തിയേറ്റര്‍ ഗ്രൂപ്പായ കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ ഈ വര്‍ഷത്തെ പ്രത്യേക ജൂറി അവാര്‍ഡിന് പ്രേംകുമാര്‍ മുംബൈയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 19നു വൈകീട്ട് 4.30നു കണ്ണൂര്‍ ശിക്ഷക്ക് സദനില്‍ നടക്കുന്ന ചടങ്ങില്‍ മന്തി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ നാലു ദശാബ്ദക്കാലം സംഗീത-നാടക രംഗത്തെ പ്രേംകുമാറിന്‍റെ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്കാരം. കഴിഞ്ഞ നാല്‍പതു വര്‍ഷമായി മുംബൈ കലാരംഗത്ത് സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രേംകുമാര്‍ ‘സപ്തസ്വര’ എന്ന കലാസംഘടനയുടെ ഡയരക്ടര്‍ ആണ്. പദ്മശ്രീ ഡോ.ബി. ജയശ്രീ മുഖ്യ ഉപദേശകയായ വിധി നിര്‍ണ്ണയ സമിതിയാണ് അഖിലേന്ത്യാ തലത്തിലുള്ള ഈ പുരസ്കാരത്തിന് പ്രേംകുമാറിനെ തിരഞ്ഞെടുത്തത്. സര്‍വശ്രീ സേവിയര്‍ പുല്‍പാട്ട് (ഗുരുപൂജ പുരസ്കാരം), പി.ടി.മനോജ് (നാടക പ്രതിഭ), അരുണ്‍ ആലാട്ട് (സംഗീത പ്രതിഭ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കള്‍.
Related tags :