കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഭാവുകത്വത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ കവി കെ. സച്ചിദാനന്ദൻ്റെ ആത്മകഥ ‘അവിരാമം’ കഴിഞ്ഞ മാസം പുറത്തിറങ്ങി. കോട്ടയം ആസ്ഥാനമായ ‘കാർനെ’ ബുക്സിൻ്റെ ആദ്യ പുസ്തകമായ ‘അവിരാമ’ത്തിൽ കേരളം രാഷ്ട്രീയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ സച്ചിദാനന്ദൻ തുറന്നു പറയുന്നുണ്ട്. അവിരാമത്തിലെ ഒരു അധ്യായമാണ് താഴെ കൊടുത്തിട്ടുള്ളത്.
ഞാൻ തിരിച്ചു വന്നിരിക്കുന്നത് ഞാൻ വിട്ടുപോയ കേരളത്തിലല്ല എന്ന് എനിക്ക് നന്നായി അറിയാം. ആദർശശാലികളുടെ കാലം മിക്ക വാറും കഴിയുകയും സൂത്രശാലികളുടെ കാലം പുലരുകയും ചെയ്തി രിക്കുന്നു. ഭൗതികമായ വികസനവും ആത്മീയം, അഥവാ, നൈതികം, ആയ സങ്കോചവും നമ്മുടെ മുഖമുദ്രയായിരിക്കുന്നു. ഒരു കൊടിക്കും പഴയ വിലയില്ല, നിറം എന്തായാലും നീതിയുടെ രാഷ്ട്രീയം അധികാ രത്തിന്റെ രാഷ്ട്രീയത്തിന് വഴിമാറിയിരിക്കുന്നു. നവോത്ഥാന മൂല്യങ്ങ ൾ അസ്തമിക്കുകയാണ്. ഇന്ന് നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് സം സാരിക്കുമ്പോൾ അതിന്റെ നന്മകൾ ഉൾക്കൊണ്ടു കൊണ്ടുതന്നെ നമുക്ക് അൽപ്പം മർശനാത്മകമായിക്കൂടി അതിനെ കാണേണ്ടതുണ്ട്. പ്രത്യക്ഷരക്ഷാസഭയുടെയും സാധുപരിപാലന സമാജത്തിന്റെയും അല്പായുസ്സ്, അഹിന്ദു ദളിത് പരിഷ്കർത്താക്കൾക്ക് ഒപ്പം സ്ത്രീ കൾക്കും വേണ്ടത്ര പ്രാമാണ്യം ലഭിക്കാതെപോയത്, ശൂദ്രപരിരക്ഷ യ്ക്കുപോലും വേദങ്ങളെ കൂട്ടുപിടിക്കുക വഴി അറിയാതെയാണെ ങ്കിലും വേദാധികാരം ഊട്ടിയുറപ്പിച്ചത്, സ്ത്രീകളുടെ തൊഴിലും അത് വഴിയുള്ള സ്വാതന്ത്ര്യവും എന്ന ആശയത്തിൽ ഊന്നാതെ അവരെ ഇന്ദുലേഖയെപ്പോലെ വിദ്യാസമ്പന്നരും ഭർത്താവുമായി ഒപ്പത്തിനൊപ്പം സല്ലപിക്കാൻ കഴിയുന്നവരുമായ വീട്ടമ്മമാരായി മാത്രം സങ്കൽപ്പിച്ചത്; ഇവ നമുക്ക് പിൻകാഴ്‌ചയിലൂടെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇവയൊ ക്കെ ജാതിവിരുദ്ധപ്രസ്‌ഥാനം ദുർബ്ബലമായ പിൽക്കാലത്ത് ജാതി രാഷ്ട്രീ യത്തിന്റെ വളർച്ചയ്ക്കും മനുഷ്യദൈവങ്ങളുടെ ആഗമനത്തിനും ആചാ രനിഷ്ഠമായ അസംസ്‌കൃതമതബോധത്തിനും ഗുരുവിന്റേതുപോലുള്ള ആത്മീയ ഹ്യൂമനിസത്തിൻ്റെ അപചയത്തിനും പുരോഹിതാധികാര ത്തിൻ്റെ വികാസത്തിനും വഴിവെച്ചു. ഏകാധിപത്യത്തിൽ നിന്ന് ജനാധി പത്യത്തിലേക്കും, നാടുവാഴിത്തത്തിൽ നിന്ന് ദേശീയ ഐക്യ ബോത്തിലേക്കും. പ്രാക്തനവിശ്വാസങ്ങളിൽ നിന്ന് വിവേകത്തിലേക്കുമുള്ള നവോത്ഥാനത്തിൻ്റെ പ്രയാണം പാതിവഴിക്കു നിലച്ചുപോയി എന്നർത്ഥം സ്വാർത്ഥതയിലും മത്സരത്തിലും അടിയുറച്ച നവലിബ ഔ പ്രതിസന്ധി സഹായിച്ചു. ഏതാനും വർഷം മുൻപ് ഡൽഹിയിൽ ൽ അധാർമ്മികതയും മധ്യവർഗത്തിന്റെ നെടുനായകത്വവും വളരാൻ ഇലച്ച് കേരളത്തെ ഓർത്തു കൊണ്ട് ഞാൻ ‘നാട്’ എന്ന ഒരു കൊച്ചു കവിത എഴുതിയിരുന്നു:
കട്ടെടുക്കപ്പെട്ട്
കൈകാലുകൾ കെട്ടി വരിഞ്ഞ്
കപ്പലിൽ വിദേശത്തേക്കു വഹിക്കപ്പെടുന്ന
ഒരു കറുത്ത കുലദേവത
മലവെള്ളം കയറിയ
സ്വന്തം തട്ടകത്തെ ഓർക്കും പോലെ
ഞാൻ എൻ്റെ നാടോർക്കുന്നു.
മുപ്പതു വർഷം മുമ്പെഴുതിയ ”നമ്മുടെ നവോത്ഥാനത്തിനു എന്തു പറ്റി?” എന്ന ഒരു ലേഖനത്തിലും നമ്മുടെ സംസ്‌കാരത്തിൽ ഒരു മരണം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും നമ്മുടെ വനങ്ങൾക്കൊപ്പം മനങ്ങളും മരിക്കുന്നുവെന്നും നമ്മുടെ നദികൾക്കൊപ്പം ചിന്തകളും വറ്റുന്നുവെന്നും നാട്ടുകുയിലിൻ്റെ കൂകലിന്നൊപ്പം നാട്ടരങ്ങിലെ വെളിച്ചവും മങ്ങുന്നുവെന്നും ഭാഷയുടെ മിടിപ്പു താഴുന്നുവെന്നുമുള്ള ഭയങ്ങൾ ഞാൻ പങ്കുവെച്ചിരുന്നു. ‘പകലേ വെട്ടിയ നീളം മുഴുവനും ഒരു വലിയാൽ പിറകോട്ടാക്കാൻ’ ദുഷ്ടശക്തികൾ ഒരുങ്ങിയിരിക്കുന്നുവെന്ന്, നാവിൽ കനത്തൊരു കല്ല് കെട്ടിത്തൂക്കുമൊരു കെടുനിമിഷം വരുന്നു’ എന്ന് സഹകവികൾക്കൊപ്പം ഞാനും തിരിച്ചറിഞ്ഞിരുന്നു.

ഇന്ന് കേരളം അനുഭവിക്കുന്ന പ്രതിസന്ധിയുടെ പ്രധാനഘടകങ്ങള ഇങ്ങിനെ സംഗ്രഹിക്കാം:
ഒന്നാമത്തേത് വർഗീയതയുടെ വളർച്ചയാണ്. വർഗീയതയെന്നാൽ ആത്മീയത നഷ്ടപ്പെട്ട മതബോധം ആണ്. ജാതികൾ വിലപേശൽ രക്തികൾ ആയതോടെ അവയ്ക്ക് സമുദായപരിഷ്‌കരണബോധം നഷ്ട മായി ഊന്നൽ സാമ്പത്തികനേട്ടത്തിൽ മാത്രമായി. ഈ അവസ്‌ഥയിൽ, ആത്മാവ് കൈമോശം വന്ന ജാതിസംഘടനകളെ ഹിന്ദു വർഗീയത തിലേക്ക് നയിക്കുക നേതാക്കൾക്ക് അനായാസമായി. കാരണം ഹിന്ദു എന്ന കൂടുതൽ വലിയ സ്വത്വത്തിനു കൂടുതൽ രാഷ്ട്രീയശേഷി ഉണ്ടെന്നത് തന്നെ. ഹിന്ദുത്വ ശക്തികളാകട്ടെ ദേശീയതലത്തിൽ കുത ന്ത്രങ്ങൾ ഉപയോഗിച്ച് മതലഹളകൾ സൃഷ്ടിച്ചും ബാബറി മസ്‌ജിദും ഗുജറാത്തും പോലുള്ള ‘സംഭവങ്ങൾ’ വഴിയും ന്യൂനപക്ഷങ്ങളെ അപ രവത്കരിച്ചുകൊണ്ട് അതിവേഗം വളരുകയും ചെയ്തു. ഒപ്പം കേരള മുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒരിക്കലും ‘ഹിന്ദുക്കൾ’ എന്ന് വിളി ക്കപ്പെടാതെ മാറ്റി നിർത്തപ്പെട്ടിരുന്ന ആദിവാസി ജനവിഭാഗങ്ങളെ ‘ഹിന്ദു’വത്കരിച്ചുകൊണ്ടും ‘പിന്നോക്ക’ വിഭാഗങ്ങൾക്ക് കൃഷ്‌ണാഷ്ട മിയും (ഇവിടെ ഒരു പാവം അഷ്ടമിരോഹിണിയേ ഉണ്ടായിരുന്നുള്ളൂ അമ്പലങ്ങളിൽ മാത്രം അത് ഒതുങ്ങി നിന്നു) ഗണേശ ചതുർഥിയും പോലെ വടക്കേ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‌ത നവാചാരങ്ങ ളിലൂടെ സാമൂഹ്യമാന്യത നൽകിക്കൊണ്ടും, മഹാബലിയുടെ വരവ് ആഘോഷിക്കുന്ന ഓണത്തെ ‘വാമനജയന്തി’ ആക്കിക്കൊണ്ടും പ്രാദേശിക വർഗീയലഹളകൾ സൃഷ്ടിച്ചുകൊണ്ടും പ്രസംഗങ്ങളിലും പ്രസ്‌താവനകളിലും കൂടി മതസൗഹാർദ്ദം അസാധ്യമാക്കിക്കൊണ്ടും ഹൈന്ദവരാഷ്ട്രീയം വളർന്നു. ഈ അസഹിഷ്‌ണുതയും അപരവത്ക രണവും മുസ്ലിം രാഷ്ട്രീയത്തെയും തീവ്രമാക്കി. ‘ന്യൂനപക്ഷ വർഗീയത ഏറിയാൽ വിഭജനത്തിലേക്കേ നയിക്കൂ, ഭൂരിപക്ഷവർഗീയത ഫാസിസത്തിന്റെ ഉറച്ച അടിത്തറയാണ്’ എന്ന നെഹ്രുവിന്റെ പ്രസ്‌താവം ഇവിടെ ഓർക്കാം. നായർ-ഈഴവ സംഘടനകളെ (എന്നല്ല കപടസന്യാസി(നി)കളെയും) ആശ്ലേഷിക്കാൻ ഇന്ന് ഇടതു പാർട്ടികൾക്ക് കഴിയുന്നുണ്ടെങ്കിലും, ആ സംഘടനകളും വ്യക്തികളും ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിച്ചാൽ മറുകണ്ടം ചാടില്ലെന്നു യാതൊരു ഉറപ്പുമില്ല. മത പ്രീണനവും ജാതി പ്രീണനവും അധികാരത്തിന് ആവശ്യമാകാം. പക്ഷേ അത് ഇടതുപക്ഷത്തുനിന്നുള്ള വ്യതിചലനമാണ്.
ഇതോടൊപ്പം സമത്വപ്രസ്‌ഥാനം ദുർബലമായത്തോടെ മധ്യവർഗ്ഗങ്ങൾ ശക്തരായി. തൊഴിലാളികളിൽ ഒരു വിഭാഗം പോലും മധ്യവർഗ്ഗരാഷ്ട്രീയത്തിനു അടിമകളായി. സമൂഹത്തിൽ സാമ്പത്തികശ്രേണീ ക്രമം കരുത്തു നേടി. താഴത്തെ പത്തു ശതമാനം ജനങ്ങൾക്ക് സ്വത്തിന്റെ 1 ദശാംശം 3 (1.3) ശതമാനം മാത്രമുള്ളപ്പോൾ, മുകൾത്തട്ടിലെ പത്തു ശതമാനത്തിനു സ്വത്തിൻ്റെ 42 ശതമാനത്തിൽ നിയന്ത്രണം എന്നതാണ് ഇന്നത്തെ നില. മധ്യവർഗ്ഗം ഫാസിസത്തിന്റെ വളർച്ചയ്ക്ക് പറ്റിയ മണ്ണാണെന്നതു തെളിയിക്കപ്പെട്ട സത്യം. മധ്യവർഗമൂല്യങ്ങൾ, കപടസദാചാരമൂല്യങ്ങൾ. സങ്കുചിത ലോകവീക്ഷണം ഇവയെല്ലാം അങ്ങിനെ ആധിപത്യം നേടി. ഒരുവശത്ത് സദാചാരപ്പോലീസിൽ നിന്ന് സതികൾക്കും സഹോദരീസഹോദരന്മാർക്കും പോലും രക്ഷയില്ലെന്ന നില മറുവശത്ത് കുടുംബങ്ങൾക്കകത്തും പുറത്തും വർധിക്കുന്ന ലൈംഗികപീഡനം – ഇതാണ് നില.

