• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഓബ്ജക്ട് തിയേറ്റർ: വഴുതനങ്ങ റിപ്പബ്ലിക്

സുമേധ റൈക്കാർ മാത്രെ/ എം. ജി. സുരേഷ് November 21, 2017 0

പാവക്കൂത്തിൽ നിന്നും ഉരുത്തിരിഞ്ഞ്,ഓബ്ജക്ട് തിയേറ്റർ അഥവാ വസ്തുക്കളെ ആധാരമാക്കിയുള്ള
നാടകം, സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്ന, കാണുന്ന, വസ്തുക്കളെ ആശയവിനിമയത്തിനുള്ള ഉപാധിയാക്കുന്നു. വസ്തുക്കളിൽ ഒളിഞ്ഞ് കിടക്കുന്ന സൂചക കവിതയാണ്, അവിചാരിതമായി കണ്ടെത്തപ്പെടുന്ന കവിതയാണ്, ഓബ്ജക്ട് തിയേറ്ററിന്റെ അടിത്തറ. അതിന്മേലാണ് ഈ നാടക സങ്കല്പം കെട്ടിപ്പെടുത്തിരിക്കുന്നത്.

ദുഷ്പ്രഭുത്വം, ദുർഭരണം, സംഘടിത ആശയപ്രചാരണം എന്നിവയ്‌ക്കെതി
രായ ശബ്ദങ്ങൾ നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് രംഗത്തവതരിപ്പി
ക്കുന്നതെങ്ങിനെ എന്ന് കാണിച്ചു തരികയാണ് ഓബ്ജക്ട് തിയേറ്റർ എന്ന ഇതരനാമമുപയോഗിച്ച് നാടകാവതരണ
ങ്ങൾ നടത്തുന്ന മുംബൈയിലെ കുറച്ച് നാടക പ്രവർത്തകർ.

വഴുതിനങ്ങ, വഴുതനങ്ങ, കത്തിരി
ക്ക, വഴുതന എന്നിങ്ങനെ നിങ്ങൾ അതിനെ
എന്ത് പേരിൽ വിളിക്കുന്നു എന്ന
തല്ല കാര്യം. കുറഞ്ഞ കലോറിയും, ധാരാളം
നാരും, വിറ്റാമിനുകളും, ആന്റി ഓക്‌സിഡന്റുകളുമടങ്ങിയ
ഈ പച്ചക്കറികൊണ്ടുള്ള വിഭവങ്ങൾ നിങ്ങൾക്ക് ഏത്
ഭക്ഷണശാലയിലും സുലഭമായി ലഭി
ക്കും. പല നിറത്തിലും പല വലിപ്പത്തി
നും ഈ പച്ചക്കറി ലഭ്യമാണ്. ഇതുകൊ
ണ്ടുണ്ടാക്കുന്ന വിഭവങ്ങളെന്തൊക്കെ
എന്നൊന്ന് പരതി നോക്കൂ. ഒരു വലിയ
ശ്രേണിതന്നെ കാണാം. ഉത്തരേന്ത്യൻ
വിഭവങ്ങളായ ബൈങ്ങൻ മോമോസ്,
ബൈങ്ങൻ മസാല, ബൈങ്ങൻ റോസ്റ്റ്
എന്നിവ ഇതിൽ ചിലത് മാത്രം. നമ്മളി
വിടെ കാണുന്നത് ഒരു തെരുവോര ഭക്ഷ
ണശാലയാണ്. ഉത്തരേന്ത്യയിൽ ഇത്ത
രം ഭക്ഷണശാലകളെ ധാബ എന്ന് വിളി
ക്കുന്നു. നിങ്ങൾ ഉരുളക്കിഴങ്ങ്, തക്കാളി,
ഉള്ളി അല്ലെങ്കിൽ ഏതെങ്കിലും പച്ചനിറ
ത്തിലുള്ള ആഡംബരങ്ങളുപയോഗിച്ചു
ള്ള ‘എന്തോ ഒരു വിഭവം’ തിരഞ്ഞാണെ
ത്തിയിരിക്കുന്നതെങ്കിൽ, അതാണ് നി
ങ്ങളുടെ ഭക്ഷണ സങ്കല്പമെങ്കിൽ, ഈ
ധാബയിലേക്ക് സ്വാഗതമില്ല. അതുപോലെ
ചില ഇഷ്ട വിഭവങ്ങൾ ആരുമറി
യാതെ കടത്തിക്കൊണ്ടുവന്ന് ധാബയി
ലെ പാചകപ്പുരയിലെത്തിക്കുവനാണ്
നിങ്ങളുദ്ദേശിക്കുന്നതെങ്കിൽ, തെറ്റി. അതെല്ലാം
വലിച്ചെറിയപ്പെടുമെന്ന് ഉറപ്പ്.
അങ്ങിനെ നിങ്ങൾ കൊണ്ടുവരുന്നതെല്ലാം
വലിച്ചെറിയപ്പെടുക മാത്രമല്ല അടു
ക്കള വൃത്തിയായി കഴുകപ്പെടുകയും ചെ
യ്യും. എന്നിട്ട്, ധാബയുടമ, അവിടെ വഴുതനങ്ങയുടെ
യഥാർത്ഥ മാഹാത്മ്യം പുന:സ്ഥാപിക്കും.
അതിനു ശേഷം നിങ്ങളോട് എഴുന്നേറ്റ് നിന്ന് വഴുതനങ്ങയെ
ക്കുറിച്ചുള്ള ഒരു സങ്കീർത്തനം ചൊല്ലാൻ
‘ആവശ്യപ്പെടും’. നല്ല ഊതവർണമുള്ള,
തിളങ്ങുന്ന, ഏതൊരു പഴവർഗത്തേയും
പോലെ തുടുത്തിരിക്കുന്ന, വിശപ്പേറ്റു
ന്ന, വഴുതനങ്ങയെ സ്തുതിക്കുന്ന ഒരു
സ്തുതിഗീതം, സങ്കീർത്തനം. ധാബ
യിൽ നിന്നുമിറങ്ങുമ്പോൾ കൂടെ കുറച്ച്
വഴുതനങ്ങ കൊണ്ടുപോകുവാൻ നിങ്ങ
ളെ പ്രോത്സാഹിപ്പിക്കും എന്നതും മറക്കണ്ട.

ചോയിതി ഘോഷും പദ്മ ദാമാദോരനും
ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ വഴുതനങ്ങ കഥയുടെ രംഗമണ്ഡപമായ ധാബയിൽ നാലുപാടും നിങ്ങൾ കാണുന്നത് വലിച്ചുവാരിയിട്ടിരി
ക്കുന്ന വഴുതനങ്ങകളാണ്. നിലത്തും,
അലമാരപ്പുറത്തും, അടുക്കളയുടെ നാലു
മൂലയിലും എല്ലാം. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്നതാണീധാബ നാടകം.
ഘോഷ് ട്രാം ആർട്‌സ് ട്രസ്റ്റിന്റെ അഞ്ചാമത്തെ
നാടകമാണ് ധാബ. നമ്മുടെ ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റ
ങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉപകരണമായി
ഒരു നിത്യോപയോഗ വസ്തുവി
നെ സ്വീകരിക്കുക എന്നതാണിവർ ചെ
യ്തുവരുന്ന രീതി. 2011 മുതൽ അവർ
ഈ രീതിയിലുള്ള രംഗാവിഷ്‌കാരങ്ങൾ
നടത്തിവരുന്നു. ഇതിനു മുമ്പുള്ള അവരുടെ
അവതരണങ്ങളായ നോസ്‌തോസ്,
എ ബേഡ്‌സ് ഐ വ്യൂ, ഓബ്ജക്ട്‌സ് ഇൻ
ദ മിറർ എന്നിവയ്ക്ക് അവർ ഉപയോഗി
ച്ചത് ഷൂസ്, കണ്ണാടികൾ, കടലാസുകൊ
ണ്ട് വെട്ടിയുണ്ടാക്കിയ ശില്പങ്ങൾ, പ്രാവുകൾ,
കളിക്കാനുപയോഗിക്കുന്ന കാറുകൾ
എന്നിവയൊക്കെയാണെങ്കിൽ, ധാബയിലെത്തിയപ്പോൾ
അത് സാധാരണമായ,
മുഷിപ്പനായ, വഴുതനങ്ങയായിരി
ക്കുന്നു. ഈ വസ്തുക്കളുടെ അത്ഭുതലോകവും,
അഭിനേതാക്കളും രണ്ട് വ്യത്യ
സ്ത പ്രതലങ്ങളിലാണ് വ്യാപരിക്കുന്ന
ത്. അഭിനേതാക്കൾക്ക് ശോഭ പകരുന്ന
തിനായി സംഗീതവും വെളിച്ചവുമുണ്ട്.

രണ്ട് പ്രതലങ്ങളിൽ ആദ്യത്തേത്, നമ്മൾ
സർവസാധാരണം എന്ന നിലയിലെടു
ക്കുന്ന സാമഗ്രികളിന്മേൽ ഈ വസ്തു
ക്കളുപയോഗിച്ച് വികാരങ്ങൾ ആവാഹി
ക്കുന്നു എന്നതാണ്. ഇതിനുപയോഗി
ക്കുന്ന സാമഗ്രികൾ പ്ലാസ്റ്റിക് കുപ്പിയാകാം,
സൂചിയാകാം, മൊബൈൽ ഫോണിന്റെ
കവറാകാം, ബ്രഡ് മുറിക്കുന്ന ക
ത്തിയാകാം.

രണ്ടാമത്തേത് ഈ വസ്തു
ക്കൾ പിന്നെ കൂട്ടായ ഓർമകളും സംഗമ
ങ്ങളും ആഘോഷിക്കുന്നതിനുള്ള പ്രബല
സൂചകങ്ങളാകുന്നു എന്നതാണ്. ഒരു
സ്യുട്ട്‌കേസ്, കുടിയേറ്റത്തിന്റെ കഥകൾ
ക്ക് തുടക്കം കുറിക്കുന്നതുപോലെ, മുത്ത
ശ്ശിയുടെ അവസാന വർഷങ്ങളെ ഓർമി
പ്പിക്കുന്നതുപോലെയുള്ള സൂചകങ്ങൾ.
അതല്ലെങ്കിൽ സ്യുട്ട്‌കേസിന്റെ പൊട്ടി
പ്പോയ താഴ് അറ്റുപോയ ഒരു ബന്ധത്തെ
ഓർമിപ്പിക്കുകയോ, ചങ്ങലക്കെട്ടുകൾ
അഴിഞ്ഞ് വീണ നിമിഷത്തെ ഓർമിപ്പി
ക്കുയോ ചെയ്യുന്നതുപോലെ.

പച്ചക്കറികളുടെ സാങ്കല്പിക അധി
കാര ശ്രേണിയിൽ സാധാരണമായ ഒരി
നം പിന്നെ അനന്യസാധാരണമാകുന്ന
തിന്റെ ആഘോഷമാണ് ധാബ. മനുഷ്യ
ന്റെ പ്രവണതകളെ അത് സൂചിപ്പിക്കു
ന്നു. അതിനോടൊപ്പം ഇന്നത്തെ ഇ
ന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്ന, ചില വസ്തുക്കൾക്ക്
ശുദ്ധതയും പവിത്രതയും
ചർത്തിക്കൊടുക്കുന്ന രീതി വളരുന്നതും
കാണിക്കുന്നു. (വസ്തുക്കൾക്ക് മാത്രമല്ല,
ചില ജിവീത രീതികൾ, അംഗീകരിക്കപ്പെ
ട്ട പെരുമാറ്റ രീതികൾ, വിശ്വാസം അടി
സ്ഥാനമാക്കിയുള്ള ചില ആചാരങ്ങൾ
എന്നിങ്ങനെയുള്ളതും) അപ്പോൾ അതല്ലാത്തതിനൊക്കെ
അതൊരു കീഴാള, വി
പരീത, താഴ്ന്ന, സ്ഥാനം സ്വാഭാവികമായും
പകർന്നുനൽകുന്നു. ചിന്തകളുടെ
കാർക്കശ്യമാണ് ധാബ എടുത്തുകാണി
ക്കുന്നത്. ഈ ചിന്താകാർക്കശ്യം മൂലം വരുന്ന,
പൊരുത്തമില്ലാത്തതിനൊന്നും ഇവിടെ
സ്ഥാനമില്ല എന്ന നയവും അതെടുത്തുകാണിക്കുന്നുണ്ട്.

പൊരുത്തമില്ലാ
ത്തവനു മാത്രമല്ല, പുതിയവയ്ക്കും, സാധാരണമല്ലാത്തതിനും
ഇതുവരേയ്ക്കും
പരീക്ഷിക്കപ്പെടാത്തതിനും സ്ഥാനമി
ല്ലെന്നും അത് പറയുന്നു. ധാബയിലെ വഴുതനങ്ങ
പ്രേമി, സത്യമായും മറ്റ് പച്ചക്ക
റികളെ കുത്തിക്കൊല്ലുന്നു, ചവിട്ടിയരയ്
ക്കുന്നു, അവയോട് കോപിക്കുന്നു, അവയിലെ
പോഷകമൂല്യത്തെക്കുറിച്ച് തനി
ക്കുള്ള എതിരഭിപ്രായം ശക്തമായി രേഖപ്പെടുത്തുന്നു.
അതിനു പ്രചാരണം നൽ
ക്കുന്നു. അതിനെ വളച്ചൊടിക്കുന്നു. രംഗ
ത്തുനിന്ന് ‘മറ്റുള്ളവരെ’ ഉന്മൂലനം ചെയ്യുമ്പോൾ
മാത്രമേ അവർക്ക് ശാന്തി ലഭി
ക്കുന്നുള്ളു. ഇവിടെയാണ് ധാബയിലെ
വഴുതനങ്ങ അന്തസ്സിന്റെ സൂചകമാകു
ന്നത്. സംസ്‌കാരത്തിന്റെ അടയാളമാകു
ന്നത്, ഉയർന്നവരെ സാധാരണക്കാരിൽ
നിന്നും വേർതിരിക്കുവാനുള്ള ഉപകരണമാകുന്നത്.

സമീറ അയ്യങ്കാരുടെ നാടകരചനാശാസ്ത്രം
വഴി ജീവൻ വയ്പിച്ച ഘോഷി
ന്റെ ധാബ, സാങ്കല്പികമെങ്കിലും വിദ്യഭ്യാസപരമായ
ഒരു നാടകമാണ്. ലോക
ത്തെ ഒന്നാകെ ആലിംഗനം ചെയ്യാതെ,
അതിനെ ശ്രേണികളാക്കി, പന്തികളാ
ക്കി തരം തിരിക്കുവാൻ നമ്മിലുള്ള കഴി
വിലേക്ക് ചില വസ്തുക്കളിലൂടെ നമ്മുടെ
കണ്ണുതുറപ്പിക്കുന്ന ഒരു നാടകം. തി
യേറ്റർ രംഗത്തും അതുപോലെതന്നെ ജീ
വിതത്തിലും സമത്വവാദം പരിശീലിക്കുവാൻ
ഒരു അവസരം എന്ന നിലയിലാണ്
ഓബ്ജക്ട് തിയേറ്റർ അഥവാ വസ്തു
ക്കൾ അധിഷ്ഠിതമാക്കിയുള്ള നാടക
ങ്ങൾ എന്ന സങ്കല്പത്തെ ഘോഷ് നോ
ക്കിക്കാണുന്നത്.

”ഓരോ നാടകത്തിനു ശേഷവും
ഞാൻ നാടകങ്ങളിൽ സാധാരണമായി
ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിൽ
നിന്നും ഉപകരണങ്ങളിൽ നിന്നുമകന്ന്
ദൈനംദിന ജീവിതത്തിലെ വസ്തു
ക്കൾ ഉപയോഗിക്കുന്നതിലേക്കടുക്കുന്ന
തായി അറിഞ്ഞു. സാധാരണവും ലളിതവുമായ
വസ്തുക്കളുപയോഗിച്ച് നടത്തു
ന്ന പ്രവൃത്തികളും പ്രവർത്തനങ്ങളും പ്രതീക്ഷിക്കുക
പോലും ചെയ്യാത്ത ആഴ
ങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിനു
സഹായകരമാകുന്നു എന്ന് തോന്നി,”
ഘോഷ് പറയുന്നു. ധാബ അവർ ആറുതവണ
രംഗത്തവതരിപ്പിക്കുകയുണ്ടായി.
ഹർക്കത് സ്റ്റുഡിയോ, കുക്കൂ ക്ലബ്ബ്,
ബ്രെവ്‌ബോത് പബ്, ക്ലാപ്പ് മലാഡ് എ
ന്നിങ്ങനെയുള്ള സ്ഥലങ്ങളായിരുന്നു ഇതിനായി
മുഖ്യമായും തിരഞ്ഞെടുത്തിരു
ന്നത്. ട്രാമിലെ കലാകാരന്മാർ ഇപ്പോൾ
ധാബയെ വലിയ രംഗമണ്ഡപങ്ങളിലേക്കെത്തിക്കുവാൻ
ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നവംബർ 2016ലാണ് ആദ്യമായി ധാബ
അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ അവർ
ഒരു കൊച്ചു ഇടവേളയെടുത്തിരിക്കു
ന്നു. ആദ്യമവതരിപ്പിക്കപ്പെട്ടതിനു ശേഷം
ഇതുവരേക്കും കാണികളിൽ നിന്നും
ലഭിച്ച ആശയങ്ങൾ കൂട്ടിച്ചേർത്ത് ധാബയെ
ഒന്നുകൂടി പുന:സൃഷ്ടിക്കുവാനായാണ്
ഈ ഇടവേള. തന്റെ മുൻനാടകങ്ങളി
ലെല്ലാം സംഭവിച്ചതുപോലെ, ഇതേ കഥ
അവതരിപ്പിക്കുന്നതിനുള്ള മറ്റ് സാദ്ധ്യ
തകളെന്തൊക്കെയുണ്ടോ അതൊക്കെ
ധാബ ഉൾക്കൊള്ളും.

”മുബൈ ഉപകരണങ്ങളുടേയും വസ്തുക്കളുടേയും ഒരു മഹാസമുദ്രമാണ്.
മൊത്തമായി ഉല്പാദി
പ്പിക്കുകയും, മൊത്തമായി ഉപയോഗി
ക്കപ്പെടുകയും ചെയ്യുന്ന ഇടം. ഇത് ഞ
ങ്ങളുടെ കഥാതന്തു വികസിപ്പിക്കുന്നതി
നും വസ്തുക്കളെ ആശ്രയിച്ചുള്ള പദസമുച്ചയം
വികസിപ്പിക്കുന്നതിനും സഹായിക്കുന്നു”
– ഘോഷ് പറയുന്നു.

ധാബയുടെ ഉൾതളങ്ങൾ ഒരു നവീകരണത്തിനുള്ള
തയ്യാറെടുപ്പ് നടത്തു
മ്പോൾ, അതിലെ ചില വസ്തുക്കൾ മറ്റൊരു
സ്ഥലത്തിടം പിടിക്കുന്നു. ഛുുു
എന്ന് പേരിട്ടിരിക്കുന്ന ഒരു മ്യൂസിയത്തി
ലാണിതെത്തുന്നത്. മ്യൂസിയം ഓഫ്
ഓർഡിനറി ഓബ്ജക്ട്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ്
ഛുുു. ജനക്കൂട്ടങ്ങളിൽ നിന്നും ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ചാണീമ്യുസിയം
നിർമിക്കപ്പെടുന്നത്. ഈ വരുന്ന ആഗസ്ത് മാസ
ത്തിൽ മുംബൈയിൽ ഇത് പൊതുജന
ങ്ങൾക്കായി തുറന്ന് കൊടുക്കപ്പെടും.

ഈ മ്യുസിയത്തിന്റെ ആദ്യ രണ്ട് പതിപ്പുകൾ
ഇത്തരം വസ്തുക്കൾ ശേഖരിക്കു
ന്നവരുടെ താത്പര്യങ്ങളിൽ നിന്നും ഉയർന്നതായിരുന്നുവെങ്കിൽ,
പുതിയ പതിപ്പിലെ
പലവക വസ്തുക്കൾ മുബൈ
നിവാസികളും, ന്യൂ ദൽഹിയിലെ ഒരു ദ
മ്പതികളും, ബർലിൻ, മ്യുനിച്ച് എന്നിവി
ടങ്ങളിൽ നിന്നുമുള്ള രണ്ട് പേർ വീതവും
സംഭാവന ചെയ്തവയാണ്. ഇത് തുട
ങ്ങിവയ്ക്കുവാനുള്ള സമയം അടുത്തെ
ത്തുന്നതിനാൽ വിട്ടുപോയ കാര്യങ്ങൾ
പൊടുന്നനെ ചെയ്ത് തീർക്കുവാനുള്ള
തിരക്കിലാണ്. പ്രാധാന്യമുള്ള കാര്യങ്ങ
ളുമായി ബന്ധമുള്ള കൊച്ചു-വലിയ വസ്തുക്കൾ
എന്തൊക്കെയെന്ന് വിളിച്ച്
പറയുന്ന പരസ്യപ്പലകകൾ സോഷ്യൽ
മീഡിയയിൽ അങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇപ്പോൾ

ലഭ്യമായ വസ്തുക്കൾ വളരെ രസകരമായി
തോന്നുന്നു. ഒരു റിലാക്‌സോ ചെരി
പ്പ്, പഴവർഗങ്ങൾ നിറച്ച് തുറന്ന് വച്ചിരി
ക്കുന്ന ഒരു ടിൻ, ഒരു ജ്യോമട്രി ബോക്‌സ്,
ആസ് ത്മയ്ക്ക് ഉപയോഗിക്കുന്ന ഇൻ
ഹേലർ, ഞെക്കിപ്പിഴിഞ്ഞൊഴിഞ്ഞ ടൂ
ത്ത് പേസ്റ്റിന്റെ ഒരു ട്യൂബ് എന്നിവയൊക്കെ
ഇതിൽ പെടുന്നു.

ശേഖരിക്കപ്പെട്ട വസ്തുക്കൾതന്നെ
അതിന്റെ വിഷയമെന്തെന്ന് പറയുന്ന,
ജനാധിപത്യമര്യാദയുള്ള ഒരു സ്ഥലമാണ്
ഛുുു എന്നാണ് ഹർക്കത് സ്റ്റുഡി
യോയുടെ ഡയറക്ടർ കരൻ തൽവാർ പറയുന്നത്.
അദ്ദേഹം ഇതുവരേയ്ക്കും 26
ഇനങ്ങൾ ഈ ശേഖരണത്തിലേക്ക് മുതൽകൂട്ടിയിട്ടുണ്ട്.

ശേഖരിക്കപ്പെട്ട വസ്തുക്കളോടൊപ്പം
അവയെക്കുറിച്ചുള്ള തലക്കുറിയുടെ
കയ്യെഴുത്തുണ്ടാകും. ഈ
വസ്തു അത് ശേഖരിച്ചയാളുടെ കയ്യിൽ,
ജീവിതത്തിൽ, എങ്ങിനെ എത്തിപ്പെട്ടു
എന്നും അതുമായി അദ്ദേഹത്തിനെന്ത്
പങ്കാളിത്തമെന്നും എഴുതിവച്ചിട്ടുണ്ടാ
കും. ഇങ്ങിനെ ബാക്കി വന്ന വസ്തുക്ക
ളെ തൽവാർ തന്റെ ഈയിടെയിറങ്ങിയ
ഹ്രസ്വസിനിമയിൽ ശിഥിലീകരിക്കുക
യും അപനിർമാണം നടത്തുകയുമുണ്ടായി.
‘ആൻഡ് സംടൈംസ്, ഷി ലവ്ഡ് മി
ടൂ’ എന്നാണാ ഹ്രസ്വസിനിമയുടെ പേര്.

ഘോഷിനെപ്പോലെയുള്ള പൂർണ
സമയക്കാർ ഈ രംഗത്ത് മുംബൈയിലി
ല്ല. അതിനാലാണ് ട്രാം ആർട്‌സിന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിക്കുന്ന ‘സ്വയം
ചെയ്യുക’ എന്ന ലക്ഷ്യം മുൻർനിർത്തി
യുള്ള കളരി പ്രാധാന്യമർഹിക്കുന്നത്. വളരെചെറുപ്രായത്തിലേ
വസ്തുക്കളോട്ഒരു വൈകാരിക അടുപ്പം സ്ഥാപിക്കുവാൻ
സഹായിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും
ട്രാം ഇതിനായി ക്ലാസ്മുറികളിലൊതുങ്ങുന്ന ചില പാഠ്യപദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു.
നിങ്ങൾ വലിയ ചിന്തയൊന്നും കൂടാതെ നിത്യവും ഉപയോഗിക്കുന്ന,
ഉപയോഗശേഷം വലിച്ചെറിയുന്ന, സമാനതകൾ പലതുമുള്ള,
തിളക്കമേറെയുള്ള വസ്തുക്കളെ അറി
യുവാനും മനസിൽ അവയ്‌ക്കൊരു മുദ്രണം
ലഭിക്കുവാനും ഈ കളരികളിലൂടെ
കടന്നുപോയവർക്ക് അവസരം, പരിശീ
ലനം, ലഭിക്കുന്നു. എന്നാൽ ഈ ശ്രമം
നാടകം പരിശിലിക്കുന്നവർക്കുള്ളതാ
ണ്. കഴിഞ്ഞ വർഷത്തെ കളരി പോലെതന്നെയാണിതും.

അവതരണ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് വസ്തു
ക്കളോട് ചർച്ച ചെയ്ത്, അതിനൊരു
അർത്ഥം ലഭ്യമാക്കാൻ രണ്ട് അഭിനേതാ
ക്കൾ നടത്തുന്ന ശ്രമമായിരുന്നു കഴി
ഞ്ഞ വർഷത്തെ കളരിയിൽ.

ഉദാഹരണത്തിന്, ഒരൊറ്റ ഷൂസ് ഉപയോഗിച്ച്
ഗെരീഷ് ഖെമാനി, നഗര
ത്തിലെ ഏകാന്തതയെക്കുറിച്ച ് പറ
ഞ്ഞു. പിന്നെ ഒരു ജോടി ഷൂസ് ഉപയോഗിച്ച്
സ്‌കൂളിലെ അടിച്ചമർത്തലിനെക്കുറിച്ചും.
അതുപോലെ, ലിംഗസമത്വം,
ലൈംഗികത എന്നീവിഷയങ്ങളിൽ താത്പര്യമുള്ള
അഭിനേതാവ്, വിക്രാന്ത്
ധോത്തെ, തൊലിയടർത്തിയെടുക്കാ
വുന്ന പച്ചക്കറികളും പഴവർഗങ്ങളുമുപയോഗിച്ച്,
സമൂഹത്തിലെ പുരുഷാധിപത്യത്തെക്കുറിച്ചും,
സ്ത്രീകളെ അടിച്ചമർ
ത്തുന്നതിനെക്കുറിച്ചും പ്രതിപാദിക്കുകയുണ്ടായി.

ഈ കളരിയെ ‘സ്വയം നിങ്ങൾക്ക്
വേണ്ടി ചെയ്യുക’ എന്നർത്ഥം വരുന്ന
‘ഡു ഇറ്റ് ഫോർ യുവേഴ്‌സല്ഫ്’ എന്ന
തിന്റെ ചുരുക്കാക്ഷരമായ ഉഎഎഗ എന്നാണ്
വിളിക്കുന്നത്. ഉഎഎഗയിൽ പങ്കെടുക്കു
ന്നവരുടെ വീഡിയോ, ട്രാം റെക്കോഡ്
ചെയ്യുന്നുണ്ട്. എന്നിട്ട് ആ റെക്കോഡിങ്
ഉപയോഗിച്ച്, ഒരു കാണിക്ക് ഇതിനെ
ക്കുറിച്ചുള്ള അഭിപ്രായമെന്തെന്ന്, പ്രേ
ക്ഷകന്റെ പ്രതികരണമെന്തെന്ന് കളരി
യിൽ പങ്കെടുക്കുന്നവരെ അറിയിക്കു
ന്നു. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ധാബയുടെ
പ്രവർത്തകരെപ്പോലെതന്നെ,
വസ്തുക്കളുടെ ഈ ലോകത്തിൽ വിഷയങ്ങളെ
വിലമതിക്കുവാൻ ഇനിയും പലരേയും
പരിശീലിപ്പിക്കുന്നു എന്നർ
ത്ഥം. ഇങ്ങിനെയുള്ള വസ്തുക്കളിൽ നി
റവും ചന്തവുമേറിയ വഴുതനങ്ങളും ഉൾ
പ്പെടുന്നു.

Previous Post

കുരീപ്പുഴയുടെ കാവ്യസന്ധ്യ നെരൂളിൽ

Next Post

ഏറ്റവും നല്ല നടൻ ശ്രീജിത്ത് മോഹൻ

Related Articles

Drama

ചരിത്രം മറന്ന രണ്ടു യോഗക്ഷേമ നാടകങ്ങൾ

Drama

ഞാനില്ലാത്ത ഞങ്ങൾ

Drama

ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന പെണ്ണരങ്ങ്

Drama

നാടകം: വളർത്തുമൃഗങ്ങൾ

Dramaപ്രവാസം

പനവേൽ സമാജം കെ.എസ്. എൻ. എ. പ്രവാസി നാടക മത്സര വിജയികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സുമേധ റൈക്കാർ മാത്രെ/ എം. ജി. സുരേഷ്

ഓബ്ജക്ട് തിയേറ്റർ: വഴുതനങ്ങ...

സുമേധ റൈക്കാർ മാത്രെ/ എം. ജി. സുരേഷ്  

പാവക്കൂത്തിൽ നിന്നും ഉരുത്തിരിഞ്ഞ്,ഓബ്ജക്ട് തിയേറ്റർ അഥവാ വസ്തുക്കളെ ആധാരമാക്കിയുള്ള നാടകം, സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്ന,...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven