Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ബെസ്റ്റി ഓഡിയോ റിലീസ് ചെയ്തു; 24-ന് തിയറ്ററുകളിൽ

കാക്ക ന്യൂസ് ബ്യുറോ January 18, 2025 0

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ബെസ്റ്റിയിലെ ഗാനങ്ങൾ ഇന്നലെ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ പുറത്തിറക്കി. ബെസ്റ്റിയിലെ നായകൻ അഷ്‌കർ സൗദാൻ, നായിക സാക്ഷി അഗര്‍വാള്‍, ബോളിവുഡിലെ പ്രശസ്ത ഗായകൻ ജാവേദ് അലി, ബെൻസി പ്രൊഡക്ഷൻസ് ഡയറക്ടർ ബേനസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിന്‍ ബാലുവും നിത്യ മാമ്മനുമാണ് ആലാപനം.

കഴിഞ്ഞ ദിവസം മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ് എന്നീ താരങ്ങളും പാട്ട് സംഗീത പ്രേമികള്‍ക്ക് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും പങ്ക് വച്ചിരുന്നു.  

മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടങ്ങുന്ന സദസ്സിൽ  ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍ കിടാവുപോല്‍ താഴ്‌വര’ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ജാവേദ് അലി ആലപിച്ച ഹിന്ദി ഖവാലി ഗാനവും ചിത്രത്തിലെ ഹൈലൈറ്റാണ്. പാട്ടുകൾ പാടിയും ചുവടുകൾ വച്ചുമാണ് താരങ്ങൾ ചടങ്ങിനെ ആവേശത്തിലാക്കിയത്. സംഗീതവും ആലാപനവും മാത്രമല്ല ഗാന ചിത്രീകരണവും ഏറെ പ്രശംസ പിടിച്ചു പറ്റി.  

ചിത്രത്തിലെ ഖവാലി ഗാനം  റെക്കോർഡ് ചെയ്യുമ്പോൾ വരികൾക്കൊപ്പം മനസ്സിലൂടെ കടന്നു പോയ ദൃശ്യങ്ങൾ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ്  ജാവേദ് അലി. പ്രണയ ഗാനങ്ങളും ഐറ്റം ഗാനങ്ങളും പോലെയല്ല,  ഖവാലി ഗാനങ്ങളെന്നും ജാവേദ് സൂചിപ്പിച്ചു.  വരികളിലെ വൈകാരികതയാണ് പാടുമ്പോഴും കേൾക്കുമ്പോഴുമെല്ലാം  മൂഡ് ഉണർത്തുന്നതെന്നും ജാവേദ് കൂട്ടിച്ചേർത്തു.

ബെൻസിയുടെ ബാനറിൽ ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്നും വലിയ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നതെന്നും അഷ്‌കർ സൗദാൻ സന്തോഷം പങ്ക് വച്ചു. മുംബൈ നഗരവുമായി തനിക്കൊരു പഴയ ബന്ധമുണ്ടെങ്കിലും ഹിന്ദി ഇപ്പോഴും വഴങ്ങുന്നില്ലെന്നാണ്  മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ പറഞ്ഞത്.

ആക്ഷനും പാട്ടുകളും നാടകീയ മുഹൂർത്തങ്ങളുമായി സസ്‌പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍  ആയിരിക്കും ബെസ്റ്റി എന്നാണ് സാക്ഷി അഗർവാൾ പറയുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ത്രില്ലിലാണ് സാക്ഷി

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ബെസ്റ്റി.

റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഗാനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളിൽ ബേനസീർ സന്തോഷം രേഖപ്പെടുത്തി.

ഷഹീൻ സിദ്ദിഖ്, സുരേഷ് കൃഷ്ണ, ശ്രവണ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങി വലിയൊരു താരനിര തന്നെ  ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച ‘ബെസ്റ്റി’ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഈ മാസം 24ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Previous Post

ഗേൾസ് വിൽ ബി ഗേൾസ്: ചില ആധുനിക കൗമാരചിന്തകൾ

Next Post

ചിന്തയുടെ നിഴലുകൾ

Related Articles

Cinema

സിനിമയും സ്ത്രീയും; പുരുഷകാമനകളുടെ പൂര്‍ത്തീകരണം

Cinema

ചോലയുടെ കാഴ്ചയും പ്രേക്ഷകന്റെ പക്വതയും

Cinema

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Cinema

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം

Cinema

പരേഷ് മൊകാഷി ഹാസ്യത്തെ പുൽകുമ്പോൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാക്ക ന്യൂസ് ബ്യുറോ

ബെസ്റ്റി ഓഡിയോ റിലീസ്...

കാക്ക ന്യൂസ് ബ്യുറോ 

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ബെസ്റ്റിയിലെ...

സാമ്പത്തിക അസമത്വം ദശകത്തിലെ...

കാക്ക ന്യൂസ് ബ്യൂറോ 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വരും വർഷങ്ങളിൽ അതിവേഗം വളരുന്ന ഒന്നായി തുടരാൻ സാധ്യതയുണ്ട്, എന്നാൽ ഇത്...

റായ്ബറേലി രാഹുൽ നിലനിർത്തി,...

കാക്ക ന്യൂസ് ബ്യൂറോ 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റ് നിലനിർത്തുമെന്നും സഹോദരി പ്രിയങ്ക...

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്‌റ് 2017:...

കാക്ക ന്യൂസ് ബ്യുറോ 

എൽ.ഐ.സി. ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊസലി കവി ഹൽദർ നാഗ്, ബംഗാളി കവി...

സിസ്റ്റർ ഫിലമിൻ മേരി:...

കാക്ക ന്യൂസ് ബ്യൂറോ 

എൺപത്തേഴു വയസ്സ് പിന്നിട്ട് വിശ്രമ ജീവിതം നയിക്കുമ്പോൾ സിസ്റ്റർ ഫിലമിൻ മേരിക്ക് ഓർമിക്കാനുള്ളത് ഒരു...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven