• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും പുതിയ ദ്വീപ്

ഇമ ബാബു April 25, 2018 0

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ
ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ
പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ
സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി. അച്ഛൻ
ദാമോദരൻ ഇളയത്. അമ്മ ശ്രീദേവി അന്തർജനം. പത്താംക്ലാസുവരെ
കുന്നംകുളം ബോയ്‌സിലും എരുമപ്പെട്ടി ഗവ. ഹൈസ്‌കൂളിലും.
പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ.
1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗികജീവി
തം തുടങ്ങിയത്. 82 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട്
ജോലിയെടുത്തു. 83-ൽ ടിക്കറ്റ് എക്‌സാമിനറായി മദ്രാസിലും സേലത്തും.
85-ൽ പാലക്കാട്ട്. ഇപ്പോൾ പാലക്കാട് കേന്ദ്രീകരിച്ച ജീ
വിതം. ഇടയിൽ മൂന്നരവർഷം ചരക്കുവണ്ടികളുടെ ഗാർഡുമായി
രുന്നു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺ
ട്രോളറായി. 2000-ത്തിൽ ഡെപ്യൂട്ടി ചീഫ് കൺട്രോളറായി. 2006
മുതൽ ചീഫ് കൺട്രോളർ. 2016 ജനുവരി 31-ന് എഴുത്തിൽ സജീ
വമാകാൻ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു.
നോവലിസ്റ്റ്, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ.
എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഇദ്ദേഹത്തിന്റേതാണ്.
ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ
കഴിച്ച രാമകൃഷ്ണന് തമിഴ് സാഹിത്യവുമായി ഗാഢബന്ധമുണ്ട്.
കുന്നംകുളവുമായി ബന്ധപ്പെട്ട് ഒരുപാട് കെട്ടുകഥകളും കേട്ടുകേൾവികളും
ഉണ്ട്. എന്നാൽ ഇട്ടിക്കോര ഒരു കെട്ടിച്ചമയ്ക്കപ്പെ
ട്ട പുരാവൃത്തമായിരുന്നു. ഒരർത്ഥത്തിൽ ഒരുതരം ഞാണിന്മേൽ
ക്കളി. ഇനി നോവലിന് ഭാവിയില്ല, നല്ല നോവലെഴുതാൻ മാത്രം
ബൗദ്ധികശേഷിയുള്ളവർ ഇല്ല എന്നൊക്കെ വിമർശനങ്ങൾ ഉയർ
ന്നുകൊണ്ടിരുന്ന കാലത്താണ് ഇട്ടിക്കോര പുറത്തുവരുന്നതെന്ന്
ടി.ഡി വിശദമാക്കിയിട്ടുണ്ട്. മലയാളം ആ നോവൽ ഏറ്റെടുത്തു.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വിമോചനപ്പോരാട്ട
ത്തിന്റെ മുറിവുകൾ ഉണക്കുന്ന വർത്തമാന ശ്രീലങ്കയിലുമായി
നടക്കുന്ന ചരിത്രവും ഭാവനയും യാഥാർത്ഥ്യവും ഇടകലർന്ന
നോവലാണ്. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി
എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലർത്തി
ഈ നോവലിൽ അവതരിപ്പിക്കുന്നു. വിപ്ലവവും സമാധാനവും
വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന
ഫാസിസത്തിന് മുന്നിൽ നിസ്സഹായരായ ജനതയുടെ ആവിഷ്‌കാരവും
കൂടിയായിരുന്നു.
ഫാന്റസിയുടെ ലോകത്തെ ആവിഷ്‌കരിച്ച ആൽഫയാണ് ആദ്യനോവൽ.
ക്ഷോഭാശക്തിയുടെ മലയാള പരിഭാഷ, തമിഴ് മൊഴി
യഴക് അഭിമുഖങ്ങളുടെ സമാഹാരം, തപ്പുതാളങ്ങൾ ചാരുനിവേദിതയുടെ
കൃതിയുടെ പരിഭാഷ എന്നിവയാണ് പ്രധാന കൃതികൾ.
ഇ.കെ. ദിവാകരൻ പോറ്റി അവാർഡ്, നല്ലി ദിശൈ എട്ട് അവാർഡ്,
കോവിലൻ സ്മാരക നോവൽ പുരസ്‌കാരം, കെ. സുരേന്ദ്രൻ
നോവൽ പുരസ്‌കാരം, എ.പി. കളയ്ക്കാട് പുരസ്‌കാരം, വയലാർ
പുരസ്‌കാരം എന്നീ പ്രധാന പുരസ്‌കാരങ്ങൾ ടി.ഡിയെ
തേടിയെത്തിയിട്ടുണ്ട്.
കോട്ടയ്ക്കൽ സ്വദേശിനി ആനന്ദവല്ലിയാണ് ഭാര്യ. മകൻ വി
ഷ്ണു രാമകൃഷ്ണൻ മുംബൈ എച്ച്.സി.എല്ലിലാണ്. മകൾ സൂര്യ
എം.ടെക്. വിദ്യാർത്ഥി.

Related tags : Ima BabuMikeTD Ramakrishnan

Previous Post

മനുഷ്യർ ലോകത്തെ മാറ്റിയത് ഇങ്ങനെയാണ്

Next Post

സാവിത്രി ബായി ഫുലെ: അവസാനമില്ലാത്ത യാത്രകൾ

Related Articles

mike

വി. കെ. ശ്രീരാമൻ വേരിട്ട കാഴ്ചകൾ

mike

ബിനോയ് വിശ്വം: പുതുവഴിയിൽ സഞ്ചരിക്കുന്നൊരാൾ

mike

പി.കെ. മേദിനി: വിപ്ലവ ഗാനങ്ങളുടെ ചരിത്ര ഗായിക

mike

സവർക്കറിസത്തിന്റെ വ്യാപനമാണ് പുസ്തകത്തിനാധാരം: ഗോപീകൃഷ്ണൻ

mike

സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഇമ ബാബു

അക്കിത്തം: എന്നും വെളിച്ചത്തെ...

ഇമ ബാബു 

'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരികൾ അക്കിത്തത്തിന്റേതാണെങ്കിലും എന്നും വെളിച്ചത്തെ ഉപാസിച്ച കവിയാണ്...

ബിനോയ് വിശ്വം: പുതുവഴിയിൽ...

ഇമ ബാബു 

എന്നും പുതുവഴിയിൽ സഞ്ചരിക്കാനും ഭാവികാലത്തിനായുള്ള ഉല്ക്കണ്ഠകൾ വിളിച്ചു പറയാനുമുള്ള ആർജവം കാട്ടുന്നുവെന്നതാണ് ബിനോയ് വിശ്വം...

പ്രിയനന്ദനനൻ: ജീവിതാനുഭവങ്ങളുടെ സർവകലാശാല

ഇമ ബാബു 

ജീവാതാനുഭവങ്ങളുടെ സർവകലാശാലയാണ് ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്റെ ജീവിതം. തന്റെ സിനിമയിൽ പ്രതിരോധ രാഷ്ട്രീയത്തെ...

പി.കെ. മേദിനി: വിപ്ലവ...

ഇമ ബാബു 

കേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി, പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക...

ടി.എന്‍.ജോയ്: ലോകത്തെ സൗന്ദര്യപ്പെടുത്താന്‍...

ഇമ ബാബു 

പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ജോയ് എന്ന നജ്മല്‍ എന്‍. ബാബു ലോകത്തെ...

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും...

ഇമ ബാബു 

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ...

കെ.ആർ. മോഹനൻ: മാനവികതയുടെ...

ഇമ ബാബു 

മാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ...

എം. ടി. വാസുദേവൻ...

ഇമ ബാബു 

താൻ കടന്നുപോയ എല്ലാ വഴിയിലും വസന്തം വിരിയിച്ച പ്രതിഭ. അദ്ധ്യാപകൻ, പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്,...

വി. കെ. ശ്രീരാമൻ...

ഇമ ബാബു 

മലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ...

ആര്‍ടിസ്റ്റ് നമ്പൂതിരി നവതിയിലെത്തുമ്പോള്‍

ഇമ ബാബു 

കേരളീയകലാപാരമ്പര്യത്തെ നമ്പൂതിരി എന്ന പേരിലേക്ക് ആവാഹിച്ച കലാകാരനാണ് കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ടിസ്റ്റ്...

അക്ബര്‍ കക്കട്ടില്‍: സൗഹൃദത്തിന്റെ...

ഇമ ബാബു 

സൗഹൃദം എന്നും പൂത്ത മാമരമായിരുന്നു അക്ബര്‍ കക്കട്ടില്‍. നല്ലൊരു സുഹൃത്തായിരുന്നു എന്നും ആര്‍ക്കും അക്ബര്‍....

Ima Babu

ഇമ ബാബു 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven