• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഉപേന്ദ്രൻ; നമ്മുടെ കൊളാഷ് ജീവിതങ്ങളിൽ നിന്ന്

സാജൻ മണി July 8, 2013 0

നിരന്തരം പലയിടങ്ങളിൽ നിന്നും വെട്ടി ഒട്ടിക്കപ്പെടുകയും മുറിച്ചുമാറ്റപ്പെടുകയും ചെയ്യപ്പെടുന്ന പലവിധ identity’കൾ ഉൾചേർന്ന ജീവിതങ്ങളാണ് നമ്മുടേത്. പ്രഭവസ്ഥാനമറിയാതെ (origin) നമ്മുടെ ജീവിതങ്ങളിലേക്ക്, മുറിച്ചുചേർക്കപ്പെടുന്ന തത്വചിന്തകളും, വിവരങ്ങളും (informations) ചേർന്ന് നമ്മളൊക്കെ ഒഴുകുകയാണ്, പുതിയതിൽ നിന്ന് പുതിയതിലേക്ക്, ചിലപ്പോൾ പഴയതിലേക്ക് തന്നെ! ഇങ്ങനെ നിരന്തരം ‘കൊളാഷ്'(collage) വത്കരിക്കപ്പെടുന്ന സമകാലിക മനുഷ്യ ഇടങ്ങളിൽ നിന്നുമാണ് ഉപേന്ദ്രൻ തുടങ്ങുന്നത്.

“I’m nobody! who are you?
Are you- No body- too?
Then there’s a pair of us!
Don’t tell! the’d advertise- you know!
How dreary- to be- some body!
How public- like a frog
To tell one’s name – the livelong june
To an admiring Bog!
Emily Dickinson, I am
Nobody! who are you
(പ്രശസ്ത അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസണ്ണിന്റെ കവിതയിൽ നിന്ന്)

ശൂന്യതയുടെ സാക്ഷാത്കാരം / ‘Manifestation of Emptiness’

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും, തന്നിലും, തനിക്കു ചുറ്റിലും വരുന്ന ജീവിതാവസ്ഥകൾ ഉപേന്ദ്രന്റെ കൊളാഷുകളിലേക്ക് ഊർജമാകുന്നു. അഥവാ, ഇത്രകാലം ഈ ചിത്രകാരൻ മുറിക്കുകയും ഒട്ടിക്കുകയും ചായമടിക്കുകയും ചെയ്തത് മലയാളിയുടെ സമകാലികങ്ങളായ ജീവിതാവസ്ഥകളെതെന്നയായിരുന്നു. ഉപേന്ദ്രൻ പക്ഷെ, മലയാളിയിൽ മാത്രമല്ല തന്റെ മനുഷ്യനെ കാണുന്നത്. മറിച്ച് എല്ലാ, ‘നാടക-ജീവിത’ങ്ങൾക്കുമപ്പുറത്ത് ‘കൊളാഷ്’വത്കരിക്കപ്പെട്ട ആഗോളമനുഷ്യന്റെ ഒരുതരം സമാനതകളിലാണ് അയാൾ തന്റെ മനുഷ്യനെ കണ്ടെത്തുന്നത്. എല്ലാ വേഷങ്ങളും അഴിഞ്ഞ്, നഗ്നനായി ഈ ജീവിതത്തിന് നേരെ നിൽക്കുമ്പോൾ ഒന്നുമല്ലാതാകുന്ന നമ്മുടെ ‘multiple identity’’കളും ‘crisis’കളും, എല്ലാ വേഷംകെട്ടലുകളുമൊക്കെയാണ് ഉപേന്ദ്രൻ പലയിടങ്ങളിൽനിന്നും മുറിച്ചെടുത്ത് തന്റെ കലാസൃഷ്ടികളിലേക്ക് ചേർത്തുവയ്ക്കുന്നത്. ‘ആഗോളമനുഷ്യൻ’ / ‘universal human being’’നെയാണ് ഞാനെന്റെ കലയിൽ അടയാളപ്പെടുത്തുന്നത് എന്ന് ഉപേന്ദ്രന്റെ പ്രത്യയശാസ്ത്രം. കൊളാഷ് മാത്രമല്ല ഓരോ കലാസൃഷ്ടിക്കും അനുയോജ്യമെന്ന് അതാത് സമയത്ത് തോന്നുന്നതെല്ലാം ഉപേന്ദ്രന്റെ മാധ്യമങ്ങൾ (mediums) ആകാറുണ്ട്. ഇതിൽ ബ്ലേഡ്, പേന, റബർസീലുകൾ, വിവിധ നിറങ്ങൾ, മാസികകളുടെ പേജുകൾ, പരസ്യങ്ങൾ തുടങ്ങി ആഹാരപദാർത്ഥങ്ങളിലുപയോഗിക്കുന്ന നിറങ്ങൾ വരെ ഉൾപ്പെടുന്നു.

പരമ്പരാഗത കലാവിദ്യാലയ (art school) പരിസരത്തുനിന്നുമല്ല ഉപേന്ദ്രൻ തന്റെ കലാപ്രവർത്തനങ്ങൾ ആരംഭിച്ചത്. മറിച്ച് കഠിനമായ ജീവിതാവസ്ഥകളിൽ നിന്നുമായിരുന്നു തന്റെ കലാവ്യ (art practice) വഹാരങ്ങൾക്ക് (art practice) അയാൾ തുടക്കം കുറിച്ചത്. എറണാകുളത്ത് ജനിച്ചുവളർന്ന ഉപേന്ദ്രന് നഗരവത്കരിക്കപ്പെട്ടുകൊണ്ടിരുന്ന എറണാകുളത്തിന്റെ ഇടങ്ങൾ പുതിയ
ജീവിതപാഠങ്ങളും, അനുഭവങ്ങളും, തിരിച്ചറിവുകളുമാണ് മുന്നിൽ തുറന്നിട്ടത്.

മനുഷ്യാവസ്ഥകളുടെ സമാനതകളിലേക്ക് ഉപേന്ദ്രൻ ഒരു കാഴ്ചക്കാരനായി കയറിച്ചെന്നു. അച്ഛന്റെ പാത പിന്തുടർന്ന് ഒരു മെക്കാനിക്കായി കേരളം മുഴുവൻ തലങ്ങും വിലങ്ങും എല്ലാവരിലും ഒരാളായി (എന്നാൽ കാതും കണ്ണും തുറന്ന് തന്റെ ചിത്രകലാവ്യവഹാര സാദ്ധ്യതകളുടെ ലോകത്തേക്ക് സ്വപ്നം കണ്ട്) ഉപേന്ദ്രൻ
സഞ്ചരിച്ചിരുന്നു. ഇടവേളകളിൽ അയാൾ തന്റെ നഗരം ബാക്കിയാക്കുന്ന സ്‌ക്രാപ്പ് (scrap) കൂനകളിൽ നിന്നും കണ്ടെടുക്കുന്ന ആർട്ട് മാസികകളുടെ പേജുകളിൽ പുതിയ രൂപങ്ങളും, സൗന്ദര്യശാസ്ത്രവും കണ്ടെത്തിക്കൊണ്ടിരുന്നു. ഉപേന്ദ്രൻ ആരെയും
പിന്തുടർന്നില്ല! തന്റെ പുതിയ പുതിയ അന്വേഷണങ്ങളിലൂടെ, കണ്ടെത്തലുകളിലൂടെ അയാൾ കലാപ്രവർത്തനത്തെയും, തന്നെതന്നെയും പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണ്.

കൊച്ചി നഗരം ഉപേക്ഷിച്ചവയിൽ നിന്ന് ഉപേന്ദ്രൻ കണ്ടെടുത്ത കലാമാസികകളുടെ പേജുകളിൽ തന്റെതന്നെ ഫോട്ടോഗ്രാഫുകകളും റബർ സീലുകളും അക്ഷരങ്ങളും പതിപ്പിച്ചാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ‘ഫ്രം കേരളം വിത്ത് ലവ്’ എന്ന കലാസൃഷ്ടിയും വരുന്നത്.

നമ്മുടെ കാലത്തെ അടയാളപ്പെടുത്താൻ ഏറ്റവും നല്ല മാധ്യമം കൊളാഷ് ആണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

“Collage is all about the recycling, reinterpretation and reprocessing of our collective past, peresent and future. And it is the perfect medium for our time” [2] എന്ന് ജെയിംസ് ഗല്ലാഗർ സമകാലിക കൊളാഷുകളെ കുറിച്ചുള്ള ‘Cutting Edges’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ചതും അതുകൊണ്ടുതന്നെ.

ഉപേന്ദ്രൻ എന്ന ചിത്രകാരനെ മനസ്സിലാക്കുന്നതിന് അയാളുടെ ഏറെ വ്യത്യസ്തമായ കലാപ്രക്രിയ (art process) മനസ്സിലാക്കേണ്ടിയിരിക്കുന്നു. കലാകാരൻ കലാമാധ്യമങ്ങളെ,
വസ്തുക്കളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. നേരത്തെ നിശ്ചയിക്കെപ്പട്ട (preplanned) ഒരാശയത്തെ, രൂപത്തെ പ്രതിഷ്ഠിക്കലല്ല ഉപേന്ദ്രന്റെ കൊളാഷ് പ്രക്രിയ (process). എങ്ങനെയാണോ ഉപേന്ദ്രന്റെ കത്തി (സ്വയം
നിർമിച്ച) പരസ്യങ്ങളുടെ അരികുകളിലുള്ള നിറങ്ങളിലൂടെ സഞ്ചരിക്കുന്നത് അതിനനുസരിച്ച് വിവിധ രൂപങ്ങളും ആശയങ്ങളും നിർമിക്കപ്പെടുന്നു. ‘പ്രവൃത്തിയുടെതന്നെ ഒരു പ്രത്യയശാസ്ര്തം’ ഇവിടെ പ്രയോഗിക്കപ്പെടുകയാണ്. നമ്മുടെ കാഴ്ചപ്പാടുകളും ഇങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് ഉപേന്ദ്രൻ കൂട്ടിച്ചേർക്കുന്നുമുണ്ട്. പിന്നീട് പേനയോ, റബർ സീലോ, ഫോട്ടോസ്റ്റാറ്റ് മെഷീനിലൂടെ കടുവ ഫോട്ടോഗ്രാഫുകളോ ഒക്കെ ഈ സൃഷ്ടിയുടെ ഭാഗമായേക്കാം. നിരന്തരം നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന ടെക്‌സ്റ്റുകൾ, സന്ദേശങ്ങൾ (messages പല രൂപത്തിലും ഇവിടെ ആവർത്തിക്കപ്പെടുന്നു. നിത്യമുപയോഗിച്ച് നാം ഒഴിവാക്കുന്നതിൽ നിന്ന്, നമ്മുടെ ആർത്തി പിടിച്ച ഉപഭോഗകാലം ഉപയോഗിച്ച് ഒഴിവാക്കുന്ന ‘വേസ്റ്റിൽ’ നിന്ന്, ഉപഭോഗ തൃഷ്ണകളെ ഉത്തേജിപ്പിക്കുന്ന, വീണ്ടും വീണ്ടും വാങ്ങാൻ പ്രേരിപ്പിക്കുന്ന
തിളങ്ങുന്ന പരസ്യങ്ങൾ അച്ചടിച്ച പേജുകളിൽ നിന്ന്… ഇത്തരം ഉപേക്ഷിക്കപ്പെട്ടവയിൽ നിന്ന്, അവയുടെ ഉദ്ദേശിക്കെപ്പട്ട അർത്ഥങ്ങളിൽ നിന്ന് ഉപേന്ദ്രൻ പുതിയ അർത്ഥങ്ങളിലേക്ക്, പ്രതലങ്ങളിലേക്ക്, തന്റെ കലയിലേക്ക് ഇവയെ കീറി മാറ്റുമ്പോ
ൾ പുതിയ പുതിയ അർത്ഥങ്ങൾ രൂപപ്പെടുന്നു. അർത്ഥങ്ങളുടെ നിറങ്ങൾ മാറുന്നു. താത്കാലികമായ അവസ്ഥകൾ വരയ്ക്കാനല്ല മറിച്ച് തന്റെ തന്നെ ഒരന്വേഷണം നടത്താനാണ് ഉപേന്ദ്രശ്രമങ്ങൾ. നമ്മുടെ കാലം ഉപേക്ഷിക്കുന്നവയിൽനിന്ന്
പുതുകല രൂപപ്പെടുത്തിയെടുക്കുന്ന കലാപ്രക്രിയ ഒരുതരം ‘ഇടപെടലാണ്’! രാഷ്ട്രീയവും സാമൂഹികവും കലാപരവുമായ ഒരു ഇടപെടൽ! കലയുടെതന്നെ വരേണ്യവർഗ സൗന്ദര്യശാസ്ത്രത്തെക്കൂടി അത് വെല്ലുവിളിക്കുന്നുമുണ്ട്.

“some day we all will feel shame”.

ഞാൻ സംതൃപ്തനല്ല,നിങ്ങൾ സംതൃപ്തനല്ല
I am not OK, You are not OK”
(ഉപേന്ദ്രന്റ ഒരു കലാസൃഷ്ടിയിൽ ആവർത്തിച്ചുവരുന്ന റബർ സീൽ സന്ദേശം).

പരമ്പരാഗത കലാസങ്കല്പങ്ങളെ ഉപേന്ദ്രൻ നിരന്തരം വെല്ലുവിളിച്ചിട്ടുണ്ട്. തന്റെ എറണാകുളത്തെ വീട്ടിലെ കൊച്ചുമുറിയിൽ 2004-ൽ സംഘടിപ്പിച്ച ‘Alive on E-Street’ എന്നു പേരിട്ട കലാപ്രദർശനം അതിലൊന്നു മാത്രം. ഉപേന്ദ്രൻ ഒരന്വേഷകനാണ് (explorer).

തന്റെതന്നെ ജീവിതത്തിന്റെ, മനുഷ്യരുടെ, ലോകത്തിന്റെ, കലയുടെ… ഉപേന്ദ്രന്റെ കലാപ്രക്രിയ (ഇറ്റാലിയൻ ഭാഷയിൽ ചെലവുകുറഞ്ഞ എന്നർത്ഥം) എന്ന ലോകപ്രശസ്ത കലാപ്രസ്ഥാനത്തിനെ ഓർമിപ്പിക്കുന്നതായി കലാനിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘conceptual art’ ഭാഷയെ ഒരുപകരണം (tool) ആയി ഉപയോഗിക്കുമ്പോൾ ആർട്ടേ പൊവേര ഭാഷയെ അതിന്റെ സ്വാഭാവികധർമങ്ങളിൽ (Normal Functions) നിന്ന് അടർത്തിമാറ്റി മറ്റൊരു വസ്തു (object) വായി കൈകാര്യം ചെയ്യുന്നു. ‘കലാവസ്തുവിന്റെ അപ-വസ്തുവത്കരണം’ [3] എന്ന് പ്രശസ്ത കലാനിരൂപക ലൂസിലിപ്പാർഡ് (Lucy Lippard) ഒക്കെ വിളിക്കുന്ന പ്രകിയയാണ് ഉപേന്ദ്രന്റേതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരം ‘അപ-
വസ്തുവത്കരണത്തിലൂടെ’ (dematerialization) വസ്തുവിന്റ വരേണ്യവും, കച്ചവടവത്കൃതവുമായ അർത്ഥങ്ങളിൽ നിന്ന് വസ്തുവിനെതന്നെ കലയുടെ പുതിയ അർത്ഥങ്ങളിലേക്ക് അപ-നിർമിക്കുകയാണ് കലാകാരൻ ഇവിടെ നടത്തുന്ന സാമൂഹ്യ
പ്രക്രിയ എന്നു വരുന്നു. ‘ഘടനയുടെയും, മാധ്യമത്തിന്റെയും പരിശുദ്ധി എന്ന പാരമ്പര്യ സങ്കല്പത്തെ തുടച്ചുമാറ്റിയ ഏറ്റവും ശക്തമായ കലാപ്രയോഗം കൊളാഷിലാണുണ്ടായത്’ [4] എന്ന നിരീക്ഷണവും കൂടി ചേർത്തുവായിക്കുമ്പോഴാണ് ഉപേന്ദ്രൻ എന്ന കലാകാരന്റെ ‘കലായുദ്ധ’ങ്ങളുടെ വർത്തമാനം മനസ്സിലാകുക. വാണിജ്യവത്കരിക്കപ്പെട്ട സമകാലിക കലായിടങ്ങളോടോ,
സ്ഥാപനവത്കരിക്കപ്പെട്ട ആശയങ്ങളോടോ, കലാവിദ്യാഭ്യാസ കെട്ടുപാടുകളോടോ ഉപേന്ദ്രന് സമരസപ്പെടേണ്ടിവന്നിട്ടില്ല.

ഉപേന്ദ്രൻ തന്റെ കലാപ്രവർത്തനങ്ങളിലൂടെ, അതിന്റെ പ്രക്രിയയിലൂടെ നിരന്തരം ഈ ‘വ്യവസ്ഥിതി’യുമായി ഒരു യുദ്ധത്തിലാണ് ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. കപടമായ സ്ഥാപനങ്ങളോട് (establishment) അയാൾ നിരന്തരം തന്റ കലയിലൂടെ യുദ്ധം പ്രഖ്യാപിക്കുന്നു. ‘Wartist’ എന്ന് സ്വന്തം ഫോട്ടോഗ്രാഫിന് മുകളിൽ റബർ സീൽ (റബർ മുദ്ര എന്നത് അധികാരത്തിന്റെ ഒരു ചിഹ്നമാണ്. സർട്ടിഫിക്കറ്റുകളിലും ആധാരങ്ങളിലും ഒക്കെ അത് നിരന്തരമായി നമ്മെ ചില അധികാരങ്ങളെ ഓർമിപ്പിക്കുന്നു) പതിപ്പിച്ച് ബിനാലെ വേദിയിൽ പ്രദർശിപ്പിച്ചതും ഈ വേദിയുടെ ഭാഗംതന്നെയാവുന്നു. കൊച്ചി-മുസിരിസ് ബിനാലെയിൽ അവതരിപ്പിച്ച
‘ഫ്രം കേരളം വിത്ത് ലവ്’ ഏറെ ശ്രദ്ധേയമായിരുന്നു. നഗരം ഉപേക്ഷിച്ചവയിൽനിന്ന് ഉപേന്ദ്രൻ കണ്ടെടുത്ത കലാമാസികകളുടെ കവറുകളിൽ തന്റെ ഫോട്ടോ, വിവിധതരം സീലുകൾ എന്നിവ പതിപ്പിച്ച് സൃഷ്ടിച്ച അവയിൽ പലപ്പോഴും (നമ്മൾ അഹങ്കരിക്കുന്ന, എന്നാൽ നമ്മുടേതല്ലാത്ത തെങ്ങിനെ ഓർമിപ്പിച്ചുകൊണ്ട്) കയ്യിലൊരു തെങ്ങുംതയ്യുമായി ലോകത്തേക്കിറങ്ങി, കാഴ്ചക്കാരനായി, വേരുകൾ എവിടെ എന്ന അന്വേഷണത്തിലെന്നപോലെ ഉപേന്ദ്രൻ നഗ്നനായി നമുക്കു മുന്നിൽ നിന്നു. തുരുമ്പു
പിടിച്ച ഇരുമ്പു ചട്ടക്കൂടിൽ ആ ഫോട്ടോഗ്രാഫിക് കലാവസ്തു വ്യവസ്ഥിതിക്ക് നേരെ, വ്യാജവും ശൂന്യവുമായ നമ്മുടെ കാലത്തിനുനേരെ ഒരുവാർട്ടിസ്റ്റിന്റെ പ്രതിരോധമായി നിൽക്കുന്നു.

ഒരിക്കൽ വാഹനാപകടത്തിൽ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഉപേന്ദ്രൻ കണ്ണുതുറന്നത് തന്റെ ബ്രെയിൻ സ്‌കാൻ ചെയ്യാനുള്ള പണത്തിനായി കാത്തുനിൽക്കുന്ന ആശുപ്രത്രിയധികൃതർക്കു നേരെയാണ്. അപകടത്തിൽ ചിതറിപ്പോയ തന്റെ മൊബൈൽ ഫോൺ കഷണങ്ങൾ കൂട്ടിച്ചേർത്ത് കൂട്ടുകാരെ വിളിച്ച് പണം ആ രാത്രി കൊണ്ടുവന്നതിനുശേഷമേ ആശുപത്രിയധികൃതർ ഗുരുതരാവസ്ഥയിൽ അഡ്മിറ്റ് ചെയ്ത ഉപേന്ദ്രന്റെ ബ്രെയിൻ സ്‌കാനിങ്ങിലേക്ക് നീങ്ങിയുള്ളു.

ആ ബ്രെയിൻ സ്‌കാൻ ഫിലിം പിന്നീട് ഉപേന്ദ്രന്റെ “They Scanned my brain but they could not figure out my multiple lives” എന്ന കലാസൃഷ്ടിയായിമാറി. അങ്ങനെ ജീവിതത്തിൽനിന്ന്/അതിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നാണ് ഉപേന്ദ്രന്റെ ആത്മാർത്ഥമായ കലാവ്യവഹാരങ്ങൾ ഉടലെടുക്കുന്നത്. ഉപേന്ദ്രൻ വീണ്ടും തന്റെ അന്വേഷണം തുടരുകയാണ്….

വെറുതെ ഉള്ളിലേക്ക് മാത്രം നോക്കി ജീവിതത്തിന് അർത്ഥം തേടുന്ന കിഴക്കിന്റെ (oriental) ആത്മീയതയല്ല അയാളുടെ മനുഷ്യാന്വേഷണങ്ങൾ. മറിച്ച് അത് വെറുതെ ഇരുന്ന് ഉള്ളിലേക്ക് നോക്കാൻ സമയംപോലും ഇല്ലാത്തവരുടെ ജീവിതയുദ്ധങ്ങളിലൂടെയുള്ള അന്വേഷണങ്ങളാണ്. ‘അതെ! മറ്റൊരു ജീവിതം സാദ്ധ്യ
മാണ്’ [5]. ഉപേന്ദ്രൻ വീണ്ടും വീണ്ടും സീൽ പതിപ്പിക്കുന്നു….
വരച്ചുകൊണ്ടേയിരിക്കുന്നു.

പ്രധാന പ്രദർശനങ്ങൾ

1969-ൽ എറണാകുളത്ത് ജനനം. ആദ്യചിത്രകലാപ്രദർശനം 1994-ൽ കോഴിക്കോട് ലളിതകലാ അക്കാദമി ഗാലറിയിൽ. 1998-ൽ കാശി ആർട്ട് കഫേ(കൊച്ചി)യിൽ ‘Manifestation of Emptiness’, 2002-ൽ ‘Duality’ ബാഴ്‌സിലോണയിൽ (സ്‌പെയിൻ), 2004
-ൽ ‘Between Life and Death’ (സ്‌പെയിൻ). 2007-ൽ ‘Caged’ – ബോംബൈ ആർട്ട് ഗാലറി (മുംബയ്). 2009-ൽ ഗ്രൂപ്പ് ഷോ ലണ്ടനിൽ (Noble Sage Art Gallery, London), 2004-ൽ
തൊടിയിൽ ഹൗസ് എന്ന സ്വന്തം വീട്ടിൽ നടത്തിയ പ്രദർശനവും ശ്രദ്ധേയമായിരുന്നു. കാശി ആർട്ട് ഗാലറിയിൽ 2006-ൽ ഒരുക്കിയ ‘Those Who Remain’ എന്നു പേരിട്ട ഇൻസ്റ്റലേഷൻ ഉപേന്ദ്രന്റെ കലാസൃഷ്ടികളിലെ ഏറ്റവും സവിശേഷമായ ഒന്നായിരുന്നു. ഒരു മുറി മുഴുവൻ ചുമരും തറയുമൊക്കെ ഉപേന്ദ്രന്റെ കല അന്ന് കീഴടക്കി. ഒരു മുറിതന്നെ കലാസൃഷ്ടിയാക്കി ഉപേന്ദ്രൻ മാറ്റിത്തീർത്തു.

എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് തൊടിയിൽ വീട്ടിൽ തന്റെ ഇരട്ടക്കുട്ടികൾക്കും ഭാര്യ ധന്യയ്ക്കുമൊപ്പം തന്റെ കലാ-ജീവിത സമരങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഉപേന്ദ്രനാഥ് ടി.ആർ. ജീവിക്കുന്നു.

Related tags : Artistsajan maniUpendran

Previous Post

പ്രൊഫ. ഷിബു നായർ: അദ്ധ്യാപനത്തിൽ ഒരു മാതൃക

Next Post

ഗണിതകല്പിതം

Related Articles

Artist

ആറാം ദിവസം – ചിത്രകലയിലെ ഉല്പത്തിക്കഥ

Artistകവർ സ്റ്റോറി3

ലതാദേവിയുടെ ക്യാൻവാസിൽ പടരുന്ന നിറചിന്തകൾ

Artist

ഉണ്ണികൃഷ്ണൻ: ഇഷ്ടികകളോട് ചങ്ങാത്തം കൂടിയ ചിത്രകാരൻ

Artist

പ്രകാശം പരത്തുന്ന ഇടവഴികള്‍

Artistകവർ സ്റ്റോറി2

എൻ. കെ.പി. മുത്തുക്കോയ: വരയും ജീവിതവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സാജൻ മണി

മൈക്രോസ്കോപിക് കാഴ്ച/പടങ്ങൾ ലിയോണിന്റെ...

സാജൻ മണി  

ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കു പോയി'' എന്ന് കല്ലിലെഴുതിയതും കണ്ട് മുമ്പോട്ടും പുറകോട്ടും വശങ്ങളി ലേക്കും...

പ്രകാശം പരത്തുന്ന ഇടവഴികള്‍

സാജൻ മണി 

കേരളത്തില്‍ നിന്നു കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി സാഹിതീയഭാവുകത്വം മാത്രം കൈമുതലായുള്ള ഈ ദേശത്തുതന്നെ കലാപ്രവര്‍ത്തനം തുടരുക...

Sajan Mani

സാജൻ മണി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven