അത്രയുമാനന്ദമായ്
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും നൊമ്പരത്താല്‍
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും സംഭീതിയില്‍
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും ലജ്ജാധീനം
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും വെമ്പലോടെ
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയുമാകസ്മികം
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും വിസ്മയത്തില്‍
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും വിമൂകമായ്
നിന്നെ ഞാന്‍ പ്രണയിച്ചു.
അത്രയും പ്രണയത്താല്‍
നിന്നെ ഞാന്‍ പ്രണയിച്ചു.
എന്തിനെന്നറിയാതെ
നിന്നെ ഞാന്‍ പ്രണയിച്ചു.
പ്രണയമെന്തായിരു_
ന്നിന്നോളമറിഞ്ഞില്ല.
അറിഞ്ഞതെല്ലാമെന്നാല്‍
പ്രണയമെന്നേ തോന്നി.
പ്രണയമതില്‍ നമ്മള്‍
പ്രണയമല്ലാതായി.
Mob. 9496421481