടെ സംസ്‌കാരത്തിന്റെ പല തരം അടരുകള്‍ രേഖപ്പെടുത്താറുണ്ട്, നാം. എന്നാല്‍ ഈ
സംസ്‌കാരത്തിനു പുറത്തേക്ക്, മനുഷ്യ വാസ സ്ഥാനങ്ങള്‍ക്കു
പുറത്തേക്ക്, ശരീരത്തിന്റെയും ഭൂമിയുടെയും അബോധ ചലന
ങ്ങളിലേക്ക് കവിത അപൂര്‍വമായേ സഞ്ചരിക്കാറുള്ളൂ. വ്യവഹാരത്തില്‍ നമ്മള്‍ ശീലിച്ച അര്‍ത്ഥം, ധ്വനി, വ്യാഖ്യാന ക്ഷമത തുട
ങ്ങിയ ഘടകങ്ങളെ ഏതാണ്ട് കയ്യൊഴിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ സംസ്‌കാരത്തിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്നു കിട്ടുകയുള്ളൂ. ഓരോന്നിനേയും – വസ്തുക്കളെയും പ്രാണികളെയും
എല്ലാം – നഗ്‌നമായ ഒരിടത്തു വച്ച് അഭിമുഖീകരിക്കുന്നതിലൂടെയാണ് അത് സാധ്യമാവുക. നഗ്‌നത എന്നത് അറിവുകളുടെയും
ഭാവനകളുടെയും വ്യവസ്ഥകളുടെയും ബോധതലത്തിന്റെ മറുപുറം തേടലാണ്. ഓരോന്നിന്റെയും ഉള്‍മൊഴികള്‍ക്ക് കാതോര്‍
ക്കുകയാണ്. അബോധത്തെ പിന്തുടരുകയാണ്. മനുഷ്യേതരമായ കവിതയുടെ കര അപ്പോള്‍ തെളിഞ്ഞു വരുന്നതായി കാണാം.
ജോര്‍ജിന്റെ കവിത പിറക്കുന്നത് ജീവനുള്ള ആ ചെറിയ തുരു
ത്തില്‍ വച്ചാണ് എന്നു പറയാം.
ഭാഷയുടെ ഒരു സാധ്യത എന്നതിലുപരി ശരീരത്തിന്റെതന്നെ
ഒരു സാധ്യത എന്ന വിധത്തില്‍ ജോര്‍ജിന്റെ കവിതയെ കാണാം.
ശരീരബദ്ധമായ ഉറവിടങ്ങളില്‍ നിന്നാണ് ഭാഷയുണ്ടാവുന്നത്.
ഭാവന എന്നതുപോലും ഒരു ശാരീരികാനുഭവമാണ്. ഭാവനയെ
പിടിച്ചെടുക്കുന്ന ഭാഷാപരിശ്രമങ്ങളും അങ്ങനെ ശാരീരികമായ ഒന്നായിരിക്കുന്നു. ശരീരത്തിന് വ്യാഖ്യാനങ്ങളെ മറികടക്കുന്ന ഒരു തരം മൂര്‍ത്തതയുണ്ട്.
ശരീരത്തിന്റെ ഏതനുഭവവും മൂര്‍ത്തമാണ്. ശരീരത്തിന്റെ ഭാഷാനുഭവവും മൂര്‍ത്തമാണ്. വ്യാഖ്യാനക്ഷമമായ കവിതയില്‍ നി
ന്ന് വ്യാഖ്യാനത്തിന് വഴങ്ങാതെ നില്‍ക്കുന്ന കവിതകളിലേക്ക്
ഒരു ദീര്‍ഘയാത്ര ആവശ്യമുണ്ട്. അര്‍ത്ഥ സാധ്യതകളെ പ്രകടി
പ്പിക്കുന്നതില്‍നിന്ന് അര്‍ത്ഥരാഹിത്യത്തിലേക്ക് എന്ന പോലെ ഒരു യാത്ര. നഗ്‌നതയിലേക്ക് ഒരു യാത്ര. നഗ്‌നത എന്നത് ശരീരത്തെ തിരികെ നേടലാണ്. നഗ്‌നത എന്നത് മൂര്‍ത്തതയെ തേടലാണ്. ശരീരം എന്നത് ഉറവിടത്തിലേക്കുള്ള സഞ്ചാരമാണ്.
നഗ്‌നമായ പ്രപഞ്ചത്തെയാണ് ജോര്‍ജിന്റെ കവിത പിന്തുടരുന്നത്. ഐഹികതയെയാണ്, ഭാവനയെപ്പോലും ഭൂമിയില്‍ വേരുപി
ടിക്കാന്‍ അനുവദിച്ചുകൊണ്ടാണ്, ആ കവിതകള്‍ ജീവിക്കാനായുന്നത്.
‘ആദ്യം ഉരിഞ്ഞു മാറിയത് വചനമായിരുന്നു,
പിന്നെ മാംസവും’
‘ധരിച്ചു വന്ന വസ്ത്രങ്ങള്‍ ഊരിയെറിയുക മാത്രമാണ്
ചെയ്യുവാനുള്ളത്’
അറിവുകള്‍, സഹസ്രാബ്ദങ്ങളായി മനുഷ്യകുലം ശേഖരിച്ചു
വച്ച അറിവുകള്‍ മൂര്‍ത്തമായ ഒരു പ്രപഞ്ചമാണ് എന്ന തോന്നലോടെ, ആ കരയില്‍ നിന്നു കൊണ്ടാണ് മിക്കപ്പോഴും നമ്മള്‍ കവിതകള്‍ എഴുതുന്നത്. ആ കവിതകളിലെ അകം തൊടണമെങ്കില്‍ അതു പുറപ്പെട്ടു പോന്ന കരയുടെ ഉടലില്‍ നാം തൊടേണ്ടതുണ്ട്. അത് അറിവുകളുടെ ശേഖരംകൊണ്ടുള്ള ഒരു കര. പുസ്തകങ്ങളില്‍ നിന്നു രൂപപ്പെടുന്ന അറിവുകളുടെ കരയില്‍ നിന്നു മാത്രമേ ആ കവിതകള്‍ വായിച്ചു തുടങ്ങാന്‍ കഴിയൂ. സംസ്‌കാര
ത്തിന്റെ ഒരു പ്രധാനപ്പെട്ട അടരായി ഈ അറിവുകളെ കണ്ടുപോരുന്നു. എല്ലാ സമൂഹവും അറിവിനെ ഒരേ മട്ടിലല്ല കണ്ടിട്ടുള്ളത്.
ആനുഭവികമായ ഒരു പ്രതലത്തില്‍ വച്ച് അഭിമുഖീകരിക്കുന്നതി
ലൂടെ ഓരോ അറിവിനേയും പുതിയതായി അവര്‍ മനസ്സിലാക്കുന്നു. ഭാഷയുടെ വ്യാഖ്യാനാത്മകമായ തലത്തിനുമപ്പുറം അത് മൂര്‍
ത്തമായ ഒന്നായി മാറുന്നു. അത്തരത്തില്‍ കവിത അതിനു നില്‍
ക്കാന്‍ തിരഞ്ഞെടുക്കുന്ന കര മൂര്‍ത്തമോ അമൂര്‍ത്തമോ എന്ന്
തിരയേണ്ടതുണ്ട്. അറിവുകള്‍ക്ക് പുറത്തു കടക്കുന്ന കവിത,
സംസ്‌കാരത്തിനു പുറത്തു കടക്കുന്ന കവിതയാണ്. അത് പുതിയ കരയിലേക്ക് ചെല്ലുന്നു. അവിടെ പാര്‍ക്കുന്നു.
ശരീരബദ്ധമായ കവിതകളാണ് ജോര്‍ജിന്റേത്. ശരീരമെന്നത്
മൂര്‍ത്തമായ ഒന്ന്. ഇന്ദ്രിയങ്ങള്‍ കൊണ്ട് തിരിച്ചറിയാവുന്നത്. ഒരേ സമയം ശരീരത്തിന്റെ ഉള്ളിലോ പുറത്തോ വസിക്കാന്‍ നമു
ക്ക് കഴിയും. കണ്ണുകൊണ്ടുതന്നെ കണ്ണിനു സ്വയവും പ്രപഞ്ചത്തെയും തൊടാനാവും. ജോര്‍ജിന്റെ കവിതയില്‍ ശരീരം മനുഷ്യരുടെ ശരീരം മാത്രമായിരിക്കുന്നില്ല. ചിലയിടങ്ങളിലവ മനുഷ്യാകൃതി കൈക്കൊള്ളുന്നു. പിന്നെ ചിലയിടങ്ങളിലവ കാറ്റോ വെളിച്ചമോ മരമോ ആയിത്തീരുന്നു. ഇവ മിക്കപ്പോഴും പരസ്പരം
ഉടലുകളെ കൈമാറിക്കൊണ്ടിരിക്കുന്നു. ഒരു മനുഷ്യനില്‍ തുട
ങ്ങുന്ന ശാരീരികാനുഭവങ്ങള്‍ അടുത്ത വരികളില്‍ കാറ്റിലേക്കോ
ചെടികളിലേക്കോ പടരുന്നു. മൂര്‍ത്തമാണ് ശരീരമെങ്കിലും അത്
മനുഷ്യരുടെ സംസ്‌കാരം നിര്‍മിച്ച ശരീരബോധത്തിന്റെ ആകൃതിയില്‍ ഒതുങ്ങുകയില്ല. അത് ഭാഷയിലൂടെ നിരന്തരം ആകൃതി
മാറുന്നു. ഒരു പക്ഷേ ഈ ദേഹാന്തരത്വം, പല ശരീരങ്ങളില്‍ ആയിരിക്കല്‍ ജോര്‍ജിന്റെ കവിതകളുടെ ഒരു വാസസ്ഥലമാണെന്ന്
തോന്നുന്നു.
‘കാട്ടുചെമ്പകം പൂവിടാന്‍
എന്റെ ശ്വാസം തേടുന്നു’
‘പൊന്‍മാന്‍ ആകാശത്തെ വരച്ച്
ഞാനായിരുന്നതിനെ കുടഞ്ഞു കളയുന്നു’
‘സന്ധ്യയില്‍ നിന്ന് രാത്രിയിലേക്കു പോകുന്ന
ഇലച്ചാര്‍ത്തുകളുടെ അവസാനത്തെ നോട്ടം
എന്നില്‍ അല്പസമയം തങ്ങിനിന്നു’
‘ഇരട്ടത്തലച്ചി തലവെട്ടിച്ചു നോക്കുന്നു
ഞാനായ് മാറിമറിയുന്ന നേരങ്ങളെ’
ഒടടപപട അയറധഫ 2020 ഛടളളണറ 04 6
‘ഈ കാട്ടില്‍ ചുറ്റിച്ചുറ്റി ഉലഞ്ഞുലഞ്ഞ്
എഴുതുന്നുണ്ട് കാറ്റ് എന്നെ’
‘ഞാന്‍’ എന്ന ശരീരം പലവിധത്തില്‍ പലതായി പിരിഞ്ഞു
പോവുകയോ അഴിഞ്ഞു പോവുകയോ ചെയ്യുന്നതു കാണാം. ഒരു ഒഴിവിടമായി, വിടവായി ഉണ്മയെ കാണാം. ഈ വിടവ്, അനന്തമായ വിടവ്, അവസാനിക്കാത്ത ഒരു മുറിവുകൂടിയാണ്. മുറി
വുകള്‍ ഉണങ്ങുവാനാണ് മറ്റൊരു ഭാഷ തേടുന്നത്. ഭാഷയെന്നത് ഔഷധമാണ്. മുറിവിനുള്ള മരുന്നാണ്. എന്നാല്‍ അത് ഒരി
ക്കലും കണ്ടെത്താനാവുന്നില്ല. ഒരിക്കലും മുറിവ് ഉണങ്ങുന്നുമി
ല്ല. കൂടുതല്‍ ജൈവമായ, ഓജസ്സുള്ള തന്റേതായ ഒരു ഭാഷയ്ക്കായുള്ള ഈ തേടല്‍ ജോര്‍ജിന്റെ കവിതകളുടെ ആന്തരികതയാണ്.
‘ഞാന്‍ തേടിയ ഭാഷ എന്നിലെത്തിയില്ല.
ഈ രക്തനനവ് ഉണങ്ങുന്നില്ല’
ശരീരം ഭൂമിയുടെ പല തരം ആകാരങ്ങളിലേക്ക് പകരുമ്പോഴും പടരുമ്പോഴും അവയുടെയെല്ലാം ആകൃതി കൈവരിക്കാനാവുമോ എന്ന അന്വേഷണം കൂടി നടക്കുന്നുണ്ട്. സസ്യങ്ങളുടെ,
പഞ്ചഭൂതങ്ങളുടെ, ജീവകുലത്തിന്റെ, ഒഴിവിടങ്ങളുടെ, ഇരുട്ടിന്റെ,
വെളിച്ചത്തിന്റെ ഒക്കെ ഭാഷകള്‍ / ആകൃതി മനസ്സിലാക്കാനുള്ള
ഒരു പുറപ്പെടല്‍. ആ പുറപ്പെടല്‍ ഹതാശമായി തന്നില്‍ത്തന്നെ
തിരികെയെത്തുന്നു. ഭാഷയെന്നത് ഒരു ഉടലില്‍ നിന്നും മറ്റൊരുടലിലേക്കുള്ള കൈ നീട്ടലായി, തേടലായി മാറുന്നു. ജോര്‍ജിന്റെ
കവിതകള്‍ ഈ കൈനീട്ടലിന്റെ പല നിറങ്ങളാണ്. ഭാവാന്തരങ്ങ
ളാണ്. ഓരോ നേരവും ഇന്ദ്രിയങ്ങളെ, ഇന്ദ്രിയ ബോധങ്ങളെ സംശയിക്കുകയും അതിന്റെ ലിപികള്‍ മറന്നുപോവുകയും ആ ഭാഷ അപരിചിതമാവുകയും ചെയ്യുന്നു. കണ്ണിന്റെ ലിപികള്‍ കാതുകളുടേതായിത്തീരുന്നതുപോലെ. കാണുന്നതിനെയെല്ലാം കേള്‍
ക്കുന്നതുപോലെ. ഇങ്ങനെ ശരീരം, ഇന്ദ്രിയങ്ങള്‍, പലതായി അഴിഞ്ഞഴിഞ്ഞു പോവുന്നതിന്റെ നൃത്തസമാനമായ ഒരു പ്രതല
ത്തില്‍ വച്ചാണ് ജോര്‍ജിന്റെ കവിതകള്‍ എന്നോട് പരിചിതമാവുന്നത്. അഴിവിന്റെ ശ്രുതികള്‍ എന്നു പറയട്ടെ. ശ്രുതി എന്നത്
ചേര്‍ച്ചയുടെ ലിപിയാണ്. പാരസ്പര്യത്തെക്കുറിക്കുന്നത്. ഒഴുക്കി
നെ സൂചിപ്പിക്കുന്നത്. ഒരേ ശ്രുതിയിലാവുക എന്നത് മനുഷ്യരുടെ ഭാഷകളുടെയെല്ലാം ഇച്ഛയാണ്. മിക്കപ്പോഴും ഭാഷകള്‍ ശ്രുതിഭംഗമായി മാറുന്നു, ഭാഷ തികയാതെ വരുന്നു. ഭാഷ ശരീരത്തെ അറയിലടയ്ക്കുന്നു. ശരീരം ഭാഷയില്‍നിന്ന് കുതറിപ്പോവുന്നു. അത്തരം കുതറലുകള്‍, ശ്രുതിയിലേക്കുള്ള അഴിഞ്ഞു പോവല്‍ ജോര്‍ജിന്റെ കവിതയുടെ ഒരടര് ആയി തോന്നുന്നു.
‘ലിപികളാകാനാകാത്ത സ്വരങ്ങള്‍
അരികുകളില്‍ നിന്ന് ഒഴിവുകളിലേക്ക്
പാറുന്നുണ്ട്’
പരാഗരണം രതിസൂചകമാണ്. രതി, ശരീര സൂചകവും. ശരീ
രത്തിന്റെ ഉണ്മയില്‍ നിന്നുണരുന്നതാണ് രതി. ഭൂമിയുടെതന്നെ
രതിമൂര്‍ഛയെന്ന് ജോര്‍ജ് ഒരിടത്ത് കുറിക്കുന്നു. പരാഗണങ്ങള്‍
എന്ന പുതിയ സമാഹാരം അങ്ങനെ രതിയുടെ സമാഹാരമായി
ത്തീരുന്നു. പലതായി പടര്‍ന്ന ശരീരങ്ങളെ ഇതില്‍ കണ്ടുമുട്ടുന്നു.
ശരീരങ്ങളുടെ വിടവുകളില്‍ പാര്‍ക്കുന്ന ഭാഷയെ കണ്ടുമുട്ടുന്നു.
ഭാഷ രതിയുടെ ലിപികളാണ്. ഭാഷ പരാഗകോശങ്ങളാണ്. ഒരുടലില്‍ നിന്നു പുറപ്പെട്ട് മറ്റൊരുടലില്‍ ചെന്നു പറ്റി പൂക്കാനും തളിര്‍ക്കാനും ആശിക്കുന്ന, അഭിലഷിക്കുന്ന ഒന്ന്. പരാഗണം ഭാഷ കണ്ടെത്തുന്ന തേടലാണ്. പുറപ്പെടലാണ്. മനുഷ്യരുടെ ഉടലിനും പ്രാണന്റെ മറ്റു ശരീരങ്ങള്‍ക്കുമിടയിലെ രതി, ഭാഷ, പരാഗണം ഈ കവിതകളിലെ ആന്തരശ്രുതിയാണ്.

Previous Post

ആള്‍ക്കൂട്ടത്തില്‍ തനിയെ!

Next Post

മൈന

Related Articles

random

മഴയിലൂടെ കാറോടിച്ചു പോകുന്ന ഒരാൾ

random

ഫേൺഹിൽ: പ്രണയത്തിന്റെ ഉച്ചകോടി

random

ഞാൻ അവനെ പ്രണയിക്കുമ്പോൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം.പി. പ്രതീഷ്

പരാഗണങ്ങള്‍: അഴിയലിന്റെ ശ്രുതികള്‍

എം.പി. പ്രതീഷ് 

സംസ്‌കാരത്തിന്റെ ഭാഗമായാണ് ഭാഷയെ കാണുക പതിവ്. എന്നാല്‍ സംസ്‌കാരത്തിന്റെ ആരംഭത്തിന് മുമ്പോ അതിനൊപ്പമോ ഭാഷ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven