ഇന്നലെയായിരുന്നു;
സൂര്യനുണരുംമുന്നേ,
കൂട്ടിരുപ്പുകാരുടെ
കണ്ണുകൾ മയങ്ങിപ്പോയോരു
നിമിഷത്തിൽ,
ശോഷിച്ചുപോയ ശരീരമുപേക്ഷിച്ച്
കടന്നു കളഞ്ഞത്…
ഒരില പോലുമനങ്ങിയില്ല…
നിന്നന്ത്യനിശ്വാസവും കേട്ടില്ല…
ആശുപത്രിക്കു പിന്നിലെ
കാപ്പിത്തോട്ടത്തിനന്നേരം
നിന്റെ ഗന്ധമായിരുന്നുവെന്ന്
ആരുമറിഞ്ഞില്ല…
നിന്റെ പ്രാർത്ഥനയിൽ
വിരിഞ്ഞതാണ്
ഞങ്ങളുടെ സ്വപ്‌നങ്ങൾ…
നിന്നാലിംഗനത്തിൽ
ആർദ്രമായതാണ്
ഞങ്ങളുടെ ഹൃദയങ്ങൾ…
മാഞ്ഞുപോയതിൽ പിന്നെയാണ്
തിരിച്ചറിവുകൾക്ക് നടുവിൽ
ഞങ്ങൾ അന്തിച്ചിപോയത്…
മൊബൈൽ: 98192 82572



