എത്ര തവണ കൊണ്ടാലും
പാഠം പഠിക്കില്ലെന്ന്
മനസ്സ് പറഞ്ഞിടത്താണ്
നമ്മൾ സാക്ഷിയായത്
മാറാനും മറക്കാനും
പൊറുക്കാനും സഹിക്കാനും
നമ്മുടെ മനസാക്ഷിയെ
നമ്മൾ തന്നെ പരിശ്രമിച്ചു
പഠിപ്പിച്ചപ്പോഴാണ്
പലപ്പോഴും നാം പ്രതിയായത്
അപ്പോൾ പോലും…
തേഞ്ഞുരഞ്ഞു തീർന്നിട്ടും
തേച്ചുവച്ചതിലാണ്
അടർന്നുപോയതെന്ന്
എന്നും നമുക്കെതിരെ
തെളിവുകൾ വന്നേക്കും…
ഇനിയുമെത്രയനുഭവിച്ചാലും
അവരെനോക്കി നാം
പുഞ്ചിരിയ്ക്കുമ്പോൾ
തോൽവിയുടെ കുഴിയിൽ
നിൽക്കുന്ന നമ്മെനോക്കി
അവർ തന്നെ വിളിക്കും
തൊലിക്കട്ടിയിലെ
‘കാണ്ടാമൃഗം’.
മൊബൈൽ: 97445 74479



