• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ടി. ടി. പ്രഭാകരൻ: റേഡിയോ നാടകപ്രസ്ഥാനം/ വി.കെ. ഷറഫുദ്ദീൻ

വി.കെ. ഷറഫുദ്ദീൻ April 18, 2018 0

റേഡിയോ നാടകപ്രസ്ഥാനം
എഡിറ്റർ ടി.ടി. പ്രഭാകരൻ
കേരള സംഗീത നാടക അക്കാദമി – വില 450 രൂപ

കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ
ബോധ നവീകരണത്തിൽ, ആകാശവാണി ചെലുത്തിയ സ്വാധീനം
ചെറുതല്ല. മലയാളികളുടെ പ്രിയപ്പെട്ട മാധ്യമമായി റേഡി
യോ പ്രക്ഷേപണം ഇന്നും നിലനിൽക്കുന്നതിന്റെ ചരിത്രം, പക്ഷേ
പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. ഒരു ചെവിയിലൂടെ
കേട്ട് മറു ചെവിയിലൂടെ പുറത്തു പോയി അവസാനിക്കുന്നു പലപ്പോഴും
പ്രക്ഷേപണ കല. വായുവിൽ വിലയിച്ച് ഇല്ലാതാകാൻ
വിധിക്കപ്പെട്ട ഒരു കലാരൂപം. രേഖപ്പെടുത്തി വയ്ക്കുകയെന്ന സൗകര്യവും
സൗഭാഗ്യവും ഇവിടെ അധികവും സംഭവിക്കുന്നില്ല.

വിവിധങ്ങളായ റേഡിയോ പരിപാടികളിൽ ശ്രോതാക്കളുടെ
ശ്രദ്ധയും ആസ്വാദനവും ഏറെ പിടിച്ചുപറ്റിയ റേഡിയോ നാടകങ്ങളെക്കുറിച്ച്
പറയുമ്പോഴാണ്, പ്രക്ഷേപണകലയുടെ ഈ പരി
മിതി സുവ്യക്തമാകുന്നത്. 67 കഴിഞ്ഞ മലയാള പ്രക്ഷേപണത്തി
ന്റെ ചരിത്രത്തിൽ റേഡിയോ നാടകങ്ങൾക്കുള്ള പങ്ക് സുപ്രധാനമാണല്ലോ.
അച്ചടി മാധ്യമങ്ങൾക്കും പിന്നീടു വന്ന ദൃശ്യമാധ്യമങ്ങൾക്കും
വഴിതെളിയിച്ച റേഡിയോ പരിപാടികളിൽ, റേഡിയോ
നാടകങ്ങൾ അഗ്രസ്ഥാനത്തു നിൽക്കുന്നു. പ്രക്ഷേപണ കലയെ
പൊതുവിലും, റേഡിയോ നാടകങ്ങളെ പ്രത്യേകിച്ചും മനസ്സിലാക്കാനും
പഠിക്കാനും ഉതകുന്ന രചനകൾ മലയാളത്തിൽ ഉണ്ടായിട്ടില്ല
എന്നതാണ് വാസ്തവം. ഒരു സവിശേഷ സാഹിത്യരൂപമായി
വളർന്നു വികസിച്ച റേഡിയോ നാടക പ്രസ്ഥാനത്തെ അപഗ്രഥിക്കുന്ന
‘റേഡിയോ നാടക പ്രസ്ഥാനം’ എന്ന ഗ്രന്ഥം ഈ
ശൂന്യത പരിഹരിക്കാനുള്ള ശ്രമമാണ്.
കേരള സംഗീത നാടക അക്കാദമിയുടെ മുഖമാസികയായ ‘കേളി’
2010-ൽ പ്രസിദ്ധീകരിച്ച റേഡിയോ നാടക പതിപ്പിൽ വന്ന ലേഖനങ്ങളും
അനുസ്മരണങ്ങളും, ഈ രംഗത്തെ പ്രതിഭകൾ പലപ്പോഴായി
എഴുതിയ ചില പ്രബന്ധങ്ങളും ഉൾപ്പെടുത്തി ആകാശവാണി
ഉദ്യോഗസ്ഥനും പ്രക്ഷേപണ കലാകാരനുമായ ടി.ടി. പ്രഭാകരൻ
എഡിറ്റ് ചെയ്ത ‘റേഡിയോ നാടകപ്രസ്ഥാനം’ എന്ന
ബൃഹത്ഗ്രന്ഥം, കേരളത്തിലെ ഈ ജനകീയ കലയെ അടുത്ത
റിയാൻ ആഗ്രഹിക്കുന്നവർക്കും ഗവേഷകർക്കും അക്ഷയ ഖനി
തന്നെയാണെന്ന് ആദ്യമേ പറയട്ടെ.

