• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വംശഹത്യയ്ക്ക് വിധേയരാകുന്ന റോഹിൻഗ്യൻ മുസ്ലീങ്ങൾ

ഡോ. മാത്യു ജോസഫ് ചെങ്ങളവൻ October 21, 2017 0

കഴിഞ്ഞ ആഗസ്റ്റ് മാസം
അവസാനവാരം മുതൽ റോഹിൻഗ്യൻ മുസ്ലീങ്ങൾ
ക്കെതിരായി മ്യാൻമാർ ഭരണകൂടം നട
ത്തിവരുന്നവംശീയാക്രമണങ്ങൾ
ഏതാണ്ട് നാലു ലക്ഷത്തോളം റോഹിൻ
ഗ്യകളെ അഭയാർത്ഥികളാക്കുകയും
ആയിരത്തിലധികം പേരുടെ മരണത്തി
നിടയാക്കുകയും ചെയ്തു.

റോഹിൻഗ്യകൾക്കെതിരായി മ്യാൻ
മാർ ഭരണകൂടം നടത്തുന്ന അടിച്ചമർ
ത്തലിനെതിരെ പൊരുതുന്ന ആരാക്കൻ
റോഹിൻഗ്യൻ സാൽവേഷൻ ആർമി (ARSA)യുടെ പ്രവർത്തകർ സൈന്യത്തി
നും പോലീസിനും നേർക്ക് നടത്തിയ
ആക്രമണങ്ങളും അവയ്‌ക്കെതിരെ ഭരണകൂടം
നടത്തുന്ന പ്രത്യാക്രമണങ്ങളു
മാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസ
ന്ധിക്ക് കാരണം.

മ്യാൻമാറിന് സ്വാതന്ത്ര്യം ലഭിച്ച 1948
മുതൽ ആരംഭിച്ചതാണ് റോഹിൻഗ്യൻ
മുസ്ലീങ്ങളുടെ ദുരിതം. സ്വാതന്ത്ര്യത്തിനു
ശേഷം നിലവിൽ വന്ന പൗരത്വ നിയമപ്രകാരം
തദ്ദേശവാസികളല്ല എന്ന
കാരണം പറഞ്ഞ് റോഹിൻഗ്യകൾക്ക്
പൗരത്വം നിഷേധിക്കപ്പെട്ടു. ഇങ്ങനെ
പൗരത്വം നഷ്ടപ്പെട്ട് ബംഗ്ലാദേശിനോട്
അതിർത്തി പങ്കിടുന്ന മ്യാൻ
മാർ സംസ്ഥാനമായ രാക്കെയിനിൽ ജീവിച്ചുപോന്ന
റോഹിൻഗ്യകളോട് ക്രൂരമായ
അടിച്ചമർത്തൽ സമീപനമാണ് കാലാകാലങ്ങളായി
മ്യാൻമാറിൽ അധികാര
ത്തിലിരുന്ന സർക്കാരുകൾ സ്വീകരിച്ചിട്ടു
ള്ളത്.

നിരവധി വംശീയ വിഭാഗങ്ങൾ
അധിവസിക്കുന്ന ഒരു രാജ്യമാണ് മ്യാൻ
മാർ. ബുദ്ധമതത്തിന് ഭൂരിപക്ഷമുള്ള
മ്യാൻമാറിൽ ഇസ്ലാം മതവും ക്രിസ്തുമതവും
ഹിന്ദുമതവും താന്താങ്ങളുടെ
വിശ്വാസാചാരങ്ങൾ തുടർന്നുപോരുന്നു
ണ്ട്. മുഖ്യമായും ഇസ്ലാം മതവിശ്വാസികളായ
റോഹിൻഗ്യകൾ അവർ അധിവസി
ക്കുന്ന രാക്കെയിൻ സംസ്ഥാനത്ത് കാല
ങ്ങളായി ജീവി ച്ചു വന്നി രുന്നവ രാ
ണെന്നും, അങ്ങനെയല്ല ബ്രിട്ടീഷ് ആധി
പത്യസമയത്ത് ഇന്നത്തെ ബംഗ്ലാദേ
ശിന്റെ തെക്കുകിഴക്കൻ പ്രദേശത്തു
നിന്ന് നെൽകൃഷി വ്യാപനത്തിന്റെ ഭാഗ
മായി കുടി യേ റി യ വ രാ ണെന്നും
വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്താ
യാലും രാക്കെയിൻ സംസ്ഥാനത്തെ
ജനസംഖ്യയിൽ (33 ലക്ഷം) 8 മുതൽ 13
ലക്ഷത്തോളമാണ് റോഹിൻഗ്യകളുടെ
എണ്ണം.

മേൽസൂചിപ്പിച്ച വാദങ്ങളിൽ ഏതു
സ്വീകരിച്ചാലും മ്യാൻമാർ സ്വതന്ത്രമാകു
ന്നതിന് ഏറെ മുമ്പുതന്നെ രാക്കെയിൻ
സംസ്ഥാനത്ത് തലമുറകളായി ജീവിച്ചി
രുന്നവരാണ് റോഹിൻഗ്യകൾ എന്ന്
കാണാം. നിയതമായ അതിർത്തികൾ
ക്കുള്ളിൽ ഒരു പരമാധികാര രാഷ്ട്രം നിലവിൽ
വരുന്നതിനു മുമ്പ് ആ അതിർത്തി
കൾക്കുള്ളിൽ നിവസിച്ചിരുന്നവരോട്
വിവേചനപരമായി പെരുമാറുന്നതും
പൗരത്വം നിഷേധിക്കുന്നതും അന്താ
രാഷ്ട്ര നിയമങ്ങളുടെയും പെരുമാറ്റചട്ട
ങ്ങളുടെയും മനുഷ്യാവകാശ രേഖയു
ടെയും നഗ്‌നമായ ലംഘനമാണ്.

മ്യാൻമാർ എന്ന രാജ്യം നിലവിൽ
വന്നപ്പോൾ മുതൽ റോഹിൻഗ്യകൾ
അനുഭവിക്കുന്ന ദുരിതം കൂടുതൽ തീവ്രതരമായത്
1962ൽ ജനറൽ നെവിന്റെ
നേതൃത്വത്തിൽ പട്ടാളം അധികാരം പിടി
ച്ചെടുത്തതോടെയാണ്. പട്ടാളഭരണകൂടങ്ങൾ
സ്ഥാപിക്കുക പ്രായേണ എളുപ്പ
മാണെങ്കിലും രാഷ്ട്രീയസാധുതയോടെ
തുടർന്ന് അവയ്ക്ക് ഭരണം കയ്യാളാൻ
ബുദ്ധിമുട്ട് അനുഭവപ്പെടുക സ്വാഭാവികമാണ്.
മ്യാൻമാറിലെ പട്ടാളഭരണകൂ
ടവും തുടക്കം മുതൽതന്നെ ഇത്തരം ഒരു
സാധുതാപ്രതിസന്ധി അഭിമുഖീകരിച്ചി
രുന്നു. അതിനെ മറികടക്കാൻ അവർ
കണ്ടെത്തിയ വഴി ഭൂരിപക്ഷ മതവിഭാഗമായ
ബുദ്ധമതത്തിലെ മൗലികവാദി
കളെ കൂട്ടുപിടിച്ച് ഇതര മതവിഭാഗങ്ങൾ
ക്കെതിരായി ഭരണകൂട ഹിംസ നട
ത്തുക എന്നുള്ളതാണ്. റോഹിൻഗ്യൻ
മുസ്ലീങ്ങൾക്കെതിരെ തുടർന്നുപോന്ന
അടിച്ചമർത്തൽ നയത്തിന്റെ പശ്ചാത്ത
ലമിതാണ്.

