ഒരു പൂവ്
പ്രണയത്തിന്റെ ആദ്യ നാളിൽ
അവൻ ഒരു ചെമ്പക പൂവ് തന്നിരുന്നു
സമ്മാനങ്ങൾ തരിക ശീലമല്ല അവന്
അതുകൊണ്ടുതന്നെ അത് അമൂല്യമായിരുന്നു
ഭംഗിയുള്ള കുങ്കുമ ചെപ്പിൽ അടച്ചു വയ്ക്കുമ്പോൾ
മനോഹരമായ് പ്രതീക്ഷ പോലെ
ചുറ്റും പടർന്ന സുഗന്ധം
കത്തുന്ന അവന്റെ പ്രണയം പോലെ
മത്തു പിടിപ്പിക്കുന്നത്
വിരഹത്തിന്റെ അവസാനിക്കാത്ത
കാത്തിരിപ്പിൽ
വെറുതെ വെറുതെ
ചെപ്പിൽ വിരൽ പരതും
എന്നാൽ തുറക്കാൻ ഭയം
എന്നേക്കും ആ സുഗന്ധം മറഞ്ഞു എങ്കിലോ
ഈ കരിഞ്ഞ ഇതളുകൾ
അത് നമ്മുടെ പ്രണയമായിരുന്നോ
പ്രിയനേ
ഞാനത് തുറന്നു നോക്കട്ടെ