വികസനം പലപ്പോഴും മുതലാളിത്ത രീതിയെ പിന്തുടരുന്നത്കൊണ്ട്, പരിസ്‌ഥിതി നശിക്കുന്നു എന്നതാണ് മറ്റൊരു വൈരുധ്യം. വികസനം പലപ്പോഴും മുതലാളിത്തരീതിയെ പിന്തുടരുന്നതു ഇതിൽ ഏറ്റവുമധികം നേട്ടം ഉണ്ടാക്കുന്നത് അദാനിയുടെ വംശക്കാർ തന്നെ. കഷ്ടം സഹിക്കുന്നത് ദരിദ്രരായ സാധാരണക്കാരാണ്. വായുവിലെ വിഷവും കടലിലെ വിഷവും മണലൂറ്റ് മൂലമുണ്ടാകുന്ന വരൾ ച്ചയും വനനശീകരണം മൂലമുണ്ടാകുന്ന കാലാവസ്‌ഥാമാറ്റവുമെല്ലാം ഏറ്റവും ബാധിക്കുന്നത് താഴെ തട്ടിലുള്ള ആദിവാസികളെയും, മീൻ പിടുത്തക്കാരെയും കർഷകരെയും മറ്റുമാണ്. മണൽ മാഫിയ, വനം മാഫിയ, പാറ മാഫിയ – ഇവരെ എതിർത്താൽ ജീവൻ തന്നെ അപകട ത്തിലാകാം. അതിരപ്പിള്ളിയിൽ വെള്ളമില്ലാതായാലും ഭാരതപ്പുഴ വറ്റി മാലും സഹ്യപർവ്വതം മുഴുവൻ ഇടിച്ചു തകർത്താലും ഒരു പ്രദേശത്തെ കുഞ്ഞുങ്ങൾ മുഴുവൻ രോഗികളായി ജനിച്ചാലും തങ്ങൾക്കു ലാഭം മതി എന്നതാണ് പുതിയ മധ്യവർഗസദാചാരം. ഇതാണ് നവലിബറ ലിസത്തിന്റെയും കാതൽ. സൈലൻ്റ് വാലി സമരത്തിനും ഗാഡ്ഗിൽ റിപ്പോർട്ടിനും എതിർനിന്ന പലരും തങ്ങൾ വലതുപക്ഷത്തെയാണ് തുണയ്ക്കുന്നത് എന്ന് ഓർത്തു കാണില്ല.
ആഗോളീകരണം നമ്മുടെ കാലത്തെ ഏറ്റവും വലിയ ഹിംസയാ ണെന്നു ബോദ്രിയാദ് പറഞ്ഞത് അത് സാംസ്‌കാരികത്തനിമയെയും ഭാഷകളെയും നശിപ്പിക്കുന്നത് കൊണ്ടു കൂടിയാണ്. മലയാളഭാഷയ്ക്ക് സർക്കാരിൻ്റെ പിന്തുണയും വിദ്യാഭ്യാസത്തിൽ സ്‌ഥാനവും ലഭിച്ചിട്ടും ഇന്നും മാന്യത കുറവാണ്. “ജനിക്കും നിമിഷം തൊട്ടെൻ/മകൻ ഇംഗ്ലീഷ് പഠിക്കണം/അതിനാൽ എൻ ഭാര്യതൻ പേറങ്ങിംഗ്ളണ്ടിൽ തന്നെയാക്കി ഞാൻ” എന്ന് കവി കുഞ്ഞുണ്ണി പറഞ്ഞ പോലെയാണ് കാര്യങ്ങൾ. ഭാഷകൾ മരിക്കുന്നത് ഇങ്ങിനെയാണ്: ഓരോ തലമുറ യായി അതിനെ പതുക്കെ പതുക്കെ ഉപേക്ഷിക്കുമ്പോൾ, മറ്റു ഭാഷകൾ സ്വന്തം ഭാഷയെക്കാൾ മാന്യമാണ് എന്ന് കരുതപ്പെടുമ്പോൾ, വിദ്യാ ഭ്യാസം മുതൽ നിയമവ്യവഹാരം വരെ എല്ലാം അന്യഭാഷയിൽ നട ത്തപ്പെടുമ്പോൾ, ഭാഷയിൽ ഉള്ള വാക്കുകൾ നഷ്ടപ്പെടുകയും പുതിയ വാക്കുകൾ സൃഷ്ടിക്കപ്പെടാതിരിക്കയും ചെയ്യുമ്പോൾ, സംസ്‌കാരനാ ശത്തിന്റെ ഫലമായി പദനാശം സംഭവിക്കുമ്പോൾ, ഭാഷ വികസിച്ച സാഹചര്യങ്ങൾ (എഴുത്ത്, വായന, പ്രവർത്തനം, ഭാഷാസ്നേഹം) ഇല്ലാതാവുമ്പോൾ, വർത്തമാനവിജ്ഞാനത്തിനൊപ്പം ഭാഷ വളരാതാ കുമ്പോൾ, ജനത പറിച്ചു നടപ്പെടുമ്പോൾ: ഇവയെല്ലാം ഇന്ന് കേരള ത്തിൽ സംഭവിക്കുന്നു. ഒരു ഭാഷ ഇല്ലാതാകുമ്പോൾ ഒരു സംസ്കാ രവും ലോകവീക്ഷണവും തന്നെയാണ് അസ്തമിക്കുന്നത്.
ആൺമേധാവിത്തം ഇന്നും കേരളത്തിൽ ശക്തമാണ്. വീട്ടിലും പുറ ത്തുമുള്ള ശക്തിപ്രകടനങ്ങളായി അത് പ്രത്യക്ഷമാകുന്നു. ബലാ ത്സംഗം മുതൽ ദുർബലരോടുള്ള പുച്ഛവും ഇതരലൈംഗികതയോടുള്ള എതിർപ്പും മൂന്നാം ലിംഗത്തോടുള്ള അവഹേളനയും ശരിയായ കാര ണങ്ങൾ ഇല്ലാത്ത വിവാഹമോചനവും എല്ലാമായി അത് പ്രത്യക്ഷപ്പെ ടുന്നു. നമ്മുടെ സാഹിത്യത്തിൽ സ്ത്രീസാന്നിധ്യം ശക്തമാണ്. ശക്ത രായ നായികമാരും നമുക്കുണ്ട്, എന്നാൽ യഥാർത്ഥസമൂഹം ഏറെ പിന്നിലാണ്. മാനഭംഗങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും കുറഞ്ഞതായി സൂചനകളില്ല, കൂടുന്നു എന്ന് വാർത്തകൾ പറയുന്നു. സ്വതന്ത്രമായി, സുഹൃത്തുക്കൾ എന്ന നിലയ്ക്ക്, സ്ത്രീപുരുഷന്മാർക്ക് ഇടപെടാൻ കഴിയാത്ത ഒരു സമൂഹം പൊട്ടിത്തെറിയുടെ വക്കിലായി രിക്കും. അല്പം മുൻപുള്ള സർവേ പ്രകാരം സാക്ഷരകേരളത്തിൽ 13.2 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രതിഫലം പറ്റുന്ന ജോലികൾ ചെയ്യുന്നത്; ദേശീയ ശരാശരിയായ 26 ശതമാനത്തിൻ്റെ പകുതി മാത്രം. മിസോറാമിൽ പോലും 46 ശതമാനം സ്ത്രീകൾ പ്രതിഫലമുള്ള ജോലി കൾ ചെയ്യുന്നുണ്ടെന്നോർക്കുക. കുടുംബശ്രീയും തൊഴിലുറപ്പും മറ്റു വന്നതിനുശേഷം സ്‌ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് കരുതാം, പക്ഷെ സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം ഏറെയാണ്, സ്ത്രീ വരുമാനം നേടുന്നിടത്തും പലപ്പോളും പഴ്‌സിന്റെ ചരട് പുരു ഷൻ – അച്ഛൻറെയോ ഭർത്താവിൻ്റെയോ- കയ്യിലാണ്. പൊതുഇട ങ്ങളിലും തെരുവുകൾ മുതൽ ബസ്സുകളും തീവണ്ടികളും വരെ എല്ലാ വർഗങ്ങളിലും പെട്ട, പ്രശസ്തരും അപ്രശസ്‌തരുമായ, സ്ത്രീകൾ അവ മാനിതരാകുന്നത് പതിവായിട്ടുണ്ട്.
ദളിതരുടെയും ആദിവാസികളുടെയും സ്‌ഥിതിയിൽ ഉണ്ടാകേണ്ടത മാറ്റങ്ങൾ കഴിഞ്ഞ അറുപതു വർഷത്തിൽ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞു കൂടാ. ഇപ്പോളും ചിലപ്പോളെങ്കിലും ആദിവാസിക്കുട്ടികളുടെ പട്ടിണി മരണത്തിൻ്റെ വാർത്തകൾ വരുന്നു, ദളിതരുടെ ആത്മവീര്യം വർധിച്ചി ട്ടുണ്ടെങ്കിലും – സാഹിത്യവും അത് അടയാളപ്പെടുത്തിയിട്ടുണ്ട് – ജീവി താവസ്‌ഥ ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. മുസ്‌ലീം ന്യൂനപക്ഷത്തിൻ്റെ നിലയും വ്യത്യസ്തമല്ല. ദാരിദ്ര്യത്തിന്റെ കടലിൽ സമ്പന്നതയുടെ ചില തുരുത്തുകൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ.
നമ്മുടെ ഉന്നത വിദ്യാഭ്യാസം അടിയന്തിരമായും അഴിച്ചു പണിയണം. ഇത് ഇടതുപക്ഷത്തിനു മാത്രമേ ചെയ്യാൻ കഴിയൂ. മുതലാളിത്ത ത്തിന്റെ കൂലിക്കാരെയും ആഗോളസാമ്രാജ്യത്തിന്റെ അടിമപ്പണി ക്കാരെയും മാത്രം സൃഷ്ടിക്കാൻ പാകപ്പെടുത്തിയതാണ് അത്. സമഗ്ര വ്യക്തിത്വവികസനം അതിന് ഒരു ലക്ഷ്യം പോലുമല്ല. അനിയന്ത്രിത മായ സ്വകാര്യവത്കരണം വിദ്യാഭ്യാസത്തെ ഒരു കൂറ്റൻ വ്യവസായ മാക്കിയിരിക്കുന്നു. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താതെ അങ്ങോ ട്ടുള്ള വിദ്യാർഥികളുടെ ഒഴുക്ക് തടയാൻ ആവില്ല. വർഗവർണ്ണ ബന്ധ ങ്ങളെ അദൃശ്യവത്കരിക്കുന്ന സിലബസ്, പങ്കാളിത്തമില്ലാത്ത അധ്യാ പനം, ഓർമ്മ മാത്രം പരീക്ഷിക്കുന്ന പരീക്ഷകൾ, പ്രാദേശികഭാഷ കൾക്ക് കല്പിക്കുന്ന അയിത്തം, ക്രിയാത്മക നൈതികത സൃഷ്ടിക്കു ന്നതിലെ പരാജയം, അളക്കാനും എണ്ണാനും തൂക്കാനും പറ്റാത്ത ഒന്നിനും സ്ഥാനമില്ലാത്ത ജീവിത സമീപനം, സമൂഹത്തിൽ നിന്ന് തീർത്തും വേറിട്ട് നിൽക്കുന്ന ക്ലാസ്സ് മുറി, നാമമാത്രമായ ഗവേഷണം, നിലവാരമുള്ള ജേർണലുകളുടെയും ലൈബ്രറികളുടെയും അഭാവം ഇവയൊക്കെ ഉന്നത വിദ്യാഭ്യാസത്തെ പ്രഹസനമാക്കിയിരിക്കുന്നു. അധ്യാപകരുടെ ശമ്പളക്കൂടുതൽ വിദ്യാഭ്യാസത്തിനു ഒരു ഗുണവും ചെയ്തതായി കാണുന്നില്ല. നവ വിദ്യാഭ്യാസ പദ്ധതി (NEP) കൂടി നട പ്പിലായാൽ നാം കൂടുതൽ പിന്നോട്ടു നടക്കും.
മാധ്യമങ്ങളുടെ അപചയം, അവയുടെ വാർത്താ നിർമ്മിതിയിലെ മുൻവിധികൾ, ജനപ്രിയ പരമ്പരകൾ സൃഷ്ടിക്കുന്ന വിദ്വേഷം, സ്ത്രീ കളുടെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസിക ളുടെയും സ്റ്റീരിയോ ടൈപ്പിംഗ്, ഒന്നും ഉത്പാദിപ്പിക്കാതെ ഉപഭോഗ ത്തിൽ മുഴുകുന്ന കൺസ്യൂമർ സംസ്‌കാരം വളർത്തുകയും വിജയത്തെ സമ്പത്തു മാത്രമായി ചുരുക്കുകയും ചെയ്യുന്ന അവയുടെ സമീപനം: ഇവ നമ്മുടെ സംസ്‌കാരത്തെ ദുഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹി ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. സാമൂഹ്യമാദ്ധ്യമങ്ങളിൽ അധീശത്വം പുലർത്തുന്ന കല്ലെറിയൽ സംസ്‌കാരം ഇതിന്റെ തന്നെ തുടർച്ചയാണ്.

ഇന്ത്യൻ സന്ദർഭത്തിൽ ‘ഇടതുപക്ഷം’ എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് സാമ്രാജ്യത്വം, നിയോലിബറലിസം, ഹിന്ദുത്വരാഷ്ട്രീയം ഇവയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന, യഥാർഥജനാധിപത്യം, സ്‌ഥിതിസമത്വം, ഭരണത്തിൽ മതേതരത്വം/ പൗരസമൂഹത്തിൽ സർ മതസാഹോദര്യം, പരിസ്‌ഥിതി സൗഹൃദപരമായ വികസനം എന്നീ മൂല്യങ്ങളിൽ വിശ്വസിച്ച് ഈ ഉന്മുഖത്വങ്ങളോടെ പ്രവർത്തിക്കുന്ന, വിഭാഗങ്ങളെയാണ്. മൂല്യപരമായി സമാനമായിരിക്കെത്തന്നെ അത് സ്വന്തം ദേശത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുകയും, ചരിത്രം മനസ്സി ലാക്കുകയും അതനുസരിച്ചു സ്വന്തം നയങ്ങൾക്കും സമീപനങ്ങൾക്കും രൂപം നൽകുകയും ചെയ്യുന്നു. പ്രത്യക്ഷ ജനാധിപത്യം നിലനിൽക്കു കയും എന്നാൽ അതിൻ്റെ സത്ത (കർഷകർ, തൊഴിലാളികൾ, സ്ത്രീ കൾ, ദളിതർ, മത-വംശ-ലൈംഗിക ന്യൂനപക്ഷങ്ങൾ – പൊതുവേ കീഴാ ളരോ പാർശ്വവത്കരിക്കപ്പെട്ടവരോ ആയ വിഭാഗങ്ങൾ എന്നിവർക്കുള്ള മേൽക്കൈ, ആവിഷ്‌കാരസ്വാതന്ത്യവും വിമർശനസ്വാതന്ത്ര്യവുമുൾപ്പെ ടെയുള്ള അടിസ്‌ഥാനപരമായ സ്വാതന്ത്യങ്ങൾ, ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്ന രീതിയിലുള്ള നയങ്ങൾ, തുല്യാ വകാശങ്ങൾ, ഇതര രാഷ്ട്രങ്ങളുമായുള്ള ജനാധിപത്യപരമായ സംവാദം നിലനിർത്തൽ, അദ്യശ്യരായിരുന്ന ജനതയുടെ വർദ്ധിക്കുന്ന പ്രാതി നിധ്യം) അനുക്രമമായി ചോർന്നു പോവുകയും ചെയ്യുന്ന, ഭരണഘട നപോലും വെല്ലുവിളികൾ നേരിടുന്ന, തങ്ങൾ ആത്യന്തികമായ അഭയ സ്‌ഥാനമായി കരുതിയിരുന്ന നീതിന്യായ സ്‌ഥാപനങ്ങളിൽ പോലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന, ഇന്നത്തെ ഇന്ത്യൻ സാഹചര്യ ത്തിൽ ജനാധിപത്യത്തിന്റെ ജനകീയസത്തെ വീണ്ടെടുക്കുകയെന്നതാണ് ഞാൻ പറയുന്ന അർത്ഥത്തിലുള്ള ഇടതുപക്ഷത്തിൻ്റെ പ്രാഥമിക ധർമ്മം.
ഈ ധർമ്മം നിർവ്വഹിക്കുവാൻ ഇടതുപക്ഷത്തിൻ്റെ പ്രഥമശത്രുവായ ആഗോളസാമ്രാജ്യത്വം നയിക്കുന്ന മുതലാളിത്ത ആഗോളീകരണം, ദേശത്തിന്റെ സമ്പത്ത് ഏതാനും ധനികരുടെ കയ്യിൽ ഒതുക്കുന്ന, ദരി ദ്രരെ കൂടുതൽ ദാരിദ്രരും ആശ്രിതരും ആക്കുന്ന, പരിസ്ഥിതിനിയമ ത്തിലും വനനിയമത്തിലും തൊഴിൽ നിയമത്തിലും തങ്ങളെ നിലനിർ ത്തുന്ന വൻ വ്യവസായികൾക്കായി വെള്ളം ചേർക്കുന്ന, ജനസമ്മതി യില്ലാതെ ജനതയുടെ സമ്പാദ്യം പോലും മഹാധനികരെയും അവർ നടത്തുന്ന ചൂഷണ സ്‌ഥാപനങ്ങളെയും സഹായിക്കാൻ ദുരുപയോഗം ചെയ്യുന്ന, കോർപ്പോറേറ്റനുകൂല സാമ്പത്തികനയം, തൊഴിലാളികൾ മുതൽ ബുദ്ധിജീവികൾ വരെയുള്ളവരുടെ മൌലികാവകാശങ്ങൾ തുടർ ച്ചയായി വെട്ടിക്കുറയ്ക്കുകയും അഭിപ്രായനിയന്ത്രണം ഏർപ്പെടുത്തു കയും ഓരോ പൗരന്റെയും സ്വകാര്യ ജീവിതത്തെപ്പോലും നിരീക്ഷ ണവിധേയമാക്കുകയും മാദ്ധ്യമങ്ങളെ തങ്ങളുടെ പ്രചാരണയന്ത്രങ്ങ ളായി മാറ്റുകയും സാമൂഹ്യമാദ്ധ്യമങ്ങളെപ്പോലും നിയന്ത്രിക്കുകയും, വിദ്യാഭ്യാസനയം പോലും ധനികർക്കനുകൂലമായി, അവരുടെ സേവ കരെ സൃഷ്ടിക്കുന്ന ചിന്താശൂന്യരായ പൗരരെ ഉത്പാദിപ്പിക്കുവാൻ പറ്റിയ തരത്തിൽ, പൊളിച്ചെഴുതുകയും ചെയ്യുന്ന, ലാഭകരവും സമർ ത്ഥവുമായി നടന്നിരുന്ന പൊതു സ്‌ഥാപനങ്ങളെപ്പോലും തങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമ്പന്നവിഭാഗത്തിൻ്റെ ലാഭം കൂട്ടുവാനായി സ്വകാര്യവത്കരിക്കുന്ന, കലാസാംസ്‌കാരിക ഗവേഷണ സ്ഥാപന ങ്ങളെ സ്വന്തം സാംസ്ക്‌കാരിക സങ്കൽപ്പങ്ങൾ പ്രചരിപ്പിക്കാനും ചരിത്രം തങ്ങൾക്കനുകൂലമായി തിരുത്തിയെഴുതുവാനുമുള്ള ഉപകരണങ്ങളാ ക്കുന്ന, ദളിത് ആദിവാസി ലൈംഗി-മത-വംശ ന്യൂനപക്ഷ വിഭാഗങ്ങ ളുടെ താത്പര്യങ്ങൾക്ക് തീർത്തും എതിരായ ജനവിരുദ്ധസമീപനങ്ങൾ, ഫെഡറലിസത്തെ അപ്രസക്തമാക്കുന്ന അമിതകേന്ദ്രീകരണം: പരസ്പ രബന്ധിതമായ ഈ നയങ്ങളെ താത്വികവും പ്രായോഗികവുമായി എതി രിടുവാൻ, മാർക്സിസ്‌റ്റ് വർഗ്ഗസങ്കൽപ്പം മാത്രം മതിയാവില്ല. ഇന്ത്യ യിലെ വർണ്ണ ഗോത്ര ജാതി ഉപജാതി വ്യവസ്‌ഥകൾ മനസ്സിലാക്കണം, സാമൂഹ്യവിമോചന പൈതൃകങ്ങൾ (ബുദ്ധൻ മുതൽ ഗാന്ധി, മഹാ ത്മാ ഫൂലെ, സാവിത്രീബായ് ഫൂലെ, അംബേദ്‌കർ, അബ്‌ദുൾകലാം ആസാദ്, ജവഹർലാൽ നെഹ്റു മുതലായവർ വരെ മുന്നോട്ടു വെച്ച ആശയങ്ങളുടെ പുരോഗമനപരമായ ഘടകങ്ങൾ) ഇവ ഉൾ ക്കൊള്ളുന്ന, ഒപ്പം ഫെമിനിസ്റ്റ് എൽ ജി ബി ടി ക്യു നവ ദളിത് കർഷക പരി സ്ഥിതി മുന്നേറ്റങ്ങൾ നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളുന്ന, റഷ്യയിലും ചൈനയിലും കണ്ടതുൾപ്പെടെ എല്ലാ സമഗ്രാധിപത്യസങ്കൽപ്പ ങ്ങളെയും സോഷ്യലിസം പറഞ്ഞു കൊണ്ടുള്ള മുതലാളിത്തവത്കര ണത്തെയും എതിർക്കുന്ന, ഒരു ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. ഞാൻ പറയുന്നത് ഒരു ‘നവ ഇടതുപക്ഷ’ത്തെക്കുറിച്ചല്ലാ എന്ന് വ്യക്ത മാക്കട്ടെ, മറിച്ച്, സ്വയം നിരന്തരം വിമർശിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന, മാർക്‌സിൻ്റെയും മാർക്‌സിസത്തിൻ്റെയും തന്നെ മൗലി കമായ സ്വഭാവം നിലനിർത്തുന്ന ഇടതുപക്ഷത്തെക്കുറിച്ചാണ്. ഈ വ്യവസ്‌ഥാമാറ്റം വരുത്താൻ, അപ്പപ്പോഴുള്ള പ്രശ്‌നങ്ങളുടെ പരിഹാര ത്തിന്നായി ശബ്ദമുയർത്തുന്ന, നെഗ്രിയും ഹാർട്ടും പറയുന്ന, ജനസഞ്ച യരാഷ്ട്രീയത്തിന് മാത്രം കഴിയുകയില്ല. അത്തരം സമരങ്ങൾ അപ്ര സക്തമാണെന്നല്ല, അവയ്ക്ക് സമഗ്രമായ, എല്ലാ വർഗ്ഗ വംശ ലിംഗ വർണ്ണ അധീശത്വരൂപങ്ങളെയും കണക്കിലെടുക്കുന്ന ഒരു സമത്വദർ ശനം ഇല്ലാത്തതാണ് കാരണം. അതിനേക്കാൾ എത്രയോ ഏറെ ശരി യാണ് ഴാക് റാൻസിയെ മുന്നോട്ടുവെയ്ക്കുന്ന ജനാധിപത്യദർശനം: ‘ജനാധിപത്യത്തോടുള്ള വിദ്വേഷം’ എന്ന കൃതിയിൽ റാൻസിയെ പറ യുന്നുണ്ട് ജനാധിപത്യം എന്നാൽ ഒരു ഭൂരിപക്ഷത്തിനു ന്യൂനപ ക്ഷത്തെ അമർച്ച ചെയ്യാനുള്ള അധികാരമല്ല എന്ന്. സമത്വമില്ലാത്ത ജനാധിപത്യം പൊള്ളയാണ്. ലോകത്തെ തടവറയാക്കുന്ന എല്ലാറ്റിനും ജനാധിപത്യം എതിർനിൽക്കുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാം നിരീക്ഷിക്കപ്പെടുന്ന കാലത്ത് വേറെ തടവറകൾ ആവശ്യമി ല്ലല്ലോ.

ജനാധിപത്യം ചെയ്യേണ്ടത് ദുർബലർക്ക് ബലവും നിശ്ശബ്ദർക്ക് ശബ്ദവും നൽകുകയാണ്, ബലവാന്മാർക്ക് ചൂഷണം ചെയ്യാൻ സൗകര്യം നൽകുകയല്ല. ജനാധിപത്യമില്ലാത്ത സമത്വവും അത്ര തന്നെ പൊള്ളയാണ് എന്ന് റഷ്യയുടെയും ചൈനയുടെയും ഉദാഹരണങ്ങൾ കാണിച്ചു തരുന്നു. എല്ലാ അധീശത്വങ്ങളെയും എതിർത്ത ഗ്രാംഷിയും സോവിയറ്റ് യൂണിയനിൽ ജനാധിപത്യ സ്വാതന്ത്യ്രങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ റോസാ ലക്‌സംബർഗും എത്ര ശരിയായിരുന്നു എന്നു കൂടി ആ ഉദാഹരണങ്ങൾ കാണിച്ചു തരുന്നു. നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്‌ത പ്രതിഷേധസ്വാതന്ത്യമാണ് കമ്മ്യൂ ണിസ്‌റ്റ് രാജ്യങ്ങളെ കമ്മ്യൂണിസ്‌റ്റ് അല്ലാതാക്കിയതും. സമഗ്രാധിപ ത്യവും സോഷ്യലിസവും വിനാശകരമായ ഒരു മിശ്രിതമാണ്. അദ്യ ശ്യർ ആയിരുന്നവരെ കാണിച്ചു തരും വിധം അവർക്ക് എല്ലാ ഭരണത ലങ്ങളിലും പ്രാതിനിദ്ധ്യം ഉണ്ടാവുകയും അധികാരത്തിന്റെ അമിത സ്വരം മൂലം കേൾക്കാതിരുന്ന ശബ്ദങ്ങൾ കേൾപ്പിക്കുകയും ചെയ്യുന്ന താണ് ജനാധിപത്യം എന്ന സങ്കല്പം. അപ്പോൾ ജനാധിപത്യത്തെ ഒരു അധീശവർഗ്ഗത്തിൻ്റെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വർണ്ണ ത്തിന്റെയോ നെടുനായകത്വത്തിൽ നിന്ന് മോചിപ്പിക്കുകയും എല്ലാ തരത്തിലും കീഴാളത്തം അനുഭവിക്കുന്ന ജനങ്ങൾക്ക് അനുകൂലമാ ക്കുകയുമാണ്, പ്രയാസകരമെങ്കിലും, നമ്മുടെ മുമ്പിലുള്ള ഒരേ ഒരു മാർഗ്ഗം.
നിയോലിബറലിസത്തിന്റെ ഗുണഭോക്താക്കളായ മദ്ധ്യവർഗ്ഗം അഭി പ്രായരൂപീകരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സാമ്രാജ്യത്വവും ഭൂരിപക്ഷമതരാഷ്ട്രീയവുമായി ചേർ ന്നല്ലാതെ അതിനു ഇന്ത്യയിൽ മേൽക്കൈ നേടുക സാദ്ധ്യമല്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. കേരളത്തിലും പലപ്പോഴും അരാഷ്ട്രീ യരായി അഭിനയിക്കുന്ന ഈ മദ്ധ്യവർഗ്ഗം ശക്തമാണ്. അതുകൊണ്ട് താത്കാലിക നേട്ടങ്ങൾക്കായി ആദർശങ്ങൾ ബലി കഴിക്കാത്ത, കേവല മായ പ്രായോഗികതാവാദത്തിനു കീഴ്പ്‌പെടാതെ ജനാധിപത്യസോഷ്യ ലിസ്‌റ്റ് മതാതീത മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന, നവോത്ഥാനത്തിന്റെ കീഴാള ഭൗതിക-നൈതിക ഉള്ളടക്കത്തെ, അതിൻ്റെ പരിമിതികൾ കൂടി തിരിച്ചറിഞ്ഞു മുന്നോട്ടു കൊണ്ടുപോകുന്ന, ഒരു ഇടതുപക്ഷത്തിനു മാത്രമേ കേരളത്തിൻ്റെ രാഷ്ട്രീയസാംസ്‌കാരിക ജാഗ്രതയും വ്യത്യസ്ത തയും നിലനിർത്താനും ഭാഗികമായെങ്കിലും യോജിക്കാവുന്ന ഇതര വിഭാഗങ്ങളുമായി ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ശത്രു ക്കളിൽ നിന്ന് തിരിച്ചു പിടിച്ചു ശരിയായ ജനാധിപത്യത്തിലേയ്ക്ക് വികസിപ്പിക്കാനും കഴിയൂ. ജ്ഞാനഹിംസ, സ്‌മൃതിഹിംസ, വ്യക്തി ഹിംസ, ഗോത്രഹത്യ, സ്‌ഥാപനഹിംസ, സത്യഹിംസ, മാദ്ധ്യമഹിംസ, കലാഹിംസ, ന്യൂനപക്ഷ ഹിംസ ഇവയാണ് ജനായത്തഹിംസയുടെ പല വഴികൾ.
അവയെ നേരിടാൻ ജനാധിപത്യവിശ്വാസം ഒരു നയമോ തന്ത്രമോ എന്ന നിലയിൽ നിന്ന് ഒരു വിശ്വാസമായി മാറണം, അടിയിൽ നിന്ന് മുകളിലേക്ക് പോകുന്ന ഒരു സംവിധാനമായി അതിനെ കാണണം. ഇന്ന് അതിനു തടസ്സമായി നിൽക്കുന്ന നയങ്ങളും നിയമങ്ങളും പോകണം. രണ്ടാമതായി ശരിയായ ചരിത്രം തെളിവുകളോടെ പഠി ക്കുകയും പഠിപ്പിക്കുകയും വേണം. ലോകചരിത്രവും ഇന്ത്യാചരിത്രവും കേരളചരിത്രവും: എല്ലാറ്റിലും അമിതാധികാരം, ചൂഷണം, ജനാധിപ ത്യലംഘനം, മുൻവിധികൾ, വേർതിരിവിൻ്റെ പ്രത്യയശാസ്ത്രങ്ങൾ ഇവയെല്ലാം എങ്ങിനെ പ്രവർത്തിച്ചു, പ്രവർത്തിക്കുന്നു, എന്ന് മനസ്സി ലാക്കാൻ പറ്റും വിധം. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കണം, അവ വിഭാഗീയമാകാതെ, അധികാരികളുടെ ഉപകരണങ്ങൾ ആകാതെ, നോക്കണം. ഏകകക്ഷിഭരണകൂടങ്ങളെ അനുവദിക്കാതിരിക്കണം. അത്തരം ഇടങ്ങളിലെല്ലാം പ്രതിപക്ഷം തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ബഹുകക്ഷി സമ്പ്രദായം ജനാധിപത്യത്തിന് അനി വാര്യമാണ്. വൻ ഭൂരിപക്ഷമുള്ള ഒരു പാർട്ടിക്കു ഭരണഘടന തന്നെ പൊളിച്ചെഴുതാൻ കഴിയും, അങ്ങിനെ ജനാധിപത്യത്തെ അട്ടിമറി ക്കാനും.
നാം നടത്തുന്ന ഓരോ തെരഞ്ഞെടുപ്പും ഒരു സമ്മതിദാനമാണെന്ന് ഓർക്കണം. പലപ്പോഴും പ്രതീകങ്ങളിലും ചേഷ്ടകളിലും നിന്നാണ് സമ ഗ്രാധിപത്യം ആരംഭിക്കുക, ഇന്ന് പുസ്‌തകം തീയിടുന്നവർ നാളെ മനു ഷ്യരെ തീയിടും എന്ന് പറയാറുണ്ടല്ലോ. യഹൂദരുടെ കടകൾ ബഹി ഷ്കരിച്ചുകൊണ്ടാണ് നാസികൾ അധികാരത്തിലേയ്ക്കുള്ള ആദ്യ ചുവടു വെച്ചത്. തെരഞ്ഞെടുപ്പ് ജയിക്കാനായി ജാതികളെയും, മതങ്ങ ളെയും, അവയുടെ നേതാക്കളെയും, നിലനിൽക്കുന്ന പലതരം കപട വിശ്വാസങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക. സ്വന്തം ജോലിയുടെ സദാചാരം സംരക്ഷിക്കാൻ ശ്രദ്ധിക്കുക. അവിടെ ചെയ്യുന്നതാകാം ആദ്യത്തെ വിട്ടുവീഴ്‌ച. പൗരർക്കിടയിൽ ചിലർ സങ്കു ചിത ലക്ഷ്യങ്ങളോടെ വളർത്തുന്ന ഉപസൈന്യങ്ങളെ സൂക്ഷിക്കുക. ചിലപ്പോൾ ഒരു ന്യൂനപക്ഷം ഒരാൾ പോലും ആയാലും പ്രതിഷേധി ക്കുക. അതാവാം പ്രതിരോധത്തിൻ്റെ തുടക്കം. പറയുന്നതും എഴുതു ന്നതുമായ വാക്കുകൾ ശ്രദ്ധിക്കുക, മാദ്ധ്യമങ്ങളെ വിമർശനബുദ്ധി യോടെ മാത്രം ശ്രദ്ധിക്കുക, കപടവാർത്തകളെ തിരിച്ചറിയാൻ പഠി ക്കുക.

സമഗ്രാധിപത്യം ആദ്യം മാറ്റുന്നത് വാക്കുകളുടെ അർത്ഥങ്ങളെ യാണ്. വാചകങ്ങളിൽ വീഴാതെ വസ്തുതകൾക്ക് പ്രാധാന്യം നൽകുക. സത്യം മരിക്കുന്നത് നുണകളെ വസ്‌തുതകൾ എന്ന നിലയിൽ പ്രച രിപ്പിക്കുമ്പോഴും, നുണകൾ ആവർത്തിക്കുമ്പോഴും, പരസ്പരവിരുദ്ധ മായ ഒന്ന് നടപ്പിലാക്കിയാൽ മറ്റേതു നടക്കാത്ത വാഗ്ദാനങ്ങൾ നൽ കുമ്പോഴും, ബദൽ യാഥാർത്ഥ്യങ്ങൾ വസ്‌തുതകൾ എന്ന നിലയിൽ കെട്ടിച്ചമച്ച് അവതരിപ്പിക്കുമ്പോഴുമാണ്. സൈബർ യുഗത്തിൽ അത് കൂടുതൻ അനായാസമാകുന്നു, നിർമ്മിതബുദ്ധി അതിനെ സഹായി ക്കുകയും ചെയ്യാം. സമഗ്രാധിപത്യശ്രമങ്ങളുടെ കാലങ്ങളിൽ പ്രതിപ ക്ഷങ്ങളുടെ ഐക്യം പരമപ്രധാനമാണ്. ഓരോ കക്ഷിയുടെയും ആദർ ശങ്ങൾ ഭിന്നമായിരിക്കാം, പക്ഷെ സമഗ്രാധിപത്യം വന്നാൽ എല്ലാ കക്ഷികളും ഇല്ലാതാവും എന്ന് ഓർക്കുക. അത്തരം ഒരു ഐക്യത്തെ എങ്ങിനെ സോഷ്യലിസ്‌റ്റ് ആഭിമുഖ്യമുള്ള കീഴാള രാഷ്ട്രീയത്തിലേക്കും ശരിയായ ജനാധിപത്യതിലേയ്ക്കും നയിക്കാം എന്നതാണ് ഇടതുപ ക്ഷത്തിന്റെ ശരിയായ വെല്ലുവിളി.
ചുരുക്കത്തിൽ നമുക്ക് ഇന്ന് കൂടുതൽ മുന്നോട്ടു പോകുന്ന ഒരു നവോത്ഥാനപ്രസ്ഥാനം ആവശ്യമുണ്ട്. പഴയ നവോത്ഥാനത്തിൻ്റെ ഗുണാത്മക മൂല്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന,, പ്രതിരോധാത്മകമായ ഹിന്ദുത്വ ശക്തികളെയും അത് പിന്തുണയ്ക്കുന്ന നവലിബറൽ സാമ്പ ത്തികനയങ്ങളെയും, സ്‌ഥാപനങ്ങളുടെയും സംസ്‌കാരത്തിന്റെ തന്നെയും കാവിവത്കരണത്തെയും ചെറുക്കുന്ന, ശരിയായ ഇടതു പക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ഒന്ന്. പല തരത്തിൽ ജീവിതം ഒരു സഹനമായി മാറിയ ജനവിഭാഗങ്ങളുടെ സാഹോദര്യത്തിലൂടെ ഉയർന്നു വരുന്ന, കേരളത്തെ സമൂലമായി മാറ്റുകയും കൊളോണിയൽ ആധുനികതയിൽ നിന്ന് വ്യത്യസ്‌തമായ നമ്മുടെതായ ഒരു ആധുനി കതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ജനമുന്നേറ്റം. വികസനവും പരിസ്‌ഥിതി സംരക്ഷണവും പരസ്‌പരവിരുദ്ധമാകാത്ത ഒന്ന്. മനുഷ്യർ വരുന്നതിനു മുൻപും ഭൂമിയും വൃക്ഷങ്ങളും ജന്തുക്കളും ഉണ്ടായിരുന്നു എന്ന് നാം മറക്കാതിരിക്കുക.
അവിരാമം, കാർനെ ബുക്‌സ്, വില: 450 രൂപ.
To purchase online visit:
www:carnetbooks.com



