ആത്മഹത്യകുറിപ്പ്
ഒരേയൊരു നിമിഷം,
ഒരേയൊരു വര,
വിളര്‍ത്ത മുഖത്ത്
കണ്ണീർ പോറിയിട്ട്
അയാൾ മാഞ്ഞു..
ഉപേക്ഷിച്ചയുടൽ മാത്രം
തൂങ്ങിയാടുന്നു…
അശാന്തം
തൂങ്ങിമരിച്ചെന്ന് ചിലർ,
തൂക്കിയതോയെന്നും ചിലർ…
ശ്വാസംമുട്ടിയാണെന്ന്
പോസ്റ്റ്മോർട്ടം…
സംശയത്താലുറുമ്പരിക്കേ
അവനുറങ്ങുന്നു ശാന്തം…
പടികടന്ന്
കുഞ്ഞു സംഘങ്ങളായ്
മുറ്റത്ത് ആൾക്കൂട്ടം..
രാഷ്ട്രീയം തർക്കിച്ചും,
സിനിമയേ നിരൂപിച്ചും,
പൂർവകാലം ചികഞ്ഞും
അവർ കാവലിരിക്കുന്നു..
കരഞ്ഞുവറ്റിയ കണ്ണിലെ
ഇരുട്ടിലായുറ്റവർ..
ശ്രദ്ധപാളിയൊരിട
വെള്ളപ്പുതപ്പിൽനിന്നെഴുന്നേറ്റ്
ഒരൊറ്റ നടത്തം…