യുദ്ധമാണ്…
ആകാശത്ത് പറവകളില്ല,
പോർ വിമാനത്തിനിരമ്പൽ മാത്രം…
കടലിൽ മത്സ്യങ്ങളില്ല,
മുങ്ങിക്കപ്പലുകളുടെ അലകൾ മാത്രം..
കരയിൽ ഉല്ലാസ്സ ചിരികളില്ല,
ടാങ്കുകളുടെ ഗർജ്ജനം മാത്രം…
ഉഗ്രസ്ഫോടന തീനാളത്തിനൊപ്പം
ചിതറി തെറിക്കുന്നു അരുമകൾ…
ഇതിനിടയിലെങ്ങോ നിന്റെ നിലവിളി!!
മിടിപ്പു കെടാത്ത ഹൃദയംകൊണ്ട്
ഞാനിപ്പോഴും നിന്നെ തിരയുകയാണ്..
എരിഞ്ഞുപൊള്ളുന്ന ഭൂപടത്തിൽ
നിൽക്കകള്ളിയില്ലാ നിൽപാണ്;
നിന്നെ കണ്ടെത്തുമെന്നൊരൊറ്റ പ്രതീക്ഷയിൽ…