ബംഗ്ലാദേശിനെ പാകിസ്ഥാനിൽ
നിന്നും വിമോചിപ്പിക്കുന്നതിനു വേണ്ടി
അവി ടത്തെ ജന ങ്ങൾ നടത്തിയ
1970-71 കാലത്തെ ഐതിഹാസിക സമരവും
ആ സമരത്തോട് ജനറൽ യാഹ്യാഖാന്റെ
നേതൃത്വത്തിലുള്ള പാകിസ്ഥാനിലെ
സൈനിക ഭരണകൂടം സ്വീകരിച്ച
മർദന നടപടികളും ബംഗ്ലാദേശിൽ
നിന്നുള്ള ധാരാളം പേരെ ആ കാലയളവിൽ
അഭയാർത്ഥികളായി മ്യാൻമാ
റിലെ രാക്കെയിൻ സംസ്ഥാനത്തെത്തി
ച്ചു. ബംഗാളി ഭാഷയുടെ ഒരു വകഭേദമായ
ചിറ്റഗോനിയൻ ഭാഷ സംസാരി
ക്കുന്ന റോഹി ൻ ഗ്യ കൾക്കിട യിൽ
ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി
കൾ ബുദ്ധിമുട്ടേതുമില്ലാതെ ഇടകലർ
ന്നു.

ഇങ്ങനെ മ്യാൻ മാ റി ലെത്തിയ
ബംഗ്ലാദേശികളായ അഭയാർത്ഥികൾ
ക്കെതിരെ 1978ൽ സൈനിക ഭരണകൂടം
‘നാഗമിൻ’ എന്ന് നാമകരണം ചെയ്യ
പ്പെട്ട ഒരു ഓപ്പറേഷൻ ആരംഭിച്ചു. ഈ
ഓപ്പറേഷന്റെ ഭാഗമായി റോഹിൻഗ്യ
കൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർ
ത്ഥികളായി വിഭാവനം ചെയ്യപ്പെട്ടു;
നിഷ്‌കരുണം പുറത്താക്കപ്പെടുകയും
ചെയ്തു. എന്നാൽ വൈകാതെ മ്യാൻ
മാറും ബംഗ്ലാദേശും തമ്മിലുണ്ടായ ഒരു
കരാറിന്റെ ഫലമായി ഉദ്ദേശം രണ്ടു
ലക്ഷത്തോളം റോഹിൻഗ്യൻ രാക്കെ
യിൻ സംസ്ഥാനത്ത് പുനരധിവസിക്ക
പ്പെട്ടു.

ഇതിനു സമാനമായ ഒരു റോഹിൻ
ഗ്യൻ വിരുദ്ധ ഓപ്പറേഷൻ 1991 ജൂലൈ
മാസത്തിൽ മ്യാൻമാർ ഭരണകൂടം ആരംഭിച്ചു.
‘ഓപ്പറേഷൻ പൈ’ എന്നു നാമകരണം
ചെയ്യപ്പെട്ട ഈ നടപടി രാക്കെ
യിൻ സംസ്ഥാനത്ത് എത്ര മ്യാൻമാർ
പൗരന്മാരുണ്ട്, എത്ര അനധികൃത കുടി
യേറ്റക്കാരുണ്ട് എന്ന് തിട്ടപ്പെടുത്താ
നാണ് ലക്ഷ്യമിട്ടത്. ഈ ഓപ്പറേഷൻ
ഏതാണ്ട് രണ്ടര ലക്ഷത്തോളം റോഹി
ൻഗ്യകളെ അഭയാർത്ഥികളായി ബംഗ്ലാദേശിൽ
എത്തിച്ചു.

സൈനിക ഭരണകൂടവും ബുദ്ധമത
മൗലികവാദികളും ചേർന്ന് റോഹിൻഗ്യ
കളെ വേട്ടയാടുന്നത് ഇതുകൊണ്ടും
അവസാനിച്ചില്ല. ‘ബുദ്ധമതക്കാർ മാത്രമാണ്
പൗരത്വത്തിന് അവകാശമുള്ളവ
ർ’ എന്ന മുദ്രാവാക്യമുയർത്തി ആക്രമണമഴിച്ചുവിട്ട
ബുദ്ധമത മൗലികവാദി
കളെ അകമഴിഞ്ഞു സഹായിക്കുന്ന
സമീപനമാണ് സൈനിക ഭരണകൂടം
സ്വീകരിച്ചത്.

മ്യാൻമാറിൽ സൈനിക ഭരണം
അവ സാ നി പ്പിച്ച ് ജനാ ധി പത്യം
പുന:സ്ഥാപിക്കാൻ ആംഗ് സെൻ സൂചി
യുടെ നേതൃത്വത്തിൽ നാഷണൽ ലീഗ്
ഫോർ ഡെമോക്രസി (ാ്രഉ) സമരങ്ങൾ
നടത്തുന്ന പശ്ചാത്തലത്തിലും റോഹി
ൻഗ്യകൾക്കു നേരെയുള്ള വംശീയാക്രമണങ്ങൾ
തുടർന്നു. 2012ൽ പൊട്ടിപ്പുറപ്പെട്ട
റോഹിൻഗ്യൻ വിരുദ്ധ കലാപ
ങ്ങൾ വീണ്ടും ഒരു ലക്ഷത്തിലധികം
പേരെ അഭയാർത്ഥികളാക്കി. ഭരണകൂട
ത്തിന്റെ പിൻ ബ ല മുള്ള അഷിൻ
വിരാതു എന്നയാളുടെ നേതൃത്വത്തി
ലുള്ള ‘969 പ്രസ്ഥാന’മാണ് ഈ അതിക്രമങ്ങൾക്ക്
പിന്നിൽ പ്രവർത്തിച്ചത്.

1990കളിൽത്തന്നെ റോഹിൻഗ്യകൾ
ക്കിടയിലുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താനുള്ള
ശ്രമങ്ങൾ ഭരണകൂടം
ആരംഭിച്ചിരുന്നു. 1994 മുതൽ റോഹിൻ
ഗ്യൻ മുസ്ലീം കുട്ടികൾക്ക് ജനന സർട്ടിഫി
ക്കറ്റ് നൽകുന്നതും നിറുത്തിവച്ചു. ഈ
സാഹചര്യത്തിൽ ഭരണകൂടത്തിന്റെയും
ബുദ്ധമത മൗലികവാദികളുടെയും
സംയുക്തമായ ആക്ര മണങ്ങളി ൽ
നിന്നും രക്ഷ നേടുന്നതിനായി സമീപരാ
ജ്യങ്ങളിലേക്കെല്ലാം റോഹിൻഗ്യകൾ
പലാ യനം ചെയ്യാൻ ആരം ഭി ച്ച ു.
ഇങ്ങനെ പലായനം ചെയ്ത റോഹിൻഗ്യ
കളിൽ ഏറെപ്പേരും ബംഗ്ലാദേശിലാണ്
ചെന്നെത്തിയത്. തായ്‌ലാന്റ്, ഇന്തോനേഷ്യ,
മലേഷ്യ, പാകിസ്ഥാൻ, ഇന്ത്യ
എന്നീരാജ്യങ്ങളിലേക്കും റോഹിൻഗ്യ
കൾ പലായനം ചെയ്തു. ഇങ്ങനെ പല
കാലങ്ങളിൽ എത്തിച്ചേർന്ന ഏതാണ്ട്
നാല്പതിനായിരത്തോളം റോഹിൻഗ്യ
കൾ ഇന്ത്യയിലുണ്ട്.

മ്യാൻമാറിലെ ഭരണകൂടം അംഗീകരിച്ച
വംശീയവിഭാഗങ്ങളുടെ പട്ടികയിൽ
റോഹിൻഗ്യകളെ ഉൾപ്പെടുത്തിയിട്ടില്ല.
പൗരത്വമില്ലാത്തവർക്ക് വംശീവിഭാഗ
ങ്ങളുടെ പട്ടികയിൽ ഇടം നൽകാനാ
വില്ല എന്ന കാരണമാണ് ഇതിനടിസ്ഥാനമായി
ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2011 മുതൽ റോഹിൻഗ്യ എന്ന പദം
തങ്ങളുടെ വംശീയതയെ സൂചിപ്പിക്കാനായി
ഉപയോഗിക്കാൻ കഴിയാത്ത
അവസ്ഥയിലാണ് റോഹിൻഗ്യകൾ.
മ്യാൻമാർ ഭരണകൂടം ബംഗാളികൾ
എന്ന നിലയിലാണ് റോഹിൻഗ്യകളെ
വിശേഷിപ്പിക്കുന്നത്. രാക്കെയിൻ
സംസ്ഥാനത്തേയും മ്യാൻമാറിലെയും
തദ്ദേ ശ വാസികളിൽപ്പെടുന്നവരല്ല
റോഹിൻഗ്യകൾ എന്ന് ഉറപ്പിക്കാനാണ്
ഭരണകൂടം അവരെ ബംഗാളികളായി
കണക്കാക്കുന്നത്.

മ്യാൻമാറിലെ ജനാധിപത്യ പുന:
സ്ഥാപനത്തിന്റെ ഭാഗമായി ആംഗ്
സാൻ സൂചിയുടെ നേതൃത്വത്തിലുള്ള
എൻഎൽഡി എന്ന രാഷ്ട്രീയ സംഘടനയ്ക്ക്
അധികാരം കൈമാറിയിട്ടും റോഹി
ൻഗ്യകളുടെ അവസ്ഥയിൽ കാര്യമായ
വ്യത്യാസങ്ങളൊന്നുമുണ്ടായിട്ടില്ല. മ്യാൻ
മാ റിലെ ബുദ്ധമതാനുഷ് ഠിതമായ
ദേശീയവാദത്തിന്റെ ആണിക്കല്ലായ
മുസ്ലിം വിരുദ്ധതയ്ക്ക് എതിരായ നിലപാടു
സ്വീകരിക്കാനുള്ള രാഷ്ട്രീയ പാകതയും
ഇച്ഛാശക്തിയും നോബൽ സമാധാന
പുരസ്‌കാര ജേതാവായ ആംഗ് സാൻ
സൂചിയുടെ നേതൃത്വത്തിലുള്ള ജനാധി
പത്യപക്ഷവും പ്രകടിപ്പിക്കുന്നില്ല.
റോഹിൻഗ്യകളുടെ കൂട്ടക്കൊലയ്‌ക്കെതിരെ
ഖണ്ഡിതമായ ഒരു അഭിപ്രായം പറയാൻ
ഇതുവരെ ആംഗ് സാൻ സൂചി തയ്യാറായില്ല
എന്നുള്ളത് തികച്ചും നിർഭാഗ്യകരമാണ്.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആധാരമായ
അരാക്കൻ റോഹിൻഗ്യൻ സാൽ
വേഷൻ ആർമിയുടെ ആക്രമണങ്ങൾ,
റോഹിൻഗ്യകൾ ഇസ്ലാമിക തീവ്രവാദ
സംഘടനകളുടെ സ്വാധീനത്തിന് വിധേയമായതിന്
തെളിവാണെന്നും അതു
കൊണ്ട് മ്യാൻമാറിനു മാത്രമല്ല അയൽ
രാജ്യങ്ങൾക്കാകെ ഭീഷണിയാണെന്നു
മുള്ള ന്യായത്തിലാണ് ഭരണകൂടം
കടുത്ത അടിച്ചമർത്തൽ തുടരുന്നത്.
ഇന്ത്യയടക്കം മ്യാൻമാറിന്റെ അയൽരാ
ജ്യങ്ങൾ ഈ നിലപാട് പൂർണമായി
അംഗീകരിച്ച മട്ടാണ്. അതിന്റെ ഭാഗമായാണ്
ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള
റോഹിൻഗ്യൻ അഭയാർത്ഥികൾ ദേശ
സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതി
നാൽ അവരെ മ്യാൻമാറിലേക്ക് മടക്കി
അയയ്‌ക്കേണ്ടതാണെന്നുമുള്ള നിലപാട്
ഇന്ത്യൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
ഇങ്ങനെ മടക്കി അയയ്ക്കപ്പെടുന്നവരുടെ
ജീവന് സുരക്ഷിതത്വമുണ്ടാവില്ല എന്ന
റിഞ്ഞി ട്ടു കൂടി അങ്ങനെ ചെയ്യാൻ
ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നത് അഭയാർത്ഥികളോടുള്ള
കാലങ്ങളായുള്ള
ഇന്ത്യയുടെ നയത്തിന്റെതന്നെ ലംഘനമാണ്.
നിലവിൽ ഇന്ത്യൻ ഗവൺമെന്റ്
നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയകക്ഷി
യുടെ പ്രത്യയശാസ്ത്ര നിലപാടിന്റെ
ഭാഗമാണ് ഈ മനുഷ്യത്വരഹിതമായ
നീക്കമെന്ന് പറയാതെവയ്യ.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജന
റൽ അന്റോണിയോ ഗുട്ടെരസ് റോഹിൻ
ഗ്യകളുടെ വംശഹത്യ അവസാനിപ്പിക്ക
ണമെന്ന് ആവ ശ്യ പ്പെ ട്ടു ക ഴിഞ്ഞു.
റോഹിൻഗ്യകളുടെ വംശഹത്യ അവസാനി
പ്പി ക്കാനും, നിഷേ ധി ക്ക പ്പെട്ട
രാഷ്ട്രീയ പൗരാവകാശങ്ങൾ അവർക്ക്
മടക്കിനൽകാനും മ്യാൻമാർ സർക്കാ
രിന്റെ മേൽ സമ്മർദം ചെലുത്താൻ
ഐക്യരാഷ്ട്രസഭയ്‌ക്കൊപ്പം ലോകരാഷ്ട്ര
ങ്ങളും അന്തർദേശീയ പൗരസമൂഹവും
തയ്യാറാവുകയാണ് വേണ്ടത്. അതു
മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള
ഒരേയൊരു മാർഗം.

(ലേഖകൻ ന്യൂദൽഹി ജാമിയ
മില്ലിയ ഇസ്ലാമിയ കേന്ദ്രസർവകലാശാലയിലെ
അക്കാദമി ഓഫ് ഇന്റർനാഷണൽ
സ്റ്റഡീസിൽ അസോസിയേറ്റ്
പ്രൊഫസറാണ്)

Previous Post

ബുദ്ധനും വ്യാളിയും

Next Post

കാഞ്ഞിരം

Related Articles

കവർ സ്റ്റോറി

നക്‌സൽബാരി മുതൽ ബസ്തർ വരെ

കവർ സ്റ്റോറി

കേരള തലസ്ഥാനം തൃശൂർക്കെങ്കിലും മാറ്റുക

കവർ സ്റ്റോറി

കാവിവത്കരിക്കപ്പെടുന്ന സാംസ്‌കാരിക രംഗം

കവർ സ്റ്റോറി

യുക്തിവാദിയുടെ അത്താഴം

കവർ സ്റ്റോറി

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. മാത്യു ജോസഫ് ചെങ്ങളവൻ

വംശഹത്യയ്ക്ക് വിധേയരാകുന്ന റോഹിൻഗ്യൻ...

ഡോ. മാത്യു ജോസഫ് ചെങ്ങളവൻ 

കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനവാരം മുതൽ റോഹിൻഗ്യൻ മുസ്ലീങ്ങൾ ക്കെതിരായി മ്യാൻമാർ ഭരണകൂടം നട...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven