• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഓഷോയെ അറിയാൻ

ഡോക്ടർ ജോൺ ആൻഡ്രൂസ്/എം. ജി. സുരേഷ് August 25, 2017

ആശ്ചര്യജനകമെന്ന് പറയട്ടെ ‘ഓഷോ’ എ
ന്ന പ്രതിഭാസത്തെ
മനസിലാക്കുക എന്നത് മിക്കപ്പോഴും
കൈപ്പിടിയിൽ നിന്നും വഴുതിപ്പോകു
ന്നതായിട്ടുണ്ട്. ഒരുപക്ഷേ അത് അനി
വാര്യമാകാം. അതിനൊരു കാരണമു
ണ്ട്. ഓഷോ എന്നത് മാനുഷപ്രകൃതി
യുടെ ചരിത്രത്തിലെ ഏറ്റവും മഹ
ത്തായ മാതൃകാ മാറ്റത്തെ പ്രതിനിധാനം
ചെയ്യുന്നതാണ് എന്നതാണാ കാരണം.

ഓഷോ എന്ന വാക്കിന്റെ അർത്ഥ
ത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണി
തിൽ മുഖ്യം. തന്റെ ശരീരം ഉപേക്ഷി
ക്കുന്നതിന് ഏതാണ്ട് ഒരു വർഷം മുമ്പ്
താൻ തന്റെ എല്ലാ പേരുകളും ഉപേ
ക്ഷിക്കുന്നു എന്നും ഇനി മുതൽ ‘പ്രിയ
സുഹൃത്ത്’ എന്ന് വിളിക്കപ്പെടുവാൻ
ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇത് ബുദ്ധിമുട്ടാണെ
ന്ന് ചുറ്റിലുമുള്ളവർ പിന്നീട് അറിയിച്ച
പ്പോഴാണദ്ദേഹം ‘ഓഷോ’ എന്ന പേര്
സ്വീകരിച്ചത്. എല്ലാവരും അംഗീകരി
ക്കുകയാണെങ്കിൽ ഞാൻ ഓഷോ എ
ന്ന പേര് സ്വീകരിക്കാമെന്നായിരുന്നു
നിർദ്ദേശം. എല്ലാവരും അത് അംഗീകരിക്കുകയും
ചെയ്തു.

ഈ പേരിന്റെ അർത്ഥത്തെക്കുറി
ച്ച് നമുക്കറിയാവുന്ന പ്രസ്താവങ്ങൾ
അദ്ദേഹത്തിന്റെ ഭാഷണങ്ങൾ പകർ
ത്തിയെഴുതിയുണ്ടാക്കിയ പുസ്തക
ങ്ങളിലുള്ള വാക്കുകളിൽ ഒതുങ്ങുന്നു.
ഈ പുസ്തകങ്ങളിൽ ഇപ്പോഴും അദ്ദേ
ഹത്തിന്റെ ‘തെറ്റായ’ പേരാണ് നൽകി
യിരിക്കുന്നത്. വില്യം ജെയിംസിന്റെ
‘ഓഷ്യാനിക്’ എന്ന പദത്തിൽ നിന്നാണീപേര്
ഉരുത്തിരിഞ്ഞത്. സമുദ്ര
ത്തിൽ അലിഞ്ഞുചേരുന്നത് എന്നാണിതിനർത്ഥം.
ഓഷ്യാനിക് അഥവാ
സമുദ്രസംബന്ധമായ എന്നത് അനുഭവത്തെ
മാത്രമേ വിവരിക്കുന്നുള്ളൂ എ
ന്നദ്ദേഹം പറയുന്നു. അപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നയാളോ?
അതി
ന് നമ്മൾ ‘ഓഷോ’ എന്ന പദം ഉപയോഗിക്കുന്നു.

”ഓഷോ എന്നത് എന്റെ
പേരല്ലായിരുന്നു. അത് വില്യം ജെ
യിംസിന്റെ ഓഷ്യാനിക് എന്ന പദ
ത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സുഖപ്പെ
ടുത്തുന്ന, രോഗശാന്തി നൽകുന്ന ശബ്ദമാണ്”
എന്ന് പിന്നീട് അദ്ദേഹം തന്റെ
മുറിയിൽ വച്ച് പറയുന്നുണ്ട്.
ഇതിനെല്ലാം ഇവിടെ എന്ത് പ്രസ
ക്തി എന്ന് നിങ്ങൾ ആലോചിക്കുന്നു
ണ്ടാകാം. അദ്ദേഹം പറഞ്ഞുകൊണ്ടി
രുന്നത് ശ്രദ്ധിക്കുകയാണെങ്കിൽ,
താൻ ഈ ലോകത്തിലില്ലാത്ത ഒരു
കാലം വിദൂരമല്ലാതെ വരുന്നു എന്ന്
പ്രതീക്ഷിച്ചിരുന്നു എന്ന് നിങ്ങൾക്ക് മനസിലാകും.
അതായത് ദിവംഗതനായ
ഒരു ഭാരതീയ ഗുരുവിനെക്കുറിച്ചുള്ള
പാരമ്പര്യ സങ്കല്പം മാത്രമുണ്ടാകുന്ന ഒരു
കാലം. തന്റെ ശിഷ്യന്മാരെ വിട്ടുപി
രിഞ്ഞ് പോകുന്ന ഗുരുവിന്റെ കാലം.
അപ്പോൾ പിന്നെ എല്ലാം താൻ ചെയ്ത
പ്രവർത്തനങ്ങളിൽ മാത്രം കേന്ദ്രീ
കൃതമാകും.

ഇതിനു വിപരീതമായി, ”ഞാൻ ഒരു
ഗുരുവല്ല” എന്ന് അദ്ദേഹത്തിന് വളരെ
വ്യക്തതയുണ്ടായിരുന്നു എന്ന് ന
മ്മൾ കണ്ടെത്തുന്നു. ”ഗുരു എന്നത് വി
രൂപമായ ഒരു വാക്കാകുന്നു. ആത്മീയതയുടെ
നാമത്തിൽ ജനങ്ങളെ ചൂഷണം
ചെയ്യുക മാത്രമാണ് എല്ലാ ഗുരു
ക്കന്മാരും ചെയ്തിട്ടുള്ളത് എന്നതു
കൊണ്ടാണിങ്ങനെ പറഞ്ഞത്. ഞാൻ
ആ സംഘത്തിൽ പെട്ടതല്ല. ദേശീയതകളിൽ
എനിക്ക് വിശ്വാസമില്ലാത്തതി
നാൽ ഞാൻ ഒരു ഇന്ത്യക്കാരനുമല്ല.
ഈ ലോകം മുഴുക്കെ ഒന്നാണെന്ന്
ഞാൻ വിശ്വസിക്കുന്നു”.

അദ്ദേഹം ഒരിക്കലും ആരുടേയുംഅദ്ധ്യാപകനാകാൻ
ആഗ്രഹിച്ചിട്ടില്ല
എന്ന് നമുക്ക് കാണാനാകും. ”പക്ഷേ
ജനങ്ങൾക്ക് എന്നും ഒരു അദ്ധ്യാപകനെ
വേണം. അവർക്ക് ശിഷ്യരാക
ണം. അതുകൊണ്ട് ഞാൻ ആ ഭാഗം ഏറ്റെടുത്തു.
ഇപ്പോൾ എന്നെ ഒരു സുഹൃ
ത്തായി സ്വീകരിക്കുവാൻ നിങ്ങൾ പലരും
തയ്യാറായിരിക്കുന്നു എന്ന് നിങ്ങ
ളോട് പറയുവാൻ എനിക്ക് സമയമായിരിക്കുന്നു”.
”ഇരുപത്തിയഞ്ച് നൂ
റ്റാണ്ടുകൾ കഴിഞ്ഞാൽ അദ്ധ്യാപകനും
ശിഷ്യനും തമ്മിലുള്ള പൗരാണിക
ബന്ധം തീർത്തും അപ്രസക്തമാകും”
എന്ന ബുദ്ധന്റെ അന്തർജ്ഞാനത്തെ
അദ്ദേഹം പിന്തുണയ്ക്കുന്നു. ”അത്
ബുദ്ധന്റെ ദീർഘവീക്ഷണത്തിലെ വ്യ
ക്തതയായിരുന്നു. അദ്ദേഹം ഒന്നും പ്രവചിക്കുകയായിരുന്നില്ല.
വരാനിരിക്കു
ന്ന മാറ്റങ്ങൾ കാണുന്നതിലെ വ്യക്തതയായിരുന്നു
അത്. ഭൂതകാലങ്ങളിലും
ഇതുപോലുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ട്.
മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും. അ
ദ്ധ്യാപകനും ശിഷ്യനും തമ്മിലുള്ള ബ
ന്ധം കാലഹരണപ്പെടുവാൻ ഇരുപ
ത്തിയഞ്ച് നൂറ്റാണ്ടുകളെടുക്കും എന്ന
ദ്ദേഹത്തിനു മനസിലായി. അപ്പോൾ
ജ്ഞാനിയായ അദ്ധ്യാപകൻ സുഹൃ
ത്താകും”, അദ്ദേഹം പറയുന്നു.
ഇതിലെല്ലാം ഉപരിയായി, താൻ
എങ്ങിനെ ഓർമിക്കപ്പെടണം എന്നതി
നെക്കുറിച്ചും അദ്ദേഹം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

”എന്നോട് ക്ഷമി
ക്കണം. എന്നെ മറക്കണം. എന്നെ
ഓർത്തിരിക്കേണ്ട യാതൊരു കാര്യവുമില്ല.
നിങ്ങൾ നിങ്ങളെയാണോർക്കേ
ണ്ടത്! ജനം ഗൗതമ ബുദ്ധനേയും, യേശു
ക്രിസ് തുവിനേയും, കൺഫ്യൂഷ്യ
സിനേയും, കൃഷ്ണനേയുമെല്ലാം ഓർ
ക്കുന്നു. അതുകൊണ്ട് എന്ത് കാര്യം?
അതിനാൽ എനിക്കിഷ്ടം എല്ലാവരും
എന്നെ പൂർണമായും മറക്കുന്നതാണ്.
അതിനോടൊപ്പം എന്നോട് ക്ഷമിക്കുകയും

ചെയ്യുക. എന്നെ മറക്കുക എന്ന
ത് ബുദ്ധിമുട്ടാകാം എന്നതിനാലാണ്
ക്ഷമിക്കുവാൻ പറയുന്നത്. നിങ്ങളെ
ബുദ്ധിമുട്ടിച്ചതിനെല്ലാം എന്നോട് ക്ഷ
മിക്കുക. നിങ്ങൾ നിങ്ങളെ ഓർക്കുക.
ചരിത്രകാരന്മാരെക്കുറിച്ചും അതുപോലെ
ചില ഞരമ്പുരോഗമുള്ളവരെക്കുറിച്ചും
വേവലാതി കൊള്ളാതിരിക്കുക.
അവർ അവരുടെ ജോലി ചെയ്‌തോട്ടെ.
അതൊന്നും നിങ്ങളെ ബാധിക്കു
ന്ന കാര്യമേയല്ല”.

മറ്റൊരു അവസരത്തിൽ ”ജനം താ
ങ്കളെ എങ്ങിനെ ഓർത്തിരിക്കണമെ
ന്നാണ് താങ്കളാഗ്രഹിക്കുന്നത്; ഒരു
യോഗിയായാണോ, ആത്മീയ നേതാവായാണോ
അതോ തത്വജ്ഞനായാണോ”
എന്ന ചോദ്യത്തിന് ”ആരുമായുമല്ല.
ഞാനേ ഉണ്ടായിരുന്നില്ല എന്ന
നിലയാകാനാണിഷ്ടം” എന്നായിരു
ന്നു മറുപടി.
ഈ പ്രവർത്തനങ്ങൾ തനിക്കായല്ല
എന്നും തന്നെക്കുറിച്ചല്ല എന്നും അത്
അവരെക്കുറിച്ചാണെന്നും അവർ
ക്കായാണെന്നും എപ്പോഴും ഓർത്തിരി
ക്കണമെന്ന്, മനസിലാക്കണമെന്ന്,
കൂടെയുള്ളവരെ അഭിസംബോധന
ചെയ്യുമ്പോൾ അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു.
”എന്റെ ഈ ശരീ
രം എന്നും നിങ്ങളോടൊപ്പമുണ്ടാകില്ല.
ഈ വാഹനം ഒരു ദിവസം ഉപേക്ഷി
ക്കേണ്ടി വരും. എന്നെ സംബന്ധിച്ചിടത്തോളം
എന്റെ പ്രവൃത്തി പൂർത്തിയായി.
ഞാനിപ്പോഴും ഈ വാഹനവുമായി
മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത്
നിങ്ങൾക്ക് വേണ്ടിയാണ്. എന്നെങ്കി
ലും ഇത് ഉപേക്ഷിച്ചേ പറ്റൂ. അത് സംഭവിക്കുന്നതിനു
മുമ്പ് നിങ്ങളെല്ലാം ഞാനില്ലാതേയും
പ്രവർത്തിക്കുവാൻ ത
യ്യാറായിരിക്കണം”.
”ഒരു ബുദ്ധൻ ജീവിച്ചിരിക്കു
മ്പോൾ ഇത് എപ്പോഴും സംഭവിക്കുന്ന
താണ്. അദ്ദേഹത്തിന്റെ ശാരീരിക സാ
ന്നിദ്ധ്യം വളരെ അർത്ഥപൂർണമാകു
ന്നു. പിന്നെ അദ്ദേഹം ദേഹത്യാഗം ചെ
യ്താൽ എല്ലാം തകിടം മറിയുന്നു”.
മറ്റൊരു അവസരത്തിൽ പറഞ്ഞ
ത് നോക്കാം: ”നിങ്ങൾ എന്റെ ശാരീരി
ക സാന്നിദ്ധ്യത്തിനടിമപ്പെടുകയാ
ണെങ്കിൽ അത് ഒരു സഹായമാകുന്ന
തിനു പകരം ബുദ്ധിമുട്ടായിത്തീരാൻ
സാദ്ധ്യതയുണ്ട്. കാരണം നിങ്ങൾ ഇവിടെ
നിന്ന് പോയാൽ നിങ്ങൾക്ക് എന്നെ
നഷ്ടമാകും. എന്റെ സാന്നിദ്ധ്യമി
ല്ലാതെതന്നെ നിങ്ങളുടെ ധ്യാനം ഇവി
ടെ നടക്കണം. അങ്ങിനെയെങ്കിൽ നി
ങ്ങൾ എവിടെപ്പോയാലും എന്റെ സാ
ന്നിദ്ധ്യമില്ലായ്മ നിങ്ങളുടെ ധ്യാന
ത്തെ ബാധിക്കുകയില്ല”.
ഇതെല്ലാം കൊണ്ടുതന്നെ അടി
സ്ഥാന പൂർവാപരവൈരുദ്ധ്യം വ്യക്ത
മാകുന്നു. മനുഷ്യത്വത്തെ മെത്തയിൽ
കിടത്തി അതിന്റെ ഭ്രാന്തൻ വശങ്ങളുടെ
കെട്ടുകളഴിച്ചു മാറ്റുകയാണ് ഓ
ഷോ ചെയ്യുന്നത്. നമുക്ക് ചുറ്റിലുമുള്ള
ലോകത്തിൽ കാണുന്ന ഭ്രാന്തിനെയെല്ലാം
അദ്ദേഹം വ്യക്തമായി വിശദീകരി
ക്കുന്നു. ആ ഭ്രാന്തുകളെല്ലാം ഇപ്പോൾ
നമ്മുടെ അന്തരാത്മാവിനേയും ബാധി
ച്ചിരിക്കുന്നു. അതുപോലെതന്നെ തിരി
ച്ചും. നമ്മുടെ ഉള്ളിലുള്ള വൈകൃതങ്ങ
ളെയെല്ലാമെടുത്ത്, അവയെയെല്ലാം
ഒന്നിച്ച് ‘സംസ്‌കാരം’ എന്ന് നമ്മൾ ഓമനപ്പേരിട്ട്
വിളിക്കുന്ന കാടത്തമാകു
ന്നതെങ്ങിനെ എന്ന് നമുക്ക് കാണിച്ച്
തരുന്നു. അതിന്റെ ഓരോ വളവിലും
തിരിവിലും അദ്ദേഹം അതെന്തെന്ന് നമുക്ക്
വിശദീകരിക്കുന്നു. സ്വന്തം സാ
ന്നിദ്ധ്യംകൊണ്ട് ഈ അസുഖത്തിനു
ള്ള മരുന്ന് ധ്യാനമാണെന്ന് പ്രകടമാ
ക്കിത്തരുന്നു.
ഈ ലോകത്തെ ഒറ്റശ്വാസത്തിൽ
നേരെയാക്കാമെന്ന് കരുതാനാവില്ല.
അതെളുപ്പമല്ല. സംഭവ്യവുമല്ല. ”രണ്ട്
നൂറ്റാണ്ടുകളിൽ ഇതെല്ലാം കാലികമാകും”
എന്ന് ഒരു പക്ഷേ അദ്ദേഹം പറ
ഞ്ഞത് അതുകൊണ്ടായിരിക്കാം. അതായത്
അദ്ദേഹം ഇപ്പോൾ പറയുന്ന
തെല്ലാം കേട്ടുകൊണ്ടിരിക്കുന്നവർ മരി
ച്ച് മണ്ണടിഞ്ഞതിനു ശേഷം.
അസ്തിത്വം തനിക്ക് എന്ത് നൽകി
യോ അതിൽ നിന്നാണെപ്പോഴും ഓഷോ
തുടങ്ങിവയ്ക്കാറുള്ളത്. അത് നി
ങ്ങളും ഞാനുമാണ്. അതായത് ആ ദി
വസത്തെ അദ്ദേഹത്തിന്റെ കേൾവി
ക്കാരാരോ അവർ. അദ്ദേഹത്തിന്റെ സന്ദേശം
കേൾക്കുവാനായി ദീർഘനേരം
ചടഞ്ഞിരിക്കുന്ന നമ്മെ ഏതെങ്കി
ലും വിധത്തിൽ ആനന്ദിപ്പിക്കുവാനായില്ലെങ്കിൽ,
ആകാംക്ഷയുടെ മുൾമുനയിൽ
നിറുത്തുവാനായില്ലെങ്കിൽ, നമ്മ
ളുമായി ബന്ധപ്പെടുവാനായില്ലെ
ങ്കിൽ, അദ്ദേഹം എന്തിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നുവോ
അതി
ന്റെ മൂലം നമുക്ക് നഷ്ടപ്പെടും.
ഇതിൽ അദ്ദേഹം എത്രകണ്ട് വിജ
യിച്ചുവോ അത്രയും കേൾവിക്കാർ വർ
ദ്ധിച്ചു. ദീർഘനേരം അദ്ദേഹത്തിനോടൊപ്പമിരിക്കുമ്പോൾ
”നമ്മൾ അദ്ദേ
ഹമെന്ന ലഹരിയിൽ മതിമറക്കുന്നു”
എന്ന ദോഷവുമുണ്ടായി.
താൻ ഒരു ഉപകരണം മാത്രമാണെ
ന്ന് എത്ര തവണ അദ്ദേഹം വിശദീകരി
ച്ചാലും, ചന്ദ്രനെ ചൂണ്ടുന്ന ഒരു വിരൽ
മാത്രമാണെന്ന് എത്ര തവണ പറ
ഞ്ഞാലും, നമ്മൾ വിരലിലേക്കല്ല ആകർഷിക്കപ്പെടേണ്ടതെന്നും
ചന്ദ്രനെയാണ്
കാണേണ്ടതെന്നും എത്ര തവണ
പറഞ്ഞാലും…… എന്തു ചെ
യ്യാം? ആ വിരലിൽ നിന്നും നമുക്ക് കണ്ണെടുക്കുവാനാകുന്നില്ല.

”ഗുരു എന്നത് വിരൂപമായ
ഒരു വാക്കാകുന്നു.
ആത്മീയതയുടെ നാമ
ത്തിൽ ജനങ്ങളെ ചൂഷണം
ചെയ്യുക മാത്രമാണ്
എല്ലാ ഗുരുക്കന്മാരും ചെ
യ്തിട്ടുള്ളത് എന്നതുകൊ
ണ്ടാണിങ്ങനെ പറഞ്ഞത്.
ഞാൻ ആ സംഘത്തിൽ
പെട്ടതല്ല. ദേശീയതകളിൽ
എനിക്ക് വിശ്വാസമില്ലാ
ത്തതിനാൽ ഞാൻ ഒരു ഇ
ന്ത്യക്കാരനുമല്ല. ഈ ലോകം
മുഴുക്കെ ഒന്നാണെന്ന്
ഞാൻ വിശ്വസിക്കുന്നു”.

താൻ അങ്ങ്
ആകാശത്തുള്ള നക്ഷത്രങ്ങളെ കാ
ണാൻ സഹായിക്കുന്ന ഒരു ജനൽ മാത്രമാണെന്ന്
എത്ര തവണ അദ്ദേഹം
വിശദീകരിച്ചാലും…… ഉത്തരം നമ്മുടെ
അകത്താണ് പുറത്തല്ല എന്ന് എത്ര
തവണ വിശദീകരിച്ചാലും……. പുറത്തേക്ക്
നോക്കുവാനുള്ള നമ്മുടെ പ്രവണത
അവസാനിക്കുന്നില്ല, അതിനു
മാറ്റം വരുന്നില്ല. പ്രത്യേകിച്ചും അദ്ദേഹ
ത്തിലേക്ക്. അത് ഒരു ചതിക്കുഴിയായി
തുടരുക തന്നെ ചെയ്യുന്നു.
ചരിത്രത്തിൽ ഇതിനുമുമ്പുണ്ടായി
ട്ടുള്ള അന്തർബോധങ്ങളെല്ലാം ഈ ച
തിക്കുഴിയിൽ വീണിട്ടുണ്ടെന്ന് ഓഷോ
തുടർന്ന് പറയുന്നു. അതിലകപ്പെട്ട് അവ
നശിച്ചുപോയി. മുൻകാലങ്ങളിൽ നടന്ന
രണ്ട് ‘വലിയ മുന്നേറ്റങ്ങളെ’ക്കുറി
ച്ച് ഓഷോ വിശദീകരിക്കുന്നുണ്ട്. ഇതി
ലാദ്യത്തേത് ബുദ്ധന്റെ കാലഘട്ടത്തി
നും ഇരുപത്തിയഞ്ച് നൂറ്റാണ്ടുകൾക്ക്
മുമ്പായിരുന്നു. ആദിനാഥനെ ചുറ്റിപ്പ
റ്റിയായിരുന്നു ഈ മുന്നേറ്റം. പുരാതന
കാലത്തെ ഒരു അന്തർധാരാന്വേഷകനായിരുന്നു
ആദിനാഥൻ. അദ്ദേഹ
ത്തിന്റെ പ്രയത്‌നങ്ങൾ ‘സ്വയം പീഡനത്തിന്റെ
കഠിനനിഷ്ഠകൾ എന്ന മരുഭൂമിയിൽ
നശിച്ചുപോയി’. ”ഈശ്വരനെ
നീക്കം ചെയ്തു. എന്നാൽ ആദി
നാഥൻ വ്യവസ്ഥകളെ തള്ളിപ്പറഞ്ഞി
ല്ല. ഈശ്വരൻ എന്നൊന്നില്ലാതിരുന്ന
തുകൊണ്ട് വ്യവസ്ഥകൾ അനുഷ്ഠാന
ങ്ങൾക്ക് രൂപം നൽകി” – ഓഷോ വിശദീകരിക്കുന്നു.
അതുകൊണ്ട് ജനം സ്വയം ഉള്ളി
ലേക്ക് നോക്കേണ്ടതിനു പകരം പുറത്തേക്ക്
നോക്കുവാൻ തുടങ്ങി.
രണ്ടാമത്തെ മുന്നേറ്റം ബുദ്ധന്റെ
കാലത്തായിരുന്നു.

”ജൈന മതം ആചാരങ്ങൾ മാത്രമായി
എന്ന് കണ്ട ബുദ്ധൻ ദൈവത്തെ
ഒഴിവാക്കി. എല്ലാ ആചാരങ്ങളും ഒഴി
വാക്കി. ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരി
ച്ചു. എന്നാൽ അദ്ദേഹം ഒന്ന് മറന്നു.
ജൈന മതത്തിൽ ആചാരങ്ങൾ കൊ
ണ്ടുവന്ന പുരോഹിതർ അതുതന്നെ
ധ്യാനത്തിന്റെ കാര്യത്തിലും ചെയ്യുമെ
ന്ന് മറന്നു. അവരത് ചെയ്തു. അവർ
ബുദ്ധനെ ഈശ്വരനാക്കി. ധ്യാനത്തെ
ക്കുറിച്ച ് പറയുന്നുണ്ടെങ്കിലും അടി
സ്ഥാനപരമായി അവർ ബുദ്ധന്റെ ആരാധകരാണ്.
അവരുടെ ക്ഷേത്രത്തിൽ
കൃഷ്ണന്റേയോ ക്രിസ്തുവിന്റേയോ
വിഗ്രഹത്തിനു പകരം ബുദ്ധന്റെ വിഗ്രഹമുപയോഗിക്കുന്നു….”

”ഒരു വിഗ്രഹമുണ്ടാക്കേണ്ടത് പുരോഹിതർക്ക്
അത്യന്താപേക്ഷിതമാ
യിരുന്നു. ഈശ്വരനില്ല, ആചാരങ്ങൾ
ബുദ്ധിമുട്ടായി, ധ്യാനത്തിനു ചുറ്റിലും
ഒരു ആചാരമുണ്ടാക്കുക എന്നതും ബു
ദ്ധിമുട്ടായി. അതിനാൽ അവർ ഒരു വി
ഗ്രഹമുണ്ടാക്കി. എന്നിട്ട് മറ്റ് മതങ്ങ
ളൊക്കെ ചെയ്തതുപോലെ ചെയ്തു.
ബുദ്ധനിൽ വിശ്വസിക്കൂ, ബുദ്ധനെ
ആരാധിക്കൂ, നിങ്ങളെല്ലാം രക്ഷപ്പെ
ടും എന്ന് പറഞ്ഞ് നടക്കാൻ തുടങ്ങി”.
ഒഷോ തുടരുന്നു:

”ഈശ്വരൻ എന്നത് ആവശ്യമില്ലാ
ത്തതാണെന്ന് ബുദ്ധന് ജ്ഞാനോദയമുണ്ടായി.
ഇപ്പോൾ അവിടെ ഒരു വിടവുണ്ട്.
അത് നികത്തേണ്ടതുണ്ടായിരു
ന്നു. അല്ലെങ്കിൽ ആ വിടവ് മനുഷ്യനെ
നശിപ്പിക്കും. അവിടെ അദ്ദേഹം ധ്യാനത്തെ
പ്രതിഷ്ഠിച്ചു. അത് ആധികാരികമായിരുന്നു.
ജീവനുള്ള എല്ലാത്തിനേയും
മാറ്റുവാൻ കരുത്തുള്ളതായിരുന്നു.
എന്നാൽ ഒരു സംഘടനയോ വ്യവ
സ്ഥയോ പുരോഹിതനോ ഉണ്ടാകരുതെന്നത്
അദ്ദേഹത്തിനറിയില്ലായിരു
ന്നു. പല കാര്യങ്ങളും അങ്ങിനെയാണ്.
അത് സംഭവിക്കുന്നതുവരേ
യ്ക്കും നമുക്ക് അതിനെക്കുറിച്ചറിയുകയില്ല.
ഈശ്വരനില്ലാത്തതിനാൽ മതവും
പാടില്ലെന്നും അദ്ദേഹം മനസിലാ
ക്കിയില്ല, അപ്പോൾ അദ്ദേഹത്തിനറി
വായില്ല. എന്നാൽ നമുക്ക് അദ്ദേഹ
ത്തിന് ഇതിന് മാപ്പ് നൽകാം. കാരണം
അദ്ദേഹം അതിനെക്കുറിച്ച് ആലോചി
ച്ചിരുന്നില്ല. അദ്ദേഹത്തെ സഹായി
ക്കുവാൻ അങ്ങിനെ ഒരു ഭൂതകാലാനുഭവമില്ലായിരുന്നുവല്ലോ.
ആ അനുഭവ
ങ്ങളെല്ലാം അദ്ദേഹത്തിനുശേഷമല്ലേ
വന്നത്”.

”പുരോഹിതരാണ് പ്രശ്‌നം. ഈശ്വരൻ
എന്നത് പുരോഹിതന്റെ കണ്ടുപിടിത്തമാണ്.
നിങ്ങൾ പുരോഹിതനെ
ഒഴിവാക്കാതെ ഈശ്വരനെ മാത്രം
ഒഴിവാക്കിയാൽ പുരോഹിതൻ പുതി
യ ആചാരങ്ങൾ കണ്ടെത്തും. അയാൾ
പുതിയ ദൈവങ്ങളെ സൃഷ്ടിക്കും”.
”നിങ്ങൾതന്നെ നിങ്ങളുടെ വെളി
ച്ചമാകട്ടെ” എന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ടെങ്കിലും
ബുദ്ധമതാനുയായികൾ ഇപ്പോഴും
ഈ വെളിച്ചത്തിനായി പുറത്തേക്ക്
നോക്കുന്നു. മുകളിലേക്ക്
നോക്കുന്നു. അകത്തേക്ക് മാത്രം നോ
ക്കുന്നില്ല.
അതുകൊണ്ടാണ് ഓഷോ അടു
ത്ത നടപടിയെക്കുറിച്ച് പറയുന്നത്:

”എന്റെ പ്രയത്‌നം നിങ്ങളെ ധ്യാന
ത്തിനരികിൽ തനിയെ വിടാനാണ്. നി
ങ്ങൾക്കും അസ്തിത്വത്തിനുമിടയിൽ
ഒരു ഇടനിലക്കാരനില്ലാതെ. നിങ്ങൾ
ധ്യാനത്തിലല്ലാതായിരിക്കുമ്പോൾ അസ്തിത്വത്തിൽ
നിന്നും വേർപെടുന്നു.
അത് നിങ്ങളുടെ പീഡയാണ്. ഒരു മ
ത്സ്യത്തെ സമുദ്രത്തിൽ നിന്നുമെടു
ത്ത് കരയ് ക്കെറിയുന്നതുപോലെയാ
ണത്. അത് അപ്പോൾ അനുഭവിക്കുന്ന
വൈഷമ്യങ്ങൾ, പീഡകൾ, ബുദ്ധിമുട്ടുകൾ
എന്നിവയെക്കുറിച്ചൊന്ന് ആ
ലോചിച്ചു നോക്കൂ. അതപ്പോൾ തിരി
കെ സമുദ്രത്തിലെത്തുവാൻ പരിശ്രമി
ച്ചുകൊണ്ടിരിക്കുകയാണ്. കാരണം സമുദ്രമാണതിന്റെ
ആവാസസ്ഥാനം. അത്
സമുദ്രത്തിന്റെ ഭാഗമാണ്. സമുദ്ര
ത്തിൽ നിന്നും അതിനെ വേർപെടു
ത്തുവാനാകില്ല”.

”നിങ്ങൾ പീഡ അനുഭവിക്കുന്നു
എന്നത് നിങ്ങൾ നിങ്ങളുടെ അസ്തി
ത്വവുമായി ഹൃദയസംവാദങ്ങളിൽ
ഏർപ്പെടുന്നില്ല എന്നതിന്റെ സൂചനയാണ്.
മത്സ്യം സമുദ്രത്തിനു പുറത്താകുന്ന
അവസ്ഥയാണിത്”.
”നിങ്ങളും അസ്തിത്വവും തമ്മിലു
ള്ള എല്ലാ വേലിക്കെട്ടുകളും, ചിന്തകളും,
വികാരങ്ങളും ഇല്ലാതാക്കുക എ
ന്നതിനെയാണ് ധ്യാനം എന്ന് പറയു
ന്നത്. അവയെല്ലാം ഒഴിഞ്ഞുപോ
യാൽ നിങ്ങൾ പൂർണമായതെന്തോ
അതുമായി സ്വരലയത്തിലാകുന്നു.
സ്വരലയത്തിൽ മാത്രമല്ല നിങ്ങൾ തന്നെയാണ്
പൂർണം, അഹം, എന്ന് നി
ങ്ങൾ മനസിലാക്കുന്നു”.
അനന്തൻ, ബുദ്ധൻ എന്നിവർക്ക്
എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച്
ഓഷോ തുടരുന്നു: ”രണ്ട് വിപ്ലവങ്ങ
ളും പരാജയപ്പെട്ടു. ഞാൻ ചെയ്യുന്ന
തും ഇതുപോലെ നഷ്ടമാകുകയോ പരാജയപ്പെടുകയോ
ചെയ്യരുതെന്നു
ണ്ടെനിക്ക്. അതിനാൽ ഈ വിപ്ലവം
തുടരുന്നതിനും അത് വളരുന്നതിനും
തടസ്സമായി നിൽക്കുന്ന എല്ലാത്തിനേയും
ഒഴിവാക്കുവാൻ ഞാൻ എല്ലാ ശ്രമ
ങ്ങളും നടത്തുന്നു. അസ്തിത്വത്തി
നും വ്യക്തിക്കും മദ്ധ്യേ ആരും തടസ്സമായി
നിൽക്കരുത് എന്ന് ഞാൻ ആഗ്രഹി
ക്കുന്നു. അതിനായി ശ്രമിക്കുന്നു. പ്രാർ
ത്ഥന, പുരോഹിതൻ എന്നിവ വേണ്ട.
സൂര്യോദയത്തെ കാണാൻ നിങ്ങൾ
സ്വയം മതി. അതിന്റെ സൗന്ദര്യം എന്തെന്നും
എത്രയെന്നും വിശദീകരി
ക്കാൻ മറ്റൊരാളുടെ ആവശ്യമില്ല”.
മറ്റൊരു അവസരത്തിൽ അദ്ദേഹം
ഇത് കുറച്ചുകൂടി വളച്ചുകെട്ടില്ലാതെ പറഞ്ഞിട്ടുണ്ട്.

”ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോട്
സ്വന്തം അന്തരാത്മാവി
നെ അറിയണം എന്നതിനു പകരം മരി
ച്ചവരെ ആരാധിക്കണം എന്ന് പറയു
ന്നതിൽപരം അപഹാസ്യമായിട്ടൊ
ന്നുമില്ല. ഇതവർക്ക് കളിക്കാൻ പാവകളെ
കൊടുക്കുന്നതുപോലെയാണ് –
വൃത്തികെട്ട രീതിയിൽ സമാധാനിപ്പി
ക്കുന്നതുപോലെ, തരം താഴ്ത്തുന്ന രീ
തിയിൽ സമാധാനിപ്പിക്കുകയാണി
ത്….” ഇനി നിങ്ങളുടെ മനസിലുള്ള
ചോദ്യത്തിനുത്തരം പറയാം: ”എന്നെ
സംബന്ധിച്ചിടത്തോളം, ഞാൻ നിങ്ങ
ളെ എല്ലാത്തിൽ നിന്നും സ്വതന്ത്രമാ
ക്കുവാനാണ് ശ്രമിക്കുന്നത്. ആ എല്ലാ
ത്തിലും ഞാനും ഉൾപ്പെടുന്നു. അങ്ങി
നെ അന്വേഷണത്തിന്റെ പാതയിൽ
നിങ്ങൾ ഏകനായിരിക്കുവാൻ”.
അതുകൊണ്ടുതന്നെ സെക്‌സ്, ശ
ക്തി, കുടുംബം, വിദ്യാഭ്യാസം, പരി
സ്ഥിതി, ജനാധിപത്യം, രാഷ്ട്രം, രാഷ്ട്രീ
യം, മതം എന്നിവയിലെ അന്തർവീ
ക്ഷണമുൾപ്പെടെ, ലോകത്തിന്റെ
സ്ഥിതിയെക്കുറിച്ച് ഓഷോ നടത്തിയ
വിശകലനങ്ങൾ തീവ്രപരിവർത്തനവാദപരമാണെന്ന്
നിങ്ങൾ കരുതുന്നുവെങ്കിൽ…..
നിത്യവും വർത്തമാന പത്രങ്ങളിൽ
നിങ്ങൾ വായിക്കുന്ന വിഡ്ഢിത്തങ്ങൾ
നമ്മുടെ വ്യക്തിഗത വി
ഡ്ഢിത്തങ്ങളെ പൊലിപ്പിച്ചുകാണി
ക്കുന്നതല്ലാതെ ഒന്നുമല്ലെന്ന അദ്ദേഹ
ത്തിന്റെ അന്തർവീക്ഷണം തീവ്ര പരി
വർത്തനവാദപരമാണെന്ന് നിങ്ങൾ
കരുതുന്നുവെങ്കിൽ… നിങ്ങൾ പാതി
യിലും കുറവേ കേട്ടിട്ടുള്ളു. ഒരു വ്യക്തി
ക്ക് സ്വയം എങ്ങിനെ മാറാം എന്നതി
നായുള്ള അദ്ദേഹത്തിന്റെ നിർദേശ
ങ്ങൾ അതിലും വലിയ തീവ്രമായ പരി
വർത്തനവാദമാണ്. അതാണ് ‘മൂന്നാമത്തെ
വലിയ മുന്നേറ്റം’ എന്നദ്ദേഹം
പറയുന്നു.
അതല്ല ഇതെല്ലാം കേവലം അ
ക്കാദമികമാണെന്ന് നിങ്ങൾ കരുതു
ന്നുവെങ്കിൽ അതിനൊരു പ്രത്യാഘാതവുമുണ്ട്.
മനുഷ്യവർഗത്തിന് കാ
ത്തിരിക്കുവാനായി ഒരു ഇരുപത്തിയ
ഞ്ച് നൂറ്റാണ്ടുകൾ ലഭ്യമല്ല എന്നതാണത്.
ഞാനോ? മാറുകയോ? പക്ഷേ എ
ങ്ങിനെ? ധ്യാനമോ? അതെന്താണ്?

ഈ വലിയ മുന്നേറ്റത്തിന്റെ മറ്റൊരു
വശം കാണാം. സെൻ ധ്യാന രീതി
ക്ക് പതിനാല് നൂറ്റാണ്ടുകളുടെ പഴക്ക
മുണ്ടെങ്കിലും അത് നമുക്കൊന്നും സ്പഷ്ടമാക്കുന്നില്ലെന്ന്
ഓഷോ വിശദീ
കരിക്കുന്നു. ”അവരിന്ന് ലോകത്തി
ലെ ഏറ്റവും മഹത്തായ സംഘങ്ങ
ളിൽ ഒന്നാണ്. ഏക കാര്യത്തിനായി
സമർപ്പിച്ചിരിക്കുകയാണവർ. അവർ
സമർപ്പിച്ചിരിക്കുന്ന ഏക കാര്യം ധ്യാനമാകുന്നു.
ഇത്രയുമധികം കാലം തുടർ
ച്ചയായി നടത്തിയിട്ടുള്ള മറ്റൊരു പരീ
ക്ഷണവും എവിടെയുമില്ല”.
”അവർ ചെയ്ത തെറ്റ് എന്തായിരു
ന്നു എന്ന് തി ര യുക യാ യി രുന്നു
ഞാൻ” ഓഷോ തുടരുന്നു. ”ഒരു പ്രയത്‌നവും
കൂടാതെ നിശ്ശബ്ദമായിരിക്കുവാൻ
നിങ്ങളോട് ആവശ്യപ്പെട്ടാൽ അത്
നിങ്ങൾക്ക് ബുദ്ധിമുട്ടാകും. എ
ന്നാൽ അതാണ് സെൻ ഗുരുക്കന്മാർ ത
ങ്ങളുടെ ശിഷ്യന്മാരോട് പറയുന്നത് :
‘നിശ്ശബ്ദരായിരിക്കൂ, എന്നാൽ അതി
നായി അദ്ധ്വാനിക്കരുത്.’ ഇത് ഒരു വ്യ
ക്തിയെ ബുദ്ധിമുട്ടിപ്പിക്കുന്നു. വല്ലാ
ത്തൊരു വിഷമാവസ്ഥയിലാകുന്നു
അയാൾ: നിശ്ശബ്ദമായിരിക്കുവാനായി
അദ്ധ്വാനമൊന്നും ചെയ്യരുത് എന്നാൽ
നിശ്ശബ്ദമായിരിക്കൂ….. എന്തെങ്കിലും
പരിശ്രമം അതിനായുണ്ടായാൽ അ
യാൾ ചെയ്യുന്നത് തെറ്റാകും. എന്തെ
ങ്കിലും പരിശ്രമം, അദ്ധ്വാനമില്ലാതെ
നിശ്ശബ്ദമായിരിക്കുക എന്നത് അസാ
ദ്ധ്യവുമാകുന്നു. പരിശ്രമമൊന്നുമില്ലാതെ
നിശ്ശബ്ദമായിരിക്കുക സാദ്ധ്യമാ
ണെങ്കിൽ… പിന്നെ എന്തിന് ധ്യാനം
ശീലിപ്പിക്കണം? ഒരദ്ധ്വാനവുമില്ലാതെ
ജനങ്ങൾ തനിയേ നിശ്ശബ്ദരാകുകയി
ല്ലേ?”

ഈ വിഷമാവസ്ഥയെ ഓഷോ വി
ശദീകരിക്കുന്നുണ്ട്. അതിനുള്ള പോംവഴിയും
പറയുന്നുണ്ട്.

”അടിസ്ഥാനപരമായ തെറ്റാണി
ത്: സെൻ ഗുരുക്കന്മാർ അവരെ ശരി
യായ കാര്യമാണുപദേശിച്ചത്. എ
ന്നാൽ ഉപദേശിച്ച മാർഗം ശരിയായി
ല്ല. നിങ്ങളിൽ നിന്നും പ്രയത്‌നമൊന്നുമില്ലാതെ
നിശ്ശബ്ദമായിരിക്കുന്നതെ
ങ്ങിനെ എന്നതിനെക്കുറിച്ച് ഞാൻ നി
ങ്ങളെ ബോധവാന്മാരാക്കുന്നു. എന്റെ
സംഭാഷണങ്ങൾ നിങ്ങളിൽ നിശ്ശ
ബ്ദത സൃഷ്ടിക്കുവാനുള്ള ഒരു നയമായാണ്
ആദ്യമായി ഉപയോഗിക്കുന്ന
ത്”.

”ഇത് ഒരു അദ്ധ്യാപനമല്ല, തത്ത്വമല്ല,
ധർമ്മപദ്ധതിയുമല്ല. അതുകൊ
ണ്ടാണെനിക്ക് എന്തും പറയുവാനാകു
ന്നത്. ഇതുവരേയ്ക്കും ജീവിച്ചിട്ടുള്ള
തിൽ ഏറ്റവും സ്വതന്ത്രനായ മനുഷ്യ
നാണ് ഞാൻ. ആ സ്വാതന്ത്ര്യം എന്തി
നെ അടിസ്ഥാനമാക്കിയുമാകട്ടെ! ഒരേ
സായാഹ്നത്തിൽ എനിക്ക് എന്നെ
ത്തന്നെ നൂറുതവണ നിഷേധിക്കുവാനാകും.
എന്റെ വാക്കുകൾ ഭാഷണങ്ങ
ളല്ല എന്നതാണ് കാരണം. അതുകൊ
ണ്ടുതന്നെ അതിനൊരു സ്ഥായീഭാവ
ത്തിന്റെ ആവശ്യമില്ല. ഇത് വളരെ വ്യ
ത്യസ്തമാണ്. വ്യത്യസ്തമായ ഒരു പരീക്ഷണം
നടക്കുന്നുണ്ടായിരുന്നു എ
ന്ന് തിരിച്ചറിയുവാൻ ഈ ലോകത്തി
ന് സമയമെടുക്കും”.
”ഒരു നിമിഷത്തിൽ ഞാൻ നിശ്ശ
ബ്ദനാകുമ്പോൾ നിങ്ങളും നിശ്ശബ്ദരാകുന്നു….
അപ്പോൾ ബാക്കിയാകുന്നത്
ശുദ്ധമായ കാത്തിരിപ്പ് മാത്രം. നിങ്ങൾ
ഒരു പ്രയത്‌നവും ചെയ്യുന്നില്ല. ഞാനും
ഒരു പ്രയത്‌നവും ചെയ്യുന്നില്ല”.
ഇത്തരത്തിലുള്ള തീവ്ര പരിവർ
ത്തന വാദത്തിനായുള്ള നിർദേശ
ത്തെ മറ്റൊരിടത്ത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

”ഞാൻ സംസാരിക്കുന്നതിനുള്ള
അടിസ്ഥാന കാരണം ജനങ്ങൾക്ക് എ
ങ്ങിനെ ധ്യാനത്തിന്റെ രുചി നൽകുവാനാകും
എന്ന ചിന്തയാണ്. അതിനാൽ
എനിക്ക് നിറുത്താതെ, അനന്തമായി,
സംസാരിച്ചുകൊണ്ടിരിക്കുവാനാ
കും…. ഞാൻ എന്ത് പറയുന്നു എന്നതി
ന് യാതൊരു പ്രസക്തിയുമില്ല. പ്രസ
ക്തിയുള്ളത് ഞാൻ നിങ്ങൾക്ക് നിശ്ശ
ബ്ദരായിരിക്കുവാൻ ചില അവസര
ങ്ങൾ നൽകുന്നു എന്നതിനു മാത്രമാണ്.
നിങ്ങളത് സ്വയം ചെയ്യുവാൻ തുനിയുന്നുവെങ്കിൽ
ആദ്യമാദ്യം ബുദ്ധി
മുട്ടാകും. നിങ്ങൾ നിശ്ശബ്ദരായിരിക്ക
ണം എന്ന് എനിക്ക് നിർബന്ധിക്കുവാനാകില്ല.
എന്നാൽ നിങ്ങൾ പൊടുന്ന
നെ നിശ്ശബ്ദരാകുന്നതിനായുള്ള ഒരു ഉപകരണം
എനിക്ക് സൃഷ്ടിക്കുവാനാകും.
ഞാൻ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
പെട്ടെന്ന്, ഒരു വാചകത്തി
ന്റെ മദ്ധ്യത്തിൽ ഞാൻ നിറുത്തുന്നു.
നിങ്ങൾ അടുത്ത വാക്ക് പ്രതീക്ഷിച്ചി
രിക്കുകയാണ്. എന്നാൽ ഒന്നും വരു
ന്നില്ല. നിശ്ശബ്ദമായ ഒരു ഇടവേളയൊഴികെ
മറ്റൊന്നും വരുന്നില്ല. നിങ്ങളുടെ
മനസ് അപ്പോൾ കേൾക്കാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു.
എന്തെങ്കി
ലും വരുന്നത് കാത്തിരിക്കുകയായിരു
ന്നു. അത് നഷ്ടപ്പെടാതിരിക്കുവാൻ ശ്ര
ദ്ധിക്കുകയായിരുന്നു…. അങ്ങിനെ അത്
സ്വാഭാവികമായി നിശ്ശബ്ദമാകുന്നു.
ആ പാവം മനസിന് എന്ത് ചെയ്യുവാനാകും?
ഞാൻ ഏതേത് നിമിഷങ്ങ
ളിൽ, സ്ഥലങ്ങളിൽ, നിശ്ശബ്ദമാകും
എന്ന് അറിയാമായിരുന്നുവെങ്കിൽ,
ഈ സ്ഥലം വന്നാൽ ഞാൻ നിശ്ശബ്ദ
മാകും എന്ന് മുൻകൂട്ടി നിങ്ങളോട് പറയുകയായിരുന്നുവെങ്കിൽ,
നിങ്ങളും
ആലോചിക്കുമായിരുന്നു, നിങ്ങൾ നി
ശ്ശബ്ദമാകില്ലായിരുന്നു. അപ്പോൾ നി
ങ്ങൾ ‘ഇതാ ഇവിടെ ഈ വാക്ക് കഴി
ഞ്ഞാൽ ഒരു നിശ്ശബ്ദതയുണ്ട്, ഒരു ഇടവേളയുണ്ട്,
അവിടെ വച്ച് എനിക്ക് എന്നോട്
എന്തെങ്കിലും കുശലം പറാ
യാം’ എന്ന് തീരുമാനിക്കാമായിരുന്നു.
പക്ഷേ ആ നിശ്ശബ്ദതകൾ തീർത്തും
പെട്ടെന്നാണെത്തുന്നത്….. ചിലയിട
ങ്ങളിൽ ഞാൻ നിറുത്തുന്നത് എന്തുകൊണ്ട്
എന്ന് എനിക്ക് പോലുമറിയി
ല്ല”.

”ഇങ്ങിനെ ഒരു പ്രഭാഷകൻ വേദി
യിൽ സംസാരിക്കുവാൻ തുടങ്ങിയാൽ
ശ്രോതാക്കൾ അയാളെ പഴിചാരും. ഒരു
പ്രഭാഷകൻ ഇങ്ങിനെ ഇടയ്ക്കിടെ
നിറുത്താൻ പാടില്ല. അങ്ങിനെ നിറു
ത്തുന്നുവെങ്കിൽ അയാൾ മതിയായ രീ
തിയിൽ തയ്യാറെടുത്തിട്ടില്ല എന്നാ
ണർത്ഥം. അല്ലെങ്കിൽ അയാൾ എല്ലാം
വേണ്ടവിധതിൽ ഓർത്തിരിക്കു
ന്നില്ല എന്ന്. ഏത് വാക്ക് ഉപയോഗി
ക്കണമെന്ന് അയാൾക്ക് കണ്ടെത്താനാകുന്നില്ലെന്ന്”.

”എന്നാൽ ഇത് ഒരു പ്രഭാഷണമല്ല.
എന്നെ ആര് പഴി ചാരും എന്നതി
നെക്കുറിച്ച് എനിക്ക് വേവലാതിയില്ല.
എന്റെ വേവലാതി നിങ്ങളെക്കുറിച്ചാണ്.
ഇവിടെ ഇരിക്കുന്നവരെക്കുറിച്ച്
മാത്രമല്ല, അങ്ങ് ദൂരെയുള്ളവരെക്കുറി
ച്ചും…. ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്ന്
ഈ വീഡിയോ അല്ലെ
ങ്കിൽ ഓഡിയോ ശ്രദ്ധിക്കുന്നവരെക്കുറിച്ച്…
അവരും ഇതേ നിശ്ശബ്ദതയിലെ
ത്തിച്ചേരുന്നു”.

ഓഷോ ആ വിള്ളൽ എങ്ങിനെ നി
കത്താനുദ്ദേശിക്കുന്നു എന്നത് ഇ
പ്പോൾ വ്യക്തമാകുന്നു. തന്റെ സാന്നി
ദ്ധ്യം മുതൽ അസാന്നിദ്ധ്യം വരെയുള്ള
വിടവ്. അതിനായി അദ്ദേഹം ‘ഓ
ഷോ’ എന്ന പ്രതിഭാസത്തിനു ചുറ്റി
ലും മറ്റൊരു വ്യക്തിഗത ഉപാസനാരീ
തി സൃഷ്ടിക്കുന്നില്ല. ഒരു രക്ഷകന്റെ രൂപമുണ്ടാക്കുന്നില്ല.
അതുണ്ടായാൽ മു
മ്പ് ചെയ്ത അതേ തെറ്റുകൾ അതുപോലെ
ആവർത്തിക്കുകയായിരി
ക്കും.

ഈ പ്രശ്‌നങ്ങളെ അദ്ദേഹം വളച്ചുകെട്ടില്ലാതെ,
നേരിൽ തന്നെ, സം
ബോധന ചെയ്യുന്നുണ്ട്. ”ഞാൻ വേദ
ങ്ങൾക്കോ ബൈബിളിനോ എതിരല്ല.
എന്നാൽ ജീവനില്ലാത്ത ആ വാക്കുകളിൽ
നിങ്ങൾ നഷ്ടപ്പെടുന്നതിനെതിരാണ്.
ഒരു കാലത്ത് അവയ്ക്ക് ജീവനു
ണ്ടായിരുന്നു. ഇന്ന് അവയ്ക്ക് ജീവൻ
നൽകാൻ, അവയിലെ ജ്വാല നശിക്കാതിരിക്കാനായി
വേണ്ടിയിരുന്നവരുടെ
സാന്നിദ്ധ്യം തന്നെ സാർവലൗകികമായ
ഒരു ചേതനയിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു.
എന്നാൽ അവരുടെ കാലടികൾ
സമയത്തിന്റെ മണലിൽ പതി
ഞ്ഞ് കിടക്കുന്നു. നിങ്ങൾക്ക് അവയെ
വിശുദ്ധങ്ങളായ കാൽപാദങ്ങൾ എന്ന്
വിളിക്കാം. അതുകൊണ്ട് എന്തർത്ഥം?
നിങ്ങൾക്ക് അവരെ ആരാധിക്കാം. ചി
ത്രങ്ങൾ സൂക്ഷിക്കാം. ചുമരിൽ ആ ചി
ത്രങ്ങൾ തൂക്കിയിടാം. എന്ത് വിഡ്ഢി
ത്തം വേണമെങ്കിലും ചെയ്യാം. പള്ളികളിലും
മസ്ജിദുകളിലും ക്ഷേത്രങ്ങളി
ലും സിനഗോഗുകളിലും അത് ചെയ്യു
ന്നുമുണ്ട്. അതിനെതിരെ സംസാരിക്ക
ണം എന്നറിയുന്ന മനുഷ്യൻ എന്നിട്ടും
അങ്ങിനെ തുടരുന്നു….” എന്ന് ഓഷോ
ഒരു വീഡിയോ പ്രഭാഷണത്തിൽ
പറയുന്നത് കേൾക്കാം.

അതേ പ്രഭാഷണത്തിൽ ഓഷോ
തന്റെ പ്രതിപാദ്യവിഷയത്തിലേക്ക് മട
ങ്ങി വരുന്നു.

”ഉച്ചരിച്ച വാക്ക് വെറും ഒരു വാക്ക
ല്ല. അത് നിങ്ങളുടെ സമീപമെത്തു
മ്പോഴും ശ്വസിക്കുന്നുണ്ട്. അതിന്റെ രു
ചിയിൽ മാറ്റം വരുന്നില്ല. അത്യാഹ്ലാദം,
ജ്ഞാനം എന്നിവയിൽ നിന്നാണതി
ന്റെ ഉത്ഭവം. അതിനാൽ ആ നറുമണം
അതിനുണ്ടാകും. ജ്ഞാനത്തിന്റെ വെളിച്ചത്തിന്റെ
പ്രസരിപ്പുണ്ടാകും. അ
തിൽ ചിലത് കാണാനായെന്ന് വരില്ല.
എന്നാലും അത് നിങ്ങളുടെ അഹത്തെ
യൊന്ന് ഇളക്കിമറിക്കും”.
ആ വീഡിയോയിൽ നിങ്ങൾക്ക് ഓഷോയെ
അടുത്ത് കാണാം. അദ്ദേഹം
ദൂരെ ഒരു കസേരയിലിരുന്ന് മൈക്രോഫോണിലൂടെ
സംസാരിക്കുമ്പോൾ
സാദ്ധ്യമാകുന്നതിലും അടുത്ത്, അതി
ലും വലുതായി. അദ്ദേഹമപ്പോൾ ”നി
ങ്ങൾക്ക് ആ കണ്ണുകൾ കാണാനാകി
ല്ല, ആ ആംഗ്യങ്ങൾ കാണാനാകില്ല,
അതേ ആധികാരികതയോടെ ആ വാ
ക്കുകൾ കാണാനാകില്ല…. ആ നിശ്ശബ്ദ
വിടവുകൾ അനുഭവിച്ച റിയുവാനാകി
ല്ല” എന്ന് പറയുകയാണ്.

അപ്പോൾ ആ കണ്ണുകൾ കാണുമ്പോൾ,
ആ ആംഗ്യങ്ങൾ കാണു
മ്പോൾ നിങ്ങൾ സ്വയം അഭിനന്ദിക്കു
ന്നു… കിട്ടിപ്പോയി…. എന്ന് പറയുന്നു!
തന്നെപ്പോലെയുള്ളവരുടെ ചുമതല
എന്തെന്ന് അദ്ദേഹം വിവരിക്കു
മ്പോൾ അത് കൂടുതൽ വ്യക്തമാകു
ന്നു. അത് ”അദ്ദേഹത്തിൽ വിശ്വാസമുണ്ടാക്കുവാനല്ല,
നിങ്ങളിൽ സ്വയം
വിശ്വാസമുണ്ടാക്കുവാനാണ്, നിങ്ങ
ളെ സൃഷ്ടിക്കുവാൻ, സ്വന്തം വ്യക്തിത്വ
ത്തിൽ കൂടുതൽ വിശ്വാസമുണ്ടാകുവാൻ,
നിങ്ങളുടെ കഴിവുകളിൽ, നിങ്ങ
ളുടെ ധൈര്യത്തിൽ, മനസിൽ നിന്നുംമനസിലേക്ക്
നിങ്ങൾക്ക് സാദ്ധ്യമായ,
അനന്തമായ ആ വലിയ മുന്നേറ്റ
ത്തിൽ വിശ്വാസമുണ്ടാകുവാൻ”.

”നിങ്ങളെ ഞാൻ എത്ര കണ്ട് വി
ശ്വസിപ്പിച്ചു എന്നതിലല്ല എന്റെ വിജ
യം. ധ്യാനം എന്നത് ഒരു പൊളിക്കഥയല്ലെന്ന്
നിങ്ങൾക്ക് ആത്മവിശ്വാസമു
ണ്ടാക്കുന്നതിലും അതിന്റെ രുചി നി
ങ്ങൾക്ക് നൽകുന്നതിലുമാണ്. മനസി
ന്റെ അവസ്ഥ എന്നു പറയുന്നത് ത
ത്ത്വശാസ്ത്രത്തിലെ ഒരു ആശയമല്ല,
അതൊരു സത്യമാണ്. നിങ്ങൾക്ക് സാ
ദ്ധ്യമാകുന്നതാണത്. അത് സാദ്ധ്യമാ
ക്കുവാൻ നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകാൽ
യോഗ്യതകൾ ഒന്നും ആവശ്യമില്ല.
നിങ്ങൾ ഒരുപക്ഷേ ഒരു പാപി
യായേക്കാം, അല്ലെങ്കിൽ സന്യാസി.
അതെന്തായാലും പ്രശ്‌നമല്ല. ഒരു പാപിക്ക്
നിശ്ശബ്ദനാകുവാൻ കഴിയുമെ
ങ്കിൽ ഒരു സന്യാസി നേടുന്ന അതേ അഹംബോധം
അയാളും നേടും” എന്ന്
അദ്ദേഹം പറയുമ്പോൾ അദ്ദേഹം എ
ന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്കിപ്പോൾ
മനസിലാകുന്നു എന്ന്
നിങ്ങൾ പറയുന്നു.

അതിനാൽ ഇത് വളരെ ലളിതമാണ്.
നിങ്ങൾക്ക് ധ്യാനിക്കേണ്ടേ? വേണം
എന്നുണ്ടെങ്കിൽ, ഭൂതകാലങ്ങ
ളിൽ സംഭവിച്ചിട്ടുള്ള എല്ലാ പരാജയ
ങ്ങളും ഒഴിവാക്കി അതിന്റെ പൂർണഗുണാനുഭവങ്ങൾ
നിങ്ങൾക്ക് സ്വായത്ത
മാകേണ്ടേ? നിങ്ങൾ ലോകത്തിൽ എവിടേയുമാകട്ടെ,
നിങ്ങൾക്ക് ഇന്നുതന്നെ
അത് തുടങ്ങാവുന്നതാണ്. ഇന്റർ
നെറ്റിൽ നിന്നും ആ ഓഡിയോകൾ
ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അപ്പോൾ നിങ്ങളും അതേ നിശ്ശബ്ദതയിൽ
എത്തിച്ചേരും.

മാനുഷവർഗം ഇത് ശ്രമിച്ച് നോ
ക്കുമോ? ആർക്കറിയാം? എന്നാൽ ഇ
ത്തവണയെങ്കിലും ഒഴികഴിവുകൾ ഒ
ന്നുമില്ല. വാതിൽ തുറന്ന് കിടക്കുകയാണ്.
ആർക്കുവേണമെങ്കിലും അക
ത്തേക്ക് പ്രവേശിക്കാക്ല

Previous Post

കവിതമുല്ലകൾ

Next Post

ബോധോദയം

Related Articles

കവർ സ്റ്റോറി

നിയമാധിഷ്ഠിത ഭരണം കാലഘട്ടത്തിന്റെ ആവശ്യം

കവർ സ്റ്റോറി

മതവും മാനവീയതയും

കവർ സ്റ്റോറി

ഹസ്തരേഖയും മരണപത്രവും: കഥയില്‍ ഉറപൊഴിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍

കവർ സ്റ്റോറി

കേരളത്തിലെ സ്ത്രീകളും സമയവും

കവർ സ്റ്റോറി

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയഭാവി

More Articles From:
ഡോക്ടർ ജോൺ ആൻഡ്രൂസ്/എം. ജി. സുരേഷ്

ഓഷോയെ അറിയാൻ

ഡോക്ടർ ജോൺ ആൻഡ്രൂസ്/എം. ജി. സുരേഷ്  

ആശ്ചര്യജനകമെന്ന് പറയട്ടെ 'ഓഷോ' എ ന്ന പ്രതിഭാസത്തെ മനസിലാക്കുക എന്നത് മിക്കപ്പോഴും കൈപ്പിടിയിൽ നിന്നും...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven