‘മീനേ മീനേ എങ്ങട്ടാ?’
‘ദേ അത്രടം വരേ…’
നാലു ചില്ലുകൾക്കുള്ളിലൂടെ
ആകാശം കണ്ടുകണ്ട്…
തുഴഞ്ഞു തുഴഞ്ഞ്
തുഴ തീരാതെ…
ആരുമില്ലാത്തൊരു മുറിയിൽ
പാമ്പുകയറി
നല്ലൊരുറക്കത്തിന്
സുരക്ഷിതമാമൊരിടത്ത് ചുരുണ്ടുകൂടാനൊരുങ്ങുമ്പോ
മുന്നിലൊരു ഞാഞ്ഞൂൾ,
പത്തിവിടർത്തി!!!!
പതിയേ ഇഴഞ്ഞു
തിരികെ പോരുമ്പോൾ
വാലറ്റം തൊട്ട് കേഴുന്ന പോലെ,
അരുതേ, ഒറ്റുകൊടുക്കരുതേ!!
മുട്ടയിടാൻ മടിച്ച
കോഴി പ്രസവിച്ചു!!!
അമ്മ ഞെട്ടി!!
കോഴി കുഞ്ഞുങ്ങൾ
ചറപറ പാഞ്ഞു
എണ്ണം തെറ്റി അമ്മ
അല്ലേലും ഈയിടെയായി
കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നു..