വായനക്കാരുടെയും പഠിതാക്കളുടേയും സൗകര്യാർത്ഥം മൂന്നു
ഭാഗങ്ങളായാണ് റേഡിയോ നാടക പ്രസ്ഥാനത്തിന്റെ സമഗ്ര ച
രിത്രത്തെ ഇവിടെ അവതരിപ്പിക്കുന്നത്. ഈ രംഗത്തെ ഗുരുസ്ഥാനിയർ
മുതൽ യുവപ്രതിഭകൾ വരെ തങ്ങളുടെ കണ്ടെത്തലുകളും
കാഴ്ചപ്പാടുകളും ഈ മൂന്നു ഭാഗങ്ങളിലായി അവതരിപ്പിക്കുന്നു.
നാടകകൃത്തുക്കളും സംവിധായകരും അഭിനേതാക്കളുമായ
അമ്പതോളം പ്രതിഭകളാണ് അനുഭവങ്ങളും സ്മരണകളും പങ്കുവയ്ക്കുന്നത്.
അവയുടെ സംക്ഷിപ്തരൂപം ആമുഖത്തിൽ എഡി
റ്റർ പ്രത്യേകം എടുത്തു കാട്ടുന്നുമുണ്ട്.
ബഹുജന ഹിതായ… ബഹുജന സുഖായ… എന്ന മുഖമുദ്രയുള്ള
ആകാശവാണി അതിന്റെ ജൈത്രയാത്രയ്ക്കിടയിൽ കണ്ടുപിടിച്ച
റേഡിയോ നാടകം എന്ന പ്രത്യേക കലാരൂപത്തിന്റെ,
സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിലേക്ക് സഹൃദയരെ
കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ആധികാരികഗ്രന്ഥം.

സിദ്ധാന്തവും പ്രയോഗവും

‘സിദ്ധാന്തങ്ങൾ; പഠനങ്ങൾ’ എന്ന ആദ്യ ഭാഗത്തിൽ റേഡി
യോ നാടക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായ നാഗവള്ളി
ആർ.എസ്. കുറുപ്പ്, മാലി മാധവൻ നായർ, കൈനിക്കര കുമാരപിള്ള,
ടി.എൻ. ഗോപിനാഥൻ നായർ, ജി. ഭാർഗവൻ പിള്ള തുടങ്ങിയവരോടൊപ്പം,
ഈ സാഹിത്യശാഖയ്ക്ക് തനത് ലാവണ്യശാസ്ത്രം
ചമച്ച ജി. ശങ്കരപിള്ളയും വയലാ വാസുദേവൻപിള്ളയും,
ശ്രദ്ധേയമായ നിരവധി റേഡിയോ നാടകങ്ങളുടെ പിറകിൽ പ്രവർ
ത്തിച്ച ടി.എം. എബ്രഹാം, എം.കെ. ശിവ
ക്കുവാൻ പറ്റിയ ശബ്ദം. വായിക്കുകയാണെന്നു ശ്രോതാക്കൾക്കു
തോന്നാത്ത രീതിയിലുള്ള വായനയിൽ, പ്രാവിണ്യമുള്ളവരായി
രിക്കണം നടീനടന്മാർ.

അഭിനേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ വേണ്ടത്
റിഹേഴ്‌സലാണ്. അത് പലതവണ വേണ്ടിവരും. ആദ്യകാലത്ത്
തത്സമയ പ്രക്ഷേപണമായിരുന്നു. പ്രയാസങ്ങളും വെല്ലുവിളികളും
ഏറെ നിറഞ്ഞ കാലഘട്ടം. പിന്നീട് ടേപ്പറെക്കോർഡിംഗ്
സർവസാധാരണമായതോടെ കാര്യങ്ങൾ എളുപ്പമായി. പ്രക്ഷേപണ
സമയത്തിനു മുമ്പുതന്നെ നാടകം തയ്യാറാക്കുന്നതോടെ പരി
പൂർണത ഉറപ്പാക്കാൻ സംവിധായകർക്കു കഴിയും.
പ്രക്ഷേപണ രംഗത്ത് ഒരു സവ്യസാചിയെപ്പോലെ കർമനിരതനായിരുന്ന
കെ. പത്മനാഭൻ നായർ, ഈ ശാഖയ്ക്ക് നിസ്തുല
സംഭാവനകൾ നൽകിയ വർഗീസ് കളത്തിൽ, എബ്രഹാം ജോസഫ്,
സി.ആർ. ജോസ്, തിലകൻ, കെ.എം. രാഘവൻ നമ്പ്യാർ,
ആർ. ശ്രീകണ്ഠൻനായർ, കെ.എസ്. റാണാ പ്രതാപൻ, എം. രാജീവ്
കുമാർ, ബാലകൃഷ്ണൻ കൊയ്യാൽ, ചന്ദ്രസേനൻ, സി.ജെ.
ജോൺ, സി. പ്രദീപ്കുമാർ, എം.എൻ. വിനയകുമാർ തുടങ്ങിയവരുടെ
അനുഭവങ്ങളും ഓർമകളുമാണ് റേഡിയോ നാടകപ്രസ്ഥാനം
എന്ന ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയി
രിക്കുന്നത്. റേഡിയോ നാടക പ്രക്ഷേപണ ലോകത്തിലെ പല
മുടിചൂടാമന്നന്മാരും ഇവരുടെ സ്മരണകളിൽ ഉയിർത്തെണീക്കുന്നുണ്ട്.
പ്രത്യേകിച്ചും പ്രക്ഷേപണത്തിന് കാതൽ ബലവും കതിർ
കനവും നൽകിയ വീരൻ എന്ന പി.കെ. വീരരാഘവൻ നായരെപോലെയുള്ളവർ.
വീരനെപ്പോലെ ശബ്ദസാധകം കൊണ്ട് ഇത്രയേറേ
ഭാവസാന്ദ്രതയും ഭാവനാദീപ്തിയും ലയമധുര രീതിയും
സ്വായത്തമാക്കിയ മറ്റൊരു റേഡിയോ നടൻ ഇതുവരെ ഉണ്ടായി
ട്ടില്ലെന്നാണ് കെ. പത്മനാഭൻ നായർ പറയുന്നത്. നടൻ മാത്രമല്ല
‘തൂവലും തുമ്പയും’ എന്ന പ്രസിദ്ധ നാടകം എഴുതിയ അദ്ദേ
ഹം മികച്ച രചയിതാവു കൂടിയായിരുന്നു. തിരുവനന്തപുരം നിലയത്തിൽ
സഹപ്രവർത്തകരായിരുന്ന കൈനിക്കര സഹോദരന്മാർ
പി.കെ. വിക്രമൻനായർ, ടി.ആർ. സുകുമാരൻ നായർ, ടി.എൻ.
ഗോപിനാഥൻ നായർ, വഞ്ചിയൂർ മാധവൻ നായർ, കെ.വി. നീ
ലകണ്ഠൻ നായർ, പട്ടം സരസ്വതിയമ്മ, കുമാരി, മാവേലിക്കര
പൊന്നമ്മ, ഓമല്ലൂർ ചെല്ലമ്മ, പങ്കജാക്ഷി, അടൂർ പങ്കജം തുടങ്ങി
യവരും പത്മനാഭൻ നായരുടെ ഓർമകളിൽ നിത്യശോഭയാർന്നു
നിൽക്കുന്നു.

കോന്നിയൂർ നരേന്ദ്രനാഥ്, സത്യഭാമ, ഇ.എം.ജെ. വെണ്ണിയൂർ
എന്നിവരായിരുന്നു പ്രക്ഷേപണ കലയിലെ അഗ്രഗ്രാമികൾ. തി
രുവനന്തപുരം നിലയത്തിന്റെ നാടക വിഭാഗത്തിന് ഏറ്റവും സംഭാവന
ചെയ്ത കലാകാരന്മാരായിരുന്നു എസ്. രാമൻകുട്ടി നായർ.
റേഡിയോ നാടകശില്പത്തിന്റെ ആദ്യാവസാനക്കാരൻ. പിന്നീട് ജീ
വിതസഖിയായിത്തീർന്ന ടി.പി. രാധാമണിയോടൊപ്പം പി. ഗംഗാധരൻ
നായരും, പ്രഗത്ഭരായ പ്രക്ഷേപകരും അഭിനേതാക്കാളുമായ
മടവൂർ ഭാസി, സി.എസ്. രാധാദേവി, കെ.ജി. ദേവകിയമ്മ, ജി.
ഭാർഗവൻപിള്ള മുതലായവരും റേഡിയോ നാടകത്തെ ഏറ്റവും
ജനപ്രീതിയാർജിച്ച ആകാശവാണി കലാരൂപമാക്കുന്നതിൽ നി
സ്സീമമായ പങ്കുവഹിച്ചവരാണ്.

നടൻ എന്ന നിലയിൽ വ്യക്തിപരമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട
മാധ്യമം റോഡിയോ നാടകമാണെന്ന് പ്രഗത്ഭ അഭിനേതാവ്
തിലകൻ തുറന്നു പറയുന്നു. കെ.വി. ശരത്ചന്ദ്രൻ രചനയും
സംവിധാനവും നിർവഹിച്ച ‘പിയാനോ’, ‘ഒറ്റ’ എന്നീ റേഡിയോ
നാടകങ്ങൾ ശ്രോതാക്കളെ ഏറേ ആകർഷിച്ചവയാണ്. ഒരൊറ്റ നടന്റെ
ശബ്ദത്തെയും ഭാവമാറ്റങ്ങളെയും മാത്രം അവലംബിച്ചു മുന്നേറുന്ന
നാടകമെന്ന നിലയിൽ തിലകനു മുന്നിൽ സാധ്യതകളും
വെല്ലുവിളികളും ഒരേസമയം തുറന്നിട്ട നാടകമായിരുന്നു ‘ഒറ്റ’.
ഔചിത്യപൂർണമായ കയ്യൊതുക്കവും മാധ്യമബോധവും പ്രകടിപ്പിച്ച
ഒരു നാടകകൃത്തിനെയും സംവിധായകനെയും കൂടി എടുത്തുകാട്ടി
‘ഒറ്റ’.

മലയാളത്തിൽ പ്രക്ഷേപണകലയുടെ പര്യായം തന്നെയായി
മാറിയ കെ. പത്മനാഭൻ നായരെ എ. പ്രഭാകരനും, നാടകവേദി
യുടെ കുലപതി ‘പ്രക്ഷേപണകലയുടെ പെരുന്തച്ചൻ’ എന്നെല്ലാം
വിശേഷിപ്പിക്കപ്പെടുന്ന ടി.എൻ. ഗോപിനാഥൻ നായരെ മകനും
നടനുമായ രവി വള്ളത്തോളും, ജനകീയ നാടക പ്രവർത്തകൻ
കൂടിയായിരുന്ന ഖാൻ കാവിലിനെ കെ.എം. നരേന്ദ്രനും, പ്രക്ഷേ
പണകലയിലെ ബഹുമുഖപ്രതിഭയും റേഡിയോ നാടകങ്ങളിലെ
മണിമുഴക്കവുമായിരുന്ന കെ.വി. മണികണ്ഠൻ നായരെ വൈ.
എസ്. പൗർണമിയും ഓർക്കുകയാണ് മൂന്നാം ഭാഗത്തിൽ.
ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന മുതിർന്ന പ്രക്ഷേപകരിൽ ഒരാളായ
പി. പുരുഷോത്തമൻ നായരുമായി ടി.ടി. പ്രഭാകരനും, ആകാശവാണിയുടെ
ശബ്ദസുഭഗതയുടെ പര്യായമായിരുന്ന ടി.പി. രാധാമണിയുമായി
എം.വി. ശശികുമാറും, നാല് പതിറ്റാണ്ട് ആകാശവാണിയിലും
മലയാളികളുടെ മനസ്സിലും നിറഞ്ഞു നിന്ന എം.
തങ്കമണിയുമായി കവിതാഭാമയും, റേഡിയോ നാടകവേദിക്ക് ശക്തിസൗന്ദര്യങ്ങൾ
പകർന്ന പി.സി. സതീഷ്ചന്ദ്രൻ, എൻ.കെ.
സെബാസ്റ്റ്യൻ എന്നിവരുമായി യഥാക്രമം ശ്രീകുമാർ മുഖത്തല,
കെ.വി. ലീല എന്നിവരും നടത്തിയ അഭിമുഖങ്ങൾ റേഡിയോ നാടകങ്ങളുടെ
സമ്പന്നമായ ചരിത്രത്തിലേക്കും സുവർണ കാലഘട്ടത്തിലേക്കും
വായനക്കാെര കൂട്ടിക്കൊണ്ടു പോകുന്നു.

അല്പം ചരിത്രം

റേഡിയോ പ്രക്ഷേപണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെത്തന്നെ
തുടക്കം കുറിച്ചെങ്കിലും അത് ശക്തിയാർജിച്ച
ത് 1920-ലാണെന്ന് ഈ ഗ്രന്ഥത്തിന്റെ എഡിറ്ററായ ടി.ടി. പ്രഭാകരൻ
ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ റേഡിയോ നാടക
പരീക്ഷണമാണെന്ന് കരുതപ്പെടുന്നത് 1921-ൽ അമേരിക്കയി
ലെ പിറ്റ്‌സ്‌ബെർഗ് നിലയത്തിൽ നിന്നു പ്രക്ഷേപണം ചെയ്ത
‘വിദ്യാഭ്യാസത്തിന് ഒരു ഗ്രാമീണപാത’ എന്ന പരിപാടിയായിരുന്നുവത്രേ.
1922 മുതൽ ന്യൂയോർക്ക് റേഡിയോ നിലയത്തിൽ നി
ന്ന് ആഴ്ചയിൽ ഒരു നാടകം പ്രക്ഷേപണം തുടങ്ങി. മലയാളത്തിൽ
ആദ്യമായി റേഡിയോ നാടകം പ്രക്ഷേപണം ചെയ്തത് 1940-ലാണ്.
പക്ഷേ അത് കേരളത്തിൽ നിന്നായിരുന്നില്ല, മദിരാശിയിലെ
ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷനിൽ നിന്നായിരുന്നു. അന്നു മദിരാശിയിൽ
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കെ.
പത്മനാഭൻ നായർ ആ നാടകത്തിലെ അബദ്ധങ്ങളും അപാകതകളും
അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. അപാകതകളില്ലാത്ത
നാടകം എഴുതി അവതരിപ്പിക്കാനുള്ള നിയോഗം പത്മനാഭൻ
നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിക്കുകയും ചെ
യ്തു. റേഡിയോ നിലയത്തിൽ ജോലിയും കിട്ടി. കോഴിക്കോട് നി
ലയം പ്രോഗ്രാം ഓഫീസറായി അദ്ദേഹം നിയമിതനായി. തിക്കോടിയനും
കെ.എ. കൊടുങ്ങല്ലൂരും കെ. രാഘവനും ഉറൂബും അക്കി
ത്തവും ഉൾപ്പെട്ട വലിയൊരു സംഘം കലാകാരന്മാർ കോഴിക്കോട്
നിലയത്തിലുണ്ടായിരുന്നു. തിരുവനന്തപുരം നിലയത്തിലാകട്ടെ,
മികച്ച ശബ്ദകലാകാരന്മാരുടെ ഒരു കലവറതന്നെ ടി.എൻ.
ഗോപിനാഥൻ നായരുടെ നേതൃത്വത്തിലുണ്ടായിരുന്നു. പിന്നീട്
പ്രവർത്തനം തുടങ്ങിയ തൃശ്ശൂർ നിലയവും ശ്രദ്ധേയരായ സാഹി
ത്യ പ്രതിഭകളാൽ സമ്പന്നമായിരുന്നു. പത്മരാജൻ, കെ.വി. മണി
കണ്ഠൻ നായർ, എം.ഡി. രാജേന്ദ്രൻ, സി.പി. രാജശേഖരൻ, തൃശ്ശൂർ
പി. രാധാകൃഷ്ണൻ, എം. തങ്കമണി, കൗസല്യാ മധു, സുധ
ഒടടപപട അയറധഫ 2018 ഛടളളണറ 04 5
വർമ, എൻ.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ തൃശ്ശൂരിൽ ആകാശവാണി
ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചവരാണ്. റേഡിയോ
നാടകശാഖയെ ഒരു പ്രസ്ഥാനമാക്കുന്നതിൽ വിലമതിക്കാനാവാത്ത
സംഭാവനകളാണ് അവർ നൽകിയത്. നിലയാംഗങ്ങളെ കൂടാതെ
പുറത്തു നിന്നുള്ള ഒട്ടേറേ പ്രമുഖ അഭിനേതാക്കൾ വിവിധ
നിലയങ്ങളിലായി റേഡിയോ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ
കൈതാര്യം ചെയ്തിട്ടുണ്ട്. പ്രമുഖ സിനിമ-നാടക താരങ്ങൾ ആകാശവാണിയുമായി
നിരന്തരം സമ്പർക്കം പുലർത്തിയവരാണ്.
ശബ്ദാവിഷ്‌കാരത്തിന്റെ അനന്തസാധ്യതകൾ കൈമുതലായുണ്ടായിരുന്ന
എൻ.എഫ്. വർഗീസ് ഈ സമാഹാരത്തിലെ പല
ലേഖനങ്ങളിലും സവിശേഷ വ്യക്തിത്വമാർന്നു നിൽക്കുന്നു. ഒടുവിൽ
പ്രക്ഷേപണമാരംഭിച്ച കണ്ണൂർ, കൊച്ചി നിലയങ്ങളും റേഡി
യോ നാടകപ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിൽ ഗണനീയമായ
പങ്കാണു വഹിച്ചത്.

ദൃശ്യബിംബങ്ങൾ

സംഭാഷണവും ശബ്ദവും കൊണ്ട് മനുഷ്യമനസ്സിലുയർത്തേ
ണ്ട ദൃശ്യബിംബങ്ങളെയാണ് റേഡിയോ നാടകം ലക്ഷ്യമാക്കുന്ന
ത്. ഇംഗ്ലീഷിൽ അത്തരം രചനകൾ നിർവഹിച്ചവരിൽ സാമുവൽ
ബക്കറ്റും ഡിലൻ തോമസും മുഖ്യസ്ഥാനത്തു നിൽക്കുന്നു. മലയാളത്തിൽ
ഇത്തരം നാടകങ്ങൾ പ്രധാനമായും എഴുതിയത്
സി.ജെ. തോമസ്, ജി. ശങ്കരപിള്ള, തിക്കോടിയൻ, ടി.എൻ. ഗോപിനാഥൻ
നായർ, കെ.ടി. മുഹമ്മദ്, പത്മരാജൻ, ഉറൂബ്, കെ. പത്മനാഭൻ
നായർ, കെ.ജി. സേതുനാഥ്, എൻ.എൻ. പിള്ള, ജഗതി
എൻ.കെ. ആചാരി, ജി. വിവേകാനന്ദൻ, വയലാ വാസുദേവൻപിള്ള,
കെ.വി. ശരത്ചന്ദ്രൻ തുടങ്ങിയവരാണ്. റേഡിയോ നാടക
നിലയങ്ങളെന്ന നിലയിൽ അവ വിജയിക്കുകയും ചെയ്തു.
റേഡിയോ നാടക പ്രസ്ഥാനത്തെ വ്യവസ്ഥാപിതമാക്കുന്ന
തിൽ കാര്യമായ പങ്കുവഹിച്ച അനുബന്ധ ഘടകങ്ങളാണ് തുടർ
നാടകങ്ങളും റേഡിയോ നാടകവാരവും ദേശീയ നാടകപരിപാടി
യും റേഡിയോ കാർട്ടുണുകളും. ടെലിവിഷൻ സീരിയലുകൾക്കും
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തുടർക്കഥകൾക്കും ഉള്ള
സ്ഥാനമാണ്, റേഡിയോവിൽ തുടർ നാടകങ്ങൾക്കുള്ളത്. സാധാരണ
15 മിനിറ്റ് ദൈർഘ്യമുള്ള പത്തോ പതിനഞ്ചോ ഭാഗങ്ങൾ.
ഓരോ ഭാഗവും, അടുത്ത ഭാഗം കേൾക്കുന്നതിനുള്ള ആകാംക്ഷ
ശ്രോതാക്കളിൽ സൃഷ്ടിക്കണം. നാഗവള്ളിയുടെ ‘അവൾ അല്പം
വൈകിപ്പോയി’, ‘ചേട്ടത്തിയമ്മ’, ലളിതാംബിക അന്തർജനത്തി
ന്റെ ‘പ്രസാദം’, ടി.എൻ. ഗോപിനാഥൻ നായരുടെ ‘വൈതരണി’,
ജി. ശങ്കരപിള്ളയുടെ ‘കുഞ്ഞുങ്ങളുടെ അമ്മ’ തുടങ്ങിയവ ശ്രോതാക്കളെ
ഹഠാദാകർഷിച്ച റേഡിയോ തുടർ നാടകങ്ങളിൽ ചിലതു
മാത്രം. മഹിളാലയത്തിൽ പ്രക്ഷേപണം ചെയ്ത പി. ഗംഗാധരൻനായരുടെ
‘മകൻ’ ആണത്രേ മലയാള റേഡിയോ ചരിത്രത്തി
ലെ ആദ്യത്തെ തുടർനാടകം.

റേഡിയോ നാടകവാരത്തിനായി ശ്രോതാക്കൾ കാത്തിരുന്ന
ഒരു കാലമുണ്ടായിരുന്നു. ഓരോ വർഷവും ഒരാഴ്ച നീണ്ടു നിൽ
ക്കുന്ന ഒരു മണിക്കൂർ പരിപാടി കുടുംബ പശ്ചാത്തലത്തിൽ ഒരു
നാടകം, ഒരു ക്ലാസിക് കൃതിയുടെ റേഡിയോ രൂപാന്തരം, ഒരു ഹാസ്യനാടകം,
ഒരു സംഗീതനാടകം, ഒരു അന്യഭാഷാ നാടകത്തിന്റെ
മലയാള രൂപാന്തരം, ഒരു സ്റ്റേജ് നാടകത്തിന്റെ റേഡിയോ അവതരണം,
ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന നാടകം – അങ്ങനെ
വൈവിധ്യമാർന്ന ഇനങ്ങളാണ് നാടകവാരത്തിൽ ഉൾപ്പെടുത്തി
യിരുന്നത്. ആകാശവാണിയുടെ ജനപ്രിയത വർദ്ധിപ്പിക്കുന്നതിൽ
നാടകവാരം മുതൽക്കൂട്ടായിരുന്നു.

ദേശീയോദ്ഗ്രഥനത്തിലേക്കുള്ള മികച്ച സാംസ്‌കാരിക പാതയാണ്
ആകാശവാണിയുടെ ദേശീയ നാടകപരിപാടി. ഇന്ത്യൻ ഭാഷകളിലെ
ശ്രദ്ധേയ നാടകങ്ങളെക്കുറിച്ചറിയാൻ ഈ പ്രതിമാസപരിപാടി
സഹായകമായി.
അഞ്ചു മിനിറ്റിലൊതുങ്ങുന്ന ആക്ഷേപഹാസ്യ പ്രധാനമായ
സ്‌കിറ്റുകൾ റേഡിയോ കാർട്ടൂൺ ശാഖയിലുൾപ്പെടുന്നു. ചുരുങ്ങി
യ സമയത്തിനുള്ളിൽ ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും
പ്രേരിപ്പിക്കുന്ന രൂപകങ്ങളാണിവ. രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക
വിഷയങ്ങളെല്ലാം രണ്ടോ മൂന്നോ കഥാപാത്രങ്ങളിലൂടെ
സരസമായി അവതരിപ്പിക്കുന്നു. തിരുവനന്തപുരം നിലയത്തി
ലെ ‘കണ്ടതും കേട്ടതും’, കോഴിക്കോട്ടെ ‘കിഞ്ചനവർത്തമാനം’
തൃശ്ശൂർ സ്റ്റേഷനിലെ ‘പലരും പലതും’, കൊച്ചിയിൽ നിന്നുള്ള ‘ശനിദശ’,
കണ്ണൂരിലെ ‘കതിരും പതിരും’ തുടങ്ങിയവയ്ക്ക് നല്ല സ്വീ
കാര്യതയാണുള്ളത്. ഈ നിലയങ്ങൾ പ്രക്ഷേപണം ചെയ്തിരുന്ന
‘കലികാലം’, ‘കലികാലക്കോലങ്ങൾ’, ‘ചുറ്റുവട്ടം’, ‘ദിപസ്തംഭം
മഹാശ്ചര്യം’ തുടങ്ങിയ ഹാസ്യപരിപാടികളും ആസ്വാദ്യകരം
തന്നെ.
ഇവയ്‌ക്കെല്ലാം പുറമേ മലയാളമുൾപ്പെടെ മറ്റ് ഇന്ത്യൻ ഭാഷകളിലെയും
ഇംഗ്ലീഷിലെയും പ്രധാന സാഹിത്യ കൃതികൾ നാടകങ്ങളായോ
തുടർ നാടകങ്ങളായോ ആകാശവാണി പ്രക്ഷേപണം
ചെയ്തിട്ടുണ്ട്.
പുതിയകാലം, പുതിയ ശ്രോതാവ്
പുതിയ കാലവും പുതിയ ശ്രോതാവുമാണ് മുന്നിൽ എന്ന യാഥാർത്ഥ്യം
മനസ്സിലാക്കി പ്രമേയത്തിലും അവതരണത്തിലും കാതലായ
കാലികമാറ്റങ്ങൾ വരുത്തിയാൽ റേഡിയോ നാടകങ്ങൾ
ക്ക് നഷ്ടപ്രതാപം തിരിച്ചു പിടിക്കാമെന്ന് ‘റേഡിയോ നാടകപ്രസ്ഥാനം’
എന്ന ഈ ഗ്രന്ഥം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ആശയത്തിലും ആവിഷ്‌കാരത്തിലും, പുതുമയും ഉണർവും നൽ
കാനുള്ള കഴിവും പ്രാപ്തിയും റേഡിയോ പ്രക്ഷേപകനുണ്ടാകണം.
ആധുനിക റെക്കോർഡിങ്ങ് വിദ്യകളുടെ സാധ്യതകൾ ചൂഷണം
ചെയ്യുകയും വേണം.
മികച്ച ശബ്ദ കലാകാരന്മാരുടെ ഒരു നീണ്ട പട്ടിക തന്നെ ഈ
ഗ്രന്ഥത്തിലെ ലേഖനങ്ങളിൽ നിന്നും അനുസ്മരണങ്ങളിൽ നി
ന്നും വായനക്കാരനു ലഭിക്കും. അവരെല്ലാം ശ്രോതാക്കളുടെ ആരാധനാപാത്രങ്ങളായിരുന്നു.
പ്രമുഖരും പ്രഗത്ഭരുമായ പലരുടേയും
പേരുകൾ വിട്ടുപോയിട്ടുണ്ടാവാം. അത്ര സമ്പന്നവും വിപുലവുമായിരുന്നു
റേഡിയോ നാടക പ്രസ്ഥാനത്തിൽ സജീവ പങ്കാളിത്തം
വഹിച്ച കലാകാരന്മാരുടെ പട്ടിക. അവരിൽ പലരുടേയും
ഫോട്ടോകളും റെക്കോർഡിങ് വേളകളുടെ ചിത്രങ്ങളും പുസ്തകത്തിൽ
ഉൾപ്പെടുത്തിയത് വിഷയത്തിന്റെ ഗൗരവവും പ്രസക്തി
യും വർദ്ധിപ്പിക്കുന്നു.

മലയാളത്തിൽ റേഡിയോ നാടകങ്ങൾ നടത്തിയ സാംസ്‌കാരിക
ഇടപെടൽ രേഖപ്പെടുത്താതെ പോയ ചരിത്രമാണ്. ടി.എൻ.
ഗോപിനാഥൻ നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, തിക്കോടിയൻ,
കെ. പത്മനാഭൻ നായർ തുടങ്ങി ചുരുക്കം ചിലരെഴുതിയ
ഗ്രന്ഥങ്ങളിലെ വിവരങ്ങളൊഴിച്ചാൽ ആധികാരികമായ മറ്റു രേഖകൾ
ലഭ്യമല്ല. ഈ ശൂന്യത നികത്താനുള്ള ധീരവും അഭിനന്ദനാർ
ഹവുമായ ശ്രമമാണ് ടി.ടി. പ്രഭാകരൻ സമാഹരിച്ച് കേരള സംഗീ
തനാടക അക്കാദമി പ്രസിദ്ധീകരിച്ച ‘റേഡിയോ നാടക പ്രസ്ഥാനം’.

Related tags : Radio DramaTT PrabhakaranVK Sharafuddin

Previous Post

അയോബാമി അദേബായോ/ ഫസൽ റഹ്മാൻ

Next Post

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ

Related Articles

വായന

കാറ്റിന്റെയും മഴയുടെയും പുസ്തകം; തീവണ്ടിയുടെയും

വായന

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

വായന

‘മലയാളികൾ’ – വിശകലനാത്മക വിശദീകരണം

വായന

കഥാസാഹിത്യത്തിൽ മുനിയുഗം കഴിയുന്നു

വായന

അഴൽ നദികൾ: നഗരവ്യഥകളിൽ ചാലിച്ചെടുത്ത കവിത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വി.കെ. ഷറഫുദ്ദീൻ

ടി. ടി. പ്രഭാകരൻ:...

വി.കെ. ഷറഫുദ്ദീൻ 

റേഡിയോ നാടകപ്രസ്ഥാനം എഡിറ്റർ ടി.ടി. പ്രഭാകരൻ കേരള സംഗീത നാടക അക്കാദമി - വില...

മതമൗലികവാദികൾ ബ്യൂട്ടി പാർലറിൽ

വി.കെ. ഷറഫുദ്ദീൻ 

മതമൗലികവാദവും ഭീകരവാദവും ഉറഞ്ഞുതുള്ളിയ അഫ്ഗാനിസ്ഥാനിൽ, ആ പ്രതിലോമ ശക്തികളുടെ ക്രൂരതകൾക്കിരയായ സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പ് ഉദ്‌ഘോഷിക്കുന്ന...

കാലത്തിന്റെ വിധിവാക്യങ്ങള്‍

വി.കെ. ഷറഫുദ്ദീന്‍ 

ദേശചരിത്രങ്ങളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ അപൂര്‍വമായെങ്കിലും മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ചരിത്രബോധം ഒട്ടുമില്ലാത്ത വേരുകള്‍ നഷ്ടപ്പെടുത്തിയ ഒരു ജനതതിക്ക്...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven